Thursday, 3 November 2022

ബിജെപിയിൽ ചേർന്ന ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ഡി വൈ എഫ് ഐ ഗുണ്ടാസംഘം ആക്രമിച്ചു

ബിജെപിയിൽ ചേർന്ന ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ഡി വൈ എഫ് ഐ ഗുണ്ടാസംഘം ആക്രമിച്ചു 

ചാത്തന്നൂർ : ബിജെപിയിൽ ചേർന്ന ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ഡി വൈ എഫ് ഐ ഗുണ്ടാസംഘം മാരകായുധങ്ങളുമായി 
ആക്രമിച്ചു. ഡി വൈ എഫ് ഐ ടൗൺ യൂണിറ്റ് സെക്രട്ടറിയായിരുന്ന വിഘ്‌നേഷിനെയാണ് ആക്രമിച്ചത്. ബന്ധുവിന്റെ വീട്ടിൽ ബൈക്കിൽ എത്തിയ വിഘ്‌നേഷിനെ സ്കൂട്ടറിൽ എത്തിയ ഡി വൈ എഫ് ഐ ഗുണ്ടാ സംഘത്തിലെ അംഗങ്ങളായ അഭിലാഷ്.എം സജി, അഷയ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. കത്തിയും വടിവാളുമായി എത്തി പ്രദേശത്ത് 
 ഭീകരാന്തരീഷം സൃഷ്‌ടിച്ച ശേഷം മാരകയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വിഘ്‌നേഷിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചാത്തന്നൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫോട്ടോ: പരിക്കേറ്റ 
വിഗ്നേഷ് ആശുപത്രിയിൽ 

No comments:

Post a Comment