പരവൂർ : അപകടകരമായി വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങ് മുറിച്ചു മാറ്റാതെ അയൽകാർ അത് കൊണ്ട് തന്നെ മറിയാറായ തെങ്ങു മൂലം ഭീഷണിയിലാണ് ഒരു കുടുംബം.
ചിറക്കര പഞ്ചായത്തിലെ 13ആം വാർഡിൽ, നെടുങ്ങോലം താഴത്തിൽ ഉദയകുമാറും കുട്ടികളും അടങ്ങുന്ന ഒരുകുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത് കേടായ ഒരു കൊന്ന തെങ്ങാണ് ഓടുമേഞ്ഞ വീടിന് സ്ഥിരമായി തേങ്ങയും മടലും വീണ് മേൽക്കുര തകരുന്നത് സ്ഥിരമായപ്പോൾ
ആദ്യം അയൽക്കാരനായ
ഉടമയുമായി സംസാരിച്ചെങ്കിലും മുറിച്ചുമാറ്റാണോ മറ്റുപരിഹാരങ്ങൾ കണ്ടെത്താനോ ഉടമ തയാറായില്ല,
തുടർന്ന് പഞ്ചായത്തിൽ പരാതിനല്കിയെങ്കിലും പരിഹരിക്കാൻ അവരും തയാറാകാത്തതിനെ തുടർന്ന്,പഞ്ചായത്ത് ഡെപ്പ്യുട്ടി ഡയറക്ടർ, ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ, ദുരന്തനിവാരണഅതോറിറ്റി തുടങ്ങിയവർക്ക് പരാതി നൽകിയതിനെ തുടർന്ന് ഇവരുടെ ഉത്തരവ് പ്രകാരം തേങ്ങുമുറിച്ചുമാറ്റാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയെങ്കിലും നാളിതുവരെ നടപ്പാക്കിയിട്ടില്ല.കാറ്റും മഴയുമുള്ളപ്പോൾ തേങ്ങയടക്കം വീടിനകത്തു വീഴുന്നതുകാരണം, കുട്ടികൾക്ക് പഠിക്കുവാനോ ഉറങ്ങുവാനോ കഴിയുന്നില്ല.പഞ്ചായത്ത് അധികാരികൾ ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ മറ്റു നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് നിർദ്ദനരായ ഈകുടുംബം.
ഈ പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിച്ച് ഉദയകമറിന്റെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാണമെന്ന്
ബിജെപി നെടുങ്ങോലം ഏരിയാ പ്രസിഡന്റ് റോയി പങ്കുവിളയും ജനറൽ സെക്രട്ടറി സജീവനും ആവശ്യപ്പെട്ടു.
അടിയന്തിരമായി തെങ്ങു മുറിച്ചു മാറ്ററിയില്ലെങ്കിൽ
ശക്തമായ പ്രതിക്ഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ:അപകടവസ്ഥയിൽ നിൽക്കുന്ന തെങ്ങ്
ഫോട്ടോ : തേങ്ങ വീണ് തകർന്ന നിലയിൽ വീടിന്റെ മേൽക്കൂര
No comments:
Post a Comment