Saturday, 12 November 2022

കല്ലുവാതുക്കൽ പഞ്ചായത്തിൽ വിജിലൻസ് റെയ്ഡ് കൈക്കൂലി വാങ്ങിയ എൽ എസ് ജെ ഡി അസിസ്റ്റന്റ് എൻജിനിയർ അറസ്റ്റിൽ

ചാത്തന്നൂർ :  കല്ലുവാതുക്കൽ പഞ്ചായത്തിൽ 
വിജിലൻസ് റെയ്ഡ് കൈക്കൂലി വാങ്ങിയ എൽ എസ് ജെ ഡി അസിസ്റ്റന്റ് എൻജിനിയർ അറസ്റ്റിൽ. കുണ്ടറ വെള്ളിമൺ നന്തിരിക്കൽ സിനായ് വീട്ടിൽ ജോണി. ജെ. ബോസ്‌കോ ജറോo ആണ് അറസ്റ്റിലായത്.
നിർമ്മാണപ്രവർത്തനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ
പ്രതിനിധി 
കൊടുത്ത പതിനയ്യായിരം രൂപയാണ് എൻജിനിയർക്ക് കൊടുക്കുന്നതിനിടയിലാണ് പിടിച്ചത്.
2000ന്റെ 7 നോട്ടും 500ന്റെ അഞ്ചു നോട്ടുമാണ് കണ്ടെത്തിയത് 
വിജേഷ്  എന്ന കരാറുകാരന് വേണ്ടി 
കുമ്മല്ലൂർ സ്വദേശിയും മുൻ കരാറുകാരനുമായ 
സജയൻ എന്നയാൾ കൊടുത്ത പൈസയാണ് പിടികൂടിയത്. പഞ്ചായത്തിലെ 
നാലര ലക്ഷം രൂപയുടെ രണ്ട് പദ്ധതിയും
മൂന്നര ലക്ഷം രൂപയുടെ ഒരു പദ്ധതിയുമാണ്  12.5 ലക്ഷമായിരുന്ന അടങ്കൽ തുകയിൽ പണിയുന്ന 
പുത്തൻപാലം - പുതിയപാലം,
ചാവർകാവ് - ചെറുകാവ്,
ഊഴയ്ക്കോട് - വെട്ടിക്കലഴികം എന്നീ മൂന്ന് റോഡുകൾക്കായി 
2%മായ കമ്മീഷൻ തുകയിൽ നിന്നും 
ആദ്യഗഡുവായ 15000രൂപ കൊടുക്കുന്നതിനിടയിൽ ആണ് വിജിലൻസ് റെയ്ഡ് നടന്നത്. മൂന്ന് മാസമായി എ.ഇ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരൻ സർക്കിൾ ഇൻസ്‌പെക്ടർമാരായ 
ജോഷി, വിജയകുമാർ, എസ് ഐമാരായ ടി. കെ രാജേഷ്, സജീവ്, എ എസ് ഐ ജയഘോഷ്, സിവിൽ പോലിസ്
ഓഫിസർമാർമാരായ ഷിബു സക്കറിയ, ശരത്, രജീഷ്, ദീപൻ നവാസ്, ഗോപകുമാർ, അമ്പിളി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

No comments:

Post a Comment