Sunday, 1 November 2026

സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ എസ് എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. ഓവറോൾ ചാമ്പ്യൻ

സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ എസ് എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. ഓവറോൾ ചാമ്പ്യൻ

​ചാത്തന്നൂർ:  സബ്ജില്ലാ ഗണിതശാസ്ത്ര മേളയിൽ എസ്. എൻ. ട്രസ്റ്റ് എച്ച്. എസ്. എസ്. ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യന്മാരായി വർക്കിങ് മോഡലിൽ അഭിരാം. ജെ. എസ്, സ്പോട്ട്ലിൻ മോഡലിൽ അഭിമന്യു.എസ്, സിംഗിൾ പ്രോജക്റ്റിൽ കൃപ.ആർ, അദർ 
ചാർട്ടിൽ നക്ഷത്ര.എസ്, ഈശ്വരി എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഗയിമിൽ ശ്രീബാല. ആർ. എസ്, അദർ 
 ചാർട്ടിൽ ദേവനന്ദവിനോദ് എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. പസ്‌സിലിൽ
 സന്ദ്ര. എസ്, ഗ്രൂപ്പ് പ്രോജക്റ്റിൽ മാനസ. എ. എം, അഭിന. എസ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

പരവൂരിൽ തീപ്പിടിത്തം ലക്ഷകണക്കിന് രുപയുടെ നഷ്ടം

പരവൂരിൽ തീപ്പിടിത്തം ലക്ഷകണക്കിന് രുപയുടെ നഷ്ടം 

പരവൂർ: പരവൂർ അഗ്രോബസാറിൽ 
തീപ്പിടിത്തം ലക്ഷകണക്കിന് രുപയുടെ നഷ്ടം. പരവൂർ -ചാത്തന്നൂർ റോഡിൽ എസ് എൻ വി സമാജത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന കേരള ആഗ്രോ ഇൻഡട്രിസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പരവൂർ അഗ്രോബസാറിനാണ് ഇന്നലെ രാത്രി എട്ടരയോടെ തീപ്പിടിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. രണ്ട് മുറികൾ ഉള്ള കടയിലെ ഒരു കട പൂർണ്ണമായും കത്തി നശിച്ചു രണ്ട്  യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷീറ്റുകൊണ്ട് പാകിയതാണ് കെട്ടിടം പരവൂർ പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഫോട്ടോ :ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു