ഓട്ടോസ്റ്റാന്റിൽ സി ഐ ടി യു ഗുണ്ടായിസം പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആക്രമണം
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ നിരന്തര ആക്രമണം. കൊറോണയെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും വന്ന് ഉപജീവനത്തിനായി ലോൺ എടുത്ത് ഓട്ടോറിക്ഷയുമായി പരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിൽ ഓട്ടോറിക്ഷ ഓടുന്ന അഖിലിനാണ് ഇ ദുരവസ്‌ഥ. അഞ്ചു മാസത്തിന് മുൻപ് എടുത്ത ഓട്ടോറിക്ഷയുടെ പെർമിറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിലെ സ്റ്റാന്റ് ആയതിനാൽ അവിടെ ഓട്ടോറിക്ഷയുമായി ഓടാൻ എത്തിയ അഖിലിനെ സി ഐ ടി യു ഗുണ്ടകൾ ആദ്യം കള്ളകേസിൽ കുടുക്കുകയും തുടർന്ന് പോലിസ് അന്വേഷണത്തിൽ കള്ളകേസ് ആണെന്ന് തെളിഞ്ഞതോട് വെറുതെ വിടുകയും തുടർന്ന് ഓട്ടോ സ്റ്റാന്റിൽ ഓടാൻ എത്തിയതോടെ സി ഐ ടി യു ഗുണ്ടകൾ തടയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി പോലീസിൽ പാരാതി നൽകുകയും തുടർന്ന് പോലിസ് ഉദ്യോഗസ്ഥർ സി ഐ ടി യു നെതക്കളെ കാണാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അഖിൽ സി ഐ ടി യു നേതാക്കൾ നാൽപതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തതോടെ അഖിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ സമീപിക്കുകയും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അഖിലിന് ഓടുന്നതിന് തടസം ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഓട്ടോയുമായി സ്റ്റാന്റിൽ എത്തിയ അഖിലിനെ വീണ്ടും ആക്രമിക്കുകയും തുടർന്ന് പോലിസ് സ്റ്റേഷനിലും പട്ടികജാതി വകുപ്പിലും പരാതി നൽകുകയായിരുന്നു. തുടർന്ന് പോലിസ് അധികാരികളുടെ നിർദ്ദേശപ്രകാരം ഇന്നലെ സ്റ്റാന്റിൽ യാത്രക്കാരുമായി എത്തിയ അഖിലിന്റെ ആട്ടോ സ്റ്റാന്റിൽ വച്ച് സി ഐ ടി യു ഗുണ്ടകൾ തടയുകയും അഖിലിനെ ആക്രമിക്കുകയും വീട് കയറി
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി പോലീസിൽ പരാതി നൽകി. പാരിപ്പള്ളി മെഡിക്കൽ കോളേജ് പരിസരം കേന്ദ്രീകരിച്ചു കൊണ്ട് സി ഐ ടി യു നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടായിസത്തിന്റെ പ്രതീകമായി മാറുകയാണ് അഖിൽ വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് ഉപജീവനത്തിനായി ലോൺ എടുത്തു ഓട്ടോറിക്ഷ എടുത്തു അർദ്ധപട്ടിണിയായ കുടുംബത്തെ പോറ്റുവാൻ അഖിൽ സി ഐ ടി യു ഗുണ്ടായിസത്തിന്റെ പ്രതീകമായി മാറുകയാണ്. 8129989575
No comments:
Post a Comment