Wednesday, 23 November 2022

കൊല്ലം - തിരുവനന്തപുരം തീരപ്രദേശങ്ങളില്‍ തീവ്രവാദ സാന്നിധ്യം

കൊല്ലം : കൊല്ലം - തിരുവനന്തപുരം 
തീരപ്രദേശങ്ങളില്‍ തീവ്രവാദ സാന്നിധ്യം സംശയിക്കുന്നുവെന്ന കേന്ദ്ര
 ഇന്‍റലിജൻസ് റിപ്പോർട്ടിനെ അവഗണിച്ച് കേരള പോലിസ്.കേന്ദ്ര
 ഇന്‍റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി
തീരപ്രദേശത്ത് 
അതീവ ജാഗ്രത നിർദ്ദേശം വേണമെന്ന് നിർദ്ദേശം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പോലീസിനെ അറിയിച്ചിട്ടും 
തീരപ്രദേശങ്ങളോട് ചേരുന്ന  മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും ദുരൂഹ സാഹചര്യങ്ങളില്‍ കണ്ടെത്തുന്നവയെ കുറിച്ച് അന്വേഷിക്കാനും പോലിസ് ശ്രമിച്ചിട്ടില്ല. പരവൂർ 
 തെക്കുംഭാഗം പൊഴിക്കര കടപ്പുറത്ത് പോപ്പുലർ ഫ്രണ്ടിന്റെയും മറ്റ് തീവ്രവാദി സംഘടനകളുടെയും നേതൃത്വത്തിൽ 
ആയുധ പരിശീലനവും, മയക്കുമരുന്ന് കള്ളകടത്തും നടക്കുന്നുണ്ടുന്നും സ്പെഷ്യൽ ബ്രാഞ്ച് അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൊല്ലം ജില്ലയിലെ മയ്യനാട് മുക്കം,പരവൂർ തെക്കുംഭാഗം, പൊഴിക്കര തിരുവനന്തപുരം ജില്ലയിലെ 
കാപ്പിൽ, ഇടവ, മേഖലകളിൾ മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കള്ളകടത്ത് നടക്കുന്നത് എങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെയും മറ്റ് തീവ്രവാദ സംഘടനകളുടെയും പരിശീലനകേന്ദ്രങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും ഇവിടെയുണ്ട്. തീരദേശമേഖലയിലുള്ള പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലും മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഷെഡുകളിലും ഇവർ താവളമുറപ്പിക്കുന്നു. തീരദേശത്ത് 
അനധികൃതമായി ഉയർത്തുന്ന ഉയർത്തുന്ന ബഹുനിലകെട്ടിടങ്ങളുടെയും പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യം  സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണറിപ്പോർട്ടുകളെയെല്ലാം അവഗണിച്ചു കൊണ്ടാണ് പോലീസും സർക്കാർ സംവിധാനങ്ങളും മുന്നോട്ട് പോകുന്നത് എന്ന് ഉദ്യോഗസ്ഥർ തന്നെ പരാതി പറയുകയാണ്.

@ പരവൂർ തെക്കുംഭാഗം കേന്ദ്രീകരിച്ചു കൊണ്ട് പത്തോളം കുഴൽപണ ഏജന്റുമാരും അവരുടെ സഹായികളും 
മറ്റ് സംവിധാനങ്ങളുമായി കുഴൽപണമാഫിയ പ്രവർത്തനം നടത്തുന്നുണ്ടെന്ന് വർഷങ്ങളായി 
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും യാതൊരു അന്വേഷണവും നടത്താൻ പോലിസ് തയ്യാറായിട്ടില്ല. കോഴിക്കോടൻ കുഴൽപണ മാഫിയ സംഘം ഇവിടെ ക്യാമ്പ് ചെയ്തു കൊണ്ടാണ് കുഴൽപണ ഇടപാട് നടത്തുന്നത്. കൊവിഡ് സമയത്ത് മന്ദഗതിയിലായിരുന്ന കുഴൽപണ ഇടപാട് ഇപ്പോൾ പഴയതിലും കൂടുതൽ ഇടപെടുക്കാരുമായി മുന്നോട്ട് പോകുകയാണ് എന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

No comments:

Post a Comment