ആശുപത്രിയിൽ നിർമിക്കുന്ന രണ്ടു കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ അപാകത ആരോപിച്ചു നാട്ടുകാർ രംഗത്ത്. എൻ എച്ച്എം ഒരു കോടി രൂപ മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണത്തിലാണ് പിഴവ് വന്നിരിക്കുന്നത്. ആശുപത്രിയിലെ ഒപി വിഭാഗത്തിനും ഫാർമസി,കാത്തിരിപ്പ്കേന്ദ്രത്തിനും
വേണ്ടിയാണു പുതിയ കെട്ടിടങ്ങൾ
നിർമ്മിക്കുന്നത്. നഗരസഭയുടെ പൊതുമരാമത്ത് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണപ്രവർത്തികൾ നടക്കുന്നത്.
ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ നാട്ടുകാരാണ് നിർമ്മാണത്തിലെ അപാകത ചൂണ്ടികാട്ടി എതിർപ്പുമായി രംഗതെത്തിയത്. പോലീസ് എത്തി നിർമാണം നിർത്തിവെപ്പിച്ചു. രണ്ടുമാസം മുമ്പാണ് നിർമാണം ആരംഭിച്ചത്. ഭാവിയിൽ മുകളിലേക്കു കെട്ടാനുള്ള സാധ്യത നിലനിർത്തിയാണ് പണി നടക്കുന്നത്. ഒരു കെട്ടിടത്തിന്റെ നിർമാണം കോൺക്രീറ്റുവരെ എത്തിയിട്ടും ആശുപത്രി അധികൃതരോ എച്ച് എം സി കമ്മിറ്റി അംഗങ്ങളോ നഗരസഭയോ നിർമ്മാണപ്രവർത്തിയിലെ അപാകതകൾ ശ്രദ്ധിച്ചിരുന്നില്ല.
കോൺക്രീറ്റു കഴിഞ്ഞു സ്ട്രച്ചർ പൂർത്തിയായ
കെട്ടിടത്തിന്റെ സൺഷേഡിനും ഭിത്തിക്കും വളവുകളുണ്ടെന്നാണ് ആക്ഷേപം ഉയർന്നത്. തുടർന്ന് നടന്ന പരിശോധനയിൽ സൺഷേഡിന് പ്ലാനിൽ പറഞ്ഞ കനമില്ല എന്ന് മനസിലായി.നിർമ്മാണം നടക്കുന്ന
ഒരു കെട്ടിടത്തിന്റെ പ്ലിന്ത് ബീമിന്റെ ഇരുവശങ്ങളും വ്യത്യസ്ത അളവിലാണ് പണിതത്. കമ്പികൾ ബീമിന്റെ പുറത്തേക്കു തള്ളി നിൽക്കുകയാണ്.കെട്ടിടത്തിന്റെ പ്ലിന്ത് ബീമിന്റെ ഇരു വശങ്ങളിലും ഓരോ അളവിലാണ് നിർമ്മാണം നടന്നിരിക്കുന്നത്. സിമന്റ് പൂശി തെറ്റ് കുറ്റങ്ങൾ മറയ്ക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.
ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടവും നിർമാണത്തിൽ ഇല്ലായിരുന്നെന്ന് പരാതികളുയരുന്നുണ്ട്.
നിർമ്മാണ പ്രവർത്തി നടക്കുമ്പോൾ
ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ
ലഭിക്കാത്തതാണ് പിഴവുകൾക്കു കാരണമെന്നു നാട്ടുകാർ ചൂണ്ടികാട്ടുന്നു.
@ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടുയർന്ന പരാതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആശുപത്രി
മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷകൂടിയായ നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ അറിയിച്ചു.
@ നിർമ്മാണപ്രവർത്തനത്തിൽ ഉണ്ടായ ക്രമകേടുകളെ കുറിച്ച് അന്വേഷണം നടത്തണം - സ്വർണ്ണമ്മസുരേഷ്
നഗരസഭയുടെ സ്കെച്ചിനും പ്ലാനിനും വിപരീതമായി നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ നടത്തിയ കെട്ടിടനിർമ്മാണത്തിൽ ഗുരുതരമായ ക്രമകേടുകൾ നടന്നിട്ടുണ്ട് അത്
അന്വേഷിക്കണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ
സ്വർണ്ണമ്മസുരേഷ് ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകും. നഗരസഭയുടെ പദ്ധതി അട്ടിമറിച്ചു കൊണ്ട് അശാസ്ത്രീയ നിർമ്മാണം നടത്തിയ കരാറുകാരനെ
കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നിർമ്മാണപ്രവർത്തിയിൽ ഉണ്ടായ നഷ്ടം കരാറുകാരന്റെ കൈയിൽ നിന്നും ഈടാക്കണമെന്നും സ്വർണ്ണമ്മ സുരേഷ് പറഞ്ഞു.
No comments:
Post a Comment