Tuesday, 31 March 2026

ചാത്തന്നൂർ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് വിവിധ ഇടങ്ങളിൽ ആവേശോജ്വല സ്വീകരണം.

ജന്മനാട്ടിൽ ബി. ബി. ഗോപകുമാറിന് ആവേശ്വജ്വല സ്വീകരണം 
ചാത്തന്നൂർ : ജന്മനാടായ ചാത്തന്നൂരിൽ 
 എൻ ഡി എ സ്ഥാനാർഥി 
സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ 
തെരഞ്ഞെടുപ്പ് പര്യടനത്തിന്  ആവേശോജ്വല സ്വീകരണം സ്വീകരണ സമ്മേളനങ്ങളിൽ കിട്ടുന്ന സ്വീകാര്യത 
എൻ ഡി എയുടെ  വിജയം ഉറപ്പ് നൽകുകയാണ്. ഇന്നലെ 
ചാത്തന്നൂർ പഞ്ചായത്തിലെ കളിയാക്കുളം പാർക്ക് മുക്കിൽ നിന്നും
തുടങ്ങിയ സ്വീകരണയാത്ര ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ പഞ്ചായത്തിന്റെ പത്തൊൻപത്
 വാർഡുകളിലായി 47സ്ഥലങ്ങളിൽ നൽകിയ സ്വീകരണങ്ങൾ എറ്റ് വാങ്ങി 
ജന്മനാടായ മീനാട് അവസാനിച്ചു 
കേന്ദ്ര സർക്കാരിൻ്റെ വികസന ക്ഷേമ പദ്ധതികളുടെ ഗുണഭോക്തക്കളായ അനേകം പേർ സ്ഥാനാർഥിയെ ചേർത്തുപിടിച്ച് വിജയാശംസകൾ നേർന്നു. സുപരിചിതരായ വോട്ടർമാരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി വിജയിക്കേണ്ടതിന്റെ 
  ആവശ്യകതയെക്കുറിച്ച് വിവരിച്ചും ചുരുങ്ങിയ വാക്കുകളിൽ സ്ഥാനാർഥി വേട്ട് ചോദിച്ചു മുന്നേറുകയാണ്.
ചാത്തന്നൂരിൽ നടപ്പാക്കേണ്ട 
വികസനത്തെ കുറിച്ചും 
ഭാവിയിലെ വികസനത്തെക്കുറിച്ചും വോട്ടർമാർ സ്ഥാനാർഥിയുമായി സംവാദിച്ചു. അഡ്വ.പാരിപ്പള്ളി 
അനീഷ്, രാജേന്ദ്രൻമാസ്റ്റർ, മുരളിധരൻ കിഴക്കനേല,എസ്. വി. അനിത്ത്കുമാർ,
യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ്‌ സച്ചിൻസജീവ്, മീനാട് ബൈജു,
ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ 
മീനാട് ശ്യം, ശ്രീകുമാർ,ഷീജ എ, ഷീജ.ആർ കളിയാക്കുളം ഉണ്ണി, ദിനേശ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ചാത്തന്നൂർ കോയിപ്പാട് നൽകിയ സ്വീകരണം.


Sunday, 29 March 2026

എൻ ഡി എ വിജയിച്ചാൽ ചാത്തന്നൂരിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ - എസ്. പ്രശാന്ത്

എൻ ഡി എ വിജയിച്ചാൽ ചാത്തന്നൂരിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ - എസ്. പ്രശാന്ത് 
ചാത്തന്നൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാർ വിജയിച്ചാൽ ചാത്തന്നൂരിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് പറഞ്ഞു. എൻ ഡി എയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ചാത്തന്നൂരിലെ ജനങ്ങൾ ഇപ്പോൾ എൻ ഡി എയ്ക്ക് അനുകൂലമായൊരു  മാറ്റം വരണമെന്ന് ആഗ്രഹിക്കുകയാണ് അത് കൊണ്ട് തന്നെ 
വാഗ്ദാനങ്ങൾക്കപ്പുറം കേന്ദ്രസർക്കാരിന്റെ കൈയ്യൊപ്പുള്ള വികസന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ ജനങ്ങളെ സമീപിക്കുന്നത്.ദേശീയപാത വികസനത്തിന്റെ ഭാഗമായി എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാറിന് ഒപ്പം 
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട് പ്രധാന ഇടപെടലുകൾ നടത്തുകയും ജനപ്രതിനിധികൾ പരാജയപ്പെട്ടിടത് വിജയം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വിദഗ്ധരായ ഡോക്ടർമാരെയോ ടെക്നീഷ്യന്മാരെയോ നിയമിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.
​സ്വകാര്യ-സഹകരണ ആശുപത്രികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളേജിനെ മനപ്പൂർവ്വം തളർത്തുകയാണ് 
 കേന്ദ്രസർക്കാരിന്റെ 
ആരോഗ്യ മാർഗരേഖ നടപ്പിലാക്കിയാൽ മാത്രമേ പാരിപ്പള്ളി മെഡിക്കൽ കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കൂ.
നെടുങ്ങോലം രാമറാവു താലൂക്ക് ഹോസ്പിറ്റലിൽ അവസ്ഥയും പരിതാപകരം ഇവിടെ പുതിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയാൽ മാസങ്ങളോളം സ്റ്റോർ റൂമിൽ ടെക്നീഷ്യൻ ഇല്ലാതെ ഇരിക്കും 
മാസങ്ങൾക്ക് ശേഷം ടെക്നീഷ്യൻ വന്നാൽ ഉപകരണം പ്രവർത്തനരഹിതമാകും 
ആർക്കും ഉപകാരപ്പെടാതെ 
അങ്ങനെ പൊതുഖജനാവിനെ നഷ്ടം വരുത്തുന്നത് കോടാനുകോടിയാണ് 
 കയർ വ്യവസായത്തിന് പേരുകേട്ട  പരവൂർ  നൂറുകണക്കിന് കയർ ത്തറികൾ ഉണ്ടായിരുന്നത് ഇന്ന് പത്തിൽ താഴെ മാത്രമായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കയർ ഫാക്ടറി ആയ ഫ്ലോർക്കോ പരവൂരിൽ ആയിരുന്നു ഇന്ന് പൂട്ടികിടക്കുന്നു ചാത്തന്നൂർ സ്പിന്നിംഗ് മിൽ ഇന്ന് തകർച്ചയുടെ വക്കിലാണ് സംസ്ഥാന സർക്കാരിന്റെ വിലകമായ തൊഴിൽ നയം മൂലം.കശുവണ്ടി വ്യവസായികളും തൊഴിലാളികളും ആത്മഹത്യയുടെ വക്കിലായി.കഴിഞ്ഞ 30 വർഷം ജനങ്ങളുടെ ആവശ്യമായിരുന്നു ചാത്തന്നൂർ ആസ്ഥാനമായി താലൂക്ക് എന്നാൽ ചെറുവിരൽ അനക്കാൻ ഇടതുപക്ഷ എംഎൽഎക്ക് സാധിച്ചില്ല
ആർ ടി ഓ  ഓഫീസ് ചാത്തന്നൂരിൽ കൊണ്ടുവരാൻ അവർക്ക് സാധിച്ചില്ല.
മയ്യനാട്-പരവൂർ കായൽ പാലം പദ്ധതി വർഷങ്ങളോളം ഇടത് ജനപ്രതിനിധികൾ തഴഞ്ഞു. ഏല  ടൂറിസത്തിന് പേരുകേട്ട പോളച്ചിറയെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതികൾ ഫ്ലക്സ് ബോർഡുകളിൽ മാത്രം ഒതുങ്ങി. ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന പരവൂർ തെക്കുഭാഗത്ത് ഒരു പൊതുശൗചാലയം പോലും നിർമ്മിക്കാൻ കഴിയാത്തത് നിലവിലെ ജനപ്രതിനിധിയുടെ പരാജയമാണ്. കശുവണ്ടി-കയർ മേഖലകൾ തകർന്നടിഞ്ഞു. കൈത്തഴമ്പുള്ള തൊഴിലാളികളുടെ കണ്ണീരൊപ്പാൻ ആരുമില്ലാത്ത അവസ്ഥ. ഇവർക്ക് തൊഴിലുറപ്പ് നൽകാനും പരമ്പരാഗത വ്യവസായങ്ങളെ വീണ്ടെടുക്കാനും  എൻ ഡി എയുടെ 
വികസന നയങ്ങൾക്കേ സാധിക്കൂ.
കശുവണ്ടി-കയർ കൈത്തറി മേഖലകൾ തകർന്നടിഞ്ഞു. കൈത്തഴമ്പുള്ള തൊഴിലാളികളുടെ കണ്ണീരൊപ്പാൻ ആരുമില്ലാത്ത അവസ്ഥ. അവർക്ക് തൊഴിലുറപ്പ് നൽകാനും പരമ്പരാഗത വ്യവസായങ്ങളെ വീണ്ടെടുക്കാനും കേന്ദ്രസർക്കാർ പിന്തുണയോടെ നടക്കുന്ന 
 വികസന നയങ്ങൾക്കേ സാധിക്കൂ.ദേശീയപാത നിർമ്മാണത്തിന് പുറമേ ചാത്തന്നൂർ -പരവൂർ -പാരിപ്പള്ളി റോഡ് അത്യാധുനിക രീതിയിൽ വികസിപ്പിക്കാനും പരവൂരിൽ അമൃതം പദ്ധതി നടപ്പാക്കുകവഴി കുടിവെള്ള ഷാമം പരിഹരിക്കാൻ കഴിഞ്ഞതും എല്ലാം കേന്ദ്രസർക്കാരിന്റെ നേട്ടമാണ് 
ചാത്തന്നൂരിന്റെ മണ്ണിൽ 
 വികസനത്തിന്റെ പേരിൽ വോട്ട് പിടിക്കുന്നവർ ചാത്തന്നൂരിന്റെ മണ്ണിൽ യാഥാർത്ഥ്യമാക്കിയ പദ്ധതികൾ എത്രയെന്ന ചോദ്യത്തിന് മുന്നിൽ മൗനം പാലിക്കേണ്ടി വരുന്നു. 
ഈ സാഹചര്യത്തിലാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ 
പ്രസക്തി ചാത്തന്നൂരിൽ ഏറുന്നത് എന്നും അദ്ദേഹം പറഞ്ഞു ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ട്രഷറർ സി. രാജൻപിള്ള, മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ടൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആവേശം വാനോളം ഉയർത്തി എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ സ്വീകരണ പര്യടനം

ആവേശം വാനോളം ഉയർത്തി എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ 
സ്വീകരണ പര്യടനം 

ചാത്തന്നൂർ : ആവേശം വാനോളം ഉയർത്തി എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ 
സ്വീകരണ പര്യടനം മൂന്നാം ദിവസം ആദിച്ചനല്ലൂർ പഞ്ചായത്തിലെ കുമ്മല്ലൂർ മാറാംകുഴിയിൽ നിന്നും തുടങ്ങി ബിജെപി നേതാവ് മാമ്പഴത്തറ സലീം സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്ഥാനാർഥിയെ ഒരോ
കേന്ദ്രത്തിലും അത്യാവേശത്തോടെയാണ്
വോട്ടർമാർ വരവേറ്റത്. ഷാൾ അണിയിച്ചും 
മാലയണിയിച്ചും പൂക്കൾ നൽകിയും
 സ്നേഹം പ്രകടിപ്പിച്ചുമാണ് സ്വീകരിച്ചത് മൂപ്പത്തിരണ്ടോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി രാത്രി പത്ത് മണിയോടെ തഴുത്തലയിൽ സ്വീകരണ പര്യടനം സമാപിച്ചു. എൻ ഡി എ നേതാക്കളായ ബിജെപി സംസ്ഥാന കൗൺസിൽ അംഗം മൈലക്കാട് ഗോപാലകൃഷ്ണപിള്ള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ, മൈലക്കാട് രഞ്ജിത്, ശ്യാംപ്രവീൺ,
സന്തോഷ് ആദിച്ചനല്ലൂർ, കുട്ടൻകുമ്മല്ലൂർ,
മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, എസ്. വി അനിത്ത്കുമാർ, ചാത്തന്നൂർ സുരേഷ്,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ 
ആദിച്ചനല്ലൂർ ശ്രീലാൽ, രൂപേഷ് അമ്പാടി,ബിജി രാജേന്ദ്രൻ, രോഹിണി ദിലീപ്,രഘുനാഥൻപിള്ള, ബിനോയ്‌ പ്ലാക്കാട് എന്നിവർ നേതൃത്വം നൽകി.

Saturday, 28 March 2026

ദേശീയതയുടെ പതാക വാഹകർ ചുവടുറപ്പിച്ച മണ്ണിൽ ഹരിതകുങ്കുമ കാവി പതാക ഉയർത്തി കെട്ടാൻ കേന്ദ്രസർക്കാരിന്റെ ജനകീയ വികസനത്തിന് കുതിപ്പേകാൻ എത്തിയ ജനപ്രിയ നേതാവായ ബി. ബി. ഗോപകുമാറിന് പൂയപ്പള്ളിയിൽ ആവേശ്വജ്വല സ്വീകരണം.

ചാത്തന്നൂരിൽ ബിജെപിയുടെ 
വിജയരഥം ഉരുണ്ട് തുടങ്ങി.
ചാത്തന്നൂർ : ദേശീയതയുടെ പതാക വാഹകർ ചുവടുറപ്പിച്ച മണ്ണിൽ ഹരിതകുങ്കുമ കാവി പതാക ഉയർത്തി കെട്ടാൻ കേന്ദ്രസർക്കാരിന്റെ 
ജനകീയ വികസനത്തിന് കുതിപ്പേകാൻ 
എത്തിയ ജനപ്രിയ നേതാവായ ബി. ബി. ഗോപകുമാറിന് പൂയപ്പള്ളിയിൽ ആവേശ്വജ്വല സ്വീകരണം.വൈകുന്നേരം മൂന്നരയോടെ പൂയപ്പള്ളി പഞ്ചായത്തിലെ 
മുടിയൂർക്കോണത്ത് നിന്നുമാണ് സ്വീകരണം തുടങ്ങിയത്. മഹാരാക്ഷ്ട്രയിൽ നിന്നുള്ള എം എൽ എ രാജൻനായിക് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഓരോ സ്വീകരണ സ്ഥലങ്ങളിലും എത്തുമ്പോൾ  നാടും നഗരവും അദ്ദേഹത്തെ അനുഗമിക്കുന്ന കാഴ്‌ചയാണെങ്ങും. കക്ഷി രാഷ്ട്രീയ ഭേദമന്യേ ചിരിച്ചും മിണ്ടിയും ഇടപ്പെട്ടും കൂടെനിന്നും ചാത്തന്നൂരിലെ ജനങ്ങൾക്കിടയിൽ മികച്ച അധ്യാപകൻ എന്ന നിലയിൽ  ഉറച്ചുപോയ നാമം. ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ സങ്കടം മാറ്റാനും ഉറപ്പായും കൂടെയുണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഒരാൾ. മുദ്രാവാക്യം വിളിച്ചും ജാഥ നയിച്ചും അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തെ വൈജ്ഞാനിക ശാഖയായി കാണാനും പഠിക്കാനും ശ്രമിച്ച ഗോപകുമാർ സാറിന് വൻ വരവേൽപ്പാണ് പൂയപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്.ഓരോ സ്വീകരണ സ്ഥലങ്ങൾ പിന്നിടുമ്പോഴും സ്വീകരണ സ്ഥലങ്ങളിൽ എത്തുന്ന പ്രവർത്തകരുടെ എണ്ണം കൂടി വരികയാണ് നാട്ടുവഴികളിലെല്ലാം അപരിചിതരായി ആരുമില്ല. ബാല്യകാലവും പഠനവും പൊതുപ്രവർത്തനവും കൂടി അരനൂറ്റാണ്ട് കാലം ഒട്ടിച്ചേർന്ന മണ്ണാണ് 
ബി. ബി. ഗോപകുമാറിന് ചാത്തന്നൂർ അത് കൊണ്ട് തന്നെ കന്നിവോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഓട്ടോസ്റ്റാൻഡിലും മീൻ മാർക്കറ്റിലും ചായക്കടയിലുംചെന്നാൽ പേരെടുത്ത് വിളിച്ച് അഭിസംബോധനംചെയ്‌തും കുശലം പറഞ്ഞുമാണ് ഒരോ ഇടങ്ങളും പിന്നിടുന്നത്. രാവിലെ ആദിച്ചനല്ലൂർ ചിറക്കര പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്തു കൊണ്ടാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് തുടർന്ന് പൂയപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും , ധനകാര്യ സ്ഥാപനങ്ങളിലും എത്തി ജനങ്ങളെ നേരിട്ട് കണ്ടും പൂയപ്പള്ളി
 ബധനി കശുവണ്ടി ഫാക്ടറിയടക്കമുള്ള തൊഴിലിടങ്ങളിൽ 
എത്തി വോട്ടഭ്യർത്ഥന നടത്തി 
മരണവീടുകളിലും സന്ദർശിച്ചു. പൂയപ്പള്ളി 
പഞ്ചായത്തിലെ മുപ്പതോളം വരുന്ന സ്ഥലങ്ങളിൽ സ്വീകരണം ഏറ്റ് വാങ്ങി മീയണ്ണൂർ പാലമുക്കിൽ അവസാനിച്ചു ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ്,ജില്ലാ കമ്മിറ്റി അംഗം സിന്ധുസുധീർ,
സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി. അനിത്ത് കുമാർ, സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, സെക്രട്ടറി ഷീജ. ആർ,അനീഷഅജയൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.



 
 

തിളച്ചുമറിയുന്ന മീനച്ചൂടിനെ വകവയ്ക്കാതെ എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ സ്വീകരണ സ്ഥലങ്ങളിലേക്ക് നാടൊഴുകിയെത്തുകയാണ്.


ചാത്തന്നൂർ:  തിളച്ചുമറിയുന്ന മീനച്ചൂടിനെ വകവയ്ക്കാതെ എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ സ്വീകരണ സ്ഥലങ്ങളിലേക്ക് നാടൊഴുകിയെത്തുകയാണ്. നല്ല നാളെയെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രതീക്ഷയേകാൻ. പൂതക്കുളം പഞ്ചായത്തിലെ സ്വീകരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് 
പുത്തൻകുളം ജങ്ഷനിലേക്ക്  പൈലറ്റ് വാഹനമെത്തിയപ്പോൾ തന്നെ 
സ്ത്രീകളുൾപ്പെടെ വൻ ജനാവലി സ്ഥാനാർഥിയെ കാണാനെത്തിയിരുന്നു 
മഹിളമോർച്ചയുടെ കൈകൊട്ടികളി സംഘത്തിന്റെ ഗണപതി സ്തുതിയോടെയാണ് സ്വീകരണ പര്യടനം തുടക്കം കുറിച്ചത്. 3.30 ഓടെ സ്ഥാനാർഥിയെത്തിയപ്പോൾ മുദ്രാവാക്യം വിളികളോടെ പടക്കം പൊട്ടിച്ചും ഷാൾ അണിയിച്ചും സ്ഥാനാർഥിയ്ക്ക് ആവേശോജ്വല വരവേൽപ്പ്നൽകി.
 തുടർന്ന് ബൈക്ക്റാലിയുടെ അകമ്പടിയോടെ കിഴക്കേവീട് അമ്പലത്തിലെ സ്വീകരണകേന്ദ്രത്തിലേക്ക്. നിരവധി പേരാണ് അവിടെ  സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്ത് നിന്നത്.
കണിക്കൊന്ന പൂക്കളുമായാണ് വരവേൽപ്പ് നൽകിയത്. ഇതിനിടയിൽ മൂന്ന് സ്ഥലങ്ങളിൽ മാലകളുമായി സ്ത്രീകളും കുട്ടികളും കാത്തിരുന്നു ഇതിനിടയിൽ ചാത്തന്നൂരിലെ ആദ്യകാല സ്വയസേവകനും കാര്യകർത്താവും ആയിരുന്ന കൊച്ചുവീട്ടിൽ സതീശന്റെ ഭാര്യയും ബന്ധുക്കളും വീട്ട് മുറ്റത്ത് നിന്ന് കണ്ട് സ്ഥാനാർഥി ഇറങ്ങി ചെന്ന് സ്വീകരണം ഏറ്റ് വാങ്ങി തുടർന്ന് 
ഈഴംവിള വായനശാല വഴി അമ്മാരത്ത് മുക്കിൽ എത്തിയപ്പോൾ മുത്തുക്കുടകളും വാദ്യമേളങ്ങളോടെ 
സ്ഥാനാർഥിയെ വരവേൽക്കാനായി സ്ത്രീകളും കുട്ടികളും കാത്തുനിൽക്കുകയായിരുന്നു തുടർന്ന് 
. കാക്കച്ചിമുക്ക് പഞ്ചായത്ത്‌ ജങ്ഷൻ വഴി മൂക്കടയിൽ എത്തിയപ്പോൾ ആവേശ തിമിർപ്പായി 
പാലോട്ട് കാവ് വഴി കോട്ടുവൻകോണം
കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 
 ഞാറോഡ് എത്തിയപ്പോൾ  നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. സ്ത്രീകളും,തൊഴിലാളികളുമുൾപ്പെടെ വൻജനസഞ്ചയമാണ് സ്ഥാനാർഥിയെ വരവേറ്റത്
വർണബലൂണുകളുയർത്തി ബാന്റ് വാദ്യവും മിഴിവേകിയുള്ള വലിയ സ്വീകരണമാണ്  സ്ഥാനാർഥിയ്ക്ക് ലഭിച്ചത് ഭൂതക്കുളത്ത് സ്വീകരണം അവസാനിക്കുമ്പോൾ 
 വൻജനസഞ്ചയമാണ് സ്ഥാനാർഥിയെ വരവേറ്റത്.ഭൂതക്കുളം ജാങ്ഷനിൽ ആണ് രണ്ടാമത്തെ  ദിവസത്തെ പര്യടന പരിപാടി സമാപിച്ചത്.  സ്വീകരണ കേന്ദ്രങ്ങളിൽ  ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി,
മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്. ജി.കുറുമണ്ടൽ, ജനറൽ സെക്രട്ടറി വിഷ്ണുകുറുപ്പ്,
മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. സത്യപാലൻ,
എസ്. വി. അനിത്ത്കുമാർ, ചാത്തന്നൂർ സുരേഷ്,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുഭാഷ് ബാബു, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സജീഷ് മാങ്ങൂട്ടം, വി. കെ സുനിൽകുമാർ, ചിപ്പിചന്ദ്രൻ, വേക്കുളം രാമൻ, ശിവൻ പാലോട്ട്കാവ്, ശ്രീജ  
എന്നിവർ സംസാരിച്ചു. പുത്തൻകുളം അനിൽകുമാർ, ജയസിംഗ്, മഞ്ജുഷ സത്യശീലൻ, കണ്ണൻ പാലോട്ട്കാവ് 
 എന്നിവർ  നേതൃത്വം നൽകി. 
ഇന്നലെ രാവിലെ ഉത്സവം കൊടിയേറി നിൽക്കുന്ന ഭൂതക്കുളം ധർമ്മശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി കൊണ്ടാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത് തുടർന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥന നടത്തി ഇന്ന് ആദിച്ചനല്ലൂർ പഞ്ചായത്തിൽ സ്വീകരണ പര്യടനം നടക്കും.


Thursday, 26 March 2026

ചാത്തന്നൂർ മണ്ഡലത്തിൽ ചരിത്രമാറ്റത്തിന്റെ പെരുമ്പറയായി

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ചരിത്രമാറ്റത്തിന്റെ പെരുമ്പറയായി  എൻ ഡി എ കൺവെൻഷൻ 

ചാത്തന്നൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ചരിത്രമാറ്റത്തിന്റെ പെരുമ്പറയായി  എൻ ഡി എ 
കൺവെൻഷൻ ബി. ബി. ഗോപകുമാറിന്റെ 
വിജയവിളംബരമായി. കഴിഞ്ഞ ഇരുപത് വർഷമായി ഇടതു എം എൽ എ മാർ 
നിയോജക മണ്ഡലത്തോട‌്കാണിച്ച അവഗണനക്ക‌് ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകുമെന്ന  പ്രഖ്യാപനമായി ചാത്തന്നൂർ കവിഞ്ഞൊഴുകിയ ജനസഞ്ചയം. ഇത്തവണ ചരിത്ര മാറ്റം സുനിശ‌്ചതമെന്ന   ഓരോ കണ്ണുകളും നിശ‌്ചയ ദാർഡ്യത്തോടെ പറഞ്ഞു .   
ഇന്നലെ വൈകുന്നേരം 
നാല് മണിക്ക‌് കൺവെൻഷൻ ചേരുമെന്നാണ‌് അറിയിച്ചതെങ്കിലും മൂന്ന‌് മണിയോടെ തന്നെ വിവിധ  കേന്ദ്രങ്ങളിൽ നിന്നും ആളുകൾ കൺവെൻഷൻ സ്ഥലത്തെത്തിയിരുന്നു. 
പരിപാടി ആരംഭിക്കുമ്പൊൾ  തന്നെ സദസ‌് നിറഞ്ഞ‌് കവിഞ്ഞിരുന്നു. ചാത്തന്നൂരിന്റെ 
 ഹൃദയത്തിൽ  ജനസഞ്ചയം ആവേശമായി പടർന്നു.  ഇടതു എം എൽ എ 
 കഴിഞ്ഞ  പതിനഞ്ചു വർഷമായി മണ്ഡലത്തോട‌് 
 കാണിക്കുന്ന അവഗണനയിൽ മനം നൊന്ത കർഷകർ, കർഷകതൊഴിലാളികൾ, യുവാക്കൾ, സ‌്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ ഒരു പരിഛേദം തന്നെ കൺവെൻഷനിൽ എത്തി. അധ്യാപകനും 
സൗമ്യനും വിനായന്വിതനുമായ 
സ്ഥാനാർത്ഥി ബി. ബി. ഗോപകുമാർ സാറിനെ 
 വോട്ടർമാർ നെഞ്ചേറ്റിയതിന്റെ തെളിവായി കൺവെൻഷൻ. അധികാരത്തെ  സ്വന്തം കാര്യ ലാഭത്തിന‌് മാത്രം ഉപയോഗിക്കുന്ന 
ഇടത് എം എൽ എയ്ക്ക് എതിരെ 
മണ്ഡലത്തിലാകെ പ്രതിഷേധം അലയടിക്കുകയാണ‌്. കഴിഞ്ഞ പതിനഞ്ചു വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും  ഒരു വികസന പ്രവർത്തനം പോലും നടത്താതെ മണ്ഡലത്തെ അവഗണിച്ചതിനെ വോട്ടിലൂടെ മറുപടി നൽകുമെന്ന നിശ‌്ചയദാർഡ്യമാണ‌് കൺവെൻഷനിൽ ഉയർന്നത‌്.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരകണക്കിനാളുകളാണ‌് കൺവെൻഷനിൽ പങ്കെടുത്തത‌്. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്ചന്ദ്രശേഖർ 
 ഉദ‌്ഘാടനം ചെയ‌്തു. 


പരവൂരിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകി ബി.ബി. ഗോപകുമാർ പരവൂർ കമ്പോളത്തിൽ വോട്ട് തേടി.

പരവൂരിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകി ബി.ബി. ഗോപകുമാർ പരവൂർ കമ്പോളത്തിൽ വോട്ട് തേടി.

പരവൂർ : പരവൂരിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകി ബി.ബി. ഗോപകുമാർ പരവൂർ കമ്പോളത്തിൽ വോട്ട് തേടിയിറങ്ങി. വർഷങ്ങളായി .
നാടിന്റെ വികസനത്തിനായി മുറവിളി കൂട്ടുന്ന ചാത്തന്നൂരിലെ  ജനതയുടെ പ്രതീക്ഷയായി വളരുകയാണ് എൻ ഡി എ 
 സ്ഥാനാർഥി ബി. ബി. ഗോപകുമാർ 
വോട്ടുതേടി പര വൂരിൽ ഇറങ്ങിയപ്പോൾ പരവൂർ കെ എച്ച് എസിലെ സഹപാടികളാണ് വരവേറ്റത്. ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ്‌ സജീവിന്റെ സജീവ് മെഡിക്കൽസിൽ നിന്നാണ് പരവൂർ കമ്പോളത്തിൽ വോട്ടഭ്യർത്ഥനയ്ക്ക് തുടക്കമിട്ടത് ചിരപരിചിതനായതിനാൽ എല്ലാവരും നിറചിരിയോടെയാണ് വരവേൽക്കുന്നത്. ഈ ചിരിയെല്ലാം വോട്ടായി മാറുന്നതോടെ ചരിത്രവിജയം കുറിക്കുമെന്ന സ്ഥാനാർഥിയുടെ ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല. 
സ്ഥാനാർഥി എത്തുന്നിടത്തെല്ലാം
സ്നേഹോഷ്മള വരവേൽപ്പാണ്.
തൊഴിലാളികളും യുവജനങ്ങളും ചേർന്ന് ഹൃദ്യമായി സ്വീകരിക്കുകയാണ് 
പ്രദേശത്തെ വികസന പ്രശ്‌നങ്ങളും
ചർച്ചയായി. പരവൂർ മണ്ഡലം പ്രസിഡന്റ്‌ 
പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർ സുനിൽ,മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുകുറുപ്പ്,
ബി എം എസ് മേഖല പ്രസിഡന്റ്‌ സുരേഷ് പരവൂർ, 
മുൻസിപ്പൽ കൗൺസിലർമാരായ സ്വർണ്ണമ്മസുരേഷ്, രാജീവ്,വിഷ്ണു,ജില്ലാ കമ്മിറ്റി അംഗം സിന്ധുസുധീർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ എസ്. കെ. ഉദയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു 

Wednesday, 25 March 2026

കേരളത്തിന്റെ വികസനത്തിന് രാക്ഷ്ട്രീയ മാറ്റം അനിവാര്യമായാത് -രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിന്റെ വികസനത്തിന് 
രാക്ഷ്ട്രീയ മാറ്റം അനിവാര്യമായാത് -രാജീവ്‌ ചന്ദ്രശേഖർ 
ചാത്തന്നൂർ : കേരളത്തിന്റെ വികസനത്തിന് രാക്ഷ്ട്രീയ മാറ്റത്തിലൂടെ  പുതിയ തുടക്കം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം 
ചെയ്യുകയായിരുന്നു അദ്ദേഹം 
കേരളത്തിന് സുന്ദരമായ പ്രകൃതിയും 
തന്നതായ  സംസ്‌കാരവും വിശാലമായ സമുദ്രതീരമുണ്ട് എന്നാൽ വളർച്ച ഉണ്ടാകുന്നില്ല അതിന് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ്. ഭരണമാറ്റത്തിൽ നിലവിലെ പാറ്റേൺ മാറണം അതിനായി എൻഡിഎയ്ക്ക് അവസരം തരണമെന്ന് അദ്ദേഹം പറഞ്ഞു 140 സീറ്റിലും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും ധർമടത്തും പറവൂരിലുമടക്കം ആളുകൾക്ക് ശക്തമായ എതിർപ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.ചാത്തന്നൂർ അടക്കമുള്ള അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയുന്നത്. ബിജെപിയെ അവർ ഗൗരവത്തോടെ കാണുന്നുവെന്നതിൻ്റെ തെളിവാണത്. എത്രയോ സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുന്നു.
ഡബിൾ ലോക്ക്, സീറോ സീറ്റ് പരിഹാസങ്ങളിൽ കാര്യമില്ല.  സിപിഎം -ബിജെപി ഡീൽ ഉണ്ടെന്ന കോൺഗ്രസ് ആരോപണത്തിനും  കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണ്. വ്യാജ വാഗ്ദാനം നൽകുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു ഡീൽ ആരാപണം നാണംകെട്ട പ്രചാരണത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ പത്തു കൊല്ലം നാടിനെ നശിപ്പിച്ചു
പിണറായിവിജയൻ നേതൃത്വം കൊടുക്കുന്ന 
ഇടതു സർക്കാർ പിണറായി വിജയൻ 
സിപിഎമ്മിനെയും കേരളത്തെയും നശിപ്പിച്ചുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.വികസിത ചാത്തന്നൂരിനായി ചാത്തന്നൂർക്കാർ എൻ ഡി എയ്ക്ക് വോട്ട് ചെയ്തു ബി.ബി. ഗോപകുമാറിനെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം ഈസ്റ്റ് പ്രസിഡന്റ്‌ എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു ചിറക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യമനോജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എസ്. സുദീപ, സുഭാഷ്ബാബു,ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ,സംസ്ഥാന സമിതി അംഗം രാജേന്ദ്രൻ മാസ്റ്റർ,മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, പ്രദീപ്‌. ജി. കുറുമണ്ടൽ,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള,
സതീഷ് മാങ്ങൂട്ടം, ഹരിശങ്കർ,
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയം സുനിൽ,മൈലക്കാട് രഞ്ജിത്, ബൈജു ലക്ഷമൻ, വിഷ്ണുകുറുപ്പ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ എസ്.
ഐശ്വര്യ, എസ്. വി. അനിത്ത്കുമാർ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി സ്വാഗതവും ജില്ലാ ട്രഷറർ സി. രാജൻപിള്ളനന്ദിയും പറഞ്ഞു. 







Monday, 23 March 2026

ജനഹൃദയങ്ങളിൽ സ്നേഹമുദ്രചാർത്തി ചാത്തന്നൂരിന്റെ സ്വന്തം അദ്ധ്യാപകൻ

ജനഹൃദയങ്ങളിൽ സ്നേഹമുദ്രചാർത്തി ചാത്തന്നൂരിന്റെ സ്വന്തം അദ്ധ്യാപകൻ ബി.ബി.ഗോപകുമാർ 
ചാത്തന്നൂർ : ജനഹൃദയങ്ങളിൽ സ്നേഹമുദ്രചാർത്തി ചാത്തന്നൂരിന്റെ സ്വന്തം അദ്ധ്യാപകൻ ബി.ബി.ഗോപകുമാർ 
തിരഞ്ഞെടുപ്പിൽ  മുന്നേറുകയാണ് മാറ്റമില്ലാത്ത വിശ്വാസമാണ് സ്ഥാനാർഥിയോട്  ചാത്തന്നൂരിലെ ജനങ്ങൾക്കുള്ളത് വലിയ ശിഷ്യസമ്പത്തിന് ഉടമയായ ഗോപകുമാർ സാർ ഇന്നലെ രാവിലെ കൊട്ടിയത്തെ പ്രമുഖ വസ്ത്രശാലയായ സിംലയിൽ 
എത്തി തൊഴിലാളികളുടെ വോട്ട് തേടുബോൾ സാർ പഠിപ്പിച്ച വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾ 
പരിചയം പുതുക്കി സാറിന് പിന്തുണ നൽകി തുടർന്ന് കൊട്ടിയത്തെ വ്യാപാരസ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. ദേശീയപാത നിർമ്മാണത്തിൽ ഉള്ള അപാകതകൾ വ്യാപാരികൾ ചൂണ്ടികാട്ടിയപ്പോൾ അതിൽ ഇടപെട്ടതും കേന്ദ്രമന്ത്രിയെ കണ്ടു നിവേദനം നൽകിയതും ചൂണ്ടികാണിച്ചപ്പോൾ  ജനകീയ നേതാവിനെ ഉഷ്മളമായി സ്വീകരിച്ചു 
സ്നേഹവായ്പോടെ ചേർത്തുപിടിച്ചു. 
ദേശീയപാത വികസനവും അനുബന്ധ റോഡുകളുടെ  നവീകരണവും ഉൾപ്പെടെ 
കൊട്ടിയം നഗരം നേരിടുന്ന 
വിവിധ വിഷയങ്ങൾ സന്ദർശനവേളയിൽ 
ബി. ബി. ഗോപകുമാറുമായി 
 കച്ചവടക്കാർ ചർച്ചചെയ്തു. തുടർന്ന് ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ 
ഭവനസന്ദർശനം നടത്തി ബിജെപി ജില്ലാ കമ്മിറ്റി അംഗം ശ്യാംപ്രവീൺ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ, മൈലക്കാട് രഞ്ജിത്,
വിഷ്ണുകുറുപ്പ് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രോഹിണിദിലീപ്, രൂപേഷ് അമ്പാടി, ബിജി മൈലക്കാട്, രഘുനാഥ് മൈലക്കാട് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ ബി. ബി. ഗോപകുമാർ കൊട്ടിയം സിംല തുണികടയിൽ വോട്ട് ചോദിക്കുന്നു.
ഫോട്ടോ:ബി. ബി. ഗോപകുമാറിന് കൊട്ടിയം ജംഗഷനിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകുന്നു.

 




പൂരം ഉത്രംതിരുന്നാൾ ദേശീയമഹോത്സവം

പൂരം ഉത്രംതിരുന്നാൾ 
 ദേശീയമഹോത്സവം 

ചാത്തന്നൂർ : കല്ലുവാതുക്കൽ 
തിരു:ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പൂരംഉത്രം ദേശീയമഹോത്സവത്തിന് കൊടിയേറി ഏപ്രിൽ ഒന്നിന് സമാപിക്കും. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാത്രി 8ന് നൃത്തനാടകം. 25ന് രാത്രി 8ന് നാടകം. 26ന് രാവിലെ 6ന് സമൂഹമൃത്യുജഞയഹോമം, രാത്രി 8ന് നാടകം. 27ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് നാടകം. 28ന് രാത്രി 8ന് നാടകം. 29ന് രാവിലെ 9.30മുതൽ ആയില്യപൂജ, രാത്രി 8ന് നാടകം. 30ന് രാത്രി 7.30ന് നാടൻപാട്ട്, 31ന് രാവിലെ 7ന് സമൂഹപൊങ്കാല, 8മുതൽ ഉത്സവചന്ത, 10മണി മുതൽ സമൂഹമെഡിക്കൽ ക്യാമ്പ്, വൈകുന്നേരം 4ന് പടുക്കഘോഷയാത്ര, രാത്രി 7.30ന് ഗാനമേള, 10ന് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് വൈകുന്നേരം 3.30ന് നെടുംകുതിരയെടുപ്പ്, 4ന് ഉത്സവഘോഷയാത്ര, 4.30ന് ഓട്ടൻതുള്ളൽ, 6.28ന് തൃക്കൊടിയിറക്ക് 8.30ന് ഫോക്ക് ഫിയസ്റ്റ 

മകം തിരുന്നാൾ മഹോത്സവം

മകം തിരുന്നാൾ മഹോത്സവം

ചാത്തന്നൂർ :കോയിപ്പാട് വഞ്ചിക്കുഴി പാട്ടുപണ ശ്രീഭദ്രദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ മകം തിരുന്നാൾ മഹോത്സവം 24ന് തുടങ്ങി 30ന് അവസാനിക്കും.24ന് രാത്രി 8.30ന് കൈകൊട്ടികളി. 25ന് രാവിലെ 9ന് അൻപൊലിപറ, രാത്രി 7.45ൻ കൈകൊട്ടികളി. 26ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് ഭജൻസ്, 27ന് പടുക്ക എഴുന്നള്ളത്തും ദേശവിളക്കും, രാത്രി 8ന് തിരുവാതിര. 28ന് രാത്രി 8ന് ഗാനമേള. 29ന് രാവിലെ 11.30ന് ആയില്യപൂജ, വൈകുന്നേരം 6.30ന് ആയില്യവിളക്ക്, രാത്രി 8ന് സിനിമാറ്റിക് ഡാൻസ്. 30ന് രാവിലെ 6ന് മകം തിരുന്നാൾ പൊങ്കാല, വൈകുന്നേരം4ന് എഴുന്നള്ളത്ത് ഘോഷയാത്ര,.5ന് ഗാനമേള,

ചാത്തന്നൂരിന്റെ ജനമനസ് തൊട്ടറിഞ്ഞു ബി. ബി. ഗോപകുമാർ

ചാത്തന്നൂരിന്റെ ജനമനസ് തൊട്ടറിഞ്ഞു ബി. ബി. ഗോപകുമാർ
ചാത്തന്നൂർ : ചാത്തന്നൂരിന്റെ 
ജനമനസ് തൊട്ടറിഞ്ഞു ബി. ബി. ഗോപകുമാർ പര്യടനം തുടരുകയാണ്. 
കേന്ദ്രസർക്കാർ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ വികസനപദ്ധതികൾ ചൂണ്ടികാട്ടിയാണ് 
ബി.ബി.ഗോപകുമാർ കളംനിറയുന്നത്. 
ഇടത് സർക്കാരിന്റെ വികസനവിരുദ്ധ നയവും ആരോഗ്യവിദ്യാഭ്യാസ രംഗത്തെ തകർച്ചയും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് ബി.ബി. ഗോപകുമാർ ജനങ്ങളുടെ മുന്നിൽ എത്തുന്നത്. ഇന്നലെ രാവിലെ 
 പ്ലാക്കാട് ശ്രീഇണ്ടിളയപ്പൻ ക്ഷേത്ര തിരുസന്നിധിയിൽ നടന്ന പൊങ്കാല സമർപ്പണ ചടങ്ങിൽ പങ്കെടുത്ത് ഭക്തജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് തുടർന്ന് വേളമാനൂർ ചെന്തിപ്പിൽ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ബി. ബി. ഗോപകുമാർ നടയ്ക്കലിൽ എത്തി തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു തുടർന്ന് മീനാട് കിഴക്ക് ചന്തമുക്കിലെ ബൂത്ത് കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്യുകയും അഭ്യർത്ഥന നൽകി വോട്ടഭ്യർതഥന നടത്തിയ ഗോപകുമാർ 
മീനഭരണി ഉത്സവം നടക്കുന്ന പരവൂർ പുറ്റിങ്ങൽ ക്ഷേത്ര മൈതാനിയിൽ എത്തി ക്ഷേത്രത്തിൽ ദർശനം നടത്തി ഭക്തജനങ്ങളോട് വോട്ടഭ്യർത്ഥന നടത്തി.
ഫോട്ടോ :ബി. ബി. ഗോപകുമാർ അഭ്യർത്ഥന നൽകി വോട്ട് അഭ്യർത്ഥിക്കുന്നു.




Sunday, 22 March 2026

ചാത്തന്നൂരിൽ ആവേശമായി ബിജെപിയുടെ ജനകീയ വിചാരണ യാത്ര

ചാത്തന്നൂരിൽ ആവേശമായി ബിജെപിയുടെ ജനകീയ വിചാരണ യാത്ര 

ചാത്തന്നൂർ : ചാത്തന്നൂരിൽ ആവേശമായി ബിജെപിയുടെ ജനകീയ വിചാരണ യാത്ര. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടികാണിച്ചു കൊണ്ടും ഇടത് ജനപ്രതിനിധിയുടെ വികസനവിരുദ്ധ നയം ചൂണ്ടികാണിച്ചു കൊണ്ടും ചാത്തന്നൂരിന്റെ വികസനത്തിനായി "വരണം ബിജെപി വിരിയണം താമര"എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 
ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ നയിക്കുന്ന 
ജനകീയ വിചാരണ യാത്ര ശ്രദ്ധേയമായി 
ഇന്നലെ വൈകുന്നേരം നാല് മണിയോടെ 
വൻജനാവലിയെ സാക്ഷിനിർത്തി പാരിപ്പള്ളിയിൽ വച്ച് 
ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി. ബി. ഗോപകുമാറിന് 
പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്. ജി. കുറുമണ്ടൽ അധ്യക്ഷത വഹിച്ചു 
തുടർന്ന്  നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത ജനകീയ വിചാരണ യാത്ര 
ചാത്തന്നൂരിന്റെ ഹൃദയത്തിലൂടെ 
കേന്ദ്രസർക്കാർ അത്യാധുനിക രീതിയിൽ നിർമ്മിച്ച പരിപ്പള്ളി - പരവൂർ - ചാത്തന്നൂർ റോഡിലൂടെ നിരവധി സ്ഥലങ്ങളിൽ
ആവേശ്വജ്വല സ്വീകരണങ്ങൾ ഏറ്റ് വാങ്ങി 
പരവൂരിൽ എത്തിയതോടെ വൻജനാവലിയാണ് പരവൂർ മുൻസിപ്പൽ മൈതാനിയിൽ തടിച്ചു കൂടിയത്.
തുടർന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.സോമൻ ഉദ്ഘാടനം ചെയ്തു 
ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി,വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ,
ജില്ലാ ട്രഷറർ സി. രാജൻപിള്ള, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സതീഷ് മാങ്ങൂട്ടം, ചാത്തന്നൂർ സുരേഷ്, രാജേന്ദ്രൻമാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മൺ, വിഷ്ണുകുറുപ്പ്, വി. കെ. സുനിൽകുമാർ 
എസ്. വി. അനിത്ത്കുമാർ, സജീവ് സജിഗത്തിൽ പൂയപ്പള്ളി അനിൽ, മുരളി കിഴക്കനേല, അഡ്വ. പാരിപ്പള്ളി അനീഷ്, ഗ്രാമപഞ്ചായത്ത്‌ അംഗം രോഹിണി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എസ്. സുദീപ,സുരേഷ്ചന്ദ്രൻപിള്ള, ജസ്റ്റിൻജോൺ എന്നിവർ നേതൃത്വം നൽകി.

@ ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഭാവി വികസനത്തിനായി ദൂരദർശനമുള്ള പദ്ധതികളാണ്  അനിവാര്യമായത് - ബി. ബി. ഗോപകുമാർ 
ചാത്തന്നൂർ നിയോജകമണ്ഡലത്തിന്റെ ഭാവി വികസനത്തിനായി ദൂരദർശനമുള്ള പദ്ധതികളാണ് ഇന്ന് അനിവാര്യമായതെന്ന് ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ പറഞ്ഞു.
മികച്ച റോഡ് സൗകര്യങ്ങൾ, കുടിവെള്ള പദ്ധതികളുടെ വിപുലീകരണം, ആധുനിക വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് ചാത്തന്നൂർ മണ്ഡലത്തെ മുന്നോട്ടുകൊണ്ടുപോകാൻ  നിശ്ചയദാർഢ്യമുള്ള നേതൃത്വം കാലഘട്ടത്തിന് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ചെറുകിട-മധ്യകിട വ്യവസായങ്ങൾക്കും സംരംഭകത്വത്തിനും പ്രോത്സാഹനം നൽകണം.
കർഷകരുടെയും തൊഴിലാളികളുടെയും ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികൾ നടപ്പാക്കുകയും തീരദേശ മേഖലയുടെയും ഗ്രാമങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യണം. ജനങ്ങളുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും മുൻതൂക്കം നൽകുന്ന വികസന നയങ്ങളിലൂടെ ചാത്തന്നൂരിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നമ്മുടെ വലിയ സ്വപ്നം. ജനങ്ങളുടെ ഐക്യവും പങ്കാളിത്തവും കൂടിയാൽ ചാത്തന്നൂരിന്റെ 
വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ എൻ ഡി എയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
@ ഇടതുഭരണത്തിൽ ചാത്തന്നൂരിന്റെ ആരോഗ്യരംഗം തകർന്നു - എസ്. പ്രശാന്ത് 

 ഇടതുഭരണത്തിൽ ചാത്തന്നൂരിന്റെ ആരോഗ്യരംഗത്തെ തകർന്നുവെന്ന് ബിജെപി കൊല്ലം ഈസ്റ്റ് പ്രസിഡന്റ്‌ എസ്. പ്രശാന്ത് പറഞ്ഞു. ചാത്തന്നൂരിലെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന വികസന സൗകാര്യങ്ങൾ ഇല്ലാതാക്കി ഡോക്ടർമാരും മരുന്നും ഇല്ലാത്ത അവസ്ഥയിലാക്കി കേന്ദ്രസർക്കാർ നിർമ്മാണം പൂർത്തിയാക്കി സംസ്ഥാന 
സർക്കാരിന് കൈമാറിയ 
പാരിപ്പള്ളി മെഡിക്കൽ കോളേജിനെ ഇടതുസർക്കാർ തകർത്തത് കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ചാത്തന്നൂർ എം എൽ എ ജി.എസ്.ജയലാൽ അടക്കമുള്ള 
ഇടതു നേതാക്കൾ നേതൃത്വം കൊടുക്കുന്ന 
സ്വകാര്യ സഹകരണ ആശുപത്രികൾക്ക് വേണ്ടിയാണെന്ന് ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് പറഞ്ഞു.







പുറ്റിങ്ങൽ പൊങ്കാലയ്ക്കായി പരവൂർ ഒരുങ്ങി

പുറ്റിങ്ങൽ പൊങ്കാലയ്ക്കായി പരവൂർ ഒരുങ്ങി 

പരവൂർ: പുറ്റിങ്ങൽ ദേവി 
ക്ഷേത്രത്തിലെ സമൂഹപൊങ്കാലയ്ക്കും തെരളി നിവേദ്യത്തിനുമായി പരവൂർ നഗരം ഒരുങ്ങി.ക്ഷേത്രത്തിലേക്കുള്ള വഴികൾ ദീപാലാങ്കാരത്തിൽ തെളിഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തിവരികയാണ്. 
അടുപ്പുണ്ടാക്കാനുള്ള ഇഷ്‌ടികകൾ നഗരത്തിന്റെ അങ്ങിങ്ങായി കൂട്ടിവച്ചിട്ടുണ്ട്. വഴിയോരങ്ങളിൽ പൊങ്കാല കലങ്ങളുടെ കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. പലരും പൊങ്കാല ഇടാനുള്ള സ്ഥലങ്ങൾ നേരത്തെ ബുക്ക് ചെയ്‌തിരിക്കുന്നു ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ ഇന്നലെ രാത്രി തന്നെ എത്തി 
ഒരുക്കങ്ങൾ പൂർത്തിയാക്കി സ്ഥലം പിടിച്ചിരുന്നു.ഇന്ന് 
 രാവിലെ ഏഴിനാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിക്കുക ക്ഷേത്രത്തിലെ ശ്രീകോവിലിലെ വിളക്കിൽ 
നിന്നും കൊളുത്തുന്ന അഗ്നി 
അടുപ്പിലേക്ക് തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രത്തിലെ അതിപ്രധാനമായ ആഘോഷമാണ് പൊങ്കാല മഹോത്സവം. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാലയെ കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്നാണ് വിശ്വാസം. പുറ്റിങ്ങലമ്മയ്ക്ക് 
 നേരിട്ട് നിവേദ്യം സമർപ്പിക്കുവാനുള്ള അവസരമാണിത്. പൊങ്കാലയിൽ സാധാരണയായി ശർക്കര പായസം, കടുംപായസം/കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുറ്റ് മുതലായവ നിവേദ്യം തയ്യാറായതിന് ശേഷവും ഉണ്ടാക്കാം. പൊങ്കാലയോടൊപ്പം തന്നെ 
പുറ്റിങ്ങലമ്മയ്ക്ക്  നിവേദിക്കുന്ന ഒന്നാണ് തെരളി അപ്പം (വയണയില അപ്പം ). 
പൊങ്കാലനേർച്ചയോടൊപ്പം തന്നെ 
തെരളിനിവേദ്യവും ഭക്തജനങ്ങൾ സമർപ്പിക്കുന്നു.ഇന്ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യമഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത് തുടർന്ന് പരവൂർ വ്യാസവിദ്യാമന്ദിറിലെ വിദ്യാർത്ഥികൾ സഹസ്രനാമാർച്ചന നടത്തും തുടർന്ന് മൃത്യുജഞയഹോമം, രാവിലെ 8ന് ഭദ്രകാളിപൂജ, 8ന് പ്രഭാതഭക്ഷണം,8.30ന് കലശം, വൈകുന്നേരം 5ന് പൂപടുക്കസമർപ്പണം, 5ന് തിരുവാതിര, രാത്രി 7.15നും 8.20നും മധ്യ തൃക്കൊടിയേറ്റ് തുടർന്ന് കമ്പടികളി, തുടർന്ന് മ്യുസിക് ഷോ.



Saturday, 21 March 2026

പുറ്റിങ്ങലമ്മയുടെ അനുഗ്രഹം വാങ്ങി ബി.ബി. ഗോപകുമാർ പ്രചരണം തുടങ്ങി.

പുറ്റിങ്ങലമ്മയുടെ അനുഗ്രഹം വാങ്ങി ബി.ബി. ഗോപകുമാർ പ്രചരണം തുടങ്ങി. 

പരവൂർ :പുറ്റിങ്ങലമ്മയുടെ അനുഗ്രഹം വാങ്ങി ബി.ബി. ഗോപകുമാർ പ്രചരണം തുടങ്ങി. ഇന്നലെ പുലർച്ചെ പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ എത്തിയ ബി. ബി. ഗോപകുമാർ ക്ഷേത്രത്തിൽ ദർശനം നടത്തി ക്ഷേത്രം മേൽശാന്തി ബിനുശാന്തിയിൽ നിന്നും പ്രസാദം സ്വീകരിച്ചു കൊണ്ട് ക്ഷേത്രത്തിൽ നടന്ന പൊങ്കാലയിൽ പങ്കെടുത്തു സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
ഭക്തജനങ്ങളുടെ അടുത്ത് എത്തി വോട്ട് അഭ്യർത്ഥിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.പുറ്റിങ്ങൽ ദുരന്തസമയം എല്ലാ തിരക്കുകളും മാറ്റി വച്ച് പുറ്റിങ്ങൽ ദുരന്തഭൂമിയിൽ എത്തിയതും അമിത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുറ്റിങ്ങലമ്മയുടെ മുന്നിൽ പ്രചരണത്തിനായി എത്തിയ ഓർമ്മകൾ പ്രവർത്തകർക്ക് ഒപ്പം പങ്കുവച്ച് കൊണ്ടാണ് പ്രവർത്തകർക്ക് ഒപ്പം വോട്ട് അഭ്യർത്ഥിച്ചു തുടങ്ങിയത് തുടക്കത്തിൽ തന്നെ മുൻസിപ്പാലിറ്റിയിലെ സ്വതന്ത്ര കൗൺസിലറും മുൻ മുൻസിപ്പൽ ചെയർമാനുമായ സുധീർചെല്ലപ്പൻ പിന്തുണയുമായി എത്തിയത് പുറ്റിങ്ങലമ്മയുടെ ആദ്യ അനുഗ്രഹമായി മാറി തുടർന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർ സുനിൽ, മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്. ജി. കുറുമണ്ടൽ, കൗൺസിലമാരായ രാജീവ്, വിഷ്ണു, അഡ്വ. അജിമോൾ ജില്ലാ കമ്മിറ്റി അംഗം സിന്ധുസുധീർ ബിജെപി മണ്ഡലം മേഖല ഭാരവാഹികൾ അടക്കമുള്ളവർ ഗോപകുമാർ സാറിന് ഒപ്പം എത്തി പ്രചാരണത്തിന് നേതൃത്വം നൽകി.
ഫോട്ടോ:ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാർ ഭക്തജനങ്ങൾക്ക് ഒപ്പം 

മീനാട് കൃഷ്ണനന്ദനത്തിൽ ബാലകൃഷ്ണന്റെയും പത്മാവതിയുടെ മകനായി 1966ലാണ് ജനനം

ചാത്തന്നൂർ:  മീനാട് കൃഷ്ണനന്ദനത്തിൽ ബാലകൃഷ്ണന്റെയും പത്മാവതിയുടെ മകനായി 1966ലാണ് ജനനം. 29 വർഷമായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. മീനാട് എൽ പിസ്കൂളിലും പരവൂർ കെ എച് ഏസിലുമായി പഠനം കൊല്ലം ശ്രീനാരായണ കോളേജിൽ നിന്നും ഹിന്ദിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
95ൽ മുതൽ 2000 വരെ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1993ൽ മീനാട്ടെ ഇഷ്ടിക തൊഴിലാളികള സംഘടിപ്പിച്ച് ശക്തമായ സമരത്തിന് നേതൃത്വം നൽകയതോടെയാണ് ട്രേഡ് യൂണിയൻ രംഗത്ത് ശ്രദ്ധേയനായത്. വലിയ ചലനം സൃഷ്ടിച്ച ഇഷ്ടിക തൊഴിലാളി സമരമാണ് ഇടതുപക്ഷം മാ‌ത്രം ജയിച്ചിരുന്ന മീനാട് വാർഡിൽ നിന്നും ഗോപകുമാർ പഞ്ചായത്ത് അംഗമായിതിരഞ്ഞെടുക്കപ്പെടുന്നതിലേക്ക് നയിച്ചത്. 2003 മുതൽ 2023വരെ 
ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ഹെഡ്മാസ്റ്ററായിരുന്നു. 2016-ൽ ബിജെപിയിൽ അംഗത്വം എടുത്തു കൊണ്ട് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു തുടർന്ന് ബിജെപി സംസ്ഥാന സമിതി അംഗമായി 2020മുതൽ 2025വരെ 
ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ആയി നിലവിൽ തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ എം.എ, ബി.എഡ് ബിരുദധാരിയാണ്.
ഭാര്യ: സീജ. മൂത്തമകൻ ഡോ.ഗൗതം കൃഷ്ണ രണ്ടാമത്തെ മകൻ ഗൗരിനന്ദൻ എന്ജനിയറിങ്ങ് പഠനം പൂർത്തിയാക്കി എം. ടെക് പഠനത്തിനായുള്ള പരിശ്രമത്തിലാണ്.

ചാത്തന്നൂരിന്റെ ഹൃദയം കീഴടക്കി നാടിനെ ഇളക്കിമറിച്ച്ചാത്തന്നൂർ നിയോജക മണ്ഡലം സ്ഥാനാർഥി ബി.ബി. ഗോപകുമാറിന്റെ റോഡ് ഷോ.

ചാത്തന്നൂരിന്റെ  ഹൃദയം കീഴടക്കി നാടിനെ ഇളക്കിമറിച്ച്ചാത്തന്നൂർ നിയോജക മണ്ഡലം സ്ഥാനാർഥി ബി.ബി. ഗോപകുമാറിന്റെ റോഡ് ഷോ. 

ചാത്തന്നൂർ : ചാത്തന്നൂരിന്റെ 
 ഹൃദയം കീഴടക്കി നാടിനെ ഇളക്കിമറിച്ച്
ചാത്തന്നൂർ നിയോജക മണ്ഡലം സ്ഥാനാർഥി ബി.ബി. ഗോപകുമാറിന്റെ റോഡ് ഷോ. സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം വോട്ടർമാരെ കാണാൻ എത്തിയ ബി. ബി. ഗോപകുമാറിനെ സ്വീകരിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ എത്തി.പൂയപ്പള്ളി പഞ്ചായത്തിലെ തച്ചക്കോട് ക്ഷേത്ര മൈതാനിയിൽ നിന്നും 
ആരംഭിച്ച റോഡ് ഷോ ചാത്തന്നൂർ പൂയപ്പള്ളി, ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര പഞ്ചായത്തുകളിലൂടെ ചാത്തന്നൂർ ജംഗഷനിൽ സമാപിച്ചു.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പ്രകടനത്തിന്
നാടിന്റെ വിവിധ ഭാഗങ്ങളിൽ 
 അഭിവാദ്യമർപ്പിക്കാൻ തടിച്ചുകൂടിയത് ആയിരങ്ങൾ. വിവിധ 
 പഞ്ചായത്തുകളിലൂടെ കടന്നുപോയ റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ബിജെപി മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ ട്രഷറർ സി. രാജൻപിള്ള, ജില്ലാ കമ്മിറ്റി അംഗം സിന്ധുസുധീർ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ മണ്ഡലം ജില്ലാ ഭാരവാഹികൾ 
എന്നിവർ നേതൃത്വം നൽകി.


ചാത്തന്നൂരിൽ ചിട്ടയായ പ്രവർത്തനവുമായി ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുന്നിലെത്തി

ചാത്തന്നൂരിൽ ചിട്ടയായ പ്രവർത്തനവുമായി ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മുന്നിലെത്തി 

ചാത്തന്നൂർ : എൻ ഡി എ സ്ഥാനാർഥി 
 പ്രഖ്യാപനത്തിനു ശേഷം ചാത്തന്നൂർ 
 നിയമസഭാ മണ്ഡലത്തിൽ ചിട്ടയോടെയുള്ള പ്രചാരണ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനൊപ്പം സ്ഥാനാർഥി പ്രഖ്യാപനവും നടത്തിയതോടെ 
എല്ലാ ബൂത്തുകളിലും പ്രചാരണം സജീവമാക്കി. ബൂത്ത്‌ കാര്യാലയങ്ങളുടെ ഉദ്ഘാടനം നടന്ന് വരികയാണ് 
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് തന്നെ ഇടതുസർക്കാരിന്റെ വികസനവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടന്ന് വരികയായിരുന്നു പദയാത്രയും വാഹനപ്രചരണജാഥയും നടത്തി ഇടതുസർക്കാരിന്റെ വികസനവിരുദ്ധനയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് ചാത്തന്നൂരിൽ നടത്തിയത്.കഴിഞ്ഞ 16ന് പുറ്റിങ്ങൽ ദേവിക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്ന് കൊണ്ടിരിക്കുമ്പോൾ ആണ് സ്ഥാനാർഥി പ്രഖ്യാപനം വന്നതും ആദ്യ പിന്തുണയുമായി പരവൂർ മുൻസിപ്പാലിറ്റിയിലെ സ്വതന്ത്ര കൗൺസിലറും മുൻ മുൻസിപ്പൽ ചെയർമാനുമായ സുധീർചെല്ലപ്പൻ ക്ഷേത്രനടയിൽ വച്ച് പിന്തുണ നൽകിയതും അമ്മയുടെ അനുഗ്രഹം വാങ്ങി 
 തുടർന്ന് നാടും നഗരവും ഇളക്കിമറിച്ച 
 റോഡ് ഷോയും പിന്നാലെ മണ്ഡലത്തിലെ 
എല്ലായിടത്തും രാവിലെ മുതൽ സ്ഥാനാർഥികൾ വ്യക്തികളെ കണ്ടും വീടുകളും വ്യാപാരസ്ഥാപനങ്ങളും കയറിയും വോട്ടഭ്യർഥിച്ചു കൊണ്ടും 
തിരഞ്ഞെടുപ്പിൽ ശക്തമായ ആധിപത്യം സ്ഥാപിച്ചു കൊണ്ട് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്.
വരും ദിനങ്ങളിൽ മണ്ഡലം പഞ്ചായത്ത്‌ ബൂത്ത്‌ തലകൺവെൻഷനുകൾ വരെ കൃത്യമായ സമയം നിച്ഛയിച്ചു കൊണ്ടാണ് ബിജെപി മുന്നോട്ട് പോകുന്നത്.
ഫോട്ടോ :


ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ നയിക്കുന്ന വാഹനപ്രചാരണ ജാഥ പൂയപ്പള്ളിയിൽ നിന്നും തുടങ്ങി

രാജ്യത്തിനൊപ്പം കേരളം വളരണമെങ്കിൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണം - അഡ്വ. എസ്. സുരേഷ് 

ചാത്തന്നൂർ : രാജ്യത്തിനൊപ്പം കേരളം വളരണമെങ്കിൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ 
ബി. ബി. ഗോപകുമാർ നയിക്കുന്ന ജനകീയ വിചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.എൻ ഡി എ മുന്നോട്ട് വയ്ക്കുന്ന വികസിതകേരളം എന്ന
സ്വപ്നം യാഥാർത്യമാകുമ്പോൾ  മാറ്റങ്ങൾ വരും അതല്ലെങ്കിൽ സംഭവിക്കാൻ പോകുന്നത് വലിയ വിപത്താകും ഇന്ന് കേരളത്തിൽ നടമാടുന്ന 
പ്രാകൃത രാഷ്ട്രീയ സംവിധാനങ്ങൾ ജനങ്ങൾക്ക് മടുത്തു. കേരളത്തിൽ 
എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചതോടെ പ്രതീക്ഷകൾ അസ്തമിച്ചു. പരസ്പരം കുറ്റപ്പെടുത്തലുകളല്ലാതെ വികസനമില്ലാത്ത അവസ്ഥയായി അതിന് മാറ്റം ഉണ്ടാകണം കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്ന വികസനമാണ് കേരളത്തിൽ നടക്കുന്നത് ദേശീയപാതകൾ 
ആറ് വരി പാതയിലേക്ക് കേന്ദ്രസർക്കാർ മാറി. നിരവധി കേന്ദ്ര പദ്ധതികൾ കേരളത്തിൽ വരുന്നു. രാജ്യം അതിവേഗ പുരോഗതിയാണ് കൈവരിക്കുന്നത്. കേരളത്തിലാവട്ടെ വളർച്ച മുരടിച്ചു പോകുന്നു. അസ്തിത്വം നഷ്ടമാകുന്നു.
നിയന്ത്രിക്കാൻ ആരും ഇല്ലാത്ത അവസ്ഥ. സർവ്വത്ര അഴിമതി. എല്ലാത്തിനും നേതൃത്വം നൽകുന്നത് പിണറായി. സ്വന്തമായി നടത്തിയ ഒരു വികസന പ്രവർത്തനവും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൂണ്ടിക്കാണിക്കാനാവില്ല. കേന്ദ്രസർക്കാർ പദ്ധതികളിൽ അവകാശവാദം ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. ദേശീയപാത വികസനത്തിന് മൂന്നു ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാർ മുടക്കിയത്. സംസ്ഥാന വിഹിതം 5000 കോടി മാത്രമാണ്. അതുതന്നെ നൽകിയിട്ടുമില്ല. എന്നിട്ട് ഞങ്ങളാണ് എല്ലാം ചെയ്തതെന്ന് അവകാശവാദം ഉന്നയിക്കുന്നുവെന്നും എസ്. സുരേഷ് പറഞ്ഞു.കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ വയയ്ക്കൽസോമൻ മുഖ്യപ്രഭാഷണം നടത്തി.ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് 
ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ നയിക്കുന്ന വാഹനപ്രചാരണ ജാഥ പൂയപ്പള്ളിയിൽ നിന്നും തുടങ്ങി ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ അവസാനിച്ചു.
പൂയപ്പള്ളിയിൽ ബിജെപി കൊല്ലം ഈസ്റ്റ് ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി ഉദ്ഘാടനം ചെയ്തു.പൂയപ്പള്ളി, ചാത്തന്നൂർ ആദിച്ചനല്ലൂർ, ചിറക്കര പഞ്ചായത്തുകളിൽ നൽകിയ സ്വീകരണങ്ങൾക്ക് ശേഷം ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ സമാപിച്ചു.
ചിറക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ, ട്രഷറർ സി. രാജൻപിള്ള,എസ്. സി മോർച്ച ജില്ലാ പ്രസിഡന്റ്‌ ശ്യംചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ, മൈലക്കാട് രഞ്ജിത്.
എന്നിവർ സംസാരിച്ചു.
ഫോട്ടോ :ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.








ചാത്തന്നൂരിൽ മഹിളമോർച്ച പ്രവർത്തകരുടെ പോസ്റ്റർ പ്രചരണം

ചാത്തന്നൂരിൽ മഹിളമോർച്ച പ്രവർത്തകരുടെ പോസ്റ്റർ പ്രചരണം 

ചാത്തന്നൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ 
പോസ്റ്റർ പ്രചരണമടക്കമുള്ള 
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മഹിളമോർച്ച പ്രവർത്തകർ രംഗതെത്തി.ഇന്നലെ രാവിലെ ചാത്തന്നൂർ ടൗണിൽ ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് പോസ്റ്റർ ഒട്ടിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ്‌ സരിതഗിരീഷ്,
ജില്ലാ സെക്രട്ടറി ഷീജ.ആർ,ട്രഷറർ തുഷാരബിന്ദു, ജയശ്രി, വിദ്യ. ആർ 
എന്നിവർ നേത്രത്വം നൽകി.
ഫോട്ടോ :മഹിളമോർച്ച പ്രവർത്തകർ പോസ്റ്റർ പതിക്കുന്നു.

ബി.ബി. ഗോപകുമാർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു


ആനന്ദവല്ലീശ്വരനെ തൊഴുതു വണങ്ങി 
ബി.ബി. ഗോപകുമാർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു 
കൊല്ലം : ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബി.ബി. ഗോപകുമാർ ഡെപ്യുട്ടി കളക്ടറും 
റിട്ടേണിംഗ് ഓഫീസറായ ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടർ അനിതാ നായർ മുമ്പാകെ പത്രിക സമർപ്പിച്ചു. രണ്ട് സെറ്റ് പത്രികയാണ് നൽകിയത്.ഇന്നലെ രാവിലെ 
ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ 
എസ്. പ്രശാന്തിന് ഒപ്പം 
ചാത്തന്നൂരിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി മാറ് മറയ്ക്കൽ അവകാശത്തിന് പോരാടിയ കല്ലുമാല സമരക്കാരുടെ സ്മൃതി മണ്ഡപത്തിലും കാന്റോൺമെന്റ്മൈതാനിയിലെ മഹാത്മ അയ്യൻകാളി പ്രതിമയിലും ശ്രീനാരായണകോളേജിലെ ആർ.ശങ്കർ പ്രതിമയിലും പുഷ്പാർച്ചന നടത്തിയതിന് ചാത്തന്നൂർ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയതിന് ശേഷം പ്രകടനമായി 
ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായി എത്തി പത്രിക സമർപ്പിച്ചത്. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത്,ചിറക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യമനോജ്‌,
തിരുവനന്തപുരം മേഖല ജനറൽ സെക്രട്ടറി എ.ജി.ശ്രീകുമാർ,ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ, 
സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ,ജില്ലാ ട്രഷറർ സി.രാജൻപിള്ള, മണ്ഡലം പ്രസിഡന്റുമാരായ പ്രദീപ്‌. ജി.കുറുമണ്ടൽ,കൃഷ്ണരാജ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ, രഞ്ജിത് മൈലക്കാട്, ബൈജുലക്ഷ്മണൻ,വിഷ്ണുകുറുപ്പ് എന്നിവർ ഒപ്പമുണ്ടായിരുന്നു.


  

ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപ്പിടി ഭക്തിസാന്ദ്രമായി

ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപ്പിടി ഭക്തിസാന്ദ്രമായി 

കൊട്ടിയം :ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപ്പിടി ഭക്തിസാന്ദ്രമായി 
 വിദേശികളും സ്വദേശികളുമടക്കം ആയിരകണക്കിന് ഭക്തജനങ്ങളാണ് 
വ്രതാനുഷ്‌ഠാനങ്ങളോടെ 
ചടങ്ങ് കാണാനെത്തിയത്. ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ചരിത്രപ്രസിദ്ധമായ ആനവാൽപ്പിടി നടത്തുന്നത്. സുബ്രഹ്മണ്യൻ്റെയും ഗണപതിയുടെയും ലീലകളെ അനുസ്മരിക്കുന്നതാണ് ചടങ്ങ്. ശീവേലി എഴുന്നള്ളത്തിന് ശേഷമാണ് ചടങ്ങ്. കച്ച കയറും ചങ്ങലയും അഴിച്ചുമാറ്റി സ്വതന്ത്രനാക്കിയ ആനയെ നൈവേദ്യം നൽകി ആനക്കൊട്ടിലിൽ എത്തിച്ച ശേഷം ഉമയനല്ലൂർ ഏലായിലെ വള്ളിയമ്പലം ലക്ഷ്യമാക്കി ആന ഓടും. ഇതിനിടയ്ക്ക് ആനയ്ക്കെ‌ാപ്പം ഓടിക്കൊണ്ട് ഭക്തർ ആനവാൽ പിടിക്കുന്നതാണ് ചടങ്ങ്. ഓരോ കരയിൽ നിന്നുമായി തെരഞ്ഞെടുത്ത ഭക്തരാണ് ആനവാൽ പിടി നടത്തുന്നത്.
വ്രതാനുഷ്‌ഠാനത്തോടെ കാപ്പുകെട്ടിയാണ് ആനവാൽ പിടിക്ക് എത്തുന്നത്. തൃക്കടവൂ ശിവരാജു എന്ന ആനയാണ് ഇത്തവണ ഗജമുഖനായത്. ആനവാൽപ്പിടിക്കുശേഷം
മഹാപ്രസാദ ഊട്ടും നടന്നു. വൻ പൊലീസ് സുരക്ഷയോടെ പ്രത്യേകം സജ്ജീകരിച്ച ബാരിക്കേഡിനുള്ളിലാണ് ആനവാൽപ്പിടി നടന്നത്. പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, എലിഫന്റ് സ്ക്വാഡ് എന്നിവരുടെ സേവനവും ഒരുക്കിയിരുന്നു.

ശ്രീഭൂതനാഥപുരത്ത് ചന്ദ്രപൊങ്കാല ഭക്തിസാന്ദ്രമായി

 ശ്രീഭൂതനാഥപുരത്ത് ചന്ദ്രപൊങ്കാല ഭക്തിസാന്ദ്രമായി 

ചാത്തന്നൂർ: ചാത്തന്നൂർ 
ശ്രീഭൂതനാഥക്ഷേത്രത്തിൽ കുടികൊള്ളുന്ന 
കൈവല്യദായിനിയായ ദേവിക്ക് ആയിരങ്ങൾ ചന്ദ്രപൊങ്കാലഅർപ്പിച്ചു.
കലത്തിലേക്ക് അരിമണികൾ അർപ്പിക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.പൊങ്കാലയ്ക്കൊപ്പം പ്രാർത്ഥനകളും ദേവിക്കു മുന്നിൽ സമർപ്പിച്ചു
തോറ്റം പാട്ടിന് സമാപനം കുറിച്ച് കൊണ്ട് 
ദേവിയുടെ  തിരുനടയ്ക്ക് മുന്നിൽ തയാറാക്കിയ അടുപ്പിലേക്കും പഞ്ചഭൂതങ്ങൾക്കായുള്ള അടുപ്പുകളിലേലേക്കും  ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി
തീ പകർന്ന നിമിഷം.
 ചെണ്ടമേളവും വായ്ക്കുരവയും കതിനവെടിയും അകമ്പടിയേകി. തൊട്ടടുത്ത നിമിഷം അടുപ്പുകളിലേക്ക് തീ പകരാനുള്ള മൈക്ക് അനൗൺസ്മെൻ്റുമെത്തി.  ക്ഷേത്രപരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാരഅടുപ്പിലെ തീ പകർന്നെടുത്താണ് നൽകിയത്. പണ്ടാര അടുപ്പിൽ നിന്ന് പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്ക് പകർന്നു. അതിനുശേഷം ആ പന്തവും വഹിച്ചുകൊണ്ട് 
 വോളൻ്റിയർമാർ വിവിധ സ്ഥലങ്ങളിൽ പൊങ്കാലയിടുന്നവരുടെ അടുക്കലെത്തിച്ചു. . ഇങ്ങനെ പകർന്നെടുത്ത തീ അടുപ്പുകളിൽ ജ്വലിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് ഭക്തർ കരുതുന്നത്. ശ്രീഭൂതനാഥപുരത്തിന്റെ
 മുക്കും മൂലയും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞു. പാൽ പായസം,
ശർക്കരപ്പായസം,മണ്ടപ്പുറ്റ്, തെരളി, മോദകം,വത്സൻ,പന്തീരുനാഴി.  പായസം,അരവണ,ഉണ്ണിയപ്പം എന്നിങ്ങനെ 12 തരം വിഭവങ്ങളാണ് ദേവിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടത്. നേർച്ചകളുടെ ഭാഗമായി നൂറ് കണക്കിന് 
 കലങ്ങളിലും ഭക്തർ പൊങ്കാലയിട്ടു. പൊങ്കാലനിവേദ്യം തയാറാക്കുന്ന സ്ഥലത്തു തന്നെ നിവേദിക്കണമെന്ന വിശ്വാസം പാലിക്കാൻ ഭൂരിഭാഗം ഭക്തരും ശ്രദ്ധിച്ചു. ക്ഷേത്രനടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ച ശേഷമാണ് മറ്റ് കലങ്ങളിൽ നിവേദിച്ചത്.
ഫോട്ടോ: ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി
പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നു.

മീനാട് ധർമ്മശാസ്താവിന്റെയും ചാത്തന്നൂർ ശ്രീഭൂതനാഥന്റെയും അനുഗ്രഹം വാങ്ങി ബി. ബി. ഗോപകുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

മീനാട് ധർമ്മശാസ്താവിന്റെയും 
ചാത്തന്നൂർ ശ്രീഭൂതനാഥന്റെയും അനുഗ്രഹം വാങ്ങി 
ബി. ബി. ഗോപകുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും 

ചാത്തന്നൂർ: മീനാട് ധർമ്മശാസ്താവിനോടും ചാത്തന്നൂർ ശ്രീഭൂതനാഥനോടും ജന്മനാടിനോടും അനുവാദം ചോദിച്ചു ബി.ബി.ഗോപകുമാർ ഇന്ന്  ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാർ ഇന്ന് 
നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്നലെ രാവിലെ ജന്മനാടായ മീനാട് ധർമ്മശാസ്താക്ഷേത്രത്തിൽ എത്തി ധർമ്മം ദർശനം നടത്തിയ ശേഷം ഭവനസന്ദർശനം നടത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും തുടർന്ന് മീനാട് കിഴക്ക് വലിയ പള്ളിയിൽ എത്തി ചെറിയപെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മീനാട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീഅംഗങ്ങളെയും നേരിട്ട് കണ്ടു 
പത്രിക സമർപ്പിക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു രാത്രിയോടെ ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലെത്തി ദർശനം നടത്തി ചന്ദ്രപൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ 
രാവിലെ 10 ന് ചാത്തന്നൂരിൽ നിന്നും പുറപ്പെട്ട്  12മണിയോടെ ചാത്തന്നൂർ നിയോജക മണ്ഡലം വരാണാധികാരിയായ കൊല്ലം ജില്ലാ കളക്ർക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും 
ഫോട്ടോ : ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ബി.ബി.ഗോപകുമാർ മീനാട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒപ്പം 



Friday, 20 March 2026

എൻ ഡി എ തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു.

എൻ ഡി എ തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു.

ചാത്തന്നൂർ : എൻ ഡി എ ചാത്തന്നൂർ നിയോജകമണ്ഡലം 
തിരഞ്ഞെടുപ്പ് കാര്യാലയം ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു സ്ഥാനാർഥി ബി. ബി. ഗോപകുമാർ, ചിറക്കര ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ്  രമ്യ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ജില്ലാ ട്രഷറർ സി. രാജൻപിള്ള,മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, പ്രദീപ്‌. ജി. കുറുമണ്ടൽ,ജനറൽമാരായ കൊട്ടിയംസുനിൽ, മൈലക്കാട് രഞ്ജിത്, ബൈജുലക്ഷമൺ, വിഷ്ണുകുറുപ്പ്,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള, സജീഷ് മാങ്കൂട്ടം,ഹരിശങ്കർ, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ഐശ്വര്യ എന്നിവർ സംസാരിച്ചു.
ഫോട്ടോ :എൻ ഡി എ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

എന്റെ മക്കളുടെ അധ്യാപകൻ ആണ് വല്യ വോട്ടിന് ജയിക്കും

എന്റെ മക്കളുടെ അധ്യാപകൻ ആണ് വല്യ വോട്ടിന് ജയിക്കും 
ചാത്തന്നൂർ :അപരിചിതർ ആരുമില്ല, എല്ലാവർക്കും ബി. ബി. ഗോപകുമാർ 
തങ്ങളുടെ സ്വന്തം നേതാവാണ്. അധ്യാപകനാണ് എന്റെ മക്കളുടെ സാർ ആണ് വല്യവോട്ടിന് സാർ ജയിക്കും നടമുക്കിലെ തട്ടൂസ് ഹോട്ടലിലെ ജയ ഗോപൻ സാറിനോട്‌ പറഞ്ഞു ഹോട്ടൽ നടത്തുന്ന ജയയുടെ വാക്കുകളിലുണ്ട് ബി.ബി. ഗോപകുമാർ എന്ന സ്ഥാനാർഥിയുടെ ജനകീയ ബന്ധം.തുടർന്ന് തൊട്ടടുത്ത പൂക്കടയിൽ എത്തിയപ്പോൾ പൂക്കൾ നൽകിയാണ് പൂക്കടയിലെ 
ശകുന്തള ചേച്ചി സ്വീകരിച്ചത് എന്നെ പഠിപ്പിച്ചത് സാറിന്റെ അമ്മയാണ് എന്റെ മക്കളെ പഠിപ്പിച്ചത് ഗോപകുമാർ സാർ ആണ് ഞങ്ങൾക്ക് വിദ്യാഭ്യാസം പകർന്ന ആധ്യാപകനാണ് ഞങ്ങൾക്ക് വലുത് സാറിനാണ് കഴിഞ്ഞു രണ്ടു വട്ടവും വോട്ട് ചെയ്തത് ഇക്കുറിയും സാറിന് തന്നെ മാറ്റമില്ലാത്ത വോട്ട് ആണ് ഞങ്ങളുടെ വോട്ട് എന്ന് പറഞ്ഞു വിജയാശംസകൾ നേരുകയാണ് ആ കുടുംബം.
പൊതു സ്വീകരണം ആരംഭിച്ചില്ലെങ്കിലും മിക്ക കേന്ദ്രങ്ങളിലും ഹർഷാരവത്തോടെയാണ് 
എൻ ഡി എ  സ്ഥനാർഥിയെ സ്വീ
കരിക്കുന്നത്. എന്നും നാടിന്റെ എല്ലാ പ്രശ്‌നങ്ങളിലും കൂടെയുണ്ടാകുന്ന 
ഗോപകുമാർ സാറിനെ 
ചാത്തന്നൂരിലെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന കാഴ്‌ചയാണെങ്ങും. അധ്യാപകനായിരിക്കുമ്പോഴും ജനപ്രതിനിധിയായിരിക്കുമ്പോഴും 
കർമണ്ഡലമായ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഗോപകുമാർ സാറിനെ 
ആർക്കുംപരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു വീട്ടിലും ആമുഖങ്ങളോ പരിചയപ്പെടുത്തലിൻ്റെയോ ആവശ്യമില്ല. 
നമ്മുടെ ഗോപകുമാർ സാർ അല്ലേ 
 ജയിക്കാതെ പിന്നെ. മിക്ക വീട്ടുകാരുടെയും മറുപടി ഇങ്ങനെതന്നെ. ഓരോവ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും പേരെടുത്തുപറഞ്ഞാണ് വോട്ടഭ്യർഥന സാർ പഠിപ്പിക്കാത്ത വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങൾ ചുരുക്കമാണ് രാക്ഷ്ട്രീയക്കാരനായും സമുദായനേതാവായും അദ്ധ്യാപകൻ ആണ് സാമൂഹ്യപ്രവർത്തകനായും ചാത്തന്നൂരിന് സുപരിചിതനാണ് ബി.ബി. ഗോപകുമാർ 



Wednesday, 11 March 2026

ജില്ലാ പഞ്ചായത്ത്‌ റോഡിന്റെ പേര് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് പ്രതിഷേധവുമായി നാട്ടുകാർ

ജില്ലാ പഞ്ചായത്ത്‌ റോഡിന്റെ പേര് 
പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് പ്രതിഷേധവുമായി നാട്ടുകാർ 

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ മീനാട് കിഴക്ക് വാർഡിൽ 
ജില്ലാ പഞ്ചായത്ത്‌ നിർമ്മിച്ച റോഡിന്റെ പേര് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ്.
മീനാട് കിഴക്ക് വാർഡിൽ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നും തുടങ്ങി മാടൻനട ക്ഷേത്രം അവസാനിക്കുന്ന ഭാഗം വരെ നിർമ്മിച്ച റോഡിനാണ് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് സർക്കാർ രേഖകളിൽ കാണിച്ചിരിക്കുന്നത്.ചാത്തന്നൂർ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർക്ക് മുന്നിൽ ജില്ലാ പഞ്ചായത്ത്‌ നൽകി അംഗീകരിച്ച പദ്ധതി രേഖയിലും പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്നാണ് എന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.സർക്കാർ രേഖകളിൽ പോലും പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് എഴുതി വച്ച് പദ്ധതി നടപ്പാക്കിയ ഉദ്യോഗസ്ഥർക്ക് എതിരെയും അനുവാദം നൽകിയ ഇടത് ജനപ്രതിനിധികൾക്ക് എതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമാണ്.അടിയന്തിരമായി സർക്കാർ രേഖകളിലും ബോർഡിലും പേര് മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഫോട്ടോ :പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് എഴുതിയ ജില്ലാ പഞ്ചായത്ത്‌ ബോർഡ്.


Monday, 9 March 2026

നിയമസഭതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ കൊല്ലം ജില്ലയിലെ രാക്ഷ്ട്രീയ താപനില ഉയരുകയാണ്.

കൊല്ലം :: നിയമസഭതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ കൊല്ലം ജില്ലയിലെ രാക്ഷ്ട്രീയ താപനില ഉയരുകയാണ്. പരമ്പരാഗത വ്യവസായത്തിൽ ശവപറമ്പാണ് കൊല്ലം ഇ മേഖലയിൽ പണിയെടുത്തിരുന്ന 
 പരമ്പരാഗത തൊഴിലാളികൾ ഗതികേടിന്റെ നടുമുറ്റത്ത് നിൽക്കുന്ന രാക്ഷ്ട്രീയ സാഹചര്യത്തിൽ ഇവരെ വഴിയാധാരമാക്കിയ ഇടതുവലത് മുന്നണികൾക്കെതീരെ ഉയരുന്ന രാക്ഷ്ട്രീയ സാഹചര്യമാണ് ഇന്ന് ദേശിoഗനാട്ടിൽ  ഉയരുന്നത്. കേന്ദ്രസർക്കാരിനോട് തൊഴിലാളി സമൂഹം കാണിക്കുന്ന മമതയാണ് ഇരു മുന്നണികൾക്കും ഇപ്പോൾ ഭയം തോന്നുന്നതിനുള്ള പ്രധാന കാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിളക്കമാർന്ന വിജയത്തെ തുടർന്ന് 
ബിജെപിയുടെ രാക്ഷ്ട്രീയപരമായുള്ള പ്രസക്തി ഉയരുമ്പോൾ ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയ 
മുന്നേറ്റം നിയമസഭതിരഞ്ഞെടുപ്പിൽ തുടരുകയാണെങ്കിൽ ഇരു മുന്നണികൾക്കും വെല്ലുവിളിയാകും എന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
അതെല്ലാം കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കും തോറും ജില്ലയിലെ 
 രാഷ്ട്രീയതാപനില ഉയരുകയാണ്.

@ സിപിഎമ്മിന്റെ കളിതട്ടായിരുന്ന 
കൊല്ലത്ത് കളിമാറും ബിജെപി ഉയർത്തുന്ന വെല്ലുവിളി ചുവപ്പു കോട്ടയില്‍ വിള്ളലുണ്ടാക്കിയെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു അത് കൊണ്ട് തന്നെ  കൊല്ലത്തെ മേൽകൊയ്മ ഇക്കുറി സിപിഎമ്മിന് നഷ്ടമാകുമോ? ഇടതു 
അണികളിൽ തന്നെയുള്ള ഭരണവിരുദ്ധ വികാരം ഇക്കുറി ജില്ലയിൽ ബിജെപിയ്ക്ക് അനുകൂലമായി മാറിയാൽ കൊല്ലം ജില്ലയിലെ രാഷ്ട്രീയ ചതുരംഗത്തില്‍ ഇത്തവണ കരുനീക്കങ്ങള്‍ പ്രവചനാതീതമാകും.കൊല്ലം പിടിക്കുന്നവര്‍ കേരളം ഭരിക്കും' എന്ന രാഷ്ട്രീയ സമവാക്യം തിരുത്താന്‍ ബി.ജെ.പി കച്ചമുറുക്കുമ്പോള്‍, കോട്ട കാക്കാന്‍ ഇടതുമുന്നണിയും നിലവിലുള്ള രണ്ട് സീറ്റ് നിലനിർത്താൻ 
സര്‍വ്വ സന്നാഹങ്ങളുമായി യു ഡി എഫും 
രംഗത്തുണ്ട്. കഴിഞ്ഞ തവണ 11ല്‍ 9  സീറ്റും എല്‍.ഡി.എഫിനൊപ്പമായിരുന്നെങ്കില്‍ 
ഇത്തവണ പതിനൊന്ന് 
മണ്ഡലങ്ങളിലും അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം പ്രചരണത്തിൽ ബഹുദൂരം മുന്നിലാണ് തദേശതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നിയമസഭ തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങി കളി തുടങ്ങിയിരുന്നു ബൂത്ത്‌ തല കമ്മിറ്റികൾ സജ്ജമാക്കിയ ബിജെപി 
വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും ജില്ലയിൽ അട്ടിമറി നടത്താനും ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്തിന് സമാനമായി കൊല്ലത്തും വോട്ടര്‍പട്ടികയിലെ ക്രമീകരണം മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. തീരദേശ മേഖലകളിലും നഗരസഭാ പരിധിയിലും
ഇരട്ട വോട്ട് ഒഴിവാക്കിയപ്പോൾ  വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവ് ആരെ തുണയ്ക്കുമെന്നത് നിഗൂഢമാണ്. 
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ട് ബിജെപിയുടെ മുന്നേറ്റത്തെ ഭയപ്പാടോടെയാണ് ഇരു മുന്നണികളും നോക്കികാണുന്നത്. കൊട്ടാരക്കരയിൽ ഉണ്ടായ രാക്ഷ്ട്രീയ അട്ടിമറികൾ യു ഡി എഫ്- എൽ ഡി എഫ് പാളയങ്ങൾക്ക് ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബിജെപി വലിയ മുന്നേറ്റമാണ് 

@ ആർ എസ് പി അകാല ചരമം അടയുമോ..?

കമ്മ്യുണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന ആർ എസ് പി ഇ തിരഞ്ഞെടുപ്പോടെ രാക്ഷ്ട്രീയ ചിത്രത്തിൽ അപ്രത്യക്ഷമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.എൻ കെ.പ്രേമചന്ദ്രൻ എം. പിയുടെ അപ്രതീമാദിത്വം ആർ എസ് പി ചോദ്യം ചെയ്തു തുടങ്ങിയതാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്.അണികളില്ലാത്ത രാക്ഷ്ട്രീയ പാർട്ടിയ്ക്ക് ഇപ്പോൾ ആകെയുള്ള നേതാക്കൾ പോലും രണ്ട് ചേരിയായി നിന്ന് പോരാടിക്കുന്ന കാഴ്ചയാണ്. എൻ. കെ. പ്രേമചന്ദ്രൻ എം പി കോൺഗ്രസുമായി ചേർന്ന് നിൽക്കുകയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ വരികയും യു ഡി എഫ് ഭരണത്തിൽ എത്താതിരിക്കുകയും ചെയ്‍താൽ ആർ എസ് പി എൻ. കെ. പ്രേമചന്ദ്രനിൽ ഒതുങ്ങുമെന്ന് രാക്ഷ്ട്രിയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.

 



'

വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

ചാത്തന്നൂർ : വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം 12ന് തുടങ്ങി 21ന് അവസാനിക്കും 12ന് രാവിലെ 5.15ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് മഹാമൃത്യുജഞയഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.15നും 6.30നും മധ്യ തൃക്കൊടിയേറ്റ്, രാത്രി 7.50ന് തിരുവാതിര. 13ന് രാത്രി 7.30ന് നാടകം. 14ന് രാത്രി 7.15ന് ഗാനമേള.15ന് രാവിലെ 7.30ന് സമൂഹപൊങ്കാല, 7.35ന് ഭജൻസ്, 8ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് കൈകൊട്ടികളി. 16ന് രാവിലെ 6.30ന് അഖണ്ടനാമജപയജഞo, 11.15ന് ആയില്യപൂജ, രാത്രി 7.30ന് നാടകം. 17ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് കൈകൊട്ടികളി. 18ന് രാത്രി 7.30ന് ഫോക്ക് മെഗാഷോ. 19ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 6ന് പടുക്കഘോഷയാത്ര രാത്രി 7.30ന് നൃത്തസന്ധ്യ. 20ന് വൈകുന്നേരം 6ന് പടുക്കഘോഷയാത്ര, രാത്രി 7ന് കൈകൊട്ടികളി,8.15ന് ഭരതനാട്യo, രാത്രി 9.30ന് പള്ളിവേട്ട. 21ന് രാവിലെ 3.30ന് ഉരുൾഘോഷയാത്ര, 7ന് പ്രഭാതഭക്ഷണം,11ന് സർവ്വാശ്വര്യപൂജ വൈകുന്നേരം 3ന് ഘോഷയാത്ര, 6.30ന് ഗാനമേള, രാത്രി 9ന് തിരു:ആറാട്ട് പുറപ്പാട്, 11ന് തിരു:ആറാട്ട് തിരിച്ചു എഴുന്നള്ളത്ത് തുടർന്ന് കൊടിയിറക്ക്.


Saturday, 7 March 2026

പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമൂഹ വിവാഹത്തിൽ ഏഴ് ജോഡി വധൂവരന്മാർ വിവാഹിതരായി.

 പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന  സമൂഹ വിവാഹം

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന  സമൂഹ വിവാഹത്തിൽ ഏഴ് ജോഡി വധൂവരന്മാർ വിവാഹിതരായി. ക്ഷേത്രയോഗം ട്രസ്റ്റ്, ഉത്സവ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടന്നത്. പ്രമുഖ പ്രഭാഷകനായ 
ഡോ. എം.എം. ബഷീർ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹവിവാഹത്തിൽ 
ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിലുള്ള ശാന്തിമാർ.
കാർമ്മികത്വം വഹിച്ചു.
തുടർന്ന് നടന്ന സമ്മേളനം 
ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു  കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. വിജയൻ അധ്യക്ഷത വഹിച്ചു കൊടിമൂട്ടിൽ ശ്രീഭദ്രകാളീക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡന്റ്
കെ. ഗോപിനാഥൻ, ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ,പ്രേം ഫാഷൻ ജൂവലറിഎം ഡി 
ബി.പ്രേമാനന്ദ്, അമ്മ എൻ്റർപ്രൈസസ് & ഗോൾഡ് ലോൺസ് എം ഡി. വി. എസ്. സന്തോഷ്കുമാർ,രാജ് റെസിഡന്റ്സ് എം ഡി ഡി. ത്യാഗരാജൻ, രാജകുമാരിഗ്രൂപ്പ് എം ഡി ഷാജഹാൻ,
സമൂഹവിവാഹ സബ്‌കമ്മിറ്റി കൺവീനർ ജയചന്ദ്രൻ ചാനൽവ്യൂ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കൊല്ലം ജില്ലാസെക്രട്ടറി ജി. രാജൻകുറുപ്പ്,
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം 
കെ.എസ്. ബിനു, പത്മാലയം ആർ.രാധാകൃഷ്‌ണൻ പഞ്ചായത്ത് മെമ്പർമാരായ അഡ്വ: സിമ്മിലാൽ.എസ്.എസ്,
ദർശൻ.ജി.നായർ,ഡി. സുഭദ്രാമ്മ  
ഷാജി ശിവദാസൻ,ഉഷാരാജൻ, ജി. അശോകൻ എന്നിവർ സംസാരിച്ചു.
കൊടിമൂട്ടിൽ ശ്രീഭദ്രകാളീക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ സ്വാഗതവും ഉത്സവ സംഘാടക സമിതി ജനറൽ കൺവീനർ അനുവിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് മംഗല്യസദ്യയും നടന്നു.

ഫോട്ടോ :സമൂഹവിവാഹത്തിൽ വിവാഹിതരായ വധൂവരന്മാർ വിശിഷ്ട അതിഥികൾക്കൊപ്പം 




ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു സമരസമിതി പ്രവർത്തകർ.

ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു സമരസമിതി പ്രവർത്തകർ.

ചാത്തന്നൂർ: ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു നാട്ടുകാർ. .ചാത്തന്നൂർ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ 
അടിപാതയോട് ചേർന്നുള്ള മണ്ണ് കൊണ്ട് നിർമ്മിച്ച ഉയരപ്പാതയിൽ ഉണ്ടായ അപാകതകൾ പരിഹരിക്കാൻ നിർമ്മാണ കമ്പനി അധികൃതർ നടത്തുന്ന നിർമ്മാണപ്രവർത്തികൾ ആണ് സമരസമിതി ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. അടിപാതയോട് ചേർന്ന ഭാഗത്തെ നിർമ്മാണപ്രവർത്തികൾ പൂർത്തിയായെങ്കിലും ക്വളിറ്റി കൺട്രോളുടെ നിർദ്ദേശം ഇല്ലാത്തത് മൂലം പാലങ്ങൾ തമ്മിൽ ജോയിൻ ചെയ്തിരുന്നില്ല ഇതിനിടയിൽ ഉയരപാതയിൽ വിള്ളലുകൾ കാണുകയും പുറത്തേക്ക് തള്ളി നിൽക്കുകയും അടിക്കടി ആർ ഇ വാളുകളിൽ  പൊട്ടലുകളും ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ   ഫ്ലൈഓവറിനോട് ചേരുന്ന ഭാഗത്ത് ഉയര പാത പൊളിച്ചു മാറ്റി
യാതൊരു സുരക്ഷയുമില്ലാതെ
പുതുക്കിപ്പണിയാനുള്ള കരാർ കമ്പനിയുടെ അനധികൃത നീക്കം സമരസമിതി പ്രവർത്തകർ ഇടപെട്ട് നിർത്തിവയ്പ്പിച്ചതിനെ തുടർന്ന് 
സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള പോലീസ് അധികാരികൾ സ്ഥലത്തെത്തി സുരക്ഷാവീഴ്ച സംബന്ധിച്ച കാര്യങ്ങൾ  ബോദ്ധ്യപ്പെടുകയും തുടർന്ന് മേൽനടപടികൾ ഉണ്ടാവുന്നത് വരെ നിർമ്മാണപ്രവർത്തികൾ നിർത്തി വയ്പ്പിക്കുകയായിരുന്നു.
ചാത്തന്നൂർ മേഖലയിലെ മൺ ഉയരപ്പാത  നിർമ്മാണങ്ങളിൽ വലിയ തോതിലുള്ള അപാകതകൾ നാട്ടുകാർ നേരത്തേ തന്നെ ചൂണ്ടി കാണിക്കുകയും. നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചാത്തന്നൂർ ജങ്ങഷനിൽ നിർമ്മിച്ച 
മൺ ഉയരപ്പാതകൾ ഒഴിവാക്കി  തൂണിന്മേൽഎലിവേറ്റഡ് പാത നിർമ്മിക്കണമെന്ന ആവശ്യം ഉയർത്തി ചാത്തന്നൂരിൽ വിവിധ സംഘടനകളുടെ 
പ്രതിഷേധ സമരം നടന്ന് വരികയാണ്.
ഫ്ലൈ ഓവറിന് കിഴക്കുഭാഗത്തായി മൺ ഉയരപ്പാതയിൽ നിർമ്മാണത്തിൽ അപാകതകൾ ഉണ്ടായത് കൊണ്ടാണ് കോൺക്രീറ്റ് സ്ലാബുകൾ എടുത്തു മാറ്റി
 പുതുക്കിപ്പണിയാനുള്ള അനധികൃതമായ ശ്രമം കരാർ കമ്പനി നടത്തിയത്.
 യാതൊരു സുരക്ഷയും ഒരുക്കാതെ 
നിർമ്മാണത്തിൽ നിരവധി അപാകതകൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയാണ്
പൊളിച്ച് മാറ്റലും പുതുക്കിപ്പണിയലും കമ്പനി നടത്തുന്നത്.
മൺ ഉയരപ്പാതയിലൂപയോഗിക്കുന്ന മണ്ണിലെ ഈർപ്പത്തിൻ്റെ തോത്  സംബന്ധിച്ച്  നിലവിലുള്ള മാനദണ്ഡങ്ങൾ മറികടന്ന് ടാങ്കറുകളിൽ വെള്ളം എത്തിച്ചു പ്രസ്തുത പ്രദേശങ്ങളിൽ വെള്ളം ഒഴിച്ച് മണ്ണ് അയഞ്ഞതാക്കി  കോൺക്രീറ്റ് സ്ലാബുകൾ ഊരിയെടുക്കാനുള്ള ശ്രമവും സുരക്ഷയ്ക്ക് ഭീഷണിയാണ്.
 നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്  ഉത്തരവാദപ്പെട്ടവർ സ്ഥലത്തില്ലാത്ത അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും
നാട്ടുകാർ ആരോപിച്ചു.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും, ജില്ലാ കലക്ടർക്കും. അസിസ്റ്റൻ്റ് പോലീസ് കമ്മിഷണർക്കും
ഈ വിഷയത്തിൽ  നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.എന്തൊക്കെ അപാകതകളാണ് പ്രസ്തുത പാതയിൽ കണ്ടെത്തിയതെന്നും ആരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള  പൊളിച്ചു മാറ്റലും പുതുക്കിപ്പണിയലും നടക്കുന്നതെന്നും വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണിന്മേൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം അടിയന്തിരമായി പരിഗണിച്ചു കൊണ്ട് ഇപ്പോൾ നടക്കുന്ന നിർമ്മാണപ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ : പണി പൂർത്തിയായ മൺപാത പൊളിച്ചു നിർമ്മാണപ്രവർത്തികൾ നടക്കുന്നു 

സേവനമേഖലയ്ക്ക് മുൻതൂക്കം നൽകി കല്ലുവാതുക്കൽ പഞ്ചായത്ത്‌ ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ കെ. സിന്ധു അവതരിപ്പിച്ചു.


ചാത്തന്നൂർ : സേവനമേഖലയ്ക്ക് മുൻതൂക്കം നൽകി കല്ലുവാതുക്കൽ പഞ്ചായത്ത്‌ ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ കെ. സിന്ധു അവതരിപ്പിച്ചു.
2026-27 സാമ്പത്തിക വർഷം 87.31 കോടിരൂപയുടെ വരവും 85.05 കോടിരൂപയുടെ ചെലവും 2.25 കോടി രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 
ബജറ്റാണ്  വൈസ് പ്രസിഡന്റ്‌ സിന്ധു അവതരിപ്പിച്ചത്.  സേവനമേഖലയ്ക്ക് പുറമെ സാമൂഹിക സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതികൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികളുടെ വ്യാപനം, മഴവെള്ള സംഭരണ സംവിധാനം, ശുചിത്വ പ്രവർത്തനങ്ങൾ, കർഷകർക്ക് പിന്തുണാ പദ്ധതികൾ, ജൈവകൃഷി പ്രോത്സാഹനം, വനിതാ സ്വയം സഹായസംഘങ്ങളുടെ ഉത്പാദനയൂണിറ്റുകൾ, യുവാക്കൾക്ക് നൈപുണ്യ വികസനപരിശീലനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള ക്ഷേമ പദ്ധതികൾ, ലൈഫ് ഭവനപദ്ധതി ഉൾപ്പെടെയുള്ള പാർപ്പിട പദ്ധതികൾക്കും ബജറ്റിൽ മുൻതൂക്കം നൽകി 
തുക വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ആയുർവ്വേദ ഹോമിയോ ആശുപത്രികളുടെയും സേവനനിലവാരം ഉയർത്തൽ, പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
ഉൽപാദനമേഖലയ്ക്ക് 2.5 കോടിരൂപയും സേവനമേഖലയ്ക്ക് 19.49 കോടിയും പശ്ചാത്തല മേഖലയ്ക്ക് 13 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത് ആയതിൽ കൃഷി - അനുബന്ധ പ്രവർത്തനങ്ങൾക്ക് 86 ലക്ഷം രൂപയും മൃഗസംരക്ഷണം, ക്ഷീര വികസനത്തിന് 1.5 കോടി രൂപ വകയിരുത്തിയതിൽ ഡയറിഫാമുകളുടെ ആധുനിക വൽക്കരണത്തിന് 8 ലക്ഷം രൂപ
അനുവദിച്ചിട്ടുണ്ട്.  എ ബി സി പദ്ധതിക്കും കൂടാതെ മൊബൈൽ എ ബി സി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിനും തുക മാറ്റിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയക്ക് 71.5 ലക്ഷം രൂപയും
 സാമൂഹിക ക്ഷേമം, സാമൂഹിക സുരക്ഷിതത്വം എന്നീ മേഖലകളിലേക്ക് 1.97 കോടി രൂപയും അങ്കണവാടികൾക്ക് ഭൗതിക സാഹചര്യം, പോഷകാഹാരം എന്നിവ ഉൾപ്പെടെ 1.49 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 1.16 കോടി രൂപയും കലാ-സാംസ്‌കാരിക-കായിക വികസനം, യുവജനക്ഷേമം എന്നിവയ്ക്കായി 19.5 ലക്ഷം രൂപ വകയിരുത്തി.
ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുന്നതിന് തുക മാറ്റിവച്ചിട്ടുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് 12 ലക്ഷവും കുടിവെള്ളത്തിന് 2 കോടിയും മാലിന്യ നിർമ്മാർജ്ജനത്തിന് 1.17 കോടി രൂപയും വകയിരുത്തിയിട്ടുള്ളതാണ് . കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ടും പുതിയ റോഡുകളുടെ നിർമ്മാണത്തിനും മെയിൻ്റനൻസിനും കൂടി 4.53 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്തിനെസമ്പൂർണ്ണ എൽ ഇ ഡി ഗ്രാമം ആക്കുന്നതിനും പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും മെയിൻ്റനൻസിനുമായി 58 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. സ്വയം തൊഴിൽ നൈപുണ്യ വികസനം എന്നിവയ്ക്ക് 19 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. പട്ടികജാതി ക്ഷേമത്തിനും ഉന്നമനത്തിനുമായി 2.53 കോടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന് ശ്മ‌ശാനത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ മൊബൈൽ ഗ്യാസ് ക്രിമറ്റോറിയം (സഞ്ചരിക്കുന്ന) വാങ്ങുന്നതിന് തുക നീക്കിവച്ചിട്ടുണ്ട്. കല്ലുവാതുക്കൽ മാർക്കറ്റ് നവീകരണത്തിനും വിജ്ഞാനകേരളം തുടർ പ്രവർത്തനങ്ങൾക്കും യുവതി യുവാക്കൾക്ക് നൈപുണ്യ വികസനം നൽകി തൊഴിൽ സജ്ജരാക്കുന്നതിനും തുക മാറ്റിവച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തുകളിൽ കെ സ്‌മാർട്ട് സോഫ്റ്റ് വെയറിലൂടെ ഫയൽ സംവിധാനവും ഭരണ സംവിധാനവും പൂർണ്ണമായും ഓൺലൈൻ ആയ സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് ഫലപ്രദമായി പൊതു ജനങ്ങൾക്ക് സേവനം പ്രദാനം ചെയ്യുന്നതിനും ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കെ സ്‌മാർട്ട് സംവിധാനം ഉപയോഗിക്കുന്നതിനും ടാബുകൾ വാങ്ങുന്നതിന് വായ്‌പ അനുവദിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളതാണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെൻ്റർ നിർമ്മാണത്തിന് 8 കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്തിനെഭവനരഹിതരില്ലാത്ത പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി ലൈഫ് ഭവനപദ്ധതിക്ക് ഈ ബജറ്റിൽ 9.68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനനവീകരണത്തിനു ജനറൽ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും തുക വകയിരുത്തിയിട്ടുണ്ട്.


@ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചത് ഇംഗ്ലീഷ് ഭാഷയിൽ പ്രതിക്ഷേധവുമായി പ്രതിപക്ഷം 

@ഭരണഭാഷ മലയാളം 

ഭരണഭാഷ മലയാളം എന്നിരിക്കെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത് ഇംഗ്ലീഷിൽ ബജറ്റിന്റെ ആമുഖം മാത്രം മലയാളത്തിൽ വായിച്ചതിന് ശേഷം ബാക്കിയുള്ള നികുതി സംമ്പന്ധമായ ഭാഗങ്ങൾ എല്ലാം ഇംഗ്ലീഷിൽവായിച്ചു തുടങ്ങിയതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എണ്ണീക്കുകയായിരുന്നു തുടർന്ന് സെക്രട്ടറി മലയാള ഭാഷയുടെ സാങ്കെതിക വശങ്ങൾ ചൂണ്ടികാട്ടി ബജറ്റ് വൈസ് പ്രസിഡന്റ്‌ അവതരിപ്പിക്കുകയായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി വൈസ് പ്രസിഡന്റ്‌ 
വഴിപാട് പോലെ ബജറ്റ് വായിച്ചു തീർക്കുകയായിരുന്നു.തുടർന്ന് ബജറ്റ് മലയാളത്തിലേക്ക് മാറ്റിയാൽ മതിയെന്ന പ്രതിപക്ഷ വാദത്തെ തുടർന്ന് മലയാളഭാഷയിലേക്ക് മാറ്റിയ കോപ്പി ഇന്നത്തേക്ക് വിതരണം ചെയ്തതിന് ശേഷം ചർച്ച നടത്തുമെന്ന് പ്രസിഡന്റ്‌ വിജയൻ അറിയിച്ചതിനെ തുടർന്ന് ചർച്ച ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

@മലയാളഭാഷയെ അവഗണിച്ചു കൊണ്ട് 
ഇംഗ്ലീഷ് ഭാഷയിൽ ബജറ്റ് തയ്യാറാക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തത് മാതൃഭാഷയെ അവഗണിച്ചതിന് തുല്യമായി എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ രോഹിണി പറഞ്ഞു മുൻകൂട്ടി ധാരണയില്ലാതെയാണ് ബജറ്റ് വൈസ് പ്രസിഡന്റ്‌ അവതരിപ്പിച്ചത്.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ അട്ടിമറിയ്ക്കുകയും പ്രസിഡന്റും വൈസ് പ്രസിഡന്റും അതിന് കൂട്ട് നിൽക്കുകയും ചെയ്തുവെന്നും രോഹിണി പറഞ്ഞു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയെ നോക്ക് കുത്തിയാക്കി കൊണ്ട് 
പഞ്ചായത്ത്‌ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പോലും ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല എന്നും രോഹിണി പറഞ്ഞു.

@ ബജറ്റ് സമ്മേളനത്തിൽ 
ബിജെപിയുടെ പ്രതിക്ഷേധം 

ബിജെപി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് ബജറ്റ് സമ്മേളനത്തിൽ എത്തിയത്. പഞ്ചായത്ത്‌ കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്ന 
ഭരണപക്ഷത്തിന്റെ
നിഷേധാത്മക നിലപാടിനെതീരെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ബിജെപി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചു പ്ളേകാർഡുകളുമായാണ് ബജറ്റ് ആവതരിപ്പിക്കുന്ന ഹാളിൽ എത്തിയത്.
പ്ളേകാർഡുകൾ ഉയർത്തികാട്ടി ശക്തമായ പ്രതിക്ഷേധമാണ് ബിജെപി ഉയർത്തിയത്.
 



അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.

അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 
2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.

പരവൂർ : അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 
2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.
2026-27 കരട് ബഡ്‌ജറ്റിൽ 9,70,74,899/ (ഒൻപത് കോടി എഴുപത് ലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപത്) രൂപ മുൻബാക്കിയും റവന്യൂ വരവ് 29,78,80,000/(ഇരുപത്തി ഒൻപത് കോടി എഴുപത്തി എട്ട് ലക്ഷത്തി എൺപതിനായിരം) രൂപയും മൂലധന വരവ് 37,13,32,957/ (മുപ്പത്തി ഏഴ് കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി തൊള്ളായിരത്തി അൻപത്തി ഏഴ്) രൂപയുമായി ആകെ വരവ് 76,62,87,856/ (എഴുപത്തി ആറ് കോടി അറുപത്തി രണ്ട് ലക്ഷത്തി എൺപത്തി ഏഴായിരത്തി എണ്ണൂറ്റി അൻപത്തി ആറ്) രൂപയും, ആകെ ചെലവ് 67,67,09,100/ (അറുപത്തി ഏഴ് കോടി അറുപത്തി ഏഴ് ലക്ഷത്തി ഒൻപതിനായിരത്ത ഒരുനൂറ്) രൂപയും 8,95,78,756/ (എട്ട് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി എഴുന്നൂറ്റി അൻപത്തി ആറ്) രൂപ നീക്കി ബാക്കിയും പ്രതീക്ഷിച്ചുകൊണ്ട് 2026-27 വർഷത്തേയ്ക്കുള്ള  ബഡ്‌ജറ്റാണ് 
വൈസ് ചെയർപേഴ്‌സൺ
ആമിന. എച്ച് അവതരിപ്പിച്ചത്.ബജറ്റിൽ 
ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് വികസനത്തിനായി 
90000000, റോഡ് വികസനത്തിനായി 
30739000,മത്സ്യമേഖലയ്ക്കായി 
1385000, മൃഗസംരക്ഷണത്തിനായി 
4306000, കൃഷി വികസനത്തിനായി 
4159620, ക്ഷീര വികസന മേഖലയിലേക്ക് 
2200000,പ്രധാനമന്ത്രി ആവാസ് യോജന
 ലൈഫ് ഭവനപദ്ധതിയ്ക്കായി 
12600000, ഷീ ലോഡ്‌ജ് 3400000,
 സ്‌കൂൾ കെട്ടിടങ്ങളുടെ നവീകരണം
1000000, സ്‌മാർട്ട് അംഗൻവാടിയ്ക്കായി 
70000, ടൂറിസം മേഖലയ്ക്ക്കായി 
1500000, വിദ്യാഭ്യാസസാംസ്‌കാരിക മേഖലയിലേക്ക് 2100000, വ്യവസായ മേഖലയിൽ 1420000, വാക്‌വേ
200000, ആരോഗ്യമേഖലയ്ക്കായി 8000000,
ദേവരാജൻ മാസ്റ്റർ, സി. കേശവൻ ആശാൻ, കെ.സി കേശവപിള്ള സാംസ്‌കാരിക കേന്ദ്രങ്ങൾക്കായി 1000000എന്നിങ്ങനെ അടിസ്ഥാന മേഖലയിലേക്ക് ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ബജറ്റ് ആണിത് 
മുൻസിപ്പൽ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു 
 ബജറ്റിന് മേലുള്ള ചർച്ച ഇന്ന് നടക്കും.

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻ ഡി എ ചുവരെഴുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻ ഡി എ ചുവരെഴുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 

പരവൂർ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ  ചുവരെഴുതി എൻ ഡി എ 
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ പുറ്റിങ്ങൽ ക്ഷേത്രത്തിന് മുന്നിലുള്ള മതിലിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വരച്ചു കൊണ്ട് ബിജെപി തിരുവനന്തപുരം മേഖല പ്രസിഡണ്ട്‌ ബി. ബി ഗോപകുമാർ ആണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.നിയോജക മണ്ഡലത്തിൽ 
എൻ ഡി എ യുടെ ബൂത്ത് തല പ്രവർത്തങ്ങൾക്ക് മുന്നോടിയായിട്ടുള്ള ബൂത്ത്‌ തല കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടുള്ള കൺവെൻഷനുകൾ നടന്ന് വരികയാണ്. ഇരു മുന്നണികളെയും പിന്നിലാക്കി നിയോജക മണ്ഡലത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി എൻ ഡി എ മുന്നോട്ട് പോകുകയാണ്. പരവൂരിൽ നടന്ന ചുവരെഴുത്ത് പ്രവർത്തനങ്ങൾക്ക് ബിജെപി മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ,ട്രഷറർ സി. രാജൻപിള്ള മേഖല പ്രസിഡന്റ്‌ വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ചുവരെഴുതി തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നു.

നെടുംകുതിരയെടുപ്പിന്റെ ആചാരപെരുമയിൽ മീനാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം

നെടുംകുതിരയെടുപ്പിന്റെ ആചാരപെരുമയിൽ മീനാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം 

ചാത്തന്നൂർ : നെടുംകുതിരയെടുപ്പിന്റെ ആചാരപെരുമയിൽ മീനാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവത്തിന് സമാപനം.ഉത്സവത്തിന്റെ അവസാനദിവസമായ ഇന്നലെ മീനാട് ധർമ്മശാസ്താവിന്റെ തിടമ്പ് ഏറ്റിയ മീനാട് വിനായകൻ ദേശം ചുറ്റി കൊയ്ത്ത് കഴിഞ്ഞ മീനാട് ഏലായിൽ എത്തിയതോടെ നെടുംകുതിരയെടുപ്പിന് തുടക്കമായി 
 ആചാരനുഷ്ടാനങ്ങൾ കൊണ്ട് പ്രശ്സ്തമായ ക്ഷേത്രത്തിൽ പ്രധാന ആചാരമാണ് നെടുകുതിരയെടുപ്പ് ക്ഷേത്രത്തിൽ ചെറിയ നെടുംകുതിരയും മീനാട് ഏലായിൽ വലിയ നെടുംകുതിരയും എടുത്തു കൊണ്ട് ധർമ്മശാസ്താവിന് ദർശനം നൽകി സമർപ്പണം നടത്തിയാണ് ഉത്സവത്തിന് സമാപനം കുറിക്കുന്നത്. മീനാടിന്റെ ചുറ്റുമുള്ള ആറ് കരകളിൽ നിന്നുള്ള ഭക്തജനങ്ങൾ വൃതമെടുത്ത് 
നേർച്ചയായാണ്നെടുംകുതിരയെടുക്കുന്നത്
ഫോട്ടോ :മീനാട് ഏലായിൽ നടന്ന നെടുംകുതിരയെടുപ്പ്.
 

ആചാരാനഷ്ടാന നിറവിൽ കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രം

ആചാരാനഷ്ടാന നിറവിൽ 
കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രം ഭക്തി നിർഭരമായ ചടങ്ങുകളോടെ  ജീവിത എഴുന്നുള്ളിപ്പും പടയണിയും

ചാത്തന്നൂർ : ആചാരാനഷ്ടാന നിറവിൽ 
കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രം ഭക്തി നിർഭരമായ ചടങ്ങുകളോടെ  ജീവിത എഴുന്നുള്ളിപ്പും പടയണിയും.കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിൽ ആദ്യമായാണ് ജീവിതയെഴുന്നിള്ളിപ്പ് നടക്കുന്നത്.
 ഒരു ഭദ്രകാളിക്ഷേത്രത്തിലെ  ഉത്സവത്തിലെ ഏറ്റവും ഭക്തിനിർഭരമായ മുഹൂർത്തമാണ് 
ദേശത്തിന് അനുഗ്രഹം ചൊരിയാൻ  
ജീവതയിൽ ദേവിയുടെ എഴുന്നള്ളത്ത്. 
കൊടിമൂട്ടിൽ ഭദ്രകാളിയുടെ രഥമാണ് തോളിലേറ്റുന്ന ജീവത. അതിൽ ദേവി കുടികൊള്ളുന്നു എന്നാണു സങ്കൽപം. വലിയൊരു ആലിലയെക്കാൾ വലുപ്പമുള്ള 19 കണ്ണാടികളും സ്വർണത്തിൽ തീർത്ത ഒട്ടേറെ കുമിളകളും ജീവതയിലുണ്ട്. തോളിൽ വയ്ക്കുന്ന തണ്ടിൽ പിച്ചളക്കെട്ടുണ്ട്. ജീവത തോളിലേറ്റുന്ന തിരുമേനി ജീവതയിലെ ഭദ്രകാളിയെ നോക്കി ചുവടുവച്ചു കളിപ്പിക്കുക എന്നതാണ് ജീവതയെടുക്കുന്ന തിരുമേനി തല മേലോട്ട് വച്ച് ചരിഞ്ഞു ദേവിയെ നോക്കിയാണു കളിപ്പിക്കുന്നത്.  ദേവി ജീവതയിൽ എഴുന്നള്ളുമ്പോൾ രണ്ട് വീക്കുചെണ്ട, രണ്ട് ഉരുട്ടുചെണ്ട, മദ്ദളം, ഇലത്താളം, ചുക്കുവിളക്ക്, പാണിവിളക്ക്, രാത്രിയാണെങ്കിൽ കുത്തുവിളക്ക്, രണ്ട് മെഴുവട്ടം തുടങ്ങിയവ അകമ്പടിയായി ഉണ്ടായിരുന്നു.പറയ്ക്കെഴുന്നള്ളത്തിന് അൻപൊലിയുള്ള വീടുകളിൽ മൂന്നു തരം ചുവടാണു ജീവതയുമായി കളിക്കുക. ഏകതാളം, പതിഞ്ഞ താളം, ഓട്ടപ്രദക്ഷിണം എന്നിവയാണത്. വീക്കുചെണ്ടയുടെ താളത്തിനനുസരിച്ച് ജീവത എഴുന്നള്ളിക്കുന്ന തിരുമേനി ചുവടുവയ്ക്കും. വീക്കുചെണ്ടയുടെ താളത്തിൽ ദേവിയുമായി ജീവതയാടുന്നതാണ് ഏകതാളം. ആദ്യം വലത്തോട്ട്, പിന്നെ ഇടത്തോട്ട്, വീണ്ടും വലത്തോട്ട് എന്ന മട്ടിൽ തോളിൽ നിന്നു ജീവതയുമായി മൂന്നു വട്ടം ചരിയുന്നതാണ് ഏകതാളം.എന്നിങ്ങനെയിരിക്കെ കൊടിമൂട്ടിൽ ക്ഷേത്രത്തിൽ ഭദ്രകാളി 
എഴുന്നെള്ളിയത് ഏകതാളത്തിലാണു ചുവട് വച്ചത്. കരകൾക്കും കരക്കാർക്കും ലോകത്തിനും അനുഗ്രഹവർഷം ചൊരിഞ്ഞു കൊണ്ട് 
ഇക്കുറി ജീവിതയിൽ പറയ്ക്കെഴുന്നള്ളത്ത് നടത്തി ആചാരാനുഷ്ടാനങ്ങൾ പൂർവാധികം ഭംഗിയോടെ  തുടരുകയായിരുന്നു വൈകുന്നേരം നാല് മണിയോടെ ക്ഷേത്രത്തിൽ നിന്നും 
നാല് ജീവിതകൾ പുറപ്പെട്ട് 
 നാല് കരകളിൽ പോയി പറയെടുപ്പ് നടത്തി തിരിച്ചു നാല് ജീവിതകളും ഒരുമിച്ച് 
പാരിപ്പള്ളി ജവഹർ ജങ്ഷനിൽ സംഘമിച്ചു ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എത്തി അൻപൊലി സമർപ്പണം നടത്തി 
തുടർന്ന് ക്ഷേത്രത്തിൽ ഭദ്രകാളിക്ഷേത്രങ്ങളിൽ പ്രധാനമായ പടയണിയും നടന്നു.


ചിറക്കര ഗ്രാമപഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്


കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി 
ചിറക്കര ഗ്രാമപഞ്ചായത്തിൻ്റെ  ബജറ്റ്

ചാത്തന്നൂർ :കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി 
ചിറക്കര ഗ്രാമപഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ്‌ രമ്യ. എം അവതരിപ്പിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുതകുന്ന തരത്തിലും 
വികേന്ദ്രീകാസൂത്രണത്തിന്റെ അന്തസത്ത പൂർണ്ണമായും ഉൾക്കൊണ്ടുമാണ് ആകെ 45,14,86,183 (നാൽപ്പത്തിയഞ്ച് കോടി പതിനാലുലക്ഷത്തി എൺപ്പത്തിയാറാ യിരത്തി നൂറ്റിഎൺപ്പത്തിമൂന്ന് രൂപ) വരവും 43,60,37,428 (നാൽപ്പത്തിമൂന്ന് കോടി അറുപതുലക്ഷത്തി മുപ്പത്തിഏഴായിരത്തിനാന്നൂറ്റി ഇരുപത്തിയെട്ടു രൂപ) ചെലവും 1,54,48,755 (ഒരുകോടി അൻപത്തിനാലുലക്ഷത്തി നാൽപ്പത്തിഎണ്ണായിരത്തിഎഴുനൂറ്റിഅൻപത്തിയഞ്ച് രൂപ) നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് രമ്യ. എം അവതരിപ്പിച്ചത് 
ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തോടൊപ്പം തന്നെ പൊതുജന സേവനത്തിനും നാം മുന്തിയ പരിഗണനയാണ് നൽകി കൊണ്ട്  ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഞ്ചായത്തിൽ എത്താതെ തന്നെ എല്ലാവിധ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കെസ്‌മാർട്ട് - സോഫ്റ്റ് വെയർ നടപ്പാക്കി കൊണ്ട്  തീരെ അശരണരായവർക്കുമായി വാതിൽപ്പടി സേവനവും ഉറപ്പാക്കി 
ചിറക്കര ഗ്രാമപഞ്ചായത്തിലെ മുഖഛായ മാറ്റുന്ന പദ്ധതിയായി വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കാനും പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി മുഴുവൻ സമയവും പ്രവർത്തിപ്പിക്കാനും കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിലൂടെ ഗ്രാമപഞ്ചായത്തിലേക്കുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും ലൈഫ് പി.എം.എ.വൈ ഭവനനിർമ്മാണ പദ്ധതിയ്ക്കൊപ്പം സ്വപ്‌നമാളിക എന്ന ഭവന പദ്ധതി നടപ്പിലാക്കാനും കുടുംബശ്രീയിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാനും വനിത, ശിശു, ഭിന്നശേഷി, വയോജന സൗഹൃദ പഞ്ചായത്ത് നടപ്പിലാക്കാനും ഏലാകളും തരിശു ഭൂമികളും കൃഷിയോഗ്യമാക്കാനും മത്സ്യകൃഷി വർദ്ധിപ്പിക്കാനും കുടിവെള്ളം ആരോഗ്യം വിദ്യാഭ്യാസം പട്ടികജാതി വിക സനം മാലിന്യ സംസ്‌കരണം യുവജന സാംസ്‌കാരിക പ്രവർത്തനങ്ങൾ പുതിയ മാതൃക സൃഷ്ടിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നതായി വൈസ് പ്രസിഡന്റ്‌ അവതരിപ്പിച്ച ബഡ്ജറ്റിൽ ചൂണ്ടി കാണിക്കുന്നു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ട് കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെ മികച്ച രീതിയിൽ തരണം ചെയ്യുന്നതിനും, കൃഷി, മൃഗസംരക്ഷണം, ക്ഷീരോൽപാദന മേഖലകളിൽ നവീന സാങ്കേതികത കൊണ്ടു വന്ന് 
 ഗ്രാമീണ സമ്പദ്ഘടനയുടെ അടിസ്‌ഥാന ഘടകമായ കാർഷിക മേഖലയുടെ ഉന്നമനത്തിനായ പ്രത്യേക പരിഗണന നൽകി കൊണ്ട് കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് പരിഹാരമാർഗങ്ങൾ നിർദേശിച്ചു കൊണ്ട് 
നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കിഴങ്ങ് വിളകൾ എന്നീ കൃഷികളുടെ വികസനത്തിന് ആവിശ്യമായ തുക വകയിരുത്തി ജൈവ പച്ചക്കറി കൃഷി പോത്സാഹനത്തോടൊപ്പം ഹരിത ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിന് 
 ഊന്നൽ നൽകി കൊണ്ട് 
തരിശായിക്കിടക്കുന്ന ഭൂമികളിൽ കൃഷിയിറക്കുന്നതിനായി 
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗിച്ചു കൊണ്ട് 
പദ്ധതി ആവിഷ്കരിച്ചും 
പോളച്ചിറ ഏലായിൽ ഒരുമീനും ഒരു നെല്ലും പദ്ധതി നടപ്പിലാക്കാനും, ചിറക്കര ഉളിയനാട് കുഴുപ്പിൽ ഏലാകളിൽ നെൽകൃഷി നടപ്പിലാക്കാനും, തരിശു ഭൂമികളിൽ കിഴങ്ങ് പയറു വർഗ്ഗ കൃഷികൾ നടപ്പിലാക്കാനും, മാലാക്കായൽ പോളച്ചിറ പ്രദേശങ്ങളിൽ ചെമ്മീൻ, കരിമീൻ നാടൻ മത്സ്യങ്ങൾ എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും, ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും, ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി മിനി മാർജിൻഫ്രീ മാർക്കറ്റുകൾ സ്‌ഥാപിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നതായി ബജറ്റിൽ പറയുന്നു. ഉൽപാദന മേഖലയിൽ സുപ്രധാനപങ്ക് വഹിക്കുന്ന മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയ്ക്കായി കാലിത്തീറ്റ വിതരണം, കന്നുകുട്ടി പരിപാലനം, പാലിന് സബ്‌സിഡി, വീട്ടമ്മമാർക്കും വനിതകൾക്കും സാമ്പത്തിക സ്വയംപര്യാപ്‌തതക്കായി പശുവളർത്തൽ, മുട്ടക്കോഴി വളർത്തൽ, കറവപശുക്കൾക്ക് ധാതുലവണ മിശ്രിതം വിതരണം, മുട്ടഗ്രാമം പദ്ധതി എന്നിവ നടപ്പിലാക്കും. കൂടാതെ മൃഗസംരക്ഷണത്തിന് ആവിശ്യമായ മരുന്നുകളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും ഉറപ്പാക്കും. കൂടാതെ ശുദ്ധജല മത്സ്യകൃഷിയുടെ പ്രോത്സാഹനത്തിലൂടെ വരുമാന വർദ്ധനവും ലക്ഷ്യമിടുന്നുണ്ട് ഇതിനായി 
കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന മേഖലക്കായി ഒരു കോടി 72 ലക്ഷം രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

@ ചെറുകിട വ്യവസായം

പ്രാദേശികമായ മാർക്കറ്റുകളിൽ കൂടുതൽ സാർത്ഥകമായ ഇടപെടലുകളിൽ കൂടി മാത്രമേ ഗ്രാമത്തിൻ്റെ സുസ്‌ഥിരമായ വികസന വും അതുവഴി ജനങ്ങളുടെ സാമ്പത്തിക സ്‌ഥിരതയും സാദ്ധ്യമാക്കുകയുള്ളു. ഈ കാഴ്‌ചപാടോടെ കുടുംബശ്രീ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ വരുമാന വർദ്ധന യൂണിറ്റുകൾ ആരംഭിക്കാനും അർഹരായവർക്ക് സഹായം ലഭ്യമാക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചെറുകിട സംരഭങ്ങളെ പ്രോത്സഹിപ്പിക്കുന്നതിന് ഒപ്പം 
വനിതകൾക്ക് തൊഴിൽ പരിശീലനവും നൈപുണ്യ വികസനത്തിനും 
 ഒട്ടോറെ സംരഭകർകർക്ക് വിപണന ആവിശ്യമായ അടിസ്‌ഥാന സൗകര്യം ഉറപ്പാക്കുന്നതിന് സാദ്ധ്യമാകുന്നതാണ്. ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും ടൂറിസം മേഖലകളിൽ ഫുഡ്കോർട്ടുകൾ സ്‌ഥാപിക്കാനും കുടുംബശ്രീയ്ക്കായി പദ്ധതികൾ ബജറ്റിൽ പറയുന്നുണ്ട്.

@ ആരോഗ്യം, കുടിവെള്ളം, ശുചിത്വം

 ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ള ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നത്. മഹാമാരികളുടെ സാദ്ധ്യത മുന്നിൽകണ്ട് ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നൽകിയാണ് ഗ്രാമപഞ്ചായത്ത് പദ്ധിതികൾ ഏറ്റെടുത്തിട്ടുള്ളത്.
ആരോഗ്യ മേഖലയിലെ  അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയെ കൂട്ടി യോജിപ്പി ച്ചുകൊണ്ടുള്ള ഒരു സംയോജിത പ്രവർത്തനം ബഡ്‌ജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. 
പാലിയേറ്റീവ് കെയർ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി മുഴുവൻ സമയവും പ്രവർത്തനസജ്ജമാക്കും. അടുത്ത കാലത്തായി വലിയ തോതിൽ വർദ്ധിച്ചിട്ടുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പദ്ധതികൾ നടപ്പിലാക്കും, അമ്മമാർക്കായി ആയുർവ്വേദ മേഖലയിൽ കേന്ദ്രസർക്കാരിന്റെ മാതൃവന്ദനം പദ്ധതി നടപ്പിലാക്കും.

@കുടിവെളള പദ്ധതി പ്രകാരം ഈ വർഷം പരമാവധി കുടുംബങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ കണക്ഷനുകൾ നൽകുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
 പൊതുകിണറുകളുടെയും, കുളങ്ങളുടേയും നവീകരണം നടത്തുന്നതാണ്. രാവണം പൊയ്‌കയിലെ പഴയ കുടിവെള്ള പദ്ധതി പരിഷ്കരിച്ച് ചിറക്കര ഗ്രാമപഞ്ചായത്തിലേയ്ക്ക് മുഴുവൻ സമയവും ശുദ്ധജലം ലഭിക്കത്തക്ക വിധം സംസ്‌ഥാന സർക്കാരുമായി ചേർന്ന് പു തിയ പദ്ധതി ആരംഭിക്കും.

@ ചിറക്കര ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി സമഗ്ര മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കും. എം.സി.എഫുകളുടെയും ആർ.ആർ.എഫിൻ്റേയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും, ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്‌റ്റിക്ക് ഉപയോഗിച്ച് പ്ലാസ്‌റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കും. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കുന്നതിന് പുതിയ പദ്ധതി കൾ ആവിഷ്‌കരിക്കും. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും ബയോബിൻ ലഭ്യമാക്കും. പൊതു സ്‌ഥലങ്ങളിൽ ജൈലമാലിന്യം സംസ്‌കരിക്കുന്നതിനും പൊതു സ്‌ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും പദ്ധതികൾ ഏറ്റെടുക്കും.

@ ദാരിദ്ര ലഘുകരണം ഭവന നിർമ്മാണം

 പി.എം.എ.വൈ പദ്ധതിയുടെ പൂർത്തീകരണത്തിനും ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പുതിയ ഭവന പദ്ധതിയായ സ്വപ്‌നമാളിക പദ്ധതിയ്ക്കുമായി 2026- 27 സാമ്പത്തിക വർഷം 6 കോടി 74 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്, സ്വപ്‌നമാളിക പദ്ധതിയിൽ ഭവന നിർമ്മാണത്തിന് 5 ലക്ഷം രൂപയും പുനരുദ്ധാരണത്തിന് 2 ലക്ഷം രൂപയും നൽകും. സി.എസ്.ആർ ഫണ്ടുകളും സംഭാവനകളി ലൂടേയും പദ്ധതി നടപ്പിലാക്കും. ദാരിദ്ര ലഘൂകരണം ലക്ഷ്യമിട്ട് ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആസ്തി വികസന പദ്ധതികൾകൂടി ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. പരമാവധി ആളുകൾക്ക് 100 ദിനം തൊഴിൽ ലഭ്യമാക്കു ന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നെല്ല് കിഴങ്ങ് പയറു വർഗ്ഗങ്ങൾ ഉൽപ്പാദിപ്പിക്കാനും ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങളായും വിപണിയിലെത്തിക്കാനും ലാഭം തൊഴിലാളികൾക്കും ഭൂഉടമകൾക്കും ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കും. കൂടാതെ ദാരിദ്ര ലഘൂകരണം ലക്ഷ്യമിട്ട് ഉത്പാദന മേഖലയിലും പദ്ധതികൾക്ക് ആനുപാതിക വകയിരുത്തലുകൾ നടത്തിയിട്ടുണ്ട്.

@ പട്ടികജാതി, പട്ടികവർഗ്ഗ വികസനം

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ ആളുകളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കാനും അവരുടെ വിദ്യാഭ്യാസ, തൊഴിൽ
നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കും 
 അർഹരായ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ലാപ്ടോപ്പ്, മേശ കസേര എന്നിവ നൽകുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. 

@ വനിതാ ശിശുക്ഷേമം

സ്ത്രീ ശാക്തീകരണം എന്നത്തേക്കാളധികം പ്രാധാന്യമുള്ള വിഷയമാക്കുന്ന ഒരു ലോക ക്രമത്തിൽ സ്ത്രീകൾക്കായി മുന്തിയ പരി ഗണന ഈ ബഡ്‌ജറ്റിലും നൽകിയിട്ടുണ്ട്. പുതു തലമുറയെ ബൗദ്ധികമായും ശാരീരികമായും ശക്തിയുള്ളവരായി വാർത്തെടുക്കാൻ വേണ്ട പദ്ധതികളും ബഡ്‌ജറ്റിലുണ്ട്. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ കുടുംബശ്രീ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. സ്ത്രീസംരംഭക യൂണിറ്റുകൾക്കാവിശ്യമായ പ്രോത്സാഹനവും സബ്‌സിഡിയും നൽകുന്നതിനുള്ള തുക വകയിരുത്തി കൊണ്ട്  ജൻ്റർ റിസോഴ്‌സ് സെൻ്റർ, ജാഗ്രത സമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതാണ്. വനിതകൾക്കായി തൊഴിൽ പ്രാപ്‌തിക്കുവേണ്ടി അധിക പരിശീലനം, ആർജ്ജിത വൈദഗ്‌ദ്യത്തിന് അംഗീകാരം, അധിക നൈപുണ്യവും പുനർനൈപുണ്യവും എന്നീ പദ്ധതികൾ നടപ്പാക്കും. വനിതകൾക്കായി ഓട്ടോറിക്ഷ, ക്യാൻ്റീൻ, ഫുഡ്കോർട്ടുകൾ തുടങ്ങിയ പ്രധാന പദ്ധതികളും ഏറ്റെടുക്കും. വനിതകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി വനിത ശിശു സൗഹൃദ പഞ്ചായത്താക്കി മാറ്റുമെന്നും 
അംഗൻവാടികൾ വഴി കുട്ടികൾ, കൌമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് പോഷകാഹാര ലഭ്യത ഉറപ്പുവ രുത്തുന്നതിനാവിശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീലദേവി, ജില്ലാ പഞ്ചായത്ത്‌ അംഗം ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു പഞ്ചായത്ത്‌ സെക്രട്ടറി നന്ദി പറഞ്ഞു