ഇപോസ് മെഷീന് അടിക്കടി തകരാറിലാവുന്നതോടെ റേഷന്‍ വിതരണം അവതാളത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി പ്രവര്‍ത്തനം ഭാഗികമെന്ന് റേഷന്‍ വ്യാപാരികള്‍. ഒടിപി ഉപയോഗിച്ചുള്ള റേഷന്‍ വിതരണവും ഫലപ്രദമല്ല.കഴിഞ്ഞ
തിങ്കൾ ചൊവ്വ ദിവസങ്ങളിൽ
പൂർണമായും നിലച്ച സംവിധാനം ബുധനാഴ്ചയും വ്യാഴാഴ്ചയും
നില അൽപം മെച്ചപ്പെട്ടെങ്കിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും പൂർണ്ണമായും തടസപ്പെട്ടുവെന്ന്
റേഷൻകടയുടമകൾ പറഞ്ഞു.ഇന്ന് ശരിയാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
നിലവിൽ വിവരങ്ങൾ തെളിയാൻ ഒരുതവണ മെഷിനിൽ വിരൽ വെക്കുന്നതിന് പലർക്കും അഞ്ചും ആറും തവണ വിരൽ
അമർത്തേണ്ട സ്ഥിതിയാണ്. സംവിധാനം തകരാറിലായതോടെ പലരും കാത്തുനിന്ന് മടേങ്ങണ്ടിവരുന്നു. സോഫ്റ്റ്വേർ തകരാറിനും റേഷൻകടയുടമകളാണ് നാട്ടുകാരുടെ വഴക്ക് കേൾക്കുന്നത്.
@ നാലുമാസം മുൻപ് വരെ മൂന്നും നാലും കിലോവരെ ലഭിച്ചിരുന്ന ആട്ട ഇപ്പോൾ തീർത്തും കിട്ടാനില്ല. നീല, വെള്ള കാർഡ് ഉടമകൾക്കാണ് നാലുമാസമായി ആട്ട ലഭിക്കാത്തത്. ആളുകൾ കൂടുതലായി ആവശ്യപ്പെടുന്ന പുഴുക്കലരിയുടെ ലഭ്യതക്കുറവും റേഷൻകട ഉടമകളെ കഷ്ടത്തിലാക്കുന്നു. പുഴുക്കലരിയും പച്ചരിയും തമ്മിലുള്ള വിതരണ അനുപാതം മാറ്റണമെന്നാണ് കാർഡ് ഉടമകൾ ആവശ്യപ്പെടുന്നത്.
No comments:
Post a Comment