Monday, 14 November 2022

നാം ഏവരും മനുഷ്യർ ആണെങ്കിലും പല സ്വഭാവക്കാരാണ്...

നാം ഏവരും മനുഷ്യർ ആണെങ്കിലും  പല സ്വഭാവക്കാരാണ്...
ഒരാളുടെ സ്വഭാവം അല്ല മറ്റൊരാളുടെ..
 ഏവർക്കും ബുദ്ധി ഉണ്ടെങ്കിലും പ്രവർത്തിക്കുന്നത് പല തരത്തിലാണ്... 
  ചിലർക്ക് ബുദ്ധി ഉണ്ടെങ്കിലും വിവേക ബുദ്ധി ഉണ്ടാകുന്നില്ല..

   ചിന്തകളും പ്രവൃത്തികളും എല്ലാം ഭിഭിന്നമാണ്..
 ചിലരിൽ  വിദ്യാഭ്യാസം ഇല്ലങ്കിലും സദാ പോസറ്റീവ് എനർജി നിറഞ്ഞു നിൽക്കും..
വിവേകത്തോടെ കാര്യങ്ങൾ ചെയ്യും...
  മാനസിക തലങ്ങളും വ്യത്യസ്തം തന്നെയാണ്...
  ചിലർ നല്ല മനസ്സിന് ഉടമയാണ്...
ചിലർ എന്തിലും നെഗറ്റീവ് കാണുന്നു..
 ചിലരിൽ നന്മയും കാരുണ്യവും സ്നേഹവും സഹായ മനസ്ഥിതിയും നിറഞ്ഞു നിൽക്കുന്നു..
  ചിലരാകട്ടെ നന്മയിൽ പോലും തിന്മ ചികയുന്നു...

        ഒരാൾ നൂറ് നന്മ ചെയ്താലും ആരും കണ്ടതായി ഭാവിക്കില്ല..പക്ഷേ ഒരു തെറ്റ് വന്നു പോയാൽ അയാളെ  വിധിക്കാൻ നൂറ് ആളുകൾ ഉണ്ടാകും...
 നമ്മിൽ നന്മ ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരിൽ നന്മ കാണാൻ സാധിക്കൂ...

   പലരും പല വിധത്തിൽ ആണ്..
 നാം സദാ പോസറ്റീവ് ആയിരിക്കുക... അപ്പോൾ നമ്മുടെ കർമ്മങ്ങളും പോസറ്റീവ് ആകും..
  നെഗറ്റീവ് ചിന്ത നമ്മുടെ കർമ്മങ്ങളെ പരാചയപ്പെടുത്തും...
  നെഗറ്റീവ് ചിന്ത വരുമ്പോൾ നമ്മുടെ.മനസിൽ സംശയം ഉടലെടുക്കും..
 നാം ചെയ്താൽ ശരിയാകുമോ..അത് ശരിയാണോ ഇത് ശരിയാണോ എന്നൊക്കെ രണ്ടു മനസ്സ് വന്നാൽ ആ കാര്യം വിജയിക്കുകയില്ല...
ആരെങ്കിലും സഹായിക്കാൻ വന്നാൽ പോലും അയാളിൽ സംശയം ജനിക്കും..കാരണം മനസ്സിൽ നെഗറ്റീവ്ചിന്തയാണ്..

      ഏവരും വിവേകം ഉളളവർ ആകണം എന്നില്ല..പോസറ്റീവ് ചിന്ത ഉള്ളവരാകാൻ ഏവർക്കും സാധിക്കും..
  ഈശ്വര സ്മരണ ഉള്ളവരിൽ സദാ പോസറ്റീവ് എനർജി നിറഞ്ഞു നിൽക്കും..അവരിൽ വിവേകം ഉണരും.
 നേരായ മാർഗത്തിൽ ഈശ്വരൻ അവരെ വഴി നടത്തും..
  അവർ ഏതു പ്രവൃത്തിയിലും വിജയം വരിക്കും..
  നെഗറ്റീവ് ചിന്ത ഉള്ളവരിൽ നിന്നും ..ഈശ്വര വിശ്വാസം ഇല്ലാത്തവരിൽ നിന്നും ഈശ്വരൻ അവരെ അകറ്റി നിർത്തും...
  ആപത്തിൽ രക്ഷക്കായി ഏതെങ്കിലും രൂപത്തിൽ ഈശ്വരൻ അരികിൽ ഉണ്ടാകും...

   നന്മ ചെയ്തു ജീവിക്കുക.. മറ്റുള്ളവരെ നമുക്ക് കഴിയുന്നത് പോലെ സഹായിക്കുക...
തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ മനസർപ്പിച്ച് ആത്മാർഥതയോടെ കർമ്മം ചെയ്യുക...
 അത് ഈശ്വരനിൽ ചേരുന്നു...
    ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു..നന്ദി..vasantha tk.thrissilery..ഓം നമഃ ശിവായ.

No comments:

Post a Comment