ചാത്തന്നൂർ: ചിറക്കര സർവ്വീസ് സഹകരണ ബാങ്കിൽ സിപിഎം നേതാക്കളുടെ മക്കൾക്ക് പിൻവാതിൽ നിയമനം പ്രതിക്ഷേധമുയർത്തി ഡി വൈ എഫ് ഐ പ്രവർത്തകർ. ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ബാങ്ക് മുൻ പ്രസിഡന്റു കൂടിയായ
മധുസൂദനൻ പിള്ളയുടെ മകൻ അടക്കമുള്ള ആറു പേരെ പാർട്ടി നിർദ്ദേശം അനുസരിച്ചു
നിയമിച്ചതോടെയാണ് കലാപമുയർത്തി ഡി വൈ എഫ് ഐ നേതാക്കളും. പ്രവർത്തകരും
രംഗതെത്തിയത്. നിരവധി യോഗ്യതയുള്ളവർ പരീക്ഷ എഴുതിയിട്ടും അവരെയെല്ലാം ഒഴിവാക്കിയാണ് പാർട്ടി നേതാക്കളുടെ മക്കൾക്ക് നിയമനം നൽകുന്നത്. ഇതു വഴി ലക്ഷകണക്കിന് രൂപയാണ് സിപിഎം നേതൃത്വം കൈപ്പറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്. സി പി എം ചാത്തന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ ചിറക്കര ലോക്കൽ കമ്മിറ്റി അംഗങ്ങളെ വിളിച്ചു വരുത്തി ജില്ലാ സെക്രട്ടറിയേറ്റംഗം ബി തുളധരകുറുപ്പിന്റെ സാന്നിധ്യത്തിൽ
ഏരിയ സെകട്ടറി കെ. സേതുമാധവൻ പങ്കെടുത്ത ലോക്കൽ കമ്മിറ്റിയിലാണ് ഇവരെ നിയമിക്കാൻ തീരുമാന ഉണ്ടായതും പാർട്ടി നിർദ്ദേശം ഭരണസമിതിയെ അറിയിക്കുകയും ചെയ്തതോടെയാണ് നിയമനത്തിന് വഴി തെളിഞ്ഞത്.ഇവിടുത്തെ നിയമനം സംമ്പന്ധിച്ചു സഹകരണ വകുപ്പിൽ അടക്കം ഇന്റർവ്യൂന് മുൻപ് ഉദ്യോഗാർഥികൾ പരാതി നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനെ തുടർന്ന് ഒരു വിഭാഗം സിപിഎം പ്രവർത്തകർ കലാപകൊടി ഉയർത്തി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എഴുത്ത് പരീക്ഷയും അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നടക്കുന്ന ഇന്റർവ്യൂവും പ്രഹസനമാക്കി കൊണ്ടാണ് ചിറക്കര സഹകരണ ബാങ്കിൽ നിയമനം നടന്നിരിക്കുന്നത്.
സഹകരണ മേഖലയിൽ പിൻവാതിലൂടെ നടക്കുന്ന നിയമനങ്ങൾക്ക് ഉദാഹരണമാണ് ഇതിലൂടെ വ്യക്തമാക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നത്.
No comments:
Post a Comment