Sunday, 31 May 2026

ആദിത്യ ഹൃദയ സ്തോത്രം.

ആദിത്യ ഹൃദയ സ്തോത്രം.

ഓം അസ്യ ശ്രീ ആദിത്യ ഹൃദയ സ്തോത്ര മഹാ മന്ത്രസ്യ ഭഗവാന്‍ അഗസ്ത്യ ഋഷി, അനുഷ്ടുപ്പ് ഛന്ദ: ആദിത്യ ഹൃദയ ഭൂത ഭഗവാന്‍ ബ്രഹ്മ ദേവത,ഹിരണ്യ രേതോ രൂപ ആദിത്യോ ബീജം, ശം ശക്തി, ബ്രഹ്മ കീലകം , നിരസ്ത അശേഷ വിഘ്നതയാ ബ്രഹ്മവിദ്യാ സിദ്ധൌ സര്‍വദാ ജയ സിദ്ധൌ ച വിനിയോഗ:
മാഹാത്മ്യം:
ആദിത്യ ഹൃദയം പുണ്യം, സര്‍വ ശത്രു വിനാശനം, ജയാവാഹം, ജപം നിത്യം, അക്ഷയം ,പരമം ശിവം.സര്‍വ മംഗല മാംഗല്യം, സര്‍വപാപ പ്രനാശനം, ചിന്താ ശോക പ്രശമനം, ആയുര്‍ വര്ദ്ധനമുത്തമം. രശ്മിമന്തം, സമുദ്യന്തം, ദേവാസുരനമസ്കൃതം,പൂജയസ്വ വിവസ്വന്തം, ഭാസ്കരം, ഭുവനേശ്വരം.
സ്തോത്രം
സര്‍വ ദേവാത്മകോ ഹ്യേഷ:തേജസ്വീ രശ്മിഭാവന:
ഏഷ ദേവാസുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭി:
ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവ സ്കന്ദ പ്രജാപതി:
മഹേന്ദ്രോ ധനദ: കാല:യമ: സോമോ ഹ്യപാമ്പതി:
പിതരോ വസവ:സാധ്യാ അശ്വിനോ മരുതോ മനു:
വായുര്‍ വഹ്നി: പ്രജാപ്രാണ: ഋതുകര്‍താ പ്രഭാകര:
ആദിത്യ:സവിതാ സൂര്യ: ഖഗ: പൂഷാ ഗഭസ്തിമാന്‍
സുവര്ണസദൃശോ ഭാനുര്‍ ഹിരണ്യരേതോ ദിവാകര:
ഹരിദശ്വോ സഹസ്രാര്‍ചി:സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോന്മഥന: ശംഭുസ്ത്വഷ്ടാ മാര്തണ്ഡകോ അംശുമാന്‍.
ഹിരണ്യഗര്‍ഭ: ശിശിരസ്തപനോ അഹസ്കരോ രവി:
അഗ്നിഗര്‍ഭോ അദിതേ:പുത്ര:ശംഖ: ശിശിരനാശന:
വ്യോമനാഥ സ്തമോഭേദീ, ഋഗ്യജു:സാമപാരഗ:
ഘനവൃഷ്ടിരപാം മിത്രോ വിന്ധ്യവീഥീ പ്ലവംഗമ:
ആതപീ മണ്ഡലീ മൃത്യു:പിംഗല: സര്‍വതാപന:
കവിര്‍ വിശ്വോ മഹാ തേജാ രക്ത:സര്‍വഭവോദ്ഭവ:
നക്ഷത്ര ഗ്രഹ താരാണാം അധിപോവിശ്വഭാവന:
തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ.
നമ: പൂര്‍വായ ഗിരയേ, പശ്ചിമായാദ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ, ദിനാധിപതയേ നമ:
ജയായ ജയ ഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ:സഹസ്രാംശോ ആദിത്യായ നമോ നമ:
നമ: ഉഗ്രായ വീരായ സാരംഗായ നമോ നമ:
നമ: പദ്മപ്രബോധായ പ്രചണ്ഡായ നമോസ്തുതേ.
ബ്രഹ്മേശാന അച്യുതേശായ സൂരായആദിത്യ വര്‍ചസേ 
ഭാസ്വതേ സര്‍വ ഭക്ഷായ രൌദ്രായ വപുഷേ നമ:
തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായ അമിതാത്മനേ,
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാം പതയേ നമ:
തപ്ത ചാമീകരാഭായ ഹരയേ വിശ്വകര്‍മണേ,
നമസ്തമോഭിനിഘ്നായ രുചയേ ലോകസാക്ഷിണേ.
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
🌞🌞🌞🌞🌞🌞
(ഇത് ദിവസവും രാവിലെ ജപിക്കുന്നത് ഉത്തമം)
   🙏🕉️🙏🕉️🙏

ഗുരുവായൂർ ഭജനം ആഗ്രഹിക്കുന്ന എല്ലാ ഭക്തരുടേയും അറിവിലേക്ക് വേണ്ടി ഭഗവാന്റെ നാമത്തിൽ സമർപ്പിക്കുന്നു !

ഗുരുവായൂർ ഭജനം ആഗ്രഹിക്കുന്ന എല്ലാ ഭക്തരുടേയും അറിവിലേക്ക് വേണ്ടി ഭഗവാന്റെ നാമത്തിൽ സമർപ്പിക്കുന്നു !

   നിറഞ്ഞ ഭക്തിയോട് കൂടി വെളുപ്പിനെ നിർമ്മാല്യത്തിനു മുമ്പായി കുളത്തിൽ കുളി കഴിഞ്ഞ് നിർമ്മാല്യം, വാകച്ചാർത്ത്, ഉഷപൂജ എന്നീ പൂജകൾ യഥാസമയം ദർശിച്ച് നാലമ്പലത്തിനുള്ളിൽ (ഭഗവാന്റെ തൃപ്പാദം സങ്കൽപ്പിച്ച് ) ഒരിടത്തിരുന്ന് ഭജനം ആരംഭിക്കുക. ഭജനത്തിനു വേണ്ടി നാമ പുസ്തകങ്ങൾ കരുതണം. ഓരോ സമയത്തുമുള്ള പൂജകൾക്കു വേണ്ടി മൈക്കിൽ വിളിച്ച് അറിയിക്കുന്നതാണ്. ആ നിമിഷം നമ്മൾ പൂജകൾ ദർശിച്ച് പ്രാർത്ഥിക്കുക.

 വെളുപ്പിനെ നിർമ്മാല്യം മുതൽ രാത്രിയിൽ നട അടക്കുന്നതു വരെയുള്ള പൂജകൾ യഥാസമയം ദർശിച്ച് പ്രാർത്ഥിക്കണം. പരിമിതികൾ ഉള്ളതിനാൽ ഓരോ പൂജകളും കൊടിമരത്തിനു മുന്നിൽ നിന്ന് ദർശിക്കുക. ശേഷം വീണ്ടും പഴയ സ്ഥലത്ത് പോയിരുന്ന് ഭജനം തുടരുക.ഭജനം തുടങ്ങിക്കഴിഞ്ഞാൽ അവസാനിക്കുന്നിടം വരെയും യാതൊരു കാരണവശാലും പുറത്ത് നിന്ന് ആഹാരം കഴിക്കാൻ പാടുള്ളതല്ല.പകരം ഭഗവാന്റെ അന്നദാനം കഴിക്കാം. കഴിവതും ആഹാരം ഒഴിവാക്കിയുള്ള ഭജനം കൂടുതൽ ഉത്തമം. 

കുളത്തിൽ കുളിക്കാൻ കഴിയാത്ത സ്ത്രീകൾ മുറിയിൽ കുളി കഴിഞ്ഞ് ഭഗവാന്റെ തീർത്ഥക്കുളത്തിലെ ജലത്തിൽ ദേഹശുദ്ധി വരുത്തി വേണംഭജനത്തിന് ഇരിക്കാൻ. ഓരോരോ സമയത്തുമുള്ള ശീവേലികളിൽ നമ്മൾ ഭഗവാനെ അനുഗമിച്ച് നാമ ജപത്തോടു കൂടി ചുറ്റു പ്രദക്ഷിണം വെയ്ക്കണം.

 ദീപാരാധനക്കു മുമ്പായി ക്ഷേത്രത്തിനു ചുറ്റും, കൊടിമരത്തിന്റെ ഇടതു ഭാഗത്തുള്ള ആൽവിളക്കിലും ദീപം തെളിയിക്കാൻ പങ്കുചേരണം. ഗുരുവായൂരപ്പന് ദീപം തെളിയിച്ചാൽ നമ്മുടെ മനസ്സിലെ ഇരുട്ട് അകലുമെന്ന് വിശ്വാസം. അതിനായി കഴിവതും ഒരു തിരിയെങ്കിലും തെളിയിക്കണം.
തുടർന്നുള്ള പൂജകൾ ദർശിക്കുക.

 അയ്യപ്പനടയിലെ പൂജ, ഭഗവതിയുടെ അഴൽ പൂജ, തൃപ്പുക എന്നീ പൂജകളും ദർശിക്കുക. അവസാന ശീവേലി കഴിഞ്ഞ് ആനപ്പുറത്തു നിന്നും ഭഗവാന്റെ തിടമ്പ് ഇറക്കിക്കഴിയുമ്പോൾ ശ്രീകോവിലിൽ ഭഗവാന് നിവേദിച്ച നെയ്യ് മേൽശാന്തി കൊടിമരത്തിന്റെ അടുത്ത് എത്തിക്കുന്നതാണ്. അത് വാങ്ങി കഴിച്ച് വേണം ഭജനം അവസാനിപ്പിക്കാൻ. അപ്പോഴേക്കും തിരുനട അടക്കുന്ന സമയം ആകും. ആ സമയം നമ്മുക്ക് യാതൊരു വിധ ക്ഷീണമോ, മറ്റോ തോന്നാറില്ലാ. ഒരു പ്രത്യേകതരം ഉണർവ്വും, സന്തോഷവും, സമാധാനവും, ധൈര്യവും നമ്മുക്ക് അനുഭവപ്പെടും. അതിനർത്ഥം ഞാൻ പറയേണ്ടതില്ലല്ലോ?

 ഭഗവാൻ നമ്മുടെ ഭജനം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.ഭജനം കഴിഞ്ഞ് പുറത്തു പോയതിനു ശേഷം (നെയ്യ് സേവിച്ചതിനു ശേഷം ) എപ്പോൾ വേണേലും, എവിടെ നിന്നും നമ്മുക്ക് ആഹാരം കഴിക്കാവുന്നതാണ്. ഭഗവാൻ ഉണർന്നു കഴിയുമ്പോൾ മുതൽ ഉറങ്ങുന്നതു  ( ക്ഷേത്ര നട അടക്കുന്നതു ) വരെയാണ് ഭജനം ഇരിക്കേണ്ടത്. ഇങ്ങനെയാണ് യഥാർത്ഥമായ ഒരു ദിവസത്തെഭജനം. നല്ലതുവരുത്തട്ടെ'
                              
          കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ

ഋഭുഗീത.🙏

ഋഭുഗീത.🙏

ശിവരഹസ്യത്തിൻ്റെ ആറാമത്തെ ഭാഗമാണ് ഋഭുഗീത. കൈലാസ പർവതത്തിൽ വെച്ച് ഭഗവാൻ ശിവൻ തന്റെ ഭക്തനായ ഋഭുവിന് (കപില മഹർഷി ) നൽകിയ ഉപദേശങ്ങളാണ് ഋഭുഗീത അല്ലെങ്കിൽ ശിവ ഗീതയിൽ ഉള്ളത്.
1,924 ശ്ലോകങ്ങൾ അടങ്ങിയ, അതിശയിപ്പിക്കുന്ന ഈ ഗ്രന്ഥം ഭഗവാൻ ശ്രീ രമണ മഹർഷി ആത്മീയ സാധനയ്ക്ക്  പാരായണം ചെയ്യാൻ ശുപാർശ ചെയ്തു.
7000 -ൽ പരം വർഷം പഴക്കം പ്രവചിക്കുന്ന ശിവഗീത ഭഗവദ് ഗീതയെക്കാൾ പുരാതനമാണെന്ന് പറയാം. 

ഈ ലോകം, അതിലെ ജീവരൂപങ്ങൾ, ദേവന്മാർ, അവ യഥാർത്ഥമാണ്, പക്ഷേ എല്ലായ്പ്പോഴും യഥാർത്ഥമല്ല, മറിച്ച് അശാശ്വതമായ പ്രത്യക്ഷങ്ങളാണ്. ബ്രഹ്മം മാത്രമേ നിലനിന്നിട്ടുള്ളൂ, എപ്പോഴും നിലനിൽക്കുകയും ചെയ്യും.

"ഞാൻ ഏക ബോധം മാത്രമാണ്. എനിക്ക് ദിവ്യമായ അറിവുണ്ട്. എന്നെത്തന്നെ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഞാൻ ഏക ബ്രഹ്മമാണ്."

അഹം ബ്രഹ്മാസ്മി
ഞാൻ അനന്തമായ യാഥാർത്ഥ്യമാണ്.
മറ്റെല്ലാം വെറും മിഥ്യയാണ്...

ഒരു മുയലിന്റെ ചെവികൾ മുകളിലേക്ക് ഉയർന്നുനിൽക്കുന്നു, അവയെ കൊമ്പുകളാണെന്ന് തെറ്റിദ്ധരിക്കാം, പക്ഷേ അന്വേഷിച്ചപ്പോൾ അവ മൃദുവാണെന്നും കൊമ്പുകളല്ലെന്നും കണ്ടെത്തി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റെല്ലാറ്റിനെയും പോലെ കൊമ്പുകളും ഒരു മിഥ്യയാണ്. എല്ലാം ബ്രഹ്മമാണ്.

രേഖയ്ക്ക് വേണ്ടി മാത്രം - ബ്രഹ്മം ഒഴികെ ഈ പ്രപഞ്ചത്തിലുള്ളതെല്ലാം അയഥാർത്ഥമാണെന്ന് ഋഭുഗീത പ്രസ്താവിക്കുന്നില്ല. ശരിയായ ഉത്തരം എന്താണ്? എല്ലാം ബ്രഹ്മമാണ്, ബ്രഹ്മം മാത്രമുള്ളതിനാൽ എല്ലാം യഥാർത്ഥമാണ്, കാരണം ബ്രഹ്മം മാത്രമാണ് ഉള്ളത്. എല്ലാത്തിനുമുപരി, ബ്രഹ്മം എങ്ങനെ അതിൽ നിന്ന് അപ്രത്യക്ഷമാകും? ഇങ്ങനെ ചിന്തിക്കുന്നത് പോലും അജ്ഞതയായിരിക്കും. ഒരുപക്ഷേ ഇത് മായയെ വിശദീകരിക്കുന്നു.

അദ്വൈത തത്ത്വചിന്തയുടെ സത്തയായ ശിവഗീത അല്ലെങ്കിൽ ഋഭു ഗീത വായിക്കുക എന്ന് മാത്രം പറയുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ധാരാളം തർജ്ജമകൾ ലഭ്യമാണ്.

🔥എന്താണ് സനാതനധര്‍മ്മം❓

🔥എന്താണ് സനാതനധര്‍മ്മം❓

 ഇപ്പോള്‍ നമ്മെയൊക്കെ അസ്വസ്ഥമാക്കുന്ന ഒരു പ്രശ്നം, ഇത്രയും വലിയൊരു സനാതന ധര്‍മം നമുക്കുണ്ട്, ഇതൊക്കെ ഉണ്ടായിട്ടും നമ്മുടെ നാട് എന്താണ് ഇങ്ങനെ ഇരികുന്നത് ? എന്താണ് ഈ നാട്ടില്‍ ഇത്രയൊക്കെ അധര്‍മവും അനീതിയും അഴിമതിയും സ്ത്രീപീഡനവും കൈ കൂലിയും ഒക്കെ, ഇതൊക്കെ നടക്കാന്‍ പാടുണ്ടോ, ഇത്ര വലിയ ധര്‍മം ഒക്കെ ഉണ്ടായിട്ട് ? 

അതിനു വളരെ ലളിതമായ ഉത്തരം ഇത്രേ ഉള്ളു. ധര്‍മം ആചരണത്തില്‍ വരുന്നില്ല. ഒരു ഷെല്‍ഫ് നിറയെ മരുന്നുകള്‍ ഉണ്ട്. അത് കഴിക്കുന്നിലെങ്കില്‍ രോഗം ഭേദമാകുമോ ? നമുക്ക് മരുന്നില്ലാത്തത് അല്ല പ്രശനം. അത് നാം കഴിക്കുന്നില്ല. അതെന്താ കഴികാത്തത് എന്ന് ചോദിച്ചാല്‍,  ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട് " യദ്യദാചരതി ശ്രേഷ്ഠഃ തത്തദേവേതരോ ജനഃ " ശ്രേഷ്ടന്‍മാര്‍ആയവര്‍ എന്ത് ചെയുന്നു , അതാണ് ബാക്കിയുള്ളവരും ചെയുക , 

ഒരിക്കൽ കുട്ടികാലത്ത് ഒരു കുട്ടി  ഒരാളോട് ചോദിച്ചു നിങ്ങളെന്തിനാ സിഗരറ്റ് വലികുന്നത് ? അതിനെന്താ നെഹ്‌റു വലിക്കാറില്ലേ ? പെട്ടന്ന് ഉത്തരം പറഞ്ഞു, നെഹ്‌റു നു ആകാമെങ്കില്‍ എനിക്കും ചെയ്യാം. നെഹ്‌റു ആണ് അവിടെ മാതൃക അന്ന്, ഇന്ന് ആരാണ് മാതൃക ? അവര് ചെയുന്നത് നോക്കിയാണ് മറ്റുള്ളവരും ചെയുന്നത്. ഏറ്റവും ഉയര്‍ന്ന നിലയിലുള്ളവര്‍ അഴിമതി കാട്ടിയാല്‍ സാധാരണക്കാരനും കാണിക്കും .

ശങ്കരാചാര്യ സ്വാമികള്‍ ഗീതാ ഭാഷ്യത്തില്‍ പറയുന്നു ധര്‍മം അധപതിക്കാന്‍ കാരണം ധര്‍മം അനുഷ്ടിച്ചു കാണിച്ചു കൊടുകേണ്ട ശ്രേഷ്ടന്മാര്‍ സുഖാഡംബരങ്ങളില്‍ ഭ്രമിച്ചിട്ടു ധര്‍മ്മത്തിന്റെ പാതയില്‍ നിന്നും തെറ്റി പോകുന്നു ഒരു വിധത്തില്‍ പറഞ്ഞാല്‍ ബ്രാഹ്മണരാണ്‌ ധര്‍മ്മത്തിന്റെ മാര്‍ഗത്തില്‍ നിന്നും ആദ്യം തെറ്റി മാറിയത്. പിന്നെയാണ് ബാക്കിയുള്ളവര്‍ തെറ്റി മാറിയത്. ധര്‍മം ആചരിച്ചു കാണിക്കേണ്ട ആചാര്യന്മാര്‍, ശ്രേഷ്ടന്മാര്‍,  നേതാക്കള്‍ അതില്‍ നിന്നും വ്യതി ചലിച്ചപ്പോഴാണ് മറ്റുള്ളവര്‍ അതില്‍ നിന്നും വ്യതിചലിച്ചത് .

ഇതിനു മാറ്റം വരണം, താഴത്തെ തലത്തില്‍ മാറ്റം വരണം, പക്ഷെ മുകളിലത്തെ തലത്തില്‍ മാറ്റം വരാതെ താഴെ മാറ്റം വരാന്‍ പ്രയാസമാണ് ."യഥാ രാജാ തഥാ പ്രജ " രാജാവ്‌ എങ്ങനെയാണോ, അങ്ങനെയാണ് പ്രജ...   

ഈ രാജാക്കന്മാരുടെ,  നേതാക്കന്മാരുടെ, ആചാര്യന്മാരുടെ,  ധര്‍മാചരണത്തില്‍ നിന്നുള്ള വ്യതിയാനം ആണ് വാസ്തവത്തില്‍ ഭാരതത്തിന്റെ അധപതനത്തിന് കാരണം. എന്നാല്‍ ഇന്ന് നമുക്ക് അത് പറഞ്ഞിരിക്കാന്‍ സാധികില്ല . കാരണം, നമ്മുടെ രാജാക്കന്മാരെ നമ്മള് തന്നെയാണ് തെരഞ്ഞെടുക്കുന്നത്.  

നമ്മള്‍ ഓരോരുത്തരും ചെയുന്ന വോട്ടു കൊണ്ടാണ് ഇവര്‍ തിരഞ്ഞെടുക്കപെടുന്നത്‌. അപ്പോള്‍ വാസ്തവത്തില്‍ രാജാക്കന്മാര്‍ നമ്മളാണ്. ഇപ്പോള്‍ ഈ സത്യം മനസിലാക്കികൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാജാക്കന്മാര്‍, ഭാരതത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ അനുഷ്ടിക്കുന്ന തരത്തിലുള്ള ആളുകള്‍ ഭരണാധികാരികളായി വരാന്‍.. നാം ശ്രമിക്കണം, പാര്‍ട്ടി ഏതാണ് എന്നതല്ല പ്രശ്നം .അങ്ങനെയുള്ളവരെ ആ തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കേണ്ട ബാധ്യത നമുക്കുണ്ട് .

വാസ്തവത്തില്‍ ജഗത്ഗുരുവാണ് ഭാരതം. നളന്ത, തക്ഷ ശില സര്‍വകലാ ശാലകളില്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു . പക്ഷെ ജഗത്ഗുരു വായിരുന്നത് ഭാരതം സനാതന ധര്‍മം ആചരിക്കുന്ന കാലത്താണ് .

ഒരു സഞ്ചാരി ഭാരത ത്തെ കുറിച്ചെഴുതിയത് ഇങ്ങനെയാണ് . എവിടെയും ആളുകള്‍ സംതൃപ്തരയിട്ടാണ് ജീവിച്ചിരുന്നത്. ഒരിടത്തും വഴക്കോ ബഹളമോ ഉണ്ടായിരുന്നില്ല. ആകെ ഒരിടത്തു മാത്രം ചെറിയ ഒരു വഴക്ക് കണ്ടു .അതാകട്ടേ ഒരു ഭൂമിയില്‍ നിന്നും ലഭിച്ച നിധിയെ കുറിച്ചായിരുന്നു. ആ ഭൂമി ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തി വാങ്ങിയതായിരുന്നു .വാങ്ങി കഴിഞ്ഞാണ് നിധി ലഭിച്ചത്.

 വാങ്ങിയ ആളുടെ അഭിപ്രായത്തില്‍ താന്‍ സ്ഥലം മാത്രമേ വാങ്ങിയുള്ളൂ , അതുകൊണ്ട് നിധി മറ്റേ ആളുടെയാണ് .വിറ്റ ആള്‍ പറയുന്നത് താന്‍ സ്ഥലവും അതിലെ സര്‍വതും വിട്ടതു കൊണ്ട് നിധി വാങ്ങിയ ആളുടെയാണെന്ന്.... ഈ കഥയില്‍ നിന്നും അന്നത്തെ നീതി ബോധവും , മൂല്യവും മനസിലാക്കാം .

അന്ന് ധര്‍മം ആചരിക്കപെട്ടിരുന്നു, ഇന്ന് ധര്‍മം പ്രസംഗിക്കപെടുന്നുണ്ടാകാം,  സനാതന ധര്‍മം ഈ കാലഘട്ടത്തിനു അനുയോജ്യമായ യുഗധര്‍മമായി ജീവിതത്തില്‍ അനുഷ്ഠിച്ചാല്‍ ഇന്ന് നമ്മെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി, മാത്രമല്ല അതുകൊണ്ട് മാത്രമേ ലോകത്തിനും സമാധാനം ഉണ്ടാവുകയുള്ളൂ .

ഇപ്പോള്‍ അമേരിക്കയിലും യുറോപ്പിലും ഒക്കെ എന്താണ് ? 'occupy walls ' പ്രശ്നങ്ങള്‍ ഉണ്ട് . ഇതിനെല്ലാം പരിഹാരം സനാതന ധര്‍മം ആണ്. അത് അനുഷ്ടിക്കാനും നമുക്ക് സാധിക്കണം. അതിനുള്ള മാര്‍ഗം മഹാ പുരുഷന്മാരുടെ മഹാത്മാക്കളുടെ ജീവിതം മാതൃക യാക്കികൊണ്ട് വ്യക്തികള്‍ മാത്രമല്ല സമൂഹവും സനാതന ധര്മത്തിന്റെ മാര്‍ഗത്തിലൂടെ മുന്‍പോട്ടു പോകാന്‍ തയാറാകണം .

സത്യമായിട്ടുള്ളതും സനാതനം ആയിടുള്ളതുമാണ് ധര്‍മം , അത് അനിര്‍വചനീയവും ആണ് . 

*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*

ഈ_രൂപത്തിന് പിന്നിൽ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്:

ഈ_രൂപത്തിന് പിന്നിൽ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്:

​1. ഭൃംഗി മഹർഷിയുടെ കഥ (ഏറ്റവും പ്രശസ്തമായ ഐതിഹ്യം):
ഭൃംഗി എന്ന മഹർഷി ശിവൻ്റെ പരമഭക്തനായിരുന്നു. എന്നാൽ അദ്ദേഹം ശക്തിസ്വരൂപിണിയായ പാർവ്വതീദേവിയെ ആരാധിച്ചിരുന്നില്ല. ഒരിക്കൽ കൈലാസത്തിൽ എത്തിയ ഭൃംഗി മഹർഷി ശിവനെ മാത്രം വലംവെക്കാൻ (പ്രദക്ഷിണം വെക്കാൻ) തീരുമാനിച്ചു. ഇതുകണ്ട് പാർവ്വതീദേവി ശിവൻ്റെ അടുത്തേക്ക് ചേർന്നിരുന്നു. അപ്പോൾ ഭൃംഗി ഒരു വണ്ടിന്റെ (ഭൃംഗം) രൂപമെടുത്ത് അവർക്കിടയിലൂടെ നൂഴ്ന്നുപോയി ശിവനെ മാത്രം വലംവെച്ചു.
​ശിവനും ശക്തിയും രണ്ടാല്ല, ഒന്നാണെന്ന് മഹർഷിക്ക് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി അവർ രണ്ടുപേരും ചേർന്ന് പകുതി പുരുഷനും പകുതി സ്ത്രീയുമായ അർദ്ധനാരീശ്വര രൂപം സ്വീകരിച്ചു. എന്നാൽ കടുംപിടുത്തക്കാരനായ ഭൃംഗി വീണ്ടും വണ്ടിന്റെ രൂപമെടുത്ത് ഈ അർദ്ധനാരീശ്വര രൂപത്തിന്റെ നടുവിലൂടെ തുരന്ന് കയറി ശിവനെ മാത്രം വലംവെച്ചു. ഇതിൽ കോപിച്ച പാർവ്വതി ദേവി, ഭൃംഗിയുടെ ശരീരത്തിൽ മാതാവിൽ നിന്ന് ലഭിച്ച മാംസവും രക്തവും നഷ്ടപ്പെടട്ടെ എന്ന് ശപിച്ചു. അസ്ഥിമാത്രമായി മാറിയ ഭൃംഗിക്ക് നിൽക്കാൻ പോലുമാകാതെ വന്നപ്പോൾ, ശിവൻ അദ്ദേഹത്തിന് മൂന്നാമതൊരു കാൽ നൽകി അനുഗ്രഹിച്ചു. ഒടുവിൽ ശിവനും ശക്തിയും പ്രപഞ്ചത്തിൽ പരസ്പരം വേർപെടുത്താനാകാത്ത ഒന്നാണെന്ന സത്യം ഭൃംഗി മഹർഷി തിരിച്ചറിഞ്ഞു.

​2. പ്രപഞ്ച സൃഷ്ടിയുടെ കഥ (ശിവപുരാണം):
ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി ആരംഭിച്ച സമയത്ത്, അദ്ദേഹം സൃഷ്ടിച്ച ജീവജാലങ്ങൾക്കൊന്നും വംശവർദ്ധനവ് നടത്താൻ കഴിഞ്ഞിരുന്നില്ല. പുരുഷന്മാരെ മാത്രം സൃഷ്ടിച്ചതായിരുന്നു അതിന് കാരണം. ഇതിൽ മനംനൊന്ത ബ്രഹ്മാവ് ശിവനെ തപസ്സുചെയ്തു. അപ്പോൾ ശിവൻ അർദ്ധനാരീശ്വര രൂപത്തിൽ ബ്രഹ്മാവിന് ദർശനം നൽകി. പ്രപഞ്ച സൃഷ്ടിക്കും നിലനിൽപ്പിനും പുരുഷനോടൊപ്പം തന്നെ സ്ത്രീയും അനിവാര്യമാണെന്ന് ബ്രഹ്മാവിന് മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഈ ദർശനം. തുടർന്ന് ശിവൻ തൻ്റെ ശരീരത്തിൽ നിന്ന് സ്ത്രീ ഭാഗമായ പാർവ്വതിയെ വേർപെടുത്തി ബ്രഹ്മാവിൻ്റെ സൃഷ്ടികർമ്മത്തിന് സഹായിക്കാൻ നൽകി എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.

Friday, 29 May 2026

ദേശീയപാത നിർമ്മാണപ്രവർത്തിയിലെ അപാകത ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ

ദേശീയപാത നിർമ്മാണപ്രവർത്തിയിലെ അപാകത ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ 

ചാത്തന്നൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡും അനുബന്ധ 
ഓടകളും നിർമ്മിച്ചതിലെ അപാകതകൾ കാരണം വ്യാപാരികൾക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉണ്ടാവുന്നത്.
ചാത്തന്നൂർ ഊറാംവിള ജംഗ്ഷൻ മുതൽ 
തിരുമുക്ക് വരെയുള്ള റോഡിന്റെ വടക്ക് ഭാഗത്ത് നിരവധി കച്ചവടസ്ഥാപനങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും വീടുകളിലും മഴ വെള്ളം ഒഴുകിയെത്തി നാശനഷ്ടങ്ങൾ ദിനംപ്രതി ഉണ്ടാവുകയാണ് 
കഴിഞ്ഞ രണ്ട് വർഷ കാലത്തിനിടയിൽ  നാലുതവണയിലധികം മഴവെള്ളം ഇരച്ചു  വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലും വെള്ളംകയറിയ സാഹചര്യം ഉണ്ടായിട്ടും ഇത് ഒഴിവാക്കുവാൻ നാളിതുവരെ നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യക്കോ നിർമ്മാണ കമ്പനികൾക്കോ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കോ 
 കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ നിരവധി വ്യാപാര
 സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ 
 നഷ്ടം സംഭവിച്ചിട്ടുണ്ട്. മഴവെള്ളകെടുതിമൂലം നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കുണ്ട് എന്നിരിക്കെ വ്യാപരികളുടെ പരാതിയ്ക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് റവന്യു അധികാരികൾ കച്ചവടക്കാരുടെ 
 നഷ്ടം കണക്കാക്കി നൽകുവാൻ 
റവന്യു അധികാരികൾ 
തയ്യാറാകുന്നില്ല. ജനപ്രതിനിധികളുടെയും പഞ്ചായത്ത്‌ അധികാരികളുടെ ഭാഗത്ത് നിന്നും നിസ്സഹകരണമാണ് ഉണ്ടാവുന്നത് എന്ന് വ്യാപരികൾ പറയുന്നു.ഓരോ തവണ വെള്ളം കയറുമ്പോഴും ജനപ്രതിനിധികളും 
ഉദ്യോഗസ്ഥരും നേരിൽകണ്ട് ബോധ്യപ്പെട്ടി ട്ടുണ്ടെങ്കിലും നാളിതുവരെ ശാശ്വത പരിഹാരമായിട്ടില്ല. നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുവാനും തുടർന്ന് ഇത്തരത്തിലുള്ള നിർമിതി മൂലമുള്ള ദുരന്തങ്ങൾ ഒഴിവാക്കുവാനും അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.


സ്കൂൾ പ്രവേശനോത്സവം പടിവാതിലിൽ എങ്ങുമെത്താതെ മുന്നൊരുക്കങ്ങൾ

സ്കൂൾ പ്രവേശനോത്സവം പടിവാതിലിൽ എങ്ങുമെത്താതെ മുന്നൊരുക്കങ്ങൾ 

കൊല്ലം : സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒപ്പം സംസ്ഥാനത്ത് ഉണ്ടായ ഭരണമാറ്റവും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു ഇടതു അധ്യാപക സംഘടനകളുടെ ആധിപത്യത്തിന് തിരിച്ചടി നേരിട്ടതോടെ പല സ്കൂളുകളിലും മെല്ലെപോക്ക് നയത്തിലാണ്. ഒരു വിഭാഗം അധ്യാപകരുടെ നിസഹകരണവും പി ടി എ കമ്മിറ്റികൾ സമയബന്ധിതമായി വിളിച്ചു കൂട്ടാത്തതും സ്കൂളുകളുടെ ചുമതലയുള്ള തദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. പലയിടത്തും പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളുടെ പോലും നിർമാണം പൂർത്തിയായിട്ടില്ല, പലയിടത്തും അറ്റകുറ്റപണികൾ നടന്നിട്ടില്ല ഇനി ദിവസങ്ങൾ ദിവസങ്ങൾ മാത്രമുള്ളപ്പോൾ 
അറ്റകുറ്റപണികളും നിർമ്മാണപ്രവർത്തികളും പൂർത്തിയാകുകയുമില്ല എന്നിരിക്കെ 
തട്ടികൂട്ട് പ്രവേശനോത്സവം നടത്തി 
ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ് സ്കൂൾ അധികൃതർ.

@ സ്കൂളുകൾക്ക് 
സുരക്ഷാ മാന:ദണ്ടങ്ങൾ നിർബന്ധമാണ് 

മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി 
17 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാലേ സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകൂ എന്നാണ് സർക്കാരിന്റെ വിദ്യാഭ്യാസ നയം എന്നിരിക്കെ ഭൂരിപക്ഷം സർക്കാർ സ്കൂളുകളും ഫിറ്റ്നസിന് അർഹതയില്ലാ എന്ന് വിദ്യഭ്യാസ വകുപ്പ് അധികൃതർ സമ്മതിക്കുന്നുണ്ട്. ഇ വർഷം മുതൽ പ്രധാനമായും രണ്ടുകാര്യങ്ങൾ ഉറപ്പാക്കിയെങ്കിലേ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ. അപകടസാധ്യതയുള്ള വൈദ്യുതിത്തൂണോ ഇലക്ട്രിക് വയറോ സ്‌കൂൾ കെട്ടിടത്തോടു ചേർന്നുണ്ടാവാൻ പാടില്ല. കൂടാതെ, ഇല്ലെന്ന് ട്രാൻസ്ഫോർമറും അധികൃതർ ഉറപ്പാക്കി കെ.എസ്.ഇ.ബി.യിൽ നിന്നും എതിർപ്പില്ലാരേഖ വാങ്ങണം. സ്കൂൾ ഫിറ്റ്നസ് കൂടാതെ ചുറ്റുമതിൽ ബലപ്പെടുത്തൽ, പാമ്പിനെ ചെറുക്കാൻ മാളങ്ങൾ അടയ്ക്കൽ തുടങ്ങിയുള്ള 
സുരക്ഷാമാനദണ്ഡങ്ങൾ കൂടി കർശനമായി പാലിച്ചിരിക്കണം.

@ ലഹരിവിരുദ്ധ ജനജാഗ്രതസമിതികൾ രൂപീകരിക്കണം 

സ്കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 
ലഹരിവിരുദ്ധ ജനജാഗ്രതസമിതികൾ രൂപീകരിക്കണമെന്നിരിക്കെ ഇതിനുള്ള നടപടികളും എങ്ങും ഇത്തിയിട്ടില്ല പലയിടത്തും പി ടി എ യോഗം പോലും വിളിച്ചുചേർത്തിട്ടില്ല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള ജില്ലാതല സമിതിയും സ്കൂൾ തലത്തിലുള്ള സമിതികളും ഇപ്പോൾ നിർജീവാസ്ഥയിലാണ്.
 സ്‌കൂൾ തല ജനജാഗ്രത സമിതിയിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷനും പ്രിൻസിപ്പാൾ/പ്രധാനാധ്യാപകൻ കൺവീനറായും പ്രവർത്തിക്കുന്നുണ്ട് ഇതെങ്കിലും കൂടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.


അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർതഞ്ഞഥികൾക്ക് സുരക്ഷിതമായ സ്കൂൾയാത്രയ്ക്ക് നടപടികൾ ആരംഭിച്ച് മോട്ടോർ വാഹനവകുപ്പ്

വിദ്യാർതഥികൾക്ക് സുരക്ഷിതമായ സ്കൂൾയാത്രയ്ക്ക് നടപടികൾ ആരംഭിച്ച് മോട്ടോർ വാഹനവകുപ്പ്

കൊല്ലം : കുട്ടികളുടെ സുരക്ഷിതയാത്ര ഒരുക്കാൻ സ്കൂളുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. സ്കൂ‌ൾ ബസുകളുടെ പരമാവധി വേഗത അൻപത് കിലോമീറ്റർ ആണ് അതിനായി വേഗപ്പൂട്ട് ഉണ്ടാവണം.
 സ്കൂളുകളും രക്ഷാകർത്താക്കളുമായുള്ള കമ്മ്യുണിക്കേഷന് വിദ്യാവാഹൻ ആപ്പ് ഉപയോഗിക്കണം എന്ന പ്രധാന നിർദ്ദേശമുണ്ട്. രക്ഷകർത്താക്കൾക്ക് സ്‌കൂൾ വാഹനം എവിടെ എത്തി എന്ന് അറിയുന്നതിനും ജീവനക്കാരെ ബന്ധപ്പെടുന്നതിനുമുള്ള മൊബൈൽ ആപ്പ് ആണിത്. സ്കൂൾ അധികൃതർ വാഹനത്തിന്റെയും മറ്റും വിവരങ്ങൾ രേഖപ്പെടുത്തി രക്ഷാകർത്താക്കൾക്ക് ഈ ആപ്പ് ഉപയോഗപ്പെടുത്താൻ സാഹചര്യം ഒരുക്കണമെന്നതാണ് പ്രധാന നിർദ്ദേശം..
സ്‌കൂൾ ബസ്, ഡ്രൈവർമാരുടെ മുൻകാല ചരിത്രം എന്നിവയെല്ലാം സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നാണ് നിർദ്ദേശം. സ്കൂ‌ൾ ബസ് ഡ്രൈവറായി പ്രവർത്തിക്കുന്നവർക്ക് കുറഞ്ഞത് 10വർഷത്തെ ഡ്രൈവിംഗ് പരിശീലനം ഉണ്ടായിരിക്കണം.മദ്യപിച്ചു വാഹനം ഓടിച്ചതിനോ അപകടകരമായോ അമിത വേഗതയിലോ വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടവരോ ആവരുത്. വെളുത്ത നിറത്തിലുള്ള ഷർട്ടും കറുത്ത ഗോൾഡൻ യല്ലോ കളറിലുള്ള 
താവണം സ്കൂൾ, കോളേജ് ബസ് ഡ്രൈവർമാരുടെ വേഷം.
എല്ലാ സ്‌കൂൾ ബസിലും വേഗനിയന്ത്രണ സംവിധാനം (എസ് എൽ ഡി) ഘടിപ്പിച്ചിരിക്കണം. മണിക്കൂറിൽ 50 കിലോമീറ്ററാണ് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗത. സ്കൂൾ മേഖലകളിൽ 30 കിലോമീറ്റർ മാത്രമേ പാടുള്ളൂ. എല്ലാ സ്‌കൂൾ ബസുകളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് സ്ഥാപിക്കണം. സ്കൂളിന്റെ പേരും മേൽവിലാസവും ലഭ്യമാകുന്ന ഫോൺ നമ്പറും (വാഹനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ ഉൾപ്പെടെ) ബസിന്റെ വശങ്ങളിലും പിന്നിലും രേഖപ്പെടുത്തിയിരിക്കണം. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡ് മുറിച്ചു കടക്കുന്നതിനും അവശ്യഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനും പരിശീലനം ലഭിച്ച ആയ/ ഡോർ അറ്റൻഡർ വാഹനത്തിലെ വാതിലിന്റെ എണ്ണത്തിനനുസരിച്ച് സ്കൂൾ ബസുകളിൽ ഉണ്ടായിരിക്കണം.കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്ന പ്രൈവറ്റ് വാഹനങ്ങളിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി' എന്ന് രേഖപ്പെടുത്തണം.വാതിൽ തുറന്നുവച്ച അവസ്ഥയിൽ ബസ് സർവീസ് നടത്തരുത്. സഡൻ ബ്രേക്കും സഡൻ ആക്സിലറേറ്റും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
യാത്രചെയ്യുന്ന കുട്ടികളുടെ പേരും മേൽവിലാസവും രക്ഷകർത്താവിന്റെ ഫോൺ നമ്പറും വാഹനത്തിൽ പ്രദർശിപ്പിക്കണം.വാഹനത്തിൻ്റെ രേഖകൾ 
കൃത്യമായി സൂക്ഷിക്കണം. എം പരിവാർ, ഡിജിലോക്കർ എന്നീ ആപ്പുകൾ മുഖേന ഡിജിറ്റലായും സൂക്ഷിക്കണം സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ നിറുത്തിയുള്ള യാത്ര പാടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശം നൽകി
വിദ്യാർതഥികൾക്ക് സുരക്ഷിതമായ സ്കൂൾയാത്രയ്ക്ക് നടപടികൾ ആരംഭിച്ച് 
സ്‌കൂളുകൾക്കും ഡ്രൈവർമാർക്കും നിർദ്ദേശങ്ങൾ രേഖ മൂലം 
നൽകിത്തുടങ്ങിയിട്ടുണ്ട്  ഇവ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർവാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.


പരവൂർ പൊഴിക്കര ദേവീക്ഷേത്ര കവാടത്തിൽ വാഹനം ഇടിച്ചു കയറിയുള്ള അപകടം

പൊഴിക്കര ദേവിക്ഷേത്രത്തിന്റെ 
 കവാടത്തിലേക്ക് കാർ ഇടിച്ചു കയറി കവാടത്തിന് കേട്പാടുകൾ സംഭവിച്ചു 

പരവൂർ: പൊഴിക്കര ദേവിക്ഷേത്രത്തിന്റെ 
 കവാടത്തിലേക്ക് കാർ ഇടിച്ചു കയറി വഞ്ചി തകർന്നു ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പരവൂർ ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന കാർ ക്ഷേത്രത്തിന് മുന്നിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട് ക്ഷേത്രത്തിന്റെ കവാടത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വഞ്ചി തകരുകയും കവാടത്തിന് കേട് പാടുകൾ സംഭവിക്കുകയും ചെയ്തു.കാർ യാത്രക്കാർക്ക് പരിക്കില്ല. ക്ഷേത്രത്തിന്റെ ഉപദേശകസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

@ പരവൂർ -പൊഴിക്കര റോഡിലെ 
കൊടും വളവ് ഡ്രൈവർമാരുടെ പേടിസ്വപ്നമാവുന്നു

 പരവൂർ -പൊഴിക്കര റോഡിലെ 
കൊടും വളവ് ഡ്രൈവർമാരുടെ പേടിസ്വപ്നമാവുന്നു.  പരവൂർ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നവർ ആശ്രയിക്കുന്ന പരവൂർ -കൊല്ലം തീരദേശ റോഡിലെ പൊഴിക്കര ക്ഷേത്രത്തിന് മുന്നിലെ വലിയ വളവായ 
എൽ ' ഷേപ് വളവാണ് ഇത് 
ഇവിടെ നിന്നാണ് തീരദേശ റോഡിലേക്ക് 
 തിരിയുന്നതും.പരവൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ തീരദേശ 
റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് പതിവായി അപകടം ഉണ്ടാകുന്നത്. അതോടൊപ്പം തിരിച്ചു തീരദേശ റോഡിൽ നിന്നും പരവൂർ  റോഡിലേക്ക് പ്രവേശിക്കുമ്പോഴും അപകടം പതിവാണ്. വളവായതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമായി മാറുന്നുണ്ട്. വളവ് നിവർത്താൻ സ്ഥലം ഏറ്റെടുക്കുകയാണ് ഏക പോംവഴി. പിഡബ്ല്യുഡി റോഡ് വിഭാഗം ഇതിനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 
നാട്ടുകാർ നിവേദനം നൽകിയെങ്കിലും 
അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല 
കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഉണ്ടാവണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 



 

ചാത്തന്നൂരിൽ വെള്ളക്കെട്ട് തുടർകഥയാകുന്നു പരിഹാരം അകലെ.

ചാത്തന്നൂർ ജങ്ഷനിൽ 
 വെള്ളക്കെട്ട് തുടർകഥയാകുന്നു പരിഹാരം
ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ : ചാത്തന്നൂർ ജങ്ഷനിൽ 
 വെള്ളക്കെട്ട് തുടർകഥയാകുന്നു ദേശീയപാത അതോറിറ്റി ഓട നിർമ്മാണത്തിന് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് പണം അനുവദിച്ചിട്ടും പരിഹാരം അകലെ. 
ഇന്നലെ ഉണ്ടായ മഴയിലും ദേശീയപാതയുടെ സർവീസ് റോഡിൽ 
 വെള്ളക്കെട്ടായി  റോഡിനരികിലുള്ള  നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറി.
 ദേശീയപാതയുടെ ഉയരപാതയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും സർവീസ് റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും ദേശീയപാതയിൽ നിന്നും ഉയർന്ന് കിടക്കുന്ന ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും 
 ഇടറോഡുകളിൽ നിന്നും വരുന്ന വെള്ളവുമെല്ലാം ദേശീയപാതയോരത്തുള്ള 
സർവീസ് റോഡിലേക്കാണ് വന്ന് ചേരുന്നത്. ഇത് സർവീസ് റോഡിലെ താഴ്ന്ന ഭാഗങ്ങളിൽ എത്തി  പ്രളയ സമാനമായ ഒരു അവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ കടകളിലും വീടുകളിലും വെള്ളം കയറി ഫർണിച്ചറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും  വ്യാപാരസ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്ന സാധന സാമഗ്രികൾക്കും 
കേട്പാടുകൾ പറ്റിയിരുന്നു.
 ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.ഇന്നലെ പെയ്ത മഴയിലും സമാനരീതിയിലുള്ള വെള്ളകെട്ടാണ് ഉണ്ടായത്.
ഒരു മഴ വന്നാൽ ഇത് സ്ഥിരം കാഴ്ചയായി മാറുകയാണ്. ഇത് മൂലം നിരവധി കടകൾ പൂട്ടിപോയി കടകളിൽ ആൾക്കാർ എത്തുന്നില്ല ബാങ്കുകളിൽ ഇടപാട്കാർക്ക് എത്താൻ കഴിയുന്നില്ല. ഒരു ചെറിയ മഴ പോലും ചാത്തന്നൂരിനെ സമ്പൂർണ്ണമായി വെള്ളത്തിനടിയിൽ ആക്കുന്ന അവസ്ഥയ്ക്ക് കഴിഞ്ഞ രണ്ട് വർഷമായി 
 യാതൊരു മാറ്റവും  ഉണ്ടായിട്ടില്ല. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച നാൾ മുതൽ ചാത്തന്നൂരിലെ ജനങ്ങളും വ്യാപാരികളും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇതിന് പരിഹാരം ഉണ്ടാവണമെന്ന ആവശ്യമാണ് ശക്തമാകുന്നത്

@ കരാർകമ്പനിയുടെ നിർമ്മാണപ്രവർത്തികൾ മെല്ലെപോക്കിൽ 

ജനങ്ങളുടെ നിരന്തരമായ പരാതിയെ തുടർന്ന് 
ദേശീയപാത അതോറിറ്റി നിർദ്ദേശാനുസരണം കരാർകമ്പനി പ്രതിനിധികൾ ചാത്തന്നൂരിലെത്തി സ്ഥലങ്ങൾ സന്ദർശിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ ചില നടപടികൾ  സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
പക്ഷേ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കരാർ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മഴക്കാലമായതോടെ നിർമ്മാണപ്രവർത്തികൾ മെല്ലെപോക്കിലായി.
കൊല്ലം - തിരുവനന്തപുരം ഭാഗത്തേക്ക് ഉള്ള ഫുട്പാത്ത് നിർമ്മാണത്തിന് വേണ്ടി ഡ്രെയിനേജിനോട്  ചേർന്നുള്ള സ്ഥലങ്ങൾ കുഴിച്ചിട്ടിട്ട് മാസങ്ങൾ ഏറെയായി ഒരു തുടർനടപടികളും കരാർ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത്  വെള്ളക്കെട്ടിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്. 
ഡ്രയിനേജിന്റെ മുകളിലെ ചെറിയ സുഷിരങ്ങൾ തുറക്കുകയും ഗ്രേറ്റിംഗ്സ് സ്ഥാപിക്കുകയും ചെയ്യുന്ന  ഒരു പ്രവർത്തനം മാത്രമാണ് ഇപ്പോൾ കരാർ കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ട് മാത്രം ഈ പ്രശ്നങ്ങൾക്ക്  ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ കഴിയില്ല.

@ ദേശീയപാത അതോറിറ്റി സാമ്പത്തികം നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ല 

ദേശീയപാതയ്ക്ക് അനുബന്ധിച്ചുള്ള 
 റോഡുകളിൽ ഓടകൾ നിർമ്മിച്ച് മഴവെള്ളത്തെ ദേശീയപാതയോരത്തുള്ള 
 പ്രധാന ഡ്രെയിനേജിലേക്ക് എത്തിക്കുന്നതിന്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ദേശീയപാത അതോറിറ്റി സാമ്പത്തികം നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇ ഫണ്ട് ഉപയോഗിച്ച് ചാത്തന്നൂരിലെ ഇടറോഡുകളിൽ നിന്നും ദേശീയപാതയിലേക്ക് എത്തുന്ന വെള്ളം 
ഓടകൾ നിർമ്മിച്ച് പ്രധാന ഡ്രൈയിനേജിലേക്ക് എത്തിക്കാൻ ആവശ്യമായ അടിയന്തിരനടപടികൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ സ്വീകരിക്കുകയാണ് വേണ്ടത് ഇതിനുള്ള നടപടികൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ സ്വീകരിച്ചിട്ടില്ല.

@ കളക്ടർ അടിയന്തിരയോഗം വിളിക്കണം 

വെള്ളകെട്ടിന് ശാശ്വതമായ 
പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ അധികാരികളുടെയും കരാർ കമ്പനി അധികൃതരുടെയുംയോഗം 
ജില്ലാ കലക്ടർ  അടിയന്തിരമായി വിളിച്ച് ചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി പൊത്ജനങ്ങളുടെയും വ്യാപാരികളുടെയും  ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തയ്യാറാകണമെന്ന് വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഫോട്ടോ :ഇന്നലത്തെ മഴയിൽ ഉണ്ടായ വെള്ളകെട്ട്.








നിർമ്മാണപ്രവർത്തികൾ വേഗത്തിലാക്കി ഇത്തിക്കരയിലെ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കണം

നിർമ്മാണപ്രവർത്തികൾ വേഗത്തിലാക്കി ഇത്തിക്കരയിലെ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കണം 

ചാത്തന്നൂർ : കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ഇത്തിക്കരയിലെ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു.
ദേശീയപാതയിൽ കൊല്ലം ചെങ്കോട്ട റോഡിൻറെ പ്രവേശന കവാടമായ ഇത്തിക്കരയിലെ നിർമ്മാണപ്രവർത്തികളുടെ മെല്ലെപോക്കും ജല അതോറിറ്റി ദേശീയപാതയിൽ നിന്ന് 
കുടിവെള്ള പൈപ്പ് ഇടാനായി കുഴികളും മൂലം കാൽനടയാത്ര പോലും ദുക്ഷരാമായ അവസ്ഥയിലാണ്.മഴക്കാലമായതിനാൽ ചാലുപോലെയുള്ള വലിയ കുഴിയിൽ നിരവധി ടൂവീലർ ഉൾപ്പെടെ അപകടത്തിൽപ്പെട്ട് യാത്രക്കാർ ആശുപത്രിയിൽ ആയിട്ടും കരാറുകാർ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്.
റോഡിൻറെ ശോചനീയാവസ്ഥ മൂലം ഇത്തിക്കര മുതൽ മൈലക്കാട് ഇറക്കം വരെ രാവിലെയും വൈകിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച കുഴികൾ പാലത്തിൻറെ ഇരുവശങ്ങളിലും അപകടകരയായി നിലകൊള്ളുകയാണ് കൂടാതെ പാലത്തിൻറെ നടപ്പാതയിൽ പൈപ്പുകൾ സ്ഥാപിച്ചിട്ട് സ്ലാബുകൾ ഇട്ട് മൂടാത്ത അവസ്ഥയിലാണ് അതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു ദേശീയപാത അതോറിറ്റിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 
ഉദ്യോഗസ്ഥർ ദേശീയപാതനിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രേഷൻസിന്റെയും 
ജല അതോറിറ്റിയുടെ നിർമ്മാണ കമ്പനി അധികൃതരെയും നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മെല്ലെപോക്ക് തുടരുകയാണ്.
വലിയ ട്രെയിലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന ഇത്തിക്കര വളവ് ഒരു അപകട കെണിയായി നിലകൊള്ളുകയാണ് ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് കർശനമായ നടപടികൾ ഉണ്ടാവണമെന്ന് 
ഇത്തിക്കര ആക്ഷൻ കൗൺസിൽ നേതാവ് ഷാലു വി ദാസ് അറിയിച്ചു.
ഫോട്ടോ :ഇത്തിക്കരയിൽ ഗതാഗതകുരുക്ക് 
ഫോട്ടോ :നിർമ്മാണപ്രവർത്തികൾ മുടങ്ങി കിടക്കുന്നു.

Thursday, 28 May 2026

ഒഴുകുപാറ 2235 നമ്പർ ഗുരു മന്ദിരത്തിൽ ഗുരുധർമ്മ പ്രചരണ സഭയുടെ പന്ത്രണ്ടാമത് സ്ഥാപക ദിനമായ ഇന്ന് പതാകദിനമായി ആചരിച്ചു.

നെടുങ്ങോലം ഒഴുകുപാറ ഗുരു മന്ദിരത്തിൽ 
 ഗുരുധർമ്മ പ്രചരണ സഭയുടെ പന്ത്രണ്ടാമത് സ്ഥാപക ദിനത്തിൽ പതാകദിനം ആചരിച്ചു.

ബി. ബി. ഗോപകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആഘോഷമാക്കി മാറ്റി ചാത്തന്നൂർ

ബി. ബി. ഗോപകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആഘോഷമാക്കി മാറ്റി ചാത്തന്നൂർ 

ചാത്തന്നൂർ : ബി. ബി 
ഗോപകുമാർ എം എൽ എ യുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ തിരുവനന്തപുരത്ത് നടക്കുമ്പോൾ ചാത്തന്നൂരിൽ ബിജെപി പ്രവർത്തകരും നാട്ടുകാരും ആഹ്ലാദത്തിലായിരുന്നു. രാവിലെ ക്ഷേത്രങ്ങളിൽ ബി. ബി. ഗോപകുമാറിന്റെ നാളിൽ 
പ്രതേക പൂജകളും വഴിപാടുകളും സമർപ്പിച്ചു കൊണ്ടാണ് ആഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് തുടർന്ന് നാടെങ്ങും പായസവും പ്രഥമനും മധുരപലഹാരങ്ങളും വിതരണം ചെയ്തു തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞത് മുതൽ തുടങ്ങിയ വിജയാഘോഷങ്ങളും സ്വീകരണ ചടങ്ങുകളും ഇപ്പോഴും തുടരുകയാണ് വോട്ട് തേടി നടന്ന വഴികളിലൂടെ നന്ദി പറഞ്ഞു കൊണ്ടുള്ള  ബി.ബി.ഗോപകുമാർ എം എൽ എയുടെ യാത്ര തുടരുകയാണ് നിയോജക മണ്ഡലത്തിൽ ബിജെപി ഉയർത്തി കൊണ്ട് വന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വികസനനയം ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങുകയാണ് പരമ്പരാഗത തൊഴിൽ മേഖലയെ തിരിച്ചു കൊണ്ട് വരാൻ കശുവണ്ടി തൊഴിലാളികളുടെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ ചാത്തന്നൂരിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള വികസനത്തിനാണ് തുടക്കം കുറിയ്ക്കുന്നത്.

@ നിയോജക മണ്ഡലം ആസ്ഥാനമായ
ചാത്തന്നൂർ ജംഗഷനിൽ ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം കളിയാക്കുളം ഉണ്ണി ഉദ്ഘാടനം ചെയ്തു 
പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംമീനാട് അധ്യക്ഷത വഹിച്ചു 
ബിജെപി ജില്ലാ ട്രഷറർ സി. രാജൻപിള്ള, സംസ്ഥാന കൗൺസിൽ അംഗം ഹരിശങ്കർ,മുതിർന്ന ബിജെപി നേതാവ് ചാത്തന്നൂർ സുരേഷ് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ശ്രീകുമാർ,ഷീജ.ആർ,ജയപ്രിയ, ഷീജ. എ, ദിനേശ് ചാത്തന്നൂർ എന്നിവർ നേതൃത്വം നൽകി.ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ശീമാട്ടി, കളിയാക്കുളം മാബള്ളിക്കുന്നം, മീനാട്, തുടങ്ങി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകി.


 

സേവഭാരതി ചിറക്കര ഹൈസ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

സേവഭാരതി ചിറക്കര ഹൈസ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി 

ചാത്തന്നൂർ : സേവഭാരതി ചിറക്കര പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ 
 ചിറക്കര ഗവണ്മെന്റ് ഹൈ സ്കൂൾ കോമ്പൗണ്ട് ചിറക്കര സേവാഭാരതിയുടെ നേതൃത്വത്തിൽ  ശുചീകരണ യജ്ഞo നടത്തി.സേവാഭാരതി ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രമ്യമനോജ്‌ ഉദ്ഘാടനം ചെയ്തു സമിതി പ്രസിഡന്റ്‌ മദനൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ആര്യമോഹൻ,ദേവിദാസ് കണ്ണൻ സമിതി സെക്രട്ടറി  ദീപക്.പി. കെ, ട്രഷറർ  അമൽരാജ്, വിനോദ്. ജി 
,ബിജെപി ചിറക്കര ഏരിയ പ്രസിഡന്റ്‌ വിനയൻ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു കാട്ടിക്കട, ഏരിയ സെക്രട്ടറി  മനോജ്‌ ചിറക്കര,ശ്യം മുക്കാട്ട് കുന്ന്, സജി ചിറക്കര എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

ബിജെപി പ്രവർത്തകനെ കുത്തി പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ

ബിജെപി പ്രവർത്തകനെ  കുത്തി പരിക്കേല്പിച്ച പ്രതി അറസ്റ്റിൽ 

ചാത്തന്നൂർ : ബിജെപി പ്രവർത്തകനായ വരിഞ്ഞം രാജീവിനെ കുത്തി പരിക്കേല്പിച്ച പ്രതിയെ ചാത്തന്നൂർ പോലിസ് പിടികൂടി. വരിഞ്ഞം രാഹുൽ ഭവനിൽ രവീന്ദ്രന്റെ മകൻ മൊട്ടവിഷ്ണു എന്ന് വിളിക്കുന്ന അതുൽരവി(37)നെയാണ് ചാത്തന്നൂർ പോലിസ് പിടികൂടിയത്. ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലിസ് കണ്ടെത്തിയത്. മേൽനടപടികൾ സ്വീകരിച്ചു പ്രതിയെ കോടതിയിൽ ഹാജരാക്കും എന്ന് പോലിസ് പറഞ്ഞു.പരിക്കേറ്റ 
രാജീവിനെ ബി. ബി. ഗോപകുമാർ എം എൽ എ  പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിച്ചു.
ആരോഗ്യനില വിലയിരുത്തി വിവരങ്ങൾ അന്വേഷിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.
ഫോട്ടോ :ബി.ബി. ഗോപകുമാർ രാജീവിനെ ആശുപത്രിയിൽ സന്ദർശിക്കുന്നു.

ചിറക്കരയുടെ വികസനത്തിനായി എല്ലാ പിന്തുണയും നൽകും - ബി.ബി.ഗോപകുമാർ

ചിറക്കരയുടെ വികസനത്തിനായി എല്ലാ പിന്തുണയും നൽകും - ബി.ബി.ഗോപകുമാർ 

ചാത്തന്നൂർ :ചിറക്കര ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി എല്ലാ പിന്തുണയും നൽകുമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു  ചിറക്കര പഞ്ചായത്ത്‌ 
കമ്മിറ്റിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കാർഷിക മേഖലയിലും ടൂറിസം മേഖലയ്ക്കും ഒരു പോലെ പ്രാധാന്യം പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ചിറക്കര പഞ്ചായത്തിനെ കാർഷിക ടൂറിസം മേഖലയിൽ ഒന്നാമത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണൻ അധ്യക്ഷത വഹിച്ചു പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള നിവേദനം പഞ്ചായത്ത് ഭരണസമിതി അദ്ദേഹത്തിന് കൈമാറി.വൈസ് പ്രസിഡന്റ്‌ രമ്യമനോജ്‌, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദുസുനിൽ, കിരൺ, സജ്‌ന, ഗ്രാമപഞ്ചായത്ത്‌ അംഗകളായ ദേവിദാസ് കണ്ണൻ, അമ്പിളിരാധാകൃഷ്ണൻ, രജനിസജീവ്, പ്രമീള, അജിതകുമാരി, അജിതബിജു, ഉഷജഗദീശൻ, ശ്രീകുമാർ, സരിത എന്നിവർ സംസാരിച്ചു.
ഫോട്ടോ :ചിറക്കര പഞ്ചായത്ത്‌ ഭരണസമിതി ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകുന്നു 
ഫോട്ടോ : ചിറക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണൻ ബി. ബി. ഗോപകുമാറിന് പൊന്നാട അണിയിച്ചു ആധരിക്കുന്നു 

വികസനസ്വപ്നങ്ങളുമായി ചിറക്കര പഞ്ചായത്ത്‌ പുതിയ പ്രതീഷയിൽ

വികസനസ്വപ്നങ്ങളുമായി ചിറക്കര പഞ്ചായത്ത്‌ പുതിയ പ്രതീഷയിൽ 

ചാത്തന്നൂർ : വികസനസ്വപ്നങ്ങളുമായി 
ചിറക്കര ഗ്രാമപഞ്ചായത്ത്‌ പുതിയ പ്രതീഷയിൽ. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പുഞ്ചപ്പാടവും ദേശാടനപക്ഷി സങ്കേതവുമായ പോളച്ചിറ, കണ്ടൽക്കാടിന്റെ മാസ്മരിക ഭംഗി നിറഞ്ഞ മാലാക്കായൽ, ആയിരവില്ലി വെള്ളച്ചാട്ടം, താവണപൊയ്ക തുടങ്ങിയവ കൊണ്ട് പ്രകൃതി അനുഗ്രഹിച്ചു നൽകിയ  പ്രദേശമാണ് ചിറക്കര.കേരള ഗാമ പോളച്ചിറ രാമചന്ദ്രൻ, കഥകളി ആചാര്യൻ ചിറക്കര മാധവൻ കുട്ടി മുൻമന്ത്രി 
പി. രവീന്ദ്രൻ എന്നിവരുടെ ജന്മദേശമെന്ന പ്രസിദ്ധിയുള്ള സ്ഥലം. വിനോദസഞ്ചാരം, കാർഷികം എന്നീ മേഖലകളിൽ ഒട്ടേറെ വികസന സാധ്യതകൾ ഉളള
 മാലാക്കായൽ. പോളച്ചിറഏല എന്നിവിടങ്ങളിൽ ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം, ഫാം ടൂറിസം തുടങ്ങിയവയ്ക്കു പദ്ധതികൾ നടപ്പാക്കും 

@ രണ്ടു പതിറ്റാണ്ടു മുൻപു ചാത്തന്നൂർ പഞ്ചായത്ത് വിഭജിച്ചാണു ഗ്രാമപ്പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്ത്‌ രൂപീകരിച്ച കാലഘട്ടം മുതൽ ഭരിച്ചിരുന്ന ഇടതുദുർഭരണത്തിന് അറുതിവരുത്തി ഉണ്ടായ ഭരണമാറ്റത്തിന് പിന്നാലെ നിയോജക മണ്ഡലത്തിലും ഇടതുജനപ്രതിനിധിയ്ക്ക് മാറ്റം വരികയും ചെയ്തതോടെ ശുഭപ്രതീക്ഷയിലാണ് ചിറക്കരയിലെ പഞ്ചായത്ത്‌ ഭരണസമിതിയും ചിറക്കര ദേശവും.കാർഷിക ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള സമഗ്രമായ വികസന പ്രവർത്തനങ്ങളാണ് ചിറക്കരയ്ക്ക് ആവശ്യം.പോളച്ചിറ ഏലായിൽ മുടക്കം കൂടാതെ നെൽക്കൃഷി നടപ്പാക്കുക
ക്ഷീരോൽപാദന-കാർഷിക മേഖല, വിനോദസഞ്ചാരം, പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ ഭാവനാപൂർണമായ പദ്ധതികൾ പഞ്ചായത്ത്‌ മുന്നോട്ട് വയ്
ക്കുന്നുണ്ട് ഒപ്പം തന്നെ കുടിവെള്ള പ്രശ്നത്തിന്  പരിഹാരം കാണുക, കാർഷിക-സാമൂഹിക മേഖലകളെ ശാക്തീകരിക്കുക തുടങ്ങി സമഗ്ര വികസനപദ്ധതിയ്ക്കാണ് ലക്ഷ്യമിടുന്നത്.

 @ പോളച്ചിറ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിക്കണമെന്നതു 
നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്.
ഇവിടം ടൂറിസം ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിക്കുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണു വിലയിരുത്തൽ. 

@ പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചിറക്കരത്താഴം ഉൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിലേക്കുള്ള പൊതുയാത്രാ സൗകര്യത്തിന്റെ കുറവ് പ്രധാന പ്രശ്നമാണ് 

@ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥയും പ്രതിസന്ധിയാണ്.



@ ചിറക്കരയിൽ കൃഷിയും വ്യവസായവും കോർത്തിണക്കി "വില്ലേജ്ടുറിസം" പദ്ധതി 

ചിറക്കര ഗ്രാമപഞ്ചായത്തിന്റെ ടുറിസം കൃഷി മാത്‍സ്യകൃഷി അനുബന്ധ വികസനപ്രവർത്തങ്ങൾക്കൊപ്പം 
 കൃഷിയും വ്യവസായവും കോർത്തിണക്കി വില്ലേജ് ടുറിസവും സാമൂഹ്യക്ഷേമ ആരോഗ്യ വിദ്യാഭ്യാസ പശ്ചാത്തല മേഖലകളിൽ വലിയ മാറ്റത്തിനൊരുങ്ങുകയാണ് 
ഗ്രാമപഞ്ചായത്തിന്റെ ആദ്യയോഗത്തിൽ തന്നെ ടുറിസം വില്ലേജ് നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ട്
 മാലാകായൽ കണ്ടൽകാടുകളിലെ ടുറിസം അന്താരാഷ്ട്രനിലവാരത്തിലേക്ക് പ്രേമോട്ട് ചെയ്യാനും കണ്ടൽകാടുകളിലേക്ക് പോകുന്ന കടവുകളിൽ അടിസ്ഥാന സൗകര്യങ്ങളും ടുറിസ്റ്റുകൾക്കായി അത്യാധുനിക സൗകര്യങ്ങളും സ്വകാര്യസംരഭകരെ ഉൾപ്പെടുത്തി ടുറിസ്റ്റ് ഹോമുകളും വീടുകളിൽ ഹോംസ്റ്റെക്ക് ലൈസൻസ് നൽകികൊണ്ട് ഹോംസ്റ്റേസൗകര്യവും പോളച്ചിറയിൽ പക്ഷി നിരീക്ഷണത്തിനായി ടവറുകളും പോളച്ചിറയുടെ 7കിലോമീറ്റർ ചുറ്റിലും ഉള്ള ബണ്ടിൽ സൈക്കിളിoഗ്, കൽനടയ്ക്ക് പാതയും പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടവും മണ്ണാത്തിപാറയിൽ പഞ്ചപാണ്ടവരുടെയും പാഞ്ചാലിയുടെയും മണ്ണാത്തിയുടെയും ശിൽപ്പവും പാർക്കും കേരളഗാമ പട്ടം നേടിയ ഗുസ്തി ഇതിഹാസവും സിനിമ നടനുമായ
പോളച്ചിറരാമ ചന്ദ്രന്റെ ഓർമ്മയ്ക്കായി സാംസ്‌കാരികനിലയവും ഗുസ്തിപരിശീലന കേന്ദ്രവും പോളച്ചിറയിൽ റോപ്പ് വേ കയാക്കിങ്, കുട്ടവഞ്ചി സഞ്ചാരവും 
പോളച്ചിറയുടെയും മാലാകായലിന്റെയും കരകളിൽ ഫുഡ്‌കോർട്ടുകളും വിശ്രമകേന്ദ്രങ്ങളും കുടുംബശ്രീയെ ഉൾപ്പെടുത്തി ആരംഭിക്കുക  രാവണൻപൊയ്കയിൽ രാവണന്റെ പ്രതിമയും പാർക്കും നിർമ്മിക്കും രാവണൻ പൊയ്കയിലെ പൊയ്കകൾ കേന്ദ്രികരിച്ചു നാച്ചുറൽ പാർക്ക് നിർമ്മിക്കും ആയിരവില്ലിപറ വെള്ളച്ചാട്ടം കേന്ദ്രികരിച്ചു പാർക്ക് നിർമ്മിക്കും
ചിറക്കരയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹാർലാൽനെഹ്‌റുവിനെ വിസ്മയിപ്പിച്ച പ്രശസ്തനായ കഥകളി നടൻ ചിറക്കര മാധവൻകുട്ടിയുടെ പേരിൽ കഥകളി പഠന കേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും നിർമ്മിക്കാനും ഐതിഹ്യങ്ങളിലും മണിപ്രവാളകൃതികളായ ഉണ്ണിനീലിസന്ദേശത്തിൽ പ്രതിപാദിച്ചിട്ടുള്ള നിറഞ്ഞു നിൽക്കുന്ന ബിസി 3ആം നൂറ്റാണ്ടിൽ നിർമിച്ച ചേര/ചോള /ദേശിഗ/പാണ്ട്യ സാമ്രാജ്യങ്ങളുമായി ബന്ധമുള്ള ഭാരതത്തിലെ ഏറ്റവും നീളവും വീതിയുമുളള കളരി ക്ഷേത്രമായ ചിറക്കരക്ഷേത്രം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും 
ഉണ്ണുനീലി സന്ദേശത്തിൽ പ്രതിപാദിച്ച പ്രസിദ്ധമായ ചിറക്കര ക്ഷേത്രത്തിന് 
സമീപം ഭാരതത്തിലെ ഏറ്റവും വലിയ ഭദ്ര കാളി പ്രതിമയും
ചിറക്കരയുടെ പുരാതന അയോദ്ധന സമ്പ്രദായമായ കളരി പരിശീലനകേന്ദ്രം സ്ഥാപിക്കാനും  ചിറക്കരതാഴത്ത് 
 ശ്രീനാരായണഗുരു വന്ന് സ്നാനം ചെയ്തു ധ്യാനത്തിലിരുന്ന പൊയ്കയിൽതീർത്ഥ കുളം നവീകരിച്ചു ധ്യാനത്തിലിരുന്ന സ്ഥലത്ത്  ധ്യാനമണ്ഡപം സ്ഥാപിക്കാനും വിളപ്പുറത്ത് പ്രശ്‌സ്ത കവിയും 
മാധ്യമ പ്രവർത്തകനുമായ
ചാത്തന്നൂർ മോഹന്റെ സ്മാരകം നിർമ്മിക്കാനും
ഇവയെല്ലാം സംയോജിപ്പിച്ചു കൊണ്ടാണ് 
"വില്ലേജ്ടുറിസം "പദ്ധതി നടപ്പിലാക്കുന്നത് 




@ വികസനപ്രവർത്തനങ്ങൾ 

ചിറക്കര പ്രൈമറി ഹെൽത്ത് സെന്റർ കുടുംമ്പാരോഗ്യ കേന്ദ്രമാക്കി 
 ഉയർത്തുന്നതിനും 
പഞ്ചായത്ത് കാര്യാലയത്തിന് 
 അനുബന്ധമായി ഒരു ബഹുനില മന്ദിരം 
ചിറക്കര മൃഗശുപത്രി സബ്സെന്റർ 
ബഡ്‌സ് സ്കൂളിന് പുതിയ കെട്ടിടം 
രാവണൻ പൊയ്ക കുടിവെള്ള പദ്ധതി 
കെ ഐ പി  ലിഫ്റ്റ് ഇറീഗേഷൻ പദ്ധതി 
ഗ്രാമീണ റോഡുകളുടെ നിർമ്മാണം 
സ്ട്രറ്റ് മെയിൻ ലൈറ്റ്കൾ 
ഹൈമാസ്സ് ലൈtറ്റുകൾ, 
തുടങ്ങി നിരവധി വികസനനിർദേശങ്ങളും പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണനും വൈസ്പ്രസിഡന്റ്‌ രമ്യമനോജും ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് നൽകിയിട്ടുണ്ട്.



ചാത്തന്നൂരിൽ സിപിഎം അതിക്രമം പ്രതിക്ഷേധമുയർത്തി ബിജെപി


ചാത്തന്നൂരിൽ വീണ്ടും സിപിഎം അതിക്രമം പ്രതിക്ഷേധമുയർത്തി ബിജെപി 

ചാത്തന്നൂർ : ചാത്തന്നൂരിൽ സിപിഎം അതിക്രമം പ്രതിക്ഷേധമുയർത്തി ബിജെപി. പിണറായിവിജയന്റെ വീടുകളിൽ നടന്ന ഇ ഡി റെയ്ഡിൽ പ്രതിക്ഷേധിച്ചു കൊണ്ട് ചാത്തന്നൂരിൽ സിപിഎം പ്രകോപനകരമായ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് നടത്തിയ 
പ്രകടനം ആക്രമാസ്ക്തമായി. ബിജെപി ചാത്തന്നൂർ ജംഗഷനിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും കൊടികളും തോരണങ്ങളും തകർത്തു കൊണ്ട് ആക്രമണം അഴിച്ചു വിടുകയായിരുന്നു. മൂന്ന് ദിവസം മുൻപാണ് ബിജെപി പ്രവർത്തകനെ ഡി വൈ എഫ് ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ചു കുത്തി പരിക്കേല്പിച്ചത് അതിന് പിന്നാലെയാണ് ചാത്തന്നൂരിൽ ഇന്നലെ ആക്രമണം അഴിച്ച് വിട്ടത് സിപിഎം ആക്രമണത്തിൽ പ്രതിക്ഷേധിച്ചു കൊണ്ട് ചാത്തന്നൂരിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. ബിജെപി നേതാവ് ചാത്തന്നൂർ സുരേഷ് ഉദ്ഘാടനം ചെയ്തു 
സംസ്ഥാന കൗൺസിൽ അംഗം ഹരിശങ്കർ,
ജില്ലാ ട്രഷറർ രാജൻപിള്ള,ബിജെപി പാർലമെന്ററി പാർട്ടി ലീഡർ കളിയാക്കുളം ഉണ്ണി, ശ്യാം മീനാട്  എന്നിവർ സംസാരിച്ചു.

വീട്ടിൽ ഐശ്വര്യം നിറയാൻ 5 വഴികൾ.................

വീട്ടിൽ ഐശ്വര്യം നിറയാൻ 5 വഴികൾ.................

ജീവിതത്തിൽ സർവ്വൈശ്യര്യങ്ങളും വേണമെന്ന് ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. 

ധനപ്രാപ്തിക്കായി എന്തും ചെയ്യും എന്നൊരവസ്ഥയിലാണ് ഇന്നത്തെ ലോകം. ഐശ്വര്യ പ്രാപ്തിയ്ക്കായി ഉപാസിക്കുന്നത് മഹാലക്ഷ്മിയെയാണ്. 

ഐശ്വര്യം പ്രധാനം ചെയ്യുന്നത് ധനലക്ഷ്മി യാണ്. 

*സമ്പൽസമൃദ്ധി പ്രധാനം ചെയ്യുന്ന എട്ട് ലക്ഷ്മിമാരാണ്*. *

ധനലക്ഷ്മി - 
ധാന്യലക്ഷ്മി - 
ധൈര്യലക്ഷ്മി - 
ശൌര്യലക്ഷ്മി - 
വിദ്യാലക്ഷ്മി - 
കീര്‍ത്തിലക്ഷ്മി - 
വിജയലക്ഷ്മി - 
രാജലക്ഷ്മി* 
എന്നിവരാണ് അഷ്ടലക്ഷ്മിമാർ. 

ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന 5 വഴികൾ ഇതാ...

1 *വൃത്തിയും വെടിപ്പും*

താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. ദീപങ്ങൾ ദിവസവും കത്തിക്കുക. വീട്ടിൽ തുളസിച്ചെടി വളർത്തുക. മഹാലക്ഷ്മിയ്ക്ക് പ്രീതികരമായ കാര്യങ്ങളാണിവ. ഐശ്വര്യം നിറയാൻ ഈ കാര്യങ്ങവ്‍ ശ്രദ്ധിക്കുക.

2 *നെല്ലിമരം*

നെല്ലിമരത്തിന്റെ സാമിപ്യം മഹാലക്ഷ്മിയുടെ വാസസ്ഥലമായാണ് കരുതപ്പെടുന്നത്. നെല്ലിമരം വീട്ടിൽ വളർത്തുക എന്നത് പ്രായോഗികമല്ലെങ്കിൽ നെല്ലിക്ക വാങ്ങുമ്പോൾ പൂജാമുറിയിൽ മഹാലക്ഷ്മിയ്ക്ക് പൂർണ്ണമനസോടെ സമർപ്പിച്ച ശേഷം ഭക്ഷിക്കുക. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.

3 *ശിവക്ഷേത്ര ദർശനം*

പൗർണ്ണമി ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുക.

4 *വിഷ്ണുവിന്റെ ചിത്രം വീട്ടിൽ*

വീട്ടിൽ വാതിലിനും പുറത്തേയ്ക്ക് അഭിമുഖമായി വിഷ്ണുവിന്റെ ചിത്രം വയ്ക്കുന്നത് അനാവശ്യ ചെലവുകൾ കുറച്ച് സമ്പാദ്യം കൂട്ടുമെന്ന് വിശ്വസിക്കുന്നു

5 *സാധുക്കളെ സഹായിക്കുക*

വ്രതവും പൂജയും ചെയ്യുന്നതിനൊപ്പം സാധുക്കളെ സഹായിക്കുക. നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകുക. പൂജകൾക്കൊപ്പം മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങവും മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തും.
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക. ഒരോ ലക്ഷ്മിമാർക്കും തുല്യപ്രാധാന്യം കൊടുത്തു വേണം ജപിക്കാൻ.

*സ്തോത്രം*

*ധനലക്ഷ്മി* .

നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!

*ധാന്യലക്ഷ്മി* 

നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

*ധൈര്യലക്ഷ്മി* 

സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

*ശൗര്യലക്ഷ്മി* 

സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

*വിദ്യാലക്ഷ്മി* 

ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!

*കീർത്തിലക്ഷ്മി*

സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

*വിജയലക്ഷ്മി* 

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!

*രാജലക്ഷ്മി* 

ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗൽസ്ഥിതേ ജഗന്മാതർ— മഹാലക്ഷ്മി നമോസ്തുതേ !!

 *സമ്പാദ്യവർദ്ധനയ്ക്കായ്
ഗുരുഗായത്രിമന്ത്രം*

നവഗ്രഹങ്ങളില്‍ ശുഭഗ്രഹമായി വര്‍ണ്ണിക്കപ്പെടുന്ന ഗുരു (വ്യാഴം)വിനെ ബൃഹസ്പതിയെന്നും പറയുന്നു. ബൃഹസ്പതി എന്നാല്‍ വലിയ വസ്തുവിനെ മനസ്സിലാക്കിയവന്‍ എന്ന് പൊരുള്‍. അതുകൊണ്ട് ബ്രഹ്മത്തെ മനസ്സിലാക്കിയവനാണ് ബൃഹസ്പതി.

ഈ ബൃഹസ്പതി ദേവന്മാരുടെയെല്ലാം ഗുരുവാണ്. അങ്കിരസ് മഹര്‍ഷിക്കും ചിത്രാദേവിക്കും ജനിച്ച ഗുരുഭഗവാന്‍ നന്മയേകുന്ന ഗ്രഹങ്ങളില്‍ പ്രഥമനാണ്. അതുകൊണ്ടാണ് ഗുരു നോക്കിയാല്‍ തന്നെ കോടി പുണ്യം എന്നൊക്കെ പറയുന്നത്. 

ഗുരു തന്‍റെ ഒരു കയ്യില്‍ വജ്രായുധം ഏന്തിയിരിക്കുന്നു. ഗുരുവിന്‍റെ ലോഹം സ്വര്‍ണ്ണമാണ്. രത്നം പുഷ്യരാഗവും പഞ്ചഭൂതങ്ങളില്‍ ആകാശമായി വര്‍ണ്ണിക്കപ്പെടുന്ന ഗുരുവിന്‍റെ ദിക്ക് വടക്കുകിഴക്കാണ്.
ധനു, മീനം രാശികള്‍ക്കധിപന്‍. കര്‍ക്കിടക രാശിയില്‍ ഉച്ചവും മകരം നീച(ബലഹീന)വുമാണ്.

 ഇന്ദ്രനാണ് ഗുരുവിന്‍റെ അധിദേവത. ഒരിക്കല്‍ ദേവാസുരന്മാര്‍ തമ്മില്‍ കടുത്ത യുദ്ധമുണ്ടായി. ആ യുദ്ധത്തില്‍ ഒട്ടനവധി ദേവന്മാര്‍ മരിച്ചുവീണു. മരിച്ചവരെ മികച്ച മൂലികകള്‍ കൊണ്ട് ബൃഹസ്പതി വീണ്ടും ജീവിപ്പിച്ചു എന്നതിനാല്‍ ജീവന്‍ എന്നൊരുപേരും ഗുരുവിനുണ്ട്.

ക്ഷേത്രങ്ങളില്‍ നവഗ്രഹ വഴിപാടുകള്‍ ചെയ്യുമ്പോള്‍ ഗുരുഗായത്രിമന്ത്രം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഏറെ നന്മയുണ്ടാവും. ഈ മന്ത്രം നിത്യവും 108 തവണ ജപിക്കുന്നത് അത്യുത്തമമാവുന്നു.
 
*ഗുരുഗായത്രിമന്ത്രം*
 
‘ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത്’
 
ഋഷഭം(കാള)പതാകയുമേന്തി കരങ്ങള്‍കൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന ഗുരുവിനെ നമിക്കുന്നു. ഗുരുഭഗവാന്‍ തിന്മകളെ അകറ്റി നന്മകളേകി കാത്തുരക്ഷിക്കട്ടെ എന്നാണിതിന്‍റെ ലളിതമായ പൊരുള്‍. 

ഈ ഗായത്രിമന്ത്രം ജപിക്കയാല്‍ ദീര്‍ഘായുസുണ്ടാവുന്നു. അജ്ഞത അകലുന്നു. രാജ(സര്‍ക്കാര്‍) പദവികള്‍ ലഭിക്കും. ദാരിദ്ര്യം അകലും. ജ്ഞാനം, സമ്പാദ്യം, ശരീരബലം, മനോബലം എന്നിവ വര്‍ദ്ധിക്കും.

Sunday, 24 May 2026

ശിവാലയ_പുണ്യം_തേടി #ഗുരുവായൂരിന്റെ മണ്ണിലേക്ക്

#ശിവാലയ_പുണ്യം_തേടി 
#ഗുരുവായൂരിന്റെ 
മണ്ണിലേക്ക്...🙏

ഭാരതീയ പുരാണങ്ങളിൽ കേരളസ്രഷ്ടാവായി വാഴ്ത്തപ്പെടുന്ന ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് (108) പ്രശസ്ത ശിവക്ഷേത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട നാല് ക്ഷേത്രങ്ങളാണ്  പുണ്യനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റുമായി ഈ ക്ഷേത്രങ്ങൾ നിലകൊള്ളുന്നു.
 ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തുന്ന ഭക്തലക്ഷങ്ങൾക്ക് ഒരേസമയം വൈഷ്ണവ-ശൈവ ചൈതന്യങ്ങൾ ഒരുപോലെ തൊഴുതു മടങ്ങാൻ സാധിക്കുന്ന അപൂർവ്വമായ പുണ്യഭൂമിയാണിത്. ഈ ക്ഷേത്രങ്ങളുടെ ചരിത്രവഴികളിലൂടെയും സവിശേഷതകളിലൂടെയും ഒരു ആത്മീയ യാത്ര.

1. മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം (Mammiyur Sri Mahadeva Temple)

പ്രത്യേകത: 
ഗുരുവായൂർ ദർശനം പൂർത്തിയാകണമെങ്കിൽ മമ്മിയൂർ ദർശനം കൂടി നടത്തണം എന്നാണ് വിശ്വാസം. ഗുരുവായൂരപ്പന് പ്രതിഷ്ഠ നടത്താനായി ഭഗവാൻ ശിവൻ തന്റെ വാസസ്ഥലം മാറി നൽകി ഇവിടെ വന്ന് കുടികൊണ്ടു എന്നാണ് ഐതിഹ്യം.
ദൂരം: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വെറും 1 കിലോമീറ്റർ .
ഭാവം: ഉമാമഹേശ്വര ഭാവം (ശിവനും വിഷ്ണുവിനും തുല്യ പ്രാധാന്യമുള്ള അപൂർവ്വ ക്ഷേത്രം).

2. ചൊവ്വല്ലൂർ ശ്രീ മഹാദേവ ക്ഷേത്രം (Chowalloor Mahadeva Temple)

പ്രത്യേകത:
 ആയിരത്തിലധികം 
വർഷം പഴക്കമുള്ളതും പരശുരാമൻ പ്രതിഷ്ഠിച്ചതുമായ ക്ഷേത്രമാണിത്. ഇവിടുത്തെ വട്ടശ്രീകോവിലും ചുമർചിത്രങ്ങളും ഏറെ പ്രസിദ്ധമാണ്.
ദൂരം: ഗുരുവായൂർ കിഴക്കേ നടയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ.
ഭാവം: പടിഞ്ഞാറോട്ട് ദർശനമായി ശിവലിംഗവും, കിഴക്കോട്ട് ദർശനമായി പാർവ്വതി ദേവിയും കുടികൊള്ളുന്നു. മംഗല്യഭാഗ്യത്തിന് ഈ ക്ഷേത്രദർശനം ഉത്തമമായി കരുതപ്പെടുന്നു.

3. ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രം (Sree Perumthatta Siva Temple)

പ്രത്യേകത: 
പരശുരാമൻ ത്രേതായുഗത്തിൽ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു പുരാതന ക്ഷേത്രം. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് സാമൂതിരി രാജാവ് ഈ ക്ഷേത്രം സംരക്ഷിച്ചതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
ദൂരം: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ഏകദേശം 1.5 കിലോമീറ്റർ മാറി പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ഘടന: ഇരുനിലകളിലുള്ള വട്ടശ്രീകോവിൽ ഇവിടുത്തെ പ്രത്യേകതയാണ്.

4. പേരാകം മഹാദേവ ക്ഷേത്രം (Perakam Mahadeva Temple)

പ്രത്യേകത: 
108 ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതും പ്രകൃതിരമണീയവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നതുമായ ക്ഷേത്രമാണിത്.
ദൂരം: ഗുരുവായൂരിൽ നിന്നും ഏകദേശം 4 കിലോമീറ്റർ 
.പ്രാധാന്യം: ശാന്തസുന്ദരമായ അന്തരീക്ഷവും ഭക്തർക്ക് ഏറെ മാനസിക സമാധാനവും നൽകുന്ന പുണ്യസങ്കേതം.

ബിജെപി പ്രവർത്തകന് നേരെ ഡി വൈ എഫ് ഐ ആക്രമണം ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ

 ബിജെപി പ്രവർത്തകന് നേരെ ഡി വൈ എഫ് ഐ ആക്രമണം ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ 

ചാത്തന്നൂർ : ബിജെപി പ്രവർത്തകന് നേരെ 
ഡി വൈ എഫ് ഐ ഗുണ്ടാ ആക്രമണം 
ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബിജെപി നേതാവും ഫോട്ടോ ഗ്രാഫറുമായ
ചാത്തന്നൂർ വരിഞ്ഞം സുന്ദരം മുക്കിന് സമീപം പുത്തൻവിള വീട്ടിൽ രാജീവ്(36)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.50ഓടെ സ്റ്റുഡിയോ അടച്ചു തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ അത് വഴി സംഘമായി വന്ന ഡി വൈ എഫ് ഐ പ്രവർത്തകനായ മൊട്ടവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.രാജീവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമിസംഘം ഓടിപോയി തുടർന്ന് നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Saturday, 23 May 2026

കോയിപ്പാട് വരികുളം തോടിലെ കൈയ്യേറ്റം ഒഴിപ്പിച്ചു

കോയിപ്പാട് 
വരികുളം തോടിലെ കൈയ്യേറ്റം ഒഴിപ്പിച്ചു 

ചാത്തന്നൂർ : സർക്കാർ ഭൂമി കൈയ്യേറി വഴി നിർമ്മിച്ച സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്.ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ കോയിപ്പാട് വാർഡിലെ പ്രമുഖ ഏലായായ വരികുളം ഏലായുടെ ഹൃദയഭാഗത്ത് കൂടി ഇത്തിക്കരയാറ്റിലേക്ക് 
ഒഴുകുന്ന വരികുളം തോടിന്റെ ഒഴുക്ക് തടസപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മണ്ണിട്ട് നിർമ്മിച്ച വഴിയാണ് റവന്യു അധികൃതർ പൊളിച്ചു മാറ്റിയത്. 2011ലാണ് ഭൂമാഫിയ സംഘം 
വരികുളം തോടിന്റെ ഭാഗത്ത് 
വസ്തുവാങ്ങി കെട്ടിടം കെട്ടി തോടിന് കുറുകെ മണ്ണിട്ട് നികത്തി സ്തുവിലേക്ക്
വഴി വെട്ടിയത് തുടർന്ന് ബിജെപി പ്രവർത്തകർ പരാതിയുമായി രംഗത്ത് വരികയും നിർമ്മാണപ്രവർത്തികൾക്ക് പഞ്ചായത്ത്‌ സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു തുടർന്ന് പതിനാല് വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ പഞ്ചായത്ത്‌ റവന്യു അധികാരികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 
ഭൂമി പൂർവ്വസ്ഥിതിയിലാക്കിയത് കൊല്ലം താലൂക്ക് തഹസീൽദാർ ജയപ്രസാദ്,
 മീനാട് വില്ലേജ് ഓഫിസർ സുനിൽകുമാർ, 
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ഒ.മഹേശ്വരി, പഞ്ചായത്ത്‌ സെക്രട്ടറി ബിജുകുമാർ,താലൂക്ക് സർവേയർ സുജിത് 
എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സംഘം എത്തിയാണ് ജെ സി ബി ഉപയോഗിച്ച് ഭൂമി പൂർവ്വസ്ഥിതിയിലാക്കിയത്.
ഫോട്ടോ :ജെ സി ബി ഉപയോഗിച്ച് നിർമ്മാണപ്രവർത്തികൾ നടത്തി ഭൂമി പൂർവ്വസ്ഥിതിയിലാക്കുന്നു.

*വഴിപാടുകളും മൂലമന്ത്രങ്ങളും*

*വഴിപാടുകളും മൂലമന്ത്രങ്ങളും*

ദേവീദേവന്മാര്‍ക്കോരോരുത്തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഭാരതീയ പൈതൃകം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌.   വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ.    അവ പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.

*ഗണപതി*

ഗണപതിഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പമാണ്‌ കറുകപ്പുല്ല്‌.    നിവേദ്യം അപ്പവും, മോദകവും.   അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്‌താര്‍ച്ചന മുതലായ അര്‍ച്ചനകളാണ്‌ പ്രധാനം.   ഗണപതിഹോമം നടത്തിയാലോ ഫലം വിഘ്‌നനാശനം.   ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍.
ചൊല്ലേണ്ട മൂലമന്ത്രം
‘ഓം ഗം ഗണപതയേ നമ:’
നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.

*ശ്രീമഹാവിഷ്‌ണു*

ശ്രീമഹാവിഷ്‌ണുവിന്‌ പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്‌ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ.   വിഷ്‌ണുസഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവകൊണ്ടുള്ള അര്‍ച്ചനയാണ്‌ ചെയ്യേണ്ടത്‌.   ഭഗവാന്‌ സുദര്‍ശനഹോമമാണ്‌ മുഖ്യം.  തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ്‌ ഫലങ്ങള്‍.
‘ഓം നമോ നാരായണായ’
(അഷ്‌ടാക്ഷരമന്ത്രം),
‘ഓം നമോ ഭഗവതേ വാസുദേവായ’
(ദ്വാദശാക്ഷരമന്ത്രം)
എന്നിവയാണ്‌ മൂലമന്ത്രങ്ങള്‍.  
ഇവ നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*ശ്രീപരമശിവൻ*
ശ്രീപരമശിവന്‌ ഇഷ്‌ട പുഷ്‌പം കൂവളത്തിലയാണ്‌.   ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം.   ഭസ്‌മാഭിഷേകം, ധാര തുടങ്ങിയവയാണ്‌ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ.    ശിവഭഗവാന്‌ രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം, മൃത്യുഞ്‌ജയഹോമം തുടങ്ങിയ ഹോമങ്ങളാണ്‌ നടത്തേണ്ടത്‌.   ഫലം ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ.
ശിവന്റെ മൂലമന്ത്രമായ
‘ഓം നമ:ശിവായ’
നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*ശ്രീരാമചന്ദ്രസ്വാമി*

ശ്രീരാമചന്ദ്രസ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ രാമതുളസി, മുല്ലമൊട്ട്‌ എന്നിവ.   പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ്‌ നിവേദ്യം.   ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം എന്നിവ ഫലം.
നിത്യേന നൂറ്റെട്ടുപ്രാവശ്യം
‘ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ…..
ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ’…..
ചൊല്ലുക.

*സരസ്വതീദേവി*

സരസ്വതീദേവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ താമര.   ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ്‌ നിവേദ്യം.   സരസ്വതീ പുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന.   ഫലം വിദ്യാഗുണം,
‘ഓം ഹ്രീം ഹ്രീം സരസ്വത്യൈ സ്വാഹാ’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക.  
(ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)

*ശ്രീകൃഷ്‌ണൻ*

ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ഇഷ്‌ടപുഷ്‌പമാണ്‌ നീലശംഖ്‌പുഷ്‌പം, കൃഷ്‌ണതുളസി മുതലായവ.   വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   സൗമനസ്യം, കലാവിജയം, സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം.  
ഓം ക്ലീം കൃഷ്‌ണായനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*മഹാലക്ഷ്‌മി*

മഹാലക്ഷ്‌മിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ വൈഷ്‌ണവസംബന്ധമായ എല്ലാ പുഷ്‌പങ്ങളും.   ശ്രീസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചനയായി കഴിക്കേണ്ടത്‌.    ഫലം ഐശ്വര്യം, തേജസ്സ്‌ മുതലായവ.  പാല്‍പ്പായസം മുതലായവയാണ്‌ നിവേദ്യങ്ങള്‍.
‘ഓം ഹ്രീം മഹാലക്ഷ്‌മ്യൈനമ:’
എന്ന മൂലമന്ത്രം നിത്യേന നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.

*ദുര്‍ഗ്ഗാഭഗവതി*

ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്‌ടപുഷ്‌പമാണ്‌ കുങ്കുമപ്പൂവ്‌.   ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചനകളാണ്‌ ദേവിക്ക്‌ തൃപ്‌തി നല്‍കുന്നത്‌.   പായസം, കൂട്ടുപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയാണ്‌ ഫലം.
‘ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:’
എന്ന്‌ നിത്യേന നൂറ്റിയെട്ട്‌ പ്രാവശ്യം ചെല്ലുക.

*ശ്രീപാര്‍വ്വതി*

ശ്രീപാര്‍വ്വതിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചെമ്പരത്തി എന്നിവ.   സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ നടത്താറുള്ളത്‌. ഫലമോ സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ.   പായസമാണ്‌ നിവേദ്യം.
‘ഓം ഹ്രീം ഉമായൈ നമ:’
എന്ന മൂലമന്ത്രം നൂറ്റിയെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

*ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി*

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌.   കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍.  
‘ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

*ഹനുമാൻ*

ഭക്‌തഹനുമാന്‌ കദളിപ്പഴം ആണ്  നിവേദ്യം.   വെറ്റിലമാലയാണ്‌ മറ്റ്‌ വഴിപാട്‌. വീര്യം, ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ്‌ ഫലം.  
”ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:”
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*ശ്രീഅയ്യപ്പന്‍*

ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്‌താവ്‌ തുടങ്ങിയവര്‍ക്ക്‌ ചെത്തി മുതലായ പുഷ്‌പങ്ങളാണ്‌ പ്രാധാന്യം.   ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന എന്നിവയാണ്‌ അര്‍ച്ചനകള്‍.   നാളികേരമുടയ്‌ക്കലാണ്‌ പ്രത്യേക വഴിപാട്‌.   നെയ്യഭിഷേകം, ഭസ്‌മാഭിഷേകം എന്നിവയാണ്‌ അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ്‌ നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ്‌ ഫലങ്ങള്‍.
‘ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*ശ്രീസുബ്രഹ്‌മണ്യൻ*

ശ്രീസുബ്രഹ്‌മണ്യ (മുരുകന്‍) സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചുവന്നപൂക്കള്‍ എന്നിവ.  കുമാരസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന.   പഞ്ചാമൃതം, പാല്‍ എന്നിവയാണ്‌ നിവേദ്യങ്ങള്‍.   പഞ്ചാമൃതം, ഭസ്‌മം എന്നിവയാണ്‌ പ്രധാന അഭിഷേകങ്ങള്‍.   ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ്‌ ഫലം. 
‘ഓം വചത്ഭുവേ നമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*നാഗരാജാവ്‌ നാഗയക്ഷി*

നാഗരാജാവ്‌ നാഗയക്ഷി തുടങ്ങിയവര്‍ക്ക്‌ സര്‍പ്പസൂക്‌തപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന.   നൂറും പാലുമാണ്‌ അഭിഷേകം.   കവുങ്ങിന്‍പൂക്കുലയാണ്‌ നിവേദ്യം.   ഉരുളികമഴ്‌ത്തല്‍ ആണ്‌ പ്രത്യേക വഴിപാട്‌. സര്‍പ്പദോഷശാന്തിയാണ്‌ ഫലം.  
‘ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം നാഗരാജാവിനും,
‘ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:’ നാഗയക്ഷിക്കും ഉരുക്കഴിക്കുക.

*മത്സ്യമൂര്‍ത്തി*

മത്സ്യമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ മന്ദാരം.   മലര്‍പ്പൊടിയാണ്‌ നിവേദ്യം.   ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം.

*കൂര്‍മ്മമൂര്‍ത്തി*

കൂര്‍മ്മമൂര്‍ത്തിക്ക്‌ ഇഷ്‌ടപുഷ്‌പം ചെത്തിമൊട്ട്‌.   നിവേദ്യം ത്രിമധരം, അപ്പം മുതലായവ.   ഗൃഹലാഭം, ദീര്‍ഘായുസ്സ്‌, ഇന്ദ്രിയനിഗ്രഹം എന്നിവയാണ്‌ ഫലങ്ങള്‍.

*വരാഹമൂര്‍ത്തി*

വരാഹമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പം തുളസിയും, നിവേദ്യം അപ്പവും, നെയ്‌പ്പായസവുമാണ്‌.   വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ്‌ ഫലം.

*നരസിംഹമൂര്‍ത്തി*

നരസിംഹമൂര്‍ത്തിയുടെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ്‌ ഫലങ്ങള്‍.

*ദക്ഷിണാമൂര്‍ത്തി*

ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ കൂവളത്തിലയും, മറ്റ്‌ ശിവാരാധനാ പുഷ്‌പങ്ങളും.   രുദ്രസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. രുദ്രാഭിഷേകമാണ്‌ അഭിഷേകം. രുദ്രഹോമമാണ്‌ ഹോമം.   അറിവ്‌, ദീര്‍ഘായുസ്സ്‌, മുക്‌തി എന്നിവയാണ്‌ ഫലങ്ങള്‍.

*നവഗ്രഹങ്ങള്‍*

നവഗ്രഹങ്ങള്‍ക്ക്‌ നവഗ്രഹമന്ത്രാര്‍ച്ചനയാണ്‌ അര്‍ച്ചന.   ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ്‌ പ്രത്യേക വഴിപാടുകള്‍.   ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ്‌ ഫലം.

*പരശുരാമൻ*

പരശുരാമന്‌ ഇഷ്‌ടപുഷ്‌പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്‌.   ആയോധനകലകളില്‍ വിജയം, ശത്രുനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ്‌ ഫലങ്ങള്‍.

*വാമനമൂര്‍ത്തി*

വാമനമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ വാടാകുറിഞ്ഞിപ്പൂവ്‌.   കദളിപ്പഴം, പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം.

*ബലരാമൻ*

ബലരാമന്റെ ഇഷ്‌ടപുഷ്‌പം വെളുത്തശംഖ്‌പുഷ്‌പം.   നിവേദ്യം പായസം.   വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ്‌ ഫലങ്ങള്‍.

പരിശുദ്ധമായ ശരീരത്തോടും മനസ്സോടുംകൂടി ഭക്‌തിപുരസ്സരം മേലുദ്ധരിച്ച കാര്യങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ക്ക്‌  സദ്‌ഫലം സുനിശ്‌ചയം.....

* ഹരി ഓം *

Tuesday, 19 May 2026

ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല സ്വീകരണം

ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല സ്വീകരണം 
ചാത്തന്നൂർ : എൻ ഡി എയുടെ 
വിജയാരവം മുഴക്കി ജനനായകൻ
എത്തി, ജനങ്ങൾ ഇരമ്പിയാർത്തു. 
ചാത്തന്നൂരിനെ ഇളക്കിമറിച്ച് ബി.ബി. ഗോപകുമാർ എം എൽ എയുടെ മണ്ഡലം പര്യടനം.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ സ്വീകരണത്തിന്റെ സമാരംഭ സ്ഥലമായ കളിയാക്കുളത്ത് എം എൽ എ 
എത്തുമ്പോഴേക്കും പാർക്കും പരിസരവും ജനസഞ്ചയമായിരുന്നു തുടർന്ന് കോരിചൊരിയുന്ന മഴയെ വെല്ലുന്ന ആവേശത്താൽ ഒരോ സ്വീകരണസ്ഥലങ്ങളിലും 
എം എൽ എ 
എത്തിയപ്പോൾ ആവേശം അലതല്ലി.
 പായസം വച്ച് വിളമ്പിയും 
മധുരപലഹാരങ്ങൾ 
വിതരണം ചെയ്തും ചാത്തന്നൂരിലെ ജനങ്ങൾ ബിജെപിയുടെ വിജയം ആഘോഷിക്കുകയാണ് 
ചാത്തന്നൂർ പഞ്ചായത്തിന്റെ അൻപതോളം സ്ഥലങ്ങളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മീനാട് അവസാനിച്ചു 
ചാത്തന്നൂർ സുരേഷ് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സി. രാജൻപിള്ള, പരവൂർസുനിൽ,
കളിയാക്കുളം ഉണ്ണി, കൃഷ്ണരാജ്,ശ്യാംമീനാട്, ശ്രീകുമാർ,അനിത്ത്കുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :കളിയാക്കുളം പാർക്കിൽ നൽകിയ സ്വീകരണയോഗത്തിൽ കളിയാക്കുളം ഉണ്ണി താമരപൂവ് നൽകി സ്വീകരിക്കുന്നു.



  

ബി. ബി. ഗോപകുമാറിന് സ്വീകരണം നൽകി

 ബി. ബി. ഗോപകുമാറിന് സ്വീകരണം നൽകി 

ചാത്തന്നൂർ: താഴം കാഞ്ഞിരത്തുംവിള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് 
സ്വീകരണം നൽകി.പങ്കജ്ഷാജി  അധ്യക്ഷത വഹിച്ചു. മണമേൽ മണിലാൽ, അജയൻ പവിത്രൻ,വിജയൻപവിത്രൻ.. എന്നിവർ സംസാരിച്ചു.
ഫോട്ടോ : താഴം കാഞ്ഞിരത്തുംവിള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് 
സ്വീകരണം നൽകിയപ്പോൾ 

ഉളിയനാട് സർക്കാർ ഹൈസ്കൂളിൽ ബി. ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു

ഉളിയനാട് സർക്കാർ ഹൈസ്കൂളിൽ ബി. ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു 

ചാത്തന്നൂർ : എസ് എസ് എൽ സി 
 പരീക്ഷയിൽ 100% വിജയം കൈവരിച്ച 
ചിറക്കര പഞ്ചായത്തിലെ 
ഉളിയനാട് ഗവൺമെന്റ് ഹൈസ്കൂളിൽ
ബി. ബി. ഗോപകുമാർ എം എൽ എ 
എത്തി ആശംസകൾ നേർന്നു. 
സ്കൂളിന്റെ ശോചനീയവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ബി.ബി.ഗോപകുമാർ 
മുടങ്ങി കിടക്കുന്ന 
നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീക്കരിക്കുമെന്ന് സ്കൂൾ അധികൃതർക്കും നാട്ടുകാർക്കും ഉറപ്പ് നൽകി.
ബിജെപി നേതാവ് രാജേഷ് മുല്ലശേരിയും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ: ബി. ബി. ഗോപകുമാർ 
ഉളിയനാട് സ്കൂൾ സന്ദർശിക്കുന്നു 




പാരിപ്പള്ളി മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ പ്രമേയം

പാരിപ്പള്ളി 
മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ 
ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ പ്രമേയം 

ചാത്തന്നൂർ : പാരിപ്പള്ളി 
മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ 
ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ ഗ്രാമപഞ്ചായത്ത്‌ അംഗം ദർശൻ.പി. നായരുടെ പ്രമേയം ഭരണസമിതി ഐകകണ്ടേന അംഗീകരിച്ചു 
പാരിപ്പള്ളി മെഡിക്കൽ കോളേജ് നിലവിൽ അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുടെ പ്രമേയം. നിലവിൽ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി പ്രവർത്തനം വളരെ ശോചനീയമാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ട ക്യാഷ്യാലിറ്റിയിൽ സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന ആവശ്യമാണ് പ്രധാനമായും പ്രമേയത്തിലെ ആവശ്യം.
 24 മണിക്കൂറും സീനിയർ ഡോക്‌ടർമാരുടെ സേവനം ക്യാഷ്യാലിറ്റിയിൽ ലഭ്യമാക്കണം.
 ട്രോമ കെയർ യൂണിറ്റ് പ്രവർത്തനക്ഷമമാകണം.മലിന ജല ട്രീറ്റ്‌മെൻറ്റ് (എസ് ടി പി ) കാര്യക്ഷമമാകണം.
 പുതിയ പണിപൂർത്തിയായ ക്രിട്ടി 
ക്കൽ കെയർ യൂണിറ്റ് (സി സി യു ) കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്‌ത് സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഉപകരണ സംവിധാനങ്ങളും നഴ്സിംഗ് അസിസ്റ്റൻറ്റ് മാരെയും വിദഗ്ദ‌ ഡോക്ടേഴ്സിനേയും നിയമിച്ചുകൊണ്ട് മാതൃകാ പരമായ നിലയിലേക്ക് ഈ മെഡിക്കൽ കോളേജിനെ ഉയർത്തികൊണ്ടുവരണമെന്ന നിരവധി ആവശ്യങ്ങളാണ് പ്രമേയത്തിലുള്ളത്.
ആശുപത്രിയുടെ ദൈനംദിന 
മെയിൻറ്റൈൻസിലെ അപര്യാപ്തത,
ഡ്രോമ കെയർ യൂണിറ്റ് പ്രവർത്തന ക്ഷമം ആക്കുക 
കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം നടക്കുന്ന കൃട്ടിക്കൽ കെയർ യൂണിറ്റ് 
 അടിയന്തിരമായി ഉദ്ഘാടനം നടത്തി സേവനം ഉറപ്പ് വരുത്തണം.
എന്നി ആവശ്യങ്ങൾ ആണ് പ്രമേയത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ ആരോഗ്യ സ്ഥാപനത്തെ അതിൻറ്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്ന നിലയിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ് എന്നാണ് പാരിപ്പള്ളി ടൌൺ ഗ്രാമപഞ്ചായത്ത്‌ അംഗം ദർശൻ. ജി. നായരും ഗ്രാമപഞ്ചായത്ത്‌ അംഗംങ്ങളോടും ജന്മഭൂമിയോട് പറഞ്ഞു.





മഴയെത്തിയിട്ടും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല

കൊല്ലം : മഴയെത്തിയിട്ടും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല 
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും കാണിക്കുന്ന അലംഭാവത്തിന് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടും അനങ്ങാപാറനയം സ്വീകരിക്കുകയാണ് 
തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ.
അടിസ്ഥാനപരമായി ഏറ്റവും വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണ് മഴക്കാലത്തെ പകർച്ചവ്യാധികളിൽ നിന്ന് പൊതുസ മൂഹത്തെ രക്ഷിക്കുക എന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജില്ല വൈറൽ രോഗങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന  സ്ഥിതിവിശേഷം നില നിൽക്കുന്നുണ്ട്.
ശുചിത്വ കേരളം ആരോഗ്യ കേരളം എന്ന മുദ്രാവാക്യമുയർത്തി ഓരോ വർഷവും നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങ ളാണ് ഇത്തരത്തിൽ ഇപ്പോൾ സ‌ംഭനാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നത്.
കൊല്ലം കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും ശുചീകരണം നടക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി എത്രത്തോളം ഉണ്ടെന്നുള്ളത് അതിനു ചുമതലപ്പെട്ടവർ തന്നെ പരിശോധിച്ചു ബോധ്യപ്പെടേ ണ്ടതാണ്. ജില്ലയിലെ ഭൂരിപക്ഷം 
പഞ്ചായത്തുകളിലും  നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല  എന്ന് മാത്രമല്ല ഒരു വഴിപാട് പോലെ ചിലയിടങ്ങളിൽ നടക്കുന്ന മഴക്കാ ലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനത്തിലും സോഷ്യൽ മീഡിയയിലും ഒതുങ്ങുകയാണ്.പലയിടത്തും പ്രതിപക്ഷ കക്ഷികൾ പ്രതിക്ഷേധവുമായി രംഗത്തുണ്ട്.
ആരോഗ്യവകുപ്പ് 
ഇക്കാര്യത്തിൽ നൽകിയിട്ടുള്ള 
മുന്നറിയിപ്പുകൾ ഒരു പരിധിവരെ എങ്കിലും ഗൗരവപൂർവം ആയി കൈകാര്യം ചെയ്ത‌ില്ലെങ്കിൽ അതിനു വിലയായി പലപ്പോഴും മനുഷ്യജീവൻ തന്നെ കൊടുക്കേണ്ടിവരുന്ന ഒരു ദൗർഭാഗ്യകരമായ അവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ട് ഇക്കാര്യത്തിലെ ഗൗരവം അറിയാമെങ്കിലും ഫണ്ടില്ലെന്നും മതിയായ ജീവനക്കാർ അനുവദിക്കപ്പെട്ടിട്ടില്ലെന്നു മൊക്കെയുള്ള കാരണങ്ങൾ നിരത്തി പല തദ്ദേശസ്ഥാപ നങ്ങളും ഉദ്യോഗസ്ഥരും കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തുന്നുണ്ട്. 

@ മാലിന്യനീക്കം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം 

ജൈവ അജൈവ മാലിന്യങ്ങൾ കുന്നുകൂടി യഥാസമയം നീക്കം ചെയ്യപ്പെടാതെ അവശേഷിക്കുന്നത് രോഗങ്ങളെ വേഗത്തിൽ ക്ഷണിച്ചു വരുത്തുന്നു. ജലം ഒഴുക്കിന് സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകിച്ച് ഓടകൾ അഴുക്കുചാലുകൾ എന്നിവ യഥാസമയം വൃത്തിയാക്കി സൂക്ഷിക്കാനും അവയിലെ മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും തദ്ദേശസ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട ഏജൻസികളും തയ്യാറാകണം 
റസിഡൻസ് അസോസിയേഷനുകളെയും മ പൗരസമിതികളെയും ഉൾപ്പെടുത്തി .
 അതാത് പ്രദേശങ്ങളിൽ 
 സഹകരിച്ച് മാലിന്യ നീക്കം നടത്തണം 
മാലിന്യം നിർമ്മാജ്ജനത്തിൻ്റെ എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏജൻസികൾക്ക്  വിട്ടു കൊടുക്കാതെ 
 പരിസരം വൃത്തികേടാക്കാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമിതികൾ കൂടി ഏറ്റെടുത്താൽ അത് നമ്മുടെ ശുചീകരണ യജ്ഞങ്ങളെ വിജയിപ്പിക്കും. എന്തായാലും ആരോഗ്യത്തിന്റെ അടിസ്ഥാനഘടകം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണെന്നിരിക്കെ അടിന്തരമായി അതിനുള്ള നടപടികൾ കൈകൊള്ളണം 

@ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത 

മുൻകാലങ്ങളിൽ ഒരുവിധം ഭംഗിയായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർ ത്തനങ്ങൾ നടന്നപ്പോൾ പോലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്നു.
ഇത്തരത്തിൽ ഒരു ഭീഷണി നിലനിൽക്കു ഇപ്പോഴാണ് തദ്ദേശസ്ഥാപനങ്ങൾ അടക്കം ഇക്കാര്യത്തിൽ ഇത്തവണ വലിയ അലംഭാവം കാണിക്കുന്നത്.
ജില്ലാ ഭരണംകൂടവും 
തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.ആരോഗ്യരംഗത്തെ വിദഗ്‌ധർ അടക്കം നിരവധിപേർ ഇക്കാ ര്യങ്ങളിൽ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ട് ദിവസങ്ങൾ ഏറെയായി. അവരുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും എല്ലാം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവഗണിക്കുകയാണ്.വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചീകരണത്തിനും വളരെയധികം പ്രാധാന്യം നൽകിയി ല്ലെങ്കിൽ നാം ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. 


@ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം 

ഇനി വരുന്നത് സ്‌കൂൾ തുറപ്പിന്റെ സമയം കൂടി ആയതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇക്കാര്യത്തിലെ ഉദാസീന സമീപനം ഒരു രീതിയിലും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതല്ല. 
സ്കൂളുകൾ സുരക്ഷിതത്വമാക്കി 
കുട്ടികളെ ബാധിക്കുന്ന നിരവധി രോഗങ്ങൾ മഴക്കാലങ്ങളിൽ സർവ്വ സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട് എന്നിരിക്കെ പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങളെ സംരക്ഷിച്ച എടുക്കുക എന്നത് അതീവ ദുഷ്‌കരമായ ഒരു ദൗത്യമാണ്. കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ വലിയൊരു ശതമാനവും അവർ ഇടപഴകുന്ന പരിസരങ്ങളിൽ നിന്ന് പകർച്ചവ്യാധിയുടെ രൂപത്തിൽ എത്തുന്നതാണ്. വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ തന്നെ കുട്ടികളെ ഇത്തരം രോഗബാധകളിൽ നിന്ന് നമുക്ക് രക്ഷിക്കാനാകും എന്നിരിക്കെ സ്കൂളുകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി മഴക്കാലത്തിന് വളരെ മുമ്പ് തന്നെ നാം ഇക്കാര്യ ത്തിൽ സുരക്ഷിതത്വം കൈവരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്ത്.




ചാത്തന്നൂരിൽ സ്വയം വിമർശനവുമായി സിപിഐ അവലോകനയോഗങ്ങൾ

ചാത്തന്നൂരിൽ സ്വയം വിമർശനവുമായി സിപിഐ അവലോകനയോഗങ്ങൾ 

ചാത്തന്നൂർ :ചാത്തന്നൂരിൽ സ്വയം വിമർശനവുമായി സിപിഐ സ്ഥാനാർഥി നിർണ്ണയത്തിൽ പാളീച്ച പറ്റിയെന്ന് ഇരു മണ്ഡലം കമ്മിറ്റികളും.സംസ്ഥാന ഏക്സിക്യുട്ടിവ് അംഗവും സ്ഥാനാർഥിയുമായ ആർ. രാജേന്ദ്രൻ സംസ്ഥാന എക്സിക്യുട്ടിവ് അംഗമെന്ന നിലയിൽ സീറ്റ് ചോദിച്ചു വാങ്ങി  വന്ന് മത്സരിച്ചത് തെറ്റായിപോയി എന്ന് അവലോകനയോഗത്തിൽ നേതാക്കൾ ചൂണ്ടികാണിച്ചു. ജി. എസ്. ജയലാൽ മാറുമ്പോൾ പ്രാദേശികമായുള്ള സ്ഥാനാർഥി വേണമായിരുന്നു അതിന് പകരം മണ്ഡലംകമ്മിറ്റികളുടെ അഭിപ്രായത്തിന് ചെവികൊടുക്കാതെ സ്ഥാനാർഥിയെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിൽ നിശിതമായി വിമർശിച്ചു കൊണ്ടാണ് മണ്ഡലം എക്സിക്യുട്ടിവ് അംഗങ്ങൾ രംഗത്ത് വന്നത്.ഭരണവിരുദ്ധ വികാരം ചാത്തന്നൂരിൽ ബിജെപിയ്ക്ക് അനുകൂലമായി മാറി ഒപ്പം ബിജെപി പ്രവർത്തകരെ നിരീക്ഷിച്ചപ്പോൾ ആർ എസ് എസ് നടത്തിയ പ്രവർത്തനം കാണാതെ പോയി.പാർട്ടി അനുഭാവികൾ പോലും ബിജെപിയ്ക്ക് അനുകൂലമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് ഇ തിരഞ്ഞെടുപ്പിൽ വ്യക്തമായി എന്ന് ചൂണ്ടികാണിച്ചു സ്വയം വിമർശനം നടത്തുകയായിരുന്നു സിപിഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ അവലോകന യോഗത്തിൽ.അംഗങ്ങൾ.

@ സി പി എമ്മിനെതിരെയും വിമർശനം 

സിപിഎം പ്രവർത്തകരുടെ നിസ്സഹകരണം ഇടതുശക്തികേന്ദ്രങ്ങളിൽ വൻതോതിൽ വോട്ട് ചോർന്നതായി സിപിഐ അവലോകന യോഗത്തിൽ അംഗങ്ങൾ പറഞ്ഞു പൂതക്കുളവും പരവൂരും ചിറക്കരയിലും ഉണ്ടായ വോട്ട് കുറവ് അതിന്റെ തെളിവാണ്. സിപിഎം ഒറ്റയ്ക്ക് ഭരിച്ചിരുന്ന പൂതക്കുളവും ഇരു പാർട്ടികളുടെയും. ശക്തികേന്ദ്രമായിരുന്ന ചിറക്കരയും കൈവിട്ട അവസ്ഥയിലാണ് രണ്ടിടത്തും പാർട്ടി പ്രവർത്തനം നിലച്ചിരിക്കുന്നു കമ്മിറ്റികൾ കടലാസ്സിൽ ഒതുങ്ങിയെന്നുമുള്ള സ്വയം വിമർശനം നടത്തി 

@ സ്ഥാനാർഥി സ്വന്തം നിലയിൽ നടത്തിയ പ്രവർത്തനം ദോഷമായി.

ഇടതുമുന്നണിയുമായി കൂടിയാലോചന ഇല്ലാതെ സ്ഥാനാർഥിയുടെ സ്വന്തം നിലയിലുള്ള പ്രവർത്തനം പാർട്ടിയ്ക്ക് ദോഷം ചെയ്തു.ബന്ധുക്കളെയും ബന്ധങ്ങളും ഉപയോഗിച്ച് കൊണ്ട് നടത്തിയ പ്രചരണത്തിൽ പാർട്ടിയിലെ ഒരു വിഭാഗം എതിരായതായി അംഗങ്ങൾ പറഞ്ഞു.
 കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ വിമതസ്ഥാനാർഥിയായി മത്സരിച്ച സിപിഎം 
വിമതപ്രവർത്തകനെ കൂട്ട് പിടിച്ചു പ്രചരണം നടത്തിയത് പാർട്ടി ശക്തികേന്ദ്രമായ 
ചാത്തന്നൂർ ഈസ്റ്റ് മേഖലയിലെ 
കാരംകോട് ഭാഗത്തെ അഞ്ചു പിന്നിൽ പോകുവാൻ കാരണമായി ചാത്തന്നൂരിൽ നിന്നുള്ള മണ്ഡലം ഏക്സിക്യുട്ടിവ് അംഗം ചൂണ്ടികാട്ടി.ബ്രാഞ്ച് കമ്മിറ്റികളെ നോക്ക് 
കുത്തിയാക്കി സിപിഎം വിമതനായ 
കരാറുകാരൻ പ്രവർത്തനം നടത്തിയപ്പോൾ സിപിഐ പ്രവർത്തകർ മാറി നിന്നു.

@ ജി. എസ്. ജയലാലിനെതിരെയും വിമർശനം 
മുൻ എം എൽ എ ജി.എസ്. ജയലാലിന് 
 എതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. പാർട്ടിയിലും ഭരണത്തിലും സൗകര്യങ്ങളും പദവികളും ലഭിച്ചവർ 
ആർ. രാജേന്ദ്രന്റെ 
അതിൽ ആനന്ദിച്ചെന്നും എന്നാൽ മുഴുവൻസമയവും പ്രസ്ഥാനത്തിനായി പ്രവർത്തിച്ചവർക്ക് ഒന്നുംകിട്ടാതെ വന്നപ്പോൾ അസ്വസ്ഥരായെന്നും 
ഒരു മണ്ഡലം കമ്മിറ്റി  അംഗത്തിന്റെ രൂക്ഷവിമർശം.പാർട്ടി അറിഹിക്കുന്നതിൽ കൂടുതൽ പരിഗണന കൊടുത്തപ്പോൾ 
പാർട്ടിയിൽ നിന്ന് അകന്നു വീണ്ടും വീണ്ടും സ്ഥാനാർഥിയാവണമെന്ന മോഹം ജയലാലിന് ഉണ്ടായി.ഇതിലുള്ള പ്രതിഷേധം വോട്ടിങ്ങിൽ പ്രതിഫലിച്ചതായി ചർച്ചയിൽ പറഞ്ഞു. നാലാംതവണയും എം എൽ എ ആവണമെന്നുള്ള ആഗ്രഹത്തിൽ നടന്ന ജയലാൽ പാർട്ടിയുമായി ആലോചിക്കാതെ സ്വന്തം നിലയിൽ പ്രചരണം തുടങ്ങുകയും സ്ഥാനാർഥി മാറിയതോടെ പ്രചരണം അവസാനിപ്പിക്കുകയുമാണ് ചെയ്തത് എന്ന ആരോപണം ഉയർത്തി കൊണ്ട് ശക്തമായ വിമർശനം ആണ് അംഗങ്ങൾ ഉയർത്തിയത്. എം എൽ എ ആയതിന് ശേഷം പാർട്ടിയെ നോക്ക് കുത്തിയാക്കി സ്വന്തം നിലയിൽ പ്രവർത്തനം നടത്തിയെന്ന് അംഗങ്ങൾ ഒന്നടങ്കം ആരോപിച്ചു പാർട്ടിസമ്മേളനങ്ങളിൽ മാത്രം ഒതുങ്ങി.
ബ്രാഞ്ച് മുതൽ മണ്ഡലം കമ്മിറ്റികളിൽ വരെ സ്വന്തം ആൾക്കാരെ തിരുകികയറ്റി 
പാർട്ടിയെ വരുതിയിലാക്കിയാപ്പോൾ പാർട്ടി പ്രവർത്തനം ഇല്ലാതായി  സമ്മേളനത്തിന് മാത്രം എത്തുന്ന വെറും ആൾക്കൂട്ടമായി മാറി പാർട്ടിയെ നിയോജക മണ്ഡലത്തിൽ തകർത്തുവെന്നും മണ്ഡലംകമ്മിറ്റി അംഗങ്ങൾ പറഞ്ഞു. അത് കൊണ്ട് തന്നെ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്നും ജി.എസ്.ജയലാലിന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്നും അംഗങ്ങൾ ചൂണ്ടികാട്ടി.
ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ഘട്ടംഘട്ടമായി വോട്ട് കുറഞ്ഞപ്പോൾ പാർട്ടിയുടെ മുന്നറിയിപ്പ് ജയലാൽ അവഗണിച്ചു.ഇടതുശക്തികേന്ദ്രങ്ങളായ 
സ്വന്തം പഞ്ചായത്തായ കല്ലുവാതുക്കലിലും തൊട്ടടുത്ത പഞ്ചായത്ത്‌ ആയ ചിറക്കരയിലും 
സ്വന്തം ബൂത്തിലും തുടർച്ചയായി പിന്നിൽ പോയിട്ടും പാർട്ടി വളർത്തുന്ന നടപടികൾ കൈകൊണ്ടില്ല പാർട്ടിയെ അവഗണിച്ചു സ്വന്തം നിലയിൽ വളരാൻ ആണ് ജയലാൽ ശ്രമിച്ചത് എന്ന് അംഗങ്ങൾ പറഞ്ഞു.

@ സിപിഐ സംസ്ഥാന നേതാക്കളിൽ അമ്പരപ്പ്

ഇടതുമുന്നണിയുടെ നെടുംതൂണുകളിൽ ഒന്നായ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ചേർന്ന ആദ്യ 
അവലോകനയോഗത്തിൽ ബൂത്ത്‌ തല റിപ്പോർട്ടിൽ  നേതാക്കൾക്ക് അമ്പരപ്പ്. പാർട്ടി അണികൾക്ക് എന്തു സംഭവിച്ചു. നിയോജക മണ്ഡലത്തിൽ 
 ഇത്രയും വലിയ വോട്ടുചോർച്ചയുണ്ടായ കാരണങ്ങൾ തലനാരിഴ കീറി പരിശോധിക്കാൻ യോഗത്തിൽ തീരുമാനം. പാർട്ടി കോട്ടകളെ അമ്പരപ്പിച്ച ബിജെപി 
വിജയത്തിന് അനുഭാവികളുടെയും വർഗബഹുജന സംഘടനകളുടെയും പ്രവർത്തകരുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് നേതൃത്വം വിലയിരുത്തി.  ലോക്കൽ, ബ്രാഞ്ച് കമ്മിറ്റിവരെ തിരഞ്ഞടുപ്പ് വിശകലനയോഗത്തിൽ അണികളുടെയും പ്രവർത്തകരുടെയും അഭിപ്രായം കേൾക്കും. മേൽക്കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച് രണ്ടോ മൂന്നോ അംഗങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളിച്ച് ചർച്ച പൂർത്തിയാക്കുന്ന മുൻകാലങ്ങളിലെ ഏർപ്പാട് ഇത്തവണയുണ്ടാകില്ലഎന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കി.



Saturday, 16 May 2026

പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.

പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.

ചാത്തന്നൂർ : പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.
കൊട്ടിയം രാജേന്ദ്രവിലാസത്തിൽ 
ശ്രുതിവർമ്മ(40),ചാത്തന്നൂർ ചരുവിളപുത്തൻവീട്ടിൽ ഗോപിനാഥൻപിള്ള(65),
പരവൂർ ശാരികയിൽ 
ശരത് (35), ബസ് ഡ്രൈവർ കണ്ണനല്ലൂർ സരികമൻസിലിൽ ഫിറോസ് (41),പെരുമ്പുഴ അവിട്ടത്തിൽ അഖില(33),മകൻ അധ്വത് (9),തിരുമുല്ലാവരം പേഴതിൽ വടക്കതിൽ വീട്ടിൽ മിനി (52), സുരേഷ്ബാബു 
കൽഹാര ബസിന്റെ ഡ്രൈവർ സന്ദീപ് (40)നെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ചാത്തന്നൂർ - പരവൂർ റോഡിൽ നെടുങ്ങോലം കോട്ടേക്കുന്ന് ക്ഷേത്രത്തിന് മുന്നിലെ കൊടുംവളവിൽ ഇന്നലെ വൈകുന്നേരം 6.15ഓടെ ബിസ്മില്ല -കൽഹാര എന്ന ബസുകൾ ആണ് കൂട്ടിയിടിച്ചത്. ചാത്തന്നൂർ ഭാഗത്ത് നിന്നും വന്ന പ്രൈവറ്റ് ബസ്സ് ഓട്ടോറിക്ഷയെ  മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർ ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ബസിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്ക കോളേജിലേക്കും മാറ്റുകയായിരുന്നു അപകടത്തെ തുടർന്ന് ചാത്തന്നൂർ -പരവൂർ റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു പോലിസ് വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ചു വിട്ടു തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് ബസുകൾ റോഡിൽ നിന്നും മാറ്റി 
ഒന്നര മണിക്കൂറിന് ശേഷം 
ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു പരവൂർ പോലിസ് കേസെടുത്തു.
ഫോട്ടോ :അപകടത്തിൽപ്പെട്ട വാഹനങ്ങൾ 


 

പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ 
അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ 
അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മീനാട് പാലത്തിനും നെടുങ്ങോലം വടക്കേമുക്കിനുമിടയിൽ 
ചെറിയതോതിൽ കയറ്റവും അടുത്തടുത്തായി രണ്ടു കൊടുംവളവുകളും ഒരു കൊടുംവളവിന് സമീപം നാല്പ്പതടിയോളം താഴ്ചയും അതേ സൈഡിൽ മുപ്പത് അടിയോളം ഉയർന്ന പ്രാദേശമാണിത്.റോഡ് അത്യാധുനിക നിർമ്മിച്ചുവെങ്കിലും വേണ്ടത്ര സുരക്ഷിതത്വം ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. പരവൂർ -ചാത്തന്നൂർ റോഡിൽ വീതി കുറഞ്ഞ പ്രാദേശമാണിത് പരമാവദി രണ്ട് വലിയ വാഹനങ്ങൾ കടന്ന് പോകാൻ തന്നെ പ്രയാസമുള്ള ഇവിടെ കാൽനടയാത്ര പോലും ദുഃഷ്കരമാണ് രണ്ട് ബസുകൾ ഇരുസൈഡിൽ നിന്നും വന്നാൽ ഒഴിഞ്ഞു നിൽക്കാൻ പോലും പറ്റില്ല.സ്ഥിരം അപകടമേഖലയായ ഇവിടെ പ്രൈവറ്റ് ബസുകൾ യാത്രക്കാരെ കുത്തിനിറച്ച് അമിതവേഗത്തിൽ കുതിച്ചു പായുന്നത്. പ്രൈവറ്റ് ബസുകളെ അമിതവേഗതയാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിന്റെ പ്രധാനകാരണം ഇ അമിത വേഗതയിൽ ഒരു ഓട്ടോറിക്ഷയും അതിനുള്ളിലെ യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സ്‌ഥിരമായി കടന്നുപോകുന്ന പ്രൈവറ്റ് ബസുകളുടെ ഡ്രൈവർമാർക്ക്  റോഡിൻ്റെ അവസ്‌ഥ അറിയാവുന്നതിനാൽ ഈ ഭാഗത്ത് എത്തുമ്പോൾ വേഗം കുറച്ച് വളരെ ശ്രദ്ധയോടെയാണ് പോകാറുള്ളത്. റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് വളവിൽ എത്തുമ്പോഴാണ് അപകടാവസ്‌ഥ മനസ്സിലാക്കുക. ഇത്തരം സാഹചര്യത്തിൽ എതിർ ദിശയിൽനിന്ന് വാഹനം ഇല്ലാത്തതിനാലാണ് പലരും രക്ഷപ്പെടുന്നത്. കൊടുംവളവായിട്ടും സുരക്ഷാ മുന്നറിയിപ്പുകൾ സ്‌ഥാപിക്കാനോ, സ്പീഡ് ബ്രേക്കറുകൾ സ്‌ഥാപിച്ച് വേഗം കുറച്ചു പോകുന്നതിനോ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്

@ കൊടുംവളവിൽ യാതൊരു സുരക്ഷയും ഒരുക്കാൻ നാളിതുവരെ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല.
@ റോഡിന്റെ വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ചു കൊണ്ട് രണ്ട് ഭാഗത്ത് നിന്നും കടന്ന് വരുന്ന വാഹനങ്ങൾ വൺവേ സംവിധാനത്തിൽ കടന്ന് പോകുവാൻ അവസരം ഒരുക്കണം ഒപ്പം ഇരു സൈഡിലും കാൽനടയാത്രകാർക്ക് നടന്ന പോകുന്നതിന് നടപ്പാത ഒരുക്കണം 
@ ഈ വളവുകളിൽ അപകടസാധ്യതയുടെ സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമായ തെരുവിളക്കുകൾ ഉറപ്പാക്കണം 
@ചിറക്കര പഞ്ചായത്തിൽ 
ഉൾപ്പെട്ട പ്രദേശമാണ് ഇവിടെ പഞ്ചായത്ത്‌ ഇടപ്പെട്ട് നെടുങ്ങോലം വടക്കേമുക്ക് മുതൽ മീനാട് പാലം വരെയുള്ള ഇവിടെ 
കൂടുതൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം 

@ കുത്തനെയുള്ള താഴ്ചയുള്ള ഭാഗത്ത് 
റോഡിൽ സംരക്ഷണഭിത്തി നിർമിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ഉയർച്ചയുള്ള ഭാഗത്ത് കുന്ന് ഇടിഞ്ഞു വീഴാതിരിക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത് 




 

ഹരിതകർമ്മ സേനാംഗങ്ങളുടെ പരാതി കേൾക്കാതെ കല്ലുവാതുക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിക്ഷേധവുമായി ബിജെപി

ഹരിതകർമ്മ സേനാംഗങ്ങളുടെ പരാതി കേൾക്കാതെ കല്ലുവാതുക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിക്ഷേധവുമായി ബിജെപി 

ചാത്തന്നൂർ : ഹരിതകർമ്മ സേനാംഗങ്ങളുടെ പരാതി കേൾക്കാതെ സിപിഎം കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണസമിതി പ്രതിഷേധവുമായി ബിജെപി.
ഹരിതകർമ സേനയുടെ കൺസോഷ്യം മീറ്റിങ്ങിൽ ഹരിതകർമ്മ സേന അംഗങ്ങളുടെ പരാതി പരിഹരിക്കാതെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. രജനി കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയതാണ് വിവാദമായിരിക്കുന്നത്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കോൺഫെറൻസ് ഹാളിൽ വച്ച് നടന്ന  മീറ്റിംഗിൽ സ്വന്തം വാർഡിൽ മാതൃകപരമായി സേവനം നടത്തുന്ന 
നിലവിൽ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹരിതകർമ്മ സേനയുടെ അംഗത്തോട് ഒരു കാരണവും കൂടാതെ വാർഡ്‌മെമ്പർ കൂടിയായ എൽ. രജനി തുടർന്ന് പ്രവർത്തിക്കേണ്ട എന്ന് വാക്കാൽ പറയുകയുകയായിരുന്നു ഇതിനെതിരെ ഹരിതകർമ്മസേനാംഗങ്ങൾ ഒന്നാകെ രംഗത്ത് വരികയും. എൽ രജനി 
അവരെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന ഹരിതകർമ്മസേന അംഗത്തിന്റെ പരാതി 
സിപിഎമ്മുകാരനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പരിഗണിക്കവെ പ്രശ്നപരിഹാരം ഉണ്ടാക്കാതെ  സിപിഎം നേതാവ് കൂടിയായ 
ചെയർപേഴ്സൺ എൽ. രജനി കമ്മിറ്റിയിൽ നിന്നുംഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകരും ഹരിതകർമ്മസേനാംഗങ്ങളും രംഗത്ത് വന്നതോടെ ഹരിതകർമ്മ സേനാഗങ്ങളുടെ പരാതിയ്ക്ക് ചെവികൊടുക്കാതെ  പഞ്ചായത്തു പ്രെസിഡന്റ് എസ്. വിജയൻ തൽസ്ഥിതി തുടരട്ടെ എന്ന ഏകപക്ഷീയമായ തീരുമാനമെടുത്ത് 
കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.

@ ഹരിതകർമ്മസേന അംഗങ്ങൾക്ക് ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തണം -ബിജെപി 

ഹരിതകർമ്മസേന അംഗങ്ങൾ ജോലി സ്ഥലത്ത്  അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ 
പരിഹരിക്കാൻ ഭരണസമിതി  തയ്യാറാകണമെന്ന് ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.കൃത്യമായി ജോലി ചെയ്യുന്ന 
 അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കികൊടുക്കണമെന്നും അവരെ ഭീഷണിപ്പെടുത്തി  മാനസികമായി 
തകർക്കുന്ന സിപിഎം മെമ്പർമാരുടെയും അവർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന നടപടി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ബിജെപിയുടെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.

.