Saturday, 12 November 2022

കൊട്ടിയത്ത് ദേശീയ പാത കടക്കുന്നത് മൂന്നുനില കെട്ടിടത്തോളം ഉയരത്തിൽ.ആർ ഇ വാൾ നിർമ്മാണം തുടങ്ങി

കൊട്ടിയത്ത് ദേശീയ പാത കടക്കുന്നത് മൂന്നുനില കെട്ടിടത്തോളം ഉയരത്തിൽ.ആർ ഇ വാൾ നിർമ്മാണം തുടങ്ങി

കൊട്ടിയം : ദേശീയപാത 66 കൊട്ടിയം കടന്നു പോകുന്നത് മൂന്ന് നില കെട്ടിടത്തിൻ്റെ ഉയരത്തിൽ .പത്ത് മീറ്ററോളം ഉയരത്തിലുള്ള റീ ഇൻഫോഴ്സ്ഡ് എർത്ത് വാൾ (ആർ.ഇ. വാൾ)ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. കൊല്ലത്ത് നിന്നും കൊട്ടിയം ഭാഗത്തേയ്ക്ക് എത്തുമ്പോൾ പറക്കുളം ജങ്ഷന് മുൻപിൽ നിന്നാണ് കോൺക്രീറ്റ് ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചത്.ഉമയനല്ലൂർ മുസ്ലിം പള്ളിയ്ക്ക് സമീപത്ത് നിന്നും ഇതിനു വേണ്ടി ഭൂതലത്തിൽ നിന്നുള്ള നിർമ്മിതികൾ തുടങ്ങും. പറക്കുളം ജങ്ഷനിൽ നിന്നാണ് ആർ.ഇ.വാൾ ഉയരത്തിലേക്ക് കടക്കുന്നത്. ഒന്നര കിലോമീറ്ററോളം ദൂരത്തിലുള്ള ആർ.ഇ. വാൾ സിത്താര ജങ്ഷനിൽ കിംസ് ആശുപത്രിക്ക് സമീപത്തായിട്ടാണ് അവസാനിക്കുന്നത്.കൊട്ടിയം ജങ്ഷനിൽ മയ്യനാട് റോഡും, ഹോളിക്രോസ് റോഡും, കണ്ണനല്ലൂർ റോഡും സന്ധിക്കുന്ന ഭാഗത്ത് 27.5 മീറ്റർ വിസ്തൃതിയിലുള്ള കണ്ണറകൾ മാത്രമാണ് ഈ വൻമതിൽ കടന്നു പോകുന്നതിനുള്ള കവാടം. അർ.ഇ.വാൾന് മുകളിൽ കൂടി കടന്നു പോകുന്ന നാലുവരിപാതയും താഴെ ഇരുവശത്തു കൂടിയുള്ള സർവ്വീസ് റോഡുകളും വശങ്ങളിൽ കൂടിയുള്ള ഓടകളും കുടിവെള്ള പൈപ്പ് ലൈനുകളും വൈദ്യുതി തൂണുകളുമാണ് സജ്ജമാകുന്നത്.
                                     കൊട്ടിയം കവലയിൽ വൻമതിൽ പോലെ ഉയരുന്ന ആർ ഇ വാൾ നെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നെങ്കിലും നിർമ്മാണരേഖകളിൽ മാറ്റമുണ്ടായില്ല. എൻ.കെ.പ്രേമചന്ദ്രൻ എം.പി യടക്കം ജനപ്രതിനിധികളും കൊട്ടിയം പൗരവേദിയടക്കം നിരവധി സംഘടനകളും കേന്ദ്ര മന്ത്രിമാരടക്കം ബന്ധപ്പെട്ട ഉന്നത അധികാരികൾക്ക് നിരവധി നിവേദനങ്ങളും ശക്തമായ സമ്മർദം ചെലുത്തിയിട്ടും നടപടികളുണ്ടായില്ല. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളേറെയും പൊളിച്ചു മാറ്റി കഴിഞ്ഞു. ഇരുവശത്തും കെട്ടിടങ്ങളുടെ
ഇരുവശത്തും കെട്ടിടങ്ങളുടെ പുനർനിർമാണങ്ങളും ഊർജിതമായി നടക്കുന്നു.
എന്നാൽ ആർ.ഇ.വാളിന്റെ നിർമാണം പുരോഗമിക്കുമ്പോഴുണ്ടാകുന്ന
ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളൊന്നും ആലോചിച്ചുപോലും തുടങ്ങിയിട്ടില്ല. നിലവിൽ യാത്രയ്ക്കെത്തുന്നവർ മഴയത്തും വെയിലത്തും അനുഭവിക്കുന്ന ദുരിതം പ്രവചനാതീതമാണ്, ആശ്വാസംതേടി കയറിനിൽക്കാൻ
കടത്തിണ്ണകൾപോലും ഇല്ലാത്തതാണവസ്ഥ.

No comments:

Post a Comment