Monday, 28 November 2022

നിർമ്മാണപ്രവർത്തങ്ങൾ ഒരു സൈഡിൽ നടക്കുമ്പോൾ വേണ്ടത്ര സുരക്ഷാ നടപടികൾ സ്വീകരിക്കാത്തത് മൂലം ദേശിയപാത അപകട മേഖലയായി മാറുന്നു.

നിർമ്മാണപ്രവർത്തങ്ങൾ ഒരു സൈഡിൽ നടക്കുമ്പോൾ വേണ്ടത്ര സുരക്ഷാ നടപടികൾ സ്വീകരിക്കാത്തത് മൂലം ദേശിയപാത അപകട മേഖലയായി മാറുന്നു. അനധികൃത പാർക്കിങ്ങും അമിതവേഗവും ടിപ്പർ ലോറികളുടെ മരണപ്പാച്ചിലുമാണ്  ദേശീയപാതയെ ചോരക്കളമാക്കി മാറ്റുന്നത്. ഇതു തടയാൻ പൊലീസിന്റെയും മോട്ടർവാഹന വകുപ്പിന്റെയും കാര്യമായ പരിശോധന പോലുമില്ല. ഉണ്ടെങ്കിൽ തന്നെ പേരിനു വേണ്ടിയുള്ള പരിശോധനയാണ്. ദേശിയപാതയിലെ പ്രധാന ജംഗഷനുകളിൽ വേണ്ടത്ര പരിശോധനയില്ലാത്തതാണ് അപകടങ്ങൾ കൂടി വരുന്നത്.

റോഡിലൂടെയുള്ള അമിത വേഗം തടഞ്ഞും അനധികൃത പാർക്കിങ് ഒഴിവാക്കിയും പ്രധാന ജംക്‌ഷൻ ജംക്‌ഷനുകൾ വികസിപ്പിച്ചും അപകടങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. എന്നാൽ ഇതിനു ബന്ധപ്പെട്ട ജനപ്രതിനിധികളോ ഗതാഗത ഉപദേശ സമിതിയോ, പൊലീസ്–മോട്ടർവാഹന വകുപ്പോ തയാറാക്കുന്നില്ല. ഇങ്ങനെ വേണ്ട കാര്യങ്ങൾക്ക് ഇടപെടലുകൾ നടത്താതെ മുൻപോട്ടു പോയാൽ ദേശിയപാതയിൽ അപകടമൊഴിയാത്ത സ്ഥിതി ഉണ്ടാകും. ഇതുണ്ടാകാതിരിക്കാൻ പൊലീസും മോട്ടർവാഹന വകുപ്പും ജനപ്രതിനിധികളും ഗതാഗത ഉപദേശ സമിതിയും ഉണർന്നു പ്രവർത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

No comments:

Post a Comment