Tuesday, 8 November 2022

ഏത് മാറാരോഗത്തിൽ നിന്നും മുക്തി ലഭിക്കുന്ന തൃശൂർ, നെല്ലുവായ ശ്രീ ധന്വന്തരീ ക്ഷേത്രം.

ഏത് മാറാരോഗത്തിൽ നിന്നും  മുക്തി ലഭിക്കുന്ന  തൃശൂർ, നെല്ലുവായ ശ്രീ ധന്വന്തരീ ക്ഷേത്രം.

ഭഗവാൻ  മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ കുല ദൈവവുമായ ധന്വന്തരിയാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനമൂർത്തി. ഈ ക്ഷേത്രത്തിൽ കുളിച്ച് തൊഴുന്നവർക്ക് ആയുരാരോഗ്യസൗഖ്യവും, സന്തോഷവും ലഭിക്കുമെന്നതാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഏറ്റവും പ്രധാന വിശ്വാസം. അതിനാൽ തന്നെ മാറാരോഗങ്ങൾ പിടിപ്പെട്ടവരും, വൈദ്യന്മാരുമൊക്കെ ഇവിടെ സ്ഥിരമായി എത്താറുണ്ട്.

ഐതിഹ്യം

നാട്ടിൽ ധന്വന്തരി ഭഗവാനായി ഒരു ക്ഷേത്രം പണിയണമെന്ന് നെല്ലുവായ സ്വദേശികൾ അതിയായി ആഗ്രഹിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് അവിടെ പ്രതിഷ്ഠിയ്ക്കാനായി അടുത്തുള്ള മുരിങ്ങത്തേരി എന്ന സ്ഥലത്തെ ഒരു കുന്നിൽ നിന്ന് ഒരു കൃഷ്ണശില കൊണ്ടുവന്ന് അതിൽ വിഗ്രഹം പണിയിച്ചു. പിന്നീട് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കി പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനിടയിൽ എവിടെനിന്നോ രണ്ട് കുട്ടികൾ മുമ്പിൽ വരികയും പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹത്തെക്കാൾ ദിവ്യമായ ഒരു വിഗ്രഹമുണ്ടെന്ന് പറയുകയും ചെയ്തു. തുടർന്ന് അവരോടൊപ്പം അടുത്തുള്ള പറമ്പിലേയ്ക്കുപോയ നാട്ടുകാർ വിഗ്രഹം കണ്ടെത്തുകയും ക്ഷേത്രത്തിൽ അത് പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഇത് വസുദേവര്‍ പൂജിച്ച വിഗ്രഹമാണെന്നും വിഗ്രഹം കണ്ടെത്തിയ കുട്ടികൾ മഹാവൈദ്യന്മാരായ അശ്വിനിദേവതകളാണെന്നും വിശ്വസിച്ചുവരുന്നു. ഭാരതത്തിലെ പ്രധാന ധന്വന്തരി ക്ഷേത്രങ്ങളിലൊന്നായ നെല്ലുവായ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഐതിഹ്യം ഇതാണ്

ഉപദേവതകൾ

പടിഞ്ഞാറ് ദർശനമായി ശ്രീകോവിലിൽ വാഴുന്ന ധന്വന്തരി ഭഗവാനൊപ്പം ശിവൻ, ഗണപതി, അയ്യപ്പൻ, വരാഹമൂർത്തി, ചെറുതേവർ, ഹനുമാൻ, സർപ്പദൈവങ്ങൾ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ആദ്യകാലങ്ങളിൽ ചെറുതേവർ വിഗ്രഹം ക്ഷേത്രത്തിന് പുറത്തായിരുന്നുവെങ്കിലും പിൽക്കാലത്ത് അത് ക്ഷേത്രമതിലകത്തേയ്ക്ക് മാറ്റി.

പ്രധാന ആഘോഷങ്ങൾ, വഴിപാടുകൾ

ധനുമാസത്തിലെ വൈകുണ്ഠ ഏകാദശിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. മുക്കുടി നിവേദ്യം, മൃത്യഞ്ജയഹോമം എന്നിവയാണ് പ്രധാന വഴിപാടുകൾ.

വിശ്വാസങ്ങൾ

പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രവുമായി വളരെ അടുത്ത ബന്ധം നെല്ലുവായ ക്ഷേത്രത്തിനുണ്ട്. ഇരുക്ഷേത്രങ്ങളിലും കുടികൊള്ളുന്നത് വിഷ്ണു അവതാരങ്ങളാണ്. മാത്രവുമല്ല രണ്ട് ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങൾ വസുദേവരും ദേവകിയും പൂജിച്ചവയാണെന്ന് വിശ്വസിച്ചുപോരുന്നു. ഇവിടത്തെ മൂർത്തികൾ പരസ്പരാഭിമുഖമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത് . കൂടാതെ, വിവിധ രോഗങ്ങൾ മാറുന്നതിന് രണ്ട് ക്ഷേത്രങ്ങളിലും ഭജനമിരിയ്ക്കലും വിശേഷമായി കണക്കാക്കപ്പെടുന്നു.
കടപ്പാട്

No comments:

Post a Comment