അപകടം നടക്കുമ്പോൾ വിഷ്ണു തൊട്ടടുത്ത്
കൊട്ടിയം: വീട്ടിൽ നിന്നും നൂറ് മീറ്റർ മാറി അപകടം നടക്കുബോൾ ദേശീയപാതയുടെ മറുവശത്തായി ഗോപകുമാറിന്റെ മകൻ വിഷ്ണു ഉണ്ടായിരുന്നു.അപകടം നടക്കുന്നത് ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. വിഷ്ണു ഓടി ചെന്നപ്പോഴക്കും എല്ലാം കഴിഞ്ഞിരുന്നു റോഡരികിൽ ഒന്ന് കരയാൻ പോലും കഴിയാതെ റോഡരികിൽ തളർന്നിരുന്ന വിഷ്ണുവിനെ നാട്ടുകാരാണ് വീട്ടിലേക്ക് എത്തിച്ചത്. അച്ഛന്റെ സുരക്ഷിതത്വത്തിൽ സ്കൂളിലേക്ക് യാത്ര ചെയ്ത ഗൗരിയുടെയും അച്ഛൻ ഗോപകുമാറിന്റെയും മരണവാർത്ത നാട്ടുകാരും വീട്ടുകാരും അറിയുന്നത് തൊട്ട് മുൻപ് തന്നെ മുൻപിൽ നിന്നും ഉമ്മ തന്ന് യാത്രയായ മോളും തന്റെ പ്രിയതമനും മരിച്ചു പോയത് വിശ്വസിക്കാതെ അലമുറയിടുകയാണ് കവിത. ഡിഗ്രി പഠനം പൂർത്തിയാക്കി കബ്യുട്ടർ പഠനത്തിനായി കൊട്ടിയത്ത് പോകുകയാണ് വിഷ്ണു അച്ഛനും സഹോദരിയും സ്കൂളിലേക്ക് പോയതിന് പിന്നാലെ കബ്യുട്ടർ പഠനത്തിനായി പോകാൻ റോഡിൽ ഇറങ്ങിയ വിഷ്ണു അപകടം ദൂരെ നിന്ന് കാണുകയായിരുന്നു. ചാത്തന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു ഗൗരിയുടെ പഠനം അഞ്ചു മുതൽ പത്ത് വരെയുള്ള പഠനം പൂർത്തിയാക്കി പ്ലസ് ടു പഠനത്തിനും അവിടെ എത്തുകയായിരുന്നു. ചെറു ക്ലാസിൽ തന്നെ അവിടെ പഠനം നടത്തിയത് കൊണ്ട് തന്നെ അധ്യാപകരുടെ പ്രിയങ്കരിയായിരുന്നു ഗൗരി. ഗൗരിയുടെ മരണവാർത്തയറിഞ്ഞു കൂട്ടുകാരികൾ വിങ്ങിപൊട്ടി അധ്യാപകർ പലരും ദുഃഖം താങ്ങാനാവാതെ കരഞ്ഞു സ്കൂൾ തുടങ്ങിയ ഉടൻ അടിയന്തിര അസംബളി വിളിച്ചു കൂട്ടി അനുശോചനയോഗം ചേർന്ന് അവധി കൊടുത്തു വിദ്യാർത്ഥികളും അധ്യാപകരും ഗൗരിയുടെ വീട്ടിൽ ഓടിയെത്തുകയായിരുന്നു. കൂട്ടുകാരികൾ ഗൗരിയുടെ വീട്ടിൽ നിന്നും പോകാതെ ഇരിക്കുകയായിരുന്നു രക്ഷകർത്താക്കളും എത്തിയിരുന്നു. പട്ടാളത്തിൽ നിന്നും വിരമിച്ച ഗോപകുമാർ 6മാസം മുൻപ് വരെ മെഡിസിറ്റി ആശുപത്രിയിൽ സെക്യുരിറ്റിയിയായി ജോലി ചെയ്തിരുന്നു കഴിഞ്ഞ ആറു മാസമായി കൃഷിപണിയുമായി വീട്ടിലാണ് സഹോദരിയും ഒപ്പം താമസമാണ് ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു മരിച്ച ഗോപകുമാർ.
No comments:
Post a Comment