Friday, 24 July 2026

ജന്മഭൂമിദിനപത്രം വാർത്തമാന കാലത്തിന്റെ ശബ്ദമാണ്. -ബി. ബി. ഗോപകുമാർ





ജന്മഭൂമിദിനപത്രം വാർത്തമാന കാലത്തിന്റെ ശബ്ദമാണ്. -ബി. ബി. ഗോപകുമാർ 

@ അമ്മ എന്റർപ്രൈസസ് & ഗോൾഡ് ലോൺ -ജന്മഭൂമി അമൃതംമലയാളം പദ്ധതി 

ചാത്തന്നൂർ : ദേശീയ കാഴ്ചപ്പാടോടെ യഥാർത്ഥ വാർത്തകൾ വായനക്കാർക്ക് പകർന്നുനൽകി രാജ്യസ്നേഹത്തെ ഊട്ടിയുറപ്പിക്കുന്ന ജന്മഭൂമി ദിനപത്രം
വർത്തമാന കാലത്തിന്റെ ശബ്ദമാണ് എന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു. ​പാരിപ്പള്ളി അമൃത സംസ്‌കൃത ഹയർസെക്കന്ററി സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഡിജിറ്റൽ യുഗത്തിന്റെ ഈ പുതിയ കാലത്ത്, വിരൽത്തുമ്പിലെ താളുകളിൽ നിന്ന് ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പെയ്യുന്ന അമൃത് വർഷമാണ് വായന. അതൊരു നിശ്ശബ്ദ നദിപോലെയാണ്. മാധ്യമങ്ങൾ 
കുട്ടികൾക്ക് മുന്നിൽ അറിവിന്റെയും ഭാവനയുടെയും വലിയൊരു പുതുലോകം തുറന്നിടുക മാത്രമല്ല, ഏകാന്തതയുടെ നിമിഷങ്ങളെപ്പോലും സാന്ത്വനമാക്കാൻ വായനയ്ക്ക് കഴിയും. മാതൃഭാഷയെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് അറിവിന്റെ വലിയ ലോകത്തേക്ക് കുട്ടികൾ വളരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അറിവ് പകർന്നു നൽകുന്നതിനുള്ള പേജും ഈശ്വര ചിന്ത വളർത്തുന്നതിനും ആചരിക്കുന്നതിനും ആയിട്ടുള്ള സംസ്കൃതിയും ജന്മഭൂമിയുടെ മുതൽക്കൂട്ടാണ് അത് കൊണ്ട് തന്നെ ജന്മഭൂമി വിദ്യാർത്ഥികൾക്ക് മുതൽകൂട്ടാണ് എന്നും അദ്ദേഹം പറഞ്ഞു. പത്രം സമർപ്പണം ചെയ്ത അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അമ്മ എന്റർപ്രൈസസ് & ഗോൾഡ് ലോൺ എം ഡി വി. എസ് സന്തോഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി 
പി ടി എ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു 
വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന ഉപാധ്യക്ഷൻ വി.ജെ.ശ്രീകുമാർ 
 പദ്ധതി വിശദീകരണം നടത്തി 
ഗ്രാമപഞ്ചായത്ത്‌ അംഗം ദർശൻ,ജന്മഭൂമി ലേഖകൻ, അരുൺസതീശൻ,
സ്കൂൾ പ്രിൻസിപ്പൽ ശ്രീകല. എസ് 
സ്വാഗതവും സീനിയർ അധ്യാപിക മിനിചന്ദ്രൻ നന്ദിയും പറഞ്ഞു 
ഫോട്ടോ :ജന്മഭൂമി അമൃതംമലയാളം പദ്ധതിയുടെ ഉദ്ഘാടനം ബി. ബി. ഗോപകുമാർ എം എൽ എ കുട്ടികൾക്ക്
പത്രം നൽകി നിർവ്വഹിക്കുന്നു.


 

Thursday, 23 July 2026

ചിറക്കരയിൽ ആവിശ്വാസ പ്രമേയത്തിന് നീക്കം

ചിറക്കരയിൽ അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാക്കി ആവിശ്വാസ പ്രമേയത്തിന് നീക്കം 

ചാത്തന്നൂർ : ചിറക്കരയിൽ ഇടത് വലത് 
അവിശുദ്ധ കൂട്ട് കെട്ട് ഉണ്ടാക്കി ഭരണസമിതിയ്ക്ക് എതിരെ 
ആവിശ്വാസ പ്രമേയത്തിന് കോൺഗ്രസ്‌ നീക്കം പ്രതിഷേധമുയർത്തി കോൺഗ്രസ്‌ അംഗങ്ങൾ. അഞ്ചു അംഗങ്ങൾ ഉള്ള കോൺഗ്രസ്‌  ഇടതുപക്ഷവുമായി ചേർന്നാണ് ഭരണം അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഭരണസമിതി വന്ന് ആറ് മാസം തികഞ്ഞതോടെയാണ് ആവിശ്വാസപ്രമേയവുമായി ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഒട്ടേറെ പദ്ധതികൾ ആവീഷ്കരിച്ചു കൊണ്ട് വികസനത്തിന്റെ പുതിയ തലത്തിലേക്ക് ചിറക്കര മാറുമ്പോൾ  നിലവിലുള്ള ഭരണം അട്ടിമറിയ്ക്കാൻ നീക്കം നടത്തുന്നത് പഞ്ചായത്തിലുടനീളം ശക്തമായ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്. 
സിപിഎമ്മിലെ ഒരു അംഗത്തിനെ കൂട്ട് പിടിച്ചു കൊണ്ട് 
കോൺഗ്രസിലെ ഒരു വിഭാഗം നടത്തുന്ന നീക്കം പൊതുസമൂഹത്തിനിടയിൽ 
ശക്തമായ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്. പോളച്ചിറയിൽ വിവിധ ഘട്ടങ്ങളിൽ വിവിധ പദ്ധതികളിൽ മുൻകാല ഭരണസമിതികൾ നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പഞ്ചായത്ത്‌ നൽകിയ പരാതിയിന്മേൽ അന്വേഷണം നടക്കുമ്പോൾ ആണ് ഇടതുമുന്നണിയിലെ സിപിഎം അംഗങ്ങളും കോൺഗ്രസിലെ ഒരു വിഭാഗത്തെ കൂട്ട് പിടിച്ചു കൊണ്ട് ആവിശ്വാസപ്രമേയത്തിന് കോപ്പ് കൂട്ടുന്നത്. കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി യോഗത്തിൽ അഞ്ചു അംഗങ്ങളിൽ മൂന്ന് അംഗങ്ങൾ എതിർപ്പ് ഉയർത്തിയതോടെനിലവിൽ ആവിശ്വാസപ്രമേയത്തിൽ ഒപ്പിടാൻ ക്വറം തികയാത്ത അവസ്ഥയിലാണ് സിപിഎമ്മിലെ അംഗങ്ങൾ തമ്മിലും സിപിഎം സിപിഐ അംഗങ്ങൾ തമ്മിലും അഭിപ്രായവിത്യാസം നിൽക്കുമ്പോൾ ആവിശ്ശ്വാസപ്രമേയത്തിന് ക്വാറം തികയാത്ത അവസ്ഥയിലാണ് പ്രതിപക്ഷകക്ഷികൾ.മുൻ വൈസ് പ്രസിഡന്റ്‌ കൂടിയായ സിപിഎം അംഗമാണ് കോൺഗ്രസ്‌ അംഗങ്ങളെ സ്വാദീനിച്ച് കൊണ്ട് ആവിശ്വാസപ്രമേയം കൊണ്ട് വന്ന് ഭരണസമിതിയെ അട്ടിമറിയ്ക്കാൻ നീക്കം നടത്തുന്നത്.നിലവിൽ ബിജെപി -6,കോൺഗ്രസ്‌ -5,സിപിഎം -3,സിപിഐ -2,സ്വതന്ത്രൻ -1എന്നിങ്ങനെയാണ് കക്ഷിനില സ്വതന്ത്രനായ ഉല്ലാസ്കൃഷ്ണൻ ആണ് പ്രസിഡന്റ്‌ ബിജെപിയുടെ രമ്യയാണ് വൈസ് പ്രസിഡന്റ്‌ ആവിശ്വാസ പ്രമേയത്തിനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ പ്രതിക്ഷേധം ഉയർന്നതോടെ പ്രതിരോദത്തിലാണ് കോൺഗ്രസ്‌ എങ്കിൽഇടത് മുന്നണിയിൽ സിപിഎം -സിപിഐ പോരും സിപി എമ്മിൽ ആഭ്യന്തര കലഹവുമാണ് അരങ്ങേറൂന്നത്.ഇതിനിടയിലാണ് ആവിശ്വാസം കൊണ്ട് വരാൻ അവിശുദ്ധ കൂട്ട്കെട്ട് ഉണ്ടാക്കാൻ സിപിഎം അംഗം മുന്നിട്ട് ഇറങ്ങുന്നത്.വരും ദിനങ്ങളിൽ ഇൻണ്ടി സഖ്യം ചിറക്കരയിൽ രൂപം കൊള്ളുമോ എന്നാണ് രാക്ഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.


Monday, 20 July 2026

കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ ഹരിതകർമ്മസേസേനയുടെ മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ല

കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ ഹരിതകർമ്മസേ
സേനയുടെ മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ല

ചാത്തന്നൂർ: മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ല 
ഹരിതകർമ്മ സേനാംഗങ്ങളെ പ്രതിസന്ധിയിലാക്കി ഹരിതകർമ സേന അംഗങ്ങൾ   പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം
കൊണ്ട്എംസിഎഫുകൾ നിറഞ്ഞുകവിഞ്ഞിട്ടും റോഡ് സൈഡുകളിൽ  ചാക്ക് കെട്ടുകൾ അട്ടിയട്ടിയായി കുന്ന് കുടിയിട്ടും മാലിന്യം പ്രധാന എം സി എഫിലേക്ക് 
മാറ്റാൻ നടപടിയുണ്ടാകുന്നില്ല. പ്ലാസ്‌റ്റിക്‌ കുപ്പികളും കവറുകളും ഉൾപ്പെടെ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുകയാണ്. ഹരിതകർമ സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിക്കാനായി എത്തിക്കുന്നത്  നടയ്ക്കലിലെ പ്രധാന എംസിഎഫിലാണ് ഇവിടെയും മാലിന്യം കുന്ന് കുടി കിടക്കുന്ന അവസ്ഥയാണ്. മാലിന്യം കുന്ന് കൂടി കിടക്കുബോൾ തന്നെ വീണ്ടും വീണ്ടും മാലിന്യം ശേഖരിച്ച്  
റോഡ് സൈഡിലുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ട അവസ്ഥയിലാണ് ഹരിത കർമ്മ
സേനാംഗങ്ങൾ. കൃത്യമായി മാലിന്യ നീക്കം നടത്തി പ്രധാന എം സി എഫിൽ തരം തിരിക്കുന്ന മാലിന്യങ്ങൾ  തരംതിരിച്ച് കൃത്യമായി സംസ്‌കരിച്ച് ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ആരോഗ്യവകുപ്പ് അധികൃതരാകട്ടെ ഇവയൊന്നും കണ്ടില്ലെന്ന മട്ടിലുമാണെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലപൂർവ ശുചീകരണം പൂർണമായും പാളിയ പഞ്ചായത്തുകളിലൊന്നാണിത്.  മഴ നനഞ്ഞ് കൊതുകൾ പെരുകുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ അടിയന്തരമായി നീക്കം ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ജനങ്ങളെഅണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഫോട്ടോ: പാരിപ്പള്ളി കൊടിമൂട്ടിൽ  ക്ഷേത്രത്തിന് സമീപമായി ഹരിത കർമ്മസേന കുട്ടി വച്ചിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൻ്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.


 കൊടിമൂട്ടിൽ 
ശ്രീഭദ്രകാളി ക്ഷേത്രത്തിൻ്റെ  പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ 
ശ്രീഭദ്രകാളി ക്ഷേത്രത്തിൻ്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
ബി. ബി. ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു 
ക്ഷേത്രയോഗം വൈസ് പ്രസിഡന്റ്‌സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയൻ,ജില്ലാ പഞ്ചായത്ത്‌ അംഗം കെ. എസ് ബിനു എന്നിവർ സംസാരിച്ചു.ക്ഷേത്ര യോഗം ട്രസ്റ്റ് സെക്രട്ടറി
 പ്രകാശൻ കളത്തറ
ക്ഷേത്ര പുനരുദ്ധാരണ പദ്ധതി.
വിശദീകരണം നടത്തി 
വേണു.സി. കിഴക്കനേല കൊടിമൂട്ടിൽ പ്രശോഭൻ അനുസ്മരണം നടത്തി
ബി. ബി. ഗോപകുമാർ എം എൽ എ രക്ഷാധികാരിയായും 
അനിൽകുമാർ കടുക്കറ ചെയർമാനും 
ജയചന്ദ്രൻ ചാനൽ വ്യൂ ജനറൽ കൺവീനറുമായ സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
ഫോട്ടോ :ബി. ബി. ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു 

ബിരിയാണിയ്ക്ക് വില കുതിച്ചുയർന്നു ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞു ഉത്പാദനം നിർത്തി കച്ചവടക്കാർ.

ബിരിയാണിയ്ക്ക് വില കുതിച്ചുയർന്നു ഹോട്ടലുകളിൽ 
കച്ചവടം കുറഞ്ഞു ഉത്പാദനം നിർത്തി കച്ചവടക്കാർ. 

കൊല്ലം : ബിരിയാണിയ്ക്ക് വില കുതിച്ചുയർന്നു ഹോട്ടലുകളിൽ 
കച്ചവടം കുറഞ്ഞു ഉത്പാദനം നിർത്തി കച്ചവടക്കാർ. അരിക്കും കോഴിക്കും  ഉൾപ്പെടെ അസംസ്കൃത വസ്തുക്കൾക്കുള്ള വില ഉയർന്നതോടെയാണ് ബിരിയാണിയ്ക്ക് വില ഉയർത്താൻ കച്ചവടക്കാർ നിർബന്ധിതരായത്. ബിരിയാണിക്കുള്ള സകല സാധനങ്ങൾക്കും
മൂന്നുമാസത്തിനിടെ നാൽപത് ശതമാനത്തോളമാണ് വിലക്കയറ്റം ഉണ്ടായത് തുടർന്ന് 
പിടിച്ചുനിൽക്കാനാവാതെ കാറ്ററിങ്
യൂണിറ്റുകൾ ഇരുപത് ശതമാനം വില
വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ
ഒരു വർഷത്തിനിടെ ഒന്നാം നിര ബ്രാൻഡ്
ബിരിയാണി അരിക്ക് 200 മുതൽ 215 രൂപ
വരെയായി. വിവിധ ബ്രാൻഡുകളുടെ അരി കിലോയ്ക്ക് 95-100 രൂപ വിലയിൽ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 150 രൂപ മുതലാണു വില.  ഒരു വർഷം മുൻപ് 
ഇത് 130- 140 രൂപയായിരുന്നു. കോഴി വില 110 ൽ നിന്ന് 190 രൂപയായി. ജീവനുള്ള കോഴിയുടെ വില കിലോയ്ക്ക് 175 രൂപ മുതലാണ്.  പാചക വാതകത്തിന് സിലിണ്ടറിന് വില കൂടിയും കുറഞ്ഞും നിൽക്കുന്നു.ഒരു പിക്കപ്പ് വാൻ വിറകിന് 5,500 6,000 രൂപവരെയുണ്ടായിരുന്നത് 1500 രൂപയോളം കൂടി. കോഴിമുട്ടയ്ക്കും വില കൂടി. വലിയ ഉള്ളിക്ക് കിലോയ്ക്ക് 38 രൂപയാണു വില. ഇഞ്ചിയുടെ വില 220 രൂപയായി. വെളുത്തുള്ളിയുടെ ഉയർന്ന വില ഇനിയും കുറഞ്ഞിട്ടില്ല.പാലിനു വില വർധിപ്പിച്ചപ്പോൾ നെയ്യിന്റെയും തൈരിന്റെയും വില കൂടിയത് അമിത ഭാരമായി. വെളുത്തുള്ളി, തൈര്, നെയ്യ് തുടങ്ങി ബിരിയാണിയുടെ എല്ലാ ചേരുവൾക്കും കാര്യമായ വിലക്കയറ്റമുണ്ട്. മുട്ടയ്ക്ക് എട്ടുരൂപയായി മുട്ടയുടെ വില കയറിയതിനൊപ്പം ക്ഷാമവുമുണ്ട്. തമിഴ്നാട്ടിൽ നിന്നും മൃഗങ്ങളുടെ വരവ് കുറഞ്ഞതോടെ പോത്തിറച്ചിയ്ക്ക് 
 കടുത്ത ക്ഷാമവും വിലക്കയറ്റവുമാണ്. നല്ല പോത്തിറച്ചിയ്ക്ക്
480 മുതൽ 500 രൂപവരെയാണ് വില. മൂന്നുമാസം മുന്പ് 360 മുതൽ 400 രൂപവരെയായിരുന്നു. മട്ടനും മീനിനുമെല്ലാം സമാനമായ രീതിയിൽ 
വില വർധിച്ചു. പാചകവാതക വില വർധനക്കുപിന്നാലെ ഹോട്ടലുകൾ നേരത്തെ ബിരിയാണി വില വർധിപ്പിച്ചിരുന്നു. ഈ മാസം മുതലാണ് കാറ്ററിങ് യൂണിറ്റുകൾ വില കൂട്ടിയത്. 
പരിപാടികൾക്കും മറ്റ് 
പാർടികളിലും വൃത്തിയായി ബിരിയാണി വിളമ്പണമെങ്കിൽ 220 രൂപയെങ്കിലും വാങ്ങേണ്ടിവരും. അതല്ലെങ്കിൽ ഗുണനിലവാരത്തിൽ കണ്ണടക്കേണ്ടി വരും. എന്നാണ് കച്ചവടക്കാർ സൂചിപ്പിക്കുന്നത്.

@ ബിരിയാണിയ്ക്ക് വില കൂട്ടാതിരിക്കാൻ പറ്റില്ല 

നിർമിക്കാനുപയോഗിക്കുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മയാണു ബിരിയാണിയുടെ രുചി. അതിൽ വിട്ടുവീഴ്ച ചെയ്താൽ ഹോട്ടലിൽ ആളു കുറയും. കട പൂട്ടേണ്ടി വരും. എല്ലാ പ്രതിസന്ധികളും ഒരുമിച്ചു വന്നതോടെ  ഹോട്ടൽ
കാറ്ററിംഗ് വ്യവസായികൾ കഷ്ടപ്പാടിലാണ്.

സജീവ് കണ്ണേറ്റ (കാറ്ററിംഗ് അസോസിയേഷൻ ചാത്തന്നൂർ )




നിർമ്മാണകമ്പനിയുടെ അനാസ്ഥ നടക്കാൻ വഴിയില്ലാത്ത നടപ്പാത :ജനം വലയുന്നു.

നിർമ്മാണകമ്പനിയുടെ അനാസ്ഥ 
നടക്കാൻ വഴിയില്ലാത്ത നടപ്പാത :ജനം വലയുന്നു.

 @ കൊല്ലം-കടമ്പാട്ടുകോണം നടപ്പാതകൾ ഉപയോഗശൂന്യം

ചാത്തന്നൂർ : ദേശീയപാത 66 ലെ കൊല്ലം മുതൽ കടമ്പാട്ടുകോണം വരെയുള്ള 
റീച്ചിൽ നടപ്പാത നിർമ്മാണം വഴിപാടായി പ്രതിക്ഷേധവുമായി ജനങ്ങൾ.
നിർമാണ കമ്പനി നിർമ്മിച്ച നടപ്പാതകൾ നിർമ്മിച്ച നടപ്പാതകൾ  ഭൂരിഭാഗം ഇടങ്ങളിലും  പൊട്ടിപ്പൊളിഞ്ഞും കാടു കയറിയും തടസ്സപ്പെട്ടും കിടക്കുകയാണ്. പലതവണ ദേശീയപാത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും പരിഹാരമായിട്ടില്ല എന്നാണ് ജനങ്ങളുടെ പരാതി.
നടപ്പാത  നിർമ്മിച്ചത് ജനങ്ങളുടെ യാത്രയ്ക്ക് ദുരിതപൂർണ്ണമായി മാറി 
ഇന്ന് കാൽനടക്കാർക്ക് ഏറ്റവും വലിയ കെണിയായി മാറിയിരിക്കുകയാണ്. നടപ്പാതയുടെ നേർ മധ്യത്തിലൂടെയാണ് വൈദ്യുതി തൂണുകളും കാത്തിരിപ്പ് കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്.
പലയിടങ്ങളിലും നടപ്പാതകൾ പൂർണ്ണമായി അടച്ച്  ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിരിക്കുകയാണ്. പലയിടത്തും അളവില്ലാതെ കയറിയും ഇറങ്ങിയും ഇടുങ്ങിയുമാണ് നടപ്പാത. റോഡ് കൈയ്യേറിയ സ്ഥലങ്ങളും ഉണ്ട് 
നല്ല വീതിയിൽ നിർമ്മാണപ്രവർത്തി 
തുടങ്ങി പെട്ടെന്ന് അവസാനിച്ച് 3 അടി കുഴിയിലേക്ക് ചെന്ന് നിൽക്കുന്ന 
സ്ഥലങ്ങളും ഉണ്ട്. നിർമ്മാണപ്രവർത്തി വഴിപാട് പോലെ നടത്തി ദിവസങ്ങൾക്കുള്ളിൽ 
 തന്നെ ഇന്റർലോക്ക് കട്ടകൾ ഇളകി. സംരക്ഷണ കമ്പിവേലി ഉൾപ്പെടെ മുഴുവൻ സ്ഥലവും പുല്ലും വള്ളിയും മൂടി കിടക്കുന്നു.
ഇതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചാത്തന്നൂർ,കല്ലുവാതുക്കൽ,പാരിപ്പള്ളി പോലുള്ള  ജംഗ്ഷനുകളിലെ വിദ്യാർത്ഥികളാണ്. ദിവസവും നൂറുകണക്കിന് കുട്ടികൾ ഈ വഴി സ്കൂളിലേക്ക് വരുകയും പോകുകയും ചെയ്യുന്നു എന്നാൽ നടപ്പാത തടസ്സപ്പെട്ട് കിടക്കുന്നതിനാൽ അവർക്ക് സർവീസ് റോഡിലൂടെ ജീവൻ പണയം വെച്ച് നടക്കേണ്ട ഗതികേടാണ്. 
യാത്രക്കാരുടെ അവസ്ഥയും സമാനമാണ്.നടപ്പാതയിൽ തന്നെയാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ബസ് കാത്ത് നിൽക്കാൻ പോലും സ്ഥലമില്ലാതെ ആളുകൾ സർവീസ് റോഡിൽ തന്നെ നിൽക്കേണ്ടി വരുന്നു. 
കെഎസ്ഇബിയും  എൻഎച്ച്ഐയും കരാർ കമ്പനിയും തമ്മിലുള്ള ഏകോപനക്കുറവാണ് പ്രധാന കാരണമെന്നാണ് ആക്ഷേപമുയരുന്നത്.
യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടത്താതെയാണ് നടപ്പാത നിർമ്മിച്ചത്. കാൽനടക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി എന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി ഇന്ന് അവർക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. തടസ്സങ്ങൾ മാറ്റുക, പൊട്ടിയ ഭാഗങ്ങൾ നന്നാക്കുക,കാട് വെട്ടുക,തുടർച്ച നൽകുക എന്നിവയാണ് ജനത്തിന്റെ ആവശ്യം.

"₹1385 കോടിയുടെ പദ്ധതി, പക്ഷേ നടക്കാൻ സ്ഥലമില്ല"

 കഴിഞ്ഞ ഡിസംബറിൽ മൈലക്കാട് ഭാഗത്ത് എൻഎച്ച് 66 ൻ്റെ നിർമ്മാണഭാഗം തകർന്ന് സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾ സർവീസ് റോഡിൽ കുഴിയിൽ കുടുങ്ങിയിരുന്നു.അന്ന് നാട്ടുകാരും പൊലീസും ചേർന്നു കുട്ടികളെ രക്ഷിച്ചത് വലിയ വാർത്തയായിരുന്നു.ദേശീയപാത അതോറിറ്റി നിർമ്മാണ കമ്പനിയായ ശിവാലയക്കെതിരെ നടപടിയെടുത്തിട്ടും ജനത്തിന്റെ ബുദ്ധിമുട്ടിന് മാറ്റമില്ലെന്നാണ് ആരോപണം.കൊല്ലം-കടമ്പാട്ടുകോണം റീച്ച് 6 വരിയാക്കാൻ ₹1,385 കോടിയാണ് ചെലവ്. 6 ഓളം ഫ്ലൈഓവർ,10 ഓളം അണ്ടർപാസ്, 42 ഓളം കൾവർട്ട് എന്നിവയുടെ ഭാഗമായി നടപ്പാതകളും വന്നു. സ്കാഫോൾഡിംഗ് തകർന്ന് ₹9.55 ലക്ഷം പിഴ ശിവാല കമ്പനിക്ക് ചുമത്തിയ സംഭവവും ഉണ്ടായി. എന്നിട്ടും നടപ്പാതകളുടെ ഗുണനിലവാരം മെച്ചപ്പെട്ടില്ല.കോടികൾ മുടക്കി,പക്ഷേ ഒരു സാധാരണക്കാരന് നടക്കാൻ വഴിയില്ല" എന്നതാണ് നാട്ടുകാരുടെ പരാതി.

ജനജീവിതം ദുസ്സഹമാക്കി മുന്നറിയിപ്പ് ഇല്ലാതെ നിശ്ചിത സമയവും കാലവുമില്ലാതെ പവർക്കട്ട് ഏർപ്പെടുത്തിയതോടെ ജനങ്ങൾ വലഞ്ഞുതുടങ്ങി.

ചാത്തന്നൂർ : ജനജീവിതം ദുസ്സഹമാക്കി മുന്നറിയിപ്പ് ഇല്ലാതെ  നിശ്ചിത സമയവും കാലവുമില്ലാതെ പവർക്കട്ട് ഏർപ്പെടുത്തി
യതോടെ ജനങ്ങൾ വലഞ്ഞുതുടങ്ങി. 
സമസ്ത മേഖലയിലും പ്രതിസന്ധി രൂക്ഷമായി. രാത്രിയുള്ള അരമണിക്കൂറിനു പുറമെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഉണ്ടാവുന്ന അപ്രഖ്യാപിത കട്ട് 
ആണ് പ്രധാനപ്രശ്നമെന്ന് ജനങ്ങൾ പറയുന്നു. നിലവിൽ
ഏതുനേരത്തും വൈദ്യുതി പോകാമെന്നസ്ഥിതിയാണ്  പകൽ സമയത്ത് നാലും അഞ്ചും തവണ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. വൈദ്യുതി മുടക്കം കാരണം വ്യവസായ, വാണിജ്യസ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങി. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായതെന്ന്  കച്ചവടക്കാർ 
പറയുന്നു ഒപ്പം സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചു. വീടുകളിൽ സ്‌കൂൾ വിദ്യാർഥികൾക്ക് പഠനത്തിനും മറ്റും അതും രാത്രി കാലങ്ങളിൽ 
വൈദ്യുതിയില്ലാത്തത് പ്രധാന 
 പ്രതിസന്ധിയായി. ഗൃഹോപകരണളുടെ പ്രവർത്തനത്തെയും വൈദ്യുതി മുടക്കം ദോഷകരമായി ബാധിക്കുന്നുണ്ട്.
വൈദ്യുതി ഉപയോഗിച്ച് പാചകം ചെയ്യുന്നവർ കൂടി വരുന്ന സമയത്ത് 
അടിക്കടി വൈദ്യുതി ഇല്ലാതാവുന്ന അവസ്ഥ വന്നതോടെ ഇൻവർട്ടർ, സോളാർ വിളക്കുകൾ തുടങ്ങിയവയ്ക്കും കടകളിൽ ആവശ്യക്കരേറി. വരുംദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം കൂടാനാണ് സാധ്യത. ഇത് മൂലം വ്യവസായ വാണിജ്യ 
സ്ഥാപനങ്ങൾ പ്രതിസന്ധിയിലാവും ഒരു ദിവസം അഞ്ചും ആറും തവണയാണ് വൈദ്യുതി മുടങ്ങുന്നത്. മുന്നറിയിപ്പും നൽകുന്നില്ല. കച്ചവടക്കാർക്ക് 
കൃത്യസമയത്ത് ജോലി നടത്താനാകാത്തതിനാൽ നിത്യ വരുമാനത്തിൽ പോലും കുറവുവന്നു തുടങ്ങി.
@ ചാത്തന്നൂരിൽ യുവമോർച്ചയുടെ പ്രതിക്ഷേധം 

വ്യാപാര വ്യവസായി സംഘത്തെ നെഞ്ചിലേറ്റി കല്ലുവാതുക്കൽ

വ്യാപാര വ്യവസായി സംഘത്തെ നെഞ്ചിലേറ്റി കല്ലുവാതുക്കൽ 

ചാത്തന്നൂർ :വ്യാപാര വ്യവസായി സംഘത്തെ നെഞ്ചിലേറ്റി കല്ലുവാതുക്കൽ ചെറുകാലഘട്ടത്തിൽ തന്നെ നൂറ്റിയൻപതോളം  പേർക്ക് മെബർഷിപ്പ് നൽകി സംഘടനയിൽ അംഗങ്ങളാക്കി മാറ്റി കൊണ്ട് കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വ്യാപാരവ്യവസായ
മേഖലയിൽ വ്യാപാരി വ്യവസായി സംഘം അവഗണിക്കാൻ പറ്റാത്ത ശക്തിയായി മാറിയ കാഴ്ചയായിരുന്നു കല്ലുവാതുക്കൽ യൂണിറ്റ് സമ്മേളനം സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ചെറുതും വലുതുമായ കച്ചവടക്കാരും വ്യവസായികളും അംഗത്വം എടുത്ത് ദേശീയതയുടെ ഭാഗമായി.
കല്ലുവാതുക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ അജിത്കർത്താ ഉദ്ഘാടനം ചെയ്തു സംസ്ഥാന രക്ഷാധികാരി സദാശിവൻപിള്ള മുഖ്യപ്രഭാഷണം നടത്തി 
സംസ്ഥാന സെക്രട്ടറി പി. അനിൽ സംഘടന വിശദീകരണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ മനേഷ് പി അധ്യക്ഷത വഹിച്ചു 
ജില്ലാ പ്രസിഡന്റ്‌ ബി. സജൻലാൽ കുടുംബമിത്രം അംഗത്വവിതരണം നടത്തി 
ജില്ലാ സെക്രട്ടറി രമണൻ കായിക്കര ചികിത്സ ധനസഹായവിതരണം നടത്തി, സംസ്ഥാന സമിതി അംഗം വി. എസ് സന്തോഷ്‌കുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു, ജില്ലാ വൈസ്പ്രസിഡന്റ്‌ കെ. മുരളീധരൻ മെബർഷിപ്പ് വിതരണം നടത്തി,
താലൂക്ക് പ്രസിഡന്റ്‌ സിജുമനോഹരൻ പാരിപ്പള്ളി യൂണിറ്റ് പ്രഖ്യാപനം നടത്തി, 
ജില്ലാ സംഘടന സെക്രട്ടറി 
ആവണിവിജയൻ,രാജേഷ്ബാബു, ബൈജുലക്ഷ്മൺ, തിലക് രാജ്, ലിജു. എം, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ജസ്റ്റിൻജയിംസ്, ദർശൻ,പ്രസീത എന്നിവർ സംസാരിച്ചു.ഷിബു വി  സ്വാഗതവും കെ. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.
ഫോട്ടോ :കല്ലുവാതുക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ അജിത്കർത്താ ഭദ്രദീപപ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേത്രരോഗ വിഭാഗത്തിൽ ഓപ്പറേഷൻ പുനരാരംഭിച്ചു

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 
നേത്രരോഗ വിഭാഗത്തിൽ ഓപ്പറേഷൻ 
പുനരാരംഭിച്ചു

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേത്രരോഗ വിഭാഗത്തിൽ 
ഓപ്പറേഷൻ പുന:രാരംഭിച്ചു ഓപ്പറേഷൻ തീയേറ്ററിൽ ശസ്ത്രക്രിയയ്ക്കുള്ള പുതിയ മിഷനറികളും ഉപകരണങ്ങളും സ്ഥാപിച്ചു കൊണ്ടാണ് പൂർണ്ണസ്ഥിതിയിലായത്. തിമിര ശസ്ത്രക്രിയ,നവജാത ശിശുക്കളുടെ തിമിര ശസ്ത്രക്രിയ, കണ്ണിനുള്ളിൽ ഇൻജക്ഷൻ എടുക്കുന്ന കോർണിയൽ ട്രാൻസാന്റ്റ് ശസ്ത്രക്രിയ, റെറ്റിന ശസ്ത്രക്രിയ,കോങ്കണ്ണ് ശസ്ത്രക്രിയ, കണ്ണിലെ സങ്കീർണമായ ശസ്ത്രക്രിയകൾ എന്നിവയാണ് പുന:രാരംഭിച്ചത്.കഴിഞ്ഞ ഏഴ് മാസമായി 
നിലച്ചിരുന്ന നേത്രരോഗ ശസ്ത്രക്രിയ
വിഭാഗം ഇതോടെ പുനരാരംഭിച്ചു. അതിസൂക്ഷ്മ‌വും സങ്കീർണവുമായ ശസ്ത്രക്രിയകൾ കൃത്യതയോടെ ചെയ്യുന്നതിനുള്ള ഓപ്പറേറ്റിങ് മൈക്രോസ്കോപ് എത്തിയതിനെ തുടർന്ന് നേത്ര രോഗവിഭാഗത്തിലെ രണ്ട് ഓപ്പറേഷൻ തിയറ്ററുകളുടെയും പ്രവർത്തനവും ഒ പി വിഭാഗവും ഇതോടെ 
പുനരാരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.ഇ എസ് ഐ കോർപ്പറേഷൻ സ്ഥാപിച്ച പത്തു വർഷത്തോളം പഴക്കമുള്ള ഓപ്പറേറ്റിങ് മൈക്രോ സ്കോപ് തകരാറിലായതിനെ തുടർന്ന് നേത്രരോഗവിഭാഗം നിർത്തി വച്ചിരിക്കുകയായിരുന്നു 
നേത്രരോഗ വിഭാഗവുമായി ബന്ധപ്പെട്ട് നവജാത ശിശുക്കളുടെ ഉൾപ്പെടെ എല്ലാവിധ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഉണ്ടെങ്കിലും ഓപ്പറേറ്റിങ് മൈക്രോസ്കോപ് ഇല്ലാത്തതിനാൽ പല ശസ്ത്രക്രിയകളും മുടങ്ങിയിരുന്നു. മാസത്തിൽ നൂറിലേറെ ശസ്ത്രക്രിയകൾ നടക്കുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.നേത്രരോഗവിഭാഗത്തിലെ പ്രധാന പ്രശ്നങ്ങൾ  ആരോഗ്യ വകുപ്പ് 
മന്ത്രിയ്ക്ക് മുന്നിൽ ബി. ബി ഗോപകുമാർ എം എൽ എ നിവേദനം നൽകുകയും മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് 
റെറ്റിനൽ ഇമേജിങ് സിസ്റ്റം എന്ന ഉപകരണ വാങ്ങാൻ 1.15 കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്നു ലഭിച്ചിരുന്നു. ഈ തുക കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന് കൈമാറുകയും ചെയ്തു.
എന്നാൽ ഈ ഉപകരണം നിർബ ന്ധമല്ലെന്നും ഓപ്പറേറ്റിങ് മൈക്രോസ്കോപ് ആണ് അത്യാവശ്യമെന്നും വകുപ്പുമേധാവി നിർദേശിച്ചിരുന്നു. ഇതിന്റെ അടി സ്ഥാനത്തിൽ, അഡ്വാൻസ്‌ഡ് മൾട്ടിമോഡൽ റെറ്റിനൽ ഇമേജിങ് സിസ്‌റ്റത്തിന് അനുവദിച്ച തുക ഓപ്പറേറ്റിങ് മൈക്രോ സ്കോപ് വാങ്ങുന്നതിനായി ഉപ യോഗിക്കാമെന്ന് തീരുമാനിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉപകരണം എത്തി നേത്രരോഗവിഭാഗം പുനരാരംഭിച്ചത്.

സനാതനധർമ്മത്തെ മുറുകെ പിടിച്ചു കൊണ്ട് ഭാരതം ഇന്ന് ലോകത്തിന് വഴികാട്ടുന്നു - വത്സൻ തില്ലങ്കേരി

സനാതനധർമ്മത്തെ മുറുകെ പിടിച്ചു കൊണ്ട് ഭാരതം ഇന്ന് ലോകത്തിന് വഴികാട്ടുന്നു - വത്സൻ തില്ലങ്കേരി

ചാത്തന്നൂർ: സനാതനധർമ്മത്തെ മുറുകെ പിടിച്ചു കൊണ്ട് ഭാരതം ഇന്ന് ലോകത്തിന് വഴികാട്ടുകയാണെന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യഷൻ വത്സൻ തില്ലങ്കേരി ചാത്തന്നൂരിൽ ഹിന്ദു ഏകത സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഇന്ന് ലോകം മുഴുവൻ സനാതനധർമത്തിൻ്റെ മഹത്തായ ആശയങ്ങളെ പകർത്താൻ ശ്രമിക്കുന്നു അത് പകർത്താനും പഠിക്കാനും ശ്രമിക്കുകയാണ്. സനാതനധർമ്മമെന്ന മഹാവടവൃക്ഷം ആയിരക്കണക്കിന് കൊല്ലങ്ങളായി നിലനിൽക്കുന്നു അതിനെ ശരിയായ അർത്ഥത്തിൽ ഗ്രഹിച്ച്, പിറന്നുവീഴുന്ന ഓരോ കുഞ്ഞിലും അതിൻ്റെ ശ്രേഷ്‌ഠമായ ജീവിതദർശനങ്ങളെ സന്നിവേശിപ്പിച്ച് ഹിന്ദുസമൂഹത്തെ  കരുത്തുറ്റതാക്കി മാറ്റണം. അത് സാധിക്കണമെങ്കിൽ നമ്മുടെ കുടുംബസങ്കല്പം പ്രബലമാവുകയും അതിലെ ദൈനംദിന ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്തു നമ്മൾ ഓരോരുത്തരും  പ്രബലരായി തീരുമ്പോഴാണ് മുഴുവൻ രാഷ്ട്രശരീരവും കരുത്തുറ്റതായി തീരുന്നത്. അങ്ങനെ സംസ്കാരമുള്ള ജനങ്ങളും സംഘടിത സമൂഹവും സമ്പന്നമായ രാജ്യവുമായി വികസിക്കുമ്പോഴാണ് നമ്മുടെ നാട് ലോകത്തിന് വഴികാട്ടിയായി തീരുക അത്തരമൊരു വൈഭവശാലിയായ രാഷ്ട്രത്തെ കെട്ടിപ്പടുക്കാൻ വേണ്ട ആദ്യത്തെ ഘടകമാണ് ഹിന്ദുസമൂഹത്തിന്റെ ഏകത എന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ നിലനിൽപ്പ് പൗരന്റെ ജാഗ്രതയെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥകളിലും നടത്തിപ്പിലും കൂറും വിധേയത്വമുള്ള പൗരജനങ്ങൾ അല്ല ഉള്ളതെങ്കിൽ ആ രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തും അത്തരമൊരു രാജ്യത്തെ നശിപ്പിക്കാൻ പുറത്തുനിന്നും ശത്രുക്കൾ വരേണ്ടതില്ല. സ്വന്തം പൗരന്മാരാൽതന്നെ രാജ്യം ദുർബ്ബലപ്പെടുകയും തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഓരോ തലമുറയുടെ ഉള്ളിലും സ്വന്തം രാജ്യത്തെക്കുറിച്ചുള്ള അറിവും അഭിമാനവും വിധേയത്വവും വളർത്തിയെടുക്കേണ്ടതുണ്ട്. അത്തരം ഒരു മനോഭാവമുള്ള ജനങ്ങളുടെ ഉള്ളിലേ സ്വന്തം നാടിൻ്റെ സുരക്ഷയും ഭദ്രതയും വളർച്ചയും വികാസവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ബി. ബി. ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു 
മുൻ ശബരിമല മേൽശാന്തി 
ബ്രഹ്മശ്രീ ബാലമുരളി 
രാക്ഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ വ്യവസ്‌ഥ പ്രമുഖ് രാജൻകരൂർ ആമുഖപ്രഭാഷണം നടത്തി.
അധ്യാത്മിക പ്രഭാഷകൻ പനയറ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു 
 വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ പുഷ്പവല്ലി, എൻ എസ് എസ് 
കരയോഗം പ്രസിഡന്റ്‌ 
ബി. ശിവപ്രസാദ്, എസ് എൻ ഡി പി 
ശാഖ പ്രസിഡന്റ്‌ 
സുമേഷ്, കെ പി എം എസ് ശാഖ പ്രസിഡന്റ്‌ 
ആർ. തങ്കൻ, വേളാർ സർവീസ് സോസൈറ്റി പ്രസിഡന്റ്‌ കെ. എസ്. ശശികുമാർ, 
സാoബവ മഹാസഭ പ്രസിഡന്റ്‌ 
 അജയകുമാർ.എൻ എന്നിവർ ഭദ്രദീപപ്രകാശനം നടത്തി.
സാജൻ. എസ് എസ് സ്വാഗതവും 
രാജേഷ് ബാബു നന്ദിയും പറഞ്ഞു.
 വിവിധ സമുദായ സംഘടന നേതാക്കൾ ഭദ്രദീപപ്രകാശനം നടത്തിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.ചാത്തന്നൂരിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
ഫോട്ടോ: ബി. ബി. ഗോപകുമാർ എം എൽ എയും വിവിധ സമുദായ സംഘടന നേതാക്കളും ചേർന്ന് ഭദ്രദീപപ്രകാശനം നടത്തുന്നു 



Wednesday, 15 July 2026

പരവൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും - ബി.ബി.ഗോപകുമാർ

പരവൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും - ബി.ബി.ഗോപകുമാർ 

പരവൂർ : പരവൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്ബി.ബി.ഗോപകുമാർ എം എൽ എ പറഞ്ഞു മുൻസിപ്പൽ ഏരിയയിലെ വിവിധ പ്രാദേശങ്ങൾ സന്ദർശിച്ച ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു.പ്രധാന പ്രശ്നമായ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്നും തകർന്ന് കിടക്കുന്ന തെക്കുംഭാഗം റോഡിന്റെ  ടാറിംഗ് പണി ഉടൻ പൂർത്തീകരിക്കുമെന്നും എം എൽ എ പറഞ്ഞു. സ്ഥലം സന്ദർശിക്കുകയും പൊതുമരാമത്ത് 
 അസിസ്റ്റന്റ് എഞ്ചിനിയറുമായി നേരിട്ട് സംസാരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ തന്നെ ജംഗ്ഷനിൽ വെള്ളം കെട്ടുന്ന ഭാഗത്തു ഓട കെട്ടി തെക്കുംഭാഗം റോഡിലെ ഓടയിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിൽ പണി പൂർത്തീകരിക്കണമെന്നും തകർന്ന് കിടക്കുന്ന തെക്കുംഭാഗം റോഡിന്റെ പണി വരും ദിവസങ്ങളിൽ തന്നെ പൂർത്തീകരിക്കണമെന്നും പൊതുമരാമത്ത് 
എ ഇയോട്  ആവശ്യപ്പെട്ടു.  തെക്കുംഭാഗം 
ഹയർ സെക്കന്ററി 
സ്കൂൾ സന്ദർശിച്ച് സ്കൂളിന്റെ രണ്ടാമത്തെ നിലയുടെ പണി ഉടൻ ആരംഭിക്കുമെന്നും ഉറപ്പ് നൽകി  സ്കൂളിന്റെ മറ്റ് വികസനങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു. തെക്കുംഭാഗം ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പ്രദേശത്തെ യുവാക്കളുമായി സംസാരിച്ച് കായികരംഗത്തെ പ്രശ്നങ്ങൾ 
വിലയിരുത്തുകയും ചെയ്തു. 
പരവൂർ ജംഗ്ഷനിൽ കാലാ കാലങ്ങളായി ജനങ്ങൾ അനുഭവിച്ചു വരുന്ന പ്രധാന പ്രശ്നമാണ് പരവൂർ ജംഗ്ഷനിലെ വെള്ളക്കെട്ട്. മഴ പെയ്താൽ വാഹനങ്ങൾ കടന്നു പോകുന്നതിനും യാത്രക്കാർക്ക് നടന്നു പോകുന്നതിനും വളരെ ബുദ്ധിമുട്ട് ആണ്. അടുത്തുള്ള കച്ചവട സ്ഥാപനങ്ങളും ഈ പ്രശ്നത്താൽ ബുദ്ധിമുട്ടിലാണ് ദീർഘനാളായി ജനങ്ങൾക്ക് ആവശ്യമായ
പ്രധാന പ്രശ്നങ്ങൾക്ക് ആണ് പരിഹാരം ഉണ്ടാവുമെന്നാണ് ജനങ്ങൾക്ക് ബി.ബി. ഗോപകുമാർ ഉറപ്പ് നൽകിയത്.
എം എൽ എയോടൊപ്പം ബി ജെ പി പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്.ജി.കുറുമണ്ടൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ സുനിൽ കുമാർ, ഏരിയ പ്രസിഡന്റ്‌ രഞ്ചിത്ത്, കൗൺസിലർമാരായ സ്വർണ്ണമ്മ സുരേഷ്, രാജീവ്, അജിമോൾ എന്നിവർ ഉണ്ടായിരുന്നു.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള മാതൃകാ വിദ്യാലയങ്ങൾ സൃഷ്ടിക്കാനാണു പിഎം.ശ്രീ പദ്ധതി കേന്ദ്രം വിഭാവനം ചെയ്തത് - ബി.ബി. ഗോപകുമാർ എം എൽ എ

ദേശീയ വിദ്യാഭ്യാസനയ
ത്തിന്റെ ഭാഗമായുള്ള മാതൃകാ വിദ്യാലയങ്ങൾ സൃഷ്ടിക്കാനാണു പിഎം.ശ്രീ പദ്ധതി കേന്ദ്രം വിഭാവനം ചെയ്തത് - ബി.ബി. ഗോപകുമാർ എം എൽ എ

ചാത്തന്നൂർ : ദേശീയ വിദ്യാഭ്യാസനയ
ത്തിന്റെ ഭാഗമായുള്ള നിർദേശങ്ങളെല്ലാം നടപ്പാക്കുന്ന മാതൃകാ വിദ്യാലയങ്ങൾ സൃഷ്ടിക്കാനാണു പിഎം ശ്രീ പദ്ധതി കേന്ദ്രം വിഭാവനം ചെയ്തതെന്നു ബി.ബി. ഗോപകുമാർ എം എൽ എ പറഞ്ഞു ഉളിയനാട് ഹൈസ്കൂളിൽ നിർമ്മിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ദേശീയ വിദ്യാഭ്യാസ നയം കുട്ടികൾക്കും യുവാക്കൾക്കും ഏറെ പ്രയോജനകരമാണ്. പുതുതലമുറയുടെ ഭാവിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ പദ്ധതിയാണിത് അത് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന് നേട്ടമുണ്ടാകും 
നിരവധി വിദ്യാഭ്യാസ വിദഗ്ധർ ചേർന്ന് തയ്യാറാക്കിയ, രാഷ്ട്രീയം ലവലേശമില്ലാത്ത വിദ്യാഭ്യാസ പദ്ധതി വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് വഴിവെക്കും അത് വഴി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഇതുവരെ നിഷേധിച്ചിരുന്ന വിദ്യാഭ്യാസ ആധുനികവൽക്കരണം ലഭിക്കും. 
 ലോകമെമ്പാടും വിദ്യാഭ്യാസരീതി മാറുമ്പോൾ കേരളത്തിനു മാത്രം അതിന് മുഖം തിരിച്ചു നിൽക്കാൻ കഴിയില്ല. പി എം ശ്രീയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ആധുനിക വിദ്യാഭ്യാസം നേടിയെടുക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് 
പി എം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസ നയം
നടപ്പിലാക്കുമ്പോൾ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നമ്മുടെ വിദ്യാർത്ഥികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ഡോ.ആർ.ലതദേവി അധ്യക്ഷത വഹിച്ചു 
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
എസ്. സുശീലദേവി, ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ യു. എസ്. ഉല്ലാസ്കൃഷ്ണൻ,
ജി.എസ്.ജയലാൽ. എക്സ് എം എൽ എ,ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ. ആർ. ദിലീപ്കുമാർ, ബി. ജയന്തി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ദിപുശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത്‌ അംഗം അമ്പിളിരാജേന്ദ്രൻ എന്നിവർ സംസാരിച്ചു പി ടി എ പ്രസിഡന്റ്‌ അനിൽകുമാർ സ്വാഗതവും പ്രഥമാധ്യാപിക ജയകുമാരി. എസ് നന്ദിയും പറഞ്ഞു 
ഫോട്ടോ :ബി. ബി. ഗോപകുമാർ എം എൽ എ ഉളിയനാട് ഹൈസ്കൂൾ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നു.

 

Tuesday, 14 July 2026

ഇനി നാലമ്പലദർശനത്തിനായുള്ള യാത്ര തുടങ്ങാം.

ഇനി നാലമ്പലദർശനത്തിനായുള്ള യാത്ര തുടങ്ങാം. 

നാലമ്പല ദർശനപുണ്യം 

തൃപ്രയാറിൽ  തുടങ്ങണം

പുലർച്ചെ മൂന്നുമണിക്ക് തൃപ്രയാർ തേവർ ഉണരും. നിദ്രയിലാണ്ടു കിടന്ന തീർഥവാഹിനി കുഞ്ഞോളങ്ങളാൽ  രാമനാമം ജപിച്ചുകൊണ്ടൊഴുകാൻ തുടങ്ങും. നാലുമണിക്കുതന്നെ നട തുറക്കും. അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണർന്നു തുടങ്ങുന്നു 

ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെ മുഖമണ്ഡപത്തിലെ ഹനുമൽ സങ്കൽപ്പത്തിൽ  തൊഴുത ശേഷമേ ഭഗവാനെ ദർശിക്കാവൂ എന്നാണ് വിശ്വാസം. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയിൽ  വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയിൽ  ഒത്തുകൂടുന്നു. ക്ഷേത്രത്തിൻറെ തെക്കുപടിഞ്ഞാറെ മൂലയിൽ  ഗണപതി പ്രതിഷ്ഠയുണ്ട്. വടക്കേനടയിൽ  ഗോശാലകൃഷ്ണനും തെക്കേനടയിൽ  അയ്യപ്പ പ്രതിഷ്ഠയും. സർവലോകനാഥനും സർവരോഗ നിവാരണനും സർവ വിദ്യാനാഥനുമായ ദക്ഷിണാമൂർത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂർവ ക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിൻറെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളിൽ നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് പോവാം

കൂടൽ മാണിക്യത്തിൽ  ഭരതൻ

ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്രയാറിൽ  നിന്ന് പതിമൂന്നു കിലോമീറ്റർ പിന്നിട്ടാൽ  മൂന്നുപീടിക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റർ സഞ്ചരിച്ചാൽ  ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്കാരിക കേന്ദ്രം ഇപ്പോഴും അതിൻറെ തുടർച്ച പിന്തുടരുന്ന ദേശവാസികൾ. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തർക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തിൽ  ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീർഥത്തിൽ  ഗംഗാ യമുനാ സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തിൽ  മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവൻമാരും പിതൃക്കളും ഋഷികളും ഭഗവാൻറെ ആഗ്രഹ പ്രകാരം കുളത്തിൽ  മത്സ്യരൂപത്തിൽ  വിഹരിക്കുന്നുണ്ടെന്നും ഭക്തർ കരുതുന്നു. ഭഗവാനും പിതൃക്കൾക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീർഥക്കുളവും വലംവെയ്ക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ് വനവാസത്തിനുപോയ ശ്രീരാമൻ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിൽ  എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ക്ഷേത്രത്തിൽ . ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തിൽ  കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയിൽ നിന്ന് കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തിൽ  ലയിച്ചുചേർന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടൽ മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തിൽ  പൂജയ്ക്ക് കർപ്പൂരം, ചന്ദനത്തിരി എന്നിവ 
ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടൽ മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആൺകുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെൺകുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തിൽ  വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങാ നിവേദ്യവും അർശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിൻറെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാൽ  ഒരു വർഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം. 

മൂഴിക്കുളത്താണ് ലക്ഷ്മണൻ

ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കിൽ  പാറക്കടവ് പഞ്ചായത്തിൽ  ചാലക്കുടിപ്പുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയിൽ  നിന്ന് 7 കിലോമീറ്റർ സഞ്ചരിച്ചാൽ  വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റർ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തൻചിറ വഴി മാളയിലേക്ക് 12 കിലോമീറ്റർ. പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റർ. പാലം കയറി വലത്തോട്ട് തിരിഞ്ഞാൽ  മൂഴിക്കുളമായിമൊത്തം ഇരിങ്ങാലക്കുടയിൽ  നിന്ന് 31 കിലോമീറ്റർ.  നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതിൽ ക്കെട്ടിനുള്ളിൽ  മധ്യഭാഗത്തായി വ്യാളികൾ കാവൽ  നിൽ ക്കുന്ന
വിളക്കുമാടത്തോടു കൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേ നടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളിൽ  പ്രവേശിക്കുമ്പോൾ വിസ്തൃതമായ നമസ്കാര മണ്ഡപം. തേക്കിൽ  പണിത മേൽ ക്കൂരയിൽ  അഷ്ടദിക്പാലകർ. രണ്ടു നിലയിൽ  ചെമ്പുമേഞ്ഞ വട്ട ശ്രീകോവിൽ . ഒരേ ശ്രീകോവിലിൽ  തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയിൽ  ഗോശാലകൃഷ്ണൻ. തെക്കു കിഴക്കു ഭാഗത്ത് കൂത്തമ്പലവും. കിഴക്കേ നടയിൽ  വലിയമ്പലത്തിൽ  കൂടി നാലമ്പലത്തിൽ  പ്രവേശിച്ച് മണ്ഡപത്തിൻറെ ഇടതുഭാഗത്തു കൂടി നടയിൽ  വന്ന് ലക്ഷ്മണസ്വാമിയെ വന്ദിക്കുക. തെക്കേ നടയിൽ ശ്രീഗണപതി,ദക്ഷിണാമൂർത്തി ,ശ്രീരാമ, സീത, ഹനുമാൻമാരേയും വന്ദിക്കുക. വീണ്ടും ലക്ഷ്മണസ്വാമിയെ തൊഴുത് തീർഥവും പ്രസാദവും വാങ്ങുക. മാതൃക്കല്ലിനു പുറമേക്കൂടി വന്ന് ഗണപതി, ഭഗവതി, ശാസ്താവ് എന്നീ ദേവൻമാരെ തൊഴുത് പടിഞ്ഞാറേ നടയിലൂടെ മതിൽ ക്കകത്തേക്കിറങ്ങുക. പ്രദക്ഷിണമായി വന്ന് ഗോശാലകൃഷ്ണനെ തൊഴുക. ക്ഷേത്രത്തിനു പ്രദക്ഷിണമായി കിഴക്കേനടയിൽ  വന്ന് കൊടിമരത്തിൻറെ പുറമേക്കൂടി വലിയ ബലിക്കല്ലിൻറെ ഇടതുഭാഗം വഴി നടയിൽ  വന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് വലതുവശത്തു കൂടി ഇറങ്ങുക. കൊടിമരം തൊട്ടുതൊഴരുത്.. 

പായമ്മൽ  ശത്രുഘ്ന സന്നിധി 

ഇനി ശത്രുഘ്ന സന്നിധിയിലേക്ക്. ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ വഴിയിൽ  വെള്ളാങ്ങല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്തു നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റർ ഉള്ളിലായാണ് ക്ഷേത്രം. പൂമംഗലം പഞ്ചായത്തിലാണ് ഇത്അന്നമനടയ്ക്ക് 7 കി.മീ, അവിടെ നിന്ന് വലിയപറമ്പിലേക്ക് 5 കി.മീ. മാളയ്ക്ക് 3 കി.മീ, വെള്ളാങ്ങല്ലൂരിലെത്തുമ്പോൾ 12 കിലോമീറ്ററു കൂടി. 3 കിലോമീറ്റർ കൂടിസഞ്ചരിച്ചാൽ  അരീപ്പാലമായി. ഒലിപ്പുക്കുഴ പാലത്തിലേക്ക് 2 കിലോമീറ്റർ കൂടി, അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ്  ഒരു 800 മീറ്റർ കൂടി പിന്നിട്ടാൽ  പായമ്മലപ്പൻറെ സന്നിധിയായികരിങ്കല്ലിൽ  കൊത്തിയെടുത്ത ശ്രീകോവിൽ  ചതുരാകൃതിയിലാണ്. ശ്രീകോവിലിൽ  ശാന്തസ്വരൂപിയായ ശത്രുഘ്നസ്വാമി മാത്രം. ശംഖ ചക്ര ഗദാപത്മങ്ങളില്ലാത്ത ചതുർബാഹുവിഗ്രഹം. ശ്രീകോവിലിന് തെക്കുപടിഞ്ഞാറ് ദക്ഷിണാഭിമുഖമായി ഗണപതി ഭഗവാനും. മുഖമണ്ഡപത്തിൽ  ആഞ്ജനേയ സാന്നിധ്യവുമുണ്ട്. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദർശന പുഷ്പാഞ്ജലി. സുദർശനചക്ര സമർപ്പണവും പ്രധാനമാണ്ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയിൽ നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തിൽ  ദർശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

ശ്രീരാമദേവനേയും, സംഗമേശ്വനേയും, ലക്ഷ്മണഭഗവാനെയും, ശത്രുഘ്നദേവനെയും ദർശിച്ചുകഴിഞ്ഞ് ശ്രീ ഹനുമാൻ സ്വാമിയേക്കൂടി ദർശിച്ചാലേ ദർശനം പൂർത്തിയാകൂ. മിക്കവാറും ക്ഷേത്രങ്ങളടനുബന്ധിച്ച് ഹനുമാൻ സ്വാമിയുടെ ക്ഷേത്രവും ഉണ്ടാകും.  അവിടെയും ദർശിച്ച് ദർശനങ്ങൾ പൂർത്തീകരിക്കാൻ സഹായിച്ചതിന് നമസ്കരിച്ചതിനുശേഷം നാലമ്പല ദർശനം അവസാനിപ്പിക്കാം   

യാത്ര തുടങ്ങാൻ തൃപ്രയാറിൽ  തലേ ദിവസം തന്നെ എത്തേണ്ടി വരും. ഇവിടെ ദേവസ്വത്തിൻറെ സത്രവും സ്വകാര്യഹോട്ടലുകളും താമസിക്കാൻ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ  ഗുരുവായൂരിൽ  താമസിച്ച് പുലർച്ചെ ഇങ്ങോട്ട് വരാം. ഗുരുവായൂരിൽ  നിന്നും തൃപ്രയാറിലേക്ക് 24 കിലോമീറ്ററാണ്. ട്രെയിനിൽ  പോവാനാഗ്രഹിക്കുന്നവർ തൃശ്ശൂരിൽ  ഇറങ്ങി ബസ്സിൽ  പോവുന്നതാണ് നല്ലത്. 24 കിലോമീറ്ററാണ് തൃശ്ശൂർ തൃപ്രയാർ ദൂരം. തൃപ്രയാർ മുതൽ  നാലമ്പലയാത്രയ്ക്ക് ആകെ 107 കിലോമീറ്ററാണ് സഞ്ചരിക്കാനുള്ളത്. 
Sree Guruvayoorappan 
ഓം നമോ ഭഗവതേ വാസുദേവായ 
ശ്രീ ഗുരുവായൂരപ്പൻ

കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?

കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?

മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദർശനം നടത്തണം. താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം. രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാൻ. 11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍.
കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?
കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു. ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്. 5–ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്. ആധ്യാത്മികരഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. ആയതിനാൽ കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്. ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങൾ മാറാൻ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാൽ മതി തത്വം അതിൽ അലിഞ്ഞു കിടപ്പുണ്ട്. മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്. ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്. സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും മൈഥുനവും ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്. നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു. ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം. യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ പണചിലവുമില്ല. ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം. ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു. രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.
രാമായണവും കർക്കടകമാസവും തമ്മിലുള്ള ബന്ധമെന്ത്?
വാത്മീകി മഹർഷി രാമായണമെഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് (സീതാദേവിയുടെ മക്കൾ) ആദ്യം പാടിച്ചത്. ഇത് ഒരു കര്‍ക്കടകമാസത്തിലായിരുന്നു. കർക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതിൽ നിന്നുള്ള മോചനത്തിന് പൂർവ്വസ്വരൂപികളായ ആചാര്യന്മാർ നൽകിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും. രാമൻ ജനിച്ചത് കർക്കടക ലഗ്നത്തിലാണ്. വ്യാഴൻ ഉച്ചനാകുന്നത് കർക്കടകത്തിലാണ്. ദശരഥപുത്രന്മാരെ.ല്ലാം വ്യാഴൻ ഉച്ചനായാണ് ജനിച്ചത്. ജ്യോതിശാസ്ത്രത്തിലെ 4–ാമത്തെ രാശിയാണ് കർക്കടകം. ഞണ്ടാണ് അടയാളം. ജനനസമയത്തു തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റേത്. ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്കുവരെ കർക്കടകത്തിൽ രാമായണം വായിച്ചാൽ പരിഹാരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. കാലപുരുഷന്റെ മനസ്സാണ് കർക്കടകം. പുരാണങ്ങൾ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണപാരായണം കേൾപ്പിക്കുന്നു. മരിച്ച വ്യക്തിയുടെ ബോഡി കിടക്കുമ്പോഴും രാമായണ പാരായണം നടത്തുന്നു. ദശരഥപുത്രന്മാരുടെ ചന്ദ്രൻ നിൽക്കുന്നത് കർക്കടക രാശിയിലാണ്.
എന്തെല്ലാമാണ് രാമായണ പാരായണത്തിന്റെ ചിട്ടകൾ?
യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച് ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾ ആദ്യമായി ഗ്രന്ഥം എടുത്ത് രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് മുൻപ് പറഞ്ഞ പ്രകാരം 11 പേരുടെ പടം ഉള്ള പട്ടാഭിഷേക പടം മാത്രമേ വീട്ടിൽ വയ്ക്കാവൂ. അല്ലാത്ത പടം വയ്ക്കാൻ പാടില്ല അപൂർണ്ണമാണ്. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വലതുകാൽ ആദ്യം പടിയിൽ ചവിട്ടി കയറണം. ക്ഷേത്രദർശനം കഴിഞ്ഞ് വന്ന് കൈകാൽ കഴുകാൻ പാടില്ല. ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വടക്ക് അഭിമുഖമായി ഇരുന്ന് കിഴക്ക് സൂര്യനുള്ളപ്പോൾ പടി‍ഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കർമ്മവും ചെയ്യാൻ പാടില്ല. ആയതിനാൽ വടക്കോട്ടാണ് ഇരിക്കേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. മറ്റു കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. എത്രത്തോളം ഏകാഗ്രതയും ശ്രദ്ധയും വേണം. രാമായണപാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തിൽ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തിരിക്കണം. ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോൾ യുദ്ധകാണ്ഡത്തിന്റെ അവസാനഭാഗത്തു നൽകിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാൻ.
ആദ്യം വായിക്കേണ്ടത് ഏതുഭാഗം? ഒരു ദിവസം വായിച്ച് നിർത്തിയിട്ട് അടുത്തദിവസം വായിക്കുമ്പോൾ ഏതുഭാഗത്തു തുടങ്ങണം?
കർക്കടകമാസത്തിൽ പാരായണം ചെയ്യുമ്പോൾ ആ മാസത്തിൽ ചില വർഷങ്ങളിൽ 30, 31, 32 ദിവസങ്ങളുണ്ടാകും. ദിവസങ്ങൾ എത്രയുണ്ടെന്ന് കണക്കാക്കി രാമായണത്തിലെ പേജുകള്‍ വിഭജിക്കണം. ഒരു നല്ല ഭാഗം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കണം. ദോഷം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കരുത്. തലേദിവസം വായിച്ചു നിര്‍ത്തിയ അധ്യായം കൂടി അടുത്തദിവസം പാരായണം ചെയ്ത് പോകേണ്ടതാണ്.
സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?
ശ്രീരാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. അമൃതസ്വരൂപികളും പുണ്യത്മാക്കളുമായ ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല. മറ്റൊന്ന് ഹനുമാൻ സദാ രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥന കൊണ്ട് ഹനുമാന് പ്രാർത്ഥനയ്ക്ക് തടസ്സം നേരിടുമെങ്കിൽ ഒരിക്കലും ഹനുമത്‌ഭജനം സാധിക്കില്ലല്ലോ. രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യണം. സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾക്കാൻ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തർപ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്. ചില അമൃതസ്വരൂപികളായ ബ്രാഹ്മണശ്രേഷ്ഠന്മാർക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നത്.
ഒരു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന ചിട്ടകളെന്തെല്ലാം?
മുൻപ് പറഞ്ഞ വിധിപ്രകാരം തന്നെ രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതുവരെ കെടാവിളക്ക് സൂക്ഷിക്കണം.
കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർ എന്തുചെയ്യണം?
ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.
രാമായണ പാരായണത്തിൽ ഇന്ന് എന്തെങ്കിലും പോരായ്മകളുണ്ടോ? പാരായണഫലം ലഭിക്കാൻ എന്തെങ്കിലും ചെയ്യണോ?
ചിലർ ഇത് ഒരു വഴിപാട് ചടങ്ങ് പോലെ പാരായണം ചെയ്ത് തീർക്കുന്നു. ഇതിനിടയ്ക്ക് ടിവി കാണലും വീട്ടുകാര്യവും ഓഫീസ് കാര്യവും ഫോണ്‍ സംഭാഷണങ്ങളും ചർച്ചയുമെല്ലാമുണ്ട്. ഏകാഗ്രതയും ഭക്തിയുമില്ല. അതാണ് കാരണം.
കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ?
കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം.
കർക്കടകം ഔഷധസേവയ്ക്ക് ഉത്തമമെന്ന് പൂർവ്വികർ പറയുന്നു. വാസ്തവമുണ്ടോ?
അതു ശരിയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നഷ്ടപ്പെട്ട ചൈതന്യവും ആരോഗ്യവും വീണ്ടെടുക്കാൻ ആയുർവേദ വിധിപ്രകാരം ഔഷധസേവ നടത്തുന്നത് മിഥുനം കർക്കടക മാസം ഉത്തമമാണ്. ആയുർവേദ മരുന്ന് സേവിക്കുമ്പോൾ ജലവും മറ്റു പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. ഈ സമയം തണുപ്പായതിനാൽ ഇവ നിയന്ത്രിക്കുവാൻ എളുപ്പമാണ്. കർക്കടകത്തിലെ ഒരു ദിവസം രോഗമുക്തിക്കായി ചില സന്നദ്ധ സംഘടനകളും അമ്പലങ്ങളും ഔഷധകഷായം കൊടുത്തുവരുന്നുണ്ട്. സാക്ഷാൽ വാക്ദേവതയായ ശ്രീമൂകാംബികാ ദേവിയുടെ സന്നിധിയിൽ അത്താഴശിവേലിക്കു ശേഷം എല്ലാ ദിവസവും കഷായം നൽകി വരുന്നുണ്ട്. ഇത് ഭക്തന് വഴിപാടായി നടത്താനും സാധിക്കും. ചൊറിയൊരു കുപ്പിയോ പാത്രമോ ഉണ്ടെങ്കിൽ അതിൽ അതു വാങ്ങി സേവിക്കാവുന്നതുമാണ്. മനസ്സിനെ ബലപ്പെടുത്താനും ഈശ്വരചിന്തയും അനിവാര്യമാണ്. മരുന്നും മന്ത്രവുമായും വിശ്രമവുമായും ശരീരത്തെയും മനസ്സിനെയും ഈ സമയത്ത് ശക്തിപ്പെടുത്തണം. എങ്കിൽ അടുത്ത ഒരു കൊല്ലം ഐശ്വര്യപൂർണമായൊരു കാലമായിരിക്കും.
കർക്കടകത്തിലല്ലാതെ രാമായണം നിത്യപാരായണത്തിന് ഉപയോഗിക്കാമോ? ഇതിന്റെ രീതിയെങ്ങനെ?
365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യാം.
അതീവ പ്രസിദ്ധമായൊരു സമയം ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാർച്ച്, ഏപ്രിൽ) വെളുത്തപക്ഷനവമിയെ ശ്രീരാമനവമി എന്നു പറയുന്നു. അന്നാണ് ശ്രീരാമൻ ജനിച്ചത്. ചൈത്രമാസ പൗർണ്ണമിയിലാണ് ശ്രീഹനുമാൻ സ്വാമിയുടെ ജനനവും. ഈ സമയം രാമായണ പാരായണം ഉത്തമമാണ്.
അമൃതസ്വരൂപികളായ വായനക്കാർക്ക് ഇതിനെകുറിച്ച് വലിയ അറിവില്ല. ശകവർഷരീതിയിൽ ആദ്യമാസമാണ് ചൈത്രം. പുണര്‍തം നക്ഷത്രത്തിൽ ശ്രീരാമൻ ജനിക്കുകയും അടുത്ത ദിവസം പൂയ്യം നാളിൽ ദശമി തിഥിയിൽ ശ്രീ ഭരതൻ ജനിക്കുകയും, 3–ാം ദിവസം ആയില്യത്തിൽ ഏകാദശി തിഥിയിൽ ലക്ഷ്മണ ശത്രുഘ്നൻമാരും ജനിക്കുന്നു. 6–ാം നാളില്‍ ഉത്രം നക്ഷത്രത്തിൽ വരുന്ന ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം. അന്ന് ചിലപ്പോൾ ചതുർദശിയോ പൗർണ്ണമിയോ ആയി വരും. ഈ സമയം പാരായണം ചെയ്യുന്നത് ഉത്തമമാണ്.
രാമായണത്തിലെ മഹർഷിമാർ?
ആദിരാമായണമെന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവാണ്. അദ്ദേഹം തന്റെ മാനസപുത്രനായ നാരദനത് ഉപദേശിച്ചു കൊടുത്തു. നാരദനത് മഹർഷി വാൽമീകിക്കും പറഞ്ഞുകൊടുത്തു. അങ്ങനെ വാൽമീകി ജനങ്ങൾക്ക് വാൽമീകി രാമായണമായി രചിച്ച് നമുക്ക് നൽകി.
നാരദന്‍ – നാരദൻ സർവ്വവ്യാപിയായതിനാൽ എല്ലായിടത്തും അദ്ദേഹത്തിന്റെ സാമീപ്യമുണ്ട്.
വാൽമീകി – ജ്ഞാനവും പക്വതയും കാരുണ്യവും ചൊരിയുന്ന ഋഷി ശ്രേഷ്ഠനാണ് വാൽമീകി.
ഋശ്യശൃംഗൻ – ദശരഥ മഹാരാജാവിന്റെ പുത്രകാമേഷ്ടിയില്‍ ആചാര്യനായി ക്ഷണിക്കപ്പെട്ടയാളാണ് ഇദ്ദേഹം.
വസിഷ്ഠൻ – സൂര്യവംശത്തിന്റെ (അയോദ്ധ്യയുടെയും) കുലഗുരുവാണ് വസിഷ്ഠൻ. ഉത്തമ കുലഗുരുവിന്റെ ധർമ്മങ്ങൾ ഉചിതമായി അദ്ദേഹം നിർവ്വഹിച്ചിരുന്നു.
വിശ്വാമിത്രൻ – രാമലക്ഷ്മണന്മാർക്ക് വസിഷ്ഠനിൽനിന്നും ലഭിച്ച വിദ്യാഭ്യാസത്തിന് പൂർണത നൽകുന്നത് വിശ്വാമിത്രനാണ്. പ്രായോഗിക പരിശീലനവും അനുഭവജ്ഞാനവും ഉൾപ്പെടുന്ന ഉപരിവിദ്യാഭ്യാസമാണ് അയോദ്ധ്യ മുതൽ മിഥില വരെയുള്ള യാത്രക്കിടയിൽ അദ്ദേഹം കുമാരന്മാർക്ക് നൽകിയത്.
ശ്രാവണൻ – അന്ധരായ മാതാപിതാക്കളെ പരിചരിച്ചുപോന്ന ഈ മുനികുമാരൻ ദശരഥന്റെ പുത്രദുഃഖത്തിലെ മരണത്തിനു നിമിത്തമായത് ഇദ്ദേഹമായിരുന്നു.
ഭരദ്വാജമഹർഷി – വനവാസത്തിന് പുറപ്പെട്ട സീതാരാമലക്ഷ്മണന്മാർക്ക് ആദ്യം അഭയം നൽകിയ ആളാണ് ഭരദ്വാജമഹർഷി.
അത്രിമഹർഷി – ഭരതനെയും സംഘത്തേയും അയോദ്ധ്യയിലേക്ക് മടക്കി അയച്ച് നേരെ ചിത്രകൂടം ഉപേക്ഷിച്ചെത്തിയത് ഇദ്ദേഹത്തിന്റെ ആശ്രമത്തിലായിരുന്നു. ഇവിടെ അദ്ദേഹത്തിനും സീതയ്ക്കും സ്വന്തം മകനെപോലുള്ള പരിചരണം കിട്ടി
ശരഭംഗൻ – അത്രിമഹർഷിയോട് വിടചൊല്ലി യാത്രയിൽ വിരാധനെന്ന രാക്ഷസനെയും വധിച്ച് എത്തിയ ആശ്രമമാണ് ശരഭംഗന്റേത്. ഉടലോടെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ ദേവേന്ദ്രൻ വന്നിട്ടും ശ്രീരാമ ദർശനമാണ് ശ്രേഷ്ഠമെന്നു പറഞ്ഞ് മടക്കിയയച്ച മഹർഷിയാണിദ്ദേഹം.
സുതീഷ്ണൻ – ശരഭംഗൻ നിർദ്ദേശിച്ചതനുസരിച്ച് ശ്രീരാമനും കൂട്ടരും എത്തുന്ന ആശ്രമമാണ് ഇത്. അവിടെ 12 വർഷങ്ങൾ സമീപത്തുള്ള മുനികുടീരങ്ങൾ സന്ദർശിച്ച് കടന്നുപോയി.
അഗസ്ത്യൻ – വിശേഷപ്പെട്ട വില്ലും വാളും അമ്പൊഴിയാത്ത ഇരട്ട ആവനാഴിയും നൽകി ശ്രീരാമനെ രാക്ഷസനിഗ്രഹത്തിന് കരുത്തനാക്കുംവിധം പടച്ചട്ട അണിയിച്ചുവിട്ടയാളാണ് അഗസ്ത്യമുനി.
വിശ്രവസ്സ് – പുലസ്ത്യമഹർഷിയുടെ പുത്രൻ. ഇദ്ദേഹത്തിന്റെ പുത്രനാണ് വിഭീഷണൻ, രാവണകുംഭകർണ്ണൻ. അതിനാൽ രാമപക്ഷത്തിനും രാവണപക്ഷത്തിനും മദ്ധ്യേയാണ് ഈ മുനി ശ്രേഷ്ഠൻ.
വൈശ്രവണൻ – വിശ്രവസ്സിന് മുനിപുത്രിയായ ദേവവണ്ണിനിയില്‍ ഉണ്ടായ ആദ്യ പുത്രനാണ് ധനേശ്വരനായ വൈശ്രവണൻ.
രാമായണം മനുഷ്യന്റെ ജീവിതത്തിന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന വഴികാട്ടിയായ സന്ദേശങ്ങൾ.
ശുദ്ധാത്മാക്കളായവർ ദുഷ്ടന്മാരുടെ ഉപദേശം സ്വീകരിച്ചാൽ തിന്മയുടെ വഴിയില്‍ ചലിച്ച് നാശത്തിന്റെ പടുകുഴിയില്‍ വീഴുമെന്ന് കൈകേയി മന്ദരമാരിൽ നിന്നും പഠിക്കാം.
വാഗ്ദാനം ചെയ്യുമ്പോൾ പരിണിതഫലം അതീവസൂക്ഷ്മമായി ചിന്തിക്കണമെന്നും ജീവിതത്തിലാർക്കെങ്കിലും വാക്കുകൊടുത്താൽ അത് എന്തുസംഭവിച്ചാലും പാലിക്കപ്പെടണമെന്നും ദശരഥൻ കാട്ടിത്തരുന്നു.
അച്ഛന്റെ കടമകൾ നിർവ്വഹിക്കേണ്ടത് മകന്റെ കർമ്മമാണെന്ന് ശ്രീരാമനിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.
സഹ ഉദരബന്ധത്തിന്റെ തിളങ്ങുന്ന മാതൃകയാണ് ലക്ഷ്മണൻ ശ്രീരാമനോടൊപ്പം കാട്ടിൽ പോയി കാണിച്ചു തന്നിരിക്കുന്നത്. ഭരതന്റെ രാജ്യഭരണത്തിലൂടെ തന്നിലർപ്പിച്ച ഉത്തരവാദിത്വം എങ്ങനെ നിറവേറ്റണമെന്ന് കാണിച്ചു തരുന്നു. ഭാര്യാധർമ്മത്തിന്റെ കടമകൾ എന്തെന്ന് സുഖത്തിലും ദുഃഖത്തിലും ഭർത്താവിനൊപ്പം കാട്ടിൽ സുഖദുഃഖങ്ങൾ അനുഭവിച്ചു കാണിച്ചു തന്നതിലൂടെ സീതാദേവി വെളിപ്പെടുത്തുന്നു.
എളിമയോടെ ജീവിതം നയിക്കണമെന്നും ദശരഥപുത്രന്മാർ നമുക്കു കാണിച്ചു തരുന്നു. എല്ലാവരും ഒരു വംശത്തിലെ ദുഷ്ടന്മാരാകണമെന്നില്ല എന്ന തത്വം കബന്ധൻ കാണിച്ചു തരുന്നു. നന്മയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ശബരി, കബന്ധൻ, ജഡായു എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചതിലൂടെ ശ്രീരാമൻ വെളിവാക്കുന്നു. കാര്യസാധ്യത്തിന് ഈശ്വരീയ ശക്തിക്കൊപ്പം പലരുടേയും സഹായം നേടേണ്ട ആവശ്യകത ശ്രീരാമലക്ഷ്മണന്മാർ സുഗ്രീവന്റെയും മറ്റും സഹായം അധർമ്മിയായ രാവണനെ നേരിടാൻ സ്വീകരിച്ചതിലൂടെ വ്യക്തമാക്കുന്നു.
ഏതുകാര്യവും തീരുമാനിക്കുന്നതിനു മുന്‍പ് എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് ആദ്യം വേണ്ടതെന്ന സന്ദേശമാണ് ശ്രീരാമൻ ഹനുമാനെ ലങ്കയിലേക്ക് അയച്ചതിലൂടെ വെളിവാക്കുന്ന വലിയ തത്വം................
Sree Guruvayoorappan 
#രാമായണം #karkidakam #fblifestyle

''കള്ളക്കർക്കിടകം'' എന്നത് ഇന്ന് പ്രസക്തിയില്ലാത്ത പഴയ വാക്ക്

''കള്ളക്കർക്കിടകം'' എന്നത് ഇന്ന് പ്രസക്തിയില്ലാത്ത പഴയ വാക്ക്

ഒരു കാലത്ത് കർക്കടകമാസ്സം എന്നത് ഒരു വെല്ലു വിളിയായും, വല്ലാത്ത ഭീതിയോടെയു
 മാണ് ജനങ്ങൾ നോക്കിക്കണ്ടിരുന്നത്­, കോരിച്ചൊരിയുന്ന മഴയും, പട്ടിണിയും, പഞ്ഞവും, നടമാടുന്ന മാസ്സം,ജോ ലിയും, ആഹാരവുമില്ലാതെ നട്ടം തിരിയുന്ന മാസ്സം, സൂര്യ വെട്ടം കണി കാണാ ൻ കിട്ടാത്ത ദിവസങ്ങളും, ആഴ്ചകളും, മഴ തകർത്ത് പെയ്യുമ്പോൾ ചോര്‍ന്നു ഒലിക്കുന്ന ഓല പുര, നാനാ ഭാഗത്തു നിന്നും ചോർന്നൊലിക്കുന്ന മഴയിൽ കിടക്കാനിടമില്ലാതെ മേശക്കടിയിലും, കട്ടിലിന ടിയിലുമായി കീറത്തുണിയും പുത ച്ചു ചുരുണ്ടു കൂടും. കനത്ത് മഴ പെയ്യുമ്പോ ള്‍ കിണ്ണവും, തൊട്ടിയും, മറ്റു പാത്രങ്ങളും വച്ചു പരമാവധി വീടിൻറെ അകം നനയാതെ സൂക്ഷിക്കും, ഓരോ പാത്രങ്ങളും നിറയുമ്പോൾ വെള്ളം മുറ്റത്തേ ക്കൊഴിക്കാൻ ഉറങ്ങാതെ കാത്തു നിൽക്കുന്ന വീട്ടമ്മമാർ, പത്തും ഇരുപതും പേരുള്ള കൂട്ടുകുടുംബം, മുറ്റങ്ങളിൽ തത്തിക്കളിക്കുന്ന മൈനകളും, പ്രാവ്, കാ ക്കയടക്കമുള്ള പക്ഷികൾ പോലും മ ഴയുടെ കാഠിന്യം കാരണം അപ്രത്യക്ഷമാ കാറുള്ള മാസ്സമാണ്‌ കർക്കടകം. അങ്ങിനെ വന്ന പേരാണ് കള്ളകർക്കടകം. ഇ തു ഒരുകാലത്തെ കർക്കടകത്തിൻറെ കഥ. സൂര്യൻ കർക്കടക രാശിയിലൂടെ സ ഞ്ചരിക്കുന്ന മാസ്സമായതിനാലാണ് കർക്കട കമാസ്സമെന്ന് പേര് വന്നത്.

കര്‍ക്കടക മാസത്തേക്ക് പണ്ട് കാലങ്ങളില്‍ പട്ടിണി മാറ്റാന്‍ പല വഴികളും, ഒ രുക്കങ്ങളും മുന്‍ കൂട്ടി ചെയ്തു വയ്ക്കുമായിരുന്നു. ഇന്നത്തെ തലമുറക്ക്‌ കേ ട്ടാല്‍ ചിരി വരുന്ന കാര്യങ്ങള്‍... പഴ മാങ്ങ തിന്നു കഴിഞ്ഞാല്‍ മാങ്ങാ അണ്ടി വെയിലിൽ ഉണക്കി സൂക്ഷിക്കും. രണ്ടാഴ്ചയോളം ഉണക്കിയെടുത്ത മാങ്ങാ യണ്ടി നെടുകെ പിളര്‍ന്നു തൊണ്ട് കളഞ്ഞു വീണ്ടും കുറച്ചു ദിവസ്സങ്ങൾ ഉണ ക്കിയെടുത്തു ഭദ്രമായി തുണിയില്‍ കെട്ടി അടുപ്പിനു മുകളില്‍ പുക കൊള്ളുവാ ന്‍ തൂക്കിയിടും, കർക്കിടകത്തിൽ ഇടിച്ചെടുത്തു വെള്ളത്തിൽ കലക്കി ഓരോ മണിക്കൂറിൽ വെള്ളം അരിച്ചു മറ്റും, ഏതാണ്ട് ആറു പ്രാവശ്യമെങ്കിലും ഇ ങ്ങിനെ വെള്ളം മാറ്റിക്കൊണ്ടിരിക്കു­ം അതോടെ കയ്പ്പ് മാറുകയും, ശർക്കര ചേർത്തു കുറുക്കു ഉണ്ടാക്കും, വളരെ രുചികരവും പോഷക സമൃദ്ധവുമാണ് ഈ കുറുക്കു. പഴുത്ത ചക്ക കഴിച്ചാല്‍ ചക്കക്കുരു കഴുകി മണ്ണില്‍ കുഴച്ചു അ ടുക്കളയുടെ മൂലയില്‍ കൂട്ടി വയ്ക്കും, ഏതെങ്കിലും പ്ലാവിന്‍റെ ഉച്ചിയില്‍ ചക്ക ഉണ്ടായാല്‍ പറിച്ചെടുക്കാന്‍ പറ്റില്ല, കാക്കയും, അണ്ണാനും ചുള തിന്നു കുരു താ ഴേക്ക് തള്ളുമ്പോൾ അത് കൂടി പെറുക്കി എടുത്തു കഴുകി മണ്ണ് തേച്ചു സൂക്ഷി ക്കും, ചക്കക്കാലം കഴിയുമ്പോഴേക്കും അടുക്കള മൂല ചക്കക്കുരു കൊണ്ട് നിറ ഞ്ഞിരിക്കും, ഇങ്ങിനെ സൂക്ഷിക്കുന്ന ചക്കക്കുരു അടുക്കള മൂലയിൽ കിടന്നു ഉ ണങ്ങും, മഴക്കാലമാകുമ്പോഴേക്ക­ും നല്ല മധുരമുള്ള കുരു വെള്ളത്തിൽ കുതിർ ത്തു വേവിച്ചും, അല്ലെങ്കിൽ വെള്ളരിക്കയിൽ ചേർത്തും കറിയുണ്ടാക്കും. വള രെ പോഷക സമൃദ്ധവും, രുചികരവുമാണ് മൺകുരു എന്നു വിളിക്കുന്ന ഈ ച ക്കക്കുരു.

കൊയ്തു കഴിഞ്ഞാല്‍ കണ്ടത്തിൽ മമ്പയര്‍, ഉഴുന്ന് പോലുള്ള ധാന്യ കൃഷിയും ഉണ്ടാകും, വിളവെടുത്താല്‍ പഞ്ഞ മാസത്തേക്കായുള്ള പങ്കു മാറ്റി വയ്ക്കും, പറമ്പിലെ കിളയോട് ചേർന്നു മുത്താറിയും (പഞ്ഞി പുല്ലു), ചാമയും കൃഷി ചെയ്യും, ഇതു കൊണ്ടു രണ്ടു ഗുണമാണ്, പറമ്പിൽ നിന്നുള്ള മണ്ണൊലിപ്പ് തടയു കയും ഒപ്പം നല്ലൊരു വിളവ് കൂടിയാണ്. ഈ ധാന്യങ്ങളും ഉണക്കി കർക്കിടക ത്തിലേക്കു മാറ്റി വ യ്ക്കും. വേനല്‍ക്കാലത്ത് കൂവ കിഴങ്ങ് പിഴുതു എടുത്തു ഇടിച്ചു അരച്ചു വെള്ളത്തില്‍ കലക്കി തുണി കെട്ടി അരിച്ചു എടുക്കും, അരി ച്ചെടുത്ത വെള്ളം കുറുച്ചു നേരം അനക്കാതെ വച്ചു കഴിയുമ്പോള്‍ വെള്ളത്തി നടിയില്‍ കട്ടിപിടിച്ച് കുവ ചുണ്ണാമ്പ് പരുവത്തി ല്‍ കട്ടിയായി നില്‍ക്കും. കുറ ഞ്ഞത്‌ ഏഴു പ്രാവശ്യം വെള്ളം അരിച്ചു കഴിയു മ്പോള്‍ കയ്പ്പ് രുചി മാറി കിട്ടും. ഇങ്ങിനെ കിട്ടുന്ന കൂവ കട്ടി നല്ല വെയിലില്‍ ഉണക്കി സൂക്ഷിച്ചു വ യ്ക്കും, കോളയാടന്‍ കിഴങ്ങ് വട്ടത്തില്‍ മുറിച്ചു ഉണക്കി മണ്‍കലത്തില്‍ സൂ ക്ഷിച്ചു വയ്ക്കും, കർക്കിടക മാസ്സത്തിൽ ഇതിനെ ഇടിച്ചെടുത്ത പൊടിയിൽ നാളികേരവും ചേർത്തു പുട്ടു ഉണ്ടാക്കും.ഇതേ കിഴങ്ങ് കൊണ്ട് വാട്ട് കപ്പയും ഉണ്ടാക്കി ഉണക്കി വയ്ക്കും. കർക്കിടകത്തിൽ വാട്ട് കപ്പ പുഴുങ്ങി കഴിക്കും. വെള്ളരി പറിച്ചെടുത്തു കഴിയുമ്പോള്‍ തന്നെ കര്‍ക്കിടക മാസത്തിന്‍റെ പങ്കു മാ റ്റി വയ്ക്കും. പാവക്ക ഉണക്കിയും, പച്ച മാങ്ങ ഉണക്കിയതും എല്ലാം കൂടി പ റഞ്ഞാല്‍ തീരാത്ത അത്രയും സാധനങ്ങള്‍ കര്‍ക്കിടത്തിനായി സൂക്ഷിച്ചു വ യ്ക്കും.

നെൽ കൃഷിയും കൊയ്ത്തുമുള്ള വീടുകളിൽ കുറച്ചു നെല്ല് ഉണക്കി പത്തായ ത്തിൽ നിറച്ചു പൂട്ടി വയ്ക്കും, പത്തായത്തിൻറെ താക്കോൽ വീട്ടു കാരണവരു ടെ കയ്യിലായിരിക്കും, കർക്കിടക മാസ്സത്തിൽ പഞ്ഞം തുടങ്ങുമ്പോൾ മാത്രമേ പ ത്തായം തുറന്നു നെല്ലെടുക്കുകയുള്ളൂ.­ നെല്ലുണ്ടായാലും അരിയാക്കി എടുക്കാ ൻ കടമ്പകൾ ഏറെയാണ്. കോരിയൊഴിക്കുന്ന മഴയിൽ പുഴുങ്ങിയെടുത്ത നെ ല്ല് ഉണക്കിയെടുക്കുക ദുഷ്‌കരമാണ്. ചെമ്പിനകത്തു പുഴുങ്ങിയെടുത്ത നെല്ലി നെ മറ്റൊരു ചെമ്പ് പാത്രത്തിലേക്ക് മാറ്റി അടുപ്പിൽ വച്ചു വറുത്തുണക്കും. പി ന്നീട് ഉരലിൽ കുത്തി അറിയാക്കിയെടുക്കും. കുറഞ്ഞത് നാലഞ്ചു മണിക്കൂറി ൻറെ പണിയുണ്ട് അരിയായിക്കിട്ടാൻ, അതിനു ശേഷമേ കഞ്ഞിയുണ്ടാക്കാനും പറ്റുകയുള്ളൂ.

വർഷത്തിൽ രണ്ടു പ്രാവശ്യമാണ് പറമ്പുകൾ കിളക്കുക, ഇതിനെ പറമ്പ് കൊ ത്തുകയെന്നു പറയും. ഒന്ന് കർക്കിടക കൊത്ത് എന്ന പേരിലും മറ്റൊന്ന് തുലാ ക്കൊത്തെന്ന പേരിലും അറിയപ്പെടും. കർക്കിടക മാസ്സത്തിൽ കൊത്തി ചെറു കൂനകളാക്കിയിടും, കൂനകൾക്കിടയിലുള്ള ചെറു കുഴികളിൽ കൂടി മരങ്ങളുടെ ഇലകളും മറ്റു ചവറുകളും അഴുകിയ വളമുള്ള വെള്ളം മണ്ണിലേക്കിറങ്ങാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. തുലാമാസ്സമാകുമ്പോൾ മഴ ശമിക്കുന്നതോ ടെ കൂനകൾ കൊത്തി നിരപ്പാക്കും, ഇതിനെ തുലാക്കൊത്തെന്നും പറയും. കൂലി പ്പണിക്കാർ സുലഭമായിരുന്ന കാലം. മിഥുനമാസ്സമാകുമ്പോൾ തന്നെ വീടുകളിൽ വന്നു പറമ്പ് കൊത്താനുള്ള പണി തരണമെന്ന് ഉടമസ്ഥനോട് അപേക്ഷിക്കും. തു ലാകൊത്തും, അതോടൊപ്പം അടുത്ത വർഷവും പണി കിട്ടേണ്ടത് കൊണ്ടു ആ ത്മാർത്ഥമായി തന്നെ പണിയെടുക്കും. മഴ ചെറുതായി ശമിക്കുന്ന ദിവസ്സങ്ങ ളിൽ തലക്കുടയും ചൂടി പണിയെടുക്കും. ശക്തിയിൽ മഴ പെയ്യുമ്പോൾ വീട്ടു വ രാന്തയിൽ കയറി നിൽക്കും. പണി കഴിഞ്ഞാൽ കൂലി ഒന്നിച്ചു കൊടുക്കുവാൻ ഉടമയുടെ കയ്യിലും പണം കാണില്ല. കുറച്ചു കൊടുത്ത്‌ ബാക്കി കുറച്ചു, കുറച്ചാ യി പലപ്പോഴായി കൊടുത്ത് തീർക്കും.

മിഥുനം അവസാന ആഴ്ച നാട്ടില്‍ എല്ലാ വീട്ടിലും വീട്ടമ്മമാര്‍ നല്ല തിരക്കിലാ യിരിക്കും, തേങ്ങ തൊണ്ട് (മടല്‍)). ) കത്തിച്ചു കരി ഉണ്ടാക്കും, കരി നന്നായി അ രച്ചു, ചെമ്പരത്തി ഇല അരച്ച് പശയുണ്ടാക്കി, ചാണകവും കൂട്ടി വ ലിയ ഒരു കലത്തില്‍ കലക്കി ഒരു പഴയ തുണി എടുത്തു കലക്കിയ ചാണകം തുണിയില്‍ മുക്കി വീട്ടിനകത്തും പുറത്തും നന്നായി തേച്ചു പിടിപ്പിക്കും. മിഥുനം മുപ്പതാം തിയ്യതി വൈകുന്നരം മുറ്റം അടിച്ചു വൃത്തിയാക്കി ചാണകം കലക്കി വീട്ടിനു നാല് ഭാഗത്തും തളിച്ചു ശുദ്ധം വരുത്തും, രണ്ടു ചിരട്ടകളില്‍ ചാണക വെള്ളം വീട്ടിന്‍റെ കോണിയുടെ ഇടവും വലവും വയ്ക്കും, കര്‍ക്കിടകം ഒന്നാം തിയ്യതി ദൈവവും പോതിയും മലകയറും, ചിന്നും, ചെകുത്താനും മലയിറങ്ങും. അശു ദ്ധമായ ഇടങ്ങളിൽ ചിന്നും, ചെകുത്താനും കയറി പറ്റും. മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനെയും വീട്ടിനകത്തു കയറാതെ അകറ്റുവാന്‍ വേണ്ടി യാണ് ചാണകം കലക്കി ചിരട്ടയിൽ വക്കുന്നത്. ദുഷ്ട ശക്തികളെ അകറ്റുവാൻ ചാണക വെള്ളത്തിനു കഴിയുമെന്നാണ് ആ കാലത്ത് ജനങ്ങള്‍ വിശ്വസിച്ചിരുന്ന ത്. കര്‍ക്കിടകത്തില്‍ എല്ലാ ദുഷ്ട ശക്തികളും വീടുകളില്‍ താണ്ഡവമാടുമെന്നു ആ കാലങ്ങളിലെ വിശ്വാസ്സമായിരുന്നു.­ ഇങ്ങിനെയുള്ള ശക്തികള്‍ ശുദ്ധമല്ലാ ത്ത വീട്ടിനുള്ളില്‍ വേഗം കടന്നു വരുമെന്നായിരുന്നു വിശ്വാസ്സം.

ചിന്നിനേയും ചെകുത്താനെയും അകറ്റുവാൻ വേടവേഷം കെട്ടിയ ശിവൻ, വേ ടൻ പാട്ടുമായി വീടുവീടാന്തരം കൊട്ടിപ്പാടി നടക്കും. വീടുകളിൽ ശിവ സാന്നി ദ്ധ്യം ഉണ്ടായാൽ ദുഷ്ട ശക്തികൾ അകന്നു പോകുമെന്നും വിശ്വാസ്സം. പാടിക്കഴി ഞ്ഞാൽ വെള്ളരിക്കയും, ചക്കക്കുരുവും ഒരു പിടി അരിയും വേടന്കൊടുക്കും പ്രായമായവർ കുളിച്ചു ശുദ്ധം വരുത്തി, പുതു വസ്ത്രവുമണിഞ്ഞു കാലത്തെ തന്നെ രാമായണം വായന തുടങ്ങും. ദശ പുഷ്പ്പങ്ങൾ കൊണ്ടു ഭഗവതി പൂജ നടത്തുകയും കർക്കിടമാസ്സത്തിൽ പതിവായിരുന്നു. (ദശ പുഷ്പ്പങ്ങൾ, മുക്കുറ്റി, പൂവാം കുറുന്തില, തിരു താളി, ചെറൂള, ഉഴിഞ്ഞ, മുയൽ ചെവി, കയ്യുണ്ണി, വിഷ്ണു ക്രാന്തി, നിലപ്പന, കറുക).

കര്‍ക്കിടകം ഒന്നാം തിയ്യതി കടം വാങ്ങിയിട്ടായാലും വിഭവ സമൃദമായ സദ്യ ഉണ്ടാകും, ഒന്നാം തിയ്യതി തന്നെ പട്ടിണി ആയാല്‍ മാസം മുഴുവന്‍ പട്ടിണിയാ കും എന്നത് പഴയ കാലത്തെ വിശ്വാസ്സമായിരുന്നു.­ പിന്നെ ദിവസ്സവും മാറി മാറി ഉണക്ക കപ്പ ഇടിച്ചുണ്ടാക്കുന്ന പുട്ട്, മുത്താറി കുറുക്ക്, അല്ലെങ്കിൽ മാങ്ങ അണ്ടി കുറുക്ക്, കുവ്വപ്പൊടി കുറുക്ക്, അങ്ങിനെ പട്ടിണിയില്ലാതെ കർക്കിടകം കഴിഞ്ഞു പോകും.

രാത്രി മാത്രമേ കുറുച്ചു കഞ്ഞി, അല്ലെങ്കിൽ ചോറു കിട്ടുകയുള്ളൂ, അതും വല്ല പ്പോഴും മാത്രം രാത്രി ചോറിനു മുമ്പ് കുറുക്കു പോലുള്ള എന്തെങ്കിലും കഴി ച്ചു വിശപ്പ്‌ മാറ്റും, പേരിനു മാത്രം കുറുച്ചു ചോറു, അല്ലെങ്കിൽ കഞ്ഞി കഴി ക്കും. അടുക്കള മൂലയിലുള്ള ചക്കക്കുരു വെള്ളരിക്കയും കൂട്ടി ഒരു കറിയും ചുട്ട ഉണക്ക മുള്ളനും കൂട്ടിയാണ് ചോറ് കഴിക്കുക. ഒട്ടും ബാക്കി ഉണ്ടാവുക യില്ല എങ്കിലും വളരെ പാട് പെട്ടും പിശുക്കിയും സൂക്ഷിച്ചും വിളമ്പി കുറുച്ചു രാവിലേക്ക് ബാക്കി വയ്ക്കും, രാത്രിയിലെ കഞ്ഞി വെള്ളം ചൂടാക്കി അതില്‍ രാത്രി ബാക്കി വച്ച ചോറും ചേർത്ത് കഞ്ഞിയാക്കി കിണ്ണത്തില്‍ വിളമ്പും, പ്ലാ വിന്‍റെ ഇല ഈര്‍ക്കില്‍ കൊണ്ട് കുത്തി ഉണ്ടാക്കുന്ന സ്പൂണ്‍ വച്ച് കഞ്ഞി കോ രി കുടിക്കും. ഇതാണ് ആ കാലങ്ങളിലെ പ്രാതൽ, അപൂര്‍വ്വം വീടുകളില്‍ മാത്ര മാണ് ഉച്ചക്ക് കഞ്ഞിയും കറിയും ഉണ്ടാവുകയുള്ളൂ. ഇട സമയങ്ങളിൽ കടല വറുത്തതും ചുട്ട ചക്ക ക്കുരുവും മറ്റുമൊക്കെ ആയിരുന്നു കഴിച്ചിരുന്നത്. അ ധികം വീടുകളിലും മേല്‍ പറഞ്ഞ ഉണക്ക കപ്പ പുട്ടും, കുവ്വപ്പൊടി, മുത്താറി, മാങ്ങ അണ്ടി കൊണ്ടുള്ള കുറുക്കു ഒക്കെ ആയിരുന്നു ഉച്ച സദ്യ !!!!!!!!!!!

ചായ എന്നാല്‍ ഇന്നത്തെ പോലെയുള്ളതല്ല, കട്ടന്‍ ചായ, ഒരു കഷണം വെല്ലവും കൂട്ടിയാണ് കുടിക്കുക, അഥവാ പാല്‍ ഉണ്ടെങ്കില്‍ അത് വീടുകളില്‍ വളര്‍ത്തുന്ന ആട്ടിന്‍ പാല്‍ ആയിരിക്കും. കര്‍ക്കിടക മാസത്തില്‍ വെയില്‍ ഒരു ദിവസ്സം പോ ലും കണി കാണാന്‍ കിട്ടാറില്ല, നിര്‍ത്താതെ മഴ പെയ്യുമ്പോള്‍ അപ്പന്‍ അപ്പുപ്പ ന്മാര്‍ പറയുമായിരുന്നു. "എന്തൊരു ചായിന്‍റെ പെയ്യലാ ഈ പെയ്യുന്നേ, ഒന്ന് പോറത്തോട്ടു ഇറങ്ങാന്‍ പോലും പറ്റുന്നില്ലല്ലോ എന്‍റെ പടച്ച തമ്പുരാനെ "

പട്ടിണി ആയാലും മുടക്കം കൂടാതെ മുപ്പതു ദിവസ്സവും കര്‍ക്കടക കഞ്ഞി ഉ ണ്ടാകും, ഇന്നത്തെപ്പോലെ കിറ്റ്‌ കഞ്ഞി അല്ല, ഉലുവയും, അരിയും, തെറ്റാന്‍ കു രുവും, ചദുകുപ്പയും, മുക്കുറ്റിയും, പൂവാം കുറുന്തിലയും, കറുകയും, വെല്ല വും ചേര്‍ത്ത് നന്നായി വേവിച്ചു ഇളം ചൂടോടെ വീട്ടില്‍ ഉള്ള എല്ലാവര്‍ക്കും വിളമ്പും. ആ കഞ്ഞിക്കു ഒരു പ്രതേക രുചിയായിരുന്നു. വാതം, പിത്തം, കഫം എന്നീ മൂന്ന് പ്രശനങ്ങളിലാണ് മാരകമായ എല്ലാ രോഗങ്ങളും ഉണ്ടാകുന്നതെ ന്നാണ് ആയുർവേദ വിധി, ഈ മൂന്ന് രോഗങ്ങളെ അകറ്റുവാൻ കഴിവുള്ള കർ ക്കടക കഞ്ഞിക്ക് അതു കൊണ്ടു തന്നെ പ്രസക്തി വളരെ കൂടുതലാണ്. ഇന്നത്തെ കർക്കടക കഞ്ഞി ഒരു ഫാഷനും, വ്യവസ്സായത്തിനും വേണ്ടിയുള്ളതാണ് എന്ന് എനിക്ക് തോന്നാറുണ്ട്. നമുക്ക് പൈതൃകമായി കിട്ടിയ പലതും വ്യവസ്സായമാ യി മാറ്റിയ കൂട്ടത്തില്‍ കര്‍ക്കടക കഞ്ഞിയേയും വെറുതെ വിട്ടില്ല.

കര്‍ക്കടകത്തില്‍ പ്രസവം കഴിഞ്ഞ വീട്ടില്‍ ഇടയ്ക്കിടെ മലയി (മലയ സമുദായ ത്തിലെ പ്രായം കൂടിയ അമ്മുമ്മ) വരും, പ്രസവം കഴിഞ്ഞ വീട്ടില്‍ ദുഷ്ട ശക്തി കള്‍ അടുക്കാതിരിക്കാന്‍ ചരടു മന്ദ്രിക്കും, രണ്ടു കറുത്ത ചരടുകള്‍ വാങ്ങി അ വരുടെ കയ്യിൽ കൊടുത്താല്‍ അവര്‍ മന്ദ്രിക്കും " ശും , ശും, കിഷും , ശും " മന്ത്രി ച്ച ശേഷം അമ്മയുടെയും, കുഞ്ഞിന്‍റെയും കൈകളില്‍ ഓരോ ചരട് വീതം കെ ട്ടും. എല്ലാ ആഴ്ചയിലും പുതിയ ചരടുകള്‍ മന്ദ്രിച്ചു കെട്ടും, മന്ത്രത്തിനു ശക്തി യുണ്ടോ, ഇല്ലയോ എന്നത് കാര്യമല്ല, നിഷ്കളങ്കരായ അവർ മന്ത്രിക്കുന്ന ചരടി ലും, മന്ത്രത്തിലും അത്രയും തന്നെ നിഷ്കളങ്കർ ആയ ഗ്രാമീണരും വിശ്വസിച്ചി രുന്നു. മന്ത്രത്തിലുള്ള ജനങ്ങളുടെ വിശ്വാസ്സം അവരെ സംരക്ഷിച്ചിരുന്നു.

അന്നത്തെ തലമുറ നാട് നീങ്ങി, നാടും ജനങ്ങളും, ജീവിത ശൈലിയും ഒരു പാ ട്മാറി ജനങ്ങള്‍ക്കൊപ്പം കര്‍ക്ക ടകവും വളരെ പുരോഗമിച്ചു, മഴ അപൂര്‍വ വസ്തുവായി മാറി, പഴയ പട്ടിണിയും പഞ്ഞവും നാട് വിട്ടു, ടീവിയില്‍ രാമാ യണം വായിക്കുന്നത് കാണുമ്പോളും കർക്കടക കിറ്റ് കഞ്ഞിയു ടെ പരസ്യം കാ ണുമ്പോളും രാമായണമാസമായ കര്‍ക്കടകം തുടങ്ങി എന്ന് അറിയുന്നു, യാന്ദ്രി ക യുഗത്തിലെ കര്‍ക്കടക ത്തെക്കാള്‍ പഴയ പഞ്ഞ കര്‍ക്കടകം ആയിരുന്നു നല്ല ത്, ചോർന്നു ഒലിക്കുന്ന വീട്ടിനും, അതിലെ കൂട്ട്കുടുംബമായുള്ള താമസ്സതിനും വല്ലാത്ത ഒരു സുഖം ഉ ണ്ടായിരുന്നു. തികഞ്ഞ ഐക്യത്തോടെയായിരുന്നു­ അ ന്നത്തെ കൂട്ടു കുടുംബങ്ങൾ. വൃദ്ധ സധനങ്ങളോ, അഗതി മന്ദിരങ്ങളോ ഇല്ലായി രുന്ന നല്ല കാലം. ഇല്ലായ്മ്മയിലും പ്രയാസ്സത്തിലും എല്ലാവരും പങ്കാളികളുമാ യിരുന്നു, ആ ജീവിതത്തിൻറെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ച റിയണം, ആർക്കെല്ലാം അനുഭവിക്കാൻ പറ്റിയോ, അവർ ഭഗ്യവാൻമ്മാർ, അ തായിരുന്നു യഥാർത്ഥ ജീവിതം, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിന്‍റെ ഓര്‍മ്മ അയവിറക്കാന്‍ ഈ കഥ എല്ലാവർക്കും പ്രയോജനപ്പെടുമെന്ന് ആശി ക്കുന്നു, കൂട്ടത്തിൽ പുതു തലമുറക്ക് പുതിയ അറിവുമാകട്ടേ ഈ ഓർമ്മക്കു റിപ്പ്.
Sree Guruvayoorappan 
ജൂലൈ പതിനേഴ്‌ കർക്കടകം ഒന്ന്, എല്ലാവർക്കും എെശ്വര്യ സമൃദ്ധമായ കർക്കിടക മാസ ആശംസകൾ

വിനോദസഞ്ചാരകേന്ദ്രമായ പരവൂർ ഇപ്പോൾ ലഹരിവിൽപ്പനയുടെ ഹബ്ബായി മാറുന്നു.

വിനോദസഞ്ചാരകേന്ദ്രമായ 
പരവൂർ  ഇപ്പോൾ ലഹരിവിൽപ്പനയുടെ ഹബ്ബായി മാറുന്നു. 

പരവൂർ : വിനോദസഞ്ചാരകേന്ദ്രമായ 
പരവൂർ  ഇപ്പോൾ ലഹരിവിൽപ്പനയുടെ ഹബ്ബായി മാറുന്നു. ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയുന്നതിൽ പോലീസ്, എക്സൈസ് സംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളികളാണ് ഇതിന് പ്രധാന കാരണം.
ലഹരി സംഘങ്ങൾക്കെതിരെ പ്രതിദിനം 
പരാതി ഉയരുന്നുണ്ടെങ്കിലും പൊലീസ്, എക്സൈസ് അധികൃതർ കൃത്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്.
കടൽതീരത്തും നഗരത്തിലെ 
ഇടറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും വീടുകളിലും രാത്രി കാലങ്ങളിൽ ലഹരിസംഘങ്ങളുടെ ശല്യം രൂക്ഷമാകുന്നതായി വ്യാപക പരാതിയുയർന്നിട്ടും 
പൊലീസ്- എക്സൈസ് പരിശോധന കാര്യക്ഷമമല്ലെന്നു നാട്ടുകാർ. പലയിടത്തും അടിക്കടി നടക്കുന്ന ആക്രമണവും റോഡരികിൽ ലഹരിസംഘങ്ങൾ കൂട്ടമായി നിൽക്കുന്നതും മൂലം ജനം ഭീതിയിലാണ്.
തിരുവനന്തപുരം ജില്ലയുടെ അതിർത്തി പങ്കിടുന്ന ഇവിടെ  വാഹന പരിശോധനയുടെ കുറവ് മയക്കുമരുന്നിന്റെ ഒഴുക്കിന് മുഖ്യകാരണമാകുന്നു. ആവശ്യത്തിന് പരിശോധനയില്ലാത്തത് ലഹരി സംഘങ്ങൾക്ക് സഹായമാകുന്നു 
പരവൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ ഉൾപ്പെടെ മുപ്പതോളം 
 പോലീസുകാർ മാത്രമാണുള്ളത്. 
നിലവിലുള്ള പോലീസുകാർക്ക് കോടതി ആവശ്യങ്ങൾ, സമൻസ് ഡ്യൂട്ടി, ദൈനംദിന ഡ്യൂട്ടികൾ എന്നിവയ്ക്കുപുറമേ, ടൂറിസം കേന്ദ്രങ്ങളിലുള്ള ഡ്യുട്ടി എന്നീ ചുമതലകളുണ്ട്. തീരദേശം 
കേന്ദ്രീകരിച്ചുള്ള രാത്രി പട്രോളിങ്ങിനും സാധാരണ പെട്രോളിങ്ങിനുമുള്ള ഓഫീസർമാരുടെ കുറവ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന തീരദേശ മേഖലയിൽ 
 ടൂറിസം പോലീസിന്റെയും എക്സൈസിൻറെ അസാന്നിധ്യം ഏറ്റവും വലിയ പ്രശ്ന‌മായി നിലനിൽക്കുന്നു.പരവൂർ മുൻസിപ്പാലിറ്റി ഉൾപ്പെടുന്ന എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത് ചാത്തന്നൂരിലാണ് ദൂരക്കൂടുതലുള്ളതും 
വാഹനം ഇല്ലാത്തതും മൂലം ഉണ്ടാവുന്ന 
ഇവരുടെ ചെക്കിങ്ങിന്റെ അഭാവവും മയക്കുമരുന്ന് വ്യാപാരത്തിന് ആക്കം കൂട്ടുന്നു. റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും വളരെ കുറവാണ്.ഇത് മൂലം ഇവിടെ  ലഹരിസംഘങ്ങൾ താവളമുറപ്പിക്കുന്നു.പ്രധാന റോഡുകളിലെ പരിശോധന ഒഴിവാക്കി തീരദേശ റോഡുകളും മറ്റ്. ഊടുവഴികൾ വഴിയുമാണ് ഇവരുടെ സഞ്ചാരം ഇടറോഡുകളിൽ പരിശോധനകൾ തീരെയില്ല. രാത്രിയിൽ ബൈക്കുകളിലും സ്കൂട്ടറുകളിലുമാണ് 
ഇത്തരം കച്ചവടക്കാർ യാത്ര ചെയ്യുന്നത്.
ലഹരി ഉപയോഗിക്കാനും ചെറുപൊതികളിലാക്കിയുള്ള 
ലഹരി വിൽപനയും എല്ലാം പരസ്യമായാണ് നടത്തുന്നത് ഇടറോഡുകളിൽ തമ്പടിക്കുന്ന ഇവർ കാൽനട യാത്രക്കാർക്കും സ്ത്രീകൾക്കും ശല്യമായി തീർന്നിരിക്കയാണ്.
.ലഹരി ഉപയോഗിക്കാൻ വേണ്ടി ഇത്തരം സംഘങ്ങൾ മോഷണങ്ങൾ നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 
സംഘങ്ങളുടെ ആക്രമണങ്ങളെ പേടിച്ച് ഇവർക്കെതിരെ രൂപീകരിച്ച ഒട്ടേറെ കൂട്ടായ്മ‌കൾ വരെ പ്രവർത്തിക്കാത്ത അവസ്ഥയാണിപ്പോൾ.രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിങ് കാര്യമായി ഇല്ലാത്തതും ലഹരി സംഘങ്ങളെ ചെറുക്കാനായി ബന്ധപ്പെട്ടവർ ആരും മുന്നോട്ടു വരാത്തതും മൂലം ഈ അവസരം മുതലാക്കിയാണ് ഇവർ ഇടറോഡുകളിലും ഒഴിഞ്ഞ പറമ്പുകളിലുമെത്തി ലഹരി ഉപയോഗിച്ച് അഴിഞ്ഞാടുന്നത്.




ഓപ്പറേഷൻ തുഫാൻ ചിറക്കരയിൽ വൻ എം ഡി എം എ വേട്ട മൊത്തകച്ചവടക്കാരൻ അറസ്റ്റിൽ

ഓപ്പറേഷൻ തുഫാൻ 
ചിറക്കരയിൽ വൻ എം ഡി എം എ വേട്ട മൊത്തകച്ചവടക്കാരൻ അറസ്റ്റിൽ 

ചാത്തന്നൂർ : ചിറക്കരയിൽ വൻ എം ഡി എം എ വേട്ട 52 ഗ്രാമുമായി മൊത്തകച്ചവടക്കാരൻ അറസ്റ്റിൽ 
ചിറക്കരത്താഴം രാഹുൽ നിവാസിൽ രാജന്റെ മകൻ രാഹുൽ(32)നെയാണ് പാരിപ്പള്ളി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വീട്ടിൽ നിന്നും കൈലിയിൽ ചുരുട്ടികെട്ടിയനിലയിൽ 
രാഹുൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ ഇന്നലെ രാത്രി 
7.45ന് ചിറക്കര വാഴവിള ജങ്ഷനിൽ നിന്നും ചിറക്കര താഴം പോകുന്ന വഴിയിൽ സ്വന്തം വീടിന് സമീപം ഫോൺ വിളിച്ച
കസ്റ്റമറെ കാത്തുനിൽക്കുന്നതിനിടയാണ് 
റോഡിൽ 
വച്ച് രാഹുലിനെ ഡാൻസാഫ് സംഘം സാഹസീകമായി പിടികൂടുകയായിരുന്നു.ദീർഘനാളായി കഞ്ചാവും രാസലഹരിയും കച്ചവടം നടത്തി വന്ന രാഹുൽ ആദ്യമായാണ് പോലിസ് പിടിയിലാവുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ കച്ചവടക്കാരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാഹുലിൽ പോലിസ് എത്തിചേരുന്നത്.ജില്ലയിലെ പ്രധാന രാസലഹരി വ്യാപാരിയായ രാഹുലിന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത എം.ഡി.എം.എക്ക് വിപണിയിൽ 
രണ്ടര ലക്ഷത്തോളം രൂപ വിലവരും. 
കിളികൊല്ലൂർ, മയ്യനാട്, ചാത്തന്നൂർ, കണ്ണനല്ലൂർ, പാരിപ്പള്ളി, കണ്ണനല്ലൂർ മേഖലകളിലും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കാറിലും 
ബസിൽ യാത്രക്കാരനായും ഇരുചക്രവാഹനങ്ങളിലും 
സഞ്ചരിച്ചായിരുന്നു പ്രതിയുടെ ലഹരി വിൽപന.ബാംഗ്ലൂരിൽ നിന്നുള്ള ഇടനിലക്കാർ മുഖേനയാണ് ഇവർ ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചിരുന്നത് എന്നാണ് 
രാഹുൽ പൊലീസിന് മൊഴി നൽകിയത്. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘവുമായി ബന്ധമുള്ളയാളാണ് 
ആണ് രാഹുൽ എന്ന് പൊലീസ് സംശയിക്കുന്നതായി പറഞ്ഞു.പാരിപ്പള്ളി പോലിസ് കേസെടുത്ത് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും 
'ഓപറേഷൻ തൂഫാൻ' ലഹരിവേട്ടയുടെ ഭാഗമായി  അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. 
സിറ്റി ഡാന്‍സാഫ് എസ്.ഐമാരായ പി.സി.ശശിസേനന്‍, ജി.ഗോപകുമാര്‍, ബൈജു പി.ജെറോം, ഹരിലാല്‍, എ.എസ്.ഐമാരായ സുനില്‍കുമാര്‍, എസ്.സജു,കെ.സീനു,ജി.മനു, എസ്.സി.പി സി.അനൂപ്, സി.പി.ഒ ദിലീപ് റോയ്, പാരിപ്പളളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത് 


Saturday, 11 July 2026

ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ രാജ്യാന്തര അന്വേഷണം അനിവാര്യം - കെ പി ശശികലടീച്ചർ

....
ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ രാജ്യാന്തര അന്വേഷണം അനിവാര്യം - കെ പി ശശികലടീച്ചർ 

@ ഉസ്ബെക്കിസ്ഥാനിലെ മെഡിക്കൽകോളേജിന്റെ നടത്തിപ്പിൽ ദുരൂഹതയുണ്ട് 

കൊട്ടിയം :ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ രാജ്യാന്തര അന്വേഷണം അനിവാര്യമാണെന്ന് കെ പി ശശികലടീച്ചർ ആവശ്യപ്പെട്ടു. ഹിന്ദു ഏകത സാംസ്കാരിക സമിതി തൃക്കോവിൽവട്ടം പഞ്ചായത്ത്‌ സമിതിയുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ.പി 
ശശികല ടീച്ചർ. ലാംപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു എന്ന രീതിയിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിലാകമാനം ഗുരുതരമായ ചതവുകളും, മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബവും കേരളത്തിലെ ഹിന്ദുസമൂഹവും 
ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ അതീവ ഗൗരവത്തോടെ അന്വേഷിക്കപ്പെടണം.അതിക്രൂരമായ മർദ്ദനവും പീഡനവും ഏറ്റാണ് സാവരിയ ഈ ലോകത്തോട് വിടപറഞ്ഞത്. ശരീരത്തിൻ്റെ ഓരോ ഇഞ്ചും മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സാദറുൽ അനാമിൻ്റെ മർദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. ഹൃദയം ഉള്ള ഒരാൾക്കും ആ ചിത്രങ്ങൾ കണ്ടിരിക്കാൻ ആവില്ല. പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ല കൊലപാതകം എന്ന് ഉറപ്പാണ്. മതം മാറാൻ ആവശ്യപ്പെട്ടായിരുന്നു ഈ മർദ്ദനം എന്നത് ഏറെ ഗുരുതരമാണ്. മാത്രവുമല്ല കൊലപാതകത്തിന് പിന്നിൽ വേറെയും ശക്തികൾ ഉണ്ട്. കേസ് ഒത്തുതീർപ്പാക്കണം
കൊലപാതകത്തിന് പിന്നിൽ വേറെയും ശക്തികൾ ഉണ്ട്. കേസ് ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഉസ്ബെക്കിസ്ഥാൻകാരായ ചിലയാളുകൾ ബന്ധുവിനെ സമീപിച്ചത് ഈ സംശയം ബലപ്പെടുത്തുന്നു. അനാമിൻ്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും വേണം. മാത്രവുമല്ല മർദ്ദനത്തിന് ഉപയോഗിച്ച ലാപ്ടോപ് കസ്റ്റഡിയിൽ എടുക്കാൻ പോലും ഉസ്ബക് പൊലീസ് തയ്യാറായിട്ടുമില്ല തെളിവുകൾ നശിപ്പിച്ചിരിക്കുന്നു, മരണസമയം ഇട്ടിരുന്ന ഡ്രസുകൾ കഴുകി നാട്ടിലേക്ക് അയച്ചു.
കൊലപാതകിയുടെ മാതാവ് നിരവധി തവണ മരിച്ച പെൺകുട്ടിയെ വിളിച്ചിരിക്കുന്നു ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണ്. കോളേജിനെ കുറിച്ചും ഏജൻസികളെ കുറിച്ചും അന്വേഷിക്കണം കോളേജിന്റെ വിവിധ പരസ്യങ്ങളിൽ പണക്കാട് തങ്ങളുടെ ചിത്രമുണ്ട് കേരളത്തിന്റെ പല സ്ഥലങ്ങളിലും പല രീതിയിൽ പരസ്യം നൽകിയിരിക്കുന്നു മെഡിക്കൽ വിദ്യാഭ്യാസത്തിന് എത്തുന്ന ഹിന്ദുക്കളായ വിദ്യാർത്ഥി മതം മാറ്റാനുള്ള കേന്ദ്രങ്ങളായി വിദേശപഠനത്തിനായുള്ള കോളേജുകൾ ഉപയോഗിക്കുന്നതായി അന്വേഷണം അനിവാര്യമാണ് എന്നും കെ പി.ശശികലടീച്ചർ പറഞ്ഞു. ആർ എസ് ഭാസ്കരനുണ്ണി അധ്യക്ഷത വഹിച്ചു 
ബി.ബി. ഗോപകുമാർ എം എൽ എ 
പഠനോപകരണങ്ങൾ വിതരണം ചെയ്തു കൊട്ടിയം നഗർ സംഘചാലക് രാജീവ്‌ സംസാരിച്ചു അനിൽ മേലേവിള സ്വാഗതവും ഉണ്ണി. ബി നന്ദിയും പറഞ്ഞു 
ഫോട്ടോ :ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ 
ഹിന്ദു ഏകത സാംസ്കാരിക സമിതി ഉദ്ഘാടനം ചെയ്യുന്നു 

Friday, 10 July 2026

പിറവന്തൂരിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി പ്രക്ഷോഭവുമായി ബിജെപി

പിറവന്തൂരിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി പ്രക്ഷോഭവുമായി ബിജെപി 

പത്തനാപുരം: പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഹൈമാസ്റ്റ്, മിനിമമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബിജെപി പിറവന്തൂർ പഞ്ചായത്ത് സമിതി 
പിറവന്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗവും ഭരണസിരാകേന്ദ്രവുമായ അലിമുക്കിൽ തന്നെയാണ് ഈ ദുരവസ്ഥ ഏറ്റവും രൂക്ഷമായിരിക്കുന്നത്. പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന അലിമുക്ക് ജംഗ്ഷനിൽ എം.പി, എം.എൽ.എ, മറ്റ് തദ്ദേശ ഭരണ സമിതികൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ മാസങ്ങളായി പൂർണ്ണമായും കണ്ണടച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി വന്നുപോകുന്ന, പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കേന്ദ്രം പോലും രാത്രിയായാൽ പൂർണ്ണമായും ഇരുട്ടിലാകുന്ന അവസ്ഥയാണ്.
​ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സംവിധാനങ്ങൾ സ്വന്തം മൂക്കിനു താഴെ തകർന്നു കിടന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അലിമുക്ക് ഉൾപ്പെടെയുള്ള പ്രധാന ജംഗ്ഷനുകളിൽ വെളിച്ചമില്ലാത്തത് വ്യാപാരികളെയും രാത്രികാല യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്. കൂടാതെ സാമൂഹികവിരുദ്ധരുടെ ശല്യവും ഈ ഭാഗങ്ങളിൽ വർദ്ധിച്ചുവരികയാണ്.
​ജനങ്ങളുടെ നികുതിപ്പണം വകമാറ്റി സ്ഥാപിച്ച ഈ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തി അടിയന്തരമായി പ്രകാശിപ്പിക്കാൻ അധികൃതർ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ബിജെപി
പഞ്ചായത്ത്‌ സമിതി കൺവീനർ 
ചേകം രഞ്ജിത്ത് മുന്നറിയിപ്പ് നൽകി.

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിഹാരം കാണാൻ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിഹാരം കാണാൻ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിഹാരം കാണാൻ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് തേടിയത്. ആശുപത്രിയുടെ വികസനത്തിനായും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായും ബി. ബി. ഗോപകുമാർ എം എൽ എയും എൻ. കെ പ്രേമചന്ദ്രൻ എം പിയും മന്ത്രിയ്ക്ക് മുന്നിൽ മുന്നോട്ട് വച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ
റിപ്പോർട്ട് ആവശ്യപ്പെട്ടത്.തകരാറിലായ 
കേന്ദ്ര ശീതീകരണ  സംവിധാനത്തിനായി 
വിശദമായ റിപ്പോർട്ട് ആണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
നിലവിലുള്ള കേന്ദ്ര ശീതീകരണ  സംവിധാനം പഴക്കം ചെന്നതും ആവർത്തിച്ചുള്ള തകരാറുകൾ മൂലം പൂർണ്ണമായും പ്രവർത്തനരഹിതമായതുമാണെന്ന് ഇത് മൂലം മൂന്ന് രോഗികൾ മരിക്കാൻ ഉണ്ടായ സാഹചര്യം ചൂണ്ടികാണിച്ചപ്പോൾ ആണ് പരിഹാരത്തിനായി വിശദമായ റിപ്പോർട്ട് തേടിയത്. അധ്യാപക  അധ്യാപകേതര, നഴ്‌സിംഗ്, പാരാമെഡിക്കൽ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവിന് പരിഹാരം ഉണ്ടാവും അതിനായി 
പുതിയതും നിലവിലുള്ളതുമായ വാർഡുകളും ചികിത്സാ വിഭാഗങ്ങളും പൂർണ പ്രവർത്തനസജ്ജമാക്കുന്നതിനായി നഴ്‌സിംഗ് ഓഫീസർമാരെയും നിയമിക്കും 
പാരാമെഡിക്കൽ, സാങ്കേതിക, മറ്റ് സഹായ ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുകയും,
പുതിയ തസ്‌തികകൾ സൃഷ്ട‌ിച്ച് അനുവദിക്കുകയും ചെയ്യും 
2021-ൽ സർക്കാർ മെഡിക്കൽ കോളേജ്, കൊല്ലത്തിനായി ട്രോമ കെയർ ബ്ലോക്ക് നിർമ്മാണ പദ്ധതി അംഗീകരിച്ച് , 
മുൻ സർക്കാർ വാഗ്ദാനം നൽകി തറകല്ലിടിൽ നടത്തിയ  ട്രോമ കെയർ ബ്ലോക്ക് പദ്ധതി പുനരുജ്ജീവിപ്പിക്കും 
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും 
സർക്കാർ മെഡിക്കൽ കോളേജ്, കൊല്ലത്തെ പൊതുമരാമത്ത് 
ആസ്‌തിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി സ്വീകരിക്കും.പുതിയ ആശുപത്രി ബ്ലോക്കുകൾ, അക്കാദമിക് കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഗവേഷണ കേന്ദ്രങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഭാവി വികസന പദ്ധതികൾക്കായി സമീപ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 
ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഭരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സജീവമായ ആശുപത്രി വികസന സമിതി
ആശുപത്രി വികസന സമിതി  പുനഃസംഘടിപ്പിക്കും സ്ഥിരം കാർഡിയോളജിസ്റ്റിനെ നിയമിച്ചു കൊണ്ട് 
 കാത്ത് ലാബിൻ്റെ പൂർണമായ ഉപയോഗവും തടസ്സമില്ലാത്ത പ്രവർത്തനവും സാധ്യമാക്കും.
ട്രോമയും
അടിയന്തര രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അൾട്രാസൗണ്ട്
( യു എസ് ജി), സി ടി സ്കാൻ സൗകര്യം
സാങ്കേതിക ജീവനക്കാരെയും ഉൾപ്പെടുത്തി മൂന്ന് മാസത്തിനകം പ്രവർത്തന സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു 
എൻ. കെ. പ്രേമചന്ദ്രൻ എം പി, ബി. ബി. ഗോപകുമാർ എം എൽ എ
ജില്ലാ ക്‌ളക്ടർ, ഡി എം ഒ, മെഡിക്കൽ കോളേജ് സൂപ്രണ്ട് തുടങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.

വിമാനത്തിൽ അസുഖബാധിതയായ യാത്രകാരിക്ക് വൈദ്യസഹായം നൽകി പൂജ മാതൃകയായി.


വിമാനത്തിൽ അസുഖബാധിതയായ യാത്രകാരിക്ക് വൈദ്യസഹായം നൽകി പൂജ മാതൃകയായി.

പരവൂർ: വിമാനത്തിൽ അസുഖബാധിതയായ യാത്രകാരിക്ക് വൈദ്യസഹായം നൽകി പൂജ മാതൃകയായി. ഇന്നലെ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. 
യുഎഇയിലെ റാസൽഖൈമ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന  കലയ്ക്കോട് സ്വദേശിനിയായ പൂജ ലീവിന് 
ദുബായ് എയർപോർട്ടിൽ 
നാട്ടിലേക്ക് മടങ്ങുമ്പോൾ 
വിമാനം പറന്നുയർന്ന് അല്പം കഴിഞ്ഞപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടിയുള്ള 
പൈലറ്റിന്റെ അനൗൺസ്മെന്റ് കേട്ടയുടനെ പൂജ ക്യാബിൻ ക്രൂവിന് അരികിലേക്ക് ഓടിയെത്തിയത്.ദുബായിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം 
 നാട്ടിലേക്ക് ഏമർജൻസിയായി മടങ്ങുകയായിരുന്ന ഒരു വനിതാ യാത്രക്കാരിക്ക് വിമാനത്തിനുള്ളിൽ വെച്ച് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും അവർ പൂർണ്ണമായും ബോധം കെടുന്ന അവസ്ഥയിൽ എത്തുകയുമായിരുന്നു. പൂജ ഉടൻ തന്നെ അവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകുകയും അബോധാവസ്ഥയിൽ നിന്നും 
ഉണർത്തി വെള്ളം കൊടുക്കുകയും ചെയ്യൂകയായിരുന്നു തുടർന്ന് 
കടുത്ത ഭയം കാരണം  രോഗി തണുത്തുവിറയ്ക്കാൻ തുടങ്ങിയപ്പോൾ ക്യാബിൻ ക്രൂവിന്റെ സഹായത്തോടെ അവരുടെ കൈകാലുകൾ തിരുമ്മി 
ശരീരത്തിന് ചൂട് പകർന്ന് നൽകി 
 മാനസികമായി ധൈര്യം പകർന്നു നൽകി പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരികയും 
യാത്രാക്കാരിയുടെ രോഗാവസ്ഥ 
 കണ്ട് വിമാനം മറ്റേതെങ്കിലും വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കണോ എന്ന് ക്യാബിൻ ക്രൂ ആശങ്കപ്പെട്ടെങ്കിലും തന്റെ പ്രൊഫഷണൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൂജ ധൈര്യപൂർവ്വം അതിന്റെ ആവശ്യമില്ലെന്ന് നിർദ്ദേശിക്കുകയായിരുന്നു ..
വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെയുള്ള മണിക്കൂറുകളിൽ പൂർണ്ണമായചികിത്സ നൽകി തിരുവനന്തപുരം 
വിമാനതാവളത്തിൽ നിന്നും രോഗിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോൾ 
വിമാനത്തിനുള്ളിൽ വെച്ച് തന്നെ താങ്ക്സ് കാർഡ് സമ്മാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും പൂജയെ  ആദരിച്ചു. സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് സഹയാത്രികയുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന പൂജ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആണ്. തന്റെ പ്രോഫഷണലിൽ ഒരാൾക്ക് അതും ആകാശത്തിൽ വച്ച് തന്നെ തന്റെ പ്രോഫഷനിൽ നിന്ന് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കലയ്ക്കോട് താമര 
ഇടവിളവീട്ടിൽ പൂജ കുടുംബസമേതം റാസൽഖൈമയിലാണ് താമസം 

പഴയ ദേശീയപാത കയ്യേറി കച്ചവടം :കളക്ടറുടെ നിർദ്ദേശപ്രകാരം ഒഴിപ്പിക്കാൻ എത്തിയകോർപ്പറേഷൻ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു.


 മേവറം -കൊല്ലം റോഡിൽ റോഡ് കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞു.

കൊട്ടിയം : മേവറം -കൊല്ലം റോഡിൽ റോഡ് കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞു. പഴയ ദേശീയപാതയുടെ 
ഭാഗമായിരുന്ന മേവറം -കൊല്ലം റോഡിൽ
വശങ്ങൾ കയ്യേറി ഷെഡുകൾ കെട്ടിയും അല്ലാതെയും കച്ചവടം നടത്തുന്നവരെ 
കളക്ടറുടെ നിർദ്ദേശപ്രകാരം ഒഴിപ്പിക്കാൻ പോലീസുമായി എത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥ സംഘത്തെയാണ് കച്ചവടക്കാരും യൂണിയൻ നേതാക്കളും ചേർന്ന് തടഞ്ഞത്.ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയതോടെ ഓടികൂടിയ വഴിയോര കച്ചവടക്കാർ ഇടതുവലത് രാക്ഷ്ട്രീയക്കാരുടെ പിന്തുണയോടെ പ്രതിക്ഷേധമുയർത്തി.തുടർന്ന് 
പ്രതിഷേധം കനത്തതോടെ ഒഴിപ്പിക്കാൻ നടപടികളിൽ നിന്നും ഉദ്യോഗസ്ഥ സംഘം പിൻവാങ്ങി. മതിയായ പോലീസ് ഇല്ലാത്തതിനാലാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കൽ ഒഴിവാക്കി മടങ്ങിയത്.അടുത്ത ദിവസം കൂടുതൽ പോലീസുമായി എത്തി റോഡ് കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുവാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.കാവനാട് - മേവറം പഴയ ദേശീയപാതയിൽ പഴയാറ്റിൻകുഴിയിലാണ്
ഇന്നലെ രാവിലെ കോർപ്പറേഷന്റെ വടക്കേവിള, ഇരവിപുരം സോണലുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിൽ റോഡ് കയ്യേറിയുള്ള കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ എത്തിയത്.  ഒരാഴ്ച മുൻപ് 
ഇവിടെ ഉണ്ടായിരുന്ന കുറച്ചു കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു ഇവർ വീണ്ടും വന്ന് കച്ചവടം ചെയ്യാൻ തുടങ്ങിയതോടെ 
മുഴുവൻ പേരെയും ഒഴിപ്പിക്കണമെന്ന കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് ഇന്നലെ രാവിലെഉദ്യോഗസ്ഥ സംഘം എത്തിയത്.തുടർന്ന് ഇടത് നേതാക്കളുടെ നേതൃത്വത്തിൽ തടയുകയായിരുന്നു.
വിവരമറിഞ്ഞ് ഇരവിപുരം പോലീസും കൺട്രോൾ റൂം പോലീസും സ്ഥലത്തെത്തിയെങ്കിലും കച്ചവടക്കാർ ആളിനെ കൂട്ടി പ്രതിഷേധം കനപ്പിച്ചതോടെ 
കൂടുതൽ പോലീസ് ഇല്ലാത്തതിനാൽ ഒഴിപ്പിക്കൽ നടപടികൾ മതിയാക്കി 
 പോവുകയായിരുന്നു.ഗവർണറുടെ സന്ദർശനവും പോലീസിന്റെ ലഭ്യത കുറവുമൂലമാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കാൻ നടപടികളിൽ നിന്നും പിന്മാറിയത്.കൂടുതൽ പോലീസുമായി എത്തി അടുത്ത ദിവസം ഒഴിപ്പിക്കൽ നടപടികൾ തുടരാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുള്ളത്.   
ഫോട്ടോ : റോഡ് കയ്യേറികച്ചവടം നടത്തുന്ന വരെഒഴിപ്പിക്കാൻ എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞതിനെ തുടർന്ന് പോലീസുമായി ചർച്ച നടത്തുന്നു

പകർച്ചരോഗ പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വിഭാഗം വീഴ്‌ച വരുത്തിയതോടെ പനിയുൾപ്പെടെയുള്ള പകർച്ച രോഗങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു.

കൊല്ലം : പകർച്ചരോഗ പ്രതിരോധ പ്രവർത്തനത്തിൽ ജില്ലയിലെ 
ആരോഗ്യ വിഭാഗം വീഴ്‌ച വരുത്തിയതോടെ പനിയുൾപ്പെടെയുള്ള പകർച്ച രോഗങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ 
മെല്ലെപോയത് മൂലമാണ് . ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല,മലബനി, ഇൻഫ്ലുവെൻസ തുടങ്ങിയവ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജില്ലയിൽ
ഈ മാസം ഇതുവരെ അയ്യായിരത്തോളം 
 പേരാണ് വിവിധ
സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയത് ഇതിൽ കൂടുതലും കുട്ടികളാണ്  ഇതിൽ, 65ഓളം 
 പേർക്ക് കൂടുതൽ വിദഗ്‌ധ ചികിത്സ ആവശ്യമായതിനാൽ തിരുവനന്തപുരം 
പാരിപ്പള്ളി മെഡിക്കൽ കോളേജ് 
ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്വകാര്യ
ആശുപത്രികളിലും നിരവധി പേർ ചികിത്സ
തേടിയിട്ടുണ്ട് ഇവരുടെ കണക്ക് ലഭ്യമല്ല എന്നിരിക്കെ ജില്ലയിൽ പ്രതിദിനം ചികിത്സ
തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് 800മുതൽ 1000 വരെയാണ് ഇപ്പോൾ 
പ്രതിദിന കണക്ക് ചില ദിവസങ്ങളിൽ ആയിരം കടക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു.
 ജൂലൈ എട്ടിന്  
 ചികിത്സതേടിയവരുടെ
എണ്ണം 830 ആണ്. ഷിഗല്ല, എലിപ്പനി,
എച്ച് വൺ - എൻവൺ കൂടാതെ 
മഞ്ഞപ്പിത്തവും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്  മയ്യനാട് - പരവൂർ - കൊല്ലം തീരദേശ മേഖലയിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിൽ 250ഓളം പേര് 
ഡെങ്കിപ്പനി ലക്ഷണങ്ങളുമായി
ചികിത്സതേടിയത്. ഇതിൽ നൂറോളം 
 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 
 പരവൂർ  മേഖലയിൽ മാത്രം നിരവധി പേർക്കാണ് ഡങ്കിപ്പനി സ്ഥിതീകരിച്ചത്.
എലിപ്പനിയും,  ഇൻഫ്ലുവൻസയും
ബാധിച്ചവർ ഉണ്ട്. 
മഴക്കാല മുന്നൊരുക്കങ്ങൾ പാളിയ കൊല്ലം കോർപ്പറേഷനിലാണ് ഇത്തരം കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌തത്‌. 
 രണ്ടാമത് പരവൂർ മുൻസിപ്പൽ ഏരിയയിലും  എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.  ഇൻഫ്ലുവൻസയും ജില്ലയിൽ ദിനവും 
റിപ്പോർട്ട് ചെയ്യുന്നുണ്ട് ഇ വർഷം ഇത് വരെ 
  ജില്ലയിൽ ഇതുവരെ 19 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലമാണ് ജില്ലയിൽ ഇത്രയധികം പേർ ഷിഗല്ല ബാധിതരായത്. 
ഈ മാസം കഴിഞ്ഞ 9 ദിവസത്തിനിടയിൽ 
മാത്രം പനി ബാധിച്ച് പതിനായിരത്തോളം 
 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ ഒപിയിൽ ചികിത്സതേടിയെത്തിയവരിൽ 
മുവ്വായിരത്തോളം പേർക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു.  സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്. മലമ്പനിബാധിതരുടെ എണ്ണവും ജില്ലയിൽ കൂടുകയാണ് കഴിഞ്ഞ
ഒരാഴ്‌ചയ്ക്കിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മലമ്പനി ബാധിതരായത്. പ്ലാസ്മോഡിയം ഫാൽസിപാറം വിഭാഗത്തിലുള്ള മലമ്പനിയാണ് ഇവരെ ബാധിച്ചിരിക്കുന്നത്. പ്ലാസ്മോഡിയം പാരസൈറ്റുകൾ പരത്തുന്ന മലമ്പനി (മലേറിയ) മരണത്തിന് ഇടയാക്കുന്നതാണ്. പ്ലാസ്മോഡിയം വൈവാക്സ‌്, പ്ലാസ്മോഡിയം ഫാൽസിപാറം, പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം ഒവേയിൽ എന്നിങ്ങനെ നാല് തരം മലമ്പനികളുണ്ട്. ഇതിൽ ആദ്യ രണ്ടുവിഭാഗം മാത്രമാണ് ജില്ലയിലുള്ളത് 

 @ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ കൊല്ലം 
 കോർപറേഷൻ ഭരണസമിതിക്കുണ്ടായ വീഴ്‌ചയാണ് പകർച്ചവ്യാധി പകരാൻ കാരണം..ഡെങ്കിപ്പനിയും പനിയും വ്യാപകമായപ്പോൾ മാത്രമാണ് കോർപറേഷൻ ശുചീകരണ പ്രവർത്തനങ്ങളാരംഭിച്ചത്. 
അപ്പോഴേക്കും കോർപറേഷൻ ഡെങ്കിപ്പനിയുടെയും പനിയുടെയും കേന്ദ്രമായി മാറി 

@ സർക്കാർ ആശുപത്രികളിൽ 
ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നില്ല. 

ജില്ലയിൽ വ്യാപകമായി പടർന്നു പിടിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നില്ല. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നാണ് ഇല്ലാത്തത്. രക്തസമ്മർദത്തിന് ടെൽമിസാർട്ടൻ എന്ന മരുന്നാണ് നൽകിയിരുന്നത്. സർക്കാർ ആശുപത്രിയിലേക്ക് ഈ മരുന്നിന്റെ വിതരണം കുറഞ്ഞതോടെ ടെൽമിസാർട്ടന് പകരം അമലോഡിപ്പിൻ രോഗികൾക്ക് നൽകാൻ ആശുപത്രികൾ നിർബന്ധിതരായി. ഇപ്പോഴിതും ലഭിക്കാത്ത സാഹചര്യമാണ്. രക്തത്തിലെ അമിതമായ കൊളസ്ട്രോൾ കുറയ്ക്കാനും പക്ഷാഘാതം, ഹൃദയാഘാതം എന്നിവ തടയാനും ഉപയോഗിക്കുന്ന അറ്റോർവാസ്റ്റാറ്റിൻ, ഗ്യാസ്ട്രബിളിന് നൽകുന്ന റാൻടെക്, ഗർഭിണികൾക്ക് നൽകുന്ന കാൽസ്യം, അയൺ ഗുളികൾ, കുട്ടികൾക്കുള്ള അയൺ സിറപ്പ് എന്നിവയും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല.

സിപിഎം പ്രതിക്ഷേധത്തെ അവഗണിച്ചു കൊല്ലം - മേവറം പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു

സിപിഎം പ്രതിക്ഷേധത്തെ അവഗണിച്ചു 
കൊല്ലം - മേവറം പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു 

കൊട്ടിയം : സിപിഎം പ്രതിക്ഷേധത്തെ അവഗണിച്ചു കൊല്ലം - മേവറം പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു. വൻ പോലീസ് 
സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയാണ് ഒഴിപ്പിച്ചത്. ഉദ്യോഗസ്ഥർ എത്തുന്നത് അറിഞ്ഞു 
ഒഴിപ്പിക്കൽ തടയാൻ എത്തിയ സി ഐ ടി യു - സിപിഎം നേതാക്കളെ 
 കസ്റ്റഡിയിൽ എടുത്ത ശേഷമാണ് കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങിയത് 
പഴയ ദേശീയപാതയിൽ കൊല്ലം മുതൽ 
മേവറം വരെയുള്ള ഭാഗത്ത് വർഷങ്ങളായി 
റോഡ് കയ്യേറി കച്ചവടം നടത്തിയിരുന്ന കച്ചവടക്കാരാണ് ഇവർ. റോഡ് കോൺക്രീറ്റ് ചെയ്തും കടകൾ പോലെ കെട്ടിയും സംഘടിതമായാണ് സിപിഎം പിന്തുണയോടെ ഇവർ കച്ചവടം നടത്തി വന്നത്.കഴിഞ്ഞ 
ബുധനാഴ്ച ഇവിടെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി കോർപ്പറേഷൻ അധികൃതർ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന്ഒഴിപ്പിക്കൽ നടപടികൾ ഒഴിവാക്കി ഉദ്യോഗസ്ഥർ തിരികെ പോവുകയായിരുന്നു.ഇന്നലെ 
 രാവിലെ വലിയ പോലീസ് സന്നാഹവുമായി 
കോർപ്പറേഷൻ ഉദ്യോഗസ്ഥർ 
എത്തിയാണ് ഒഴിപ്പിക്കൽ നടത്തിയത്

@ ഒഴിപ്പിക്കൽ നടത്തിയത് സിപിഎം -സി ഐ ടി യു എതിർപ്പ് മറികടന്ന് 

ഒഴിപ്പിക്കൽ നടപടിയുമായി കോർപ്പറേഷൻ അധികൃതർ എത്തിയായിപ്പോൾ 
ഒഴിഞ്ഞു പോകാൻ പറ്റില്ലെന്നുമായിരുന്നു കച്ചവടക്കാരുടെയും സി ഐ ടി യുവിന്റെയും  നിലപാട് തുടർന്ന് 
യൂണിയൻ ഭാരവാഹികളും കച്ചവടക്കാരും 
എതിർപ്പുമായി രംഗത്തെത്തിയതിനെ തുടർന്ന് ബലപ്രയോഗത്തിലൂടെ പോലിസ് 
ഇവരെ ഒഴിവാക്കുകയായിരുന്നു.തുടർന്ന് 
പോലീസ് പിടികൂടിയ ശേഷം വിട്ടയച്ച 
കച്ചവടക്കാർ വീണ്ടും  കോർപ്പറേഷൻ്റെ വടക്കേവിള സോണൽ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഓഫീസ് ഉപരോധിക്കുകയായിരുന്നു 

ഫോട്ടോ : സിഐടിയു നേതൃത്വത്തിൽ വടക്കേവിള സോണൽ ഓഫീസ് ഉപരോധിക്കുന്നു

Monday, 6 July 2026

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

ചാത്തന്നൂർ : കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന 
 ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം 
പൂർത്തിയായി. പ്രധാനമന്ത്രി ആയുഷ്മാ ൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷ ന്റെ കീഴിൽ 50 കിടക്കകളുള്ള പുതിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.
4250 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ നിർമ്മിച്ച  കെട്ടിടത്തിന് 23.75 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിനായി കിറ്റ്കോ യെ ഏൽപിച്ചു. കിറ്റ്കോയുടെ നേതൃത്വത്തിലാണ് നിർമ്മാണപ്രവർത്തികൾ പൂർത്തീകരിച്ചിരിക്കുന്നത് 
നാഷനൽ ഹെൽത്ത് മിഷൻ്റെ വിദഗ്ധസംഘവും പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. കേരളത്തിലെ മികച്ച മെഡിക്കൽ കോളജായി ഉയർ ത്തിക്കൊണ്ടുവരാൻ അടിസ്ഥാനസൗകര്യങ്ങളായ സ്ഥലവും കെട്ടിടങ്ങളുമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിൻ്റെ നിലവിലെ പോരായ്മകൾക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വരുന്നതോടെ ഒരുപരിധിവരെ പരിഹാരമാകുമായി മാറും 

ഇ.എസ്.ഐ കോർപറേഷൻ്റെ കീഴിലായിരു ന്ന മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളജാ യി ഉയർത്തിയതോടെ കൊല്ലം ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരുടെ പ്രതീക്ഷയാണ്.
കോടികൾ ചെലവഴിച്ച് കെട്ടിടവും മറ്റ് അടി സ്ഥാനസൗകര്യങ്ങളും ഒരുക്കിയെങ്കിലും സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തനം പൂർണമാക്കാനുള്ള ന്യൂറോസർജറി ഉൾപ്പെടെ പ്രധാനവിഭാഗങ്ങളും സി.ടി സ്‌കാൻ, റേഡിയോളജി സെന്ററുകളും ആരംഭിച്ചിട്ടില്ലാത്തതു കൊണ്ട് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കു ന്നില്ല.ദേശീയപാതയോട്‌ ചേർന്നുള്ള മെഡിക്കൽ കോളജിൽ റോഡപകടങ്ങൾ സംഭവിച്ചും മറ്റ്അത്യാഹിതങ്ങളെത്തുടർന്നും ദിനംപ്രതി നിര വധി പേരാണ് എത്തുന്നത്. ഇവിടെ സ്കാനിങ്ങിനുള്ള സൗകര്യമില്ലാത്തതും ന്യൂറോ ഡോക്ടറുടെ അഭാവവും കാരണം റഫർ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വിടുകയാണ് പതിവ് ഇതിനെല്ലാം ഒരു പരിധി വരെ കൃട്ടിക്കൽ കെയർ യൂണിറ്റ് എത്തുമ്പോൾ പരിഹാരമാകും.
ഫോട്ടോ :നിർമ്മാണം പൂർത്തിയായ കൃട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം 
.