കൊല്ലം : ശശി തരൂർ ഇഫക്ട് കൊല്ലത്ത് പുതിയ ചേരി രൂപപ്പെടുന്നു. എ ഐ ഗ്രൂപ്പ് വിത്യാസം ഇല്ലാതെയാണ് പുതിയ ഗ്രൂപ്പിന് നീക്കം തുടങ്ങിയിരിക്കുന്നത്.
പ്രതാപവർമ്മ തബാന്റെ മരണത്തോടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ
എ ഗ്രൂപ്പ് നേതൃത്വവുമായി അകന്നതോടെ പല തട്ടിലായ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളാണ് തരൂരിന്റെ
കീഴിൽ ഒരുമിക്കുന്നത്. നിലവിലെ ഡിസിസി നേതൃത്വത്തിനെതിരായ വികാരമുള്ളവരെയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടു വരാനുള്ള ശ്രമവും നടക്കുന്നു. കഴിഞ്ഞ ദിവസം ഇക്കൂട്ടർ ചാത്തന്നൂരിൽ ഒരു പ്രമുഖ ഐ ഗ്രൂപ്പ് നേതാവിന്റെ വീട്ടിൽ ഒത്ത് ചേർന്നിരുന്നു. വരും ദിവസങ്ങളിൽ ശശിതരൂരിനെ നേരിട്ട് കണ്ടതിന് ശേഷം ഒറ്റകെട്ടായി മുന്നോട്ട് പോകാനാണ് ഇവരുടെ നീക്കം.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് കെപിസിസി അംഗങ്ങൾ ശശി തരൂരിന് വോട്ട് ചെയ്തിരുന്നില്ല എങ്കിലും തരൂരിനെ അനുകൂലിക്കുന്നവർ ഇപ്പോൾ സംഘടിതമായ നീക്കത്തിലൂടെ പുതിയ ചേരിക്ക് നീക്കം നടത്തുന്നത്.
@ ഡിസിസിക്കെതിരായ പരാതിയുമായി എ ഗ്രൂപ്പ്
ഐ ഗ്രൂപ്പിന്റെ പാവയായി ഡി സി സി പ്രസിഡന്റ് മാറിയെന്ന് ആരോപിച്ചു കൊണ്ട്
എ ഗ്രൂപ്പ് കാരനായ
ഡിസിസി പ്രസിഡന്റിനെതിരെ എ ഗ്രൂപ്പ് നേതാക്കൾ തന്നെ രംഗതെത്തി കെ പി സി സി യ്ക്കും എ ഐ സി സിയ്ക്കും
പരാതി നൽകാനുള്ള നീക്കത്തിൽ എ ഗ്രൂപ്പിനുള്ളിൽ തന്നെ ശക്തമായ എതിർപ്പ് ആണ് ഉയരുന്നത്.
എ ഗ്രൂപ്പിലെ പ്രതാപവർമ്മ തബാൻ
വിഭാഗം നേതാക്കൾ ഡിസിസി പ്രസിഡന്റിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ പരാതി നൽകാൻ ഗ്രൂപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ഈ ഗ്രൂപ്പിലെ ഒരു വിഭാഗം പറയുന്നു. ഡിസിസി പ്രസിഡന്റിനോട് എതിർപ്പില്ലെന്നാണ് ഇവരുടെ നിലപാട്.
@ പ്രതാപവർമ്മ തമ്പാന് പിന്നാലെ എ ഗ്രൂപ്പ് നേതൃത്വം അൻസാർ അസീസിന്
ജില്ലയിൽ എ ഗ്രൂപ്പിലെ ശക്തനായ നേതാവായിരുന്ന പ്രതാപവർമ്മ തമ്പാന്റെ മരണത്തോടെ അദ്ദേഹത്തിന് ഒപ്പം ഉറച്ചു നിന്നവർ അൻസാർ അസീസിന്റെയും സുഭാഷ് പുളിയ്ക്കലിന്റെയും നേതൃത്വത്തിൽ ഒരുമിച്ചു പോകാൻ തീരുമാനിച്ചു ഇതിന്റെ ഭാഗമായി അൻസാർ അസീസ് അടുത്തിടെ എ ഗ്രൂപ്പ് നേതാക്കളുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അൻപതോളം നേതാക്കൾ പങ്കെടുത്തിരുന്നു മുതിർന്ന പല എ ഗ്രൂപ്പ് നേതാക്കളും യോഗത്തിൽ പങ്കെടുത്തതോടെ എ ഗ്രൂപ്പിന്റെ ജില്ലയിലെ പുതിയ നേതൃത്വം അൻസാർ അസീസിൽ കേന്ദ്രീകരിച്ചതോടെ ഒരു വിഭാഗം നേതാക്കൾ പ്രതിക്ഷേധമുയർത്തി രംഗതെത്തി. ഇവരിൽ ഒരു വിഭാഗവും ചാത്തന്നൂരിൽ ഐ ഗ്രൂപ്പ് നേതാവ് വിളിച്ചു കൂട്ടിയ യോഗത്തിൽ പങ്കെടുത്തിരുന്നു.
ശശി തരൂർ വിവാദത്തിൽ എ ഗ്രൂപ്പിന്റെ സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് എടുക്കാത്തതും ഈ നീക്കത്തിൽ സഹായകരമായി.
നേരത്തേ അഡ്വ. ഷാനവാസ്ഖാന്റെയും കൊടിക്കുന്നേൽ സുരേഷിന്റെയും
പ്രതാപവർമ്മ തബാന്റെയും നേതൃത്വത്തിൽ
നേതൃത്വത്തിൽ മൂന്ന് തട്ടിലായിരുന്ന ജില്ലയിലെ എ ഗ്രൂപ്പ് ഇപ്പോൾ പല തട്ടിലാണ്. ഇവരെ ഏകോപിച്ചു പഴയ എ ഗ്രൂപ്പ് സജീവമാക്കാനുള്ള ശ്രമങ്ങളാണ്
അൻസാർ അസീസ് നടത്തുന്നത്.
No comments:
Post a Comment