Saturday, 12 November 2022

കണ്ണനല്ലൂർ - തഴുത്തല റോഡിൽ പേരയം ചന്ദ്രസേനൻ മെമ്മോറിയാൽ ആശുപത്രിയ്ക്ക് സമീപം കക്കൂസ് മാലിന്യമൊഴുക്കി പ്രതിക്ഷേധവുമായി നാട്ടുകാർ

കൊട്ടിയം: കണ്ണനല്ലൂർ - തഴുത്തല റോഡിൽ പേരയം ചന്ദ്രസേനൻ മെമ്മോറിയാൽ ആശുപത്രിയ്ക്ക് സമീപം കക്കൂസ് മാലിന്യമൊഴുക്കി പ്രതിക്ഷേധവുമായി നാട്ടുകാർ. റോഡ് സൈഡിലെ ഓടയിലേക്ക് തള്ളിയ മാലിന്യം ഏലായിലേക്ക് ഒഴുകിയെത്തി ആനക്കുഴി അംഗൻവാടിയ്ക്ക് മുന്നിൽ കെട്ടികിടക്കുകയായിരുന്നു ഏലായിലേക്കും ഒഴുകി.
 രാവിലെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് മലിന ജലം ഒഴുക്കിയതായി കണ്ടെത്തിയത് 
തുടർന്ന് ഗ്രാമപഞ്ചായത്ത്‌ അംഗം മോനിഷയും ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുധീറും സ്ഥലതെത്തി പോലീസിനെയും പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയും മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൊട്ടിയം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വി ക്യാമറകൾ പരിശോധന നടത്തി വരികയാണ്.

നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം -മോനിഷ 
തൃക്കോവട്ടം ഗ്രാമപ്പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 
നിരീക്ഷണ ക്യാമറകൾ അടിയന്തരമായി
സ്ഥാപിച്ചു മാലിന്യ പ്രശ്നത്തിന് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത്‌ അംഗം മോനിഷ ആവശ്യപ്പെട്ടു.പ്രധാന റോഡുകളുടെ ക്യാമറ പൂർണ്ണമായും പ്രവർത്തന രഹിതമാണ്.
 ഗ്രാമപ്പഞ്ചായത്തിലെ ഒട്ടേറെ കമ്മിറ്റികളിൽ ഇക്കാര്യം ചർച്ചചെയ്തെങ്കിലും ഭരണസമിതി നടപടി സ്വീകരിച്ചിട്ടില്ല. കക്കൂസ് മാലിന്യം തള്ളിയ സാമൂഹവിരുദ്ധരെ ഉടൻതന്നെ കണ്ടെത്തണമെന്നും ഗ്രാമപഞ്ചായത്ത്‌ അംഗം മോനിഷ ആവശ്യപ്പെട്ടു.


No comments:

Post a Comment