Friday, 16 October 2026

കാർ നിയന്ത്രണം വിട്ട് ഇടിച്ച് അമ്മ മരിച്ചു മകൾ ഗുരുതരാവസ്ഥയിൽ

കാർ നിയന്ത്രണം വിട്ട് ഇടിച്ച് അമ്മ മരിച്ചു മകൾ ഗുരുതരാവസ്ഥയിൽ 

പരവൂർ : കാർ നിയന്ത്രണം വിട്ട് വീടിന്റെ മുൻപിൽ റോഡ് സൈഡിൽ അമ്മയെയും മകളെയും ഇടിച്ചു തെറുപ്പിച്ചു അമ്മ മരിച്ചു 
മകൾ ഗുരുതരാവസ്ഥയിൽ കലയ്ക്കോട് കുഞ്ചാരവിള തെങ്ങുവിളയിൽ ഉപേന്ദ്രന്റെ ഭാര്യ രേഖ(45) മരിച്ചു മകൾ ലക്ഷ്മി(22)നെ ഗുരുതരമായ പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം 6.30ഓടെ കലയ്ക്കോട് ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നില്ക്കുകയായിരുന്ന അമ്മയെയും മകളെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു ഓടികൂടിയ നാട്ടുകാർ ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മാതാവ് രേഖ മരിച്ചിരുന്നു. പരവൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.മരിച്ച രേഖയുടെ മകൻ ഗോപീകൃഷ്ണൻ.

കുറുങ്ങൽ ഏല നികത്താനുള്ള നീക്കം തടഞ്‌ ഡി വൈ എഫ് ഐ

കുറുങ്ങൽ ഏല നികത്താനുള്ള നീക്കം തടഞ്‌ ഡി വൈ എഫ് ഐ 
ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിലെ നെല്ലറയായ കുറുങ്ങൽ ഏല നികത്താനുള്ള നീക്കം തടഞ്ഞ്
ഡി വൈ എഫ് ഐ. പരിസ്ഥിതി ലോല പ്രദേശമായ കുറുങ്ങൽ ഏലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള 
ഏല റോഡിന് സമീപമുള്ള പ്രദേശം അടുത്തിടെ കർഷകരിൽ നിന്നും വാങ്ങിയവരണ് വയൽ നികത്താനായി ബുധനാഴ്ച്ച രാത്രിയിൽ  ടിപ്പർ ലോറികളിൽ 
മണ്ണ് എത്തിച്ചു നികത്താൻ ഒരുങ്ങിയത് 
സമീപ വയലുകളിലേക്കുള്ള 
പുറമ്പോക്കിലൂടെ ഒഴുകുന്ന 
നീർച്ചാലുകളും ഏല തോടിന്റെയും മുകളിലൂടെ മണ്ണിട്ട് നികത്തി തുടങ്ങിയതോടെ നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും എത്തി തടയുകയായിരുന്നു തുടർന്ന് പോലീസും കൃഷി വകുപ്പ് അധികൃതരും പഞ്ചായത്ത്‌
വില്ലേജ് അധികൃതരും എത്തി മേൽ നടപടികൾ സ്വീകരിച്ചു. ജില്ലയിലെ തന്നെ പ്രധാന ഏലകളിൽ ഒന്നാണ് കുറുങ്ങൽ 
കർഷകസമിതിയുടെ നേതൃത്വത്തിൽ കൃത്യമായ കൃഷി നടക്കുന്ന ഇവിടെ അടുത്തിടെ കർഷകരിൽ നിന്നും ഭൂമി വാങ്ങിയവർ ആണ് നെൽവയൽ നികത്താനുള്ള നീക്കവുമായി രംഗത്തുള്ളത് ഇതിനെതിരെ നിരവധി പരാതികളാണ് 
കർഷകരും നാട്ടുകാരും അധികാരികൾക്ക് നൽകിയിട്ടുള്ളത് ഇതിനിടയിലാണ് നെൽവയൽ നികത്താനുള്ള നീക്കവുമായി ഒരു സംഘം രംഗതെത്തിയത് നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം ഉണ്ടാവുമെന്ന് സിപിഎം ഡി വൈ എഫ് ഐ നേതാക്കൾ പറഞ്ഞു.
സിപിഎം ചാത്തന്നൂർ എൽ സി സെക്രട്ടറി ദിജു. ടി, ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി അനീഷ് ചാത്തന്നൂർ ലോക്കൽ കമ്മിറ്റി അംഗം റോബിൻ,സനൽ,അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ഏല നികത്തുന്നത്തിനായി മണ്ണ് ഇട്ടിരിക്കുന്നു 


Thursday, 15 October 2026

കൊല്ലം - തിരുവനന്തപുരം ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന റോഡുകൾ വിൿസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം - തിരുവനന്തപുരം 
ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന   റോഡുകൾ  വിൿസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : കൊല്ലം-തിരുവനന്തപുരം 
ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന റോഡുകൾ  വിൿസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കൊല്ലം-ആയൂർ, പാരിപ്പള്ളി-മടത്തറ, ചാത്തന്നൂർ - ഓയൂർ - ആയൂർ റോഡുകൾ ആണ് ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ. 
രാപകലില്ലാതെ ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതകൾ വീതികൂട്ടി നാല് വരി പാതയാകണമെന്ന ആവശ്യം ശക്തമാകുകയാണ്‌.
ഇവയുടെ തകർച്ച പരിഹരിക്കാനോ അപകടസൂചകങ്ങൾ സ്ഥാപിക്കാനോ ഗതാഗതക്കുരുക്ക് ഒഴിവാക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ദേശീയപാതയുടെ നിർമാണജോലികൾ നടക്കുന്നതിനാൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കി എംസി റോഡിലേക്ക് എത്താൻ ധാരാളം യാത്രക്കാർ ഈ പാതകളെ ആശ്രയിക്കുന്നുണ്ട്.
വളവുകളും തിരിവുകളും നിറഞ്ഞ ചാത്തന്നൂർ -ആയൂർ റോഡിൽ അപകടസൂചകങ്ങൾ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകൾ കത്തുന്നിടങ്ങളും വിരളമാണ്. രാത്രിയിൽ കാട്ടുപന്നികളുടെ ശല്യവുമുണ്ട്. പാരിപ്പള്ളി-മടത്തറ പാതയുടെ അവസ്ഥയും ഇതുതന്നെ. ദേശീയപാതയെയും എംസി റോഡിനെയും മലയോര ഹൈവേയെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായിട്ടും രാത്രി യാത്രാ സൗകര്യമില്ലാത്തത് ധാരാളം പേരെ വലയ്ക്കുന്നുണ്ട്.

@ കൊല്ലം - ആയൂർ പാത നാല് വരിയാക്കണം

കൊല്ലം റെയിൽവേ സ്റ്റേഷൻമുതൽ ആയൂർവരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. അമ്പതിലധികം ബസുകൾ സർവീസ് നടത്തുന്ന പാതയാണിത്. അയത്തിൽമുതൽ ചെമ്മാൻമുക്കുവരെ രണ്ട് വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ കുരുക്ക് രൂക്ഷമാകും.
മലേവയൽ, കോടാലിമുക്ക് പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ടുമുണ്ടാകും.
മലേവയൽ-പാലമുക്ക് പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധമാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഇവിടെയും പാത പൂർണമായും തകർന്നുകിടക്കുകയാണ്
മുട്ടക്കാവ്-കുണ്ടുമൺ ഭാഗത്ത് പാതയുടെ ഒരുവശത്ത് 30 അടിയിലേറെ താഴ്ചയുള്ള കുഴിയാണ്. സംരക്ഷണവേലിയോ അപകടമുന്നറിയിപ്പുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ധാരാളം വീടുകൾ ഇവിടെയുണ്ട്. മറുഭാഗവും ജനവാസമേഖലയാണ്.
പാതയുടെ വീതിക്കുറവും ഒരുവശത്തെ താഴ്ചയും കൊടുംവളവുമാണ് അപകടസാധ്യത കൂട്ടുന്നത്. ദേശീയപാതാ നിർമാണത്തിനുള്ള മെറ്റലും പാറപ്പൊടിയുമായി ട്രക്കുകൾ ഇതുവഴിയാണ് നിരന്തരം കടന്നുപോകുന്നത്. ബസ് യാത്രികരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും ഭീതിയോടെയാണ് ഇതുവഴി പോകാറ്. പാതകൾ അപകടരഹിതമാക്കണമെന്ന ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്

റോഡ് സൈഡിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി

റോഡ് സൈഡിൽ 
കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി

ചാത്തന്നൂർ: റോഡ് സൈഡിൽ 
കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ പ്ലാക്കാട് കുട്ടൻപിള്ള ജംഗ്ഷന് സമീപത്തെ സർവീസ് സ്റ്റേഷന് മുമ്പിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. നാട്ടുകാർ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും  ചാത്തന്നൂർ എക്സൈസ്  സംഘം സ്ഥലതെത്തി 
ചെടികൾ നശിപ്പിച്ചു. .
ഫോട്ടോ :റോഡ് സൈഡിൽ വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ 

Tuesday, 13 October 2026

ഡി. ത്യാഗരാജൻ ഗുരുദേവദർശനങ്ങളെ ജീവിതത്തിൽ പ്രവർത്തികമാക്കിയ മനുഷ്യസ്നേഹി - ബി. ബി. ഗോപകുമാർ എം എൽ എ

ഡി. ത്യാഗരാജൻ ഗുരുദേവദർശനങ്ങളെ ജീവിതത്തിൽ പ്രവർത്തികമാക്കിയ മനുഷ്യസ്നേഹി - ബി. ബി. ഗോപകുമാർ എം എൽ എ 
ചാത്തന്നൂർ : ഗുരുദേവദർശനങ്ങളെ ജീവിതത്തിൽ പ്രവർത്തികമാക്കിയ മനുഷ്യസ്നേഹിയായിരുന്നു രാജ് ഗ്രൂപ്പ്‌ ചെയർമാൻ ഡി. ത്യാഗരാജൻ എന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു.ഫ്രണ്ട്സ് ഓഫ്‌ കുളമട സംഘടിപ്പിച്ച ഡി. ത്യാഗരാജൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുകയെന്ന ഗുരുദേവ വചനം ജീവിതത്തിൽ പകർത്തി പാവപ്പെട്ടവർക്ക് ജോലി നൽകി അവരെ മികച്ച ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയായിരുന്നു ഡി. ത്യാഗരാജൻ സങ്കടങ്ങളുമായി സമീപിക്കുന്നവരെ കൈവിടാതെ അവരുടെ ദുഃഖങ്ങൾക്ക് പരിഹാരം കണ്ട ഡി. ത്യാഗരാജന്റെ ത്യാഗപൂർണ്ണമായ ജീവിതം ഇന്നത്തെ വ്യവസായികൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. 
എം.എം.നസീർ എം എൽ എ 
ജി. എസ്. ജയലാൽ എക്സ് എം എൽ എ 
എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
സുനിൽ സുധാകരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ അംഗം കെ. എസ് ബിനു,
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ റാഫി, ജിഹാദ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ആർ. ഡി. ലാൽ, സുഭദ്രാമ, ചിഞ്ചു, ബി.പ്രേമാനന്ദ്, പ്രൊഫ. ലീ, പ്രകാശൻ കൊടിമൂട്ടിൽ എന്നിവർ സംസാരിച്ചു.
ഫ്രണ്ട്‌സ് ഓഫ് കുളമട സെക്രട്ടറി വിഷ്ണു ആലപ്പാട്ട്, വൈസ് പ്രസിഡന്റ് അനീഷ് കുളമട, ട്രഷറർ. അജി ഫിലിപ്പ്,  അംഗങ്ങളായ ബിച്ചു, ദീപു, ഷാൻ, സുനി, ജിതിൻ, സജി, പ്രവീൺ കൃപാൽ, നിതിൻ എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു. ചടങ്ങിൽ ഡി.ത്യാഗരാജന്റെ കുടുംബവും ഫ്രണ്ട്‌സ് ഓഫ് കുളമട ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ആറ് 
രോഗികൾക് ചികിത്സാസഹായം നൽകി

ഇത്തിക്കര പാലം നിർമ്മാണം പുരോഗമിക്കുന്നു

ഇത്തിക്കര പാലം നിർമ്മാണം അവസാനഘട്ടത്തിലേക്ക് 
ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കൗണ്ട് ഡൌൺ തുടങ്ങി.

ചാത്തന്നൂർ : ഇത്തിക്കര പാലം നിർമ്മാണം അവസാനഘട്ടത്തിലേക്ക് 
ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കൗണ്ട് ഡൌൺ തുടങ്ങി. കാവനാട് - പാരിപ്പള്ളി 
റീച്ചിൽ ഉൾപ്പെട്ട ഇത്തിക്കരയിലെ 
മേൽപാലം ഗതാഗതത്തിനു തുറന്നു നൽകാനാകും. രണ്ട് ലയർ ഉള്ള 
റോഡിൻ്റെ ടാറിങ് 
ഒരു ലയർ ഏകദേശം പൂർത്തിയാക്കി ഇരുവശങ്ങളിലും മധ്യഭാഗത്തുമുള്ള 
 കൈവരികളുടെ നിർമാണമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ റോഡിന്റെ തെക്ക് സൈഡിൽ കൂടി തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കുള്ള ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.മറുസൈഡിൽ നിർമ്മാണപ്രവർത്തികൾ ഇനിയും തീരാനുണ്ട്. പഴയപാലം സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതോടെ ഒരു സൈഡിൽ സർവീസ് റോഡിലൂടെ ഗതാഗതം സുഗമമായി പോകുന്നതിന് സഹായമാകും ആയൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ഇപ്പോഴത്തെ പാലം വഴി തിരുവനന്തപുരത്തേക്കും തിരുമുക്ക് വന്ന് തിരിഞ്ഞു കൊല്ലം ഭാഗത്തേക്കും പോകാൻ സാധിക്കും. ഇതോടെ ഇത്തിക്കരയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള ഗതാഗതകുരുക്കിനും പരിഹാരമാകും.പാലത്തിന്റെ ഇരുസൈഡിലും കാൽനടയാത്രയ്ക്കായി കൈവരികളും ഉണ്ട്. വരും ദിവസങ്ങളിൽ കൈവരികളുടെ നിർമ്മാണം പൂർത്തിയാക്കി രണ്ടാംലയർ ടാറിങ് പൂർത്തിയാക്കി വരുന്ന ആഴ്ചയിൽ ഇത്തിക്കരപാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയും ചെയ്യുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു.

@ ഇത്തിക്കരയിൽ അടിപാത നിർമ്മാണം പാലംപണി വൈകാൻ കാരണമായി 

ഇത്തിക്കരയിൽ പാലംപണി 80ശതമാനം പൂർത്തിയായതിന് ശേഷമാണ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 
അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായി നടന്ന അടിപാത നിർമ്മാണം വൈകിയത് മൂലം ഇത്തിക്കരപാലം തുറന്ന് കൊടുക്കുന്നതും വൈകിയെന്ന് ദേശിയപാത അധികൃതർ വ്യക്തമാക്കി.
ഫോട്ടോ:  നിർമ്മാണം പൂർത്തിയായി കിടക്കുന്ന ഇത്തിക്കര പുതിയപാലം 



Saturday, 10 October 2026

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സൈബർ സംഘങ്ങൾ ജില്ലയിൽ സജീവം

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സൈബർ 
സംഘങ്ങൾ ജില്ലയിൽ സജീവം 

ചാത്തന്നൂർ : സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സൈബർ 
സംഘങ്ങൾ ജില്ലയിൽ സജീവമെന്ന് സൂചന.
സൈബർ പോലിസ് 
എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കുറവ് ആണെങ്കിലും പരാതികളുടെ എണ്ണം ദിവസം ഒന്ന് എന്ന നിലയിൽ ജില്ലയിലെ സൈബർ പോലിസ് സ്റ്റേഷനുകളിൽ എത്തുന്നതായി സൈബർ പോലിസ് പറയുന്നു 
അവസാനം എഫ് ഐ ആർ ഇട്ട് കേസ് എടുത്തത് ഇന്നലെയാണ് 
 പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥി അധ്യാപികയുടെയും വിദ്യാർത്ഥിനികളുടെയും ഫോട്ടോ മോർഫ് ചെയ്ത കേസ് ആണ്. ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ 
 റെഡ്ഡിറ്റ് തുടങ്ങിയ വിവിധ സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചരണം നടത്തിയെന്ന് മാത്രമല്ല. അത് ടെലഗ്രാം ഗ്രൂപ്പുകളിൽ വില്പനയ്ക്ക് വച്ച് പൈസ സമ്പാധിച്ചുവെന്നുള്ള ഗുരുതര ക്രൈo കൂടി ഉണ്ടെന്ന റിപ്പോർട്ട് കൂടി പുറത്ത് വരുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘങ്ങൾക്കെതീരെ കനത്ത നടപടി വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.  ഇത്തരം കേസുകൾക്ക് 
പരാതികൾ ഉള്ള നവമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്‌ധർ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പോലിസ്  കേസ് എടുക്കുന്നത് 
ഐടി ആക്‌ടിലെയും ബിഎൻഎസിലെയും ബാധകമായ വകുപ്പുകൾ ചേർത്താണ് കേസെടുക്കണ്ടത് പക്ഷേ പലപ്പോഴും 
കുറ്റകൃത്യം ചെയ്യുന്നവർക്ക് പെട്ടെന്നു ജാമ്യം ലഭിക്കുന്ന നിലയിലാണ് കേസുകൾ എടുക്കുന്നത് എന്ന് ഇ രംഗത്തുള്ള
കേസുകൾ വാദിക്കുന്ന
അഭിഭാഷകർ ചൂണ്ടികാണിക്കുന്നു. ഇത് 
 ഗുരുതരമായ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുമെന്ന് സൂചനയാണ് നൽകുന്നു. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽനിന്ന് അനുവാദമില്ലാതെ എടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിച്ച്  മോർഫ് ചെയ് പ്രചരിപ്പിക്കുകയാണ്.അടുത്തിടെയാണ് 
ജമിനി, ചാറ്റ് ജി പി റ്റി 
സോഷ്യൽ മീഡിയ ആപ്പുകൾ വഴി സുന്ദരന്മാരും സുന്ദരികളും ആയ ഫോട്ടോകൾ പ്രചരിച്ചു തുടങ്ങിയത് ഇത് സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ഇ ആപ്പുകൾ വഴിയുള്ള ദുരുപയോഗവും കൂടിയിട്ടുണ്ട് ഒപ്പം കേസുകളുടെ എണ്ണവും വർദ്ധിച്ചതായി പോലിസ് പറയുന്നു. പോലിസ് സ്റ്റേഷൻ വഴിയുള്ള പരാതികളിൽ പലതും മെല്ലെപോക്കിലാണ് കാര്യങ്ങൾ നീങ്ങുന്നത് പോലിസ് സ്റ്റേഷനിൽ നിന്നുള്ള അന്വേഷണം കഴിഞ്ഞാണ് സൈമ്പർ സ്റ്റേഷനിലേയ്ക്ക് കേസുകൾ എത്തുന്നത് അപ്പോഴേക്കും കേസിന്റെ പല രേഖകളും വീണ്ടെടുക്കാൻ കഴിയാത്ത വിധം സൈബർ വിദഗ്ദർ നശിപ്പിച്ചിരിക്കും. അത് കൊണ്ട് തന്നെ ഗുരുതരകുറ്റകൃത്യങ്ങളിൽപ്പെടുന്ന 
 പല കേസുകളും എങ്ങുമെത്താതെ പോകുകയാണ്.