അടിസ്ഥാന സൗകര്യം ഒരുക്കാതെ പബ്ലിക് മാർക്കറ്റ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി പ്രതിക്ഷേധം ശക്തമാകുന്നു.
പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിക്കുന്നതിന് വേണ്ടി പൊളിക്കുന്നതിന് വേണ്ടിയാണ് മാർക്കറ്റ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റിയത്. ദേശിയപാതയിൽ നിന്നും
ചാത്തന്നൂർ - കൊട്ടാരക്കര റോഡിൽ കയറുന്നതിനുള്ള ബൈപാസ് റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കാണ് പഞ്ചായത്ത് മാർക്കറ്റ് മാറ്റി സ്ഥാപിച്ചത്. ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല എന്ന് മാത്രമല്ല കച്ചവടക്കാർക്ക് വേണ്ട ഷെഡ് പോലും കെട്ടികൊടുക്കാൻ പഞ്ചായത്ത് തയ്യാറായില്ല. കച്ചവടക്കാർ സ്വന്തം നിലയിൽ കെട്ടിയ ഷെഡുകളിൽ കച്ചവടം ആരംഭിച്ചു കഴിഞ്ഞു. മീൻ അടക്കമുള്ള കച്ചവടം നടക്കുന്ന ഇവിടെ
മലിനജലം ശേഖരിക്കാൻ കുഴികളോ കുടിവെള്ളത്തിനായി കിണറും ശുചി മുറിയോ ഇല്ല വൈദ്യുതീവത്കരണം നടക്കാത്തത് മൂലം വൈകുന്നേരം അഞ്ച് മണിക്ക് കടകൾ അടച്ച് പോകേണ്ട ഗതികേടിലാണ് കച്ചവടക്കാർ. ഇടുങ്ങിയ റോഡും ബാറും വാഹനങ്ങൾ തലങ്ങും വിലങ്ങും യാത്രചെയ്യുന്ന ഇവിടെ മാർക്കറ്റ് കൂടി എത്തിയതോടെ കൂടുതൽ തിരക്കായി മാറി. അടിയന്തിരമായി സ്വകാര്യചന്തയിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നാണ് വ്യാപരികളുടെയും നാട്ടുകാരുടെയും ആവശ്യം
@ നിലവിലുള്ള മാർക്കറ്റ് നില്ക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്പക്സ് പണിയുന്നതിന് വേണ്ടി പൊളിക്കുന്നത് പുതിയ കെട്ടിടങ്ങൾ. 2019-20കാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചിലവഴിച്ചു
നിർമ്മിച്ച ഗ്രാമിണ ചന്തയ്ക്ക് വേണ്ടിയുള്ള മീൻ വില്പന ശാല,2008-2009കാലഘട്ടത്തിൽ ജനകീയാസസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കടമുറികൾ,2001-2002 കാലഘട്ടത്തിൽ നിർമ്മിച്ച 8കടമുറികൾ, കാലപഴക്കം ചെന്ന 6കടമുറികൾ എന്നിവയാണ് പൊളിച്ചു മാറ്റുന്നത്. കൂടാതെ ദേശിയപാതയോരത്ത് പൊളിഞ്ഞു വീഴാറായി അപകടാവസ്ഥയിലുള്ള ഇരുനില കെട്ടിടവും ദേശീയപാത വികസനത്തിന് വേണ്ടി പൊളിച്ചു മാറ്റുന്നുണ്ട്.
@ പ്രശസ്തമായ ചാത്തന്നൂർ ഗ്രാമിണ ചന്ത ഇല്ലാതായി
പ്രശസ്തമായിരുന്ന ചാത്തന്നൂർ ഗ്രാമിണ ചന്ത ഇല്ലാതായി അതി പുരാതനമായ കാലഘട്ടം മുതൽ പ്രവർത്തിച്ചു വന്നിരുന്ന പാരമ്പരാഗത ഗ്രാമിണചന്ത പ്രതാപം നഷ്ടപ്പെട്ട് ഇല്ലാതായതിൽ അതീവ ദുഖിതരാണ് ചാത്തന്നൂർക്കാർ. ചാത്തന്നൂർ പഞ്ചായത്തിലെ പ്രധാനമായ ഗ്രാമിണ ചന്തയോട് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ് ചന്ത യാതൊരു സൗകാര്യവും ഇല്ലാത്ത സ്ഥലത്തു മാറ്റീയത് ഒരു കാലത്ത് കർഷകരുടെ കേന്ദ്രമായിരുന്ന ചന്ത ഇന്നു പൂർണ്ണമായും ഇല്ലാതായി കർഷകർ ഏറെയുള്ള പഞ്ചായത്തിൽ കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഏകാശ്രയമായിരുന്നു മുൻപ് ഇവിടം. വിദൂര സ്ഥലങ്ങളിലുള്ള വ്യാപാരികൾ വരെ ഇവിടെയെത്തി കാർഷികോൽപന്നങ്ങൾ ശേഖരിച്ചിരുന്നുവെന്ന് പഴയ തലമുറയിലെ കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
No comments:
Post a Comment