യുവാവ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പരവൂർ റെയിൽവേ സ്റ്റേഷൻനിലെ രണ്ടാം പ്ലാറ്റഫോമിലെ മൂന്നാമത്തെ കൂരയിലെ ബെഞ്ചിലാണ് ഇദ്ദേഹം കിടക്കുന്നത്.
ഒരു മാസത്തിലധികമായി ആരെങ്കിലും കൊടുക്കുന്ന ഭക്ഷണം കഴിച്ച് മലയാളം സംസാരിക്കുന്ന ഇദ്ദേഹം
ഇവിടെ അന്തേവാസിയായിട്ട്.
പലപ്പോഴും യാത്രക്കാർക്ക് നേരെ ആക്രോശിക്കുകുകയും സ്ത്രിജനങ്ങൾക്കു ഉൾപ്പെടെ ശല്യവുമായിട്ടുണ്ട്. പ്ലാറ്റഫോമിലുടനീളം
ഇദ്ദേഹത്തിന്റെ വസ്ത്രങ്ങൾ ചിതറികിടപ്പുണ്ട്. റെയിൽവേ റെയിൽവേ അധികൃതരോടും മുൻസിപ്പൽ അധികൃതരോടും
യാത്രക്കാർ ഇക്കാര്യം പലപ്പോഴും പറഞ്ഞുവെങ്കിലും അവർ ഇതിനോട് വിമുഖത പ്രകടിപ്പിക്കുകയാണ്. ജനപ്രതിനിധികളും ഇതിനോട് പ്രതികരിച്ചിട്ടില്ല . ചില സമയങ്ങളിൽ ഇയാൾ മാനസികാസ്വാസ്ത്യം പ്രകടിപ്പിച്ചു കൊണ്ട് ആക്രമസ്ഥനാകാറുണ്ട് എന്ന് യാത്രക്കാർ പറയുന്നു.
ഇയാളെ ഇവിടെ നിന്ന് മാറ്റുന്നതിനു
മുൻസിപ്പൽ അധികൃതരോ
റെയിൽവേ അധികൃതരോ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
No comments:
Post a Comment