Thursday, 17 November 2022

പോലിസ് സ്റ്റേഷൻ വളപ്പിൽ നിന്നും മണലും, പാറയും കരമണ്ണും മോഷണം ഒത്ത് തീർപ്പാക്കി പോലിസ്

പോലിസ് സ്റ്റേഷൻ വളപ്പിൽ നിന്നും മണലും, പാറയും കരമണ്ണും മോഷണം ഒത്ത് തീർപ്പാക്കി പോലിസ് 

@ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ടതോടെ  തിരികെ എത്തിച്ചു

ചാത്തന്നൂർ: അസി.കമ്മിഷണർ ഓഫീസ് അടക്കം സ്ഥിതിചെയ്യുന്ന ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്ന് പാറയും, മണ്ണും തൊണ്ടി മുതലായ മണലും കടത്തി. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിനെത്തുടർന്ന് മണിക്കൂറുകൾക്കുളിൽ കടത്തിയ മണ്ണും പാറയും മണലും തിരികെ എത്തിച്ചു. പോലീസുമായി ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ പോലിസ് പിടിച്ചെടുത്ത മണൽ കടത്താൻ ഉപയോഗിച്ച ടിപ്പറും ജെ സി ബിയും വിട്ടയച്ചു. പൊലീസിലെ ചിലരുടെ
ഒത്താശയോടെയാണ് മണലും പാറയും കടത്തിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് ഇതേ രീതിയിൽ ചാത്തന്നൂർ സ്പിന്നിംഗ് മിൽ വളപ്പിൽ നിന്നും തൊട്ടടുത്ത വ്യവസായ വകുപ്പിന്റെ ഭൂമിയിൽ നിന്നും 
നിരവധി ലോഡ് പാറയും മണ്ണും കടത്തിയിരുന്നു. അന്ന് നാട്ടുകാർ പ്രവർത്തകർ ഇടപെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിനും പരാതി നൽകിയതോടെയാണ് കടത്ത് അവസാനിച്ചത്. ദിനവും 
നൂറുകണക്കിന് ലോഡ് മണ്ണാണ് ഓരോ ദിവസവും ദേശീയപാത വികസനത്തിന്റെ പേരിൽ മാഫിയ കടത്തുന്നത്. ഇതിന്റെ പരാതികൾ നിലനിൽക്കെയാണ് പോലിസ് സ്റ്റേഷൻ വളപ്പിൽ നിന്നും ദേശിയപാത വികസനത്തിൽ മറവിൽ മണ്ണ് മോഷണം നടത്തുന്ന സംഘം പോലിസ് സ്റ്റേഷൻ വളപ്പിൽ നിന്നും മണ്ണും പാറയും തൊണ്ടി മുതലായ മണലും മോഷ്ടിച്ചത്.
വർഷങ്ങൾക്കു മുമ്പ് ഇത്തിക്കരയിൽ നിന്നും മണൽ കടത്തു കേസുകളിൽ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 
മണലാണ് നാലു ലോഡോളം കടത്തിയത്.ഇതിന്റെ കേസ് ഇപ്പോഴും പരവൂർ കോടതിയിൽ നടക്കുകയാണ്.
ഇന്നത്തെ വിപണി വില അനുസരിച്ച് ഇതിന് ഒന്നേകാൽ ലക്ഷത്തോളം വിലവരും. ഇതിന് പുറമേ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന്റെ മതിൽ പൊളിച്ചു മാറ്റിയപ്പോൾ അസ്ഥിവാരത്തിൽ നിന്ന് കിട്ടിയ അഞ്ച് ലോഡോളം പാറയും സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്നു. ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ മോഷണം 
നാട്ടുകാരുടെ പരാതിയെ തുടർന്ന് 
ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ടതോടെ പോലിസ് വാഹനങ്ങൾ പിടിച്ചെടുത്തു തുടർന്ന് സിപിഎം നേതാവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ പാറയും, മണ്ണും മണലും തിരികെ എത്തിച്ച് കടത്തുകാർ തടിതപ്പുകയും പോലിസ് വാഹനങ്ങൾ തിരികെ കൊടുക്കുകയായിരുന്നു.

@നൂറിലേറെ വ്യാജ മൊബൈൽ ഫോണുകൾ
പിടിച്ചെടുത്തവയിൽ നിന്ന് 20 ഓളം എണ്ണം കാണാതായതിന്റെയും ചരിത്രം
 ചാത്തന്നൂർ പൊലീസ് സ്റ്റേഷനുണ്ടെന്ന് ഒരു മുൻ പൊലീസ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്നു. കസ്റ്റഡിയിൽ എടുക്കുന്നതും അപകടത്തിൽപ്പെടുന്നതുമായ 
 വാഹനങ്ങളിൽ നിന്ന് ബാറ്ററി അടക്കം നഷ്ടമായതിന്റെയും ചരിത്രം 
ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ ഉള്ളപ്പോൾ ആണ് പോലിസ് സ്റ്റേഷൻ വളപ്പിൽ നിന്നും പട്ടാപകൽ മണ്ണും, മണലും, പാറയും മോഷണം പോയിരിക്കുന്നത്. 

@ വസ്തു പോലിസ് വകുപ്പിന്റെയും പാറയും മറ്റും മതിൽ പുനർനിർമ്മാണം നടത്തു ബോൾ ഉപയോഗിക്കേണ്ടത് ആണ് എന്ന് ദേശിയപാത അധികൃതർ പറയുന്നു അവിടെ മണ്ണ് എടുക്കാനും പാറ മാറ്റാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല ദേശിയപാതയിൽ നിർമ്മാണപ്രവർത്തികളിൽ കെട്ടിടങ്ങൾ പൊളിക്കാൻ വസ്തു ഉടമകളെ അല്ലാതെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ദേശിയപാത അധികൃതർ പറഞ്ഞു.

@ കമ്പനി അധികൃതർ സബ് കരാർ കൊടുത്തിട്ടില്ല ദേശിയപാതയിൽ നടക്കുന്ന മണ്ണ് മോഷണം അന്വേഷണം നടത്തേണ്ടത് പോലിസ് ആണെന്നും കബനി അധികൃതർ പറഞ്ഞു നിർമ്മാണപ്രവർത്തികൾ നടക്കുന്ന സ്ഥലങ്ങൾ നടക്കുന്ന അനധികൃത പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അത് പോലീസിൽ പരാതി നൽകുമെന്നും കമ്പനി അധികൃതർ പറഞ്ഞു.

@ ദേശീയപാതയ്ക്കു വിട്ടുകൊടുത്ത സ്ഥലത്തെ മതിലിൽ നിന്ന് ഇളക്കിയെടുത്ത പാറയിൽ പൊലീസിന് അവകാശം ഇല്ലെന്നും അങ്ങനെ കൊടുക്കൽ വാങ്ങലുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരും ദേശീയപാത അതോറിട്ടിയും തമ്മിലാകട്ടെ എന്നുമാണ് ചാത്തന്നൂർ അസി.കമ്മിഷണർ ബി.ഗോപകുമാർ പറഞ്ഞു 

ഫോട്ടോ : ചാത്തന്നൂർ പൊലീസ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന മണലും പാറയും കടത്തിയതിൽ ഒരു ഭാഗം തിരിച്ചിറക്കിയ നിലയിൽ


No comments:

Post a Comment