പണം തട്ടി. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ വയലിൽ ക്ഷേത്രത്തിന് സമീപം രാവിലെ 7 മണിയോടെ ലോട്ടറി വിൽക്കാനായി റോഡിൽ കൂടി പോകുമ്പോൾ കറുത്ത കാറിൽ എത്തിയ ആൾ ലോട്ടറി
ഫലം നോക്കാൻ എന്ന വ്യാജേന കാർ നിർത്തി ലോട്ടറി ടിക്കറ്റ് കാണിക്കുകയും ടിക്കറ്റിൽ 5000 രൂപ അടിച്ചതായി കണ്ടതോടെ പൈസ തരാൻ ഇല്ലെന്ന് പറഞ്ഞിട്ടും ടിക്കറ്റും ബാക്കിയുള്ള പൈസയും മതിയെന്ന് പറഞ്ഞു 1400രൂപയുടെ
40 ടിക്കറ്റ് എടുക്കുകയും
ബാക്കി 3600 രൂപയുമായി കടക്കുകയായിരുന്നു. തുടർന്ന്
സമ്മാനത്തുക ലഭിക്കുന്നതിനായി ഏജൻസിയിലെത്തിച്ച ലോട്ടറിയുടെ ബാർകോഡ് പരിശോധിച്ചപ്പോൾ കൃത്രിമമെന്ന് കണ്ടെത്തി.12-)o തീയതി ഞെറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ A Z 543533 എന്ന നമ്പർ തിരുത്തി ലോട്ടറി അടിച്ച AZ 543536 ആക്കിയാണ് തട്ടിപ്പ് നടത്തിയത്. കംപ്യൂട്ടറിൽ ബാർകോഡ് സ്കാനർ ഉപയോഗിച്ച് ഫലം നോക്കിയപ്പോൾ നമ്പർ തിരുത്തിയതാണ് എന്ന് കണ്ടെത്തിയതോടെയാണ് ടിക്കറ്റ് തിരുത്തിയതാണ് എന്ന് കണ്ടെത്തിയത്. അസുഖബാധിതനായി സുഖമില്ലാതായതോടെ
ലോട്ടറി വിൽപ്പന ഉപജീവനമാർഗ്ഗമായി കൊണ്ട് നടക്കുന്ന ചിറക്കര സ്വദേശിയായ സുഭാഷിനെയാണ് ടിക്കറ്റ് തിരുത്തി പറ്റിച്ചത്.
ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത വിധമാണ് ലോട്ടറി തിരുത്തി തയ്യാറാക്കിയിരിക്കുന്നത് എന്ന് സുഭാഷ് പറഞ്ഞു ചാത്തന്നൂർ പോലീസിൽ പരാതി നൽകി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment