Wednesday, 9 November 2022

#പ്രതാപ്ഗഡ്_വിജയദിനം

നവംബർ 10
#പ്രതാപ്ഗഡ്_വിജയദിനം

1659 ൽ ഇതേപോലൊരു നവംബർ മാസം പത്താം തിയതി....
ചതിയുടേയും വഞ്ചനയുടേയും കാപട്യത്തിന്റേയും പ്രതിരൂപമായ മുഗൾ സൈന്യാധിപൻ അഫ്സൽ ഖാൻ ഛത്രപതി ശിവജിയുടെ കൈകളാൽ ചരിത്രമായ സുദിനം...
നൂറുകണക്കിന് ഭാരതീയരെ കൊന്നൊടുക്കിയ....
നിരവധി സഹോദരിമാരുടെ ചാരിത്ര്യം കവർന്ന.....
നമ്മുടെ മാനബിന്ദുക്കളെ തച്ചുതകർത്ത...
വൈദേശിക അക്രമകാരിയോടുള്ള ഛത്രപതിയുടെ മധുര പ്രതികാരത്തിന്റെ ദിനം....

ബിജാപ്പൂർ സുൽത്താൻ അലി ആദിൽഷാ രണ്ടാമന്റെ  സേനാനിയായിരുന്നു അഫ്സൽഖാൻ.
ശിവജിയെ തോല്പിക്കാൻ പല വഴികളും പയറ്റി പരാജയപ്പെട്ട ബിജാപ്പൂർ സുൽത്താൻ  അങ്ങനെ
അഫ്സൽ ഖാനെ നിയോഗിച്ചു.
1659  ൽ 
വമ്പിച്ച സൈന്യത്തോടുകൂടി അഫ്സൽ ഖാൻ സറ്റാറയിലേക്ക് നീങ്ങി. പ്രതാപ്ഗഡ് കോട്ടയിലുള്ള ശിവജിയെ  നേരിട്ടു യുദ്ധം ചെയ്തു തോല്പിക്കാൻ കഴിയില്ലെന്ന് ബോധ്യമായ അഫ്സൽ ഖാൻ തന്ത്രം മൂലം അദ്ദേഹത്തെ നേരിടാൻ ശ്രമിച്ചു. സമാധാന സന്ധിസംഭാഷണത്തിന് കൃഷ്ണാജി ഭാസ്ക്കർ എന്നൊരാളെ ദൂതനായി അഫ്സൽഖാൻ ശിവജിയുടെ സമീപത്തേക്കയച്ചു. അയാളിൽ നിന്നും ശിവജി അഫ്സൽ ഖാന്റെ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കുകയും തന്റെ ആയുധങ്ങളെല്ലാം ഒളിച്ചുവച്ചുകൊണ്ട് അഫ്സൽ ഖാന്റെ മുന്നിലേക്ക്  എത്തുകയും ചെയ്തു .
     തമ്മിൽ കാണുമ്പോൾ കെട്ടിപ്പിടിച്ച് പിന്നിൽക്കൂടി കുത്തിക്കൊല്ലാനായിരുന്നു അഫ്സൽഖാന്റെ ഉദ്ദേശ്യം.

 ശിവജി അഫ്സൽഖാനെ കണ്ടപ്പോൾ സൌഹാർദഭാവത്തിൽ ഗാഢമായി ആശ്ലേഷിക്കുകയും തന്റെ കൈവശം ഒളിച്ചുവച്ചിരുന്ന പുലിനഖാകൃതിയിലുള്ള ഒരു ആയുധം (ബാഗ്നാഖ്) കൊണ്ട് അഫ്സൽ ഖാന്റെ വയർ കുത്തിപ്പിളർന്ന് വധിക്കുകയും ചെയ്തു
 അഫ്സൽ ഖാന്റെ  സേനയേയും ശിവജിയും അദ്ദേഹത്തിന്റെ സേനയും ചേർന്ന് ശിഥിലമാക്കി.
ശിവജി മഹാരാജാവിന്റെ  വിജയഗാഥകളിൽ അഫ്സൽ ഖാന്റെ പതനവും,പ്രതാപ് ഗഡ് വിജയവും  അഭിമാനപൂർവ്വകമായ ഏടുകളായി നിറഞ്ഞു നിൽക്കുന്നുണ്ട്...... (കടപ്പാട്)

No comments:

Post a Comment