Thursday, 17 November 2022

കോടികൾ മുടക്കി പണിത പാലം ഇപ്പോൾ പൊതുജനത്തിനു കാഴ്ചവസ്തു.

കോടികൾ മുടക്കി പണിത പാലം ഇപ്പോൾ പൊതുജനത്തിനു കാഴ്ചവസ്തു.

കൊല്ലം : കോടികൾ മുടക്കി പണിത
ആശ്രമം ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടം റോഡ് നിർമ്മാണം പൂർത്തിയായിട്ട് നാല് മാസമായിട്ടും ഉദ്ഘാടകനെയും കാത്ത് കിടക്കുകയാണ്.  കെഎസ്ആർടിസി ഡിപ്പോയുടെ സമീപത്തു നിന്ന് ഓലയിൽക്കടവ് വരെയുള്ള പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും പൊതുജനത്തിന്
ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.
ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവ് വരെയുള്ള ഭാഗത്തെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾക്കു നേരിട്ട അനിശ്ചിതത്വമാണ് പാലം തുറന്നു കൊടുക്കാത്തതിനു പിന്നിലെന്ന് ആരോപണമുണ്ട്.നിലവിലുള്ള സ്കെച്ച് പ്ലാൻ പ്രകാരം അവസാനഘട്ടത്തിൽ പാലം തേവള്ളിപ്പാലത്തിന് അടിയിലൂടെയാണ് കടന്നുപോകുന്നത്. അത് അനുയോജ്യമല്ലെന്ന് കിഫ്ബിയുടെ
എന്ജനിയറിങ്ങ് വിഭാഗം 
നിലപാടെടുത്തതോടെയാണു നാലാം ഘട്ട നിർമാണം അനിശ്ചിതത്വത്തിലായത്, ഈ ഭാഗത്തു റോഡ് മാർക്കിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കി ഓണത്തിനു മുൻപ് ഉദ്ഘാടനം നടത്താനായിരുന്നു. ഉദ്ദേശിച്ചിരുന്നത് അതിന്റെ പ്രചരണ പ്രവർത്തനങ്ങളുമായി പൊതുമരാമത്ത് വകുപ്പും കോർപ്പറേഷൻ അധികൃതരും സിപിഎം നേതൃത്വവും മുന്നോട്ട് പോയെങ്കിലും കിഫ്‌ അധികൃതർ നാലാംഘട്ടത്തിലെ സ്കെച്ചും പ്ലാനിലും ഉള്ള അനശ്ചിതത്വം നീങ്ങാതെ ഉത്ഘാടനം ചെയ്യണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ ഉത്ഘാടനം വൈകുകയായിരുന്നു. അത് കൊണ്ട് തന്നെ നാലാം ഘട്ട നിർമാണത്തിലെ അനിശ്ചിതത്വം നീങ്ങാതെ കെഎസ്ആർടിസി മുതൽ ഓലയിൽക്കടവ് വരെയുള്ള ഭാഗം തുറന്നു കിട്ടാനുള്ള സാധ്യത കുറവാണ്. കിഫ്ബി തുകയിൽ കേരള റോഡ്സ് ഫണ്ട് ബോർഡിനാണ് നാലാം ഘട്ടത്തിന്റെ നിർമാണച്ചുമതല.

ഫോട്ടോ : കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് മുന്നിൽ നിർമ്മാണം പൂർത്തിയായ റോഡ് അടച്ചിട്ടിരുക്കുന്നു.

No comments:

Post a Comment