Thursday, 17 November 2022

പരവൂർ നഗരസഭയിൽ വ്യാജ ബില്ലുകൾ നൽകി കൗൺസിലർ ലക്ഷങ്ങൾ തട്ടി.

ചാത്തന്നൂർ : പരവൂർ നഗരസഭയിൽ വ്യാജ ബില്ലുകൾ നൽകി കൗൺസിലർ ലക്ഷങ്ങൾ തട്ടി. സിപിഐ കൗൺസിലർ നിഷാകുമാരിയാണ് ഇല്ലാത്ത പ്രിന്റിങ് പ്രസിന്റെ പേരിൽ പണം തട്ടിയത്. വർഷങ്ങളായി നഗരസഭയിലെ പ്രിന്റിങ് ക്വട്ടേഷൻ കൃഷിഭവൻ ഡിവിഷൻ 
കൗൺസിലറായ നിഷാകുമാരിയാണ് എടുത്തിരുന്നത്. അമ്പാടി പ്രിന്റെഴ്സ് 
എന്ന പേരിലാണ് ബില്ലുകൾ നൽകിയിരുന്നത്. ഇങ്ങനെയൊരു സ്ഥാപനം നഗരസഭ പരിധിയിൽ 
ഇല്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു
കഴിഞ്ഞ വർഷം ഒക്ടോബറിൽ നഗരസഭയിലെ കൗൺസിലർമാർക്ക് ആവശ്യമായ ലെറ്റർ പാഡുകൾ തയ്യാറാക്കാനായി നഗരസഭ കരാർ നൽകിയത് അമ്പാടി പ്രിന്റേഴ്സിന് ആയിരുന്നു. 26500 രൂപയായിരുന്നു അന്ന് അനുവദിച്ചത്. പരവൂരിനടുത്ത് കൂനയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്നാണ്  അമ്പാടി പ്രിന്റേഴ്സ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൂനയിൽ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനമില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
 നഗരസഭയിൽ കൊടുത്ത ബില്ലിലുള്ള നമ്പരും നിഷാകുമാരിയെന്ന കൗണ്‍സിലറുടേത് ആണ്. നഗരസഭയിൽ ഈ ബില്ലുകൾ നൽകി പണം കൈപ്പറ്റിയിരിക്കുന്നത് 
കൗൺസിലർ തന്നെയാണ്.
വ്യാജ ബില്ലിൽ കൊടുത്തിരിക്കുന്ന നമ്പരും കൗൺസിലറുടെ മൊബൈൽ നമ്പരും തന്നെയാണ് എന്ന് 
വിവരവകാശ രേഖകളും വ്യക്തമാക്കുന്നു.
ലക്ഷക്കണക്കിന് രൂപയാണ്
ഡി ടി പി വർക്ക്‌ മിഖേനയും മറ്റ് പ്രിന്റിംഗ് വർക്കുകളുടെ പേരിലും 
നിഷാകുമാരി തട്ടിയെടുത്തതെന്നാണ് സംശയം ഉയരുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തട്ടിപ്പുകൾ നടന്നതെന്ന ആരോപണം ഉന്നയിച്ചു കൊണ്ട് പ്രതിപക്ഷവും രംഗതെത്തിയിട്ടുണ്ട്.
നഗരസഭ കൗണ്‍സിലർമാർ ഓണറേറിയവും സിറ്റിങ് ഫീസും മാത്രമേ കൈപ്പാറ്റാവൂ എന്നാണ് നിലവിലെ നിയമം. ഈ സാഹചര്യത്തിലാണ് നിയമം ലംഘിച്ചുള്ള തട്ടിപ്പ്.ഗുരുതരമായ സാമ്പത്തിക ക്രമകേടുകളാണ് നടന്നിരിക്കുന്നത് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു കൗൺസിലറെ അയോഗ്യയാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ക്രമകേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, രെജിസ്റ്റർ ചെയ്യാത്ത സ്ഥാപനത്തിന്റെ ബിൽ ഹാജരാക്കി പൈസ തട്ടിപ്പ് എന്നീ കേസുകൾ പ്രഥമ ദൃഷ്ട്യ തന്നെ നിലനിൽക്കുന്നുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സീറ്റിങ്ങിൽ തെളിഞ്ഞിട്ടുണ്ട്. ടെന്റർ വിളിക്കാതെ കരാർ കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

No comments:

Post a Comment