Saturday, 31 October 2026

അമൃതയിലെ കുട്ടികൾ ഒറ്റകെട്ടായി പറഞ്ഞു ലഹരിയല്ല നല്ല ഭാവിയാണ് സ്വപ്നം

അമൃത സംസ്‌കൃത ഹയർസെക്കന്ററി സ്കൂളിൽ കേരളകൗമുദിയുടെ 
ബോധവത്കരണ സെമിനാർ ശ്രദ്ധേയമായി 

ചാത്തന്നൂർ : സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച  
കേരള പോലീസ് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 318 എ റീജിയൻ 9 സോൺ 
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
കേരളകൗമുദി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ
 ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രാകേഷ് പി.എസ്. ഉദ്ഘാടനം ചെയ്തു, പാരിപ്പള്ളി എസ്.എച്ച്.ഒ. ആശാ വി. രേഖ ബോധവത്കരണ ക്ലാസ്സ് നയിച്ചു.
ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 എ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ മുഖ്യപ്രഭാഷണം നടത്തി.
 സ്കൂൾ പ്രിൻസിപ്പൽ ശ്രീകല എസ്. അധ്യക്ഷത വഹിച്ചു 
ലയൺസ് ഡിസ്ട്രിക്ട‌് പ്രിൻസിപ്പൽ സെക്രട്ടറി എം.ജെ.എഫ്. ലയൺ രാജഗോപാൽ എസ്.ആർ., സോൺ ചെയർപേഴ്സൺ ലയൺ അനിൽകുമാർ 
ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുൻ മേഖല പ്രസിഡന്റ്‌ ഡോ. ജയചന്ദ്രൻ, പി ടി എ വൈസ് പ്രസിഡന്റ്‌ മനു.ജി.പിള്ള 
എന്നിവർ സംസാരിച്ചു.ഹെഡ്‌മിസ്ട്രസ് തങ്കച്ചി പി.എം. സ്വാഗതവും വിമൽകുമാർ എ പി നന്ദിയും പറഞ്ഞു 
ലയൺസ് ക്ലബ് പാരിപ്പള്ളി പ്രസിഡന്റ്‌ 
ലയൺ സി. ജി. രാധകൃഷ്ണൻ, സെക്രട്ടറി 
ലയൺ രാധകൃഷ്ണപിള്ള, പരവൂർ പ്രസിഡന്റ്‌ ലയൺ പുരുക്ഷോത്തമൻ, പാളയംകുന്ന് യൂണിറ്റ് പ്രസിഡന്റ്‌ 
ലയൺ ജ്ഞാനപ്രകാശ്, ലയൺ
പ്രദീപ്‌, ലയൺ ശശിധരൻപിള്ള, 
ലയൺ എൻ. രാമചന്ദ്രൻ, ലയൺ
രത്നാകരൻ, ലയൺ
അശോക് കുമാർ,ലയൺ
 ഉഷശശിധരൻ, ലയൺ
ജയപ്രകാശ്, ലയൺ
രഞ്ജൻ ദാമോദരൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പസിലെ വിദ്യാർത്ഥികളെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ 'ഓപ്പറേഷൻ തൂഫാൻ വാരിയേഴ്സ്' ആയി ചുമതലയേൽക്കുന്നതിന്റെ പ്രതീകമായാണ് ചടങ്ങുകൾ നടന്നത്. കൂടാതെ, ക്യാമ്പസിലെ പ്രിയപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ച് ചേർന്ന് ഒരേ മനസ്സോടെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ഈ പോരാട്ടത്തിൽ പങ്കാളികളായി.

@ ലഹരിയോട് നോ പറയുക -എ സി പി 

 "ലഹരിയോട് നോ പറയുക. ആരോഗ്യം തിരഞ്ഞെടുക്കുക. ജീവിതം തിരഞ്ഞെടുക്കുക. നല്ലൊരു ഭാവി തിരഞ്ഞെടുക്കുക" എന്ന സന്ദേശം നമുക്ക് ഉയർത്തിപ്പിടിക്കാമെന്ന് ചാത്തന്നൂർ എ സി പി രാകേഷ് പി.എസ്. വിദ്യാർത്ഥികളോട് പറഞ്ഞു.ലഹരിക്കെതിരെ ജാഗ്രതയും ജീവിതത്തോട് പ്രതിബദ്ധതയും വളർത്തിയെടുക്കുമ്പോഴാണ് ആരോഗ്യകരവും മൂല്യബോധമുള്ളതുമായ ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ യുവത്വത്തെയും ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ കഴിയുമ്പോൾ, നാം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും ഒരു സമൂഹത്തെയും സംരക്ഷിക്കുകയാണ്.
നമ്മൾ ചെയ്യുന്നത്.
ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വലിയ ജനകീയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളും പൊതുസമൂഹവും ഇതിന്റെ ഭാഗമായി മുന്നോട്ടുവന്നത് ഏറെ സന്തോഷവും അഭിമാനവും നൽകുന്നുവെന്ന് എ സി പി പറഞ്ഞു 


@ ആശ. വി. രേഖ 

നിയമനടപടികളിലൂടെ മാത്രം ലഹരിമുക്ത സമൂഹം സൃഷ്ടിക്കാനാകില്ലെന്നാണ്
പാരിപ്പള്ളി സ്റ്റേഷൻ ഓഫിസർ ആശ. വി. രേഖ പറഞ്ഞു.കുടുംബം, വിദ്യാലയം, ആരോഗ്യപ്രവർത്തകർ, മാധ്യമങ്ങൾ, പൊതുസമൂഹം എന്നിവരുടെ കൂട്ടായ ഇടപെടൽ അനിവാര്യമാണ്. കുട്ടികളിലും യുവജനങ്ങളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനൊപ്പം ലഹരിയുടെ ഉപയോഗത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കണ്ടെത്തി പ്രതിരോധിക്കണമെന്നും ആശ. വി. രേഖ പറഞ്ഞു അതിനായി 
ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ ശക്തമാക്കണമെന്നും ലഹരി ഉപയോഗത്തിന് അടിമപ്പെടുന്നവർക്ക് ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കണം അതിനായി 
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയ പ്രസ്ഥാനമായി മാറുമ്പോഴേ 
സുരക്ഷിതവും ലഹരിമുക്തവുമായ സമൂഹം യാഥാർഥ്യമാകൂ എന്നും ആശ. വി. രേഖ പറഞ്ഞു.

@ വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ 

കേരളത്തിൽ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളും വർധിച്ചുവരുന്നത് ആശങ്കയാകുന്ന സാഹചര്യത്തിലാണ് കേരളകൗമുദിയുമായി ചേർന്ന് ലയൺസ് ക്ലബ് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നത്. വൈസ് ഡിസ്ട്രിക്ട് ഗവർണർ പി.എം.ജെ.എഫ്. ലയൺ ടി. ബിജുകുമാർ പറഞ്ഞു.
ഒരാളുടെ ലഹരി ഉപയോഗം അയാളുടെ വ്യക്തിജീവിതത്തെ മാത്രമല്ല ബാധിക്കുന്നത്. ചില സാഹചര്യങ്ങളിൽ നിരപരാധികളായ മറ്റുള്ളവരുടെ ജീവിതവും സുരക്ഷയും അപകടത്തിലാക്കാൻ ഇത്തരം പ്രവണതകൾ കാരണമാകുന്നുണ്ട്.
ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തുഫാൻ' ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. മയക്കുമരുന്ന് വിതരണ ശൃംഖലകൾ തകർക്കുന്നതിനും യുവജനങ്ങളെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുന്നതിനുമാണ് ഇത്തരം സെമിനാറുകൾ ഗുണം ചെയ്യുമെന്നും 
ലയൺ ടി. ബിജുകുമാർ പറഞ്ഞു 


@ ഡോ. ജയചന്ദ്രൻ  (ശാസ്ത്രസാഹിത്യ പരീക്ഷത്ത് )
മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് 
സഹാനുഭൂതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും ഇടപെടലുകൾ നടത്തേണമെന്ന്  ശാസ്ത്ര സാഹിത്യ പരിക്ഷത്ത് മുൻ മേഖല പ്രസിഡന്റ്‌ ഡോ. ജയചന്ദ്രൻ പറഞ്ഞു 
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളെ സമൂഹം പലപ്പോഴും കുറ്റവാളിയായി കാണാറുണ്ട്. എന്നാൽ മാനസികാരോഗ്യ വിദഗ്ധരുടെ കാഴ്ചപ്പാടിൽ, ലഹരി ആശ്രിതാവസ്ഥ ഒരു ചികിത്സയും പിന്തുണയും ആവശ്യമായ ആരോഗ്യപ്രശ്നമാണ്. കുറ്റപ്പെടുത്തലും അപമാനവും പലപ്പോഴും പ്രശ്‌നം കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്. അതിനുപകരം സഹാനുഭൂതിയോടെയും ശാസ്ത്രീയമായ സമീപനത്തോടെയും ഇടപെടലുകൾ നടത്തിയാൽ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്നും അദ്ദേഹം പറഞ്ഞു.



Thursday, 29 October 2026

ഓപ്പറേഷൻ തെളിമ 2 ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ഓപ്പറേഷൻ തെളിമ 2 
ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ചാത്തന്നൂർ :   എണ്ണപ്പലഹാരങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും നിർമ്മിച്ച് വിതരണം ചെയ്യുന്ന യൂണിറ്റുകൾ കേന്ദ്രീകരിച്ച് കൊല്ലം  ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  വ്യാപക പരിശോധന. കൊല്ലം ടൗൺ പരിസരത്തും പുനലൂർ കൊട്ടാരക്കര മേഖലയിലുമാണ് പരിശോധന നടന്നത്. സംസ്ഥാനവ്യാപകമായി  നടപ്പിലാക്കിയ ‘ഓപ്പറേഷൻ തെളിമ 2 ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച നാല് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന എന്ന പരാതികളുടെ അടിസ്ഥാത്തിലാണ് പരിശോധന നടത്തിയത്.

അഞ്ച് സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ ആകെ 21 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്തിയ എട്ട് സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസും നൽകി.
വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ച് സൂക്ഷിച്ചിരുന്ന 15 കിലോ മധുരസേവയും 10 കിലോ കപ്പലണ്ടിയും പിടിച്ചെടുത്ത് നശിപ്പിച്ചു. കൊല്ലം ഭക്ഷൃ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷൃ സുരക്ഷാ ഓഫീസർമാരായ  അനീഷ എ, ചിത്ര മുരളി, അഫില യൂസഫ്, യാസിറ അഹമ്മത്, റസീമ എസ് ആർ, അൻസി എൽ , അഞ്ചു എസ്.എസ്, മാനസ എസ്, നിഷാറാണി എസ്,  കുമാരി അഖില ബി എസ്, സ്നേഹ വിജയൻ,  അരുൺ കുമാർ വി എസ് , ജോബിൻ എ തമ്പി എന്നിവർ പങ്കെടുത്തു.
ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും സംഭരണത്തിലും ശുചിത്വം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

Sunday, 25 October 2026

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം 

ചാത്തന്നൂർ : കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം പകൽക്കുറി ആയിരവില്ലി സ്വദേശികളായ ഹരികൃഷ്ണൻ(25),ജിതിൻബാബു(25)എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഇന്നലെ പുലർച്ചെ 12.02ന് തിരുവനന്തപുരം - കൊല്ലം ആറ് വരി പാതയിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന കാറിൽ എതിർദിശയിൽ  കൊല്ലം ഭാഗത്ത് നിന്നും  വന്ന ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. 
ഒരാൾ സംഭവസ്ഥലത്ത് വച്ചും ഒരാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ചും മരിച്ചു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ അറിയിക്കുകയും പോലിസ് എത്തി ആംബുലൻസ് വരുത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ബൈക്ക്  
പൂർണമായി തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. 
ചാത്തന്നൂർ പോലിസ് പരവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ചാത്തന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌ മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.




ബി. ബി. ഗോപകുമാർ എം എൽ എയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ബി. ബി. ഗോപകുമാർ എം എൽ എയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു 
ചാത്തന്നൂർ : ബി. ബി. ഗോപകുമാർ എം എൽ എയുടെ ഓഫീസ് ചാത്തന്നൂർ ഊറാംവിള കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം 
ആരംഭിച്ചു..രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണകേരള പ്രാന്ത പ്രചാരക്  എസ്. സുദർശനൻ ഭദ്രദീപ 
പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്തു. ബി. ബി. ഗോപകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി. ഐ ശ്രീനാഗേഷ്,
ചിറക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യമനോജ്‌,
ആർ എസ് എസ് പ്രാന്തിയ കാര്യകാര്യ സദസ്യൻ സി സി. ശെൽവൻ,
പ്രാന്തീയ വ്യവസ്ഥാ പ്രമുഖ് രാജൻ കരൂർ, 
ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ്  എസ്. പ്രശാന്ത്, ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, മുതിർന്ന ബിജെപി നേതാവും സംസ്ഥാന കൗൺസിൽ അംഗവുമായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള, ജില്ലാ ട്രഷറർ സി.രാജൻപിള്ള എന്നിവർ സംസാരിച്ചു.
ഫോട്ടോ : രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണകേരള പ്രാന്തപ്രചാരക്  എസ്. സുദർശനൻ ഭദ്രദീപ 
പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യുന്നു 

ദേശീയപാതയിൽ വെള്ളകെട്ട് ശാശ്വത പരിഹാരം ഉണ്ടാവും

ദേശീയപാതയിൽ വെള്ളകെട്ട് ശാശ്വത പരിഹാരം ഉണ്ടാവും 

ചാത്തന്നൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ ചാത്തന്നൂർ നിവാസികൾ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ധാരണയായി.
ഇന്നലെ ബി. ബി. ഗോപകുമാർ ജില്ലാ കളക്ടർ ആനിജൂലതോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത് 
കഴിഞ്ഞദിവസം ഉണ്ടായ അതിശക്തമായ മഴയിൽ നാശനഷ്ടം ഉണ്ടായ 
കടകൾ, വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ വെള്ളപൊക്കം മൂലം നാശനഷ്ടം വന്ന സ്ഥലങ്ങൾ എന്നിവ നോക്കി കണ്ട് പരിഹാരം ഉണ്ടാക്കാൻ നിർമ്മാണകമ്പനി അധികൃതർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഉണ്ടായ മഴയിൽ 
ചാത്തന്നൂരിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിനടിയിൽ ആവുകയും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ജില്ലാ കലക്ടറും എം എൽ എയും  സ്ഥലം സന്ദർശിച്ചത് 
വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി  പരിഹരിക്കുന്നതിന്  വിദഗ്ദരിൽ നിന്നും 
സാങ്കേതികമായ ഉപദേശ നിർദ്ദേശങ്ങൾ 
സ്വീകരിച്ചു കൊണ്ട് വെള്ളകെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ 
 തുടർപ്രവർത്തനങ്ങൾ നടത്തും 
 ദേശീയപാത അതോറിറ്റിയുമായും നിർമ്മാണകമ്പനി അധികൃതരുമായി ആലോചിച്ചു നടപടികൾ കൈകൊള്ളൂമെന്ന് ബി. ബി. ഗോപകുമാർ എം എൽ എയും ജില്ലാ കളക്ടറും 
പറഞ്ഞു ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരും പ്രസ്തുത സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നില്ല എന്നത് പരിശോധിക്കുമെന്നും ഇരുവരും പറഞ്ഞു.അസിസ്റ്റന്റ് ക്‌ളക്ടർ എം. ഉഷ,ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ആർ.ദിലീപ്കുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. മഹേശ്വരി, വൈസ് പ്രസിഡന്റ്‌ കവിതദേവി.പി, ചാത്തന്നൂർ പഞ്ചായത്ത്‌ സെക്രട്ടറി ബിനിൽ,
 പഞ്ചായത്ത്‌ അസിസ്റ്റന്റ് എഞ്ചിനിയർ 
ബിപിൻ വിവിധ രാക്ഷ്ട്രീയപാർട്ടി പ്രതിനിധികൾ, 
വ്യാപാരി വ്യവസായ സംഘടന ഭാരവാഹികൾ, പഞ്ചായത്ത്‌ വികസനസമിതി ഭാരവാഹികൾ 
ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.


@ ദേശീയപാതയിൽ ഉണ്ടാവുന്ന വെള്ളകെട്ടിന് ശാശ്വതപരിഹാരം ഉണ്ടാവും - ജില്ലാ കളക്ടർ 

ചാത്തന്നൂർ : ദേശീയപാതയിൽ ഉണ്ടാവുന്ന വെള്ളകെട്ടിന് ശാശ്വതപരിഹാരം ഉണ്ടാവുമെന്ന് ജില്ലാ ക്‌ളക്ടർ ആനി ജൂല തോമസ് പറഞ്ഞു.മഴ സമയത്ത് 
വെള്ളകെട്ട് ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു.. സമാന രീതിയിൽ മുൻപ് വെള്ളകെട്ട് ഉണ്ടായപ്പോൾ മുൻപോട്ട് വച്ച നിർദ്ദേശങ്ങൾ എല്ലാം നിർമ്മാണകമ്പനി ചെയ്തിട്ടുണ്ട് ഇപ്പോൾ ഉള്ള ന്യുനതകൾ എൻ എച്ച് എ ഐ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി നിർമ്മാണപ്രവർത്തികൾ ഉടൻ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

@  ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ശക്തമായ ഇടപെടൽ നടത്തും ബി. ബി. ഗോപകുമാർ എം എൽ എ 

ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗം ഉദ്യോഗസ്ഥന്മാരെയും പങ്കെടുപ്പിച്ച് കൊണ്ട്    അടിയന്തരയോഗം നേരിട്ട് ചേർന്ന് പ്രശ്നങ്ങൾ ശാശ്വതമായി  പരിഹരിക്കുന്നതിന് ആവശ്യമായ ശക്തമായ ഇടപെടലുകകൾ നടത്തുമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു 

@ ഓടയുടെ നിർമ്മാണപ്രവർത്തികൾ ഉടൻ തുടങ്ങും -ഒ. മഹേശ്വരി (ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌)

ദേശീയപാത അതോറിറ്റി ഓട നിർമ്മാണത്തിന് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് പണം അനുവദിച്ചിട്ടുണ്ട് അതിന്റെ ടെൻണ്ടർ നടപടികൾ പൂർത്തിയായി വരികയാണ് വരും ദിവസങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങും 

@ ഡ്രെയിനേജ് സംവിധാനങ്ങളിലെ തകരാറുകൾ അടിയന്തരമായി പരിഹരിക്കാൻ നടപടി ഉണ്ടാവണം.ജെ. ശശിധരൻ (വ്യാപാരി വ്യവസായ എകോപന സമിതി)

@ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്താതിരുന്നതിൽ പ്രതിക്ഷേധം.

ചാത്തന്നൂർ ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും  വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്ന പ്രദേശം സന്ദർശിച്ച എം എൽ എയ്ക്കും 
ജില്ലാ കലക്ടർക്കൊപ്പവും 
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്താതിരുന്നതിൽ ചാത്തന്നൂർവികസന സമിതി പ്രതിഷേധം രേഖപ്പെടുത്തി.
 ദേശീയപാത  നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ചാത്തന്നൂർ ജംഗ്ഷനിലും സമീപത്തുമായി വെള്ളം ഒഴുകിപ്പോകുന്നതിനുണ്ടായിരുന്ന ഡ്രെയിനേജ്കൾ പൂർണ്ണമായി ഒഴിവാക്കി പകരം ജംഗ്ഷനിൽ കനറാ ബാങ്കിന് സമീപം  സ്ഥാപിച്ച ഡ്രെയിനേജിനു്   മുഴുവൻ വെള്ളത്തെയും ഉൾക്കൊള്ളാൻ കഴിയുന്നില്ലായെന്നതാണ്
വെള്ളക്കെട്ടിന് കാരണമാകുന്ന പ്രധാന ഘടകം.അതുകൊണ്ട്  സർവ്വീസ് റോഡുകളിലും  പ്രധാനഡ്രെയിനേജിലും എത്തിച്ചേരുന്ന വെള്ളം പൂർണ്ണമായി 
തടസ്സമില്ലാതെ ഒഴുക്കി  തോട്ടിലേക്കെത്തിക്കുന്നതിന് നടപടികൾ അടിയന്തിരമായി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ചാത്തന്നൂർ വികസന സമിതി
ആവശ്യപ്പെട്ടു.

സഹപാഠിയെ സംഘം ചേർന്ന് ആക്രമിച്ചു വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്

സഹപാഠിയെ സംഘം ചേർന്ന് ആക്രമിച്ചു വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക് 

@ വിദ്യാർഥികൾക്കിടയിലെ സംഘർഷം ആശങ്കയാകുന്നു

ചാത്തന്നൂർ: സഹപാഠിയെ സംഘം
ചേർന്ന് ആക്രമിച്ചു വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ.ചാത്തന്നൂർ എൻ എസ് എസ് ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയായ അഭിനവ്. പി (16)നെയാണ് അതേ സ്കൂളിലെ കോമേഴ്സ് വിഭാഗത്തിലെ പതിനൊന്ന് അംഗ സംഘം 
കഴിഞ്ഞ വെള്ളിയാഴ്ച നാല് മണിക്ക് 
സ്കൂൾ ഗ്രൗണ്ടിൽ വച്ച് ആക്രമണം നടത്തിയത്. സംഭവത്തെ കുറിച്ച് പരിക്കേറ്റ വിദ്യാർത്ഥി പറയുന്നത് ഇങ്ങനെയാണ്. വെള്ളിയാഴ്ച ഉച്ചയോടെ സ്കൂളിൽ വച്ച്
അഭിനവിനെ ഭീഷണിപ്പെടുത്തുകയും തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും പിന്നാലെ സ്കൂൾ വിട്ട് ഗ്രൗണ്ടിൽ കൂട്ടുകാരുമായി നിൽക്കുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ പതിനൊന്നോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു ഒപ്പമുണ്ടായിരുന്ന കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയ സംഘം പോയതിന് ശേഷം മറ്റ് കുട്ടികൾ എത്തി 
ആക്രമണത്തിൽ അവശനിലയിലായ വിദ്യാർത്ഥിയുടെ ബന്ധുക്കളെ വിളിച്ചു ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആക്രമണത്തിൽ 
തലയ്ക്കും മൂക്കിനും ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി അപകടനില തരണം ചെയ്തിട്ടുണ്ട് ചാത്തന്നൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കുട്ടികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പോലിസ് പറഞ്ഞു 
സംഭവത്തിൽ അധികൃതർ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Friday, 23 October 2026

ശ്രീഭൂതനാഥക്ഷേത്രം ശ്രീഭൂതനാഥപുരം..ചാത്തന്നൂർ

               ശ്രീഭൂതനാഥക്ഷേത്രം 
      ശ്രീഭൂതനാഥപുരം..ചാത്തന്നൂർ 

ഭക്തജനങ്ങളെ,

2023 ജൂലായ് മാസം 6-ാം തീയതി ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ വച്ച് പ്രസിദ്ധ ജൗതിഷികരായ ചേർത്തല 
സതീഷ്കുമാറിൻ്റെയും മാവേലിക്കര കണ്ടിയൂർമന വിഷ്‌ണുനമ്പൂതിരിയുടെയും നേത്യത്വത്തിൽ ക്ഷേത്രം തന്ത്രി ഭൂതക്കുളം നീലമന ഇല്ലം ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ നടന്ന അഷ്ട‌മംഗല ദേവപ്രശ്‌നത്തിൻ്റെ പരിഹാരക്രിയകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ബാക്കിവന്ന ദോഷ വിഷയങ്ങൾ പരിഹരിക്കുന്നതിനായി 2026 ജൂലായ് മാസം 11 ന് ജൗതിഷികൻ, വിചാരിച്ച് നടത്തിയ സാന്നിദ്ധ്യാദി അഖില ശുഭാശുഭ പ്രശ്‌നത്തിൽ തെളിഞ്ഞ ദോഷവിഷയങ്ങളുടെ പരിഹാരക്രിയകൾ 2026 സെപ്റ്റംബർ 11, 12, 13 തീയതികളിൽ ദേവീക്ഷേത്രസന്നിധിയിൽ വച്ച് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ നീല മന ഇല്ലം ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുകയുണ്ടായി.

ദൈവജ്ഞന്റെയും ക്ഷേത്രം തന്ത്രിയുടെയും നിർദേശമനുസരിച്ച് ശാസ്ത്രവിധിപ്രകാരം സർപ്പക്കാവ് നവീകരിക്കുകയും കാവിലേക്കാവശ്യമായ വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന ജോലികൾ തുടർന്ന് വരികയുമാണ്.

സർപ്പദോഷശമനത്തിനും, കുടുംബ റുംബ ഐശ്വര്യത്തിനും സന്താനലബ്ധ‌ിക്കും സന്താനസൗഭാഗ്യ ങ്ങൾക്കും, മാറാരോഗ ദുരിത നിവാരണത്തിനുമായി ദേവപ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി വിശേ ഷാൽ സർപ്പബലി  25 ന് 
(1202 തുലാം 8) ഞായർ വൈകിട്ട് 7 മണിമുതൽ സർപ്പക്കാവിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. നാഗദേവതകളുടെ കോപം ശമിപ്പിക്കാനും പ്രീതി പിടിച്ചു പറ്റാനുമായി അഷ്‌ഠനാഗങ്ങളെ ആവാഹിച്ചെഴുതുന്ന വർണ്ണാഭമായ സർപ്പക്കളവും താന്ത്രിക വിധിപ്രകാര വുമുള്ള മഹാപൂജകളും തന്ത്രിമുഖ്യൻ ഭൂതക്കുളം നീലമനയില്ലത്ത് ബ്രഹ്മശ്രീ കെ. ഉണ്ണികൃഷ്‌ണൻ നമ്പൂതിരി യുടെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ശ്രീ. എസ്. ജയപ്രകാശ് പോറ്റി, കീഴ്‌ശാന്തി ആർ.അനിൽ കുമാർപോറ്റി എന്നിവരുടെ സഹകാർമ്മികത്വത്തിലും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.
സർപ്പബലിയോടനുബന്ധിച്ച് ഭക്ത ജനങ്ങൾക്ക് നൂറും പാലും, സർപ്പ സൂക്ത പുഷ്പാഞ്ജലി, മഞ്ഞൾപ്പൊടി, മഞ്ഞൾ മാല എന്നിവ പ്രത്യേക വഴിപാടായി സമർപ്പിക്കാവുന്നതാണ്.
ഓരോ ഭവനത്തിൽ നിന്നും ഒരു നക്ഷത്രജാതൻ്റെ പേരിലെങ്കിലും നൂറും പാലും വഴിപാടായി സമർപ്പിച്ച് കുടുംബത്തിനും കുടുംബാംഗങ്ങൾക്കും സർവൈശ്വര്യവും രോഗശാന്തിയും ലഭിക്കാനായി പ്രാർത്ഥിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു.

ഈ പുണ്യ കർമ്മങ്ങളിൽ പങ്കുചേർന്ന് നാഗരാജാവിൻ്റെയും നാഗയക്ഷിയുടെയും പൂർണ്ണ അനു ഗ്രഹം കൈവരിക്കാൻ എല്ലാ ഭക്തജനങ്ങളെയും സാദരം ശ്രീഭൂതനാഥ ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.ചാത്തന്നൂർ താഴം ഉണ്ണിമങ്ങാട് മൂലകുടുംബമാണ് സർപ്പബലി വഴിപാടായി സമർപ്പിക്കുന്നത്.
ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി

പ്രസിഡൻ്റ് വി.വിജയമോഹൻ 
സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള 

Thursday, 22 October 2026

കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിൽ ഭാഗവത സപ്താഹ യഞജം ഇന്ന് തുടങ്ങും

കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിൽ ഭാഗവത സപ്താഹ യഞജം 
 ഇന്ന് തുടങ്ങും 

ചാത്തന്നൂർ:പാരിപ്പള്ളി 
കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിൽ ഇന്ന് 
രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടക്കും. വൈകുന്നേരം 6ന് എൻ. കെ. പ്രേമചന്ദ്രൻ എം പി ഭാഗവത സപ്താഹ യഞജം  ഉദ്ഘാടനം ചെയ്യും ക്ഷേത്രം തന്ത്രി അമ്പലപ്പുഴ എസ് ദാമോദരൻ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തും 29ന് അവസാനിക്കും 

Sunday, 18 October 2026

സോഷ്യൽ മീഡിയ കൈകോർത്തു മോക്ഷണം പോയ ബൈക്ക് മണിക്കൂറുക്കകം തിരിച്ചുകിട്ടി

സോഷ്യൽ മീഡിയ കൈകോർത്തു 
മോക്ഷണം പോയ ബൈക്ക് മണിക്കൂറുക്കകം തിരിച്ചുകിട്ടി 

ചാത്തന്നൂർ: സോഷ്യൽ മീഡിയ കൈകോർത്തു ചാത്തന്നൂർ ടൗണിൽ നിന്നും മോക്ഷണം പോയ ബൈക്ക് മണിക്കൂറുക്കകം തിരിച്ചുകിട്ടി.
ഇന്നലെ രാവിലെ ആറ് മണിയോടെ 
ചാത്തന്നൂർ -കട്ടച്ചൽ റോഡിൽ 
ചാത്തന്നൂർ മോഹൻ ഗ്യാസ് ഏജൻസിക്ക് സമീപം വച്ചിരുന്ന ബൈക്ക് 8 മണിയോടെ മോക്ഷണം പോവുകയുണ്ടയി തുടർന്ന് ബൈക്ക് ഉടമ ചാത്തന്നൂർ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 
തൊട്ടടുത്ത കടകളിലെ 
സി സി ടി വി പരിശോധനയിൽ ബൈക്ക് മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് 
സി സി ടി വി വിഷ്വലുകൾ 
സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചാരണത്തിൽ ബൈക്കുമായി മോക്ഷ്ടാവ് ചാത്തന്നൂർ എസ് എൻ കോളേജിന് സമീപത്ത് നിൽക്കുന്നതായി 
നാട്ടുകാർ കണ്ടെത്തി തുടർന്ന് 
നാട്ടുകാർ ബൈക്കുമായി നിൽക്കുന്ന 
മോക്ഷടാവിനെ തടഞ്ഞു വച്ച് പോലീസിനെയും ഉടമയെയും വിളിച്ചു വരുത്തി ഏല്പ്പിക്കുകയായിരുന്നു തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിച്ച് ബൈക്ക് ഉടമയ്ക്ക് പരാതി ഇല്ലാത്തതിനെ തുടർന്ന് മോഷ്ടാവിന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തി താക്കീത് നൽകി വിട്ടയ്ക്കുകയായിരുന്നു.


Friday, 16 October 2026

കാർ നിയന്ത്രണം വിട്ട് ഇടിച്ച് അമ്മ മരിച്ചു മകൾ ഗുരുതരാവസ്ഥയിൽ

കാർ നിയന്ത്രണം വിട്ട് ഇടിച്ച് അമ്മ മരിച്ചു മകൾ ഗുരുതരാവസ്ഥയിൽ 

പരവൂർ : കാർ നിയന്ത്രണം വിട്ട് വീടിന്റെ മുൻപിൽ റോഡ് സൈഡിൽ അമ്മയെയും മകളെയും ഇടിച്ചു തെറുപ്പിച്ചു അമ്മ മരിച്ചു 
മകൾ ഗുരുതരാവസ്ഥയിൽ കലയ്ക്കോട് കുഞ്ചാരവിള തെങ്ങുവിളയിൽ ഉപേന്ദ്രന്റെ ഭാര്യ രേഖ(45) മരിച്ചു മകൾ ലക്ഷ്മി(22)നെ ഗുരുതരമായ പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം 6.30ഓടെ കലയ്ക്കോട് ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് റോഡ് സൈഡിൽ നില്ക്കുകയായിരുന്ന അമ്മയെയും മകളെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു ഓടികൂടിയ നാട്ടുകാർ ഇരുവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മാതാവ് രേഖ മരിച്ചിരുന്നു. പരവൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.മരിച്ച രേഖയുടെ മകൻ ഗോപീകൃഷ്ണൻ.

കുറുങ്ങൽ ഏല നികത്താനുള്ള നീക്കം തടഞ്‌ ഡി വൈ എഫ് ഐ

കുറുങ്ങൽ ഏല നികത്താനുള്ള നീക്കം തടഞ്‌ ഡി വൈ എഫ് ഐ 
ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിലെ നെല്ലറയായ കുറുങ്ങൽ ഏല നികത്താനുള്ള നീക്കം തടഞ്ഞ്
ഡി വൈ എഫ് ഐ. പരിസ്ഥിതി ലോല പ്രദേശമായ കുറുങ്ങൽ ഏലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള 
ഏല റോഡിന് സമീപമുള്ള പ്രദേശം അടുത്തിടെ കർഷകരിൽ നിന്നും വാങ്ങിയവരണ് വയൽ നികത്താനായി ബുധനാഴ്ച്ച രാത്രിയിൽ  ടിപ്പർ ലോറികളിൽ 
മണ്ണ് എത്തിച്ചു നികത്താൻ ഒരുങ്ങിയത് 
സമീപ വയലുകളിലേക്കുള്ള 
പുറമ്പോക്കിലൂടെ ഒഴുകുന്ന 
നീർച്ചാലുകളും ഏല തോടിന്റെയും മുകളിലൂടെ മണ്ണിട്ട് നികത്തി തുടങ്ങിയതോടെ നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും എത്തി തടയുകയായിരുന്നു തുടർന്ന് പോലീസും കൃഷി വകുപ്പ് അധികൃതരും പഞ്ചായത്ത്‌
വില്ലേജ് അധികൃതരും എത്തി മേൽ നടപടികൾ സ്വീകരിച്ചു. ജില്ലയിലെ തന്നെ പ്രധാന ഏലകളിൽ ഒന്നാണ് കുറുങ്ങൽ 
കർഷകസമിതിയുടെ നേതൃത്വത്തിൽ കൃത്യമായ കൃഷി നടക്കുന്ന ഇവിടെ അടുത്തിടെ കർഷകരിൽ നിന്നും ഭൂമി വാങ്ങിയവർ ആണ് നെൽവയൽ നികത്താനുള്ള നീക്കവുമായി രംഗത്തുള്ളത് ഇതിനെതിരെ നിരവധി പരാതികളാണ് 
കർഷകരും നാട്ടുകാരും അധികാരികൾക്ക് നൽകിയിട്ടുള്ളത് ഇതിനിടയിലാണ് നെൽവയൽ നികത്താനുള്ള നീക്കവുമായി ഒരു സംഘം രംഗതെത്തിയത് നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം ഉണ്ടാവുമെന്ന് സിപിഎം ഡി വൈ എഫ് ഐ നേതാക്കൾ പറഞ്ഞു.
സിപിഎം ചാത്തന്നൂർ എൽ സി സെക്രട്ടറി ദിജു. ടി, ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി അനീഷ് ചാത്തന്നൂർ ലോക്കൽ കമ്മിറ്റി അംഗം റോബിൻ,സനൽ,അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ഏല നികത്തുന്നത്തിനായി മണ്ണ് ഇട്ടിരിക്കുന്നു 


Thursday, 15 October 2026

കൊല്ലം - തിരുവനന്തപുരം ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന റോഡുകൾ വിൿസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം - തിരുവനന്തപുരം 
ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന   റോഡുകൾ  വിൿസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : കൊല്ലം-തിരുവനന്തപുരം 
ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന റോഡുകൾ  വിൿസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കൊല്ലം-ആയൂർ, പാരിപ്പള്ളി-മടത്തറ, ചാത്തന്നൂർ - ഓയൂർ - ആയൂർ റോഡുകൾ ആണ് ദേശീയപാതയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ. 
രാപകലില്ലാതെ ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതകൾ വീതികൂട്ടി നാല് വരി പാതയാകണമെന്ന ആവശ്യം ശക്തമാകുകയാണ്‌.
ഇവയുടെ തകർച്ച പരിഹരിക്കാനോ അപകടസൂചകങ്ങൾ സ്ഥാപിക്കാനോ ഗതാഗതക്കുരുക്ക് ഒഴിവാക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ദേശീയപാതയുടെ നിർമാണജോലികൾ നടക്കുന്നതിനാൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കി എംസി റോഡിലേക്ക് എത്താൻ ധാരാളം യാത്രക്കാർ ഈ പാതകളെ ആശ്രയിക്കുന്നുണ്ട്.
വളവുകളും തിരിവുകളും നിറഞ്ഞ ചാത്തന്നൂർ -ആയൂർ റോഡിൽ അപകടസൂചകങ്ങൾ ഒരിടത്തും സ്ഥാപിച്ചിട്ടില്ല. തെരുവുവിളക്കുകൾ കത്തുന്നിടങ്ങളും വിരളമാണ്. രാത്രിയിൽ കാട്ടുപന്നികളുടെ ശല്യവുമുണ്ട്. പാരിപ്പള്ളി-മടത്തറ പാതയുടെ അവസ്ഥയും ഇതുതന്നെ. ദേശീയപാതയെയും എംസി റോഡിനെയും മലയോര ഹൈവേയെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായിട്ടും രാത്രി യാത്രാ സൗകര്യമില്ലാത്തത് ധാരാളം പേരെ വലയ്ക്കുന്നുണ്ട്.

@ കൊല്ലം - ആയൂർ പാത നാല് വരിയാക്കണം

കൊല്ലം റെയിൽവേ സ്റ്റേഷൻമുതൽ ആയൂർവരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. അമ്പതിലധികം ബസുകൾ സർവീസ് നടത്തുന്ന പാതയാണിത്. അയത്തിൽമുതൽ ചെമ്മാൻമുക്കുവരെ രണ്ട് വാഹനങ്ങൾ ഒന്നിച്ചെത്തിയാൽ കുരുക്ക് രൂക്ഷമാകും.
മലേവയൽ, കോടാലിമുക്ക് പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം വെള്ളക്കെട്ടുമുണ്ടാകും.
മലേവയൽ-പാലമുക്ക് പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധമാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഇവിടെയും പാത പൂർണമായും തകർന്നുകിടക്കുകയാണ്
മുട്ടക്കാവ്-കുണ്ടുമൺ ഭാഗത്ത് പാതയുടെ ഒരുവശത്ത് 30 അടിയിലേറെ താഴ്ചയുള്ള കുഴിയാണ്. സംരക്ഷണവേലിയോ അപകടമുന്നറിയിപ്പുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ല. ധാരാളം വീടുകൾ ഇവിടെയുണ്ട്. മറുഭാഗവും ജനവാസമേഖലയാണ്.
പാതയുടെ വീതിക്കുറവും ഒരുവശത്തെ താഴ്ചയും കൊടുംവളവുമാണ് അപകടസാധ്യത കൂട്ടുന്നത്. ദേശീയപാതാ നിർമാണത്തിനുള്ള മെറ്റലും പാറപ്പൊടിയുമായി ട്രക്കുകൾ ഇതുവഴിയാണ് നിരന്തരം കടന്നുപോകുന്നത്. ബസ് യാത്രികരും ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും ഭീതിയോടെയാണ് ഇതുവഴി പോകാറ്. പാതകൾ അപകടരഹിതമാക്കണമെന്ന ആവശ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്

റോഡ് സൈഡിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി

റോഡ് സൈഡിൽ 
കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി

ചാത്തന്നൂർ: റോഡ് സൈഡിൽ 
കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ പ്ലാക്കാട് കുട്ടൻപിള്ള ജംഗ്ഷന് സമീപത്തെ സർവീസ് സ്റ്റേഷന് മുമ്പിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. നാട്ടുകാർ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും  ചാത്തന്നൂർ എക്സൈസ്  സംഘം സ്ഥലതെത്തി 
ചെടികൾ നശിപ്പിച്ചു. .
ഫോട്ടോ :റോഡ് സൈഡിൽ വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ 

Tuesday, 13 October 2026

ഡി. ത്യാഗരാജൻ ഗുരുദേവദർശനങ്ങളെ ജീവിതത്തിൽ പ്രവർത്തികമാക്കിയ മനുഷ്യസ്നേഹി - ബി. ബി. ഗോപകുമാർ എം എൽ എ

ഡി. ത്യാഗരാജൻ ഗുരുദേവദർശനങ്ങളെ ജീവിതത്തിൽ പ്രവർത്തികമാക്കിയ മനുഷ്യസ്നേഹി - ബി. ബി. ഗോപകുമാർ എം എൽ എ 
ചാത്തന്നൂർ : ഗുരുദേവദർശനങ്ങളെ ജീവിതത്തിൽ പ്രവർത്തികമാക്കിയ മനുഷ്യസ്നേഹിയായിരുന്നു രാജ് ഗ്രൂപ്പ്‌ ചെയർമാൻ ഡി. ത്യാഗരാജൻ എന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു.ഫ്രണ്ട്സ് ഓഫ്‌ കുളമട സംഘടിപ്പിച്ച ഡി. ത്യാഗരാജൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുകയെന്ന ഗുരുദേവ വചനം ജീവിതത്തിൽ പകർത്തി പാവപ്പെട്ടവർക്ക് ജോലി നൽകി അവരെ മികച്ച ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹിയായിരുന്നു ഡി. ത്യാഗരാജൻ സങ്കടങ്ങളുമായി സമീപിക്കുന്നവരെ കൈവിടാതെ അവരുടെ ദുഃഖങ്ങൾക്ക് പരിഹാരം കണ്ട ഡി. ത്യാഗരാജന്റെ ത്യാഗപൂർണ്ണമായ ജീവിതം ഇന്നത്തെ വ്യവസായികൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. 
എം.എം.നസീർ എം എൽ എ 
ജി. എസ്. ജയലാൽ എക്സ് എം എൽ എ 
എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
സുനിൽ സുധാകരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത്‌ അംഗം കെ. എസ് ബിനു,
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ റാഫി, ജിഹാദ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ആർ. ഡി. ലാൽ, സുഭദ്രാമ, ചിഞ്ചു, ബി.പ്രേമാനന്ദ്, പ്രൊഫ. ലീ, പ്രകാശൻ കൊടിമൂട്ടിൽ എന്നിവർ സംസാരിച്ചു.
ഫ്രണ്ട്‌സ് ഓഫ് കുളമട സെക്രട്ടറി വിഷ്ണു ആലപ്പാട്ട്, വൈസ് പ്ര., nncസിഡന്റ് അനീഷ് കുളമട, ട്രഷറർ. അജി ഫിലിപ്പ്, 
,. അംഗങ്ങളായ ബിച്ചു, ദീപു, ഷാൻ, സുനി, m n, സജി, പ്രവീൺ കൃപാൽ, നിതിൻ എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു. ചടങ്ങിൽ ഡി.ത്യാഗരാജന്റെ കുടുംബവും ഫ്രണ്ട്‌സ് ഓഫ് കുളമട ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ആറ് 
രോഗികൾക് ചികിത്സാസഹായം നൽകി

ഇത്തിക്കര പാലം നിർമ്മാണം പുരോഗമിക്കുന്നു

ഇത്തിക്കര പാലം നിർമ്മാണം അവസാനഘട്ടത്തിലേക്ക് 
ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കൗണ്ട് ഡൌൺ തുടങ്ങി.

ചാത്തന്നൂർ : ഇത്തിക്കര പാലം നിർമ്മാണം അവസാനഘട്ടത്തിലേക്ക് 
ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കൗണ്ട് ഡൌൺ തുടങ്ങി. കാവനാട് - പാരിപ്പള്ളി 
റീച്ചിൽ ഉൾപ്പെട്ട ഇത്തിക്കരയിലെ 
മേൽപാലം ഗതാഗതത്തിനു തുറന്നു നൽകാനാകും. രണ്ട് ലയർ ഉള്ള 
റോഡിൻ്റെ ടാറിങ് 
ഒരു ലയർ ഏകദേശം പൂർത്തിയാക്കി ഇരുവശങ്ങളിലും മധ്യഭാഗത്തുമുള്ള 
 കൈവരികളുടെ നിർമാണമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ റോഡിന്റെ തെക്ക് സൈഡിൽ കൂടി തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കുള്ള ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.മറുസൈഡിൽ നിർമ്മാണപ്രവർത്തികൾ ഇനിയും തീരാനുണ്ട്. പഴയപാലം സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതോടെ ഒരു സൈഡിൽ സർവീസ് റോഡിലൂടെ ഗതാഗതം സുഗമമായി പോകുന്നതിന് സഹായമാകും ആയൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ഇപ്പോഴത്തെ പാലം വഴി തിരുവനന്തപുരത്തേക്കും തിരുമുക്ക് വന്ന് തിരിഞ്ഞു കൊല്ലം ഭാഗത്തേക്കും പോകാൻ സാധിക്കും. ഇതോടെ ഇത്തിക്കരയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള ഗതാഗതകുരുക്കിനും പരിഹാരമാകും.പാലത്തിന്റെ ഇരുസൈഡിലും കാൽനടയാത്രയ്ക്കായി കൈവരികളും ഉണ്ട്. വരും ദിവസങ്ങളിൽ കൈവരികളുടെ നിർമ്മാണം പൂർത്തിയാക്കി രണ്ടാംലയർ ടാറിങ് പൂർത്തിയാക്കി വരുന്ന ആഴ്ചയിൽ ഇത്തിക്കരപാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയും ചെയ്യുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു.

@ ഇത്തിക്കരയിൽ അടിപാത നിർമ്മാണം പാലംപണി വൈകാൻ കാരണമായി 

ഇത്തിക്കരയിൽ പാലംപണി 80ശതമാനം പൂർത്തിയായതിന് ശേഷമാണ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 
അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായി നടന്ന അടിപാത നിർമ്മാണം വൈകിയത് മൂലം ഇത്തിക്കരപാലം തുറന്ന് കൊടുക്കുന്നതും വൈകിയെന്ന് ദേശിയപാത അധികൃതർ വ്യക്തമാക്കി.
ഫോട്ടോ:  നിർമ്മാണം പൂർത്തിയായി കിടക്കുന്ന ഇത്തിക്കര പുതിയപാലം 



Saturday, 10 October 2026

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സൈബർ സംഘങ്ങൾ ജില്ലയിൽ സജീവം

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സൈബർ 
സംഘങ്ങൾ ജില്ലയിൽ സജീവം 

ചാത്തന്നൂർ : സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്ന സൈബർ 
സംഘങ്ങൾ ജില്ലയിൽ സജീവമെന്ന് സൂചന.
സൈബർ പോലിസ് 
എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കുറവ് ആണെങ്കിലും പരാതികളുടെ എണ്ണം ദിവസം ഒന്ന് എന്ന നിലയിൽ ജില്ലയിലെ സൈബർ പോലിസ് സ്റ്റേഷനുകളിൽ എത്തുന്നതായി സൈബർ പോലിസ് പറയുന്നു 
അവസാനം എഫ് ഐ ആർ ഇട്ട് കേസ് എടുത്തത് ഇന്നലെയാണ് 
 പുനലൂർ പോളിടെക്നിക്കിലെ വിദ്യാർത്ഥി അധ്യാപികയുടെയും വിദ്യാർത്ഥിനികളുടെയും ഫോട്ടോ മോർഫ് ചെയ്ത കേസ് ആണ്. ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ 
 റെഡ്ഡിറ്റ് തുടങ്ങിയ വിവിധ സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചരണം നടത്തിയെന്ന് മാത്രമല്ല. അത് ടെലഗ്രാം ഗ്രൂപ്പുകളിൽ വില്പനയ്ക്ക് വച്ച് പൈസ സമ്പാധിച്ചുവെന്നുള്ള ഗുരുതര ക്രൈo കൂടി ഉണ്ടെന്ന റിപ്പോർട്ട് കൂടി പുറത്ത് വരുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘങ്ങൾക്കെതീരെ കനത്ത നടപടി വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.  ഇത്തരം കേസുകൾക്ക് 
പരാതികൾ ഉള്ള നവമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്‌ധർ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പോലിസ്  കേസ് എടുക്കുന്നത് 
ഐടി ആക്‌ടിലെയും ബിഎൻഎസിലെയും ബാധകമായ വകുപ്പുകൾ ചേർത്താണ് കേസെടുക്കണ്ടത് പക്ഷേ പലപ്പോഴും 
കുറ്റകൃത്യം ചെയ്യുന്നവർക്ക് പെട്ടെന്നു ജാമ്യം ലഭിക്കുന്ന നിലയിലാണ് കേസുകൾ എടുക്കുന്നത് എന്ന് ഇ രംഗത്തുള്ള
കേസുകൾ വാദിക്കുന്ന
അഭിഭാഷകർ ചൂണ്ടികാണിക്കുന്നു. ഇത് 
 ഗുരുതരമായ തെറ്റുകൾ വീണ്ടും ആവർത്തിക്കപ്പെടുമെന്ന് സൂചനയാണ് നൽകുന്നു. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽനിന്ന് അനുവാദമില്ലാതെ എടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിച്ച്  മോർഫ് ചെയ് പ്രചരിപ്പിക്കുകയാണ്.അടുത്തിടെയാണ് 
ജമിനി, ചാറ്റ് ജി പി റ്റി 
സോഷ്യൽ മീഡിയ ആപ്പുകൾ വഴി സുന്ദരന്മാരും സുന്ദരികളും ആയ ഫോട്ടോകൾ പ്രചരിച്ചു തുടങ്ങിയത് ഇത് സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ഇ ആപ്പുകൾ വഴിയുള്ള ദുരുപയോഗവും കൂടിയിട്ടുണ്ട് ഒപ്പം കേസുകളുടെ എണ്ണവും വർദ്ധിച്ചതായി പോലിസ് പറയുന്നു. പോലിസ് സ്റ്റേഷൻ വഴിയുള്ള പരാതികളിൽ പലതും മെല്ലെപോക്കിലാണ് കാര്യങ്ങൾ നീങ്ങുന്നത് പോലിസ് സ്റ്റേഷനിൽ നിന്നുള്ള അന്വേഷണം കഴിഞ്ഞാണ് സൈമ്പർ സ്റ്റേഷനിലേയ്ക്ക് കേസുകൾ എത്തുന്നത് അപ്പോഴേക്കും കേസിന്റെ പല രേഖകളും വീണ്ടെടുക്കാൻ കഴിയാത്ത വിധം സൈബർ വിദഗ്ദർ നശിപ്പിച്ചിരിക്കും. അത് കൊണ്ട് തന്നെ ഗുരുതരകുറ്റകൃത്യങ്ങളിൽപ്പെടുന്ന 
 പല കേസുകളും എങ്ങുമെത്താതെ പോകുകയാണ്.


 


ജില്ലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വീണ്ടും നടുക്കി മോർഫിംഗ് പരാതി

കൊല്ലം: ജില്ലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വീണ്ടും നടുക്കി മോർഫിംഗ് പരാതി. പുനലൂർ സർക്കാർ പോളിടെക്നിക് കോളേജിൽ സഹപാഠികളായ വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അപകീർത്തികരമായി മോർഫ് ചെയ്‌ സംഭവത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു.

പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥിയായ അച്യുത് എസിനെതിരെയാണ് കോളേജ് അധികൃതർ ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവ് പോളിടെക്നിക് അധികൃതർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറി.

കോളേജിലെ വിദ്യാർത്ഥിനികൾ നൽകിയ കൂട്ടപരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണത്തിലേക്ക് കടന്നത്. ക്യാമ്പസിലെ സഹപാഠികളായ പെൺകുട്ടികളുടെയും അധ്യാപകരുടെയും ഫോട്ടോകൾ രഹസ്യമായി പകർത്തി അപകീർത്തികരമായ രീതിയിൽ മോർഫ് ചെയ്ത ശേഷം അശ്ലീല വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്തു എന്നാണ് വിദ്യാർത്ഥിക്കെതിരെയുള്ള ഗുരുതരമായ ആരോപണം.

പെൺകുട്ടികളുടെ പരാതി ഉയർന്നതിന് പിന്നാലെ പ്രിൻസിപ്പലിൻ്റെ നേതൃത്വത്തിൽ അടിയന്തരമായി അക്കാദമിക് കൗൺസിൽ യോഗം ചേരുകയായിരുന്നു. തുടർന്ന് ആരോപണവിധേയനായ വിദ്യാർത്ഥിയെയും രക്ഷിതാവിനെയും കോളേജിലേക്ക് വിളിച്ചുവരുത്തി അക്കാദമിക് കൗൺസിൽ വിശദീകരണം തേടി. കോളേജ് അധികൃതരും അക്കാദമിക് കൗൺസിൽ അംഗങ്ങളും നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വിദ്യാർത്ഥി സമ്മതിക്കുകയായിരുന്നു. താൻ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത‌് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതായി അച്യുത് നേരിട്ട് സമ്മതിച്ചതോടെയാണ് അടിയന്തര സസ്പെൻഷൻ നടപടികളിലേക്ക് കോളേജ് അധികൃതർ കടന്നത്.
ക്യാമ്പസിനുള്ളിൽ വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും വഴിവെച്ച സംഭവത്തിന്റെ വിവരങ്ങൾ പോളിടെക്‌നിക് അധികൃതർ പുനലൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. കേസിൻ്റെ വിശദമായ രേഖകളും വിദ്യാർത്ഥിനികളുടെ പരാതിയും പോലീസ് കൈപ്പറ്റി. സംഭവത്തിൽ ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കാനാണ് പോലീസിൻ് നീക്കം. ഐ.ടി ആക്റ്റിലെ വിവിധ വകുപ്പുകളും അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയും പ്രതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു 

പോളച്ചിറ ഏല പുഞ്ചക്കൃഷിയ്ക്കായി ഒരുങ്ങുന്നു.

പോളച്ചിറ ഏല പുഞ്ചക്കൃഷിയ്ക്കായി ഒരുങ്ങുന്നു.


ചാത്തന്നൂർ: പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷിക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 
 ചിറക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത്‌ ഹാളിൽ പോളച്ചിറ ഏലവികസനസമിതിയുടെ 
യോഗം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ചിറക്കര ഉല്ലാസ്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു  ഏലവികസനസമിതി പുന:സംഘടിപ്പിച്ചു.ആലപ്പുഴ പുഞ്ച സ്പെഷ്യൽ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ, ജില്ലയിലെ പാടശേഖരമാണ് 1500 ഏക്കറുള്ള പോളച്ചിറ പാടശേഖരം.വർഷങ്ങളായി കൃഷി മുടങ്ങി കിടക്കുന്ന പോളച്ചിറയിൽ വെള്ളം വറ്റിച്ചു മാത്‍സ്യ ലേലം ചെയ്തു കൃഷി ചെയ്യാൻ തീരുമാനിച്ചു. പുഞ്ചപ്പാടത്തിൽ നെൽകൃഷിയും മത്സ്യകൃഷിയും ഇടവിട്ട് ചെയ്തുവരുന്നു.നാടൻ മത്സ്യങ്ങളുടെ കലവറയാണ് പോളച്ചിറ. വരാൻ, കൈതക്കോര, വാക, പരൽ, കാരി, കരിമീൻ, ചുണ്ടൻ, നെടുമീൻ തുടങ്ങിയ മത്സ്യങ്ങൾ വാങ്ങാൻ വിദൂര സ്ഥലങ്ങളിൽ നിന്നു വരെ ആളെത്താറുണ്ട്.കുട്ടനാടിനു സമാനമാണ് പോളച്ചിറ. കടലിനെക്കാൾ ഒന്നര മീറ്ററിലേറെ താഴ്‌ചയിലാണ് സ്‌ഥിതി ചെയ്യുന്നത്.സംസ്ഥാനത്തെ അപൂർവം പോക്കാളിപ്പാടങ്ങളിലൊന്നായ പോളച്ചിറ വൈവിധ്യങ്ങളുടെ കലവറയാണ്. സീസൺ അനുസരിച്ച് വിവിധയിനം ദേശാടനപ്പക്ഷികളുടെ കേന്ദ്രം കൂടിയാണിവിടം. വിവിധയിനം മത്സ്യങ്ങളുടെയും ആവാസകേന്ദ്രമാണ്.  
താമര, ആമ്പൽ, കൈത, കണ്ടൽ തുടങ്ങി പലയിനം സസ്യസമ്പത്തും പോളച്ചിറയെ വേറിട്ടുനിർത്തുന്നു. യാതൊരു വികസന പ്രവർത്തനങ്ങളും എത്തിനോക്കാത്ത അവസ്ഥയിലും ഇവിടേക്ക് വിദേശികളടക്കമുള്ളവർ എത്താറുണ്ട്.

@ ദേശാടനപ്പക്ഷികളുടെ സങ്കേതം.

ദേശാടനപ്പക്ഷികളുടെ സങ്കേതമാണ്  പോളച്ചിറ ഓരോ വർഷവും സൈബിരിയ ഉൾപ്പെടെ ലോകത്തിന്റെ നാനാ കോണുകളിൽ നിന്നും നാൽപതിലേറെ ഇനത്തിൽപെട്ട ആയിരക്കണക്കിനു ദേശാടനപ്പക്ഷികൾ ഇവിടെ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോളച്ചിറയുടെ ചുറ്റും 8 കിലോമീറ്ററിലേറെ ദൂരത്തിൽ ചെമ്മണ്ണിലെ ബണ്ട് റോഡിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചു പ്രഭാത-സായാഹ്ന സവാരി നടത്താം.
നവംബറിൽ വെള്ളം വറ്റിച്ചു പുഞ്ച കൃഷി ആരംഭിക്കുമ്പോൾ പോളച്ചിറയുടെ സൗന്ദര്യം മറ്റൊരു തലത്തിലേക്ക് മാറും.
അത് കൊണ്ട് തന്നെ 
വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കണമെന്ന് ആവശ്യമാണ് പഞ്ചായത്ത്‌ മുന്നോട്ട് വയ്ക്കുന്നത് എന്ന് പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണനും 
വൈസ് പ്രസിഡന്റ്‌ രമ്യയും പറഞ്ഞു.

നെടുങ്ങോലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വികൃതമായി പ്രതിക്ഷേധവുമായി നാട്ടുകാർ.

പരവൂർ : നെടുങ്ങോലം താലൂക്ക് 
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രക്തം വാർന്നോഴുകി 
വികൃതമായ നിലയിൽ നാട്ടുകാർ ആശുപത്രി ഉപരോധിച്ചു മോർച്ചറിയ്ക്ക് റീത്ത് വച്ച് പ്രതിക്ഷേധിച്ചു. കഴിഞ്ഞ 
വ്യാഴാഴ്ച പരവൂർ പെരുമ്പുഴ യക്ഷിക്കാവ് ഭാഗത്ത് കായലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ പെരുമ്പുഴ ചരുവിള വീട്ടിൽ പ്രസന്നകുമാർ(33)ന്റെ മൃതദേഹമാണ്  നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ ശീതികരണ സംവിധാനത്തിലെ തകരാറ് മൂലം അഴുകി വികൃതമായത്.16 മണിക്കൂർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി
ഇന്നലെ രാവിലെ പുറത്തെടുത്തപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയും 
മൃതദേഹം ചീർത്ത് വികൃതമായി അഴുകിയ നിലയിലുമായിരുന്നു.തുടർന്ന് ബന്ധുക്കൾ 
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും  പോസ്റ്റ്‌മാർട്ടത്തിന് 
ശേഷം പൂർണ്ണമായും മൂടികെട്ടി വീട്ടിൽ കൊണ്ട് വന്ന്  ബന്ധുക്കൾ സംസ്ക്കാരം നടത്തുകയായിരുന്നു.തുടർന്ന് 
നാട്ടുകാരും ബന്ധുക്കളും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തി പ്രതിക്ഷേധിച്ചു കൊണ്ട് മോർച്ചറിയ്ക്ക് റീത്ത് സമർപ്പിച്ചു. തുടർന്ന് പരവൂർ പോലീസും ആശുപത്രി അധികൃതരുമായി ഉണ്ടായ ചർച്ചയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന  മെഡിക്കൽ ഓഫിസറുടെ 
ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.2017-ൽ നവീകരണം നടത്തി ഉദ്ഘാടനം ചെയ്ത
മോർച്ചറിയുടെ ഫ്രീസർ സംവിധാനത്തിൽ 
 കൃത്യമായ സർവീസ് ഉണ്ടായിട്ടില്ല അത് കൊണ്ട് തന്നെ പലപ്പോഴും പ്രവർത്തന രഹിതമാവുമെന്നും ആശുപത്രി അധികൃതർ തന്നെ സമ്മതിക്കുന്നു. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ജോലി ചെയ്യുന്ന ഒരു താത്കാലിക ജീവനക്കാരിയാണ് മോർച്ചറിയുടെ അറ്റന്റർ മറ്റ് സമയങ്ങളിൽ സെക്യുരിറ്റിയാണ് മേൽനോട്ടം നിലവിൽ ഒരു അജ്ഞാത മൃതദേഹമാണ് ഇവിടെ ഫ്രീസറിൽ ഉള്ളത്.
മോർച്ചറിയിലെ ശീതികരണ സംവിധാനത്തിലെ തകരാർ മൂലം 
മൃതദേഹങ്ങൾ സൂക്ഷിക്കാൻ വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ് ജനങ്ങൾ  ഒരേ സമയം നാല് മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ സൗകര്യമുള്ളതാണ്  ആശുപത്രിയിലെ മോർച്ചറി.
പരവൂർ, പൂതക്കുളം, ചാത്തന്നൂർ 
മേഖലകളിലെ പാവപ്പെട്ടവരാണ്  ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. മോർച്ചറി തകരാറിലായതോടെ ആശുപത്രിയിൽ എത്തുന്നവരും ജീവനക്കാരുമായി വാക്കേറ്റവും പതിവായിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ ചെയ്യേണ്ട ഉത്തരവാദിത്തം പരവൂർ മുൻസിപ്പൽ 
ഭരണസമിതിയ്ക്കാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ഭരണസമിതിയ്കെതിരെ
ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന ഫ്രീസറുകൾക്ക് കാലപ്പഴക്കമുണ്ടായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.
എന്നാൽ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈൽ ഫ്രീസറിലാണെന്നും, പോസ്റ്റ്മോർട്ടത്തിനായി എടുത്തപ്പോൾ താപനില -3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.മരിച്ച പ്രസന്നന്റെ പിതാവ് വിജയകുമാർ 
മാതാവ് സുശീല, സഹോദരങ്ങൾ :പ്രവീൺ, പ്രസാദ്, പ്രസീദ, പ്രതാപ്..
ഫോട്ടോ :മോർച്ചറിയ്ക്ക് മുന്നിൽ റീത്ത് വച്ച് നാട്ടുകാർ.
ഫോട്ടോ :മരിച്ചു പോയ പ്രസന്നകുമാർ 



Thursday, 8 October 2026

കൊല്ലം - മയ്യനാട് - കൊട്ടിയം റൂട്ടിൽ ബസുകളുടെ കുറവ് മൂലം ജനങ്ങൾക്ക് യാത്ര ദുരിതമാകുന്നു

കൊല്ലം - മയ്യനാട് - കൊട്ടിയം 
റൂട്ടിൽ ബസുകളുടെ കുറവ് മൂലം ജനങ്ങൾക്ക് യാത്ര ദുരിതമാകുന്നു.

കൊട്ടിയം: കൊല്ലം - മയ്യനാട് - കൊട്ടിയം 
റൂട്ടിൽ ബസുകളുടെ കുറവ് മൂലം ജനങ്ങൾക്ക് യാത്ര ദുരിതമാകുന്നു. 
കൊറോണസമയത്ത് നിർത്തി വച്ചിരുന്ന 
 സ്വകാര്യ ബസുകളിൽ പകുതിയോളം ബസുകൾ മാത്രമാണ് 
ഇപ്പോൾ ഓടുന്നത് കെ എസ് ആർ ടി സി ബസുകൾ പൂർണ്ണമായും ഓട്ടം നിർത്തുകയും ചെയ്തതോടെ ജനങ്ങൾ പെരുവഴിയിലായി. വിദ്യാർത്ഥികൾ റോഡ് സൈഡിൽ നിന്ന് ഇരുചക്രവാഹനങ്ങൾക്ക് ലിഫ്റ്റ് ചോദിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ബസിൽ തിങ്ങി നിറഞ്ഞാണു വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. രാവിലെയും വൈകിട്ടുമാണു ഇതു ഏറെ ദുരിതമാകുന്നത്. ബസുകൾ കുറവായതിനാൽ കൃത്യസമയത്ത് സ്കൂളിൽ എത്താനും തിരിച്ചുവരാനുമാകുന്നില്ല. അതിനാൽ കിട്ടുന്ന ബസുകളിൽ കയറിയാണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്.
ഇത് ബസിൽ ഉൾക്കൊള്ളാവുന്നതിൽ അധികമാണ്. സ്ഥലപരിമിതി മൂലം വിദ്യാർഥികൾ ബസിന്റെ വാതിലിൽ തൂങ്ങിപ്പിടിച്ചാണ് യാത്ര തുങ്ങി പിടിച്ചുള്ള ബസിലെ വിദ്യാർഥികളുടെ യാത്ര ആശങ്കയുണ്ടാക്കുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥർ തന്നെ ബസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ 
 വിദ്യാർഥികൾ ഒന്നടങ്കം കയറുന്നതിനെ കണ്ടക്ടർമാർ ചോദ്യം ചെയ്യുന്നത് പലപ്പോഴും വാക്ക് തർക്കങ്ങളിലും ചെറു സംഘർഷങ്ങളിലും കലാശിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യസമയത്ത് എത്താൻ മറ്റു മാർഗമില്ലാത്തതിനാൽ കിട്ടുന്ന ബസുകളിൽ കയറുകയാണ് വിദ്യാർത്ഥികൾ. റൂട്ടിൽ ഓടാൻ പെർമിറ്റ്‌ ഉള്ള ബസുകൾ പലതും ഓടാറില്ല ഓടിയാൽ തന്നെ ആളില്ലെങ്കിൽ പാതി വഴിയിൽ ഓട്ടം അവസാനിപ്പിച്ചു മടങ്ങും.രാവിലെ അഞ്ചു മണിമുതൽ പ്രൈവറ്റ് ബസുകൾ ഓടിയിരുന്ന റൂട്ടിൽ ഇപ്പോൾ ബസ് ഓടി തുടങ്ങാൻ 7.30കഴിയണം ഇത് മൂലം കൂടുതൽ വലയുന്നത് വിദ്യാർത്ഥികളും തൊഴിലാളികളുമാണ്. കൃത്യസമയത്തിൽ നിലവിൽ പെർമിറ്റ്‌ ഉള്ള  പ്രൈവറ്റ് ബസുകൾ ഓടിയാൽ യാത്രദുരിതത്തിന് പരിഹാരം ഉണ്ടാകും 
എന്നാൽ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. കെഎസ്ആർടിസി ബസുകൾ ഓടിക്കാൻ കെ എസ് ആർ ടി സിയും തയാറാകുന്നില്ല. 
നിരവധി പരാതികളാണ് നാട്ടുകാർ ഇതിനകം തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് കൊടുത്തിട്ടുള്ളത് എന്നിട്ടും പൂർണ്ണമായും അവഗണിക്കുകയാണ് എന്ന് ജനങ്ങൾ പറയുന്നു.

Tuesday, 6 October 2026

ഇത്തിക്കര - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ഇത്തിക്കര  - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ചാത്തന്നൂർ : കെ എസ് ആർ ടി സി 
ബസ് സർവീസ് ഷെഡ്യുൾ പ്രകാരം കൃത്യമായി സർവീസ് നടത്താത്തത് മൂലവും അടിക്കടി ഷെഡ്യുൾ വെട്ടികുറയ്ക്കുന്നത് മൂലവും ഇത്തിക്കര - കുമ്മല്ലൂർ - ഓയൂർ - ആയൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം.
കെ എസ് ആർ ടി സിയുടെ 
കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസിൽ സമയവ്യത്യാസം വരുത്തി ഡ്യൂട്ടി പരിഷ്കരണം  നടപ്പാക്കിയതോടെ
ബസുകളുടെ ട്രിപ്പുകളുടെ എണ്ണം കുറയുകയും, ട്രിപ്പുകൾ തമ്മിലുള്ള ഇടവേള കൂടുകയും ചെയ്തതോടെ ആദിച്ചനല്ലൂർ, കുമ്മല്ലൂർ, കട്ടച്ചൽ പ്രദേശത്തെ യാത്രക്കാരുടെ യാത്രാക്ലേശം അതിരൂക്ഷമായി.അതിരാവിലെയും രാത്രിയിലും ഈ മേഖലയിലൂടെ ബസ് സർവീസുകൾ നാമമാത്രമാണ് എന്ന് നാട്ടുകാർ പറയുന്നു.
ഇത്തിക്കര - ആയൂർ റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത് ആദിച്ചനല്ലൂർ കുമ്മല്ലൂർ മേഖലയിൽ ആണെന്നിരിക്കെയാണ് ഈ പരിഷ്കാരം വഴി ഇ മേഖലയിലെ 
ജനങ്ങളെയാണ് കൂടുതൽ 
ദുരിതത്തിലാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ വരുമാനത്തിലും ഇതിനാൽ കാര്യമായ ഇടിവുണ്ടായി.
കൂടുതൽ ബസുകൾ അനുവദിച്ചു കൊണ്ട് 
ട്രിപ്പുകൾ തുടങ്ങിയാൽ ഈ റൂട്ടിലെ യാത്രാക്ളേശം പരിഹരിക്കാൻ കഴിയും. . ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽനിന്ന് ഏഴു ബസുകൾ വീതമാണ് നിലവിൽ സർവീസ് നടത്തുന്നത് ഈ പതിന്നാല് ബസുകൾ ഉപയോഗിച്ച് ദിവസം തൊണ്ണൂറ്റൊമ്പത് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ പകുതി പോലും ബസുകൾ ഒപ്പറേറ്റ് ചെയ്യുന്നില്ല. ജനങ്ങളുടെ 
യാത്രാക്ലേശം പരിഹരിക്കാൻ  കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസുകൾ കൂടുതൽ പഴയ സമയക്രമത്തിൽ 
എല്ലാ ട്രിപ്പും  നിലനിർത്തി കൊണ്ട് 
ഇത്തിക്കര - ആദിച്ചനല്ലൂർ - കുമ്മല്ലൂർ റൂട്ടിൽ ബസുകൾ ഓടിക്കുകയും 
കുമ്മല്ലൂർ പാലം വഴി  രാവിലെയും രാത്രിയിലും ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 
അഡിഷണൽ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

ചാത്തന്നൂരിൽ വന്യമൃഗ ആക്രമണം

 എം,,
ചാത്തന്നൂരിൽ വന്യമൃഗ ആക്രമണം ആടുകളെ കൊന്ന് ഭഷിച്ചു.

ചാത്തന്നൂർ : ചാത്തന്നൂരിൽ വന്യമൃഗ ആക്രമണം അനാഥാലയത്തിലെ നാല് ആടുകളെ കടിച്ച് കൊന്ന് ഭഷിച്ച നിലയിൽ കണ്ടെത്തി.ചാത്തന്നൂർ പഞ്ചായത്തിലെ മാബള്ളികുന്നത്ത് പ്രവർത്തിക്കുന്ന കരുണാലയത്തിലെ ആടുകളെയാണ് ഇന്നലെ രാത്രി വന്യമൃഗമെന്ന് സംശയിക്കുന്ന ജീവികൾ കടിച്ചു കൊന്നത്.
നാല് ചുറ്റും മതിൽ കെട്ടിയ ഇവിടേക്ക് മതിൽ ചാടികടന്ന് എത്തിയ ചെന്നായ ഇനത്തിൽപ്പെട്ട കുറുനരികൾ ആയിരിക്കും 



മൃഗഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  അധികൃതർ സ്ഥലതെത്തി പരിശോധന  cനടത്തി പോസ്റ്റ്‌ മാർട്ടം നടത്തി മൃഗങ്ങളെ കുഴിച്ചു മൂടുകയായിരുന്നു.ചാത്തന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു.
ബി. ബി ഗോപകുമാർ എം എൽ എയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൽ മഹേശ്വരിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും 
സ്ഥലതെത്തി സ്ഥിതിഗതികൾ വിലയിരുത്തി.അഞ്ചൽ ഫോറസ്ററ് ഓഫിസർ യേശുദാസന്റെ നേതൃത്വത്തിലുള്ള ഫോറസ്ററ് ഗാർഡുകളാണ് എത്തി പരിശോധന നടത്തിയത്.
ഫോട്ടോ :ബി. ബി. ഗോപകുമാർ എം എൽ എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയപ്പോൾ 
ഫോട്ടോ :മരിച്ചു കിടക്കുന്ന ആടുകൾ

പരവൂരിൽ തെരുവ് നായ ശല്യം രൂക്ഷം നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

പരവൂരിൽ തെരുവ് നായ ശല്യം രൂക്ഷം നടപടി വേണമെന്ന  ആവശ്യം ശക്തമാകുന്നു. 

പരവൂർ: പരവൂർ നഗരസഭ  പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. നഗരഹൃദയത്തിലടക്കം രാവെന്നോ പകലെന്നോ ഇല്ലാതെ തെരുവ് നായ്ക്കൾ കുട്ടമായി എത്തുന്നത് ജനങ്ങൾക്ക് ഭീക്ഷണിയായി മാറുന്നു.
കാൽനട,ഇരുചക്ര വാഹന യാത്രക്കാർ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായി മാറി തെരുവുനായ്ക്കൾ കുറുകെ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. പ്രധാനമായും പരവൂർ  റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാട് പിടിച്ച് കിടക്കുന്ന ഭാഗങ്ങളാണ് ഇവരുടെ പ്രധാന താവളം.
ഒല്ലാൽ റെയിൽവേ ഗേറ്റ്, മാർക്കറ്റിന് സമീപം, സ്കൂൾ പരിസരം, പൊഴിക്കര,തെക്കും ഭാഗം  ബീച്ചുകൾ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിട്ടുള്ളത്. കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ വഴിയാത്രക്കാർക്ക് നടക്കാനോ പറ്റാത്ത സ്ഥിതിയാണ്. ദിനംപ്രതി ഓട്ടോ, ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.
സ്‌കൂൾ കുട്ടികൾക്ക്  തെരുവ് നായ്ക്കളെ ഭയക്കാതെ നടന്ന് സ്‌കൂളിലെത്താൻ കഴിയുന്നില്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ പട്ടിയെ തുരത്താൻ കയ്യിൽ കുറുവടികൾ കരുതേണ്ട നിലയിലാണ്. ഇരുചക്ര വാഹനക്കാർക്ക് തെരുവ് നായ്ക്കൾ മരണക്കെണി ഒരുക്കുകയാണ്. നായ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല.അപകടത്തിൽപെടുന്ന പലരും ദിവസങ്ങളും മാസങ്ങളും ചികിത്സ തേടണം.
ആക്രമണകാരികളായ നായ്ക്കളെ പിടികൂടി  മുൻസിപ്പൽ തലത്തിൽ വന്ധ്യകരണം നടത്തുകയോ ഷെൽട്ടറുകളിലേക്ക് മാറ്റി പാർപ്പിക്കുകയോ ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. പല നായ്കൾക്കും പേവിഷ ബാധയുണ്ടോയെന്ന് സംശയമാണ്. പ്രഭാത സായാഹ്ന സവാരിക്കിറങ്ങുന്ന വയോധികരും സ്‌കൂൾ വിദ്യാർത്ഥികളുമാണ് മിക്കപ്പോഴും തെരുവനായ ആക്രമണത്തിന് ഇരയാകുന്നത്. 
മുൻസിപ്പൽ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയ നിലയിലാണിന്ന്. തെരുവുനായ്ക്കളെ കൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അധികൃതർ മനസിലാക്കുന്നില്ല. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. തെരുവുനായ്ക്കൾ മൂലം ഇനി ഒരു ജീവൻ പൊലിയും മുൻപ് അധികൃതർ ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ അപേക്ഷ.

@  തെരുവ് നായ്ക്കൾ അതിർത്തി കടന്ന് എത്തുന്നു. 

കൊല്ലം - തിരുവനന്തപുരം ജില്ലാ  അതിർത്തിയായ കാപ്പിലിലും തീര പ്രദേശങ്ങളിലും 
 അതിർത്തി കടത്തി വാഹനങ്ങളിൽ നായ്ക്കളെ കൊണ്ടുവന്ന് ആൾപ്പാർപ്പ് കുറഞ്ഞ പ്രദേശങ്ങളിൽ ഇറക്കി വിടുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവിൽ വിടാനുള്ള പദ്ധതി  പരവൂർ നഗരസഭയിൽ നടപ്പാക്കാത്തത് മൂലം  തെരുവ്  നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു.വന്ധ്യംകരണം നടക്കാതെയായി.
തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതി  പരവൂർ നഗരസഭയ്ക്ക് 
 ഇല്ല. മുൻപ് നായ ശല്യം രൂക്ഷമാകുമ്പോൾ 'പട്ടിപിടുത്തക്കാർ' ഇറങ്ങുക പതിവ്. ഇപ്പോൾ ഇതും നടക്കാതായി. മാർക്കറ്റുകൾ, മാലിന്യം നിറയുന്ന പാതയോരങ്ങൾ എന്നിവിടങ്ങളിലാണ് നായ ശല്യം ഏറെ രൂക്ഷമായിട്ടുള്ളത്. അതിർത്തി കടത്തി വാഹനങ്ങളിൽ കൊണ്ടു വരുന്ന നായ്ക്കൾ  തീരദേശത്ത്  അടുത്തിടെ ക്രമാതീതമായി വർധിച്ചതായി നാട്ടുകാർ പറയുന്നു. റോഡിൽ മാലിന്യം നിറയുന്നതാണ് തെരുവ് നായ്ക്കൾക്ക് ചാകരയാകുന്നത്. അറവുശാല മാലിന്യം ഉൾപ്പെടെ ഉൾപ്രദേശങ്ങളിലെ റോഡു വക്കിൽ തള്ളുന്നുണ്ട്. ഇത്തരം സ്‌ഥലം കേന്ദ്രീകരിച്ചാണ് നായ്ക്കളെ വാഹനത്തിൽ കൊണ്ട് ഇറക്കുന്നതും. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപകടത്തിൽപ്പെട്ടവർക്ക് രക്ഷയായി ഫയർഫോഴ്സ്

അപകടത്തിൽപ്പെട്ടവർക്ക് രക്ഷയായി ഫയർഫോഴ്സ് 
 
ചാത്തന്നൂർ : അപകടത്തിൽപ്പെട്ട് വാഹനത്തിൽ കുരുങ്ങി കടന്നവർക്ക് 
രക്ഷകരായി പരവൂർ ഫയർഫോഴ്സ്.
ഞായറാഴ്ച രാത്രി 1130ഓടെ 
ആദിച്ചനല്ലൂർ സൊസൈറ്റി ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് 
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഓട്ടോയുടെ മുൻഭാഗം തകർന്നു ഓട്ടോ ഡ്രൈവർ 
നാവായിക്കുളം പറകുന്ന് തൊടിയിൽവീട്ടിൽ 
 സിദ്ദിഖിന്റെ    ഇടതുകാൽ ഓട്ടോറിക്ഷയിൽ 
കുടുങ്ങിക്കിടക്കുകയായിരുന്നു തുടർന്ന് നാട്ടുകാർ ചാത്തന്നൂർ പോലീസിൽ അറിയിക്കുകയും പോലിസ് പരവൂർ ഫയർഫോഴ്സുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി  ഹൈഡ്രോളിക് ഉപയോഗിച്ച് രക്ഷപ്പെടുത്തി സിന്ധിക്കിനെ പുറത്തെടുക്കുകയായിരുന്നു തുടർന്ന് 
ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ്‌ ഓഫീസർ വിനോദ് യു കെ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ അംജിത്ത് അരുൺ കരുണാകരൻ ഷംനാദ് വിഷ്ണു ഹോം ഗാർഡ് വിജയാനന്ദ് എന്നിവർ പങ്കെടുത്തു..

Friday, 2 October 2026

തട്ടുകടകൾക്ക് കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധന

Xx
തട്ടുകടകൾക്ക് കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധന. 29.9.26ന് രാത്രി നടന്ന പരിശോധനയിൽ 96 കടകൾ പരിശോധിച്ചു. ലൈസൻസ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിച്ച 8 കടകൾ പൂട്ടി. വൃത്തിഹീനമായും ഈച്ചശലൃം ഉളളതുമായ 14 കടകൾക്ക് ഫൈൺ അടക്കുന്നതിന് നോട്ടീസ് നൽകി. തട്ടുകടകളിലും മറ്റും ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ 6 സ്കോഡുകൾ കൊല്ലം നഗരം കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. മൊബൈൽ ലാബിന്റെയും  ഉപയോഗിച്ച എണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ടിപിസി മെഷീന്റെയും സഹായത്തോടുകൂടിയായിരുന്നു പരിശോധന. വിവിധ കടകളിൽ നിന്നായി 24 ഉപയോഗിച്ച് കൊണ്ടിരുന്ന എണ്ണയുടെ സാമ്പിളുകൾ എടുത്ത് പരിശോധിച്ച് ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പാക്കി.  ചില തട്ടുകടകളിൽ പാത്രങ്ങൾ ഒഴുകുന്ന വെളളത്തിൽ വൃത്തിയായി കഴുകാതെ ബക്കറ്റിലെ വെളളത്തിൽ മുക്കി തുടച്ച്  എടുക്കുന്നതായി കണ്ടെത്തി.  ഇത് പാത്രം ശരിയായി വൃത്തിയാകില്ല.  ചില കടകളിൽ ഈച്ചയുടെ ശലൃം കൂടുതൽ ഉളളതായും കണ്ടെത്തി നോട്ടീസ് നൽകി.   വേസ്റ്റ് ശരിയായി നീക്കം ചെയ്യാത്തതും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതും ആയ സ്ഥാപനങ്ങളും പരിശോധനയിൽ കണ്ടെത്തി. ഭക്ഷണ സാധനങ്ങൾ ശരിയായി അടച്ച് സൂക്ഷിക്കണമെന്നും  കുടിക്കാൻ തിളപ്പിച്ച ആറിയ വെള്ളം നൽകണമെന്നും  പരിശോധനയിൽ കർശന നിർദേശം നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷൃ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു.

പോളച്ചിറ ഏലായിൽ നെൽകൃഷിയ്ക്കായി ചിറക്കര ഗ്രാമപഞ്ചായത്ത്‌

പോളച്ചിറ ഏലായിൽ നെൽകൃഷിയ്ക്കായി ചിറക്കര ഗ്രാമപഞ്ചായത്ത്‌ 
ചാത്തന്നൂർ :കൊല്ലം ജില്ലയിലെ ഏറ്റവും വലിയ പുഞ്ചപാടമായ ചിറക്കരഗ്രാമപഞ്ചായത്തിലെ 
പോളച്ചിറയിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും നെൽകൃഷിയിലേക്ക്.
ചിറക്കര ബ്രാൻഡ് അരി അടക്കം വിപണിയിൽ എത്തിക്കണം എന്ന ഉദ്ദേശത്തോട് കൂടിയാണ് ഗ്രാമപഞ്ചായത്ത് സമിതി നെൽകൃഷിയ്ക്കായി 
തയ്യാറെടുപ്പ്.നടത്തുന്നത്. 
വരും വർഷങ്ങളിൽ ഒരു മീനും ഒരു നെല്ലും പദ്ധതി അടക്കം നടപ്പിലാക്കും 
പോളച്ചിറ ഏലയുടെ വികസനസമിതി പൊതുയോഗം 8ന് 
രാവിലെ10:30ന് ചിറക്കര പഞ്ചായത്ത് ഓഫീസിൽ നടക്കും മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന്
 പോളച്ചിറ പാടശേഖരസമിതി ഭാരവാഹികൾ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌, കൃഷിഓഫീസർ തുടങ്ങിയവർ അറിയിച്ചു

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

ചാത്തന്നൂർ : കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന 
ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം 
പൂർത്തിയായി. മെഡിക്കൽ എക്യുപെന്റ്സ് എത്തി തുടങ്ങിയിരിക്കുന്നു. കെട്ടിടനിർമ്മാണം പൂർത്തിയായി എങ്കിലും അനുബന്ധമായുള്ള നിർമ്മാണപ്രവർത്തികൾ ബാക്കിയാണ്.
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ മൂന്ന് ലെവൽ ഐ സി യുവിൽ 
 50  കിടക്കകളുള്ള പുതിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.എങ്കിലും ആദ്യം 24കിടക്കകൾ ആണ് ഉണ്ടാവുക 
4250 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ നിർമ്മിച്ച  കെട്ടിടത്തിന് 23.75 കോടി രൂപയാണ് അനുവദിച്ചത് എങ്കിലും ഇതിൽ നിന്നും തുക വെട്ടികുറച്ചത് നിർമ്മാണപ്രവർത്തികളുടെ മെല്ലെപോക്കിന് കാരണമായിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഏജൻസിയായ
കിറ്റ്കോയുടെ നേതൃത്വത്തിലാണ് നിർമ്മാണപ്രവർത്തികൾ പൂർത്തീകരിച്ചിരിക്കുന്നത് 
നാഷണൽ ഹെൽത്ത് മിഷൻ്റെ വിദഗ്ധസംഘത്തിന്റെ 
 പരിശോധനകൾക്കായി കാത്തിരിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ.കേരളത്തിലെ മികച്ച മെഡിക്കൽ കോളേജായി ഉയർത്തിക്കൊണ്ടുവരാൻ അടിസ്ഥാനസൗകര്യങ്ങളായ സ്ഥലവും കെട്ടിടങ്ങളുമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിൻ്റെ നിലവിലെ പോരായ്മകൾക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വരുന്നതോടെ ഒരു പരിധിവരെ പരിഹാരമാകുമായി മാറും 

@ നിലവിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയുമായി ഏതൊക്കെ സേവനങ്ങൾ പങ്കിടാം എന്നുള്ള ആലോചകൾ നടന്ന് വരികയാണ് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ആഷ പറഞ്ഞു.ഐസിയു, എച്ച്ഡിയു, ഐസൊലേഷൻ, എമർജൻസി, ഡയാലിസിസ്, സ്പെഷ്യാലിറ്റി കെയർ എന്നിവയും കൃട്ടിക്കൽ കെയർ യൂണിറ്റിൽ ഉണ്ട്. നിലവിലുള്ള 
 ശേഷി നിലനിർത്തിക്കൊണ്ട് ബ്ലോക്ക് 
മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ഡോക്ടർ ആഷ കേരളകൗമുദിയോട് പറഞ്ഞു.
അടിയന്തര സേവനങ്ങൾക്കായുള്ള 
 നിലവിലുള്ള ഓപ്പറേഷൻ തിയേറ്ററുകൾ,ലബോറട്ടറി;
രക്തബാങ്ക്, ഫാർമസി,നിലവിലുള്ള ഐ സി.
 യുകൾ എന്നിവ കൃട്ടിക്കൽ 
കെയർ യൂണിറ്റുമായി ബന്ധിപ്പിക്കും മെഡിക്കൽ കോളേജിൽ 
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഇവിടെ സേവനം നൽകും.കൃട്ടിക്കൽ 
കെയർ ആശുപത്രിയുടെ ക്ലിനിക്കൽ പ്രോഗ്രാം അനുസരിച്ച് മൊത്തം ശേഷി ഐസിയു, എച്ച്‌ഡിയു, എമർജൻസി, ഐസൊലേഷൻ, ഡയാലിസിസ്, പീഡിയാട്രിക്, മെറ്റേണൽ, മറ്റ് സ്പെഷ്യലിസ്റ്റ് സേവനങ്ങൾ ലഭ്യമാണ് 

@ കിടക്കകളും വേർതിരിച്ചിട്ടുണ്ട് 

എച്ച്ഡിയു, സ്റ്റെപ്പ്-ഡൗൺ പരിചരണത്തിനായി 
തീവ്രപരിചരണ വിഭാഗ കിടക്കകളും 
ഹൈ ഡിപൻഡൻസി യൂണിറ്റ് കിടക്കകൾ
അടിയന്തര, പുനർ-ഉത്തേജന കിടക്കകൾ
സ്റ്റെപ്പ്-ഡൗൺ അല്ലെങ്കിൽ മോണിറ്റേർഡ്-കെയർ കിടക്കകൾ. എന്നിങ്ങനെ കിടക്കകളെ വേർതിരിച്ചിട്ടുണ്ട്.കൂടാതെ 
ഡയാലിസിസ് കിടക്കകൾ,
പീഡിയാട്രിക് ഗുരുതര പരിചരണം;
മാതൃ ഗുരുതര പരിചരണം,
ട്രോമ അല്ലെങ്കിൽ ശസ്ത്രക്രിയാ ഗുരുതര പരിചരണത്തിനായി  ക്ലിനിക്കൽ ക്ലസ്റ്ററുകളായി കിടക്കകൾ പൊതുവെ നന്നായി ക്രമീകരിച്ചിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ ഐസൊലേഷൻ മുറികളും കെട്ടിടത്തിലുണ്ട്.പോയിന്റ്-ഓഫ്-കെയർ ലബോറട്ടറി സേവനങ്ങൾ;
സ്റ്റാഫ് സപ്പോർട്ട് ഏരിയകൾ,
വൃത്തിയുള്ള യൂട്ടിലിറ്റി മുറികൾ,ഉപകരണ സംഭരണത്തിന് ആവശ്യമായ സംവിധാനം 
 പ്രതേക കാത്തിരിപ്പ് മേഖലകളും ഉണ്ട്.

@ ബെഡുകൾക്ക് അനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ കൂടാതെ വിവിധ സെക്ഷനുകളിലായി 24മണിക്കൂറും സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാകും മൂന്ന് ഷിഫ്റ്റുകളിലായി 15 സ്പെഷ്യലിറ്റി ഡോക്ടർമാർ സേവനത്തിലുണ്ടാകും കൂടാതെ
മെഡിക്കൽ കോളേജിലെ തന്നെ 
 മറ്റ് ഡോക്ടർമാരും ഇവർക്കൊപ്പം ഉണ്ടായിരിക്കും ഒരു ബഡിൽ മൂന്ന് നേഴ്സിംഗ് സ്റ്റാഫുകൾ മൂന്ന് ഷിഫ്റ്റിൽ ജോലി ചെയ്യും കൂടാതെ മറ്റ് നേഴ്സിംഗ് സ്റ്റാഫുകളും ടെക്നീഷ്യൻസ് അടക്കമുള്ളവർ ക്‌ളീനിംഗ് സ്റ്റാഫുകൾ അടക്കം നൂറ്റിയൻപത്
സ്റ്റാഫുകളെയാണ് കൃട്ടിക്കൽ കെയർ യൂണിറ്റിൽ പ്രതീക്ഷിക്കുന്നത്.

ഫോട്ടോ :നിർമ്മാണം പൂർത്തിയായ കൃട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം 
ഫോട്ടോ :ഡോക്ടർ ആഷ.

വയലിൽ ഭഗവതി ക്ഷേത്രത്തിൽ മോക്ഷണം

വയലിൽ ഭഗവതി ക്ഷേത്രത്തിൽ മോക്ഷണം 
ചാത്തന്നൂർ : ഏറം വയലിൽ 
ഭഗവതി ക്ഷേത്രത്തിൽ വഞ്ചികൾ തകർത്ത് മോക്ഷണം. സർപ്പകാവിലെ വിളക്കുകളും ചെമ്പ് പാത്രങ്ങളും കൂട്ടിവച്ചുവെങ്കിലും കൊണ്ട് പോകാനായില്ല.  ക്ഷേത്രത്തിന് വെളിയിലെ സർപ്പകാവിലാണ് മോക്ഷണം നടന്നത് ക്ഷേത്രത്തിന്റെ മതിൽകെട്ടിനുള്ളിൽ കയറിയില്ല 
രാവിലെ ജീവനക്കാർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. തുടർന്ന് ചാത്തന്നൂർ പോലീസിൽ പരാതി നൽകി പോലിസ് എത്തി തെളിവുകൾ ശേഖരിച്ചു കേസെടുത്തു.

വീട് ഇടിഞ്ഞുവീണു കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വീട് ഇടിഞ്ഞുവീണു കുടുംബം 
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു 
 
കൊട്ടിയം :വീട് ഇടിഞ്ഞുവീണു കുടുംബം 
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
മയ്യനാട് അമ്മാച്ചൻ മുക്കിൽ മൂലവട്ടം തൊടിയിൽ വാടകയ്ക്ക് താമസിക്കുന്ന കലാവതി എന്ന വയോധികയും കുടുംബവും താമസിച്ചിരുന്ന വീടാണ് ഇടിഞ്ഞു വീണത്.
ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്നവർ 
 പുറത്തായിരുന്നത് മൂലമാണ് അപകടം ഒഴിവായത്. കലാവതിയും 
വികലാംഗനായ മകൻ ശ്യാം.ജി യും , ഇവരുടെ ബന്ധുവായ അച്ഛനും അമ്മയും ഉപേക്ഷിച്ച എട്ടുവയസ്സുകാരി ദയയും, മാതാപിതാക്കൾ മരണപ്പെട്ട 15 വയസ്സുകാരൻ അലനുമാണ് ഇവിടെ താമസിച്ചു വന്നത്.വയോധികയായ കലാവതി വീട്ടുജോലിക്ക് പോയാണ് കുടുംബം കഴിയുന്നത്. വികലാംഗനായ മകന് ജോലിക്ക് പോകാൻ കഴിയില്ല. കലാപതിയുടെ സഹോദരിയുടെ മകളുടെ മകളാണ് ഇവർക്കൊപ്പം ഉള്ള ദയ. മൂന്നു വയസ്സുള്ളപ്പോൾ ദയയെ അമ്മയും അച്ഛനും ഉപേക്ഷിച്ച് പോയതാണ്. ആരും ഏറ്റെടുക്കാൻ ഇല്ലാത്ത പെൺകുട്ടിയെ കലാവതി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കലാവതിയുടെ സഹോദരിയുടെയും ഭർത്താവിന്റെ മരണശേഷം അവരുടെ ഏക മകനെയും ഏറ്റെടുത്തു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഇവർ വർഷങ്ങളായി ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഈ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയുടെതാണ് ഈ വീട് . ഈ വീടിന്റെ ബാക്കിയുള്ള ഭാഗവും ഏത് നിമിക്ഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ് 
ഇവരോട് ഇവിടെ നിന്നും മാറാൻ ഉടമ ഒരു വർഷം മുമ്പേ ഇവരോട് പറഞ്ഞിരുന്നു. പക്ഷേ പോകാൻ മറ്റൊരു ഇടമില്ലാത്തത് കാരണം ഇവർ ഇവിടെ തന്നെ തുടരുകയായിരുന്നു. കുഞ്ഞുദയയുടെയും അലന്റെയും പുസ്തകങ്ങളും ബാഗും വസ്ത്രങ്ങളും മടക്കം മണ്ണിന്റെ അടിയിലായി. പെട്ടെന്നൊരു വീട്ടിലേക്ക് മാറാൻ യാതൊരു വഴിയുമില്ല. ഇനിയെന്തു ചെയ്യണമെന്നറിയാതെ പൊളിഞ്ഞുവീണ വീടിനു വെളിയിൽ നിസ്സഹായതയോടെ നിൽക്കുകയാണ് ഈ വീട്ടിലെ നാലുപേരും .
ഫോട്ടോ:അമ്മയും മക്കളും 

ചാണകക്കുഴിയിൽ വീണ് പ്രസവിച്ച പശുവിനെയും കിടാവിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചാണകക്കുഴിയിൽ വീണ് പ്രസവിച്ച പശുവിനെയും കിടാവിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചാത്തന്നൂർ: ചാണകക്കുഴിയിൽ വീണ് പ്രസവിച്ച പശുവിനെയും കിടാവിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാമ്പുറം 'രാജു നിവാസി'ൽ ഡോ. രമയുടെ വീടിനുപിന്നിലെ ചാണകവും വെള്ളവും നിറഞ്ഞ കുഴിയിലാണ് പൂർണ്ണഗർഭിണിയായ പശു പ്രസവ വെപ്രാളത്തിനിടയിൽ വീണത്.
​വിവരമറിഞ്ഞെത്തിയ സേനാംഗങ്ങൾ കയറിന്റെ സഹായത്തോടെ കുഴിയിലിറങ്ങി ആദ്യം പശുകുട്ടിയെ പുറത്തെടുത്തു. ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്ന കിടാവിന് കൃത്രിമശ്വാസോച്ഛ്വാസം (സി.പി.ആർ.) നൽകി ജീവൻ തിരികെപ്പിടിക്കുകയായിരുന്നു. തുടർന്ന് ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയുടെ വശം ഇടിച്ച് പശുവിനെയും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തെത്തിച്ച് ഉടമസ്ഥർക്ക് കൈമാറി.
​സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ്, സേനാംഗങ്ങളായ വിശാഖ്, പ്രശോഭ്, ആദർശ്, മനോജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.