Friday, 18 November 2022

രാത്രിയായാൽ കൊട്ടിയത്ത് മലിനജലം ഒഴുക്കി വിടുന്നു.

രാത്രിയായാൽ കൊട്ടിയത്ത് ദേശിയപാതയിൽ 
 മലിനജലം ഒഴുക്കി വിടുന്നു.

കൊട്ടിയം:  രാത്രിയായാൽ കൊട്ടിയത്ത് പുഴപോലെ മലിനജലം ദേശീ യപാതയിലൂടെ ഒഴുകിത്തുടങ്ങും. ഇരുട്ടിന്റെ മറവിൽ ദേശീയപാത യോരത്തെ ഓടയിലേക്ക് ഹോട്ടലു കളിലെയും ലോഡ്ജുകളിലെയും ശൗചാലയമാലിന്യംവരെ തുറന്നു വിടുന്നതാണ് ഈ സാമൂഹിക
വിപത്തിനു കാരണം. അതിഥിതൊഴിലാളികളെ പാർപ്പിക്കുന്ന ചില കേന്ദ്രങ്ങളിൽ നിന്നുൾപ്പടെ മാലിന്യം ഒഴുക്കുന്നത് ദേശീയപാതയോരത്തെ 
ഓടയിലേക്കാണ്. ദേശീയപാതയിലൂടെ കടന്നു പോകുന്ന കാൽനടയാത്ര ക്കാരും 
സമീപവാസികളും കച്ചവടക്കാരുമാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നത്. ദുർഗന്ധം കാരണം മൂക്കുപൊത്താതെ ഇവിടം കടക്കാനാകില്ല. സ്ഥിരതാമസക്കാരുടെ ദുരിതം പറഞ്ഞറിയിക്കാനുമാകില്ല. രാത്രി 11 കഴിഞ്ഞാൽ ഇരുചക്രവാഹനത്തിലെത്തുന്നവർ
കൊട്ടിയം കടക്കണമെങ്കിൽ ഈ മലിനജലം താണ്ടണം.
കൊട്ടിയത്തു നിന്ന് ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം ഇ എസ് ഐ ജങ്ഷനിലെത്തുന്നതോടെ റോഡിലേക്ക് ഒഴുകിത്തുടങ്ങും. പിന്നീടങ്ങോട്ട് ഓട അടഞ്ഞുകിട ക്കുന്നതിനാൽ റോഡിലൂടെയാണ് മലിനജലത്തിന്റെ ഒഴുക്ക്. പറക്കുളത്തിനുസമീപമെത്തിയാൽ റോഡിനു മറുവശത്തെ ചാലിലേ ക്കെത്തുന്ന ചപ്പാത്തിൽ ഈ മലിനജലം കെട്ടിക്കിടക്കും. ഇവിടെ മറ്റുവാഹനങ്ങൾ, മാലിന്യം ബൈക്ക് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും 
മേൽ തെറിപ്പിക്കുന്നത് നിത്യസംഭവമാണ്. ബസ് യാത്രികരും ഇതിന്റെ ദുരിതം പേറണം. നാട്ടുകാർ നിരവധി പരാതികൾ നൽകി. ഇതിനെതിരേ സംഘടിച്ച് പ്രതിഷേധിച്ചു. നിരവധിതവണ പഞ്ചായത്ത് അധികൃത രും ദേശീയപാതാവിഭാഗം ഉദ്യോ ഗസ്ഥരും പോലീസുമൊക്കെ പ്രശ്ന ത്തിൽ ഇടപെട്ടു. ഓടകളുടെ മൂടിതുറന്ന് പലപ്പോഴും പരിശോധന നടത്തി. കക്കൂസ്സിൽനിന്ന് ഓടയിലേക്ക് തുറന്നു 
വച്ചിരിക്കുന്ന കുഴലുകൾ കണ്ടെത്തി. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ കുഴലുകൾ അടപ്പിച്ചും സ്ഥാപനങ്ങൾ നോട്ടിസ് നൽകിയും അധികാരികൾ നടന്നു. ഏതാനും ആഴ്ചകൾ കഴിയുമ്പോൾ എല്ലാം വീണ്ടും പഴയപടിയാകും. ഇ എസ് ഐ യിൽ ചികിത്സ തേടിയെത്തുന്നവരും ഈ ദുരിതമനുഭവിക്കണം.
എൻ എസ് എസ് കോളേജ്, ലോ കോളേജ് എന്നിവയടക്കം നീരവധി സ്ഥാപനങ്ങളിലേക്കെത്തുന്നതും പോകുന്നതുമായ വിദ്യാർഥികളും അധ്യാപകരും ഇടറോഡിനുകുറുകെ ഒഴുകുന്ന മാലിന്യപ്പുഴ ചാടിക്കടക്കണം. കൊട്ടി യത്ത് യാത്ര അവസാനിപ്പിക്കുന്ന  ബസുകൾ നിർത്തിയിടുന്ന
ഇ എസ് ഐ ജങ്ഷനിൽ 
ത്തന്നെ. അല്പനേരം വിശ്രമിക്കാൻ പോ ലും കഴിയാത്ത സ്ഥിതിയാണ്. പക്ഷേ നാട്ടുകാരുടെ ഈ ദുരിതം അധികാരികൾ മാത്രം കാണുന്നില്ല. ലൈസൻസുകൾ പുതുക്കിനൽകു ന്നതിന് കർശന നിയമങ്ങൾ ഉള്ള പ്പോഴാണ് ഒരു സംവിധാനവുമൊരുക്കാതെ വർഷാവർഷം ഈ സ്ഥാപനങ്ങളെല്ലാം ലൈസൻസുകൾ പുതുക്കിയെടുക്കുന്നത്.

No comments:

Post a Comment