Saturday, 19 November 2022

ജീവിതം എന്നത് വേഷപകർച്ചയാണ്.. നാമറിയാതെ ആടുന്ന നാടകമാണ്

കരഞ്ഞു കൊണ്ട് ജനിക്കുകയും കരയിച്ചു കൊണ്ട് മരിക്കുകയും ചെയ്യുന്ന  ..നാമറിയാതെ നടക്കുന്ന ജനന മരണങ്ങൾക്കിടയിലെ രംഗവേദിയിൽ നടക്കുന്ന  വേഷ പകർച്ഛകളാണ് ജീവിതം....
  നിയതി നിയോഗിക്കുന്ന  വേഷങ്ങൾ ചെയ്തേ തീരു..
 മാറ്റമില്ലാത്ത നിയമമാണ് ജീവിതം...

        ബാല്യം കൗമാരം യൗവനം വാർദ്ധക്യം..
  ഇതാണ് ജീവിതത്തിൻ്റെ വേദികൾ...
   മകനായി സഹോദരനായി ഭർത്താവായി അച്ഛനായി..അപ്പുപ്പനായി  നടനും..!!!
   മകളായി സഹോദരിയായി ഭാര്യയായി അമ്മയായി  ..അമ്മായിയമ്മയായി അമ്മുമ്മയായി നടിയും  ജീവിത വേഷങ്ങൾ ആടി തീർക്കുന്നു...
 ബന്ധങ്ങളിൽ ഉള്ള ബന്ധ ബന്ധനങ്ങൾ വേറെയും ആടി തെളിയേണ്ടതുണ്ട്..
   
      ഈശ്വരൻ നിയന്ത്രിക്കുന്ന ചരടിലെ പാവകളാണ് നാം...
  ചരടിൻ്റെ രണ്ട് അറ്റവും ഈശ്വരൻ്റെ കയ്യിൽ തന്നെയാണ്..അത് അറിയുന്നവർ ഈശ്വര വിശ്വാസത്തിൽ ആത്മ സുഖം നുകർന്ന് ജീവിക്കുന്നു...

      അല്ലാത്തവർ ദേഹ അഹങ്കാരത്താൽ   താനാണ് എല്ലാം എന്ന ചിന്തയിൽ ജീവിക്കുന്നു..
 നാമില്ലങ്കിലും കാലം പ്രകൃതിയുടെ ..ഈശ്വരൻ്റെ നിയന്ത്രണ നിയമങ്ങൾക്ക് അനുസരിച്ചേ  ചലിക്കൂ...
  അതായത് ഞാനില്ലങ്കിൽ ഒന്നും നടക്കില്ല എന്ന അഹങ്കാരം വേണ്ട..
  നാമില്ലങ്കിൽ നമ്മുടെ സ്ഥാനത്ത് മറ്റൊരാൾ വരും... കാര്യങ്ങൾ നടക്കുകയും ചെയ്യുംഅത് ഈശ്വരനിശ്ചയമാണ്...

         വേഷങ്ങളിൽ കയറി വേഷം കെട്ടുന്ന ചില ജീവിതങ്ങൾ ഉണ്ട്...
  ഒരേ സമയം രണ്ടും മൂന്നും വേഷം ആടുന്നവർ..
  ഈശ്വരൻ അവർക്ക് കരുതി വച്ചിരിക്കുന്നത് മികച്ച അവാർഡ് തന്നെ ആയിരിക്കും..
  നാശത്തിൻ്റെ നരക ജീവിതം...
 ആരൊക്കെ ഉണ്ടായാലും  വിശാലമായ ലോകത്ത് ഒറ്റപ്പെട്ട  കാരാഗൃഹ തുല്യമായ വാസം ശിക്ഷയായി അനുഭവിക്കേണ്ടി വരും...

        ഏതു വേഷം ചെയ്യുമ്പോഴും  ഉടമസ്ഥനെ ..നിയതാവിനെ.. രചയിതാവിനേ അനുസരിക്കുന്ന ...സ്മരിക്കുന്ന മനസ്  ഉണ്ടായാൽ   അവൻ തെറ്റ് കൂടാതെ  കിട്ടിയ വേഷം ചെയ്തു തീർക്കും....
          മേൽ പറഞ്ഞവ എല്ലാം ലൗകീക വേഷങ്ങളാണ്.. 
  അതിൽ നിന്നും മാറി ചരിക്കുന്ന  വേഷ പകർച്ചകൾ വേറെയും ഉണ്ട്... ലൗകികതയുടെ മറു വശം..
 ആത്മീയം.
       ആദ്ധ്യാത്മികതയ്ക്ക്  പല കളറിൽ വേഷങ്ങൾ ഉണ്ട്...
   ആത്മീയതയുടെ വേഷം സത്യത്തിൻ്റെ ..ധർമ്മത്തിൻ്റെ ഈശ്വരീയമായതാണ്..
 പക്ഷേ അതിൽ പോലും ഇരു ഭാവം അഭിനയിക്കുന്ന കള്ള നാണയങ്ങൾ ഉണ്ട് എന്നത് ഈശ്വരനെ പോലും നാണിപ്പിക്കുന്ന  സംഗതിയാണ്...
  അതും ഈശ്വരനിശ്ചയം തന്നെ...
 അധർമ്മം ഉണ്ടെങ്കിലേ ധർമ്മത്തിന് ജോലിയുള്ളൂ..
  അസത്യം ഉണ്ടെങ്കിലേ സത്യത്തിന് ജയിക്കാൻ സാധിക്കു...
  ഇരുട്ട് ഉണ്ടെങ്കിൽ മാത്രമേ വെളിച്ചത്തിന് പ്രസക്തിയുള്ളൂ...

          എല്ലാം നല്ലതായാൽ കാലത്തിൻ്റെ  അനിവാര്യത നഷ്ടമാകും...
  പ്രകൃതിക്കും രംഗങ്ങൾ അതാത് സമയത്ത് അവതരിപ്പിക്കേണ്ടതുണ്ട്...
 വസന്തമായും ഗ്രീഷ്മമായും ശിശിരമായും ....
 മഴയായും വെയിലായും..
 ചൂടായും തണുപ്പായും...
 മനുഷ്യൻ്റെ അത്യാഗ്രഹം കൊണ്ട്  പ്രകൃതിക്ക് പോലും മാറ്റം ഭവിച്ചുകൊണ്ടിരിക്കുന്നൂ..
 അതും ഈശ്വരൻ്റെ ഇച്ഛ...
   ഈശ്വര വിശ്വാസം മുറുകെ പിടിക്കുന്ന ആത്മാവു്കൾക്ക് മറ്റൊരു മാറ്റവും വരികയില്ല...
 ഈശ്വരൻ അവരെ നയിക്കും..
 മോക്ഷപ്രാപ്തി വരെ...
എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..ഏവർക്കും നന്മകൾ നേരുന്നു..നന്ദി..vasantha tk.thrissilery..ഹരേ കൃഷ്ണാ.. ഓം നമഃ ശിവായ...

No comments:

Post a Comment