Thursday, 17 November 2022

സ്കൂൾ സമയത്ത് അനധികൃതമായി മണ്ണ് കടത്തിയടിപ്പർ ലോറികൾ ഹൈവേ പോലിസ് പിടികൂടി


ചാത്തന്നൂർ : സ്കൂൾ സമയത്ത് 
അനധികൃതമായി മണ്ണ് കടത്തിയ
ടിപ്പർ ലോറികൾ ഹൈവേ പോലിസ്
 പിടികൂടി. ഇന്നലെ രാവിലെ 8.45ന് ദേശിയപാതയിൽ ചാത്തന്നൂർ ജങ്ഷന് സമീപം ചാത്തന്നൂർ പോലിസ് സ്റ്റേഷനിലെ പെട്രോളിംഗ് സംഘം പിടികൂടി പെറ്റിയടിച്ചു വിട്ട 
ലോറികൾ മൈലക്കാട് ജംഗഷനിൽ വച്ചാണ് ഹൈവേ പോലിസ് സംഘം 
പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്തി കൊണ്ട് വന്ന കരമണ്ണ് ആണെന്ന് തെളിയുകയും 
മയ്യനാട് ഭാഗത്ത് 
നിലം നികത്താൻ മണ്ണുമായി എത്തിയ ലോറിയാണ് എന്ന് കണ്ടതോടെ 
 പൊലീസ് പിടിച്ചെടുത്ത് ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മണ്ണുമായി 
പിടികൂടിയ ലോറികൾ റവന്യൂ വിഭാഗത്തിന് കൈമാറുകയും സ്കൂൾ സമയത്ത് ലോഡില്ലാതെ ഓടിയ ലോറി പിഴ ചുമത്തി വിട്ടയയ്ക്കുകയും ചെയ്തു.
ഫോട്ടോ:പിടികൂടിയ ലോറികൾ ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ കിടക്കുന്നു.

No comments:

Post a Comment