Wednesday, 23 November 2022

ചാത്തന്നൂരിലും പാരിപ്പള്ളിയിലും പട്ടാപകൽ മോഷണം തമിഴ് നാട് സ്വദേശികളായ കള്ളന്മാരെ മണിക്കൂറുകൾക്ക് അകം പിടികൂടി

ചാത്തന്നൂർ: ചാത്തന്നൂരിലും പാരിപ്പള്ളിയിലും 
പട്ടാപകൽ മോഷണം തമിഴ് നാട് സ്വദേശികളായ കള്ളന്മാരെ മണിക്കൂറുകൾക്ക് അകം പിടികൂടി പോലിസ്. തമിഴ് നാട് മധുര അറപ്പാളയം ചെക്കാടി സ്വദേശി സുരേഷ്, ത്രിച്ചി പെരുമാൾ കോവിൽ സ്വദേശി രാജ്കമൽ എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ 10.30ഓടെ പാരിപ്പള്ളി പാമ്പുറം ഇന്ദ്രനീലത്തിൽ സുനിൽകുമാറിന്റെ വീടിന്റെ ഫ്രണ്ട് വാതിൽ കുത്തിതുറന്ന്  ഇരുപത് പവൻ സ്വർണ്ണവും തുടർന്ന് ചാത്തന്നൂർ പോലിസ് സ്റ്റേഷന് സമീപം
ഏറം കനക മന്ദിരത്തിൽ 
 ബാബുട്ടി എന്ന് വിളിക്കുന്ന ശ്യാംലാലിന്റെ വീട്ടിൽ നിന്നും മൂന്ന് പവൻ സ്വർണ്ണവും മൂന്നരലക്ഷം രൂപയുമാണ് കവർന്നത്. തിരുവനന്തപുരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി  എത്തിയാണ് മോഷണം നടത്തിയത് എന്ന് പോലിസ് പറഞ്ഞു. പാമ്പുറത്തെ ആളില്ലാത്ത വീട്ടിൽ നിന്നും വീടിന്റെ ഫ്രണ്ട് ഡോർ തകർത്തു ഉള്ളിൽ കടന്ന് മറ്റ് ഡോറുകളും പൊളിച്ചു അലമാരയിൽ നിന്നും സ്വർണ്ണം കവരുകയായിരുന്നു. തുടർന്ന് ചാത്തന്നൂരിലെ വീട്ടിൽ നിന്നും ആളില്ലാത്ത സമയത്ത് വീടിന്റെ മുറ്റത്ത് കിടന്ന കോടാലിയെടുത്ത് 
രണ്ടാം നിലയിലുള്ള വീടിന്റെ പ്രധാനവാതിൽ തകർത്തു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പൈസയും കവരുകയായിരുന്നു. മോഷണം നടത്തി വീടിന്റെ വെളിയിൽ വച്ചിരുന്ന ബൈക്കിൽ കയറുന്നതിനിടെ വീട്ടുടമസ്ഥാനും ഭാര്യയും വീട്ടിലേക്ക് വരികയായിരുന്നു ഇ സമയം അപരിചിതരായ രണ്ട് പേര് വീടിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടു പെട്ടെന്ന് മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയായിരുന്നു ഇതിനിടയിൽ വീടിന്റെ മുകളിൽ കയറിയപ്പോൾ മോഷണം നടന്നതായി കാണുകയും ഉടൻ തന്നെ ഓടി വെളിയിൽ വരുമ്പോൾ മോഷ്ടാക്കൾ കടന്നിരുന്നു. ഇതിനകം തന്നെ മൊബൈലിൽ പകർത്തിയ ഫോട്ടോ സോഷ്യൽമീഡിയയിലും ചാത്തന്നൂർ പോലിസ് മറ്റ് പോലിസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തിരുന്നു. ഇ ഫോട്ടോയിൽ കണ്ടതോടെ തമിഴ്നാട്ടിൽ നിന്നുള്ള കുപ്രസിഡ കള്ളന്മാരാണ് എന്ന് തിരിച്ചറിഞ്ഞതോടെ പോലീസിന്റെ കൈവശമുള്ള മൊബൈൽ നമ്പർ സൈബർ പോലിസ് തിരിച്ചറിയുകയും തമിഴ്നാട്ടിലേക്കുള്ള യാത്രയിലാണ് എന്ന് കണ്ടെത്തിയതോടെ പോലിസ് നടത്തിയ തിരച്ചിലിൽ അച്ചൻകോവിൽ പോലിസ് കള്ളന്മാരെ പിടികൂടുകയായിരുന്നു. ചാത്തന്നൂർ പാരിപ്പള്ളി പോലിസ് കേസെടുത്തു പ്രതികളെ ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ എത്തിച്ചു.



 

No comments:

Post a Comment