Thursday, 3 November 2022

പൊട്ടി പൊളിഞ്ഞു വെള്ളക്കെട്ടായി പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് തിരിഞ്ഞു നോക്കാതെ മുൻസിപ്പൽ അധികൃതർ.

പരവൂർ:  പൊട്ടി പൊളിഞ്ഞു 
 വെള്ളക്കെട്ടായി പരവൂർ 
മുനിസിപ്പൽ ബസ് സ്റ്റാൻഡ് തിരിഞ്ഞു നോക്കാതെ മുൻസിപ്പൽ അധികൃതർ.
വർഷങ്ങൾക്ക് മുൻപിട്ട 
കോൺക്രീറ്റ് പൂർണ്ണമായും 
 ഇളകി കുഴികളായി  മാറിയിരിക്കുകയാണ്. മഴ പെയ്താൽ പൂർണ്ണമായും വെള്ളകെട്ടായി മാറുകയാണ് ഇവിടെ ഇത് മൂലം 
ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ബസ് വന്നാൽ യാത്രക്കാർ വെള്ളക്കെട്ടിൽ ചവിട്ടി വേണം ബസിലേക്കു കയറാനും ഇറങ്ങാനും. അഴുക്കുചാൽ ഉണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ചില സമയങ്ങളിൽ ദുർഗന്ധവും രൂക്ഷമാണ്. സ്റ്റാൻഡിനുള്ളിലെ വ്യാപാര സ്ഥാപന ങ്ങളിൽ എത്തുന്നവരും വ്യാപാരികളും വെള്ളക്കെട്ട് കാരണം ദുരിതമനുഭവിക്കുകയാണ്. കടകളിൽ എത്തുന്നവർ കെട്ടിക്കിടക്കുന്ന  വെള്ളത്തിൽ ചവിട്ടി വേണം പോകാൻ 
അന്യവാഹനങ്ങൾക്കു പ്രവേശനം വിലക്കിയിട്ടുണ്ടെങ്കിലും നൂറ്. കണക്കിന് 
ഇരുചക്ര വാഹനങ്ങളാണ് തിരക്കുള്ള സമയത്ത് പോലും ബസ് സ്റ്റാന്റിനുള്ളിൽ കൂടി കടന്ന് പോകുന്നത്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ യാത്രക്കാരുടെ നേർക്ക് വെള്ളം തെറിപ്പിച്ചു പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും  തിരുവനന്തപുരം ജില്ലയിലേക്കുമായി നൂറ് കണക്കിന് ബസുകളാണ് 
ബസ് സ്റ്റാൻഡിൽ ദിവസവും എത്തുന്നത്
സ്റ്റാൻഡിലെ സ്ഥലപരിമിതിയും 
ബസുകൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വെള്ളക്കെട്ട് കാരണം ഉദ്ദേശിക്കുന്ന സ്ഥലത്തു ബസ് നിർത്താനും ഡ്രൈവർമാർക്കു പ്രയാസമാണ്. പരവൂർ 
നഗരസഭയുടെ ബസ് സ്റ്റാൻഡ് ആയതിനാൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതും നഗരസഭയാണ്.
എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലമാണു ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ വൈകുന്നതെന്നും ഉടൻ അറ്റകുറ്റ പണികൾ നടത്താനുള്ള നടത്താനുള്ള നടപടികൾ ഉണ്ടാകുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.

@ യാത്രക്കാർക്ക് ശുദ്ധജലമില്ല

പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുന്നവർക്കു  ശുദ്ധജലം ലഭ്യമാക്കാനുള്ള സംവിധാനവും ഇല്ല. ആയിരക്കണക്കിനു യാത്രക്കാരാണ് ദിനംപ്രതി ബസ് സ്റ്റാൻഡിൽ വന്നുപോകുന്നത്. ഏറെ കാലങ്ങൾക്കു മുൻപു ശുദ്ധജലം 
ലഭ്യമാക്കുന്ന കിയോസ്ക് ഉണ്ടായിരുന്നുവെങ്കിലും 
 നിലവിൽ അതു പ്രവർത്തനരഹിതമാ ണ്. യാത്രക്കാർക്കു ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടിയുണ്ടാവ ണമെന്നാണു യാത്രക്കാരുടെ ആവശ്യം.

No comments:

Post a Comment