ഇരുചക്രവാഹനങ്ങളിൽ അമിത വേഗത്തിൽ ഇരബിയെത്തുന്ന ഇവർ പൊതുശല്യമായി മാറുന്നു. പ്രായപൂർത്തിയാകാത്ത
പെൺകുട്ടികൾ അടക്കമുള്ളവർ ഇരുചക്രവാഹനങ്ങൾ ഓടിച്ചുപോകുന്നത് റോഡുകളിൽ പതിവ് കാഴ്ചയാണ്. സ്കൂൾ വിദ്യാർഥികളാണ് ഇങ്ങനെ വിലസുന്നവരിൽ ഭൂരിഭാഗവും.
ഒരു വണ്ടിയിൽ മൂന്നും നാലും ആളുകളുമായി സഞ്ചരിക്കുന്നവരുണ്ട്.
രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാതെയും
ഹെൽമറ്റ് ധരിക്കാതെയാണ് അധികപേരും വണ്ടിയോടിക്കുന്നത്. ട്രാഫിക് അച്ചടക്കം പാലിക്കാതെ ഓടിക്കുന്നതിൽ ആനന്ദംകണ്ടെത്തുന്ന കുട്ടികൾ മറ്റ് വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്കൂൾ തുറന്നതിനുശേഷമാണ് കുട്ടി ഡ്രൈവർമാരുടെ എണ്ണം കൂടിയത്. അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ വിദ്യാർഥികൾ ലൈസൻസ് ഇല്ലാതെയും നിയമങ്ങൾ തെറ്റിച്ചും വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി അധ്യാപകർ പറയുന്നു. വാഹനം സ്കൂൾ വളപ്പിലേക്ക് കൊണ്ടുവരാത്തതിനാൽ അധ്യാപകർക്ക് പ്രശ്നത്തിൽ ഇടപെടാനും ശ്രദ്ധിക്കാനും പറ്റുന്നില്ല. കുട്ടികളിൽ പലരും സ്കൂൾ വളപ്പിലേക്ക് വാഹനം കയറ്റാതെ സമീപത്തെ കടകളുടെ പരിസരത്തും ആളൊഴിഞ്ഞ പുരയിടങ്ങളിലും നിർത്തിയിടുകയാണെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.
അവരെ വിലക്കാൻ അധ്യാപകർ
രക്ഷിതാക്കളോട് സംസാരിച്ചു. ട്രാഫിക് നിയമങ്ങളെപ്പറ്റി വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസും നൽകി എന്നാലും രക്ഷാകർത്താക്കളുടെ മൗന സമ്മതത്തോടെ കുട്ടികളുടെ കലാപരിപാടി തുടരുകയാണ്
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരിൽ പ്രായപൂർത്തിയായ കോളേജ് വിദ്യാർഥികളുമുണ്ട്
മുതിർന്നവർ ആയതിനാൽ ആരും ഇവരെ ശ്രദ്ധിക്കാറില്ല. കോളേജുകളിൽ ആഘോഷങ്ങൾക്ക് വാഹനവുമായി എത്തുന്നവരുടെ എണ്ണവും കൂടുതലാണ്.
@ രക്ഷാകർത്താക്കൾ ചോദിക്കുന്നു
വാഹനസൗകര്യമില്ലെങ്കിൽ
പിന്നെന്തുചെയ്യും
ഗ്രാമപ്രദേശങ്ങളിൽനിന്ന് ടൗണുകളിലെ സ്കൂളിൽ എത്താൻ പൊതുഗതാഗത സൗകര്യമില്ലാത്തതിനാലാണ് സ്കൂട്ടർ ഓടിച്ചുവരുന്നതെന്നാണ് ഭൂരിഭാഗം വിദ്യാർഥികളുടെ ന്യായം. കാൽനടയായി സമയത്ത് സ്കൂളിലെത്താൻ പ്രയാസമാണ്. ജീപ്പ്, ഓട്ടോറിക്ഷ സർവീസുകൾ അമിത തുക ഈടാക്കുന്നതായും പരാതിയുണ്ട്. രണ്ടോ മൂന്നോ പേർ വാടകയിനത്തിൽമാത്രം നല്ലൊരു തുക വേണം. അങ്ങനെയുള്ളവർക്ക് സ്കൂട്ടറിൽ പോയാൽ ഇത്രയും തുകയാകില്ലാത്തതിനാൽ രക്ഷിതാക്കളും തടയുന്നില്ല.
@പരിശോധന വ്യാപക മാക്കണം ശക്തമായ നടപടി സ്വീകരിക്കണം
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്. ഇവർ ഉണ്ടാക്കുന്ന അപകടങ്ങൾ ജനങ്ങൾക്ക് തലവേദനയാകുകയാണ്. അപകടങ്ങൾ നടക്കുമ്പോൾ പരിശോധന നടക്കും പിന്നീട് പഴയപടിയാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജില്ലയിലെ നഗര പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണ് ബൈക്കുകളിൽ എത്തുന്ന വിദ്യാർഥികൾ ഏറെയുള്ളത്.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ നൽകുന്നവർക്കെതിരെ കേസെടുത്ത് കോടതിയിൽ റിപ്പോർട്ട് നൽകണമെന്നാണ് നിയമം
10,000 രൂപ മുതൽ 50,000 രൂപ വരെയാണു പിഴയായി ചുമത്തുന്നത്. ഇതിനകം ഒട്ടേറെ പേർക്ക് വൻതുക പിഴയായി അടയ്ക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ പല കേസുകളിലും രാക്ഷ്ട്രീയ സ്വാധീനത്താൽ നിസാര തുകകൾ ചുമത്തി പറഞ്ഞു വിടുകയാണ് ചെയ്യുന്നത് എന്ന ആരോപണവും ശക്തമാണ്.
No comments:
Post a Comment