@: പാമ്പുറം- ഐ.ഒ.സി റോഡിൽ കാൽ നടയാത്ര ദുരിതപൂർണ്ണo .
ചാത്തന്നൂർ : പാരിള്ളി സർക്കാർ മെഡിക്കൽ കോളേജിലെ മാലിന്യവും മലിന ജലവും മഴക്കാലമായാൽ ഒഴുകി റോഡിൽ കെട്ടികിടക്കുന്നു.
പാരിപ്പള്ളി പാമ്പുറം - ഐ ഒ സി റോഡിലാണ് മലിന ജലം കെട്ടികിടക്കുന്നത്.
ഇത് കാൽ നടയാത്ര പോലും ദുരിതപൂർണ്ണമായിരിക്കുന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാരിപ്പള്ളി ബോട്ടിലിങ് പ്ലാന്റിലേ നൂറിലെ ഉദ്യോഗസ്ഥരും , ജീവനക്കാരും,,
നിരവധി സ്കൂളിലെ വിദ്യാർത്ഥികളും ഉൾപ്പെടെ പാമ്പുറം, മൈലവിള ഭാഗത്തുള്ളവർക്ക്
കുറഞ ദൂരത്തിൽ പാരിപ്പള്ളി-പരവൂർ റോഡിലെത്താനുള്ള ഏക മർഗ്ഗമാണിത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതിലിൽ ഉണ്ടാക്കിയ വലിയ ദ്വാരത്തിലൂടെയാണ് മലിന ജലം റോഡിൽ ഇറങ്ങി കെട്ടിക്കിടക്കുന്നത്.
റോഡിൽ കെട്ടി നിൽക്കുന്ന ചെളിയും വെള്ളവും ഒഴുകി പോകുവാൻ വർഷങ്ങൾക്ക് മുൻപ് വരെ ഇവിടെ ഓടയും ചാലും ഉണ്ടായിരുന്നതായും. ഇത് വഴിയാണ് മുൻ കാലങ്ങളിൽ റോഡിലെ മഴവെള്ളം ഒഴുകി പോയിരുന്നതെന്നും നാട്ടുകാർ പറയുന്നു.ഓടയും ചാലും സ്വകാര്യ വ്യക്തി പുരയിടം
രൂപമാറ്റം വരുത്തിയതോടെ ഇല്ലാതായെന്നും നാട്ടുകാർ ആരോപിച്ചു. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗം റോഡ് പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്.
ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അടിഭാഗം തട്ടി കേടുപാടുകൾ സംഭവിക്കാതെ ഈ റോഡിൽ കൂടി വാഹനങ്ങൾക്ക്
സഞ്ചരിക്കാൻ പറ്റാതെയായി.
മഴക്കാലത്ത് മെഡിക്കൽ കോളേജ് വളപ്പിൽ നിന്നും ഒഴുകിവരുന്ന
അസഹ്യമായ ദുർഗന്ധം വമിക്കുന്ന മലിന ജലം കെട്ടിക്കിടക്കുന്നത് കൊണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ യുള്ളവരുടെ കാൽ നടയാത്ര
പോലും ദുരിതപൂർണ്ണമാണ്.
റോഡിൽ കലുങ്ക് നിർമ്മിക്കാനും റോഡിലെ
വെള്ളം ഒഴുക്കി വീടുവാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നൽകിയെങ്കിലും യാതൊരു പ്രയോജനം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
സർക്കാർ മെഡിക്കൽ കോളേജിലെ മലിനജലവും, മാലിന്യങ്ങളും മഴക്കാലത്ത് റോഡിലേക്ക് ഒഴുകി വരുന്നത് തടയുന്നതിനും , ഇവ ആശുപത്രി വളപ്പിൽ തന്നെ സംസ്കരിക്കുന്നതിനും
അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
No comments:
Post a Comment