Thursday, 17 November 2022

ഐഎൻ ടി യുസിയിൽ ഭിന്നത മുതിർന്ന നേതാവ് എൻ അഴകേശൻ യൂണിയൻ നേതൃത്വസ്ഥാനം രാജി വച്ചു.

കൊല്ലം : ഐഎൻ ടി യുസിയിൽ ഭിന്നത മുതിർന്ന നേതാവ് എൻ അഴകേശൻ യൂണിയൻ നേതൃത്വസ്ഥാനം രാജി വച്ചു. ഐ എൻ ടി യൂ സി നേതൃത്വത്തിലുള്ള ചെത്ത് തൊഴിലാളി യൂണിയന്റെ പ്രസിഡന്റ്‌ സ്ഥാനമാണ് രാജി വച്ചത്. എൻ.അഴകേശന്റെ രാജിയോടെ 
ഐഎൻ ടിയുസി സംസ്ഥാന പ്രസി ഡന്റ് ആർ ചന്ദ്രശേഖരനെതിരെ പടപുറപ്പാടുമായി ഒരു വിഭാഗം മുതിർന്ന
ഐഎൻ ടിയുസി നേതാക്കൾ രംഗതെത്തി. ചന്ദ്രശേഖരന്റെ ജില്ലയായ കൊല്ലം ജില്ലയിൽ നിന്ന് തന്നെ ഐ വിഭാഗത്തിലെ ഇരുപതോളം നേതാക്കൾ ചന്ദ്രശേഖരനെതിരെ രംഗതെത്തി. ഇവരെല്ലാം തന്നെ സംസ്ഥാനത്തെ വിവിധ യൂണിയൻ നേതൃത്വസ്ഥാനത്ത് ഉള്ളവരാണ്. വിവിധ ജില്ലകളിൽ  രൂക്ഷമായ വിഭാഗീയത ആളികത്തി  നിൽക്കുന്ന വേളയിലാണ് പാളയത്തിൽ നിന്ന് തന്നെ പടയൊരുക്കം  നടക്കുന്നത്.
 കാലാകാലങ്ങളിൽ  ആർ. ചന്ദ്രശേഖരനൊപ്പം നിന്നവരും അദ്ദേഹത്തെ ഇപ്പോഴും പ്രസിഡന്റായി കൊണ്ടുവരൂന്നതിലും നിർണായക പങ്കു വഹിച്ചവരുമാണ്  ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഒരുകാലത്ത് കെ. കരുണകാരനൊപ്പം 
നിന്ന ഐ വിഭാഗത്തിന്റെ ശക്തരായ നേതാക്കളാണ് ഇപ്പോൾ പരസ്യമായി രംഗത്ത് വന്നിട്ടുള്ളത്.  കൊല്ലം ജില്ലയിൽ നിന്നു തന്നെയുള്ള ഇ നേതാക്കളും അവർക്കൊപ്പമുള്ള പ്രവർത്തകരും 
ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന പ്രസിഡന്റിനെതിരെ ഉന്നയിച്ചിട്ടുള്ളത്. വിവിധ തലങ്ങളിൽ ഭാരവാഹികളെ നിച്ഛയിക്കുന്നതിനും ബോർഡുകളിൽ നാമനിർദ്ദേശം നടക്കുബോഴും ഐഎൻടിയുസി നേതൃവുമായി ആലോചിക്കാതെയാണ് 
തീരുമാനം എടുക്കുന്നത് തുടങ്ങി കശുവണ്ടി കോർപ്പറേഷനിലും മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും സി ഐ ടി യു അനുകൂല നിലപാടുകൾ എടുത്തു ഐ എൻ ടി യൂ സിയിലെ തൊഴിലാളികളെ ഒറ്റി കൊടുക്കുന്ന നിലപാടിലാണ് ചന്ദ്രശേഖരൻ എന്ന് ഇവർ ആരോപിക്കുന്നു.
കോൺഗ്രസ് സംസ്ഥാന ജില്ലാ പ്രാദേശിക നേതൃത്വവുമായി 
യൂണിയന്റെ നയപരമായ കാര്യങ്ങൾ പോലും ചർച്ച ചെയ്യാറില്ല. സംസ്ഥാനത്തെ  വിവിധ ക്ഷേമനിധി ബോർഡുകളിൽ ഐഎൻടിയുസി കൂടുതൽ പ്രതിനിധികളെ നിശ്ചയി ക്കുന്നത് തോന്നിയത് പോലെ കൂടിയാലോചന ഇല്ലാതെയാണ് നിച്ഛയിക്കുന്നത് എന്ന ആരോപണമാണ് അവസാനമായി ഉയരുന്നത്.  വ്യവസായങ്ങളുമായോ അതിലെ തൊഴിലാളികളുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ ബോർഡുകളിൽ നോമിനിയായി വയ്ക്കുകയാണ് എന്ന പരാതിയാണ് ഉയരുന്നത്. വർഷങ്ങളായി  ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ പാടെ അവഗണിക്കുന്നു. ദീർഘവീക്ഷണം ഇല്ലാതെ സംഘടനയുടെ നിലവിലെ കീഴ് വഴക്കങ്ങൾ  പാടെ അട്ടിമറിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ തന്നെ കൊല്ലം ജില്ലയിൽ നിന്നുള്ള ജില്ലാ പ്രസിഡന്റ്‌ അടക്കമുള്ള നേതാക്കൾ ചന്ദ്രശേഖരനെ കൈവിട്ട നിലയിലാണ്. വിവിധ ജില്ലകളിൽ ഐ എൻ ടി യു സി യിൽ രൂക്ഷമായ വിഭാഗീയതയാണ് നിലനിൽക്കുന്നത്. ദേശീയ കള്ളു ചെത്ത് വ്യവസായ തൊഴിലാളി - ഫെഡറേഷൻ ഐഎൻടി - യു സി സംസ്ഥാന പ്രസിഡന്റ്സ്ഥാ നം
എൻ. അഴകേശൻ രാജിവെച്ചതാണ് ഇപ്പോഴത്തെ സംഘടനയുടെ പ്രധാന പ്രതിസന്ധി ആളിക്കത്തിക്കുന്നത്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെ വഴിവിട്ട തീരുമാനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു രാജി. യു ഡി എഫ് ഭരണകാലത്തു കള്ളൂ വ്യവസായ തൊഴി ലാളി ക്ഷേമനിധി ബോർഡ്  ചെയർമാനായും എൽ ഡി എഫ് കാലത്ത് ബോർഡ് മെമ്പറായും പ്രവർത്തിച്ചു  വന്നിരുന്നു. ഇപ്പോൾ ബോർഡിലെ ഐ എൻ ടി യു സി പ്രതിനിധികളെ നിശ്ചയിച്ചത്. സംഘടനയോടോ, എൻ അഴ കേശനോടോ ആലോചിക്കാതെയാണ്
കോൺഗ്രസിലും  ഐഎൻടിയുസിയിലും വരും ദിവസങ്ങളിൽ എൻ അഴകേശന്റെ രാജി വിവാദം - കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും. സംസ്ഥാനത്തെ തന്നെ മുതിർന്ന കോൺഗ്രസ്‌ നേതാവ് കൂടിയാണ് എൻ. അഴകേശൻ കെ. കരുണാകരന്റെ അടുത്തയാളും ഐ. ഗ്രൂപ്പിന്റെ കൊല്ലം ജില്ലയിൽ മുതിർന്ന നേതാവുമായ അഴകേശന്റെ രാജി പാർട്ടിയും ഐഎൻടിയുസി
സംസ്ഥാന ജില്ലാ നേതൃത്വവും ഗൗരവമായി കാണുന്നത് എന്ന് കെ പി സി സി പ്രസിഡന്റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇതിനിടയിൽ സംസ്ഥാനത്തെ പ്രമുഖ ഐ എൻ ടി യു നേതാക്കൾ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം കൊല്ലത്ത് എത്തി അഴകേശനെ കണ്ടു ചർച്ചകൾ ആരംഭിച്ചു. ഐ എൻ ടി യു സി യിൽ നേതൃത്വമാറ്റം ആവശ്യപ്പെട്ട് ദേശിയ നേതൃത്വത്തെ കാണുവാനാണ് നേതാക്കളുടെ തീരുമാനം.

No comments:

Post a Comment