Monday, 14 November 2022

ഗുരുവിനും ഗുരുവാണ് ഈശ്വരൻ

ഏവരുടെയും ആദ്യ ഗുരു മാതാവാണ്...
   മാതാ പിതാ ഗുരു ദൈവം ..അതായത് മാതാവും പിതാവും ഗുരുവും നമുക്ക് ഈശ്വര തുല്യരാണ്..
  ഗുരുവിനും ഗുരുവാണ് ഈശ്വരൻ എന്ന പ്രണവോർജ്ജം..
  പ്രപഞ്ച ശക്തി...
   സർവ്വതിലും നിറഞ്ഞു നിൽക്കുന്ന ശക്തി അതാണ് ഈശ്വരൻ...
 
     ലോകമറിയുന്ന പല ആചാര്യന്മാരും ഉണ്ട്..അവരൊക്കെ തന്നെ ഈശ്വരനെന്ന പ്രപഞ്ച ശക്തിയെ മനസ്സിലാക്കിയിട്ടുള്ളവരാണ്...
താനെന്ന ആത്മാവിനെ അറിഞ്ഞ് അതിലൂടെ പരമാത്മാ സാക്ഷാത്കാരം നേടിയിട്ടുള്ളവരാണ്...

   നമുക്ക് ആരാണ് ഗുരു.. ദേഹസ്ഥനായ ഒരു ആത്മ ചൈതന്യമാണ് നമ്മുടെ ഗുരു..ഗുരുവാണ് നമ്മുടെ ദൈവം..
 ജ്ഞാനം പകർന്നു നൽകി അത് ഊട്ടി ഉറപ്പിക്കാൻ ലൗകീക ജീവിതം നയിക്കുന്ന നമുക്ക് ഒരു ഗുരു കൂടിയേ തീരൂ...
 ഈശ്വരനെ അറിയാൻ ഗുരുത്വം വേണം..ഗുരുത്വം ഉണ്ടാകാൻ ഗുരു കൃപ വേണം..
 മാതാവിൻ്റെയും പിതാവിൻ്റെയും അനുഗ്രഹം ഉണ്ടങ്കിൽ മാത്രമേ നല്ലൊരു ഗുരുവിനെ ലഭിക്കു...
 കാരണവർമാരുടെയും ഗുരുവിൻ്റെയും അനുഗ്രഹം ഇല്ലാത്തത് കൊണ്ടാണ് കുരുത്വം ഇല്ലാതെ പോകുന്നത്..
 ഇങ്ങനെ പഴമക്കാർ പറയാറുള്ള പഴമൊഴിയാണ്..
  അത് തികച്ചും സത്യമാണ് താനും..

          ഇന്ന് എന്താണ് നടക്കുന്നത് ..പല ദേഹസ്ഥരായ ആത്മ ജ്ഞാനം പോലും ഉറയ്ക്കാത്ത പല വിധ ഗുരുക്കന്മാരുടെയും വാക്കുകൾ പലവിധത്തിൽ ഉൾക്കൊണ്ട് ഗുരു തത്വം പാടെ ഉപേക്ഷിച്ച് ..ഈശ്വരനെ അറിയാൻ ശ്രമിക്കാതെ...ആത്മാവിനെ അതായത് തന്നിലെ ജീവ ഊർജ്ജത്തെ അറിയാതെ  വിനയം ഏതുമില്ലാതെ.. ഗുരുവിനെക്കാൾ ഉയരെയാണ് താൻ എന്ന അഹംഭാവത്തിൽ ആരെയും ഏതിനെയും എതിർത്തും ആക്ഷേപിച്ചും നിരർത്ഥകമായ വിമർശനങ്ങൾ ഉയർത്തിയും അഹങ്കാരത്തിലേക്ക് അധപതിക്കുകയാണ് പലരും...
  ഗുരുവിനും ഗുരുവാണ് ഈശ്വരൻ എന്ന ജ്ഞാന ഊർജ്ജം...
 അതറിയാൻ ഗുരുത്വം വേണം..
 ഗുരുത്വം ഉണ്ടാകാൻ ഗുരു കൃപ വേണം...
 
        തന്നിലെ ആത്മസത്തയെ പരമാർഥത്തിൽ അറിഞ്ഞ് പരമാത്മാവിൽ വിലയം പ്രാപിക്കാൻ ഉള്ള യത്നമാണ് ആദ്ധ്യാത്മികത....മോക്ഷത്തിലേക്കുള്ള മുക്തിമാർഗം...
  അത് മാത്രമാണ് പരമമായ സത്യം...
 ജനിച്ചാൽ മരണം നിശ്ചയമാണ്...
 ജീവോർജ്ജത്തിന് ..ആത്മാവിന് വന്നിടത്തെക്ക് തന്നെ തിരികെ എത്തേണ്ടതുണ്ട്...അവിടേക്ക് മാത്രമേ എത്തൂ...
  അത് ശരിയായ ഒരു ഗുരുവിന് അറിയാം..
  ഞാൻ എന്ന് അഹങ്കരിക്കുന്ന  ഇന്ന് കിളിർത്ത തകര ചെടികൾക്ക്  തന്നിലെ ഔഷത ഗുണം അറിയില്ല...
   അതറിയുമ്പോൾ മാത്രമേ ഉൾക്കക്കണ്ണ് തുറന്നു കിട്ടു...
  ജ്ഞാന പ്രകാശം മനസിൽ തെളിയു...
നന്ദി..
 ഏവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു..vasantha tk.thrissilery...

No comments:

Post a Comment