Thursday, 17 November 2022

വീട് പൂർണ്ണമായും തകർന്ന് വീണ് ഗൃഹനാഥയ്ക്കും മകൾക്കും പരിക്ക്

വീട് പൂർണ്ണമായും തകർന്ന് വീണ് ഗൃഹനാഥയ്ക്കും മകൾക്കും പരിക്ക്

ചാത്തന്നൂർ : ചിറക്കരയിൽ വീട് തകർന്ന് വീണ് ഗൃഹനാഥയ്ക്കും മകൾക്കും പരിക്ക്. ചിറക്കര പഞ്ചായത്തിലെ ക്ഷേത്രം വാർഡിൽ താവണംപൊയ്ക കോയിപ്പുറത്ത്‌ പൊന്നമ്മയുടെ വീടാണ് ഇന്നലെ പുലർച്ചെ നാല് 
 മണിക്ക് തകർന്ന് വീണത്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന
ഗൃഹനാഥ പൊന്നമ്മയെയും മകൾ 
മാനസിക വെല്ലുവിളി നേരിടുന്ന
ഷീലയ്ക്കും പരിക്കേറ്റു. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാർ 
ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കാലപ്പഴക്കം ചെന്ന വീടായിരുന്നു 
പുതിയ വീടിനായി ഈ കുടുംബം ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുള്ളതായിട്ടും കുടുംബത്തിനെ അവഗണിക്കുകയായിരുന്നു.
ഈ വീടിന്റെ അവസ്ഥയെ കുറിച്ചും, ഇവർക്ക് മാനസിക വെല്ലുവിളി ഉള്ളതിനെക്കുറിച്ചും ചിറക്കര പഞ്ചായത്ത് അധികൃതർക്കും ഗ്രാമപഞ്ചായത്ത്‌ അധികൃതർക്കും അറിവുണ്ടായായിട്ടും പഞ്ചായത്ത്‌ അധികൃതർ അവഗണിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി ഇവരുടെ വീട് പുതുക്കി പണിയാനുള്ള നടപടികൾ പഞ്ചായത്ത്‌ ഇടപെട്ട് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു 

ഫോട്ടോ: തകർന്ന് കിടക്കുന്ന വീട് 



No comments:

Post a Comment