ഇന്ന സമയത്ത് ഇന്നത് നടക്കും എന്നത് ഈശ്വരൻ നമ്മിൽ കുറിച്ചു വച്ചിട്ടുണ്ട്..
പ്രപഞ്ചത്തിലെ ചരാചരങ്ങൾ എല്ലാം തന്നെ ഒന്നിനോട് ഒന്ന് ബന്ധപ്പെട്ടിരിക്കുന്നു..
അതിൽ വരുന്ന മാറ്റങ്ങൾ നമ്മിലും മാറ്റം വരുത്തും..
ഈശ്വരനിൽ ഉറച്ച് വിശ്വസിച്ച് ജീവിച്ചാലും എഴുതപ്പെട്ട വിധിയുടെ ഒരു അംശം നമ്മെ ബാധിക്കും..
കഷ്ട സമയങ്ങളിൽ നമ്മിൽ നെഗറ്റീവ് ചിന്ത ഉണരും..
സദാ ഈശ്വരനിൽ വിശ്വസിച്ച് ജീവിച്ചാലും സങ്കടങ്ങൾ നമ്മെ വേട്ടയാടാറുണ്ട്...
ഈശ്വരൻ ദുഖത്തിൽ നമ്മുടെ മനസിൻ്റെ വേദന കുറച്ചു തരും എന്നാലും ദുഃഖം നമ്മിൽ ഭവിച്ഛേ തീരൂ..
എത്ര സൂക്ഷിച്ചാലും വരാൻ ഉള്ളത് വരിക തന്നെ ചെയ്യും...
ഈശ്വരൻ നിശ്ചയിച്ച് വച്ച കാര്യം ധർമ്മ ദേവത അതാത് സമയങ്ങളിൽ നടപ്പിലാക്കും..
നല്ലൊരു വ്യക്തിത്വം ആണെങ്കിൽ കൂടിയും വിധി നടപ്പിലാക്കാൻ ആത്മാർഥസുഹൃത്ത് പോലും വഴി വയ്ക്കപ്പെടും...
എഴുതപ്പെട്ട വിധിയിലേക്ക് എത്തിക്കാൻ ഏതു വഴിയും തിരഞ്ഞെടുക്കപ്പെടും...
അപ്പോഴാണ് നാം ഈശ്വരനെ കുറ്റപ്പെടുത്തുക...
ഓരോ ജീവിതവും മുജ്ജന്മത്തിൻ്റെ ബാക്കി പത്രമാണ്...
ഈ ജന്മത്തിൽ ഒരുജീവിതം അവസാനിക്കും എങ്കിലും കർമ്മ ഫലത്തിൻ്റെ അളവിൽ മാറ്റം വരുന്നില്ല..അത് അതെ അളവിൽ നമ്മുടെ ആത്മാവിൽ കുറിച്ചു വയ്ക്കപ്പെടും...
അതായത് ഈ ജന്മത്തിലെ കർമ്മഫലം ഈ ജന്മത്തിൽ തന്നെ അനുഭവിച്ച് തീരുന്നില്ല ..
തീരുമെങ്കിൽ ജന്മനാ വൈകല്യവും രോഗവും പേറി ഒരു ജീവനും പിറവി കൊള്ളില്ലായിരുന്നൂ...
നമ്മുടെ ഇന്നത്തെ കർമ്മം ..സംസ്ക്കാരം എല്ലാം ആത്മാവിൻ്റെ മറുപിറവിയൂടെ ജാതകം കുറിക്കും...
വരും ജന്മത്തിലെ സംസ്കാരമായി ഭവിക്കും..
നമ്മുടെ കർമ്മത്തിനു അനുസരിച്ച് ഈശ്വരൻ ഓരോ കാര്യവും കുറിച്ചു വയ്ക്കും ആത്മാവിൽ...
പരസ്പരം ബന്ധപ്പെട്ട ജീവനുകൾ തമ്മിലുള്ള കണക്കുകൾ പോലും അതെ അളവിൽ അതു പോലെ തന്നെ നടക്കും.അത് ഈശ്വര ഇച്ഛയാണ്...
മുജ്ജന്മ സംസ്ക്കാരം ഭക്തി ആയിരുന്നു എങ്കിൽ ..ഈ ജന്മവും അടിയുറച്ച ഭക്തിയിൽ ജീവിതം തുടരും..
കർമ്മങ്ങൾ എല്ലാം ഈശ്വര അർപ്പിതമായി ചെയ്താൽ കർമ്മ ബന്ധത്തിൽ നിന്നും മോചനം ലഭിക്കും...
ഈശ്വരനിൽ അർപ്പിച്ച മനസ്സ് ഈശ്വരൻ സ്വീകരിക്കും.
ദുഃഖ ദുരിതങ്ങളോ വിഷമങ്ങളോ മനസിനെ ബാധിക്കാതെ ഈശ്വരൻ തന്നെ അകറ്റും...
നിഷ്ക്കാമ ഭക്തിയുള്ള ഹൃദയത്തില്
ഏതു കർമ്മവും ഈശ്വരനിൽ തന്നെ സമർപ്പിതമാകും..
ഒന്നും തൻ്റെ അല്ല..
എല്ലാം ഈശ്വര അവിടുന്ന് നടത്തുന്നു
എന്ന തിരിച്ചറിവ് മുക്തി പ്രദാനം ചെയ്യും....
അവിടെ മുതൽ വിധിയുടെ കണക്ക് മാറ്റി കുറിയ്ക്കപ്പെടും...
കാരണം അവിടെ ദേഹസ്ഥൻ ഇല്ല...ആത്മാവും പരമാത്മാവും മാത്രം.
വിധിക്കപ്പെടുന്നതും കുറിയ്ക്കപ്പെടുന്നതും ഈശ്വരൻ എന്ന പ്രപഞ്ച ശക്തിയിൽ തന്നെ വിലയം പ്രാപിക്കും...
ദേഹസ്ഥൻ മോക്ഷപ്രാപ്തി കൈവരിക്കും... ദേഹസ്ഥൻ സുകൃത ജന്മമായി അറിയപ്പെടും..
സന്തതി പരമ്പര പോലും സുകൃതം നുകരും..
ഒരു കാലയളവിന് ശേഷം പുണ്യാത്മാവായി പുനർജ്ജനിച്ച് സംസ്ക്കാര സമ്പന്നർക്ക് വെളിച്ചമായി ഭവിക്കും...
ആത്മാവിന് ജനനമോ മരണമോ ഇല്ല....
കർമ്മ നിവാരണത്തിനായി.. നിയോഗ.. കർത്തവ്യ പൂർത്തീകരണത്തിനായി ദേഹം സ്വീകരിച്ച് കൊണ്ടേ ഇരിക്കും...
നാമദേഹം ഭൗതികമായ നശ്വര വസ്തു മാത്രം..
പരമാത്മാവിൻ്റെ അറിവില്ലാതെ ഒരു ഇല പോലും പ്രപഞ്ചത്തിൽ ചലിക്കുന്നില്ല...
അത് എഴുതപ്പെട്ട നിയതിയുടെ വിധിയാണ്..
എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു..നന്ദി.....ഓം നമഃ ശിവായ....
No comments:
Post a Comment