Saturday, 19 November 2022

ചിറക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു.

ചിറക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു.
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു.
സമാപന സമ്മേളനം ചാത്തന്നൂർ എം എൽ എ  ജി. എസ്സ്. ജയലാൽ ഉത്ഘാടനം ചെയ്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുശീലദേവി അധ്യക്ഷത വഹിച്ചു.
ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്  എൻ. സദാനന്ദൻപിള്ള മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ വച്ചു
ചിറക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. ദേവദാസ്
ചിറക്കര ഗ്രാമപഞ്ചായത്തിലെ കലാ കായിക പ്രതിഭകളെ അനുമോദിച്ചു. 
 സിനോജ് നെടുങ്ങോലം (തിരക്കഥകൃത്ത് ), സുമേഷ് ചാത്തന്നൂർ (സിനിമ  സീരിയൽ തിരക്കഥ കൃത്ത്, ഗാനരചയിതാവ് ), ശ്യാം ചാത്തന്നൂർ (സിനിമ സീരിയൽ കോമഡി താരം ), ശർമ്മ നെടുങ്ങോലം (2022 കോമഡി സ്റ്റാർ ജേതാവ് ), അബി ചാത്തന്നൂർ (സിനി കോമഡി താരം ), കുമാരി ആദിത്യ സാബു (ഗായിക ), ഗീതു മോഹൻദാസ് (ഗായിക ),അനിൽദേവ് നെടുങ്ങോലം ( ഗായകൻ ),കുമാരി സീമ  എം. എസ്സ്, (ജില്ലാ ബഡ്സ് കലോത്സവം നാടോടി നൃത്തം ഒന്നാം സ്ഥാനം ),ശ്രീ ഗിരീഷ് കുമാർ (നാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക്ക് ഗോൾഡ് മേഡലിസ്റ്റ് ), ആദിത്യൻ. ആർ(നാഷണൽ ബോക്സിങ് ഗോൾഡ് മേഡലിസ്റ്റ്,), സനു വി. എസ്സ് (ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യാൻ ), അമലേന്തു എ. ജെ (നാഷണൽ കബഡി താരം ), ബിബിൻ എം എസ്സ് (നാഷണൽ ബോക്സിങ് താരം,തുടങ്ങിയവരെ അനുമോദിച്ചു.
കേരളോത്സവ കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത്‌ അംഗം എ. ആശാദേവിയും കലാമത്സരങ്ങളുടെ സമ്മാനദാനം ജില്ലാപഞ്ചായത്ത് അംഗം ശ്രീജ ഹരീഷും നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. ശകുന്തള,ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ  മിനിമോൾ ജോഷ്,ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  ബി. സുദർശനൻ പിള്ള,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം  സനിതാരാജീവ്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പി.സുചിത്ര ദിലീപ് ഹരിദാസൻ, വിനിത ദിപു, എസ്സ്. ജയകുമാർ, മേരിറോസ്, സജില റ്റി. ആർ, കെ. സുജയ് കുമാർ, എസ്സ്. രജനീഷ്, കെ. സുരേന്ദ്രൻ, എൽ. രാഗിണി, എം. ആർ. രതീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ  സുബി പരമേശ്വരൻ സ്വാഗതവും 
യൂത്ത് കോ കോർഡിനേറ്റർ പി. മനു നന്ദിയും പറഞ്ഞു.
 കേരളോത്സവത്തിൽ ടീം ഇനങ്ങളിൽ ഫുട്ബോൾ (യുവതരംഗം ചിറക്കരത്താഴം ), ക്രിക്കറ്റ് (ഫാസ്ക് പാറയിൽ )കബഡി (റോയൽ ഫ്രണ്ട്‌സ് ചിറക്കരത്താഴം ), വോളിബാൾ (സി ബോയ്സ് നെടുങ്ങോലം ), വടംവലി (ജെന്റിൽ നെടുങ്ങോലം ), ഷട്ടിൽ (യുവധാര പാണിയിൽ ) എന്നിവർ ജേതാക്കൾ ആയി.

No comments:

Post a Comment