Sunday, 30 August 2026

ഓരോ പഞ്ചായത്തും പ്രതിവർഷം വലിയൊരു തുകയാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും

ലക്ഷങ്ങൾ പ്രതിവർഷം ചിലവഴിച്ചിട്ടും തെരുവ് വിളക്കുകൾ അണഞ്ഞുകിടക്കുന്നു.

ചാത്തന്നൂർ : തെരുവ് വിളക്കുകൾ 
 സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി പ്രതിവർഷം
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുടക്കുന്നത് ലക്ഷങ്ങളാണ് എന്നിട്ടും 
വർഷത്തിൽ പകുതിയിലധികം ദിവസവും 
അണഞ്ഞു തന്നെ കിടക്കുന്ന അവസ്ഥയിലാണ്. എം പി മുതൽ പഞ്ചായത്ത്‌ അംഗം വരെയുള്ള 
ജനപ്രതിനിധികളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ലക്ഷങ്ങൾ ചിലവഴിച്ചു 
അശാസ്ത്രീയമായി സ്ഥാപിക്കുന്ന വിളക്കുകൾ മാസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമാകുന്നതോടെ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. രണ്ടായിരം രൂപയ്ക്ക് മുകളിൽ വിലയുള്ള വിളക്കുകൾ കരാറുകാരെ ഏല്പിച്ചാണ് സ്ഥാപിക്കുന്നത്. മാസങ്ങൾക്കുള്ളിൽ 90 ശതമാനം വിളക്കുകളും പ്രവർത്തനരഹിതമാകും. ഓരോവർഷവും വഴിവിളക്കിനായി വലിയൊരു തുക പഞ്ചായത്തുകൾ മുടക്കുന്നതല്ലാതെ കാര്യമായ പ്രയോജനമില്ല.

@ എർത്തിങ് സംവിധാനമില്ല

പോസ്റ്റുകളിൽ സ്ഥാപിക്കുന്ന വഴിവിളക്കുകൾക്ക് എർത്തിങ് സംവിധാനമില്ലാത്തതാണ് വിളക്കിന്റെ ആയുസ്സ് കുറയുന്നതിന് പ്രധാന കാരണമെന്ന് പറയുമ്പോഴും അത് പരിഹരിക്കാൻ സംവിധാനം ഒരുക്കാറില്ല എന്നുള്ള പരാതിയാണ് വ്യാപകമാകുന്നത് 
 അമിതവൈദ്യുതിപ്രവാഹം ഉണ്ടാകുമ്പോഴും മിന്നലേറ്റുമാണ് വിളക്കുകൾ നശിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി എൽ ഇ ഡി  സംവിധാനമുള്ള വിളക്കുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ലൈറ്റ് ഒന്നിന് 
 2000 മുതൽ 2500 രൂപവരെയാണ് വില. ഇത് സ്ഥാപിക്കാൻ മുന്നൂറുമുതൽ അഞ്ഞൂറ് രൂപവരെ പഞ്ചായത്ത് അധികമായി മുടക്കണം. ഇവയ്ക്ക് ഒരുവർഷ കാലാവധിയാണ് കമ്പനികൾ നൽകുന്നത്. എന്നാൽ മൂന്നുമാസത്തിനുള്ളിൽത്തന്നെ 80 ശതമാനം വിളക്കുകളും നശിക്കുകയാണ്.

@ പാഴാക്കിയത് ലക്ഷങ്ങൾ

വാർഷികപദ്ധതിയിൽ എല്ലാ പഞ്ചായത്തുകളും വലിയൊരു തുക തെരുവ് വിളക്കിനായി മാറ്റിവെയ്ക്കാറുണ്ട്. തെരുവ് വിളക്കുകൾ സ്ഥാപിച്ചാൽ 
ആറുമാസത്തിനുള്ളിൽത്തന്നെ വിളക്കുകൾ പൂർണമായി നശിക്കും. ലക്ഷങ്ങൾ പാഴാകുന്നതല്ലാതെ എന്ത് പ്രയോജനമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

@ ഹൈമാസ്റ്റ് വിളക്കുകൾ ബാധ്യത

എ പി, എംഎൽ എ. ഫണ്ടുകളിൽനിന്ന്‌ ലക്ഷങ്ങൾ മുടക്കി പ്രതിവർഷം നിരവധി ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇത് വളരെപ്പെട്ടെന്ന് തകരാറിലാകും. ഇവയ്ക്ക് ഒരുവർഷത്തോളമാണ് വാറന്റി കാലാവധി. ഇതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തുക പഞ്ചായത്തിന്റെ ചുമതലയാണ്. ഒരു ഉയര വിളക്ക് അറ്റകുറ്റപ്പണി നടത്താൻ 10,000 മുതൽ 25,000 രൂപവരെ ചെലവുണ്ട്. എന്നാൽ, ഇത്രയും വലിയ തുക കണ്ടെത്താൻ പഞ്ചായത്തുകൾക്ക് ഏറെ ബുദ്ധിമുട്ടാണ്. ഇതിനാലാണ് മിക്ക ഹൈമാസ്റ്റ് വിളക്കുകളും തകരാറിലായാൽ ഉപേക്ഷിക്കുന്നത്.
ഫോട്ടോ : ചാത്തന്നൂരിൽ ജി. എസ്. ജയലാൽ എം എൽ എയുടെ ഗ്രാമവെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിൽ സ്ഥാപിച്ച ലൈറ്റുകൾ കേടായതിനെ തുടർന്ന് ശരിയാക്കാതെ പകരം വലിയ ബൾബ് തൂക്കിയിട്ടിരിക്കുന്നു.
ഫോട്ടോ :കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിൽ ചാത്തന്നൂർ പഞ്ചായത്ത്‌ സ്ഥാപിച്ച ഉയരവിളക്ക് അറ്റകുറ്റപണികൾ നടത്താത്തത് മൂലം നശിക്കുന്നു.

Friday, 28 August 2026

ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് പറഞ്ഞുതന്നത് വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണ് - ബി.ബി. ഗോപകുമാർ എം എൽ എ

 

ശ്രീനാരായണ ഗുരുദേവൻ  ലോകത്തിന് പറഞ്ഞുതന്നത് വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണ് - ബി.ബി. ഗോപകുമാർ എം എൽ എ 

ചാത്തന്നൂർ : ശ്രീനാരായണ 
ഗുരുദേവൻ തന്റെ അനുപമമായ ജീവിതം കൊണ്ട്‌ ലോകത്തിന് പറഞ്ഞുതന്നത് 
വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണെന്ന് ബി.ബി. ഗോപകുമാർ എം എൽ എ പറഞ്ഞു 
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ സംഘടിപ്പിച്ച ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
ഗുരുദർശനം ഇന്നത്തെ മാത്രമല്ല ഏത് കാലത്തെയും ലോകത്തിനും മനുഷ്യകുല ത്തിനും പരമശാന്തിയുടെ തീർത്ഥവും അഭ്യന്നതിയുടെ അതിവിശിഷ്ടവും ശ്രേഷ്ഠവുമായ വെളിച്ചവുമാണ്. 
ഏത് ഇരുട്ടത്തിരുന്നാലും അവനവനിലുള്ള അറിവിൻറെ വെളിവിനെ ഇരുട്ടുബാധിക്കു കയില്ലെന്നതുപോലെ ഗുരുദർശനത്തിന്റെ ഉൾവെളിച്ചമെന്നും അദ്ദേഹം പറഞ്ഞു 
എവിടെയൊക്കെയാണോ മനുഷ്യത്വത്തിനും മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും അപ ചയം ഉണ്ടാകുന്നത്അവിടെയൊക്കെ മനുഷ്യർ തരംതിരിക്കപ്പെട്ടം. അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെടും. ഈ വിധമുള്ള വേർപിരിക്കലുകളിൽ നിന്നും അഥവാ
വേർതിരിക്കലുകളിൽനിന്നുമാണ‌ല്ലോ ലോകത്ത് എല്ലാ കലഹങ്ങളും വൈരങ്ങളും ഉച്ചനീചത്വങ്ങളും വിവേചനങ്ങളുമെല്ലാം ഉണ്ടായിട്ടുള്ളത്. അതിന്റെയെല്ലാം അതിജീവന മന്ത്രമാണ് ആർഷ ഭാരതം ലോക സമക്ഷം അവതരിപ്പിച്ചിട്ടുള്ള വ സുധൈവകുടുംബകം എന്ന മഹിതമായ ദർശനം.ഗുരുവിന്റെ സമദർശനത്തിന്റെ ഏറ്റവും ആധുനികവും മാനവികവും ഹൃദ്യവുമായഭാഷ്യമാണ് ഗുരുദേവന്റെ ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന വിശ്വസന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. തോട്ടം ഭുവനേന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി,
യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് അദ്ധ്യക്ഷത വഹിച്ചു. എസ് എൻ 
പോളിടെക്‌നിക് പ്രിൻസിപ്പാൾ
 വി. സന്ദീപ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. എസ് എൻ കോളേജ് പ്രിൻസിപ്പാൾ
 ഡോ. ഹരിലക്ഷ്മി. വി.എസ്, 
കൊട്ടിയം എസ് എൻ ഐ ടി സി പ്രിൻസിപ്പാൾ എസ്. കനകജ, എസ് എൻ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ
ബി. രശ്മി, യൂണിയൻ കൗൺസിലർമാരായ 
പി. സോമരാജൻ,  കെ. സുജയ്കുമാർ,
 ആർ. ഗാന്ധി, കെ. ചിത്രാംഗദൻ, ആർ. ഷാജി,വി. പ്രശാന്ത്,
വനിതാസംഘം, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ചിത്രാ മോഹൻദാസ്,
സെക്രട്ടറി ബീനാ പ്രശാന്ത്,
പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ്‌ ജയതിലക്, സെക്രട്ടറി ഉദയ കുമാർ എന്നിവർ സംസാരിച്ചു 
യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ
സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ നന്ദിയും പറഞ്ഞു.

ഫോട്ടോ :ബി.ബി.ഗോപകുമാർ എം എൽ എ ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു 


Thursday, 27 August 2026

കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭഗവത സപ്താഹജ്ഞാനയജഞo

കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭഗവത സപ്താഹജ്ഞാനയജഞo

ചാത്തന്നൂർ : കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ 8-മത് ഭഗവത സപ്താഹ ജ്ഞാനയജഞo സെപ്റ്റംബർ രണ്ടിന് തുടങ്ങി 8ന് അവസാനിക്കും.എല്ലാ ദിവസവും രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, 7.30ന് 
ഭഗവതപാരായണം, ഉച്ചയ്ക്ക് 12ന് ആചാര്യപ്രഭാഷണം,1ന് പ്രസാദം ഊട്ട് വൈകുന്നേരം യജഞശാലയിൽ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 7ന് ഭദ്രദീപപ്രകാശനം തുടർന്ന് ഭാഗവത മാഹാതമ്യ പ്രഭാഷണം. 2ന് രാവിലെ 7.30ന് ഭഗവതപാരായണ സമാരംഭം 10ന് വരാഹവതാരം വിശേഷാൽപൂജ 3ന് രാവിലെ 10.30ന് നരസിംഹാവതാരം. 4ന് 
ശ്രീകൃഷ്ണജയന്തി ആഘോഷം 
രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് ശ്രീകൃഷ്ണാവതാരം, 11ന് തിരുമുൽകാഴ്ചസമർപ്പണം തുടർന്ന് ഉണ്ണിയൂട്ട്, വൈകുന്നേരം 4.30ന് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര, തുടർന്ന് ഉറിയടിയും കൃഷ്ണലീലയും രാത്രി 12ന് തിരുഅവതാരപൂജ. 5ന് രാവിലെ 10ന് കാർത്ത്യായനി പൂജ, 11ന് ഗോവിന്ദപട്ടാഭിഷേകം, വൈകുന്നേരം 5ന് വിദ്യാഗോപാലമന്ത്രാർച്ചന. 6ന് 10ന് രുഗ്മണി സ്വയംവര ഘോഷയാത്ര, 11ന് രുഗ്മണി സ്വയംവരം,വൈകുന്നേരം 5ന് സർ ൈവ്വശ്വര്യപൂജ,5.30 ന് ലളിത സഹസ്രനാമജപം.7ന് രാവിലെ 10ന്
നവഗ്രഹപൂജ,കുചേലസദ്ഗതി,8ന് രാവിലെ 9.30ന് സ്വധാമപ്രാപ്തി, 10ന് മഹാമൃത്യുജ്ഞയഹോമം, വൈകുന്നേരം 4ന് അവഭൃഥസ്നാന ഘോഷയാത്ര. തുടർന്ന് 
യജഞസമാപനം.

അനധികൃത ഇറച്ചിവെട്ട് വർദ്ധിക്കുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

അനധികൃത ഇറച്ചിവെട്ട്  വർദ്ധിക്കുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

@: കശാപ്പ് ശാലയുടെ അഭാവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ നഷ്ടം 

@: മൃഗസംരക്ഷണം, 
ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ
നോക്ക് കുത്തിയായി മാറുന്നു.

ചാത്തന്നൂർ : തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ കശാപ്പ് ശാലകളുടെ അഭാവം മൂലം അനധികൃത ഇറച്ചിവെട്ട് കേന്ദ്രങ്ങളും വില്പന കേന്ദ്രങ്ങളും ജില്ലയിൽ വ്യാപകമാകുന്നു. ഇത് മൂലം തദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് റവന്യൂ വരുമാനത്തിൽ പ്രതിവർഷം ലക്ഷങ്ങളുടെ നഷ്ടമാണിതിലൂടെ ഉണ്ടാകുന്നത്. ഓരോ ഓണം, ക്രിസ്തുമസ് ബക്രീദ് തുടങ്ങിയആഘോഷങ്ങൾക്കും പുതിയ അറവ്ശാലകളും വില്പന കേന്ദ്രങ്ങളും ഉയരുകയാണ്.ഉത്സവസമയങ്ങളിൽ 
താത്കാലികമായി കെട്ടിയുയർത്തുന്ന അറവ് ശാലകൾ സ്ഥിരമായി കാണുന്ന കാഴ്ചയാണ് കാണുന്നത്
ജില്ലയിലുടനീളം നൂറ് കണക്കിന് 
അനധികൃതമായി  മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കുന്ന അറവ് ശാലകളും ആയിരകണക്കിന്  ഇറച്ചി വില്പന 
കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി  
അധികൃതർ തന്നെ സമ്മതിക്കുന്നു. 
ജില്ലയിലെ 
തദേശസ്വയംഭരണസ്ഥാപനങ്ങളുടെ പൊതു മാർക്കറ്റുകളിൽ  ഇറച്ചി വ്യാപാരം 
ലേലം നടത്തിയിട്ട്  വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.സ്വന്തമായി കശാപ്പ് ശാല ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള പൊതു മാർക്കറ്റുകളിൽ ഇറച്ചി വില്പന
ലേലം നടത്തരുതെന്ന നിയമം വന്നതാണ് ഇറച്ചി വിൽപ്പന ലേലം ചെയ്തു കൊടുക്കാൻ പറ്റാത്തതെന്ന് അധികൃതർ പറയുന്നു.കൊല്ലം ജില്ലയിൽ കശാപ്പ് ശാല പ്രവർത്തിച്ചിരുന്നത് കൊല്ലം കോർപ്പറേഷനിലും,പരവൂർ മുൻസിപ്പാലിറ്റിയിലും മാത്രമാണ്. ഇവിടെ വെട്ടി സീൽ ചെയ്‌ത് വിടുന്ന ഇറച്ചിയാണ്  കുറെയേറെ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. രണ്ട് കശാപ്പ് ശാലകളും നിലവിൽ പ്രവർത്തനക്ഷമമല്ല. ഇതിന്റെ
മറപിടിച്ചാണ്  അനധികൃത ഇറച്ചിവെട്ട് വ്യാപകമാകുന്നത്.
പരവൂരിലെ തീരപ്രദേശങ്ങളിൽ മാത്രം അഞ്ചോളം അറവ് ശാലകൾ ഉണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇറച്ചി വിൽപ്പനയ്ക്കുള്ള ലേലത്തിനുള്ള നടപടികൾ ആരംഭിച്ചാൽ സ്വന്തമായി കശാപ്പ് ശാലയില്ല എന്ന കാരണത്താൽ 
നിയമത്തിന്റെ പേര് പറഞ്ഞ് കോടതിയെ സമീപിക്കുന്നതും, കശാപ്പ് ശാലകൾ സ്ഥാപിക്കാൻ തദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തിയാൽ പരിസ്ഥിതിയുടെയും, ആരോഗ്യ പ്രശ്നങ്ങളുടെയും 
പേര് പറഞ്ഞ് ജനങ്ങളെ തെരുവിലിറക്കി
ഭൂമി വാങ്ങുന്നത്  തടസ്സപ്പെടുത്തുന്നതും
ഇറച്ചിവെട്ടു ഇറച്ചി കച്ചവട
മാഫിയയുടെ താത്പര്യങ്ങൾ 
സംരക്ഷിക്കാനാണെന്നും
ഇടനിലക്കാർക്ക് ഉൾപ്പെടെ ലക്ഷങ്ങളുടെ അഴിമതിയാണ് കശാപ്പ് ശാല സ്ഥാപിക്കാ തിരിക്കാൻ വേണ്ടി നടക്കുന്നതെന്നുമാണ് 
പൊതുജന ആരോപണം.കശാപ്പ് ശാലകളുടെ അഭാവം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കശാപ്പ് ശാലകളിൽ വെട്ടാനായി എത്തിക്കുന്ന മൃഗങ്ങളെ വെറ്റിനറി സർജൻ പരിശോധിച്ച് അസുഖങ്ങളില്ലെന്നും ആരോഗ്യമുള്ളതാനെന്നും ആന്റിമോർട്ടവും, അറവിന് ശേഷം അന്തരീകാ വയവങ്ങൾ പോസ്റ്റ് മോർട്ടവും നടത്തി ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പുവരുത്തി 
ഫുഡ് ഗ്രേഡ് ഡൈ ഉപയോഗിച്ച് സീൽ ചെയ്‌ത് മാത്രമേ പൊതു മാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിക്കാവൂ എന്ന നിയമമുള്ളപ്പോൾ മൃഗസംരക്ഷണം, ആരോഗ്യം, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളെ 
നോക്കികുത്തിയാക്കി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റോഡ് പുറമ്പോക്കിലും,വൃത്തിഹീനമായ സ്ഥലങ്ങളിലും മരച്ചില്ലകളിൽ
കെട്ടി തുക്കിയാണ്കന്നുകാലികളെ വെട്ടുന്നത്.
ഇതിനെതിരെ നടപടിയെടുക്കാനോ, നിയന്ത്രിക്കാനോ അധികൃതർ തയ്യാറാ
കുന്നില്ല. നിലവിൽ ലേലം നടത്തിയാൽ പ്രതിവർഷം പത്ത് ലക്ഷം രൂപയെങ്കിലും പഞ്ചായത്തിന് ലഭിക്കും. അതുപോലെ കശാപ്പ് ശാലയുടെ നടത്തിപ്പും ലേലം ചെയ്തു നൽകിയാൽ പ്രതിവർഷം ലക്ഷങ്ങളുടെ വരുമാനം ഓരോ
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്  ലഭിക്കുമെന്നിരിക്കെ ഇതൊന്നും നടപ്പാക്കാൻ ആരും തയ്യാറുകുന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.




സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി

സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി

ചാത്തന്നൂർ : നടയ്ക്കൽ മിനി സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി. കല്ലുവാതുക്കൽ പഞ്ചായത്തിലെ പ്രധാന സ്റ്റേഡിയമായ 
നടയ്ക്കൽ മിനി സ്‌റ്റേഡിയത്തിൽ മാലിന്യം നിക്ഷേപിക്കുന്ന സാഹചര്യവും സാമൂഹ്യ വിരുദ്ധ ശല്യവും ചെളിക്കെട്ടും കാരണമുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും  ടർഫ് മാതൃകയിൽ നവീകരികരിച്ചു കൊണ്ട്  സംസ്ഥാന നിലവാരത്തിലേക്കുയർത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകിയത് 
യുവജനകൂട്ടായ്മ ഭാരവാഹികളായ 
ഭരത് പ്രകാശ് , ബിബിൻ പ്രകാശ്,സുജിത്ത് കുമാർ , ശ്രീനാഥ് ,റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
ഫോട്ടോ  നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകുന്നു 


Tuesday, 25 August 2026

ഇത്തിക്കരയിൽ പുതിയപാലം തുറന്ന് കൊടുക്കുന്നു പഴയപാലം ചരിത്രമാകും

ഇത്തിക്കരയിൽ പുതിയപാലം തുറന്ന് കൊടുക്കുന്നു പഴയപാലം ചരിത്രമാകും 

ചാത്തന്നൂർ : ഇത്തിക്കരയിൽ ദേശീയപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായുള്ള പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ടാറിങ്ങ് മാത്രമാണ് പൂർത്തിയാകാനുള്ളത്.ടാറിങ് പൂർത്തിയായാൽ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് എൻ എച്ച് അധികൃതർ പറഞ്ഞു.ഒരു വർഷം മുൻപ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായിയെങ്കിലും ഇത്തിക്കരയിൽ അടിപാതയുടെ നിർമ്മാണം വന്നതോടെ നിർമാണം വൈകുകയായിരുന്നു.ഇത്തിക്കരയിൽ അടിപാതയുടെ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ പുതിയ പാലത്തിൽ കൂടി വാഹനങ്ങൾ കടത്തി വിടണം എന്നതിനാൽ ഇവിടെ ബാക്കിയുള്ള 
റോഡിന്റെ പണി പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കാൻ ഉള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്.നാല് വരിയുള്ള പാലം തുറന്ന് കൊടുത്താൽ ഇപ്പോൾ ഉള്ള ഗതാഗതകുരുക്കിനും പരിഹാരമാകും.പാലത്തിന്റെ ഇരു സൈഡിലും സർവീസ് റോഡ് ഇല്ലെങ്കിലും പുതിയ പാലത്തിന്റെ വടക്ക് സൈഡിൽ പഴയപാലത്തിൽ കൂടി സർവീസ് റോഡ് പോലെ വാഹനങ്ങൾ ആയൂർ റോഡിൽ നിന്നും വന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്.അത് കൊണ്ട് തന്നെ ഇത്തിക്കരപഴയപാലത്തിൽ കൂടി എന്നും വാഹനങ്ങൾ ഓടും.

@ പഴയ പാലം ചരിത്രമായി മാറും 

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി 
മന്ത്രി ടി.കെ ദിവാകരന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വ്യൂഹം 
കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട  പാലമാണിത് ഭാരതത്തിൽ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം ഉണ്ടാവില്ല 
 പൊതുമരാമത് വകുപ്പ് മന്ത്രിയായിരുന്ന ടി കെ ദിവാകരന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു ഇത്തിക്കരയിലെ പുതിയ പാലം.അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തന്നെ തറകല്ലിട്ട് 
പാലം പണി തുടങ്ങി പണി പൂര്‍ത്തിയായി. 20-1-1976 ചൊവ്വാഴ്ച  പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിയ്ക്കുന്നു.ഉത്ഘാടകന്‍ ആയി മന്ത്രി  ടി കെ ദിവാകരന്‍ തന്നെ മതി എന്നും നിശ്ചയിച്ചു. എന്നാല്‍ അതിനു ആഴ്ച്ചകൾക്ക് മുന്നേ  അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 
ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടു. ഉത്ഘാടകന ദിനത്തിന്റെ തലേന്ന് 19-1-1976 തിങ്കളാഴ്ച അദ്ദേഹം മരണമടഞ്ഞു.
ഉത്സവ ലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോക മൂകമായി. മറ്റാരെയെങ്കിലും കൊണ്ട് ഉത്ഘാടനം നടത്താനുള്ള തീരുമാനം ആയി, പക്ഷെ  അവിടത്തെ ജനങ്ങള്‍ ഒന്നടങ്കം അതിനെ എതിര്‍ത്തതോടെ അന്നത്തെ ചാത്തന്നൂർ പഞ്ചായത്ത്‌ ഭരണസമിതിയും ജനപ്രതിനിധികളും പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ 
ടി.കെ ദിവാകാരന്റെ വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും ചാത്തന്നൂർ എത്തിയപ്പോൾ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം മുന്നിലായി 
പാലത്തിലൂടെ  കടന്നു പോയി ഉദ്ഘാടനം 
അങ്ങനെ 20-01-1976 ന് 
പാലത്തിന്  കുറുകേ കെട്ടിയ കറുപ്പു നാടയെ  ഭേദിച്ചുനീക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ആദ്യമായി ഇത്തിക്കര പുതിയ പാലത്തിലൂടെ കടന്നു പോയി പാലം ഉത്ഘാടനം ചെയ്യപ്പെട്ടു, 

ഫോട്ടോ : Opened for traffic on 20.01.1976 with the passage of the cortege of ministar T.K.Divakaran, എന്ന് ആ ചരിത്രം രേഖപ്പെടുത്തിയ ഈ ശിലാഫലകം 

ഫോട്ടോ :ഇത്തിക്കരയിലെ പുതിയ പാലം 


പരവൂർ എസ് എൻ വി സമാജത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം

പരവൂർ  എസ് എൻ വി സമാജത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം 

പരവൂർ:  ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷം പരവൂർ ശ്രീനാരായണ വിലാസം സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 28ന് രാവിലെ നടക്കും 
പരവൂർ ശ്രീനാരായണ വിലാസം സമാജം വക  എസ്.എൻ.വി ഗേൾസ് ഹൈസ്‌കൂൾ അങ്കണത്തിൽ  രാവിലെ 8 മണിക്ക് സമാജം പ്രസിഡൻറും സ്‌കൂൾ മാനേജരുമായ  എസ്. സാജൻ പീത പതാക ഉയർത്തുന്നതോടുകൂടി ജയന്തി ദിന ആഘോഷ പരിപാടികൾ ആരംഭിക്കും 
തുടർന്ന് നടക്കുന്ന  ജയന്തി സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും 
ബി. ബി. ഗോപകുമാർ ജയന്തി സന്ദേശം നൽകും പരവൂർ നഗരസഭ ചെയർപേഴ്‌സൺ ജെ. ജയലാൽ ഉണ്ണിത്താൻ  സ്കൂൾ 
 കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്യുമെന്ന് സമാജം പ്രസിഡന്റ്‌ ആർ. സാജനും സെക്രട്ടറി  അഡ്വ. എ. അരുൺലാലും അറിയിച്ചു 

ഗുരുദേവ ജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി

ഗുരുദേവ ജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി 

ചാത്തന്നൂർ : 172- മത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി.
എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലും വിവിധ ശാഖകളുടെ ആഭിമുഖ്യത്തിലും വർണ്ണശബളമായ ഗുരുദേവ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുജയന്തി ആഘോഷം  28 ന് വൈകുന്നേരം 4 ന് 
കാരംകോട് എംപയർ ആഡിറ്റോറിയത്തിൽ 
വച്ച് ഗുരുജയന്തി സമ്മേളനവും  പ്രതിഭാ സംഗമവും മെറിറ്റ് ഈവനിംഗും നടക്കും. 
യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബി. ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
 പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും.എസ് എൻ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. 
ചാത്തന്നൂർ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ഹരിലക്ഷ്മി വി.എസ്,  
ചാത്തന്നൂർഎസ്. എൻ. ടി. എച്ച്. എസ്. എസ് പ്രിൻസിപ്പൽ ബി.രശ്മി, കൊട്ടിയം 
എസ്. എൻ. ടി.ഐ. ടി.ഐ പ്രിൻസിപ്പൽ
എസ്.കനകജ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. വനിതാ സംഘം പ്രസിഡന്റ് ചിത്രാമോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത് തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ നടരാജൻ നന്ദിയും പറയും. 

പൂട്ടിയിടുന്ന വീടുകൾ ലക്ഷ്യമിട്ട് വൻ സംഘം

പൂട്ടിയിടുന്ന വീടുകൾ ലക്ഷ്യമിട്ട് വൻ സംഘം

@ പോലീസ് നിരീക്ഷണം കാര്യക്ഷമമല്ലെന്ന് പരാതി

ചാത്തന്നൂർ ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ മോഷണം തുടർക്കഥയാകുന്നു. പൂട്ടിയിടുന്ന വീടുകളും ആരാ ധനാലയങ്ങളും കേന്ദ്രീകരിച്ച് * വൻ കവർച്ചാസംഘങ്ങൾ വില സുമ്പോഴും പോലീസിൻ്റെ ഭാഗ ത്തുനിന്ന് കാര്യക്ഷമമായ നിരീ ക്ഷണവും നടപടികളും ഉണ്ടാ കുന്നില്ലെന്ന് നാട്ടുകാർ ആരോ പിക്കുന്നു.



യിരുന്നു കവർച്ച നടന്നത്.

പാരിപ്പള്ളിയിൽ 15 പവനും പണവും കവർന്നു

പാരിപ്പള്ളി കുളമട ജങ്ഷ നു സമീപം അശ്വതിഭവനിൽ ബാബുവിന്റെ വീട്ടിൽനിന്ന് 15 പവൻ സ്വർണാഭരണങ്ങളും 75,000 രൂപയുമാണ് കവർന്നത്. കുടുംബസമേതം ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോയ സമയത്തായിരുന്നു കവർച്ച. കി ടപ്പുമുറിയിലെ കട്ടിലിനടിയിൽ

സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതിനു പുറ മേ സി.സി.ടി.വി. ക്യാമറകളും സംഘം കടത്തിക്കൊണ്ടുപോ യി. കാർ ഷെഡ്ഡിൽനിന്ന് മൺ വെട്ടിയെടുത്ത് മുൻവാതിൽ തകർത്താണ് മോഷ്ടാവ് അക ത്തുകടന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്.

ലക്ഷ്യം പൂട്ടിയിടുന്ന വീടുകൾ



പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം


ഭക്ഷ്യ സുരക്ഷാ ചെക്ക് പോസ്റ്റ് ആര്യങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.

ഭക്ഷ്യ സുരക്ഷാ ചെക്ക് പോസ്റ്റ് ആര്യങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.
 
@  ഓണവിപണിയിൽ 
ഭഷ്യ സുരക്ഷ പരിശോധന ശക്തം 

ചാത്തന്നൂർ:  ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷൃ  സുരക്ഷാ വിഭാഗത്തിന്റെ സ്പെഷ്യൽ സ്ക്വാഡ് ആര്യങ്കാവ് അതിർത്തിയിലെ 
ചെക്ക്പോസ്റ്റിൽ പ്രവർത്തനമാരംഭിച്ചു.   24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടുകൂടിയാണ് പ്രാഥമിക പരിശോധന നടത്തുന്നത്.    കൂടുതൽ പരിശോധന ആവശ്യമുണ്ടെങ്കിൽ  തിരുവനന്തപുരം  അനലിറ്റിക്കൾ ലാബിന്റെ സേവനം തേടുന്നതാണ്. ഓണത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കൊല്ലം ജില്ലയിൽ അഞ്ച് സ്കോഡുകൾ  പരിശോധന നടന്നുവരികയാണ്. കഴിഞ്ഞമാസം 27 ആരംഭിച്ച സ്കോഡ് നാളിതുവരെ 576 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 89 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതരമായ ന്യൂനത കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 2 സ്ഥാപനങ്ങൾ നിർത്തിവയ്ക്കുന്നതിനും വൃത്തിഹീനമായും ഭക്ഷൃ സുരക്ഷ നിയമം പാലിക്കാതെയും പ്രവർത്തിച്ച 7 സ്ഥാപനങ്ങൾ കേസെടുക്കുന്നതിനും നടപടി ആരംഭിച്ചു. ഓണം സ്പെഷൃൽ  സ്ക്വാഡ് 324 സാംമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കൂടുതൽ ഉപയോഗിക്കുന്ന  വെളിച്ചെണ്ണ, നെയ്, പാൽ, ശർക്കര, പയർ വർഗ്ഗങ്ങൾ, പഞ്ചസാര, പപ്പടം, പായസക്കൂട്ടുകൾ, ചിപ്സ്,  മുതലായവയാണ് കൂടുതൽ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.  റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷൃ സൂരക്ഷ അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചൂ. ഭക്ഷൃ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 11 25 എന്ന നമ്പരിൽ അറിയിക്കണമെന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു.

Monday, 24 August 2026

റെയിൽവേ പാളത്തിൽ ട്രയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ പാളത്തിൽ ട്രയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി 
പരവൂർ : റെയിൽവേ പാളത്തിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി പൂതക്കുളം കോട്ടുവൻകോണത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ഷാജി(38)നെയാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ പുലർച്ചെ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ 
ട്രയിനിന് മുന്നിലേക്ക് ഒല്ലാൽ ഭാഗത്ത് വച്ച് 
യുവാവ് എടുത്ത് ചാടുകയായിരുന്നു ലോക്കോ പൈലറ്റ് റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയും റെയിൽവേ അധികൃതർ പോലിസ് സ്റ്റേഷനിൽ അറിയിക്കുകയും 
പരവൂർ 
പോലിസ് എത്തി ഫയർഫോഴ്സിന്റെ സഹായത്തോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മേൽനടപടികൾ സ്വീകരിച്ചു മാറ്റുകയായിരുന്നു തുടർന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു 

പരവൂർ : ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പരവൂർ കുറുമണ്ടൽ 
കുറുമണ്ടൽ പുറ്റിങ്ങൽ ഭാഗം പൊട്ടൻതയ്യിൽ വീട്ടിൽ 
സച്ചു - ബിന്ദു ദമ്പതികളുടെ മകൻ അച്ചു എന്ന് വിളിക്കുന്ന .ശരത് (25 )
 ഇന്നലെ തിരുവനന്തപുരം 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ചാത്തന്നൂർ -പരവൂർ റോഡിൽ നെടുങ്ങോലം പോസ്റ്റ്‌ ഓഫീസ് ജംഗഷനിൽ കഴിഞ്ഞ 18ന് രാവിലെ 8.48ഓടെയാണ് അപകടം ഉണ്ടായത്. പരവൂർ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഒരു കാറിനെ മറികടന്ന് എതിർ ദിശയിൽ ചാത്തന്നൂർ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് 
തിരുവനന്തപുരം m മെഡിക്കൽ കോളേജിൽ 
.പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

Saturday, 22 August 2026

ഹരിത കർമസേന അംഗങ്ങൾക്ക്ഉത്സവബത്ത ഇത്തവണയില്ല പ്രതിക്ഷേധമുയരുന്നു

ഹരിതകർമസേന അംഗങ്ങൾക്ക്
ഉത്സവബത്തയില്ല പ്രതിക്ഷേധമുയരുന്നു 

ചാത്തന്നൂർ : ഹരിതകർമ്മസേനയ്ക്ക് 
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി നൽകുന്ന ഉത്സവബത്ത ഇത്തവണയില്ല പ്രതിക്ഷേധമുയരുന്നു. വിവിധ 
വിശേഷ ദിനങ്ങളിൽ ഹരിത കർമസേന അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി നൽകി വരുന്ന ഉത്സവബത്തയാണ് ഇക്കുറി ഇല്ലെന്നുള്ള സൂചന നൽകിയിരിക്കുന്നത്.വിവിധ മേഖലയിലെ തൊഴിലാളികൾക്ക് സംസ്ഥാന 
സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചപ്പോൾ ഹരിതകർമ സേനയെ അവഗണിച്ചതായുള്ള പരാതിയാണ് 
തൊഴിലാളികൾ ഉയർത്തുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി വിശേഷ ദിനങ്ങളിൽ ഹരിതകർമ സേനയ്ക്ക് സംസ്ഥാന സർക്കാർ ഉത്സവബത്ത നൽകിവരുന്നുണ്ട്. ആദ്യ രണ്ട് വർഷങ്ങളിൽ 1000 രൂപയും കഴിഞ്ഞ വർഷം 1250 രൂപയുമാണ് നൽകി
വന്നിരുന്നത്  അതാണ് ഇത്തവണ ഇല്ല എന്ന് സർക്കാർ പറയുന്നത് 
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തിലധികം 
ഹരിതകർമ സേനാംഗങ്ങളുണ്ട്. 
കൊല്ലം കോർപ്പറേഷനിൽ  നൂറിലേറെയും 
ഒരു പഞ്ചായത്തിൽ വാർഡ് എണ്ണം അനുസരിച്ചു അറുപതുവരെയും അംഗങ്ങളുണ്ട്. രണ്ടുപേർ വീതമാണ് ഓരോ വാർഡുകളിലും. വീടുകളിൽനിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് അവ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിക്കുകയാണ് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലുള്ള ഹരിതകർമസേനചെയ്യുന്നത്. ഇവിടെനിന്നും മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു.
രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയാൽ വൈകുന്നേരം വരെ ഒരു സുരക്ഷയും ഇല്ലാതെ  ജോലിയിൽ ഏർപ്പെടുന്നവരാണ് 
വീടുകളിൽനിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഹരിതകർമ സേനക്ക് യൂസർ ഫീയായി ലഭിക്കുക. മാസത്തിൽ എട്ടുമുതൽ 15 ദിവസംവരെ ഇവർക്ക് വീടുകൾ കയറിയിറങ്ങണം. ബാക്കിയുള്ള ദിവസങ്ങളിലാണ് ഇവ തരംതിരിക്കുക. മാലിന്യം ശേഖരിക്കേണ്ടതിനെക്കുറിച്ച് കലണ്ടറുമുണ്ട്. തുച്ഛമായ തുക മാത്രമാണ് ഇവരുടെ പ്രതിഫലം. വിശേഷ ദിനങ്ങളിൽ ലഭിക്കുന്ന ഉത്സവബത്ത
വലിയ ആശ്വാസമായിരുന്നു. വെയിലും മഴയും അവഗണിച്ച് നാടിൻ്റെ ആരോഗ്യത്തിന് കാവലാളാകുന്ന ആയിരക്കണക്കിന് ഹരിതകർമ സേനാംഗങ്ങളായ
സ്ത്രീകളെയാണ് സർക്കാർ കണ്ടില്ലെന്ന് നടിച്ചത് തെറ്റായിപോയി എന്നുള്ള പരാതിയാണ് ഉയരുന്നത്.

ചാത്തന്നൂരിൽ മോക്ഷണ പരമ്പര രാത്രികാല പെട്രോളിംഗ് ശക്തമാക്കണം

ചാത്തന്നൂരിൽ മോക്ഷണ പരമ്പര  രാത്രികാല പെട്രോളിംഗ് ശക്തമാക്കണം 

ചാത്തന്നൂർ ::  ചാത്തന്നൂരിൽ മോക്ഷണ പരമ്പര രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അവസാനമായി 
ഇന്നലെ പുലർച്ചെ ചാത്തന്നൂർ മീനാട് പാലമൂട് മീനാട് കിഴക്ക് ഭാഗങ്ങളിൽ നാലോളം വീടുകളിൽ മോക്ഷണം നടന്നു 
കൊല്ലാക്കുഴി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വീട്ട് മുറ്റത്ത് ലോക്ക് ചെയ്തു വച്ചിരുന്ന ബൈക്ക് പൂട്ട് തകർത്ത് കൊണ്ട് പോയി വീടുകളിലും മോക്ഷണം നടത്തി. കഴിഞ്ഞ ഒരു മാസകാലമായി നിരവധി 
ക്ഷേത്രങ്ങളിലും റോഡ് സൈഡിലിരിക്കുന്ന 
 വഞ്ചികളും തകർത്തു മോക്ഷണ സംഘങ്ങൾ. കഴിഞ്ഞദിവസം ചാത്തന്നൂർ മീനാട് പാലമുക്ക് മാടൻനട കൃഷ്ണ ആൽത്തറയ്ക്കു മുന്നിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നതാണ് ഒടുവിലത്തെ സംഭവം. അഞ്ചോളം കടകളുടെ പൂട്ടുകൾ തകർത്ത് മോക്ഷണം നടത്തി. ആളില്ലാത്ത വീടുകൾ മുൻകൂട്ടി നിരീക്ഷിച്ചാണ് മോഷ്ടാക്കൾ പദ്ധതി തയ്യാറാക്കുന്നത്  എന്ന് 
മോക്ഷണത്തിന്റെ സ്വഭാവരീതിയിൽ മനസ്സിലാകുന്നുണ്ട് 
ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുമുക്കിനു സമീപം രണ്ട് വീടുകൾ പൂർണമായും തകർത്ത് വയറിങ് സാമഗ്രിക ളും പ്ലംബിങ് ഉപകരണങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിച്ചിരുന്നു.
സമാനരീതിയിൽ കല്ലുവാതുക്കലിലെ ഒരു വീട്ടിലും സമാനരീതിയിൽ മോക്ഷണം നടന്നിട്ടുണ്ട്. ആളില്ലാത്ത് വീടുകളിൽ ക്യാമ്പ് ചെയ്തു വയറിംഗ് ഉപകരണങ്ങളും പ്ലമ്പിങ്ങ് സാധനങ്ങളും കടത്തിയിട്ടും ഒരാളെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത് ഒന്നിലധികം പ്രതികൾ ഉണ്ടെന്ന് പോലിസ് പറയുമ്പോഴും ബാക്കി പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല.പാരിപ്പള്ളി കുളമടയിലടക്കം നടന്ന മോക്ഷണങ്ങൾക്ക് സി സി ടി വി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. 
ഓണകാലമായതോടെ 
ദിനംപ്രതി ചെറുതും വലുതുമായ മോക്ഷണങ്ങൾ നടക്കുകയാണ്. ഉൾപ്രദേശങ്ങളിൽ കയറാതെ 
 പ്രധാനപാതയോരങ്ങളിലും പാതകളോട് ചേർന്നഇടവഴികളിലുമുള്ള വീടുകൾ തിരഞ്ഞെടുത്താണ് മോക്ഷണം നടക്കുന്നത്. ഓണകാലമായതോടെ 
രാത്രികാല പോലീസ് പട്രോളിങ്  പേരിനുമാത്രമായി ചുരുങ്ങിയതാണ് കവർച്ചക്കാർക്കു തുണയാകുന്നത്. തുടർച്ചയായി മോഷണങ്ങൾ നടന്നിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭി ക്കാത്തത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടി കൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

@ പോലിസ് പരിശോധന ഊർജിതം 

ആൾത്താമസമില്ലാത്ത വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിലാണെങ്കിലും കള്ളന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾക്ക് ശക്‌തി പോരാ എന്ന് അടുത്തിടെ നടന്ന  മോക്ഷണ പരമ്പരയിൽ നിന്നും വ്യക്തമാകുന്നു. ആദ്യ മോഷണം നടന്ന ശേഷം അന്വേഷണം തുടരുന്നതിനിടയിലാണ് ആൾ താമസമില്ലാത്ത വീടുകളിൽ വീണ്ടും വീണ്ടും മോക്ഷണം നടക്കുന്നത്.നിരീക്ഷണ ക്യാമറ ഉണ്ടായിരുന്ന വീടുകളിൽ അത് പ്രവർത്തിക്കാതിരുന്നതും സമീപത്തെ ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ച് മതിയായ സൂചന ലഭിക്കാഞ്ഞതും പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്. ഇനി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ മാത്രമേ അനേഷണം മുന്നോട്ടു പോകുകയുള്ളൂ. അടച്ചിട്ടിരിക്കുന്നതും ആൾ താമസമില്ലാത്തതുമായ വീടുകളിൽ മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തുന്നതെന്നും വ്യക്‌തമായിട്ടുണ്ട്. മോഷണം നടന്ന വീടുകളിൽ  മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ തങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്.
 മോഷണം നടന്ന ശേഷം പ്രാദേശികമായ ചെറിയ മോഷ്ടാക്കൾക്കു നേരെയും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രധാന റോഡരികിൽ തന്നെ മോഷണങ്ങൾ ആവർത്തിച്ചതോടെ വമ്പൻമാരായ മോഷ്ടാക്കളാണ് പിന്നിലെന്ന സംശയവും ബലപ്പെടുന്നു. സംഘം ചേർന്നുള്ള മോഷണമെന്നും സംശയിക്കുന്നുണ്ട്.
മോഷണവും മോഷണ ശ്രമവും നടന്ന വീടുകളിൽ അടുക്കള വാതിലും പ്രധാന വാതിലും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടുകൾ തകർത്ത് ഏറെ സമയം ചെലവഴിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ആളുകളുടെ ശ്രദ്ധ പതിയാത്ത വീടുകൾ കണ്ടുപിടിച്ചാണ് മോഷണം. മോഷണ ശ്രമം വർധിക്കുന്നതിനാൽ പൊലീസ് പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്.പൊലീസ് സ്റ്റേഷനിലെ അംഗബലക്കുറവും പൊലീസ് പട്രോളിങ്ങിനെയും അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. 


Tuesday, 18 August 2026

ചരിത്രത്തെ വായിക്കുമ്പോൾ മനസ്സിലുള്ള പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുക എന്നത് സ്വാഭാവികമാണ്...!!

ചരിത്രത്തെ വായിക്കുമ്പോൾ മനസ്സിലുള്ള പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുക എന്നത് സ്വാഭാവികമാണ്...!!

 ഇന്ത്യയും പാകിസ്ഥാനും വിഭജി ക്കപ്പെട്ട സമയത്ത്  അവിഭക്ത ഇന്ത്യൻ സർക്കാരിന്റെ കൈവശമുണ്ടായിരുന്ന ക്യാഷ് ബാലൻസ് ഏകദേശം 375 മുതൽ 400 കോടി രൂപ വരെയായിരുന്നു.

 ഇന്ത്യ–പാകിസ്താൻ സാമ്പത്തിക വിഭജന കരാർ പ്രകാരം ഇതിൽ 75 കോടി രൂപ പാകിസ്താന്റെ വിഹിതമായി കൊടുക്കാൻ ആണ് ഗാന്ധിജി നേതാവ് ആയിരുന്ന കമ്മറ്റി നിച്ഛയിച്ചിരുന്നത്...!

 ഇതിൽ 20 കോടി രൂപ 1947 ഓഗസ്റ്റ് 14-15 തീയതികളിൽ തന്നെ നൽകുകയും ചെയ്തിരുന്നു. എന്നാൽ ബാക്കി നിൽക്കുന്ന 55 കോടി രൂപ പിന്നീട് നൽകേണ്ടതായിരുന്നു.
​ഈ ഘട്ടത്തിലാണ് കശ്മീർ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.  യുദ്ധസാഹചര്യത്തിൽ, പാകിസ്താന് നൽകാനുള്ള ഈ 55 കോടി രൂപ കൊടുത്താൽ അവർ ഇന്ത്യക്കെതിരെയുള്ള യുദ്ധത്തിന് അത് ഉപയോഗിച്ചേക്കുമെന്ന ശക്തമായ ആശങ്ക ഇന്ത്യൻ സർക്കാരിൽ നിന്ന് ഉയർന്നു വന്നു. 1948 ജനുവരി 12-ന് അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭഭായി പട്ടേലും ധനമന്ത്രി ആർ. കെ. ഷൺമുഖം ചെട്ടിയും ചേർന്ന് നടത്തിയ പ്രസ്താവനയിലൂടെ ഈ ആശങ്ക പരസ്യമാക്കി. ഇന്ത്യയുമായി ഒരു ആയുധസംഘർഷം നിലനിൽക്കുമ്പോൾ പാകിസ്താന് ഇത്രയും വലിയ തുക നൽകുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
​പക്ഷെ  ​സർക്കാരിന്റെ ഈ തീരുമാനത്തോട് മഹാത്മാഗാന്ധിയും അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും വിയോജിച്ചു. 1948 ജനുവരി 11-ന് നെഹ്‌റുവിന്റെ സുഹൃത്തായിരുന്ന മൗണ്ട് പ്രഭു, പാകിസ്താൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനോട് ഈ തുക താൽക്കാലികമായി തടഞ്ഞുവെച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ചിരുന്നു. എങ്കിലും കരാർ പ്രകാരമുള്ള ബാക്കി തുക എത്രയും വേഗം നൽകണമെന്ന നിലപാടിലായിരുന്നു ഗാന്ധിജി.​സർക്കാരിന്റെ മേൽ ഈ ആവശ്യത്തിനായി സമ്മർദ്ദം ചെലുത്താൻ 1948 ജനുവരി 14-ന് ഗാന്ധിജി നിരാഹാരം ആരംഭിച്ചു.
​ഗാന്ധിജി നിരാഹാരം ആരംഭിച്ചതുമുതൽ രാഷ്ട്രീയ നേതൃത്വം കടുത്ത സമ്മർദ്ദത്തിലായി. ജനുവരി 14-ന് നെഹ്‌റുവും പട്ടേലും ഗാന്ധിജിയെ നേരിട്ട് സന്ദർശിച്ചു. പാകിസ്താന് നൽകാനുള്ള 55 കോടി രൂപ എത്രയും വേഗം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഗാന്ധിജി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
​ഗാന്ധിജിയുടെ ആരോഗ്യസ്ഥിതി മുൻനിർത്തി, ജനുവരി 15-ന് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്റെ മുൻ തീരുമാനം മാറ്റിയെഴുതി. പാകിസ്താന് നൽകാനുള്ള 55 കോടി രൂപ ഉടൻ കൈമാറാൻ സർക്കാർ ഔദ്യോഗികമായി തീരുമാനിക്കുകയാണുണ്ടായത്. 

അങ്ങനെ ഗാന്ധിജി പാകിസ്ഥാന് വേണ്ടി നിരാഹാരം കിടന്ന ആദ്യത്തെയും അവസാനത്തെയും ഇന്ത്യക്കാരൻ ആയി

Friday, 14 August 2026

വാവുബലി: ആയിരങ്ങളെ സ്വീകരിക്കാൻ പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.

വാവുബലി: ആയിരങ്ങളെ സ്വീകരിക്കാൻ 
പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.

പരവൂർ : പരവൂരിലെ കർക്കിടക വാവുബലി അനുഷ്ഠാന കേന്ദ്രങ്ങളിൽ ബലിതർപ്പണം സുഗമമായ രീതിയിൽ നടത്തുന്നതിനായി 
ബി.ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.ബുധനാഴ്ച‌ നടക്കുന്ന കർക്കിടക വാവുബലിക്ക് പരവൂരിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തുന്ന ആയിരക്കണക്കിന് ആളുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആണ് പൂർത്തിയാകുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേത്രങ്ങളുടെ 
ഭരണസമിതികളും പരവൂർ 
മുനിസിപ്പാലിറ്റിയും വിവിധ സർക്കാർ വകുപ്പുകളും  ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 
ചൊവ്വാഴ്ച‌ വൈകുന്നേരത്തോടെ ഭക്തർ 
ക്ഷേത്രങ്ങളിൽ ഭക്തർക്ക് പിതൃതർപ്പണം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായാതായി പനമൂട്ടിൽ 
ക്ഷേത്രത്തിന്റെ ഭാരവാഹികൾ പറഞ്ഞു.
ഒരേ സമയം  500 ഓളം പേർക്ക് 
ബലിതർപ്പണം ചെയ്യാനുള്ള 
 ഒരു താൽക്കാലിക പന്തൽ സജ്ജീ കരിച്ചിരിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണവും ലഘുഭഷണവും ചുക്ക് കാപ്പി അടക്കമുള്ള എല്ലാം സജജീകരിച്ചിട്ടുണ്ട് 
അടിയന്തര പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും 
പോലിസ് സ്റ്റേഷനിൽ 
സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന വാവു ബാലി കേന്ദ്രങ്ങളിലും മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന്  മെഡിക്കൽ ഓഫീസർ പറഞ്ഞു.പരവൂരിൽ 
പൊഴിക്കര  കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും നെടുങ്ങോലം താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ 
 സേവനങ്ങൾ ഏകോപിപ്പിക്കും. സേവഭാരതിയുടെ പ്രതേക ആംബുലൻസുകൾ അടക്കമുള്ള 
മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കും.
കടൽക്ഷോഭം രൂക്ഷമായതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കടൽ ത്തീരത്ത് അധിക സുരക്ഷാ ഗാർഡുകളെ 
വിന്യസിക്കും. എക്സൈസ്,കെഎസ്ഇബി
വകുപ്പുകൾ,പൊലീസ്,ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുകൾ ഏകോപിപ്പിക്കുന്നതിനും  കൺട്രോൾ റൂമുകളിൽ  ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി അധിക വിളക്കുകൾ സ്ഥാപിക്കുന്നതിനും ഭക്തർക്കായി താൽക്കാലിക ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനുമായി പരവൂർ മുനിസിപ്പാലിറ്റി പ്രത്യേക ക്ലീനിംഗ് ഡ്രൈവുകൾ നടത്തുകയാണ്.തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങ ളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ സംഘനകളും മുൻസിപ്പാലിറ്റിയും 
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.ബി. ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, ക്ഷേത്രങ്ങളുടെ ഭാരവാഹികളും സന്നദ്ധസംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.


ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ജനങ്ങൾ ചോദിക്കുന്നു 
ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ചാത്തന്നൂർ :ദേശിയപാതയടക്കമുള്ള 
 പ്രധാനപാതകളിൽ രാത്രിയിൽ ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.വൈകുന്നേരം ആറ് മണിക്ക് മുൻപായി കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ്.പിന്നീട് നാമമാത്രമായ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉള്ളത് സാധാരണക്കാർ ഇത് മൂലം ബുദ്ധിമുട്ടുകയാണ്. കൊല്ലം ടൗണിൽ കടകളിൽ ജോലിയ്ക്ക് വരുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവർ പലപ്പോഴും ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.കൊറോണ കാലഘട്ടത്തിന് 
 ശേഷം കെ എസ് ആർ ടി സി ഗ്രാമീണ മേഖലയിലേക്ക് ഉണ്ടായിരുന്ന പല ബസുകളും വർഷങ്ങൾക്ക് ഇപ്പുറവും 
പുനരാരംഭിച്ചിട്ടില്ല
 ദേശീയപാതയിൽ മാത്രമാണ് രാത്രി സർവീസുകളുള്ളത്. കൊല്ലം- കൊട്ടാരക്കര -പുനലൂർ റോഡിലാണ് 
രാത്രിയിൽ യാത്രാദുരിതം കൂടുതൽ. തിരക്കേറിയ കരുനാഗപ്പള്ളി -തിരുവനന്തപുരം ദേശിയപാതയിൽ 
 രാത്രി 7.30-നുശേഷം ബസ് സർവീസുകളില്ല.
കൊവിഡ് പ്രതിസന്ധിക്കുമുൻപ്‌ രാത്രിയിൽ   കെ എസ് ആർ ടി സി സർവീസുകൾ നടത്തിയിരുന്നു. കൂടാതെ രാത്രി ഒൻപതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നടത്തിയിരുന്നു.
ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം
ജനജീവിതം സാധാരണ ഗതിയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും 
പുനരാരംഭിച്ചിട്ടില്ല.

@ റെയിൽവേസ്റ്റേഷനിൽ എത്തുന്നവരാണ് ഏറെയും വലയുന്നത്.കൊല്ലത്ത് നിന്നും 
 തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിൻമാർഗം നിരവധിയാൾക്കാർ ദിവസവും ജോലിക്കുപോകുന്നുണ്ട്.
കൊല്ലം റെയിൽവേസ്റ്റേഷനിലെത്തുന്ന കൂടുതലാൾക്കാരും ബസ് സർവീസിനെ ആശ്രയിക്കുന്നവരാണ്.
എന്നാൽ, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ വലയ്ക്കുന്നു. രാത്രിയിൽ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണുചെയ്യുന്നത്.

@ കോവിഡ് കാലത്ത് നിർത്തലാക്കിയ രാത്രികാല ബസ് ഓർഡിനറി സർവീസുകൾ പുന:രാരംഭിച്ചു കൊണ്ട് ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കൊല്ലം നഗരത്തിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ട്യുഷനും മറ്റ് ആവശ്യങ്ങൾക്കുമായി നഗരത്തിലെ ട്യുഷൻ സെന്ററുകളെയാണ് ആശ്രയിക്കുന്നത് കൂടാതെ നഗരത്തിലെ തുണികടകളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ജോലികാർക്കും രാത്രികാല ബസ് സർവീസ് കൊണ്ട് പ്രയോജനമുണ്ടാകും കൂടാതെ വിവിധ ആവശ്യങ്ങൾക്കായി ദിവസവും ആയിരങ്ങൾ ജില്ലാ ആസ്ഥാനത്ത് യാത്ര ചെയ്യുന്നുണ്ട് ഇവരെല്ലാം ഇന്ന് വളരെയധികം ബുദ്ധിമുട്ടുകയാണ് രാത്രി 7ന്  മുൻപായി 
കെ എസ് ആർ ടി സി ബസുകൾ ഡിപ്പോകളിൽ ഒതുക്കി ഇടുകയാണ് ജീവനക്കാരില്ലായെന്ന ന്യായമാണ്
കെ എസ് ആർ ടി സിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

 

കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മുകളിലേക്ക് വീണ് വീട് തകർന്നു.വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ അപകടം വീട് തകർന്നു 

ചാത്തന്നൂർ : കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മുകളിലേക്ക് വീണ് വീട് തകർന്നു.വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചിറക്കര  ഡീസന്റ്ജംഗ്ഷനിൽ 
കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമുള്ള 
തുളസിധരന്റെ വീട് ആണ് തകർന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ എബി ക്യാഷ്യുസിന്റെ വർഷങ്ങൾ പഴക്കമുള്ള 
നാല്പത് അടി ഉയരമുള്ള ചിമ്മിനി കമ്പനി അതികൃതർ കൂറ്റൻ ക്രയിൻ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വടം പൊട്ടി വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.ഹുങ്കാര ശബ്ദത്തോടെ വീടിന്റെ മുകളിലേക്ക് ചിമ്മിനി തകർന്ന് വീണതോടെ വീടിനുള്ളിൽ ഉണ്ടായിരുന്ന ചന്ദുലാലും ഭാര്യ ആതിരയും  അത്ഭുതകരനായി പുറത്തേക്ക് ഓടി 
രക്ഷപ്പെടുകയായിരുന്നു.പാരിപ്പള്ളി പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണനും വൈസ്പ്രസിഡന്റ്‌ രമ്യയും സംഭവസ്ഥലം സന്ദർശിച്ചു.
ഫോട്ടോ : ചിമ്മിനി 
വീടിന് മുകളിൽ വീണ് വീട് തകർന്ന് കിടക്കുന്നു.


 

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ എം എൽ എ 

ചാത്തന്നൂർ : വർത്തമാനകാല ഭാരതത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തതും ചർച്ചയാവണമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരoഗയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തെ തകർക്കാൻ വിവിധ ഘട്ടങ്ങളിൽ കുറുമുന്നണിയായി നിന്നവർ ഭാരത വിഭജനത്തിന് കളമൊരുക്കുന്നതിന് തത്വവും പ്രയോഗവും ഒരുമിപ്പിക്കുന്നതിലും സഖ്യകക്ഷികളായിരുന്നു.വിഭജനത്തിന്റെയും വിഘടനവാദത്തിൻ്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ ഒരുക്കുന്നതിൽ നമുക്ക് ചുറ്റും ഇന്നും അവർ സജീവമാണ് എന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നു കമ്യൂണിസ്റ്റുകാർ. അവർക്ക് കൂട്ടായി രാഷ്ട്ര വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗും ഉണ്ടായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കുന്നതിൽ ഇവർ മത്സരിച്ചു. ലോക ജനതയുടെ മോചനത്തിനായി കൈക്കൊണ്ട നിലപാട് എന്നായിരുന്നു ഈ വഞ്ചനയെ അവർ അന്ന് വിശദീകരിച്ചത്.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രധാനസമരമായ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൈക്കൊണ്ട നടപടികൾ എന്തെന്നുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. കേരള ഗാന്ധി കേളപ്പജിയെ രാഷ്ട്രീയമായും ശാരീരികമായും ഇല്ലാതാക്കാൻ ഒരുമിച്ച കമ്യൂണിസ്റ്റ് - മുസ്ലീം ലീഗ് സഖ്യം വിത്യസ്ത മുന്നണികളിൽ ആണെങ്കിലും കേരളത്തിലും  അദൃശ്യമായി 
ഐക്യമുന്നണിയായി നിലകൊള്ളുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജിന് ദേശീയപതാക കൈമാറി ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു കോതേരിജംഗഷനിൽ നിന്നും 
ആരംഭിച്ച യാത്ര ചാത്തന്നൂരിൽ സമാപിച്ചു ജില്ലാ കമ്മിറ്റി അംഗം മൈലക്കാട് 
ഗോപാലകൃഷ്ണപിള്ള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ,
രഞ്ജിത് മൈലക്കാട്,മഹിളാമോർച്ച സംസ്ഥാന കമ്മിറ്റി അംഗം 
ബീനരാജൻ, ശ്യാംരാജ് മീനാട് എന്നിവർ സംസാരിച്ചു.
ഫോട്ടോ : തിരoഗയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് ബി. ബി. ഗോപകുമാർ എം എൽ എ സംസാരിക്കുന്നു 
 

ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്കെതിരെ ചാത്തന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ

ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്കെതിരെ ചാത്തന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ  യൂണിയൻ

ചാത്തന്നൂർ : എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ കെ.ബി ഗണേഷ് കുമാർ നടത്തിയ ആരോപണങ്ങൾ അപക്വവും,വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി. ഐ ശ്രീനാഗേഷ് പറഞ്ഞു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നായക സഭയിൽ അംഗമായിരുന്നപ്പോൾ ജനറൽ സെക്രട്ടറിയെ അനുകൂലിച്ച് സംസാരിക്കുകയും, സ്വന്തം പ്രവർത്തി മൂലം എൻ എസ് എസ് ൽ നിന്നും  പുറത്തായപ്പോൾ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കാത്തതാണ്.  അഭിവന്ദ്യ ആചാര്യൻ മന്നത്ത് പത്മനാഭൻ പടുത്തുയർത്തിയ  ധീരമായ പ്രസ്ഥാന ത്തിന് നേതൃത്വം നൽകുന്ന എൻ.എസ്.എസ് ജനറൽ  സെക്രട്ടറിക്കെതിരെ അധിക്ഷേപങ്ങൾ തുടർന്നാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാനും മടിക്കില്ലെന്നും  ബി. ഐ. ശ്രീനാഗേഷ് പറഞ്ഞു. എൻ എസ് എസിൽ നിന്നും പുറത്ത് പോയവർക്ക് ഒപ്പം നിന്ന് ഗണേഷ്കുമാർ നടത്തുന്ന 
ആരോപണങ്ങൾക്ക് എതിരെ  ചാത്തന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.എല്ലാ യൂണിയനിലും  പത്മമാ കഫേ  തുടങ്ങുമെന്ന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ചാത്തന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ സ്വാഗതം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ ബി ഐ ശ്രീനാഗേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Thursday, 13 August 2026

കുടുംബശ്രീയിൽ ഗുരുതരക്രമക്കേടുകൾ പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

കുടുംബശ്രീയിൽ ഗുരുതരക്രമക്കേടുകൾ പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : കുടുംബശ്രീയിൽ 
ഗുരുതരക്രമക്കേടുകൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുടുംബശ്രീ അംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്തു കൊണ്ട് അംഗങ്ങൾ അറിയാതെ ലോൺ എടുക്കുകയും.
ഒന്നിലധികം പേപ്പറിൽ ഒതുങ്ങുന്ന 
 വ്യാജകുടുംബശ്രീ യൂണിറ്റുകൾ വഴി
സബ്സിഡി ഉൾപ്പടെയുള്ള 
 കുടുംബശ്രീ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ഉൾപ്പടെയുള്ള നിരവധി ക്രമകേടുകൾ നടന്നിട്ടും അതിന്മേൽ 
കുടുംബശ്രീ അംഗങ്ങൾ 
പരാതികൾ കൊടുത്തിട്ടും നാളിതുവരെ അന്വേഷണം ഉണ്ടായിട്ടില്ല എന്നാണ് അംഗങ്ങളുടെ പരാതി. പ്രായമായ 
വിരൽ പതിപ്പിക്കുന്ന
അമ്മമാരുടെ പേരിലും മരിച്ചു പോയവരുടെ പേരിലും ഇപ്പോഴും കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുകയും അത് വഴി ലോൺ ഉണ്ടെന്നും  ലോൺ രേഖകൾ പരിശോധിക്കുന്ന വിവിധ ബാങ്ക് ഉദ്യോഗസ്ഥർ കുടുംബശ്രീയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടും രാക്ഷ്ട്രീയ ഇടപെടലിൽ പരാതികൾ അട്ടിമറിയ്ക്കുകയായിരുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ ഒരു കുടുംബശ്രീ യൂണിറ്റിലെ ഏഴ് അംഗങ്ങളിൽ 
ആറ് അംഗങ്ങൾ രണ്ട് വർഷം മുൻപ് യൂണിറ്റിൽ നിന്നും പിന്മാറിയതായി കുടുംബശ്രീ മിഷന് കത്ത് നൽകിയിട്ടും ആ യൂണിറ്റ് മരവിപ്പിക്കാതെ അംഗങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി 
അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്തു രണ്ടര ലക്ഷം രൂപ ലോൺ എടുക്കുകയും അത് ദുരുപയോഗം ചെയ്ത് യൂണിറ്റ് പ്രസിഡന്റ്‌ കുടുംബശ്രീയിൽ മത്സരിക്കുകയും വൈസ്ചെയർപേഴ്സൺ ആകുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന കുടുംബശ്രീ മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രമകേടുകൾ കണ്ടെത്തിയിട്ടുണ്ട് ഇ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പരാതിയുള്ള കുടുംബശ്രീ യൂണിറ്റുകളിൽ റീ ആഡിറ്റ് നടത്താൻ ഒരുങ്ങുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ.ഇത്തരത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീ യൂണിറ്റുകളിൽ  സംഘടിതമായി വ്യാജരേഖകൾ ചമച്ചു കൊണ്ട് ചെറുതും വലുതുമായ ലോണുകൾ എടുത്തിട്ടുണ്ടെന്ന് പരാതിയും വ്യാപകമായിട്ടുണ്ട്. പരാതികളിന്മേൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 
@ കുടുംബശ്രീഅംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നു.

വിവിധ കുടുംബശ്രീ യൂണിറ്റുകൾ എടുത്ത ലോണുകളിൽ നടത്തിയ തിരിമറികളും അംഗങ്ങളുടെ വ്യാജ ഒപ്പുകൾ ഇട്ട് വീണ്ടും വീണ്ടും ലോണുകൾ എടുക്കുകയും അതേ രേഖകൾ ഉപയോഗിച്ച് മൈക്രോഫിനാൻസ് യൂണിറ്റുകൾ വഴി ലോൺ എടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് കുടുംബശ്രീ അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.പരാതികൾ ഉയരുമ്പോൾ ലോൺ എടുത്തയാൾ അടയ്ക്കുമെന്ന് കാണിച്ചു ഒത്ത് തീർപ്പ് ഉണ്ടാക്കി വീണ്ടും പഴയ പടി മുന്നോട്ട് പോകുമെന്ന് അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു. 

@ കുടുംബശ്രീ പദ്ധതി ദുരുപയോഗം ചെയ്യുന്നു.

കുടുംബശ്രീവഴി ലഭിക്കുന്ന വിവിധ പദ്ധതികൾ ദുരുപയോഗം ചെയ്യുകയും അത് വഴി കരസ്ഥമാക്കുന്ന മിഷനറികൾ കുടുംബശ്രീ അറിയാതെ തന്നെ മറിച്ചു വിൽക്കുകയും മറ്റ് സ്വകാര്യ പദ്ധതികൾക്കായി ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് ലോൺ എടുക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. ലോണുകൾക്കായി പദ്ധതികൾ ഉണ്ടാക്കുകയും ജനപ്രതിനിധികൾ 
 എത്തി ഉദ്ഘാടനവും നടത്തി ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാതെ പൂട്ടിയിട്ട് ഇതേ സംരഭമുള്ള മറ്റൊരു യൂണിറ്റിനായി മിഷനറി മാറ്റുകയും ബോർഡ് മാത്രം അവശേഷിക്കുകയും ഇത്തരത്തിൽ 
ഒരു മിഷനറി ഉപയോഗിച്ചു നിരവധി പദ്ധതികൾ നടപ്പാക്കി ലോൺ വഴി കിട്ടുന്ന പൈസ തട്ടിയെടുക്കുന്ന സംഭവങ്ങളും നിലവിലുണ്ട് എന്ന് കുടുംബശ്രീ അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.

Wednesday, 12 August 2026

ഇത് ഒരു കഥയല്ല…ഇന്നലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥ അനുഭവമാണ്.

നമസ്തെ ഇത് ഒരു കഥയല്ല…
ഇന്നലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥ അനുഭവമാണ്.

അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്ന ആ പിഞ്ചുമോൾ…

ഇന്നലെ കർക്കടകവാവ്.
എല്ലാ വർഷത്തെയും പോലെ മാധ്യമ 
പ്രവർത്തനത്തിനായി കഴിഞ്ഞവർഷം പനമൂട്ടിൽ ആയിരുന്നു എങ്കിൽ 
ഞാൻ ഇക്കുറി തിരുമുല്ലാവരം കടപ്പുറത്ത് എത്തി എന്റെ അപ്പച്ചിയുടെ മോൾ നിർബന്ധിച്ച പ്രകാരം 
എന്റെ അമ്മയ്ക്ക് ബലിയിടണം 
ബലിതർപ്പണത്തിനായി ചാത്തന്നൂർക്കാനായ പോറ്റിയും 
 തിരുമേനിയുടെ സഹായിയായി നിന്നയാൾ എന്നെ വിളിച്ചു അപ്പോൾ ഞാൻ 
ബലിമഠത്തിൽ എത്തി
പുലർച്ചെ മുതൽ തന്നെ ഒരുപാട് ആളുകൾ ബലിതർപ്പണത്തിനായി എത്തിക്കൊണ്ടിരുന്നു. ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവരെ മനസ്സിൽ സ്മരിച്ച് കർമ്മങ്ങൾ ചെയ്ത് മടങ്ങിപ്പോകുന്നു. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് സേവഭാരതിയുടെ പ്രവർത്തകർ അവരുടെ കൂടെ 
അങ്ങനെ നിൽക്കുന്നതിനിടയിലാണ് എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒരു കാഴ്ച ഞാൻ കണ്ടത്.
ഏകദേശം നാല് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുമോൾ. കൂടെ അവളുടെ അമ്മൂമ്മയും.
തിരുമേനി  ആ കുഞ്ഞിനെ ഒന്ന് ഇരുത്തി, ബലികർമ്മങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്ത് സഹായിക്കാൻ കൂടെ ഉള്ളവരോട് പറഞ്ഞു ഇത് കണ്ട് 
ഞാനും ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. ആ മോളെ എടുത്ത് കസേരയിൽ ഇരുത്തി. മേശപ്പുറത്ത് ബലികർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.
അപ്പോഴാണ് ആ കുഞ്ഞിന്റെ കൂടെ വന്ന അമ്മൂമ്മ  തിരുമേനിയോട് പറഞ്ഞത് :
“മോനെ… മോളുടെ അച്ഛനും അമ്മയ്ക്കും വേണ്ടിയിട്ടാണ് മോളെ കൊണ്ടുവന്നത്.”
ആ വാക്ക് കേട്ട നിമിഷം എന്റെ ഹൃദയം ഒന്ന് തകർന്നുപോയതുപോലെ തോന്നി.
ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.
കൺമഷി എഴുതിയ ആ നിഷ്കളങ്കമായ മുഖം…
ഒന്നുമറിയാത്ത ആ കുഞ്ഞിക്കണ്ണുകൾ…
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ വേദന എന്താണെന്ന് പോലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത പ്രായം.
എന്നിട്ടും ആ പിഞ്ചുമോൾ ഇന്ന് അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്നിരിക്കുന്നു.
ഒരു നിമിഷം എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.
അച്ഛനെയും അമ്മയെയും നഷ്ടപ്പെടുക എന്ന വേദന ഈ പിഞ്ചുമനസ്സ് എങ്ങനെയാണ് മനസ്സിലാക്കുക?
അമ്മൂമ്മയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അറിയുന്നത്—ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരണപ്പെട്ടതാണ്.
അതിനുശേഷം ഏകദേശം നാല് വയസ്സുള്ള ഈ കുഞ്ഞും അമ്മൂമ്മയും മാത്രമാണ്.
ഇന്ന് കർക്കടകവാവ് ആയതിനാൽ അമ്മൂമ്മ കുഞ്ഞിനെ കുളിപ്പിച്ച് ഒരുക്കി, കൺമഷിയൊക്കെ എഴുതി, അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ കൊണ്ടുവന്നതാണ്.
ആ കുഞ്ഞിനെ നോക്കിയപ്പോൾ എന്റെ മനസ്സിൽ എന്തോ വല്ലാത്തൊരു വേദന നിറഞ്ഞു.
തിരുമേനി പറഞ്ഞുകൊടുത്തതനുസരിച്ച് ആ കുഞ്ഞ് എല്ലാ ബലികർമ്മങ്ങളും ചെയ്തു.
അവളുടെ കുഞ്ഞിക്കൈകൾ കൊണ്ട്…
അച്ഛനും അമ്മയ്ക്കുവേണ്ടി…
അവൾ ബലിയർപ്പിച്ചു.
ആ കാഴ്ച കണ്ടുനിൽക്കുമ്പോൾ എന്റെ മനസ്സ് എന്തോ പറയാനാകാത്ത ഒരു അവസ്ഥയിലായിരുന്നു.
കർമ്മങ്ങൾ കഴിഞ്ഞ് അവർ അവിടെനിന്ന് പോയി.
ഞാൻ വീണ്ടും കറങ്ങി 
മറ്റു കാര്യങ്ങളിലേക്ക്..
ആ കുഞ്ഞിന്റെ മുഖം എന്റെ മനസ്സിൽ നിന്ന് പോയില്ല.
കുറച്ചുകഴിഞ്ഞപ്പോൾ എന്നെ
സേവഭാരതി പ്രവർത്തകർ 
 പ്രഭാതഭക്ഷണം കഴിക്കാൻ വിളിച്ചു.
ഞാൻ അകത്തേക്ക് പോയി ഭക്ഷണം കഴിക്കാൻ ഇരുന്നു.
പക്ഷേ ഭക്ഷണത്തിനു മുന്നിൽ ഇരുന്നിട്ടും എനിക്ക് കഴിക്കാൻ കഴിഞ്ഞില്ല.
മനസ്സിൽ വീണ്ടും ആ കുഞ്ഞുമോൾ.
“ആ കുഞ്ഞ് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുണ്ടാകുമോ?”
രാവിലെ തന്നെ ഇവിടെ എത്തിയതായിരിക്കും.
ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ?
അവൾ ഇവിടെനിന്ന് പോയിക്കാണുമോ?
എനിക്ക് കിട്ടിയ ഈ ഭക്ഷണം എങ്ങനെയെങ്കിലും ആ കുഞ്ഞിന് എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
പക്ഷേ എങ്ങനെ?
ഈ ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടിയതുകൊണ്ട് എനിക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല.
ഞാൻ കൈ കഴുകാനായി പുറത്തേക്ക് ഇറങ്ങി.
അപ്പോഴാണ് സേവഭാരതിയുടെ ഓഫിസിന്റെ 
അടുക്കളയുടെ ഭാഗത്തുനിന്ന് തിരുമേനിയുടെ മകൾ ആരോടോ ചോദിക്കുന്നത് കേട്ടത്:
“പ്രഭാതഭക്ഷണം ഇനി ഇരിപ്പുണ്ടോ?”
മറ്റാരെങ്കിലും ഭക്ഷണം കഴിക്കാൻ ചോദിക്കുന്നതായിരിക്കും എന്ന് കരുതി ഞാൻ കൈ കഴുകി വീണ്ടും അകത്തേക്ക് വന്നു.
അവിടെ കണ്ട കാഴ്ചയാണ് ഇന്നത്തെ എന്റെ വിഷമത്തിനിടയിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയ നിമിഷം.
ആ കുഞ്ഞുമോളും അമ്മൂമ്മയും അവിടെ എത്തിയിരുന്നു.
തിരുമേനിയുടെ മകൾ അവരെ അകത്തേക്ക് കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുകയായിരുന്നു.
ആ കാഴ്ച കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞുപോയി.
കുറച്ചുമുമ്പ് ഞാൻ ഭക്ഷണം കഴിക്കാൻ കഴിയാതെ വിഷമിച്ചിരുന്നതിന്റെ ഉത്തരം അവിടെ എനിക്ക് ലഭിച്ചതുപോലെ തോന്നി.
ഞാൻ ആ കുഞ്ഞിന് ഭക്ഷണം എത്തിക്കണം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ…
ദൈവം തന്നെ ആ ഭക്ഷണം അവളുടെ അടുത്തെത്തിച്ചിരുന്നു.
ഞാനും അവരുടെ കൂടെ കൂടി.
ആ കുഞ്ഞുമോളോട് സ്നേഹത്തോടെ സംസാരിച്ചു. അവളുടെ പിഞ്ചുമനസ്സിന് താങ്ങാകുന്ന വാക്കുകൾ പറഞ്ഞു. അമ്മൂമ്മയോടും സംസാരിച്ചു.
തിരുമേനിയുടെ മകളും ഞാനും ചേർന്ന് അവരെ ആശ്വസിപ്പിച്ചു.
“വിഷമിക്കേണ്ട… എല്ലാം ദൈവത്തിന് സമർപ്പിക്കാം…”
എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ച് യാത്രയാക്കി.
ഒടുവിൽ അവൾക്കും അമ്മൂമ്മയ്ക്കും ഭക്ഷണം കിട്ടുന്നത് കണ്ടപ്പോൾ എന്റെ മനസ്സിന് വലിയൊരു ആശ്വാസം തോന്നി.
ആ നിമിഷത്തിൽ എന്റെ മനസ്സിൽ നിന്ന് അറിയാതെ ഒരു പ്രാർത്ഥന ഉയർന്നു:
“അച്ഛനും അമ്മയും ഇല്ലാതെ വളരേണ്ടി വരുന്ന ഈ കുഞ്ഞിന് ഇനി ഒരിക്കലും സ്നേഹത്തിന്റെ കുറവ് ഉണ്ടാകരുതേ… അവളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ…”
ഇപ്പോൾ രാത്രി സമയം 12-20 ആയിട്ടും ആ കുഞ്ഞുമോളുടെ മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.
ഇന്ന് ഞാൻ എന്റെ അമ്മയ്ക്കും അച്ഛനും എല്ലാവർക്കും ആ ഓർമ്മയിൽ റിയായുടെ അച്ഛനും അമ്മയും എല്ലാം വന്നു..അവർക്കെല്ലാം 
 ബലിയിടാനാണ് പോയത്.
എന്നാൽ, ഈ കർക്കടകവാവിൽ ഞാൻ കണ്ട ആ പിഞ്ചുമോൾ എന്റെ മനസ്സിൽ മറ്റൊരു ഓർമ്മയായി മാറി.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ ആഴം അറിയാത്ത പ്രായത്തിൽ…
അവർക്കുവേണ്ടി ബലിയിടാൻ എത്തിയ ആ കുഞ്ഞ്…
അവളുടെ നിഷ്കളങ്കമായ മുഖം…
കൺമഷി എഴുതിയ ആ കുഞ്ഞിക്കണ്ണുകൾ…
അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയർപ്പിച്ച ആ കുഞ്ഞിക്കൈകൾ…
ഇതൊന്നും എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.
ചില കാഴ്ചകൾ നമ്മൾ വെറുതെ കാണുന്നതല്ല.
അത് നമ്മൾ ഹൃദയം കൊണ്ട് അനുഭവിക്കുകയാണ്.
ഇന്ന് ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്.
ഇത് ഒരു കഥയല്ല.
ഇന്ന് കർക്കടകവാവിൽ ഞാൻ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ ഒരു യഥാർത്ഥ നിമിഷമാണ്.
ഒരുപക്ഷേ ആ കുഞ്ഞുമോളെ ഞാൻ ഇനി എപ്പോൾ കാണുമെന്ന് എനിക്കറിയില്ല.
പക്ഷേ ഇന്ന് കണ്ട ആ നിമിഷം മുതൽ…
ആ കുഞ്ഞുമോൾ എന്റെ ജീവിതത്തിലെ ഒരു ഓർമ്മ മാത്രമല്ല, എന്റെ ഹൃദയത്തിൽ ഇടം നേടിയ ഒരാളായി മാറിയിരിക്കുന്നു.
അവളുടെ നിഷ്കളങ്കമായ മുഖവും, കൺമഷി എഴുതിയ ആ കുഞ്ഞിക്കണ്ണുകളും, അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിട്ട ആ കുഞ്ഞിക്കൈകളും ഇനി എന്റെ ഓർമ്മകളിൽ എന്നും ഉണ്ടാകും.
ഇന്ന് കർക്കടകവാവിൽ എന്റെ അമ്മയ്ക്ക് ബലിയിടാൻ പോയപ്പോൾ, അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു പിഞ്ചുമനസ്സ്…
ഇനി എന്റെ ജീവിതത്തിലെ ഓർമ്മകളിൽ ആ കുഞ്ഞുമോൾക്കും ഒരു സ്ഥാനമുണ്ട്.
ഈ കർക്കടകവാവ് കഴിഞ്ഞുപോകും.
ആ ദിവസം കണ്ട ഒരുപാട് മുഖങ്ങൾ ഒരുപക്ഷേ കാലം കഴിയുമ്പോൾ മറന്നുപോകും.
പക്ഷേ…
ആ ഒരു പിഞ്ചുമുഖം…
എന്റെ ഹൃദയത്തിൽ നിന്ന് മായില്ല.
അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്ന ആ പിഞ്ചുമോൾ…
ഇനി എന്റെ ജീവിതത്തിലെ ഒരു കർക്കടകവാവ് ഓർമ്മ മാത്രമല്ല;
എന്റെ മനസ്സിൽ എന്നും സൂക്ഷിക്കുന്ന ഒരു കുഞ്ഞുമോളായിരിക്കും.
അവൾ എവിടെയായിരുന്നാലും…
അവളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ.
അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം എന്നും അവളുടെ കൂടെയുണ്ടാകട്ടെ.
ദൈവം ആ കുഞ്ഞിനെ എന്നും കാത്തുകൊള്ളട്ടെ...അരുൺസതീശൻ ചാത്തന്നൂർ 

അമ്മയെയും മകനെയും വീടിനുള്ളിൽ തീ പിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

അമ്മയെയും മകനെയും വീടിനുള്ളിൽ തീ പിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

പരവൂർ : അമ്മയെയും മകനെയും വീടിനുള്ളിൽ തീ പിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുളം ഗോകുലത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ തങ്കമ്മ(98)മകൻ ഇടയാടി സുഷി കോട്ടേജിൽ ശിവദാസൻ(78)എന്നിവരാണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെ 
 വലിയ ശബ്ദത്തിടെ വീട്ടിൽ നിന്നും തീ ആളിപടരുന്നത് കണ്ട് നാട്ടുകാരും അയൽവാസികളും ഓടികൂടി
രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വീട് അകത്ത്പൂട്ടിയിരിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയും പരവൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീയ്യണയ്ക്കുകയായിരുന്നു അപ്പോഴേക്കും മൃതദേഹങ്ങൾ പൂർണ്ണമായും കത്തികരിഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പുത്തൻകുളം - ഊന്നിൻമൂട് റോഡിൽ തലകുളത്തിന് സമീപം 
 മകളുടെ വീട്ടിൽ താമസിക്കുന്ന മാതാവിന്റെ അടുത്തേക്ക് കാറിൽ ശിവദാസൻ എത്തി വീടിനുള്ളിൽ കയറി വീട് പൂട്ടിയ ശേഷം ഗ്യാസ് തുറന്ന് വിട്ട് കെമിക്കൽവെള്ളം ഉപയോഗിച്ച് തീകൊളുത്തിയതാവാം എന്ന സംശയത്തിലാണ് പോലിസ്.ഐ എൻ എ പെൻഷൻ കിട്ടുന്ന മാതാവുമായും സഹോദരങ്ങളുമായും മറ്റും 
സാമ്പത്തികം വീതം വയ്ക്കുന്നത് സംമ്പന്ധിച്ചുള്ള തർക്കങ്ങൾ നിലനിൽക്കുന്നതായും മറ്റ് വിഷയങ്ങൾ ഉണ്ടോയെന്നും പോലിസ് അന്വേഷണം നടത്തി വരികയാണ് ഒപ്പം തന്നെ 
തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരവും പോലീസിന് 
ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് ശാസ്ത്രീയ പരിശോധനയുൾപ്പെടെ പൂർത്തിയായാലെ തീകൊളുത്താൻ ഉപയോഗിച്ച രാസവസ്തുക്കൾ 
കണ്ടെത്താനാവൂ എന്ന് പൊലീസ് അറിയിച്ചു. പരവൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹങ്ങൾ
നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും 
ശിവദാസന്റെ ഭാര്യ സുഗന്ധി മക്കൾ:, സുജിത്,സുജിമോൾ.
മരിച്ച തങ്കമ്മയുടെ മക്കൾ :പരേതരായ ശിവദാസൻ(പരേതൻ), സദാശിവൻ(പരേതൻ),
പ്രസന്ന,അശോകൻ, പ്രഭ,പ്രദീപ്‌



Sunday, 9 August 2026

ശർക്കരയിൽ മായം നിയമനടപടിയുമായി ഭഷ്യസുരക്ഷാ വകുപ്പ്


ശർക്കരയിൽ മായം നിയമനടപടിയുമായി ഭഷ്യസുരക്ഷാ വകുപ്പ് 

@ഓണക്കാല പരിശോധനയുമായി ഭഷ്യസുരക്ഷാ വകുപ്പ് 

ചാത്തന്നൂർ : ശർക്കരയിൽ കൃത്രിമ നിറം ലേബൽ വിവരം ഇല്ലാത്തതും ബിൽ ഇല്ലാത്തതുമായ ശർക്കര എടുത്തു വിൽപ്പന നടത്തരുത് എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.മുന്നറിയിപ്പ് നൽകി. ഭക്ഷ്യസുരക്ഷ വകുപ്പ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ഇരുപത് സാമ്പിളുകളിൽ അഞ്ചെണ്ണം കൃതൃമ നിറമുളളതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭഷ്യസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ടാർട്ടസിൻ  സൺസെറ്റ് യെല്ലോ,  ബ്രില്ലിയൻറ് ബ്ലൂ തുടങ്ങിയ കൃത്രിമങ്ങളാണ് ശർക്കരയിൽ ചേർത്തതായി റിപ്പോർട്ട് ലഭിച്ചിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 
കൃതൃമ നിറമുള്ള  ശർക്കര വിൽപ്പനക്കാർക്ക് എതിരെ
ഭഷ്യസുരക്ഷാ വകുപ്പ് നിയമനടപടികൾ ആരംഭിച്ചു.  കൊട്ടിയം, നെടുങ്ങോലം, കുളത്തൂപ്പുഴ, പാരിപ്പള്ളി, വെസ്റ്റ് കല്ലട എന്നീ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ശർക്കരയാണ് കൃത്രിമ നിറമുള്ളതായി റിപ്പോർട്ടു ലഭിച്ചത്. ചാക്കിൽ ലേബൽ വിവരങ്ങൾ ഇല്ലാത്തതിനാൽ ഉൽപ്പാദകരെ  കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ലേബൽ വിവരം ഇല്ലാത്തതും ബില്ലില്ലാത്തതുമായ ശർക്കര വിൽക്കുന്നതിനാൽ റീട്ടെയിൽ വ്യാപാരി മാത്രമാകും പ്രതി. ശർക്കരയിൽ വ്യാപകമായി കൃത്രിമം ചേർക്കുന്നതിനാൽ വ്യാപാരികൾ ലേബൽ വിവരം ഇല്ലാത്തതും ബിൽ ഇല്ലാത്തതുമായ ശർക്കര എടുത്ത് വിൽപ്പന നടത്തരുത് എന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു. ഭക്ഷൃ സുരക്ഷാ നിയമ പ്രകാരം  ചാക്കുകളിൽ ഉല്പാദകരുടെ പേര് വിവരവും ലൈസൻസ് നമ്പരും രേഖപ്പെടുത്തേണ്ടതാണ്.എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഇതിനിടയിൽ 
ഭക്ഷൃ  സുരക്ഷ വകുപ്പ് ഓണക്കാല പരിശോധന ശക്തമാക്കി.  ജില്ലയിൽ ആറ് 
 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഭക്ഷൃ സുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിർത്തിവെപ്പിച്ച് നിയമനടപടി സ്വീകരിക്കാൻ ഭക്ഷൃ സുരക്ഷ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, പലചരക്ക് കടകൾ, പച്ചക്കറികടകൾ, പഴക്കടകൾ, തട്ട്കടകൾ 
തുടങ്ങിയവ പരിശോധനയിൽപ്പെടും ക
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 
 288 സ്ഥാപനങ്ങൾ  പരിശോധിച്ചു.  42 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കുന്നതിനുളള നോട്ടീസും 20 സ്ഥാപനങ്ങൾക്ക് ഫൈൻ അടക്കുന്നതിനുളള നോട്ടീസും നൽകി.  87 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചു. റിസൾട്ട് വരുന്ന മുറയ്ക്ക് നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു.  ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1225 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ് എന്ന് 
ഫുഡ് സേഫ്റ്റി  അസി. കമ്മീഷണർ  സക്കീർ ഹുസൈൻ എ അറിയിച്ചു.
   

Saturday, 8 August 2026

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നില്ല ഓണപരീക്ഷ പ്രതിസന്ധിയിൽ

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നില്ല ഓണപരീക്ഷ പ്രതിസന്ധിയിൽ 

ചാത്തന്നൂർ : ഓണപരീക്ഷ പടിവാതില്ക്കൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നില്ല കുട്ടികൾ പ്രതിസന്ധിയിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.വിദ്യാർത്ഥി സമരംമൂലവും അല്ലാതെയും അടുത്തടുത്ത് വന്ന അവധികളും അധ്യാപകർ സെൻസസ് ഡ്യുട്ടിയിൽ ആയിരുന്നത് മൂലവും 
ഉണ്ടായ പഠനമുടക്കവും സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ ജൂലൈ വരെയുള്ള പാഠഭാഗങ്ങൾ പോലും പഠിപ്പിച്ചു തീർക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന്  വിദ്യാർത്ഥികൾ ചൂണ്ടി കാണിക്കുന്നു.
മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി
ഇത്തവണ ഓണം നേരത്തെയാണ് ഇത് മൂലം ഓണ പരീക്ഷ 13മുതൽ 20വരെയാണ് സർക്കാർ നിശച്ചയിച്ചിരിക്കുന്നത് ജൂലൈ അവസാനം വരെ പഠിപ്പിച്ചു തീർക്കേണ്ട പോഷനിൽ നിന്നാണ് പരീക്ഷ സിലബസിൽ വരേണ്ട ചോദ്യങ്ങൾ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പക്ഷേ ഓണ പരീക്ഷയ്ക്ക് വേണ്ട പാoഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിച്ചു തീർക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടില്ല എന്ന് അധ്യാപകർ തന്നെ സമ്മതിക്കുന്നു ഒപ്പം അധ്യായനവർഷം തുടങ്ങി വളരെ വൈകിയാണ് പല പാഠപുസ്തകങ്ങളും 
വിദ്യാർത്ഥികൾക്ക് കൊടുത്തതും വിദ്യാർത്ഥികളുടെ അധ്യാപനത്തിന് തടസ്സമായി.. കാലവർഷകെടുതി മൂലം 
തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴിച്ചുള്ള സ്കൂളുകളിൽ വെള്ളപ്പൊക്കത്തിന്റെ 
അവധിയും ക്യാമ്പുകളും ഒപ്പം സ്കൂളുകൾ പോലും വെള്ളത്തിനടിയിലായതും കുട്ടികളുടെ പഠനത്തിന് തടസ്സമായി മാറിയിട്ടുണ്ട് ഇത് മൂലം സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ ഓണപരീക്ഷ പ്രതിസന്ധിയിലായി മാറിയിട്ടുണ്ട്.

@ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാ
സമാണ് മുടക്കമില്ലാതെ മുന്നോട്ട് പോകുന്നത് മൂലം ഒരു വിഭാഗം കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് പ്രയാസമുണ്ടാവില്ല പക്ഷേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്കൂളുകളിലും ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കുന്ന പട്ടികജാതി വർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കും പരീക്ഷ എഴുതുന്നതിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അധ്യാപകർ തന്നെ ചൂണ്ടികാണിക്കുന്നു ഇ പ്രതിസന്ധി മറികടക്കാൻ അധ്യാപകർ
ഓൺലൈൻ വഴി പരമാവധി ക്ലാസുകൾ എടുക്കാൻ ശ്രമിക്കുകയാണ്.


 

Tuesday, 4 August 2026

ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ" ഭയന്ന് നിലവിളിച്ച് ലഷ്കർ ഭീകരൻ.

ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ"  ഭയന്ന് നിലവിളിച്ച്   ലഷ്കർ ഭീകരൻ.

ലോകം കണ്ട ഏറ്റവും വലിയ തിരിച്ചടിയുടെ കാലമാണിത്.

2004 മുതൽ 2014 വരെ ഇന്ത്യ കേട്ടിരുന്നത് ഒരു നിലവിളിയായിരുന്നു. "പാകിസ്ഥാൻ ഭീകരർ വന്ന് ഞങ്ങളെ കൊല്ലുന്നു" എന്ന് ലോകത്തോട് കരഞ്ഞു പറയുന്ന ഒരു പ്രധാനമന്ത്രിയുടെ ശബ്ദം. അവർക്ക് ചെയ്യാൻ കഴിഞ്ഞതോ? ഇന്ത്യ-പാക് ക്രിക്കറ്റ് കളി നിർത്തി. അതായിരുന്നു ആ പാവം പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ പ്രതികരണം!

ഓർക്കുന്നുണ്ടോ ആ കാലം?

ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത യാസിൻ മാലിക്കിനെ ചുവന്ന പരവതാനി വിരിച്ച് പ്രധാനമന്ത്രി യുടെ ഓഫീസിൽ സ്വീകരിച്ച കാലം. ഭീകരൻ ഗീലാനിയുടെ വീടിന്റെ വാതിൽക്കൽ മണിക്കൂറുകളോളം കാത്തുനിന്ന്, അകത്ത് നിന്ന് "ഇറങ്ങി പോടാ" എന്ന് പുറംകാലുകൊ ണ്ട് തട്ടിയിട്ടും അട്ടിപ്പേറായി കിടന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരുടെ കാലം.

സ്വന്തം പതാക, സ്വന്തം നിയമം, സുപ്രീംകോ ടതിയുടെ നിയമം പോലും പുല്ലുവിലയായി രുന്ന കാശ്മീരിന്റെ കാലം.

നമ്മുടെ പട്ടാളത്തെ കല്ലെറിഞ്ഞോടിച്ച കാലം. "Indian Dogs, Go Back" എന്ന് കാശ്മീർ ഭരണകൂടം തന്നെ വിളിച്ച കാലം. ഹിന്ദുക്കൾ സ്വന്തം നാട്ടിൽ അഭയാർത്ഥികളായ കാലം.

എന്തിനേറെ...കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ DYFI പോലും കാശ്മീ രിൽ 'ഇന്ത്യ' എന്ന പേര് പറയാൻ പേടിച്ച് 'JKDYF ജമ്മു കാശ്മീർ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ' എന്ന് പേര് മാറ്റി നടന്ന കാലം!

പിന്നെ 2014-ൽ ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. അദ്ദേഹം ആദ്യം ചെയ്തത് എന്താണെന്ന് അറിയാ മോ? ഒരു നിയമനം.ശ്രീ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി.

ആ ഒറ്റ നിയമനത്തിൽ ഇന്ത്യയുടെ വിധി മാറി.

തുടർന്ന് പാകിസ്ഥാനിൽ 'അജ്ഞാതൻ' ഇറങ്ങി.

2026 ഓഗസ്റ്റ് 4 ...

ഭീകരരുടെ കുമ്പസാരം ... ലഷ്കറെ ത്വയ്ബ യുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് എന്ന ഭീകരൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവൻ്റെ വാക്കുകളിൽ ഭയമാണ്, വിറയലാണ്.

"കഴിഞ്ഞ 3-4 വർഷത്തിനിടെ പാകിസ്ഥാനി ലും പാക് അധീന കാശ്മീരിലുമായി ഞങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ അജ്ഞാതരാൽ കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാണ്."

പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലാ ക്കോട്ട്, മുസഫറാബാദ്... പാകിസ്ഥാൻ്റെ ഉള്ളറകളിൽ പോലും അവർക്ക് ഇനി സുരക്ഷയില്ല. 

2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരികളായ ലഷ്കർ ഇവിടെ ഇല്ല എന്ന് ലോകത്തോട് കള്ളം പറഞ്ഞ പാക് ഭരണകൂടത്തിൻ്റെ മുഖത്ത് നോക്കി, അവരുടെ സ്വന്തം ഭീകരൻ തന്നെ ഇത് സമ്മതിച്ചിരിക്കുന്നു. ഇത് ചരിത്രത്തിൽ ആദ്യമാണ്.

ഇത് എങ്ങനെ സംഭവിക്കുന്നു?

1. ഡോവൽ ഡോക്ട്രിൻ: ഇതിന് പേര് 'Offensive Defence' എന്നാണ്. നീ ഞങ്ങളെ തൊട്ടാൽ, ഞങ്ങൾ നിന്നെ നിൻ്റെ വീട്ടിൽ കയറി തൊടും. ഇനി ഡിഫൻസ് മാത്രമല്ല, ഓഫൻസും.

2. എന്തുകൊണ്ട് 'അജ്ഞാതൻ'? ഇന്ത്യ ഔദ്യോഗികമായി ഒന്നും ഏറ്റെടുക്കുന്നില്ല. ആക്രമിക്കുന്നവർക്ക് മുഖമില്ല, പേരില്ല, മതമില്ല. പാകിസ്ഥാൻ പോലീസിൽ കേസ് പോലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കാരണം കൊന്നതാര് എന്ന് അവർക്കും അറിയില്ല. ഇതാണ് ഏറ്റവും വലിയ മനഃശാസ്ത്രപരമായ യുദ്ധം.

3. ലക്ഷ്യം ആരൊക്കെ? ഇത് വെറും ഭീകരരെ കൊല്ലലല്ല. ഇത് ഹൈ-വാല്യൂ ടാർഗറ്റ് ഹണ്ടിംഗ് ആണ്. ഇന്ത്യൻ എയർഫോഴ്സി ന്റെ പത്താൻകോട്ട് ആക്രമണത്തിലെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് മുതൽ, മോഹൻലാലിൻ്റെ സിനിമയിലെ വില്ലനെ പോലെ ഇരുന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി യിരുന്നവർ വരെ ഈ 'അജ്ഞാതൻ' ലിസ്റ്റിൽ ഉണ്ട്.

4. സന്ദേശം വ്യക്തമാണ്.ഇനി കാശ്മീരിൽ വന്ന് കൊന്നിട്ട് പാകിസ്ഥാനിൽ പോയി സുഖമായി ഉറങ്ങാമെന്ന് കരുതേണ്ട. നിങ്ങളുടെ കിടപ്പുമുറിയിൽ പോലും ഇന്ത്യ എത്തും.

ഒരുകാലത്ത് ഇന്ത്യ കരയുമ്പോൾ ലോകം സഹതപിച്ചു. ഇന്ന് പാകിസ്ഥാനിലെ ഭീകരർ കരയുമ്പോൾ ലോകം ചിരിക്കുന്നു. അതാണ് മാറ്റം. അതാണ് പുതിയ ഇന്ത്യ. നരേന്ദ ഭാരതം..

ജയ് ഹിന്ദ്. വന്ദേ മാതരം...
ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ"  ഭയന്ന് നിലവിളിച്ച്   ലഷ്കർ ഭീകരൻ.

ലോകം കണ്ട ഏറ്റവും വലിയ തിരിച്ചടിയുടെ കാലമാണിത്.

2004 മുതൽ 2014 വരെ ഇന്ത്യ കേട്ടിരുന്നത് ഒരു നിലവിളിയായിരുന്നു. "പാകിസ്ഥാൻ ഭീകരർ വന്ന് ഞങ്ങളെ കൊല്ലുന്നു" എന്ന് ലോകത്തോട് കരഞ്ഞു പറയുന്ന ഒരു പ്രധാനമന്ത്രിയുടെ ശബ്ദം. അവർക്ക് ചെയ്യാൻ കഴിഞ്ഞതോ? ഇന്ത്യ-പാക് ക്രിക്കറ്റ് കളി നിർത്തി. അതായിരുന്നു ആ പാവം പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ പ്രതികരണം!

ഓർക്കുന്നുണ്ടോ ആ കാലം?

ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത യാസിൻ മാലിക്കിനെ ചുവന്ന പരവതാനി വിരിച്ച് പ്രധാനമന്ത്രി യുടെ ഓഫീസിൽ സ്വീകരിച്ച കാലം. ഭീകരൻ ഗീലാനിയുടെ വീടിന്റെ വാതിൽക്കൽ മണിക്കൂറുകളോളം കാത്തുനിന്ന്, അകത്ത് നിന്ന് "ഇറങ്ങി പോടാ" എന്ന് പുറംകാലുകൊ ണ്ട് തട്ടിയിട്ടും അട്ടിപ്പേറായി കിടന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരുടെ കാലം.

സ്വന്തം പതാക, സ്വന്തം നിയമം, സുപ്രീംകോ ടതിയുടെ നിയമം പോലും പുല്ലുവിലയായി രുന്ന കാശ്മീരിന്റെ കാലം.

നമ്മുടെ പട്ടാളത്തെ കല്ലെറിഞ്ഞോടിച്ച കാലം. "Indian Dogs, Go Back" എന്ന് കാശ്മീർ ഭരണകൂടം തന്നെ വിളിച്ച കാലം. ഹിന്ദുക്കൾ സ്വന്തം നാട്ടിൽ അഭയാർത്ഥികളായ കാലം.

എന്തിനേറെ...കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ DYFI പോലും കാശ്മീ രിൽ 'ഇന്ത്യ' എന്ന പേര് പറയാൻ പേടിച്ച് 'JKDYF ജമ്മു കാശ്മീർ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ' എന്ന് പേര് മാറ്റി നടന്ന കാലം!

പിന്നെ 2014-ൽ ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. അദ്ദേഹം ആദ്യം ചെയ്തത് എന്താണെന്ന് അറിയാ മോ? ഒരു നിയമനം.ശ്രീ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി.

ആ ഒറ്റ നിയമനത്തിൽ ഇന്ത്യയുടെ വിധി മാറി.

തുടർന്ന് പാകിസ്ഥാനിൽ 'അജ്ഞാതൻ' ഇറങ്ങി.

2026 ഓഗസ്റ്റ് 4 ...

ഭീകരരുടെ കുമ്പസാരം ... ലഷ്കറെ ത്വയ്ബ യുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് എന്ന ഭീകരൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവൻ്റെ വാക്കുകളിൽ ഭയമാണ്, വിറയലാണ്.

"കഴിഞ്ഞ 3-4 വർഷത്തിനിടെ പാകിസ്ഥാനി ലും പാക് അധീന കാശ്മീരിലുമായി ഞങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ അജ്ഞാതരാൽ കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാണ്."

പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലാ ക്കോട്ട്, മുസഫറാബാദ്... പാകിസ്ഥാൻ്റെ ഉള്ളറകളിൽ പോലും അവർക്ക് ഇനി സുരക്ഷയില്ല. 

2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരികളായ ലഷ്കർ ഇവിടെ ഇല്ല എന്ന് ലോകത്തോട് കള്ളം പറഞ്ഞ പാക് ഭരണകൂടത്തിൻ്റെ മുഖത്ത് നോക്കി, അവരുടെ സ്വന്തം ഭീകരൻ തന്നെ ഇത് സമ്മതിച്ചിരിക്കുന്നു. ഇത് ചരിത്രത്തിൽ ആദ്യമാണ്.

ഇത് എങ്ങനെ സംഭവിക്കുന്നു?

1. ഡോവൽ ഡോക്ട്രിൻ: ഇതിന് പേര് 'Offensive Defence' എന്നാണ്. നീ ഞങ്ങളെ തൊട്ടാൽ, ഞങ്ങൾ നിന്നെ നിൻ്റെ വീട്ടിൽ കയറി തൊടും. ഇനി ഡിഫൻസ് മാത്രമല്ല, ഓഫൻസും.

2. എന്തുകൊണ്ട് 'അജ്ഞാതൻ'? ഇന്ത്യ ഔദ്യോഗികമായി ഒന്നും ഏറ്റെടുക്കുന്നില്ല. ആക്രമിക്കുന്നവർക്ക് മുഖമില്ല, പേരില്ല, മതമില്ല. പാകിസ്ഥാൻ പോലീസിൽ കേസ് പോലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കാരണം കൊന്നതാര് എന്ന് അവർക്കും അറിയില്ല. ഇതാണ് ഏറ്റവും വലിയ മനഃശാസ്ത്രപരമായ യുദ്ധം.

3. ലക്ഷ്യം ആരൊക്കെ? ഇത് വെറും ഭീകരരെ കൊല്ലലല്ല. ഇത് ഹൈ-വാല്യൂ ടാർഗറ്റ് ഹണ്ടിംഗ് ആണ്. ഇന്ത്യൻ എയർഫോഴ്സി ന്റെ പത്താൻകോട്ട് ആക്രമണത്തിലെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് മുതൽ, മോഹൻലാലിൻ്റെ സിനിമയിലെ വില്ലനെ പോലെ ഇരുന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി യിരുന്നവർ വരെ ഈ 'അജ്ഞാതൻ' ലിസ്റ്റിൽ ഉണ്ട്.

4. സന്ദേശം വ്യക്തമാണ്.ഇനി കാശ്മീരിൽ വന്ന് കൊന്നിട്ട് പാകിസ്ഥാനിൽ പോയി സുഖമായി ഉറങ്ങാമെന്ന് കരുതേണ്ട. നിങ്ങളുടെ കിടപ്പുമുറിയിൽ പോലും ഇന്ത്യ എത്തും.

ഒരുകാലത്ത് ഇന്ത്യ കരയുമ്പോൾ ലോകം സഹതപിച്ചു. ഇന്ന് പാകിസ്ഥാനിലെ ഭീകരർ കരയുമ്പോൾ ലോകം ചിരിക്കുന്നു. അതാണ് മാറ്റം. അതാണ് പുതിയ ഇന്ത്യ. നരേന്ദ ഭാരതം..

ജയ് ഹിന്ദ്. വന്ദേ മാതരം...🔥🔥

Monday, 3 August 2026

ക്വയിലോൺ മല്ലൂ സോൾജിയേഴ്സ്കാർഗിൽ വിജയ് ദിവസ് ആചരിച്ചു

ക്വയിലോൺ മല്ലൂ സോൾജിയേഴ്സ്
കാർഗിൽ വിജയ് ദിവസ് ആചരിച്ചു
യുദ്ധത്തിൽ
കൊല്ലം: കാർഗിൽ  വീരമൃത്യു വരിച്ച ധീരജവാന്മാരെ അനുസ്മരിച്ച് 'കാർഗിൽ വിജയ് ദിവസ്' ദിനത്തിൽ കൊല്ലം ജില്ല സൈനിക കൂട്ടായ്മയായ  ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
 പത്തനാപുരം നെടുവന്നൂരിലെ കാർഗിൽ യുദ്ധവീരനും വീരചക്ര ജേതാവുമായ സജീവ് ഗോപാലപിള്ളയുടെയും 
രജി.പി യുടെയും സ്മൃതിമണ്ഡപങ്ങളിൽ 
 പുഷ്പാർപ്പണം നടത്തുകയും അനുസ്മരണയോഗം നടത്തുകയും ചെയ്തു തുടർന്ന് സജീവ് ഗോപാലപിള്ളയുടെ  ഭവനം സന്ദർശിച്ച് മാതാവ് കുട്ടിയമ്മയെ പൊന്നാട അണിയിച്ചു, ഓണക്കോടി സമ്മാനച്ചു 
ചടങ്ങിൽ പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല മുഖ്യാതിഥിയായി.തുടർന്ന് കാർഗിൽ യുദ്ധവീരനായ ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് അംഗങ്ങൾ പുഷ്പാർപ്പണം നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങിൽ ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് പ്രസിഡന്റ് കിഷോർ അതിജീവൻ, വൈസ് പ്രസിഡന്റ്‌ രാഹുൽ കോട്ടവട്ടം, സെക്രട്ടറി ശ്യാം കടയ്ക്കൽ, ട്രഷറർ അനീഷ് ഫിലിപ്പ്, കോ-ഓർഡിനേഷൻ കമ്മിറ്റി ഹെഡ് വിനോദ് കടയ്ക്കൽ എന്നിവർ നേതൃത്വം നൽകി 

ആൾത്താമസമില്ലാത്തവീടുകൾ കള്ളന്മാരുടെ നിരീഷണത്തിലാണ്

ആൾത്താമസമില്ലാത്ത
വീടുകൾ കള്ളന്മാരുടെ നിരീഷണത്തിലാണ് 

ചാത്തന്നൂർ : ആൾത്താമസമില്ലാത്ത
വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിലാണെങ്കിലും കള്ളന്മാരെ നിരീക്ഷിക്കാനുള്ള പോലിസ് 
സംവിധാനങ്ങൾക്ക് ശക്തി പോരായെന്ന് തുടരെതുടരെയുള്ള മോക്ഷണങ്ങൾ തെളിയിക്കുന്നു. ചാത്തന്നൂർ 
 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആൾ താമസമില്ലാത്ത വീടു കണ്ടെത്തി മോഷണം. വ്യാപകമായിരിക്കുന്നത്.ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അടുത്തടുത്ത രണ്ട് വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത് 
തിരുമുക്കിന് സമീപമുള്ള 
അനൂപിന്റെ ഉടമസ്ഥതിയിലുള്ള 
റോസ് വില്ലയിലും തൊട്ടടുത്ത വീടായ 
 ടി. ടി വിഹാറിലുമാണ് മോഷണം നടന്നത് ദീർഘനാളായി ആൾതാമസമില്ലാതെ കിടന്ന വീടുകളാണിത്  കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ ആളുകൾ എത്തിയപ്പോൾ ആണ് മോക്ഷണം നടന്നതായി അറിയുന്നത്. ഇരു വീടുകളും പൂർണ്ണമായും തകർത്ത് വയറിംഗ് സാധനങ്ങളും പ്ലമ്പിഗ്‌ സാധനങ്ങളും പൂർണ്ണമായും തകർത്ത് വീട്ടുപകരണങ്ങളും തകർത്ത് കൊണ്ട് പോയി. സമാനരീതിയിൽ കല്ലുവാതുക്കലിലെ ഒരു വീട്ടിലും 
ചാത്തന്നൂരിലെ ഒരു സ്ഥാപനത്തിലും രണ്ടാഴ്ച മുൻപ് മോക്ഷണം നടന്നിരുന്നു. ഇതിൽ മോക്ഷണം നടത്തിയ പ്രതിയെ പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തതിന് പിന്നാലെയാണ് വീണ്ടും മോക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആൾ താമസമില്ലാത്തതുമായ വീടുകളിൽ മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തുന്നതെന്നും വ്യക്‌തമായിട്ടുണ്ട്. ആദ്യ മോഷണം നടന്ന വീട്ടിൽ മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ തങ്ങിയതായി സൂചന ലഭിച്ചിരുന്നു. ഈ മോഷണം നടന്ന ശേഷം പ്രാദേശികമായ ചെറിയ മോഷ്ടാക്കൾക്കു നേരെയും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രധാന റോഡരികിൽ മോഷണശ്രമം ആവർത്തിച്ചതോടെ വമ്പൻമാരായ മോഷ്ടാക്കളാണ് പിന്നിലെന്ന സംശയവും ബലപ്പെടുന്നു. സംഘം ചേർന്നുള്ള മോഷണമെന്നും സംശയിക്കുന്നുണ്ട്.
മോഷണവും മോഷണ ശ്രമവും നടന്ന വീടുകളിൽ അടുക്കള വാതിലും പ്രധാന വാതിലും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടുകൾ തകർത്ത് ഏറെ സമയം ചെലവഴിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയതായും കണ്ടെത്തിയിരുന്നു. നിരീക്ഷണ ക്യാമറ ഉണ്ടായിരുന്ന വീടുകളിൽ അത് പ്രവർത്തിക്കാതിരുന്നതും സമീപത്തെ ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ച് മതിയായ സൂചന ലഭിക്കാഞ്ഞതും പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്. ഇനി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ മാത്രമേ അനേഷണം മുന്നോട്ടു പോകുകയുള്ളൂ.  
പൊലീസ് സ്റ്റേഷനുകളിലെ അംഗബലക്കുറവ്  പോലീസ് പട്രോളിങ്ങിനെയും അന്വേഷണത്തെയും ബാധിക്കുന്നുണ്ട്..

@ പരവൂരിലും മോഷണങ്ങൾ പതിവായിട്ടും തടയാനാകാതെ പോലീസ്. 
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 
ക്ഷേത്രങ്ങളിലടക്കം നാലോളം സ്ഥാപനങ്ങളിൽനിന്നാണ് പണം കവർന്നത്. 
എസ് എൻ വി 
സമാജത്തിനു സമീപത്തെ പച്ചക്കറിക്കട, ദയാബ്‌ജി ജങ്ഷനിലെ കടകൾ,
 ആയിരവല്ലിക്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി, എസ്.എൻ.ഡി.പി.യോഗം ഒല്ലാൽ ശാഖാമന്ദിരം കാണിക്കവഞ്ചി, 
എസ് എൻ വി 
സമാജത്തിനു സമീപത്തെ തട്ടുകട എന്നിവിടങ്ങളിലാണ് മോഷണങ്ങൾ നടന്നത്. മഞ്ചാടിമൂട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്ന് മോഷണം നടത്തിയത് ഒരാഴ്ചമുൻപാണ്., റോഡ് സൈഡിൽ ഇരിക്കുന്ന വഞ്ചികൾ ആണ് കൂടുതലായും മോകഷ്ട്ടിക്കപ്പെട്ടത്.സി സി ടി വി ദൃശ്യങ്ങളിൽ സ്കൂട്ടറിൽ എത്തിയാണ് മോക്ഷണം നടത്തിയതായി കാണിക്കുന്നത് എങ്കിലും കള്ളന്മാരെ പിടിക്കാനായിട്ടില്ല 
മാസങ്ങൾക്കുമുൻപ് അശോകാ തിയേറ്ററിനു സമീപത്തെ ഫ്രണ്ട്സ് ഹോട്ടലിൽനിന്നു പണം കവർന്നിരുന്നു. ഈ ഹോട്ടലിൽ അതിനുമുൻപും രണ്ടുതവണ മോഷണം നടന്നിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങളുൾ പ്പടെ ഉണ്ടായിട്ടും പരവൂർ പോലീസിന് മോഷ്ടാവിനെ കണ്ടെത്താനായില്ല.

ഇത്തിക്കര -ആയൂർ റോഡിൽ റോഡരികിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു കുമ്മല്ലൂർ ജങ്ഷനിൽ

കുമ്മല്ലൂരിൽ വഴിയിടം വഴിയാധാരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ : കുമ്മല്ലൂരിൽ വഴിയിടം വഴിയാധാരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു 
ഇത്തിക്കര -ആയൂർ റോഡിൽ 
റോഡരികിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു 
കുമ്മല്ലൂർ ജങ്ഷനിൽ 
2022ൽ പൂർത്തിയാക്കിയ വഴിയിടം മാസങ്ങളായി അടഞ്ഞു കിടക്കുന്നു. ഇത്രയും വർഷത്തിനിടയിൽ 
പ്രവർത്തിച്ചത് ഉദ്ഘാടനദിവസം മാത്രം. കാട് പിടിച്ചു ആർക്കും വേണ്ടാത്ത അവസ്ഥയിലാണിപ്പോൾ.ഇന്നു തുറക്കും നാളെ തുറക്കും എന്നു പലവട്ടം അധികൃതർ ഉറപ്പ് നൽകി. പക്ഷേ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. മാലിന്യമുക്‌ത കേരളം പ്രഖ്യാപനം നടത്തിയ അധികൃതർ വഴിയിടത്തിലെ കാടും മാലിന്യവും കാണുന്നില്ലെന്നു നാട്ടുകാർ പറയുന്നു.നിർമ്മാണം പൂർത്തിയായ കെട്ടിടം ദീർഘനാൾ പൂട്ടിയിട്ടിരുന്നു തുടർന്ന് നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് പഞ്ചായത്ത്‌ ഇടപ്പെട്ട് അന്നത്തെ എം എൽ എ ജി. എസ്. ജയലാൽ ഉദ്ഘാടനം ചെയ്തുവെങ്കിലും ഉദ്ഘാടനം കഴിഞ്ഞു വീണ്ടും പൂട്ടിയിടുകയായിരുന്നു 
അടിസ്‌ഥാന സൗകര്യങ്ങൾ എല്ലാം 
 ഒരുക്കിയായിരുന്നു  ഉദ്ഘാടനം. ഇവിടെ 
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മുറി,
വനിതകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ, ഭിന്നശേഷിക്കാർക്കു റാംപ് സൗകര്യം, ഫീഡിങ് റൂം,നാപ്‌കിൻ ഡിസ്ട്രോയർ, വസ്ത്രങ്ങൾ മാറുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.വെള്ളം, വൈദ്യുതി ലഭ്യത ഉറപ്പു വരുത്തിയ കെട്ടിടത്തിൽ  ഇവയെല്ലാം ഇപ്പോൾ അടച്ചു പൂട്ടിയ അവസ്ഥയിൽ. കെട്ടിടത്തിനു ചുറ്റും കാട് കയറി കെട്ടിടം ഉപയോഗ ശൂന്യമായി 
നശിക്കുകയാണ്.
വഴിയോര വിശ്രമ കേന്ദ്രത്തിനൊപ്പം ലഘുഭക്ഷണശാലയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും കേന്ദ്രസർക്കാരിന്റെ 
ശുചിത്വമിഷൻ ഫണ്ടുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്.  ജില്ലയിലെ പ്രധാന അന്തർസംസ്ഥാന റോഡാണ് ഇത്തിക്കര -ആയൂർ റോഡ് ഒപ്പം തന്നെ ചാത്തന്നൂർ -മീയണ്ണൂർ റോഡും കടന്ന് പോകുന്ന കുമ്മല്ലൂർ ജങ്ഷനിലാണ് വഴിയിടം സ്ഥിതി ചെയ്യുന്നത് ദീർഘദൂരയാത്രക്കാരും നിരവധി ബസ് സർവീസും കടന്ന് പോകുന്ന റോഡിൽ അടിയന്തിരമായി വഴിയിടം തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബിജെപി അംഗങ്ങളോട് അവഗണന പരവൂർ നഗരസഭ കൗൺസിൽ യോഗം ബഹീഷ്കരിച്ചു ബിജെപി

ബിജെപി അംഗങ്ങളോട് അവഗണന പരവൂർ നഗരസഭ കൗൺസിൽ യോഗം ബഹീഷ്കരിച്ചു ബിജെപി

പരവൂർ:  ബിജെപി അംഗങ്ങളോട് അവഗണന പരവൂർ നഗരസഭ കൗൺസിൽ യോഗം ബഹീഷ്കരിച്ചു ബിജെപി അംഗങ്ങൾ. നഗരസഭയുടെ സുപ്രധാന യോഗങ്ങളിലും അടിയന്തിര പ്രാധാന്യമുള്ള യോഗങ്ങളിലും ബിജെപി പ്രതിനിധികളെ ഒഴിവാക്കുന്ന പരവൂർ നഗരസഭ ചെയർ പേഴ്സൺ ജയലാൽ ഉണ്ണിത്താന്റെ നടപടികളിൽ പ്രതിക്ഷേധിച്ചു കൊണ്ടാണ് ബിജെപി അംഗങ്ങൾ കൗൺസിൽ യോഗം ബഹീഷ്കരിച്ചത് ഇന്നലെ നടന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ  ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്. ജി.കുറുമണ്ടൽ ബിജെപി അംഗങ്ങളോടുള്ള 
അവഗണന ചൂണ്ടികാട്ടിയതോടെയാണ് 
 പ്രശ്നങ്ങൾക്ക് തുടക്കമായാത്.പ്രധാനമന്ത്രിയും എം എൽ എ യും മന്ത്രിയും നിങ്ങളുടെ ആയിരുന്നാലും നഗരസഭയിൽ എന്ത് നടപ്പാക്കണം നഗരസഭയോഗങ്ങളിൽ ആരെ വിളിക്കണം എന്ന് ചെയർപേഴ്സൺ തീരുമാനിക്കുമെന്ന് പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങളോട് മര്യാദ വിട്ടുള്ള സംസാരിച്ചതോടെ ബിജെപി അംഗങ്ങൾ പ്രതിക്ഷേധവുമായി കൗൺസിൽ യോഗം ബഹീഷ്കരിച്ചു പുറത്തിറങ്ങി പ്രതിക്ഷേധമുയർത്തിയതോടെ നഗരസഭ സംഘർഷഭരിതമായി തുടർന്ന് ബിജെപി അംഗങ്ങൾ നഗരസഭ കവാടത്തിൽ നിലയുറപ്പിച്ചു പ്രതിക്ഷേധിച്ചു.
പ്രതിക്ഷേധസമരം പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്‌. ജി. കുറുമണ്ടൽ ഉദ്ഘാടനം ചെയ്തു സ്വർണ്ണമ്മസുരേഷ്, ഷീലസുനിൽ, അഡ്വ.അജിമോൾ, വിഷ്‌ണു.വി. എസ് എന്നിവർ നേതൃത്വം നൽകി.

@ മുൻസിപ്പൽ കൗൺസിലർമാരോട് ധാർഷ്ട്യത്തോടെ പെരുമാറുന്ന നഗരസഭ ചെയർപേഴ്സണിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല -ബിജെപി 

മുൻസിപ്പൽ കൗൺസിലർമാരോട് ധാർഷ്ട്യത്തോടെ പെരുമാറുന്ന നഗരസഭ ചെയർപേഴ്സണിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലായെന്ന് 
ബിജെപി പാർലമെന്ററി ലീഡർ പ്രദീപ്‌. ജി. കുറുമണ്ടൽ പറഞ്ഞു. പാർലമെന്ററി രംഗത്തെ മര്യാദ മറന്ന് കൊണ്ട് നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയെ അകറ്റി നിർത്തി മുന്നോട്ട് പോകാൻ ശ്രമിച്ചാൽ ശക്തമായ സമരവുമായി ബിജെപി രംഗത്തിറങ്ങും.
കേട്ടുകേൾവിയും സമാനതകളുമില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന ഭരണസമിതി നഗരസഭയെ 
തകർക്കുകയാണ്‌. നഗരസഭയിലെ 
എല്ലാ ഡിപ്പാർട്ട് മെന്റുകളും 
വകുപ്പുകളും പൂർണ പരാജയമാണ്.  നഗരസഭ റോഡുകൾ തകർന്ന് കിടക്കുന്നു തെരുവ് വിളക്കുകൾ കത്തുന്നില്ല തെരുവോരങ്ങളിൽ നായകൾ പെറ്റ് പെരുകുന്നു എന്നിട്ടും നടപടിയെടുക്കാൻ 
ചെയർപേഴ്സൺ തയ്യാറാകുന്നില്ല 
ഇടതു മുന്നണി നേതൃത്വം കൊടുക്കുന്ന 
ഭരണത്തിൽ ജനങ്ങൾക്കു വിശ്വാസമില്ലാതായി. അഴിമതി നടത്താൻ മാത്രമായി പദ്ധതികൾ ആവിഷ്കരിക്കുന്നു എന്നിട്ടും 
കോൺഗ്രസ്‌ മൗനം പാലിക്കുന്നതു ദുരൂഹമാണ് കോൺഗ്രസ്‌ മൗനം വെടിയണമെന്നും പ്രദീപ്‌. ജി. കുറുമണ്ടൽ പറഞ്ഞു.

ഫോട്ടോ :പരവൂർ നഗരസഭകവാടത്തിൽ ബിജെപി കൗൺസിലർമാർ പ്രഗിക്ഷേധിക്കുന്നു.


ചാത്തന്നൂരിൻ്റെ ടൂറിസം സാധ്യത ലോക ശ്രദ്ധയിൽ എത്തിക്കും - ബിബി ഗോപകുമാർ

ചാത്തന്നൂരിൻ്റെ ടൂറിസം സാധ്യത ലോക ശ്രദ്ധയിൽ എത്തിക്കും - ബിബി ഗോപകുമാർ 

കൊല്ലം:  ചാത്തന്നൂരിൻ്റെ ടൂറിസം സാധ്യത ലോക ശ്രദ്ധയിൽ എത്തിക്കുമെന്ന് 
ബിബി ഗോപകുമാർ പറഞ്ഞു.
പരവൂർ നെടുങ്ങോലത്ത്  മാംഗ്രൂവ് ഇക്കോ ടൂറിസം അസോസിയേഷനും പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയും മംഗ്രോ അക്വാഞ്ചർ കരിയിലകല്ല് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാർഗിൽ വിജയദിനാഘോഷവും അന്താരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനാചരണവും 
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ചാത്തന്നൂർ മണ്ഡലത്തിലെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും 
പരവൂർ, നെടുങ്ങോലം, ചിറക്കര മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന മാല കായലിലെ അതിമനോഹരമായ കണ്ടൽ കാടുകളും അവയ്ക്കുള്ളിലൂടെയുള്ള ഹരിതഗുഹകളും ഇവിടുത്തെ പ്രധാന ആകർഷണമാണ്. കണ്ടൽകാടുകൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയോടൊപ്പം മണ്ഡലത്തിലെ അനന്തമായ ടൂറിസം സാധ്യതകളെ ലോകത്തിൻറെ ശ്രദ്ധയിൽ എത്തിക്കുക എന്നുള്ളതാണ്  തന്റെ ലക്ഷ്യമെന്നും ബി ബി ഗോപകുമാർ എം ഏൽ എ പറഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്ത്, പരവൂർ മുനിസിപ്പാലിറ്റി തുടങ്ങി ചാത്തന്നൂർ മണ്ഡലത്തിലെ സാധ്യതയുള്ളയിടങ്ങൾ തൃതല പഞ്ചായത്തുകളുടെ കൂട്ടായ്മയിൽ ഒരു ടൂറിസം ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യം. വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു അതിന്റെ 
ആദ്യ ചുവടുവെയ്പ്പ് കൂടെയാണ് 
ആയിരത്തിലധികം കണ്ടൽ ചെടികൾ നട്ടു പിടിപ്പിക്കുന്ന പ്രവർത്തനത്തിനാണ്  തുടക്കം കുറിച്ചത്. എന്ന് അദ്ദേഹം പറഞ്ഞു.
കാർഗിൽ വിജയദിനാഘോഷത്തിൽ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അന്തരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ബി ബി ഗോപകുമാർ എം എൽ എ
യ്ക്കൊപ്പം ജനപ്രതിനിധികളും 
 പരിസ്ഥിതി പ്രവർത്തകരും കായലിലൂടെ യാത്ര ചെയ്തു 
ചിറക്കരയിലെ ടൂറിസം പദ്ധതികൾ ലോകമെമ്പാടുമുള്ള വിനോദ സഞ്ചരികളെ ആകർഷിക്കുന്ന തരത്തിലാകുമെന്ന് 
ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് 
ചിറക്കര 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണൻ പറഞ്ഞു. പരവൂർ മുനിസിപ്പാലിറ്റി ചെയർമാൻ ജയലാൽ ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ദിലീപ് കുമാർ, 
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുശീലദേവി, ചിറക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യ, ഗ്രാമപഞ്ചായത്ത്‌ അംഗം രജനി  
അസോസിയേഷൻ സെക്രട്ടറി വിനു  
തുടങ്ങിയവരോടൊപ്പം കണ്ടൽക്കാട് ശുചീകരണവും പരിസ്ഥിതി സംരക്ഷണ സന്ദേശ പ്രചാരണവുമായി കുട്ടികൾ ഉൾപ്പെടെ നിരവധിപേർ പരിപാടിയുടെ ഭാഗമായിരുന്നു.

ചാത്തന്നൂരിൽ ബിജെപി സമരം വിജയം കണ്ടു പുതിയ ഹെല്പ് ഡെസ്ക് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

ചാത്തന്നൂരിൽ ബിജെപി സമരം വിജയം കണ്ടു  പുതിയ 
ഹെല്പ് ഡെസ്ക് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു 

ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിൽ 
ഹെല്പ് ഡെസ്ക് പുന:സ്ഥാപിക്കാൻ ബിജെപി നടത്തി വന്ന സമരം വിജയിച്ചു പുതിയ ഹെല്പ് ഡെസ്ക് യൂണിറ്റിന്റെ പ്രവർത്തനത്തിനായി കുടുംബശ്രീയിൽ നിന്നും അപേക്ഷ ക്ഷണിച്ചതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.
രാക്ഷ്ട്രീയ ലക്ഷ്യം വച്ച് ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ 
 കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഹെല്പ് ഡെസ്കിന്റെ 
പ്രവർത്തനം നിർത്തി വയ്പ്പിച്ചു കുടുംബശ്രീ ജീവനക്കാരെ പറഞ്ഞു വിട്ട പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചു കൊണ്ട് ബിജെപി അംഗങ്ങൾ പഞ്ചായത്ത്‌ കാര്യാലത്തിന് മുന്നിൽ പ്രതിക്ഷേധം നടത്തി വരവേയാണ് ഹെല്പ് ഡെസ്ക് നടത്തുന്നതിനുള്ള അപേക്ഷയുമായി പഞ്ചായത്ത്‌ രംഗതെത്തിയത് ഇതോടെ 
ഹെല്പ് ഡെസ്കിൽ രാഷ്ട്രിയം കലർത്തി ഇടതു അനുഭാവികളെ വച്ച് പ്രവർത്തനം 
നടത്താനുള്ള പഞ്ചായത്ത്‌ ഭരിക്കുന്ന ഇടതുമുന്നണിയുടെ നീക്കമാണ് ബിജെപിയുടെ പ്രതിഷേധം മൂലം ഇല്ലാതായത്. ഇത് ബിജെപിയുടെ സമരവിജയം ആണെന്ന് 
ബിജെപി പാർലമെന്ററി പാർടി ലീഡർ കളിയാക്കുളം ഉണ്ണി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഷീജ.ആർ, ശ്യാം മീനാട്, ഷീജ.എ, ശ്രീകുമാർ, ദിനേശ്,ജയപ്രിയ 
എന്നിവർ 

@ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഹെല്പ് ഡെസ്കിന് നേതൃത്വം നൽകി ബിജെപി അംഗങ്ങൾ.

പ്രവർത്തനം നിലച്ച ഹെല്പ് ഡെസ്കിന്റെ പ്രവർത്തനം ഇന്നലെ 
ബിജെപി അംഗങ്ങളായ ഷീജ. ആറും, ഷീജ എയും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തിയവരെ ഇരുവരും ചേർന്ന് അപേക്ഷ എഴുതി കൊടുത്ത് ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്തതോടെ പലരും ഓടിയെത്തി ഇതിനിടയിൽ ബിജെപിയുടെ മറ്റ് അംഗങ്ങളും പ്രവർത്തകരും സ്ഥലതെത്തി ഇരുവർക്കും പിന്തുണ കൊടുത്തതോടെ പഞ്ചായത്ത്‌ കാര്യാലയത്തിനും ജീവൻ വച്ച് പ്രവർത്തനം സുഗമമായി മാറി പുതിയ ഹെല്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത് വരെ ഇരുവരും ഹെല്പ് ഡെസ്കിൽ ഉണ്ടാകുമെന്ന് ഇരു മെമ്പർമാരും ജന്മഭൂമിയോട് പറഞ്ഞു.
ഫോട്ടോ : ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഹെല്പ് ഡെസ്കിന് നേതൃത്വം നൽകുന്ന ബിജെപി അംഗങ്ങൾ.