ഇരവിപുരം നിയോജക മണ്ഡലത്തിൽ
സിപിഎം ഭരിക്കുന്ന നാല് സഹകരണബാങ്കുകളുടെ കോൺസർഷ്യം രൂപീകരിച്ചു കൊണ്ട് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപരികളുടെയും വ്യവസായികളുടെയും പ്രവാസികളുടെയും ഷെയർ എടുപ്പിച്ചു കൊണ്ടാണ് സൊസൈറ്റി ആക്ട് പ്രകാരമാണ് ദേശിങ്ങനാട് റാപ്പിഡ് ഡെവലപ്പ് മെന്റ് ആന്റ് അസിസ്റ്റന്റ്സ് കോ.ഓപ്പറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് രേഖമൂലം സോസൈറ്റി അധികൃതർ
പറയുന്നത്. ഉമയനല്ലൂർ സഹകരണബാങ്ക് പ്രസിഡന്റ്
ഫതേഹുദ്ധീനാണ് സൊസൈറ്റി പ്രസിഡന്റ്. രജിസ്ട്രേഷൻ വകുപ്പിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടെങ്കിലും സൊസൈറ്റിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നതായി സഹകാരികൾ ചൂണ്ടികാട്ടുന്നു. നാല് സഹകരണ ബാങ്കുകളിൽ നിന്നും യാതൊരു ഈടും ഇല്ലാതെയാണ് കോടി കണക്കിന് രൂപ മാൾ നിർമ്മാണത്തിന് വ്യവസായ തുടങ്ങുന്നതിനുള്ള ലോൺ എന്ന നിലയിൽ പൈസയെടുത്തിട്ടുള്ളത്
സഹകരണ രജിസ്ട്രാറുടെ അനുവാദം ഇല്ലാതെയാണ് സഹകരണ ബാങ്കുകളിൽ നിന്നും ഡയറക്ടർ ബോർഡിന്റെ അനുമതിയോടെ എടുത്തതിൽ ദുരൂഹത നിലനിൽക്കുന്നു. കൂടാതെ ജില്ലാ ജോയിന്റ് രെജിസ്ട്രാർ അനുമതി വാങ്ങാതെയാണ് സഹകരണബാങ്കുകളിൽ നിന്നും എടുത്ത ലോൺ തുക കൊണ്ട് ഭൂമി വാങ്ങിയതും കെട്ടിടം നിർമ്മാണം നടത്തുന്നതും. ഭരണ സ്വാധീനം ഉപയോഗിച്ച് കൊണ്ട് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി കൊണ്ടാണ് പടുകൂറ്റൻ മാൾ കൊട്ടിയത്ത് പടുത്തുയർത്തുന്നത്. നിർമ്മാണത്തിന്റെ 75ശതമാനം പൂർത്തിയായി മുന്നോട്ട് പോകുമ്പോൾ സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത ലോൺ തുകകളുടെ തിരിച്ചടവ് ഇപ്പോഴും വഴിമുട്ടി നിൽക്കുകയാണ്
പ്രവാസികളുടെ കൈയിൽ നിന്നും വ്യാപരി വ്യവസായികളുടെ കൈയിൽ നിന്നും പിരിച്ചെടുത്ത ഷെയർ തുകകളെ പറ്റിയും കൊട്ടിയം ജങ്ഷനിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫിസിൽ പോലും വിവരങ്ങൾ ഇല്ലെന്ന് ഒരു വിഭാഗം സിപിഎം നേതാക്കൾ ആരോപിക്കുന്നു. സൊസൈറ്റിയ്ക്ക് കൊടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയത് ചൂണ്ടി കാണിച്ചു കൊണ്ട് സഹകരണ ബാങ്കുകളിൽ സംസ്ഥാന സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം നിയമപ്രശ്നം ഉന്നയിച്ചിട്ടുണ്ട്.ഇതിനെ തുടർന്ന് മാൾ കൈമാറാനുള്ള നീക്കമാണ് ഇപ്പോൾ സൊസൈറ്റി അധികൃതർ നടത്തുന്നത് നിരവധി വൻകിട കമ്പനികളുമായി ഇതിനകം തന്നെ ചർച്ചകൾ നടത്തുകയാണ് എന്ന് കമ്പനി അധികൃതർ തന്നെ സമ്മതിക്കുന്നുണ്ട്. പാർട്ടിയുടെ അനുമതിയോടെ പാർട്ടിയുടെ നേതാക്കൾ തന്നെ നേതൃത്വം കൊടുത്തു സഹകാരികളുടെ പൈസ കൊണ്ട് നിർമ്മിച്ച സ്ഥാപനം കൈമാറാനുള്ള നീക്കത്തിനെതിരെ സിപിഎം നേതാക്കൾ തന്നെ രംഗതെത്തിയിട്ടുണ്ട്.
@സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത
ഊറാംഗൽ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മാണപ്രവർത്തനം നടക്കുന്ന മാളിൽ സഹകരണ ബാങ്കിലെ ലോൺ കൂടാതെ ഇതിനകം തന്നെ ബിനാമി ഇടപാടിലൂടെയും അല്ലാതെയും കോടി കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട് എന്ന് ചൂണ്ടികാണിക്കുന്നു സോസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു കൃത്യമായ ഓഡിറ്റിംഗ് നടന്നിട്ടില്ല ജില്ലാ അസിസ്റ്റന്റ് രജിസ്ട്രാറുടെ അനുമതി വാങ്ങാത്തത് മൂലം ഇപ്പോൾ നടക്കുന്ന സാമ്പത്തിക ഇടപാടുകൾ ആരെയും ബോധിപ്പിക്കേണ്ട അവസ്ഥയിലാണ് അത് കൊണ്ട് തന്നെ ഭൂമിയും കെട്ടിടവും കൈമാറ്റം ചെയ്താൽ പോലും ബിനാമി ഇടപാടുകാരെ കണ്ടു പിടിക്കാൻ പറ്റില്ല എന്ന് സംസ്ഥാന സർക്കാരിന്റെ ഓഡിറ്റ് വിഭാഗം ചൂണ്ടി കാണിക്കുന്നു ഇവിടെ നടന്ന ഗുരുതരമായ സാമ്പത്തിക ക്രമകേടുകൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
@ കശുവണ്ടി ഫെക്ടറി ഭൂമി സിപിഎം കൈവശപ്പെടുത്തിയതിൽ ദുരൂഹത.
"തങ്ങളുടെ ഫെക്ടറി എന്ന പേരിൽ പ്രസദ്ധി നേടിയ കൊട്ടിയം ടൗണിൽ
ആയിരകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന ബി.ബി കാഷ്യുസ്
സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ കൈവശമെത്തിയതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന ഫെക്ടറി ഒരു സുപ്രഭാതത്തിൽ പൊട്ടി പുറപ്പെട്ട തൊഴിലാളി സമരത്തെ തുടർന്ന് ഫാക്ടറി തുടർച്ചയായി അടച്ചുപൂട്ടി ഇടുകയും തുടർന്ന് തൊഴിലാളി യൂണിയൻ നേതാക്കളെ സെറ്റ് ചെയ്തു കൊണ്ട് ഫാക്ടറി നിന്ന ഭൂമി സിപിഎം കൈവശപ്പെടുത്തുകയായിരുന്നു.
No comments:
Post a Comment