Sunday, 6 November 2022

ദേശീയപാതയിൽ കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് വിമുക്ത ഭടനും മകളും മരിച്ചു.

കൊട്ടിയം: ദേശീയപാതയിൽ കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് വിമുക്ത ഭടനും മകളും മരിച്ചു. പ്ലസ് ടു വിദ്യാത്ഥിയായ മകളെ സ്കൂളിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. കൊട്ടിയം സിത്താര ജംഗഷന് സമീപം വാഴവിള പുത്തൻ വീട്ടിൽ റിട്ട.ബി.എസ്.എഫ്.എച്ച്.സി.ആർ.ഓ. ഗോപകുമാർ(56) മകൾ ചാത്തന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥി ഗൗരി. കെ (17) എന്നിവരാണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ എട്ടര മണിയോടെ 
കൊല്ലം - തിരുവനന്തപുരം ദേശിയപാതയിൽ സിത്താരാ ജംഗ്ഷനടുത്ത്. മൈലക്കാട് ഇറക്കത്ത് ആണ് അപകടം ഉണ്ടായത്. ചാത്തന്നൂർ സർക്കാർ ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിഭാഗം രണ്ടാംവർഷ
വിദ്യാർത്ഥിനിയായ മകളെ സ്കൂളിലേക്ക് കൊണ്ട് ആക്കുന്നതിന് വേണ്ടി
സിത്താരമുക്കിലെ വീട്ടിൽ നിന്നും 
ചാത്തന്നൂരിലേക്ക് പോകുന്നതിനായി
ദേശിയപാത മറികടന്ന് 
വരവേ കൊല്ലം ഭാഗത്ത് നിന്നും 
ചെറു വാഹനങ്ങളുമായി അമിതവേഗത്തിൽ 
വന്ന കൂറ്റൻ ടെയിലർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽപ്പെട്ടവരുമായി അൽപ്പദൂരം മുന്നോട്ട് പോയാണ് ലോറി നിന്നത്.അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരുംമരണമടഞ്ഞിരുന്നു. അമിത വേഗത്തിലെത്തിയ 
നാഗലാന്റ് രജിസ്‌ട്രേഷൻ 
ടെയിലർ ലോറിയാണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്. 
അപകടത്തെ തുടർന്ന് ദേശിയപാതയിൽ
മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. 
ഹൈവേ പോലീസും ചാത്തന്നൂർ കൊട്ടിയം പോലിസ് സ്റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥരും എത്തി ഗതാഗതം നിയന്ത്രിച്ചു ഫയർഫോഴ്സ് സംഘം എത്തി ബൈക്ക്‌ മാറ്റി വെള്ളമടിച്ചു റോഡ് വൃത്തിയാക്കി 
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്‌ വിട്ട് കൊടുത്തു. ക ഗോപകുമാറിന്റെ ഭാര്യ കവിത.മകൻ: വിഷ്ണു   

കൊട്ടിയം: ദേശീയപാതയിൽ പിതാവും മകളും അപകടത്തിൽ മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ ബീഹാർ സ്വദേശിയെ കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാർബെറുണ ചോർവാർ ഷെയ്ക്ക്പൂർ സ്വദേശിയായ ഗൗരവ് കുമാറിനെയാണ് കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ് .വൈകാതെ ഇയാളുടെ അറസ്റ്റ്  പൊലീസ് രേഖപ്പെടുത്തും. മോട്ടോർ വാഹന വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

ചിത്രം: അപകടത്തിൽ മരിച്ച അച്ചനും മകളും

No comments:

Post a Comment