Sunday, 6 November 2022

ഒരു നേരത്തെ അരിയാഹാരം കഴിക്കാൻ മലയാളികൾ ആന്ധ്രാപ്രദേശിനു നേരെ കൈ നീട്ടുന്ന ഗതികേടിലാണ് - കുമ്മനം രാജശേഖരൻ

ഒരു നേരത്തെ അരിയാഹാരം കഴിക്കാൻ മലയാളികൾ ആന്ധ്രാപ്രദേശിനു നേരെ കൈ നീട്ടുന്ന ഗതികേടിലാണ് - കുമ്മനം രാജശേഖരൻ

പരവൂർ :  1956-ൽ രൂപീകൃതമായ കേരളം 66 വർഷം ആഘോഷിക്കുമ്പോൾ അരിക്കായി ആന്ധ്രാപ്രദേശിനു നേരെ യാചിക്കേണ്ട ഗതിക്കേടിലാണ് മലയാളികൾ 
എന്ന് ബിജെപി ദേശിയ നിർവഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. അരി മാത്രമല്ല പച്ചക്കറിക്കും പല വ്യജ്ഞനങ്ങൾക്കും - ഉപ്പു തൊട്ട് കർപ്പൂരം വരെ പൂർണമായും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സപ്തതിയിലേക്ക് കടക്കുന്ന കേരളം. കൂടാതെ മൂന്നര ലക്ഷം കോടി രൂപ കടവുമാണ് എന്ന് അദ്ദേഹം പറഞ്ഞു പൂതക്കുളം കോട്ടുവൻകോണത്ത് തിരഞ്ഞെടുപ്പ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
കേരളത്തിന്റെ മുഖ്യ ആഹാരം അരിയാണ്. നെൽക്കൃഷിയിൽ നമ്മുടെ കേരളം വളരെ മുന്നിലായിരുന്നു. പൂർണമായും സ്വയം പര്യാപ്തമായ സംസ്ഥാനം. നമുക്ക് ആവശ്യമുള്ള അരി നാം ഉൽപ്പാദിപ്പിക്കുന്നുണ്ടായിരുന്നു. . നെൽ വയലുകൾ നാം സംരക്ഷിച്ചിരുന്നു. നെൽകൃഷി പ്രധാനമായും ചെയ്തിരുന്നു.  66 വർഷത്തിന് ശേഷം കേരളം ഇന്ന് ഉണ്ണാനുള്ള അരിമണികൾക്കായി അന്യരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്ന ഗതികേടിലാണ് ഇതിന് കാരണം കേരളത്തിൽ കാലാകാലങ്ങളായി ഭരിച്ച ഇടത് വലത് മുന്നണികളുടെ ദുർഭരണം കാരണമാണ് ഇ ഗതികേട് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു 
പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ഡൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത്‌ അംഗം സജീഷ് അപ്പു മാങ്കൂട്ടം ആമുഖപ്രഭാഷണം നടത്തി 
ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ,
ജില്ലാ സെക്രട്ടറിമാരായ എസ്. പ്രശാന്ത്, പരവൂർ സുനിൽ,സ്ഥാനാഥി ഗീത.എസ് 
മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുജിത് പൂതക്കുളം ഷൈമരാജ്, മഞ്ജുഷ സത്യശീലൻ അനിൽ പുത്തൻകുളം, സുനിൽ കുമാർ,ശിവൻപാലോട്ട്കാവ്
 എന്നിവർ സംസാരിച്ചു 

No comments:

Post a Comment