Sunday, 6 November 2022

അച്ഛന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ടെയ്‌ലർ ലോറിയുടെ അമിത വേഗവും അശ്രദ്ധയും

കൊട്ടിയം : അച്ഛന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ടെയ്‌ലർ ലോറിയുടെ അമിത വേഗവും അശ്രദ്ധയും. നാഗലാന്റ് രജിസ്‌ട്രേഷൻ വണ്ടി ഓടിച്ചിരുന്നത് ബീഹാർ സ്വദേശിയായ ഗൗരവ് കുമാർ(22)ആണ് പരിചയസമ്പന്നൻ അല്ലാത്ത പ്രായം കുറഞ്ഞ ഡ്രൈവർ നാഗലാന്റിൽ നിന്നും ചെന്നൈ എത്തി അവിടെ നിന്നും തിരുവനന്തപുരത്തെ കാർ ഷോറൂമിലേക്ക് വാഹനങ്ങളുമായി പോകുകയായിരുന്നു. ചെറു കാറുകളുമായി ദിവസങ്ങൾക്ക് മുൻപ് യാത്ര തുടങ്ങിയ ടെയ്ലർ ലോറിയിൽ സ്പീഡ് ഗവർണർ ഇല്ലായിരുന്നു. ഒരൊറ്റ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ദീർഘദൂര ലോഡിങ് വാഹനങ്ങൾക്ക് രണ്ട് ഡ്രൈവർമാർ വേണമെന്ന നിബന്ധനകൾ എല്ലാം കാറ്റിൽ പറത്തിയാണ് ടെയിലർ യാത്ര ചെയ്തത്.സ്കൂൾ ടൈമിൽ വലിയ വാഹനങ്ങൾ ഓടികൂടായെന്ന നിലവിലുള്ള നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി സാധാരണ ഗതിയിൽ പതുക്കെ പോകേണ്ട ലോറി അമിത വേഗത്തിലാണ് എത്തിയത് 8മണി മുതൽ 9.30വരെയുള്ള സ്കൂൾ ടൈമിൽ വലിയ വാഹനങ്ങളും ടിപ്പർ ലോറികളും കേരളത്തിന്റെ നിരത്തുകളിൽ കാണരുത് എന്ന നിയമം ലംഘിച്ചു കൊണ്ടാണ്  നാഗാലാന്റ് രെജിസ്റ്ററേഷൻ ടെയിലർ ലോറി തിരക്കുള്ള ദേശീയപാതയിലൂടെ കടന്ന് വന്നത്. കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത് നൂറ് കണക്കിന് അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്  ദേശീയപാത മറികടന്ന് ബൈക്ക് നേരെയാണ് ഓടിച്ചു പോകുന്നത് എന്ന് ദൃക്ക്സാക്ഷി മൊഴികളും സി സി ടി വി ദൃശ്യങ്ങളും ഉണ്ട്  മുൻപിൽ സഞ്ചരിച്ച ബൈക്ക് സുരക്ഷിതമായി സൈഡിലേക്ക് മാറുന്നതിനായി വേഗം കുറച്ചപ്പോൾ ടെയിലർ ലോറി ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിൽ കലാശിച്ചത്അപകട സമയം ടെയിലർ ലോറിയുടെ സ്പീഡ് ഗവർണർ പ്രവർത്തനരഹിതമായിരുന്നു. അപകടം നടന്നിട്ടും ടെയിലർ ലോറി ഡ്രൈവർക്ക് സ്പീഡ് നിയന്ത്രിക്കാൻ കഴിയാതെ വന്ന് വാഹനം നിർത്തിയത് അരകിലോമീറ്റർ കഴിഞ്ഞു മൈലക്കാട് കയറ്റം കയറി വാഹനം റോഡിന്റെ വലത് വശത്ത് നിന്നും മാറ്റി തെക്ക് വശത്ത് ആണ് അത് കൊണ്ട് തന്നെ ടെയിലർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികളും സി സി ടി വി ക്യാമറകളും വ്യക്തമാക്കുന്നു.മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലിസ് കേസെടുത്തിരുക്കുന്നത്. രാത്രി ഉറക്കമൊഴിഞ്ഞു വാഹനം ഓടിയിരുന്നതായി ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട് റോഡുകളിൽ രാവിലെ ട്രാഫിക് നിയന്ത്രണത്തിന് പോലിസ് ഉണ്ടായിരുന്നിട്ടും അവർ ആരും തന്നെ ടെയിലർ ലോറി തടയാൻ കൂട്ടാക്കിയില്ല ഇതും അപകടത്തിന് കാരണമായി മാറി 

No comments:

Post a Comment