Sunday, 20 November 2022

ജീവിതത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല...

,ജീവിതത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല...
 പ്രവർത്തിക്കുന്നവർക്ക് ഒരുപാട് പ്രശ്നങ്ങളെ തരണം ചെയ്യേണ്ടതുണ്ട്..
  നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും നമുക്ക് ഒരുപാട് പാഠം പഠിക്കാൻ ഉണ്ടാകും..
 അത് നമ്മിൽ ആത്മബലം നൽകും..

   പ്രശ്നങ്ങളെ കണ്ട് ഭയന്നോടുന്നവൻ ഓടിക്കൊണ്ടേ ഇരിക്കും...
 പ്രശ്നങ്ങളെ സധൈര്യം നേരിട്ട് മുന്നേറുന്നവൻ നേട്ടങ്ങളുടെ കൊടുമുടികൾ കീഴടക്കും...
 ഏതൊരു സത് പ്രവൃത്തിക്കും മുന്നോടിയായി ഒരു തടസം നേരിടാൻ ഉണ്ടാകും...
  അടച്ചിട്ട ഒരുവാതിൽ തുറന്നാൽ മാത്രമേ പ്രയാസമില്ലാതെ അകത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ...
 ഈശ്വര വിശ്വാസത്തിൽ ജീവിക്കുന്നവർക്ക് മുന്നിൽ തടസത്തിൻ്റെ വാതിൽ നിങ്ങൾക്കായി തുറന്നു തരാൻ ഒരാള് തീർച്ചയായും ഉണ്ടാകും..

      മനസ്സ് ദുർബലം ആയവർ പെട്ടന്ന് തന്നെ ചെറിയ പ്രശ്നത്തിൽ വ്യാകുലരാകും..
 കാരണം അവരുടെ മനസ്സ് കളങ്കമില്ലാത്തതാണ്...
 നിസ്സാരമായ പ്രശ്നങ്ങൾ എല്ലാം സാരമായി തോന്നുന്നത്  നിർമല മനസ്സിൻ്റെ അവസ്ഥയാണ്....
 പെട്ടന്ന് അവർക്ക് അതിൽ നിന്നും കരകയറാൻ സാധിച്ചു എന്ന് വരില്ല...
 ആരെങ്കിലും നെഗറ്റീവ് ആയി എന്തെങ്കിലും പറഞാൽ ഇക്കൂട്ടർ കൂടുതൽ വിഷമിക്കും..
 
   എന്നാല് സാരമില്ല പോട്ടെ..വിഷമിക്കേണ്ട.എന്നൊക്കെ  പോസറ്റീവ് ആയി പറഞ്ഞ് ആരെങ്കിലും സമാധാനിപ്പിച്ചാൽ  ഇവർ വളരെ വേഗം അതിൽ നിന്നും മോചിതർ ആകുകയും ചെയ്യും...
  കരയുന്നവനെ കരയിക്കാൻ ഒരുപാട് നാവുകൾക്ക് സാധിക്കും..
 സമാധാനിപ്പിക്കാൻ മനസിൽ നന്മയുള്ളവർക്ക് മാത്രമേ സാധിക്കൂ...

      കഠിന മനസും  കളങ്കമില്ലാത്ത നിർമല മനസ്സും പക്ഷി മൃഗാദികൾക്കും സസ്യങ്ങൾക്ക് വരെയും തിരിച്ചറിയാൻ സാധിക്കും..
   ചില ആളുകളെ പട്ടികൾ ഓടിച്ചിട്ട് കടിക്കുന്നത് കാണാം...
ചിലരെ ആകട്ടെ ഒരു പരിചയം ഇല്ലങ്കിലും കണ്ടപാടെ സ്നേഹത്തോടെ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു.
 
   .കഠിന മനസ്സ് ഉളളവർ തുളസി ..ചെത്തി പോലുള്ള സസ്യങ്ങളെ സ്പർശിച്ചാൽ അവ ഉണങ്ങി കരിയുന്നതായി കാണുന്നു..
  ചേര് എന്ന് പേരുള്ള ഒരു മരമുണ്ട്  ചില ആളുകൾ അടുത്തുകൂടി പോയാൽ പോലും മേലാകെ പൊള്ളി തടിച്ച് ചിണർത്ത് ചൊറിഞ്ഞു പനി പോലും പിടിക്കും..
 
 മനസിന് നൈർമല്യം ഉള്ളവർക്ക് ഈ വക പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല...
  എന്നത് നമ്മുടെ മനസും പ്രകൃതിയും തമ്മിൽ പോലും അത്രയേറെ ബന്ധം ഉണ്ട് എന്നതിനേ സൂചിപ്പിക്കുന്നു....

    ശുദ്ധ മനസിൽ സദാ ഈശ്വരൻ വസിക്കുന്നു...
 പക്ഷേ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ല എങ്കിൽ ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്നതും ഉറപ്പാണ്...

    ഇന്ന് ജീവിച്ച്നാളെ ഇല്ലാതെ ആകുന്ന ഭൗതീക വസ്തു മാത്രമാണ് സർവ്വ ചരാചരവും...
  സർവ്വതിനോടും സ്നേഹവും കാരുണ്യവും ക്ഷമയും ആദരവും നൽകാൻ സാധിച്ചാൽ  അവ നമ്മിലേക്ക് തിരിച്ച് കിട്ടുന്ന നന്മ തന്നെയാണ്....
  ഏവരിലും നന്മ ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. എല്ലാവർക്കും നന്മകൾ നേരുന്നു..നന്ദി..vasantha tk..thrissilery..ഓം നമഃശിവായ...

No comments:

Post a Comment