Saturday, 19 November 2022

പരവൂർ പൊലീസിൽ വീണ്ടും തൊണ്ടി മുതൽ തിരിമറി. പോക്സോ കേസിലെ പ്രതിയിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലാണ് തിരിമറി നടത്തിയിരിക്കുന്നത്

പരവൂർ: പരവൂർ പൊലീസിൽ വീണ്ടും തൊണ്ടി മുതൽ തിരിമറി. പോക്സോ കേസിലെ പ്രതിയിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലാണ് തിരിമറി നടത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ തെക്കുംഭാഗം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു. പ്രതിയിൽ നിന്നും ഇരയുടെ സ്വാകാര്യ ദൃശ്യങ്ങൾ അടങ്ങിയ ഫോൺ കണ്ടെടുത്തിരുന്നു. എന്നാൽ തൊണ്ടി മുതലായ ഫോൺ കോടതിയിൽ ഹാജാരാക്കിയിട്ടില്ല എന്നു മാത്രമല്ല ദൃശ്യങ്ങൾ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ മായ്ച്ചുകളഞ്ഞതായും അറിയുന്നു.  പരവൂർ പോലീസ് സ്റ്റേഷനിൽ ഇതരത്തിലുള്ള പ്രവർത്തികൾ ആവർത്തിക്കുന്നു.ഏതാനും മാസങ്ങൾക്കു മുൻപും കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിക്കുകയും കൈമാറുകയും ചെയ്ത കേസിൽ പിടിയിലായ തെക്കുംഭാഗം സ്വദേശിയിൽ തൊണ്ടി മുതലായി പിടിച്ചെടുത്ത മൊബൈൽ ഫോൺ സ്റ്റേഷനിൽ നിന്നും മോഷണം പോകുകയും അതിനെ തുടർന്നു നിരപരാധികൾ ആയ 9 ഓളം പോലീസ് ഉദോഗസ്ഥരെ പല സ്റ്റേഷനുകളിൽ ട്രാൻസ്ഫർ ചെയ്തിരുന്നു. അന്നത്തെ കേസിലെ ഫോൺ സൂക്ഷിച്ചിരുന്നതും ട്രാൻസ്ഫർ ചെയ്യപ്പെട്ടതുമായ വനിതാ പോലീസ് ഉദ്യഗസ്ഥ മേൽ ഓഫീസിൽ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ കേസിൽ കൊല്ലം ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് അനേഷണം നടത്തുകയും പ്രതിയായ ഗ്രേഡ് എസ് ഐ സസ്പെൻഷനിൽ ആവുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് പൊലീസ് സേനയോടുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നതിൽ സംശയമില്ല.  ഉന്നതാധികാരികൾ ഇടപെട്ട് കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിയ്ക്കണമെന്ന ആവശ്യം പോലീസിൽ ശക്തമാണ്.

No comments:

Post a Comment