Tuesday, 22 September 2026

തലച്ചിറ കുളം വീണ്ടെടുത്ത് കുളമുടി തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തലച്ചിറ കുളം വീണ്ടെടുത്ത് കുളമുടി തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ  നാടിൻ്റെ ജീവനാഡിയായ കുളമുടി തോട് വില്ലേജ് ഓഫിസിലെ 
കടലാസിലൊതുങ്ങി സംരക്ഷണമില്ലാതെ നശിക്കുന്നു. ചാത്തന്നൂർ -ചിറക്കര പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോട് കുളമുടി, മീനാട് ഏലാകളെ ജലസമൃദ്ധമാക്കിയിരുന്ന തോടായിരുന്നു. ചിറക്കര -ചാത്തന്നൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചിറക്കര ഗ്രാമപ്പഞ്ചായത്തിലെ 
 കൊച്ചാലുംമൂട് വാർഡിലെ കോതേരി ജങ്ഷനു സമീപം 
കുളമുടി ഊറ്റുകുഴി കുളത്തിൽ നിന്നാണ് 
 കുളമുടി തോട് ഉദ്ഭവിക്കുന്നത്.
 ഇന്ന് ഊറ്റുകുഴി കുളത്തിൻ്റെ സ്ഥാനത്ത് ചെറിയ നീരുറവ മാത്രമാണുള്ളത്. തലച്ചിറക്കുളം മണ്ണിട്ടുമൂടി. ഉദ്ഭവസ്ഥാനത്തുനിന്ന് മൂന്നു മീറ്ററോളം വീതിയിൽ തുടങ്ങുന്ന തോട് മുന്നോട്ട് പോകുംതോറും കൈയ്യേറ്റം കാരണം വീതികുറഞ്ഞു വരുന്നു.
ചില സ്ഥലങ്ങളിൽ ഒരു മീറ്റർ പോലും വീതിയില്ലാത്ത അവസ്ഥയാണ് ബാക്കിയുള്ള സ്ഥലങ്ങൾ കാട് മൂടി തോട് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
നീർത്തടങ്ങളും ജലാശയങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും തോടിന്റെ സംരക്ഷണത്തിന് ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം. തലച്ചിറക്കുളം പൂർണമായി നികത്തുകയും തോടിന്റെ ഇരുവശവും  
കയ്യേറുകയും ചെയ്‌തിട്ടും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
അധികൃതർക്ക് നൽകിയ പരാതിയിൽ 2013-ൽ എൽ.ആർ.സബ് കളക്ട‌റുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി  കൈ യേറ്റം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഊറ്റുകുഴിയിൽ തുടങ്ങുന്ന തോട് ചിറക്കര- ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് അതിർത്തിയിലൂടെ കിലോമീറ്ററുകളോളം ഒഴുകി പോളച്ചിറ ഏലായിലാണ് എത്തിച്ചേരുന്നത്. ആനന്ദഗിരി ക്ഷേത്രത്തിനു സമീപം തോടിന്റെ വശങ്ങളിലെ ഏലാ പൂർണമായും നികത്തി തോടിൻ്റെ സമീപത്തെ നീരുറവകൾ നശിപ്പിക്കുകയാണ്. പണ്ട് കുളിക്കടവുകളുണ്ടായിരുന്ന തോട്ടിൽ ഇപ്പോൾ മൃഗങ്ങളെ കുളിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതി. മൂന്ന് 
പതിറ്റാണ്ടു മുൻപുവരെ തോടിന്റെ ഇരു ഭാഗങ്ങളും വിശാലമായ നെൽപ്പാടങ്ങൾ ആയിരുന്നു. കാലക്രമേണെ കൃഷി കുറഞ്ഞു വയൽ നികത്തി കെട്ടിടങ്ങൾ വന്നതോടെ തോടിന്റെ പ്രാധാന്യം കുറഞ്ഞു. തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിലായപ്പോൾ നികത്തൽ കുറഞ്ഞെങ്കിലും കൃഷി പുനരാരംഭിച്ചില്ല. കൃഷിയില്ലാത്ത സമയത്തും തോടിന്റെ പല ഭാഗങ്ങളിലും കുളിക്കടവുകളുണ്ടായിരുന്നു ഇന്ന് അതെല്ലാം ഓർമ്മയായി അടിയന്തിരമായി തോടിന്റെ ഇരുഭാഗത്തുമുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തോട് വീതികൂട്ടി തലച്ചിറകുളവും സംരഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്ത്.
ഫോട്ടോ :കുളമുടി തോട് ഒരു നിർച്ചാലായി ഒഴുകുന്നു

Friday, 18 September 2026

റോഡരികിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളി കാൽനടയാത്ര ദുരിതമായി

ബ്ബ   
റോഡരികിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളി കാൽനടയാത്ര ദുരിതമായി 

ചാത്തന്നൂർ : ചാത്തന്നൂർ -കൊട്ടാരക്കര 
റോഡ് സൈഡിൽ കെട്ടിടാവശിഷ്ടങ്ങൾ 
തള്ളി പ്രതിക്ഷേധവുമായി നാട്ടുകാർ.
ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ വലിയപള്ളിയ്ക്ക് സമീപമാണ് 
ഇന്നലെ പകൽ സമയത്ത്  കെട്ടിടാവശിഷ്ടങ്ങൾ തള്ളിയത്. അഞ്ചോളം ടിപ്പർ ലോറികളിൽ 
 ചാത്തന്നൂർ പോലിസ് സ്റ്റേഷന്റെ പിറക് വശത്ത് റോഡരികിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളിയത് മൂലം ജനങ്ങൾക്ക് കാൽനാടായായി നടന്ന് പോകാൻ പറ്റാത്ത അവസ്ഥയായി
 അടിയന്തിരമായി റോഡ് സൈഡിൽ ഇട്ട കെട്ടിടാവശിഷ്ടങ്ങൾ മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Thursday, 17 September 2026

നരേന്ദ്ര മോദിജിയുടെ 25 വർഷങ്ങൾ @അരുൺസതീശൻ ചാത്തന്നൂർ

നരേന്ദ്രമോദിജിയുടെ 25 വർഷങ്ങൾ
നമസ്തെ
 2001 മുതൽ 2014 വരെ വേളയിൽ
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി 2014  മേയ് 26 മുതൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തുടരുകയാണ്.. ഇപ്പോൾ സർക്കാർ സംവിധാനത്തിന്റെ 
അധികാരപദവിയിൽ നരേന്ദ്രമോദിജി 25വർഷങ്ങൾ പിന്നിടു
കയാണ്. ഗുജറാത്തിൽ തുടർച്ചയായി നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച് മുഖ്യമന്ത്രിയായി തിളങ്ങിയ മോദി പിന്നീട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തെ നയിച്ച് മുന്ന് ദേശീയ തി രഞ്ഞെടുപ്പുകളിലും വിജയം വരിച്ച് പ്രധാനമന്ത്രി പദത്തിൽ തുടരുകയാണ്. ഇപ്പോൾ എന്റെ നാടായ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എം എൽ എ ബി. ബി. ഗോപകുമാർ ആണ് എന്റെ നിയോജക മണ്ഡലത്തിൽ 42ജനപ്രതിനിധികൾ ബിജെപിയ്ക്ക് ഉണ്ട് ബിജെപിയുടെ ജില്ലാ പ്രസിഡന്റ്‌ ചാത്തന്നൂർക്കാരനാണ് 
ആർ. എസ് എസ് നേതൃ നിരയിൽ പ്രഥമ സ്ഥാനിയർ ചാത്തന്നൂർക്കാർ ആണ് സുദർശൻജി, രാജൻകരൂർ, മീനാട് ഉണ്ണി തുടങ്ങിയ സുശക്തമായ നേതൃത്വനിര അഭിമാനിക്കാം എനിക്കും എന്റെ നാടിനും..
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ സുരക്ഷ കുടികൊള്ളുന്നതെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്
അതു പോലെ മോദിജിയുടെ കരങ്ങളിൽ
ഇന്ത്യ ഭദ്രമാണ്.
ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. 1971 ലാണ് മോദി ഗുജറാത്തിൽ ആർ.എസ്.എസിൻ്റെ മുഴുവൻ സമയ പ്ര ർത്തകനായത്. അതായത് ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തിന് ഒൻപത് വർഷം മുമ്പ് 1980ൽബി.ജെ.പിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട്മുംബയി ൽ നടന്ന പ്ലീനറി സെഷനിൽ സമാപന പ്രസംഗം നടത്തിയത് അടൽബിഹാരി വാജ്പേയി ആയിരുന്നു. ഉജ്ജ്വലമായ ഹിന്ദിയിൽ അദ്ദേഹം വലിയ സദസിനെ നോക്കി മൂന്ന് വാചകങ്ങൾ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. അത് പ്രവചന സ്വഭാവമുള്ള വാക്കുകളായിരുന്നു. 
അഡേര ചലേഗ, സുരജ് നികലേക, ഹമാരാ കമൽ ഖിലേക എന്നായിരുന്നു അത്.
 (രാത്രി മറയും, സൂര്യൻ ഉദിക്കും, നമ്മുടെ താമര വിരിയും). ബി ജെപി രൂപീകരണ സമ്മേളനവും കഴിഞ്ഞ് 5 വർഷം പിന്നിട്ട് 1985ലാണ് മോദിയെ ആർ എസ് എസ്.ബി ജെ പി യിലേക്ക് നിയോഗിച്ചത്. ഇന്ന്ഇന്ത്യയുടെ ഭൂരിപക്ഷം സംസ്ഥാനങ്ങ ളിലും കേന്ദ്രത്തിലും വിരിഞ്ഞിരിക്കുന്ന താമരയുടെ രാഷ്ട്രീയ സൂര്യനായി മോദിജി മാറിയിരിക്കുന്നു. ജനപ്രതിനിധിയായും ഭരണത്തലവനായും കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന മോദിജി ഇന്ന് ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിപ്രഭാവമു ള്ള നേതാവായി പരിണമിച്ചിരിക്കുന്നു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പുലർത്തുന്ന വ്യക്തമായ ദർശനവും അത്പ്രവൃത്തിപഥത്തിൽ എത്തിക്കാൻപുലർത്തുന്ന കർമ്മകുശ ലതയുമാണ് മോദിജിയെ മറ്റ്നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ സുരക്ഷമോദിയുടെ കരങ്ങളിൽ ഭദ്രമാണെന്ന് ഇന്ത്യക്കാ ർക്ക് മാത്രമല്ല നമ്മുടെ ശത്രുരാജ്യത്തെ പൗരന്മാർക്കും നല്ല ബോദ്ധ്യമുള്ള കാര്യമാണ്. ഇന്ത്യയുടെ മണ്ണിൽ നടത്തുന്ന ഏതൊരു ആക്രമ ണത്തിനും അതേ നാണയത്തിലല്ല, ആ നാണയത്തിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് തിരിച്ചടി നൽകുന്ന നേതാവാണ് മോദിജി. ഏറ്റവുമൊടുവിൽ പഹൽഗാം സംഭവത്തിൽ ഇന്ത്യ നൽകിയ തിരി ച്ചടിയായ ഓപ്പറേഷൻ സിന്ദൂർ ശക്തനായ ഭരണാധികാരിയുടെ വിട്ടുവീഴ്ചയില്ലാത്ത മറ്റൊരു മുഖമാണ് വെളിപ്പെടുത്തിയത്, രക്തവും ജലവും ഒരുമിച്ച് ഒഴുകുകയില്ല എന്ന മോദിയുടെ വാക്കുകൾ അതിന് അടി വരയിടുന്നതായി മാറി.
ആർഎസ്.എസിന്റെആശീർവാദത്തോടെ
ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ അവരുടെ ലക്ഷ്യമായി മൂന്ന്കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്. ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുക, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക, ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുക എന്നിവയായിരുന്നു അത്. ഈ ആവശ്യങ്ങൾ ഉയർന്നിട്ട് മുക്കാൽ നൂറ്റാണ്ടി നുശേഷം ഇതിൽ രണ്ട്കാര്യങ്ങളും നടന്നത് മോദിയുടെ ഭരണകാലത്താണ്. മൂന്ന് ദേശീയ തിരഞ്ഞെടുപ്പുകൾ വിജയിപ്പിച്ച നേതാവായി അദ്ദേഹം മാറിയത്‌വെറുതെയല്ല. സ്വന്തം പാർട്ടിയോടുള്ള പ്രതിബദ്ധത ഒരു വശത്ത് പുലർത്തുന്ന മോദിജി അതേസമയം ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ക്ഷേമത്തിന് നൽകുന്ന കൃത്യമായ പ്രാധാ ന്യവും അതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളും ഒരു ഭര ണാധികാരി എന്ന നിലയിൽ മോദിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ഇക്കാലത്തും കൊവിഡ്മഹാമാരിയുടെ കാലത്തും മറ്റുള്ള വലിയലോകരാജ്യങ്ങൾപോലും സാമ്പത്തികമായും ഭരണപരമായും മന്ദീഭവിച്ചപ്പോൾ ഇന്ത്യ എല്ലാ മേഖലയിലും മുന്നേറി എന്നതാണ് മോദിജിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ വിജയം.

മോദിജി ആവിഷ്കരിച്ച ആത്മനിർഭർ ഭാരത് പദ്ധതി നാളെ ലോക മഹാശക്തികളിലൊന്നായി ഇന്ത്യയെ രൂപപ്പെടുത്താൻ പോന്നതാണ്. വികസിത ഭാരതമാണ് മോദിയുടെ മുഖ്യ അജണ്ട. ഇതിന്റെ തുടക്കം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ വിജയകരമായി നടപ്പാക്കാൻ മോദിക്ക് കഴിഞ്ഞു. 2014ൽ രാജ്യാധികാരത്തിലേക്ക് എത്തിയതോടെ ഈ വികസന മാതൃക ദേശീയ തലത്തി ലേക്ക് വ്യാപിപ്പിച്ചു. വികസിത ഭാരത് 2047 എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ ലോകത്തിലെ മുൻനിര രാജ്യമാക്കാനുള്ള ദീർഘകാല പദ്ധതികളിലാണ് മോദിജി 
ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത് 
 ഭരണത്തിന്റെ ഏറ്റവും എടുത്തുപറയേണ്ട രണ്ട് കാര്യങ്ങൾ ഡിജിറ്റൽ വിപ്ലവവും അടിസ്ഥാന സൗകര്യങ്ങളിലെ അതിവേഗ വികസനവുമാണ്. ഡിജിറ്റൽ പേമെന്റുകൾ ഇന്ന് സാധാരണക്കാരന്റെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. കേരളത്തിൽ നിർമ്മിച്ച ദേശീയപാത പോലെയുള്ള 
റോഡുകൾ, അതിവേഗ റെയിൽപ്പാതകൾ, പുതിയ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണത്തിലൂടെ രാജ്യത്തിൻറെ ലോജിസ്റ്റിക്സ് മേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.

വിദേശ രാജ്യങ്ങളുമായി മോദി പുലർത്തുന്ന ഊഷ്മളവും സമർത്ഥവുമായ സുഹൃദ്ബന്ധങ്ങൾ ആഗോളതലത്തിൽ നയതന്ത്രരംഗത്ത് ഇന്ത്യയുടെ മാഹാത്മ്യവും വലിപ്പവും പതിന്മടങ്ങ് വർദ്ധിപ്പിക്കുകയു ണ്ടായി. ചൈനയുടെ പ്രസിഡൻ്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും പങ്കെടുത്ത ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ‌് ഉച്ചകോടി ഇന്ത്യയുടെയും മോദിയുടെയും നയതന്ത്ര വിജയം വിളിച്ചോതുന്നതായിരുന്നു. പരമാവധി ചുവപ്പുനാട ഒഴിവാക്കിക്കൊണ്ട് ആധുനി കസാങ്കേതികത ഉപയോഗപ്പെട്ട
ഭരണ സംവിധാനങ്ങൾ സുതാര്യമാക്കാൻ മോദിജി സ്വീകരിച്ചനടപടികൾ വേഗത്തിൽ പ്രവർത്തിക്കു ന്ന ഒരു സർക്കാരാണിതെന്നബോദ്ധ്യം വരുത്താൻ പോന്നതായി.ജൻധൻ അക്കൗണ്ടുകൾ നടപ്പാക്കൽ, ജി.എസ്.ടിപരിഷ്കാരം, 
സ്വച്ഛ്ഭാരതമിഷൻ, ആയുഷ് ഭാരത് തുടങ്ങിയവ വിജയകരമായി നടപ്പാക്കാ നായതിന്റെ സദ്ഫലങ്ങൾ ഓരോ രംഗത്തും അതിന്റെതായ മികച്ച നേട്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.
നരേന്ദ്രമോദിജി ഭരണാധികാരി എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ - ഭരണയാ ത്ര അതിന്റെ കൊടുമുടിയിലാണ്. ഇന്ത്യയുടെ ഭരണ - നയതന്ത്ര-പ്രതിരോധ-സാമ്പത്തിക-സാമൂഹ്യമേഖലകളിൽ സമാനതകളില്ലാത്ത വളർച്ചനേടിയ കാലഘട്ടമാണിത്. ബി.ജെ.പിഈ ചരിത്രമുഹൂ ർത്തം സേവാ സങ്കൽപ് അഭിയാൻ എന്ന പേരിൽ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. വികസനത്തിനൊപ്പം രാജ്യത്തിന്റെ ബ ഹുസ്വരതയും ജനാധിപത്യമൂല്യങ്ങളും കൂടുതൽ സംരക്ഷിക്കപ്പെട്ടന്ന മഹത്തായ സംഭാവനകൾ തുടർന്നും നരേന്ദ്രമോദിയിൽ നിന്നും പ്ര തീക്ഷിക്കാവുന്നതാണ്.ഇന്ന് നരേന്ദ്രമോദിയുടെ 76-ാം പിറന്നാൾ 
ദിനമാണ്. അദ്ദേഹത്തിന് എന്റെയും ചാത്തന്നൂരിന്റെയും ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു.

@ പ്രധാനമന്ത്രിപദത്തിൽ റെക്കാഡ്

പ്ര ധാനമന്ത്രി പദത്തിൽ ഇന്ന് 4497 ദിവസം പൂർത്തിയാക്കുകയാണ് നരേന്ദ്രമോദിജി അതായത് 12 വർഷവും 3 മാസവും 22 ദിവസവും. അടുത്ത കാലത്തെങ്ങും ഈ റെ ക്കാഡ് ആരും മറികടക്കില്ലെന്നാണ്‌ രാഷ്ട്രീ യ വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രധാനമന്ത്രി പദത്തിൽ ജവഹർലാൽ നെഹ്റുവിന്റെ റെക്കാഡ്‌മറികടന്നാണ് 
 മോദിജിയുടെ തേരോട്ടം. ഏറ്റവുമധികം കാലം ഇ ന്ത്യൻ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയെന്ന നേട്ടം ഇക്കഴിഞ്ഞ ജൂൺ 10നാണ് മോദി സ്വന്തമാക്കിയത്.
മോദിജിയെ അഭിനന്ദിച്ച്കേന്ദ്രക്യാബിനറ്റ് അന്ന് പ്രമേയം പാസാക്കിയിരുന്നു. 2014 മേ യ് 26നാണ് പ്രധാനമന്ത്രിയായുള്ള മോദിയു ടെ ആദ്യ സത്യപ്രതിജ്ഞ.
1952 മേയ് 13 മുതൽ 1964 മേയ് 27 വരെ 4398 ദിവസമാണ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി പദവിയിലിരുന്നത്. ഇന്ദിരാ ഗാന്ധി 4077 ദിവസം പ്രധാനമന്ത്രി പദവി അലങ്കരിച്ചിരുന്നു.

@ മികച്ച വിദേശനയം, രാജ്യാന്തര സൗഹൃദം

ഗുജറാത്ത് കലാപത്തിന്റെ പേരിൽ 
ഒരിക്കൽ വിസ നിഷേധിച്ച യു.എസി ന് 2014ന് ശേഷം തീരുമാനം പുനഃപ രിശോധിക്കേണ്ടി വന്നതും പിന്നീട് പത്തുതവണ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് പരവതാനി വിരിക്കേണ്ടി വന്നതും ചരിത്രം. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പ്രതിച്ഛായ മെച്ചപ്പെടുത്താനും വികസ്വരരാജ്യങ്ങളുടെ വക്താവാ യിമാറാനും മോദിയുടെ വിദേശനയം
വഴിയൊരുക്കി. റഷ്യ, യു.എസ്, ചൈന
തുടങ്ങിയ വൻ ശക്തികൾക്കിടയിലെ
ഭൗമരാഷ്ട്രീയ വൈരുദ്ധ്യങ്ങൾക്കിടയിലും 
ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ
സംരക്ഷിക്കുന്ന നയമാണത്. ഏതെങ്കിലും ഒ ആഗോളചേരിയിൽമാത്രം നിൽക്കാ തെ സ്വന്തം ദേശീയ തത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതി.
2023ൽ ഇന്ത്യയിൽ നടന്ന ജി 20
ഉച്ചകോടിയിൽ പാശ്ചാത്യ രാജ്യങ്ങ
ളുടെയും മറ്റും എതിർപ്പുകളെ മറികടന്ന് സംയുക്ത പ്രഖ്യാപനം സമവായത്തോടെ പാസാക്കി. ഇക്കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ബ്രിക്സ്ഉച്ചകോടിയുടെ 'ന്യൂഡൽഹി പ്രഖ്യാപനം' പശ്ചിമേഷ്യയിൽ പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ ഒരേ വേദിയിലിരുത്തിയാണ് പാസാക്കിയത്.

. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആവശ്യങ്ങൾ ആഗോള വേദികളിൽ എത്തിക്കലാണ് മോദി നയത്തിൽ പ്രധാനം. ജി20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരം അംഗത്വം നേടിക്കൊടുത്തത് 
ഇന്ത്യൻ നയതന്ത്ര നേട്ടമായിരുന്നു.

- പരമ്പരാഗത സഖ്യരാഷ്ട്രമായ 
റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കി. 2020ൽ വഷളായ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി. അതിർത്തി തർക്കങ്ങൾ ലഘുകരിച്ചു. അതിർത്തി 
കടന്നുള്ള ഭീകരതയെ
ലോകരാജ്യങ്ങളെക്കൊണ്ട് അപലപിപ്പിച്ച് അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാന് ചുട്ട മറുപടി നൽകി.അമേരിക്കൻ 
പ്രസിഡന്റ് ഡൊണാൾഡ് ട്രം പ്, റഷ്യൻ പ്രസിഡന്റ്റ് വ്ലാഡിമിർ പുട്ടിൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യു. എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സ യ്യിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ തുടങ്ങിയവരുമായി ഔദ്യോഗിക പരിവേ
ഷങ്ങൾക്കപ്പുറം വ്യക്തിപരമായ അടുപ്പം മോദിജിക്കുണ്ട്.

@ സ്വപ്നം 2047ൽ വികസിത ഇന്ത്യ

രാജ്യം സ്വാതന്ത്ര്യം നേടിയതി ന്റെ 100-ാം വർഷമായ 2047 ൽ 'വികസിത ഇന്ത്യ' എന്ന താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സ്വപ്നം.എല്ലാ മേഖലകളിലും ഇന്ത്യയെ സ്വയംപര്യാപ് തമാക്കുകയാ ണ് ലക്ഷ്യം. 40ലക്ഷംകോ ടി ഡോളറിന്റെ ജി.ഡി. പി ലക്ഷ്യമിടുന്നു. പ്രതിശിർഷ വരുമാനം 21000 ഡോളറിലേക്ക് എത്തിക്കുകയും ലക്ഷ്യമാണ്. 140 കോടി പൗരന്മാരുടെ കഠിനപ്രയത്നത്തിലുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 2047ഓടെ 100 ജിഗാവാട്ട്ആണവോർജ്ജ ശേഷി കൈവരിക്കാൻ അഞ്ച് പുതിയ ആണവറിയാക് ടറുകൾ അടുത്ത ഏഴു വർഷത്തിനകം സ്ഥാപിക്കും.

വികസിത ഭാരതത്തിനായി ഉത്പാദനം അടക്കം ഏഴു മേഖലകളിലെ വളർച്ച അനിവാര്യമാണെന്ന് മോദിജി പറയുന്നു. അവയെ 'സപ്തധാര'യെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഉത്പന്നങ്ങളുടെ ഡിസൈൻമുതൽ ഉപഭോക്താവിന്റെ കൈയിലെത്തുന്നതു വരെയുള്ള മൂല്യ ശൃംഖല കെട്ടിപ്പടുക്കുക
കൃഷിയിടം മുതൽ കയറ്റുമതിവരെയുള്ള സംയോജിത വിതരണ ശൃംவല 
സാങ്കേതിക വിദ്യയുടെ ആഗോളനവീകരണ കേന്ദ്രമായി ഇന്ത്യയെ മാറ്റുക
നഗരങ്ങൾ, ദേശീയപാതകൾ, റെയിൽവേ,വിമാനത്താവളങ്ങൾ, ആധു നിക വ്യാവസായിക തുറമുഖങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ മൾ ട്ടിമോഡൽ ലോജിസ്റ്റിക്സ് ശൃംഖല സ്ഥാപിക്കൽഅടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടി കയറ്റുമതി വർദ്ധിപ്പിച്ച് തന്ത്രപരമായ സ്വയംപര്യാപ്തത കൈവരിക്കൽ
സമുദ്രം, തീരദേശം, സമുദ്ര ശേഷികൾ എന്നിവ പൂർണ മായ തോതിൽ ഉപയോഗി ക്കുന്നതിന് മുൻഗണന
ഇന്ത്യൻ സംസ്കാരം, യോഗ, ആയുർവേദം, ടൂറിസം എന്നിവയെ ആഗോളതലത്തിൽ 
ഉയർത്തിക്കാട്ടുക..@ അരുൺസതീശൻ ചാത്തന്നൂർ


Tuesday, 15 September 2026

പരവൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 1.5കോടി രൂപ റെയിൽവേ മന്ത്രാലയം അനുവധിച്ചു

പരവൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 1.5കോടി രൂപ 
റെയിൽവേ മന്ത്രാലയം അനുവധിച്ചു 

പരവൂർ : പരവൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 1.5കോടി രൂപ 
റെയിൽവേ മന്ത്രാലയം അനുവധിച്ചതായി 
ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു. പ്ലാറ്റ്‌ഫോം ഉപരിതലത്തിന്റെ മെച്ചപ്പെടുത്തൽ, പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർധിപ്പിക്കൽ, ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ ടൈലുകൾ ഉപയോഗിച്ച് പ്ലാറ്റ്‌ഫോം ഉപരിതലം നവീകരിക്കൽ 
റെയിൽവേ സ്റ്റേഷനിലേക്കുള്ള  റോഡുകളുടെ വീതി വർധിപ്പിക്കൽ – പ്രധാന റോഡിൽ നിന്ന് സ്റ്റേഷനിലേക്കുള്ള റോഡുകൾ കുറഞ്ഞത് 7 മീറ്റർ വീതിയിൽ ഇരട്ടവരി ഗതാഗതത്തിന് അനുയോജ്യമാക്കുക. വ്യക്തമായ റോഡ് മാർക്കിംഗുകൾ, ഗ്ലോ സ്റ്റഡുകൾ തുടങ്ങിയവ സ്ഥാപിക്കുക,
ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ ടൈൽ പാകിയ ഉയർത്തിയ നടപ്പാതയുടെ നിർമ്മാണം, സ്റ്റേഷനിൽ നിന്ന് പ്രധാന റോഡിലേക്ക് കാൽനടയാത്രക്കാർക്കായി കൈവരികളോടുകൂടിയ നടപ്പാതയും റോഡിന്റെ വശങ്ങളിൽ പൂന്തോട്ട വികസനം,  സർക്കുലേറ്റിംഗ് ഏരിയയുടെ വിപുലീകരണം,കൂടുതൽ പെയ്ഡ് കാർ, ഇരുചക്ര വാഹന പാർക്കിംഗ് സൗകര്യങ്ങളുടെ നിർമ്മാണം,കോടതി സമുച്ചയത്തിന്റെ ഭാഗത്തുകൂടി സ്റ്റേഷനിലേക്കുള്ള റോഡിന്റെ വികസനം, പ്ലാറ്റ്‌ഫോം നമ്പർ 1-ന്റെ പ്രധാന ഭാഗത്ത് ആകർഷകമായ സ്റ്റാമ്പ്ഡ് കോൺക്രീറ്റ് സ്ഥാപിക്കൽ തുടങ്ങിയ മരാമത്ത് പണികൾക്കാണ് റെയിൽവേ തുക അനുവദിച്ചതെന്ന് ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു 

Sunday, 13 September 2026

പനമൂട് കുടുംബ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി

പനമൂട്  കുടുംബ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി

പരവൂർ : പൊഴിക്കര കോങ്ങാൽ പനമൂട് കുടുംബ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി 15ന് നടക്കും.
പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ലക്ഷ്മി വിനായക പൂജ, ഉണ്ണിയപ്പം നിവേദ്യം, അഷ്ടോത്തര മന്ത്രാർച്ചന എന്നിവ നടക്കും 
ക്ഷേത്ര മേൽശാന്തി : ധനേഷിന്റെയും  ശാന്തി അമലിന്റെയും കാർമികത്വത്തിൽ നടക്കും . 

Saturday, 12 September 2026

പാരിപ്പള്ളി സ്വദേശിയായ യുവ സൈനികന്‍ രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും

രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും

ചാത്തന്നൂർ : രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും കല്ലുവാതുക്കൽ  പൊയ്കമുക്ക് പടിഞാറെ വിളയിൽ രാജീവിന്റെയും സുനിതയുടെയും മകൻ രാജീവ് (30)ന്റെ അവയവങ്ങള്‍ ഏഴ് പേര്‍ക്ക് പുതുജീവനാകും.കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെയാണ് രാഹുലിന് മസ്‌തിഷ്‌ക മരണം സംഭവിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതപത്രം നൽകിവൃക്കകൾ, ഹൃദയ വാൽവ്, കരൾ, കോർണിയ, ചർമം എന്നിവയാണ് ദാനം ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ സൈനിക സേവനത്തിലായിരുന്ന രാഹുൽ അവധിക്കായി നാട്ടിലെത്തിയതാണ് 

ഭാര്യ :രേവതി

പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ ഭജനമഠം സമർപ്പണം 13ന്


പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ 
ഭജനമഠം സമർപ്പണം 13ന് 

പരവൂർ: പുനർനിർമ്മാണം നടത്തിയ 
പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ 
ഭജനമഠം സമർപ്പണം 13ന് രാവിലെ 9ന് 
നടക്കും.ശ്രീനാരായണഗുരുവിൻ്റെ പാദസ്‌പർശത്താൽ പവിത്രമായതും നാരായണ ഗുരുകുലം സ്ഥാപകനും നാരായണ ഗുരുവിൻ്റെ ഉത്തമ സന്യാസി ശിഷ്യന്മാരായ നടരാജഗുരു, സ്വാമി നാരായണ തീർത്ഥർ എന്നിവർ സന്ദർശിക്കുകയും ചെയ്‌ത ചരിത്ര പ്രസിദ്ധവും ചിരപുരാതനവുമായ  പരവൂർ പൊഴിക്കര കോങ്ങാൽ ശ്രീനാരായണ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ഭജനമടത്തിന്റെ പുനർനിർമ്മാണം നടത്തിയ കെട്ടിടമാണ് സമർപ്പിക്കുന്നത്.
100 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന സമാജം കെട്ടിടം പഴയ പ്രൗഢിയോടെ പുനർനിർമ്മിക്കുന്നതിന് 2025 മാർച്ച് 30 ന് ശിവഗിരി മഠത്തിലെ ഋതംഭരാനന്ദ സ്വാമികൾ ശിലാസ്ഥാപനം നടത്തിയ മന്ദിരം സമയബന്ധിതമായി പൂർത്തിയാക്കിയത് 
പുനർനിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രി ഡോ. സച്ചിദാനന്ദ സ്വാമികൾ  നടത്തും ശ്രീനാരായണ ഗുരുകുലത്തിലെ മന്ത്രചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും ബി. ബി. ഗോപകുമാർ എം എൽ എയെ ചടങ്ങിൽ ആദരിക്കുമെന്ന് സമാജം പ്രസിഡന്റ്
റ്റി. വി. സുഗതനും സെക്രട്ടറി എസ്. സുജനും അറിയിച്ചു.

Friday, 11 September 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായത്. നിലവിൽ 
മെഡിക്കൽ കോളജിന്റെ ഭൂമിയും കെട്ടിടങ്ങളും ഇ എസ് ഐ കോർപ്പറേഷനുമായുള്ള പാട്ടകരാർ വ്യവസ്‌ഥയിലാണ് ഇത് മൂലം ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കും തടസം നേരിടുകയാണ് അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരും ഇ എസ് ഐ കോർപ്പറേഷനുമായി ബന്ധപ്പെട്ടു കൊണ്ട് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്ത് കൊണ്ട് നിർമ്മാണപ്രവർത്തികൾ തടസം കൂടാതെ നടത്തുന്നതിനായി 
പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള നടപടികൾക്കാണ് തുടക്കം കുറിയ്ക്കുന്നത്  അതിനാൽ അത് ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടത്തി അതിനായി 
റവന്യു പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുകയും മന്ത്രി ഫോണിൽ ചർച്ച നടത്തി കൊണ്ട് തുടക്കം കുറിച്ചു.ആശുപത്രി അടിസ്ഥാന 
വികസനത്തിനായി ഇരുപത് ഏക്കർ ഭൂമി ഏറ്റെടുക്കാനും നേഴ്സിംഗ് കോളേജിനായി അഞ്ചു ഏക്കർ ഭൂമി മെഡിക്കൽ കോളേജിനോട് ചേർന്ന് ഏറ്റെടുക്കാനും ആശുപത്രിയിൽ നടിക്കുന്ന നിർമ്മാണ പ്രവർത്തികൾ പെട്ടെന്ന് പൂർത്തിയാക്കാനും കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം നടക്കുന്ന ഡ്രാമകെയർ യൂണിറ്റിന്റെ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കാനും നാടിന് സമർപ്പിക്കുവാനും തീരുമാനമായി മെഡിക്കൽ കോളേജിൽ സ്ഥാപിക്കുവാനുള്ള പുതിയ എക്യുപ്മെന്റസ് ഒക്ടോബറിൽ സ്ഥാപിക്കുവാനും ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും എണ്ണം കൂട്ടി ഇരുപത്തിനാല് മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പിച്ചു കൊണ്ട് മെഡിക്കൽ കോളജിന്റെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ സജ്ജമാക്കുന്നതിന്റെയും 
എംആർഐ സ്കാൻ സ്ഥാപിക്കുന്നതിനുമായുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ് 
സെൻട്രലൈസ്‌ഡ് എസിയുടെ കാര്യത്തിൽ  സാങ്കേതിക വിദഗ്ധരുമായി ചർച്ച പുരോഗമിക്കുന്നു അത്യാവശ്യമായി ഉള്ള സ്ഥലങ്ങളിൽ സ്പ്ളിറ്റ് എ സി സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിൽ 
വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നു എസിയുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി തന്നെ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.





Wednesday, 9 September 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം 

ചാത്തന്നൂർ :  പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം ഡോക്ടറെ കാണാൻ ആശുപത്രിയിൽ അതിരാവിലെയെത്തി ക്യൂ നിൽക്കേണ്ട മഹാ ദുരിതത്തിന് ഇനിയെന്ന് അവസാനമെന്നാണ് ഇവിടെയെത്തുന്ന രോഗികൾ ചോദിക്കുന്നത്. ദിവസവും ആയിരത്തോളം രോഗികൾ ഒ.പി വഴിയുള്ള സേവനം ഇവിടെ ഉപയോഗിക്കുന്നുണ്ട്.
പുലർച്ചെയെത്തി ഒ പിയിൽ സെക്യുരിറ്റി നൽകുന്ന ടോക്കൺ സ്ലിപ്പുകളുമായി ഒ പി കൗണ്ടറിൽ എത്തി ക്യു  നിന്ന് കിട്ടുന്ന ഒപി ടിക്കറ്റുമായി തങ്ങൾക്ക് ആവശ്യമുള്ള 
ഒ പിയുടെ മുന്നിൽ എത്തി ഒ പി കാർഡ് അകത്ത് കൊടുത്താൽ പിന്നെയും ക്യു നിന്ന് വേണം ഡോക്ടറെ കാണാൻ സെക്യുരിറ്റിയുടെ സൗകര്യം അനുസരിച്ചു വിളിച്ചു 
ഡോക്ടറെ കണ്ടാലോ ഡോക്ടർ കുറിച്ച് നൽകുന്ന മറ്റ് പരിശോധനകൾക്കായി വീണ്ടും എല്ലായിടത്തും ക്യു നിൽക്കണം എക്സ് റേ, രക്തപരിശോധന, ഇ സി ജി തുടങ്ങി എല്ലാ മേഖലയിലും പൈസ അടയ്ക്കുന്ന ക്യാഷ് കൗണ്ടർ മുതൽ പരിശോധന നടത്തുന്ന സ്ഥലം വരെ 
 ക്യു നിന്ന് റിസൾട്ടുമായി വീണ്ടും ഡോക്ടറെ കാണാൻ എത്തുമ്പോൾ പലപ്പോഴും ഡോക്ടർ ഒ പി കഴിഞ്ഞു പോയിരിക്കും വീണ്ടും അടുത്ത ദിവസം രോഗി സമാനമായ ക്യു നിന്ന് ഡോക്ടറെ കാണേണ്ട അവസ്ഥ ഓപ്പറേഷൻ ചെയ്യാൻ എത്തുന്ന രോഗികൾക്ക് ഒന്നിലധികം ഡോക്ടർമാരെ കാണണം എന്നുണ്ടെങ്കിൽ ദിവസങ്ങൾ എടുക്കും പരിശോധനയും റിസൾട്ടും അടക്കമുള്ള കാര്യങ്ങൾക്ക് ഇതെല്ലാം കഴിഞ്ഞു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ചെന്നാൽ ഫാർമസിയ്ക്ക് മുന്നിൽ ക്യു നിൽക്കേണ്ട അവസ്ഥ ഫാർമസിയിൽ 
ക്യു നിന്നാൽ പലപ്പോഴും മരുന്ന് കാണില്ല.പ്രായമുള്ള രോഗികൾ ആണ് ഇതിൽ കൂടുതലായും വലയുന്നത്. കിടപ്പ് രോഗികളെ കൊണ്ട് വന്നാൽ മണിക്കൂറുകൾ സ്‌ട്രക്ച്ചറിലും വീൽ ചെയറുകളിലും ആശുപത്രി വരാന്തയിൽ കിടക്കേണ്ട അവസ്ഥ. 

@ കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ 

ഒ പി സ്ലിപ് കൊടുക്കുന്നത് മുതൽ ഡോക്ടറുടെ അടുത്ത് ഫയൽ എത്തുന്നത് വരെ ഒരു ക്യുവും നിൽക്കാതെ ആശുപത്രി സ്റ്റാഫുകൾ വിചാരിച്ചാൽ നടക്കുമെന്ന് ഇവിടെയെത്തുന്ന സാധാരണക്കാരായ രോഗികൾ ചൂണ്ടികാണിക്കുന്നു മണിക്കൂറുകൾ ക്യു നിന്ന് രോഗികളെ കാണാൻ എത്തുമ്പോൾ ഒരു ക്യുവും ഇല്ലാതെ സ്ലിപ് എടുക്കാതെ അകത്ത്‌ നിന്നും സെക്യുരിറ്റി ഡോക്ടറെ കാണിച്ചു വിടുന്ന സംവിധാനമാണ് ഇവിടെ നടക്കുന്നത് എന്ന് രോഗികൾ പറയുന്നു ഇത് പലപ്പോഴും വഴക്കുകൾക്കും സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്.കാർഡിയോളജി അടക്കമുള്ള സ്പെഷ്യലിറ്റി ഒ പി ഉള്ള ദിവസം എത്ര രാവിലെ ചെന്നാലും ഒന്ന് മുതൽ അൻപത് വരെയുള്ള ടോക്കൺ സ്ലിപ്പുകൾ കിട്ടില്ല നിശ്ചിത രോഗികൾക്കായി പരിമിതപ്പെടുത്തിയിട്ടുള്ളത് മൂലം 
ടോക്കൺ സ്ലിപ്പുകൾ കൈവശപ്പെടുത്തി ആശുപത്രി സ്റ്റാഫുകൾ തന്നെ അവരുടെ വേണ്ടപ്പെട്ടവർക്കായി മാറ്റിയിരിക്കുമെന്ന് ഇവിടെ തുടർച്ചയായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾ പറയുന്നു.

@ ഇളക്ട്രോണിക്സ് ടോക്കൺ ഒരുക്കണം 

 ക്യൂ  നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ആധുനിക ഡിജിറ്റൽ സംവിധാനമായ 
ഇലക്ട്രോണിക്‌സ് ടോക്കൺ സിസ്റ്റം 
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് രോഗികൾ 
നീണ്ട വരികളിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാനും സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.
ടോക്കൺ വഴിയുള്ള സമയക്രമത്തിൽ ഒരു രോഗിക്ക് സമയബന്ധിതമായി ഡോക്ടറെ കണ്ട് ചികിത്സ തേടുവാനും  
കിയോസ്‌ക്  മെഷീനിൽ നിന്നും തങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുത്ത് ഒരു ഡിജിറ്റൽ ടോക്കൺ നമ്പർ വഴി 
ക്യു ഒഴിവാക്കി ഡോക്ടറെ കാണുവാനും ചികിത്സ തേടുവാനും മറ്റ് പരിശോധനകൾക്കും കഴിയും 
ഫോട്ടോ : ഒ പി ടിക്കറ്റ് എടുക്കാനുള്ള ക്യു 
ഫോട്ടോ :ലാബ് പരിശോധനയ്ക്കായി പൈസ അടയ്ക്കുന്ന സ്ഥലത്തെ ക്യു 
ഫോട്ടോ :ഫാർമസിയിലെ ക്യു 
ഫോട്ടോ :ഒ പിയിലെ തിരക്ക് 




Tuesday, 8 September 2026

ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ യുവാവിൽ നിന്നും എം ഡി എം എ പിടികൂടി

ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ ഭർത്താവിൽ 
നിന്നും എം ഡി എം എ പിടികൂടി

ചാത്തന്നൂർ : ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ ഭർത്താവിൽ 
നിന്നും എം ഡി എം എ പിടികൂടി. ആറ്റിങ്ങൽ കോരാണി കെ.കെ.ഭവനിൽ കൃഷ്ണൻകുട്ടിയുടെ മകൻ 
സനൽകുമാർ (51)നെയാണ് 
 ചാത്തന്നൂർ സ്റ്റേഷൻ വളപ്പിൽ നിന്നും പോലിസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് കഴിഞ്ഞ 6ന് 
ഭാര്യയുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ ഇരുവരും ചടങ്ങ് കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിൽ വാക്ക് തർക്കം ഉണ്ടാവുകയും സനൽകുമാർ ഭാര്യയെ ക്രൂരമായി മർദ്ധിക്കുകയും തുടർന്ന് പരാതി നൽകാനായി ചാത്തന്നൂർ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയ ഭാര്യയെ പിന്തുടർന്ന് സ്റ്റേഷനിൽ ബൈക്കിൽ എത്തിയ സനൽകുമാർ ബൈക്കുമായി മറിഞ്ഞു വീഴുകയും പെട്ടെന്ന് 
അക്രമാസക്തമായ നിലയിൽ കാണപ്പെട്ട ഇയാളെ പോലീസ് സ്റ്റേഷനുളളിൽ തടഞ്ഞ് നിർത്തിയ ശേഷം നടത്തിയ ദേഹപരിശോധനയിൽ ഒമ്പത് ചെറിയ പാക്കറ്റുകളിലായി 1.10 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരന്നു. തുടർന്ന് എൻ.ഡി.പി.എസ് നിയമപ്രാകരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയെ ചികിത്സയ്ക്കായി ചാത്തന്നൂരിലെ സ്വകാര്യ 
 ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചാത്തന്നൂർ പോലിസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Monday, 7 September 2026

പുള്ളിമാൻ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ

പുള്ളിമാൻ ചാത്തന്നൂരിൽ ഉണ്ട് തെരുവ് നായ്ക്കൾ പിന്നാലെ 

ചാത്തന്നൂർ : പുള്ളിമാൻ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു ആദ്യം കാണുന്ന സന്തോഷത്തോടെ ജനങ്ങളും ഓടികൂടുമ്പോൾ ഓടി പോകുകയാണ് മാൻ.
 മാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും 
കൂട്ടമായി ഓടിയെത്തുന്നതോടെ പ്രാണഭയത്താൽ മാൻ ഓടി തളരുകയാണ്.
കഴിഞ്ഞ ആഴ്ച കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ ഭാഗത്ത് രാത്രിയിൽ കണ്ട പുള്ളിമാൻ ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും വിവിധ പുരയിടങ്ങളിലും അലഞ്ഞു തിരിഞ്ഞ് നടക്കുന്നു.
ആൾക്കാരെ കാണുമ്പോൾ ഓടി പോകുന്ന മാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും ഓടുന്നതോടെ ഭയന്ന് മാൻ സുരക്ഷിത സ്ഥാനങ്ങൾ തേടുകയാണ് ഇന്നലെ പുലർച്ചെ മുതൽ ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും പുരയിടങ്ങളിലും പുള്ളിമാനിനെ കണ്ടിരുന്നു കണ്ടവർ അതാത് സമയങ്ങളിൽ തന്നെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളെയും അറിയിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരത്തോടെ ചാത്തന്നൂർ തിരുമുക്കിന് സമീപമുള്ള പുരയിടത്തിൽ നിന്ന് പുല്ല് തിന്നുകയാണ് ആളനക്കം കേട്ടതോടെ ഓടി പോയതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ നാല് ദിവസമായി 
സംരഷിത മൃഗമായ പുള്ളിമാൻ ചാത്തന്നൂർ ഭാഗത്ത് എത്തിയിട്ടും വനം വകുപ്പ് അധികൃതരെ അറിയിച്ച് നടപടിയെടുക്കാൻ പഞ്ചായത്ത്‌ അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിക്ഷേധം ശക്തമാകുകയാണ്.ഇതിനിടയിൽ നടയ്ക്കൽ ചാത്തന്നൂർ റോഡിൽ മുള്ളൻപന്നി ബൈക്കിന് കുറുക്ക് ചാടി രണ്ട് വയസുകാരനും പിതാവിനും പരിക്കേറ്റിരുന്നു.

@ ഇടനാട് ഭാഗത്ത് തെരുവ് നായ ആക്രമണം 

ചാത്തന്നൂർ പഞ്ചായത്തിലെ 
ഇടനാട് എൽ പി സ്കൂൾ പരിസരത്തും 
 കോഷ്ണക്കാവ് ഭാഗത്തും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിക്ഷേധത്തിലാണ്.കുട്ടികൾക്ക് ഭീഷണിയായി സ്കൂളിന്റെ അകത്തും 
പുറത്തും തെരുവ് നായ്ക്കൾ താവളമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഇടനാട് ബ്ലസി ഭവനിൽ സണ്ണികോശിയുടെ കാറും ഇരു ചക്ര വാഹനങ്ങളും തെരുവ് നായ്ക്കൾ കടിച്ചു 
നശിപ്പിച്ചു പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു.
തൊട്ടടുത്ത് തന്നെയുള്ള കാട്ടുവിള വീട്ടിൽ സജിയുടെ എരുത്തിലിൽ കെട്ടിയിരുന്ന 
ആടിനെ നായ്ക്കൾ കടിച്ചു മൃതപ്രായമാക്കി 
രാത്രി 9 മണി കഴിഞ്ഞാൽ സ്കൂൾ പരിസരത്ത് നിന്നും കോഷ്ണക്കാവ് റോഡിൽ പ്രവേശിക്കാൻ പറ്റാത്ത വിധം തെരുവ് നായ്ക്കളാണ് ഇത് മൂലം നാട്ടുകാർ സന്ധ്യ മയങ്ങും മുൻപ് വീടുകളിൽ അഭയം തേടുകയാണ്. അടിയന്തിരമായി തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.



Saturday, 5 September 2026

നാട്ടിലിറങ്ങിയപുള്ളിമാനെ ഒരു നോക്ക് കാണാൻ ആശയോടെ നാട്ടുകാർ

നാട്ടിലിറങ്ങിയ
പുള്ളിമാനെ ഒരു നോക്ക് കാണാൻ ആശയോടെ നാട്ടുകാർ 

ചാത്തന്നൂർ : നാട്ടിലിറങ്ങിയ
പുള്ളിമാനിനെ ഒരു നോക്ക് കാണാൻ 
ഇനിയും ഞങ്ങളുടെ വീട്ട് മുറ്റത്ത് 
വരുമെന്ന പ്രതീഷയോടെ കാരംകോട്, കണ്ണേറ്റനിവാസികൾ. കഴിഞ്ഞ  ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തങ്ങളുടെ വീട്ട് മുറ്റത്ത് കൂടി തുള്ളി തുള്ളി പോയ മാനിനെ കാണാൻ ആശിച്ചു നടക്കുകയാണ് 
ചിറക്കരപഞ്ചായത്തിലെ കണ്ണേറ്റ നിവാസികളും പുള്ളിമാൻ ഓടി പോയി അഭയം തേടിയ ചാത്തന്നൂർ പഞ്ചായത്തിലെ കാരംകോട് ദേശക്കാരും
പുലർച്ചെ മൂന്ന് മണിയോടെയാണ് റബർ ടാപ്പിങ്ങിന് പോയ ഉളിയനാട് സ്വദേശിയായ 
പ്രശാന്ത്‌  സ്കൂട്ടറിൽ വരുമ്പോൾ ആണ് അപ്രതീക്ഷിതമായി മാനിനെ കാണുന്നത് ഉടൻ മൊബൈലിൽ പകർത്തുകയായിരുന്നു. വാഹനവും 
മനുഷ്യനെയും ലൈറ്റ് വെട്ടവും 
കണ്ടതോടെ കാരംകോട് ചിറയുടെ ഭാഗത്തേക്ക് കുതിച്ചു പാഞ്ഞ പുള്ളിമാനിനെ പിന്നെയാരും കണ്ടിട്ടില്ല. മാൻ അവിടെയുണ്ടെന്ന പ്രതീഷയിൽ നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല കാരംകോട് ചിറയുടെ 
ഭാഗങ്ങളും ചാത്തന്നൂർ തോടിന്റെ തീരങ്ങളും കനാൽ തീരങ്ങളും കാട് പിടിച്ചു കിടക്കുന്നു വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലമാണെന്ന് മാനിനെ കണ്ടവർ തന്നെ പറയുന്നു ആവശ്യത്തിന് പുല്ലും ഉണ്ട്.
അത് കൊണ്ട് തന്നെ പുള്ളിമാനിനെ കണ്ടെത്തുന്ന കാര്യം ദുക്ഷകരമാകും.കാരംകോട് റോഡിൽ മാൻ എത്തും മുൻപ് കണ്ണേറ്റ ഭാഗത്ത് മാനിനെ കണ്ടവർ ഉണ്ട്.പുള്ളിമാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും ഉണ്ടായിരുന്നുവെന്ന് തെരുവ് നായ്ക്കളുടെ കുര കേട്ടാണ് പലരും ഉണർന്ന് ലൈറ്റ് ഇട്ടത് ലൈറ്റ് വെട്ടം കണ്ടതും എങ്ങോട്ട് എന്നല്ലാതെ ലൈറ്റ് വെട്ടം കണ്ട 
വഴിയിലൂടെ ഓടുകയായിരുന്നു പട്ടികൾക്ക് കൂടെയെത്താൻ പറ്റിയില്ല എന്ന് നാട്ടുകാർ പറഞ്ഞു.പട്ടികളിൽ നിന്ന്.രക്ഷപ്പെടുന്നതിനിടയിലാണ് കാരംകോട് ഭാഗത്തെ റോഡിൽ വച്ച് ടാപ്പിങ് തൊഴിലാളിയായ പ്രശാന്ത് കണ്ടതും വീഡിയോ എടുത്തതും കാട് പിടിച്ചു കിടക്കുന്ന ചാത്തന്നൂർ തോടിന്റെ ഭാഗത്തേക്ക് ഓടി പോയതും ചിറക്കര പഞ്ചായത്തിലെ വൃഷങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ആയിരവില്ലി ക്ഷേത്രത്തിന്റെ 
ഭാഗത്ത് നിന്നും പ്ലാവറകുന്ന് വഴി 
കണ്ണേറ്റഭാഗത്ത് എത്തി അവിടെ നിന്നും തെരുവ് നായ്ക്കൾ ഓടിച്ചു 
കണ്ണേറ്റ ഭാഗം വഴി കാരംകോട് എത്തിയതാണ് എന്ന് കണ്ണേറ്റ നിവാസികൾ 
സൂചന നൽകുന്നു ചിറക്കര പഞ്ചായത്തിന്റെ വിനോദസഞ്ചാരകേന്ദ്രമായ
ആയിരവില്ലി ക്ഷേത്രത്തിന് സമീപമുള്ള പാറകൾക്ക് ഇടയിൽ വന്യമൃഗങ്ങളുടെ താവളമാണ് എന്ന് നാട്ടുകാർ പറയുന്നു.ഇവിടെ നിന്നും കണ്ണേറ്റ തോട് വഴി പന്നികളുടെയും കുറുനരികളുടെയും രാത്രി കാലയാത്രയുണ്ട്  ഇത് വഴി വന്നതാകാം എന്ന നിരീക്ഷണത്തിലാണ് നാട്ടുകാർ
അല്ലെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന  വലിയ വാഹനങ്ങളിൽ കയറി ഇവിടെ എത്തിയപ്പോൾ ഇറങ്ങി ഓടിയത് ആവാനും സാധ്യതയുണ്ട്. വൻകാടുള്ള 
സ്പിന്നിംഗ് മിൽ ഭൂമിയിൽ നിന്നും ദേശീയപാത മറികടക്കാനുള്ള ബുദ്ധിമുട്ട് നാട്ടുകാർ ചൂണ്ടികാട്ടുന്നുണ്ട്.കനാൽ വഴി വന്നാൽദേശീയപാത മറികടക്കുന്ന അക്വഡേറ്റ് മറികടക്കാൻ മാനിനെ പോലെയുള്ള  മൃഗങ്ങൾക്ക് ബുദ്ധിമുട്ട് ആണെന്ന് മൃഗവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.ഇതെല്ലാം ജനങ്ങൾ ചൂണ്ടികാണിക്കുമ്പോൾ തന്നെ 
പഞ്ചായത്ത്‌ അധികൃതർ ഇതൊന്നും അറിഞ്ഞ മട്ട് കാണിച്ചിട്ടില്ല പൊതു സമൂഹം വന്യമൃഗങ്ങളെ പേടിച്ചു വീട്ടിനുള്ളിൽ ഇരിക്കുബോഴും വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള നടപടികൾ പോലും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

@ പഞ്ചായത്ത്‌ അടിയന്തിര ഇടപെടൽ നടത്തണം - പ്രമോദ് കാരംകോട് 

വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കാരംകോട് ഭാഗത്ത് പഞ്ചായത്ത് 
അടിയന്തിര ഇടപെടൽ നടത്തി കനാലിൽ വളർന്ന് കിടക്കുന്ന കാട് ഫയർഫോഴ്സിന്റെ സഹായത്തോടെ വെട്ടിതെളിച്ച് ജനങ്ങളുടെ ഭീതി ഒഴിവാക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം പ്രമോദ് കാരംകോട് ആവശ്യപ്പെട്ടു.കരടി വന്നപ്പോൾ മുതൽ ജനങ്ങൾ ഭീതിയിലാണ്. മലപാമ്പ് മുതൽ രാജവെമ്പാല വരെയുള്ള വിഷസർപ്പങ്ങളും കാട്ട്പന്നികളും കുറുക്കന്മാരും നൂറ് കണക്കിന് തെരുവ് നായകളും കാടുകളിൽ ഉണ്ട് ഇവർക്ക് ആവശ്യമായ ഭക്ഷണവും എത്തുന്നുണ്ട് ഇതിനൊന്നും പരിഹാരം ഉണ്ടാക്കാൻ അധികൃതർക്ക് കഴിയുന്നില്ല അടിയന്തിരമായി ജനങ്ങളുടെ ഭീതിയകറ്റാൻ കാട് വെട്ടിതെളിക്കാൻ ഉള്ള നടപടി കൈകൊള്ളണമെന്ന് പ്രമോദ് കാരംകോട് ആവശ്യപ്പെട്ടു.

  

Thursday, 3 September 2026

ചാത്തന്നൂരിൽ വന്യമൃഗങ്ങൾ പെറ്റ് പെരുകുന്നു ഭീതിയോടെ ജനങ്ങൾ

ചാത്തന്നൂരിൽ വന്യമൃഗങ്ങൾ പെറ്റ് പെരുകുന്നു ഭീതിയോടെ ജനങ്ങൾ 

@ മാനിനെ കണ്ടതായി നാട്ടുകാർ വീഡിയോ പരന്നതോടെ ഭീതിയോടെ ജനങ്ങൾ 

ചാത്തന്നൂർ : ചാത്തന്നൂരിൽ വന്യമൃഗങ്ങൾ പെറ്റ് പെരുകുന്നു ഭീതിയോടെ ജനങ്ങൾ.ഇന്നലെ ചാത്തന്നൂർ കാരംകോട് ഭാഗത്ത് ചൊവ്വാഴ്ച പുലർച്ചെ വനങ്ങളിൽ മാത്രം കാണുന്ന മാനിനെ കണ്ടതോടെ 
 ജനങ്ങൾ ഭീതിയിലാണ്. മുന്ന് വർഷം മുമ്പ് അപ്രതീക്ഷിതമായി കരടി ചാത്തന്നൂരിലെത്തിയപ്പോൾ പലരും വിശ്വസിക്കാൻ പോലും തയ്യാറായില്ല. ഒടുവിൽ വനംവകുപ്പ് കൂടുവെച്ച് അതിനെ പിടികൂടിയതോടെയാണ് സംഭവം യാഥാർഥ്യമാണെന്ന് എല്ലാവർക്കും ബോധ്യമായത്.കരടിയെ പിടിച്ചു കൊണ്ട് പോയതിന് പിന്നാലെ കാട്ടുപന്നികളും മുള്ളൻപന്നികളും ഇപ്പോൾ ധാരാളമായി കാണുകയാണ് കുരങ്ങന്മാർ  കൂട്ടത്തോടെയെത്തുന്നു കുറുനരികൾ  പതിവ് കാഴ്ചയായി മാറിയപ്പോൾ ഇത്തിക്കരയാറ്റിന്റെ തീരങ്ങളിൽ  മയിലുകൾ പതിവ് സന്ദർശകരാണ്  ഇപ്പോഴിതാ മാനും എത്തിയിരിക്കുന്നു കാട്ടിൽ നിന്നും 
അറുപത് കിലോമീറ്ററോളം ഇപ്പുറമുള്ള 
ചാത്തന്നൂരിന്റെ നാട്ടുവഴികളിലേക്കും ജനവാസമേഖലകളിലേക്കും വന്യമൃഗങ്ങൾ ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുന്നു.
കാട്ടുമൃഗങ്ങൾ ഇപ്പോൾ ചാത്തന്നൂരിലെ 
ജനങ്ങളുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു ഒപ്പം വിഷസർപ്പങ്ങളും മലപാമ്പുകളും തെരുവ് നായ്ക്കളും നാട്ടിലിറങ്ങുന്നു ഇതോടെ ജനങ്ങൾ ഭീതിയിലായി 

@ ജനങ്ങൾ പറയുന്നു 
കാടുണ്ട് ഇവിടെ വന്യമൃഗങ്ങളും 

ദേശീയപാതയോരത്ത് 
സ്പിന്നിംഗ് മില്ലിനോട് ചേർന്നുള്ള  പത്ത് ഏക്കറോളം വരുന്ന സർക്കാർ 
 ഭൂമിയിൽ കാട് വളർന്ന് വന്യമൃഗങ്ങളുടെ താവളമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മുപ്പത് അടിയോളം താഴ്ച്ചയുള്ള കനാലിൽ വൻ വൃഷങ്ങൾ ആണ് വളർന്ന് കൊടുംകാടായി മാറി
ചാത്തന്നൂർ പഞ്ചായത്തിലൂടെ വലിയ 
കനാൽ കടന്ന് പോകുന്ന അഞ്ചു  കിലോമീറ്റർ ദൂരം കാട് വളർന്ന് നിൽക്കുകയാണ് ഇത് മൂലം ജനങ്ങൾക്ക് കനാൽറോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥ ചെറുതും വലുതുമായ പാതയോരങ്ങൾ കാട് മൂടി കിടക്കുന്നു ഇവിടെയെല്ലാം തന്നെ തെരുവ് നായ്ക്കളുടെ താവളമാണ്. സന്ധ്യ മയങ്ങിയാൽ വന്യമൃഗങ്ങൾ നാട് വാഴുന്ന അവസ്ഥ
ജനങ്ങൾ റോഡിൽ ഇറങ്ങുന്നില്ല തെരുവ് നായ്ക്കൾ ചാടി വീഴും 
കാട്ട് പന്നികൾ ഇറങ്ങി 
കൃഷി നശിപ്പിക്കുന്നത് മൂലം ജനങ്ങൾ കൃഷി മതിയാക്കി കുറുനരികളും കീരികളും കോഴികളെ പിടിച്ചു കൊണ്ട് പോകുന്നത് പോലും കോഴികളെ പോലും ജനങ്ങൾ വളർത്തുന്നില്ല.

@ വന്യമൃഗങ്ങൾക്കും തെരുവ് നായ്ക്കൾക്കും തിന്നാൻ മാലിന്യമെത്തുന്നു.

കാട് വളർന്ന് കിടക്കുന്ന 
കനാലിലും റോഡിന്റെ ഇരുവശങ്ങളിലും.
 അറവ് മാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത് പതിവാകുന്നു. ചാക്കു കളിലാക്കി അറവ് മാലിന്യം വലിച്ചെറിയുന്നതിനാൽ തെരുവ് നായ്ക്കൾക്കും വന്യമൃഗങ്ങൾക്കും ഭക്ഷണത്തിന് ഷാമമില്ലാത്ത അവസ്ഥയിലായി ഇത് മൂലം ഇവ പെറ്റ് 
പെരുകി ദൂരദേശങ്ങളിൽ നിന്ന് പോലും 
.ഇരുചക്ര വാഹനങ്ങളിലും ഗുഡ്സ് ഓട്ടോറിക്ഷകളിലുമെത്തി മാലിന്യം തള്ളുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 







Tuesday, 1 September 2026

പാരിപ്പള്ളി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ദേശിയപാതയോട് ചേർന്ന് നിൽക്കുന്ന കല്ലുവാതുക്കൽ പഞ്ചാ യത്തി,ന്റെ ഉടമസ്ഥയിലുള്ള ബഹു.നില കെട്ടിടം അപകടാവസ്ഥയിൽ..

കാലപ്പഴക്കമുള്ള പഞ്ചായത്തിന്റെ ബഹുനിലകെട്ടിടം അപകടാവസ്ഥയിൽ 

ചാത്തന്നൂർ :പാരിപ്പള്ളി പട്ടണത്തിന്റെ 
ഹൃദയഭാഗത്ത് ദേശിയപാതയോട് ചേർന്ന് നിൽക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ബഹുനില കെട്ടിടം അപകടാവസ്ഥയിൽ പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലുവാതുക്കൽ 
ഗ്രാമപ്പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്ലാബും ഷെയ്ഡ് അടക്കം 
തകർന്ന് കെട്ടിടം അപകടാവസ്ഥയിലാണ്.
പില്ലറുകളുടെ കമ്പികൾ പുറത്തേക്ക് തള്ളി 
സ്റ്റെയർകെയ്സിന്റെ സ്ലാബുകൾ അടർന്ന് 
വീണ് ഭിത്തിയും അടിത്തറയും 
വിണ്ടുകീറി കോൺക്രീറ്റ് പാളികളടക്കം അടർന്നുവീഴുന്ന കെട്ടിടത്തിലെ 
മേൽക്കൂരയടക്കം ചോർന്ന് വെള്ളമിറങ്ങി ബലക്ഷയമുള്ളതിനാൽ
ഏത് നിമിഷവും കെട്ടിടം തകരുമെന്ന അവസ്ഥയിലാണ്. കൂടാതെ കടകളുടെ 
ഷട്ടറുകൾ എല്ലാം തുരുമ്പെടുത്തതിനു പുറമേ ചുമരുകളുടെ തേപ്പും മറ്റും 
ദിനവും പൊട്ടിയടരുന്നു.
മുകളിലെനില ചോർന്ന് കോൺക്രീറ്റിനിടയിലൂടെ വെള്ളം ഇറങ്ങിയതോടെയാണ് പല ഭാഗങ്ങളും അപകടാവസ്ഥയിലായത്.തുടർന്ന് പഞ്ചായത്ത്‌ അറ്റകുറ്റ പണികൾ നടത്തി ഷീറ്റ് ഇട്ടുവെങ്കിലും ഇപ്പോഴും കെട്ടിടത്തിൽ വെള്ളമിറങ്ങുന്നുണ്ട് എന്നാണ് കടക്കാർ പറയുന്നത്.പാരിപ്പള്ളി മടത്തറ റോഡിനോടും 
ദേശീയപാതയോടും 
 ചേർന്ന് നിൽക്കുന്ന ഇ കെട്ടിടത്തിന്റെ പിറകിൽ പാരിപ്പള്ളി മാർക്കറ്റ് ആണ് 
ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്തേക്ക് ജനങ്ങൾ വാഹനം കാത്ത് നിൽക്കുന്ന സ്ഥലവുമാണ്.
നിരന്തരമായി വാഹനങ്ങളും വഴിയാത്രക്കാരും ഇതിന് പുറമൈ ട്രാഫിക് തടസ്സവും ഉണ്ടാകുന്ന തിരക്കേറിയ ജംഗ്ഷനിൽ തകർച്ച ഭീഷണി നേരിടുന്ന 
ബഹുനില കെട്ടിടത്തിൽ നിരവധി കച്ചവട
 സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. 
സമീപത്തുള്ള മറ്റു കെട്ടിടങ്ങൾക്കും കച്ചവടക്കാർക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ ഈ കെട്ടിടം പൊളിച്ചു നീക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടം 
കാലപഴക്കം കൊണ്ടാണ് 
അപകടാവസ്ഥയിലായത്. നിരവധി തവണ 
അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ള 
കെട്ടിടം പൊളിക്കണമെന്ന് പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം  മുൻപ് നിർദേശിച്ചിട്ടുമുണ്ട്. നിലവിലെ കെട്ടിടം തകർന്നുവീണാൽ തന്നെ വലിയ അപകടമുണ്ടാകും അത് കൊണ്ട് തന്നെ കെട്ടിടം പൊളിച്ചു മാറ്റി ദേശീയപാതയുടെ ചട്ടങ്ങൾ പ്രകാരം പിറകിൽ ഉള്ള മാർക്കറ്റിന്റെ സ്ഥലവുമെടുത്ത് ആധുനിക രീതിയിൽ മാർക്കറ്റും ഷോപ്പിംഗ് കോoപ്ലക്സും പണിയണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ :റോഡിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടം 
ഫോട്ടോ :കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തെ അടിത്തറ തകർന്ന നിലയിൽ 
ഫോട്ടോ :മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടി തകർന്ന് കമ്പി പുറത്ത് കാണുന്നു.





Sunday, 30 August 2026

ഓരോ പഞ്ചായത്തും പ്രതിവർഷം വലിയൊരു തുകയാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും

ലക്ഷങ്ങൾ പ്രതിവർഷം ചിലവഴിച്ചിട്ടും തെരുവ് വിളക്കുകൾ അണഞ്ഞുകിടക്കുന്നു.

ചാത്തന്നൂർ : തെരുവ് വിളക്കുകൾ 
 സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി പ്രതിവർഷം
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുടക്കുന്നത് ലക്ഷങ്ങളാണ് എന്നിട്ടും 
വർഷത്തിൽ പകുതിയിലധികം ദിവസവും 
അണഞ്ഞു തന്നെ കിടക്കുന്ന അവസ്ഥയിലാണ്. എം പി മുതൽ പഞ്ചായത്ത്‌ അംഗം വരെയുള്ള 
ജനപ്രതിനിധികളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ലക്ഷങ്ങൾ ചിലവഴിച്ചു 
അശാസ്ത്രീയമായി സ്ഥാപിക്കുന്ന വിളക്കുകൾ മാസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമാകുന്നതോടെ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. രണ്ടായിരം രൂപയ്ക്ക് മുകളിൽ വിലയുള്ള വിളക്കുകൾ കരാറുകാരെ ഏല്പിച്ചാണ് സ്ഥാപിക്കുന്നത്. മാസങ്ങൾക്കുള്ളിൽ 90 ശതമാനം വിളക്കുകളും പ്രവർത്തനരഹിതമാകും. ഓരോവർഷവും വഴിവിളക്കിനായി വലിയൊരു തുക പഞ്ചായത്തുകൾ മുടക്കുന്നതല്ലാതെ കാര്യമായ പ്രയോജനമില്ല.

@ എർത്തിങ് സംവിധാനമില്ല

പോസ്റ്റുകളിൽ സ്ഥാപിക്കുന്ന വഴിവിളക്കുകൾക്ക് എർത്തിങ് സംവിധാനമില്ലാത്തതാണ് വിളക്കിന്റെ ആയുസ്സ് കുറയുന്നതിന് പ്രധാന കാരണമെന്ന് പറയുമ്പോഴും അത് പരിഹരിക്കാൻ സംവിധാനം ഒരുക്കാറില്ല എന്നുള്ള പരാതിയാണ് വ്യാപകമാകുന്നത് 
 അമിതവൈദ്യുതിപ്രവാഹം ഉണ്ടാകുമ്പോഴും മിന്നലേറ്റുമാണ് വിളക്കുകൾ നശിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി എൽ ഇ ഡി  സംവിധാനമുള്ള വിളക്കുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ലൈറ്റ് ഒന്നിന് 
 2000 മുതൽ 2500 രൂപവരെയാണ് വില. ഇത് സ്ഥാപിക്കാൻ മുന്നൂറുമുതൽ അഞ്ഞൂറ് രൂപവരെ പഞ്ചായത്ത് അധികമായി മുടക്കണം. ഇവയ്ക്ക് ഒരുവർഷ കാലാവധിയാണ് കമ്പനികൾ നൽകുന്നത്. എന്നാൽ മൂന്നുമാസത്തിനുള്ളിൽത്തന്നെ 80 ശതമാനം വിളക്കുകളും നശിക്കുകയാണ്.

@ പാഴാക്കിയത് ലക്ഷങ്ങൾ

വാർഷികപദ്ധതിയിൽ എല്ലാ പഞ്ചായത്തുകളും വലിയൊരു തുക തെരുവ് വിളക്കിനായി മാറ്റിവെയ്ക്കാറുണ്ട്. തെരുവ് വിളക്കുകൾ സ്ഥാപിച്ചാൽ 
ആറുമാസത്തിനുള്ളിൽത്തന്നെ വിളക്കുകൾ പൂർണമായി നശിക്കും. ലക്ഷങ്ങൾ പാഴാകുന്നതല്ലാതെ എന്ത് പ്രയോജനമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

@ ഹൈമാസ്റ്റ് വിളക്കുകൾ ബാധ്യത

എ പി, എംഎൽ എ. ഫണ്ടുകളിൽനിന്ന്‌ ലക്ഷങ്ങൾ മുടക്കി പ്രതിവർഷം നിരവധി ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇത് വളരെപ്പെട്ടെന്ന് തകരാറിലാകും. ഇവയ്ക്ക് ഒരുവർഷത്തോളമാണ് വാറന്റി കാലാവധി. ഇതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തുക പഞ്ചായത്തിന്റെ ചുമതലയാണ്. ഒരു ഉയര വിളക്ക് അറ്റകുറ്റപ്പണി നടത്താൻ 10,000 മുതൽ 25,000 രൂപവരെ ചെലവുണ്ട്. എന്നാൽ, ഇത്രയും വലിയ തുക കണ്ടെത്താൻ പഞ്ചായത്തുകൾക്ക് ഏറെ ബുദ്ധിമുട്ടാണ്. ഇതിനാലാണ് മിക്ക ഹൈമാസ്റ്റ് വിളക്കുകളും തകരാറിലായാൽ ഉപേക്ഷിക്കുന്നത്.
ഫോട്ടോ : ചാത്തന്നൂരിൽ ജി. എസ്. ജയലാൽ എം എൽ എയുടെ ഗ്രാമവെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിൽ സ്ഥാപിച്ച ലൈറ്റുകൾ കേടായതിനെ തുടർന്ന് ശരിയാക്കാതെ പകരം വലിയ ബൾബ് തൂക്കിയിട്ടിരിക്കുന്നു.
ഫോട്ടോ :കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിൽ ചാത്തന്നൂർ പഞ്ചായത്ത്‌ സ്ഥാപിച്ച ഉയരവിളക്ക് അറ്റകുറ്റപണികൾ നടത്താത്തത് മൂലം നശിക്കുന്നു.

Friday, 28 August 2026

ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് പറഞ്ഞുതന്നത് വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണ് - ബി.ബി. ഗോപകുമാർ എം എൽ എ

 

ശ്രീനാരായണ ഗുരുദേവൻ  ലോകത്തിന് പറഞ്ഞുതന്നത് വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണ് - ബി.ബി. ഗോപകുമാർ എം എൽ എ 

ചാത്തന്നൂർ : ശ്രീനാരായണ 
ഗുരുദേവൻ തന്റെ അനുപമമായ ജീവിതം കൊണ്ട്‌ ലോകത്തിന് പറഞ്ഞുതന്നത് 
വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണെന്ന് ബി.ബി. ഗോപകുമാർ എം എൽ എ പറഞ്ഞു 
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ സംഘടിപ്പിച്ച ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
ഗുരുദർശനം ഇന്നത്തെ മാത്രമല്ല ഏത് കാലത്തെയും ലോകത്തിനും മനുഷ്യകുല ത്തിനും പരമശാന്തിയുടെ തീർത്ഥവും അഭ്യന്നതിയുടെ അതിവിശിഷ്ടവും ശ്രേഷ്ഠവുമായ വെളിച്ചവുമാണ്. 
ഏത് ഇരുട്ടത്തിരുന്നാലും അവനവനിലുള്ള അറിവിൻറെ വെളിവിനെ ഇരുട്ടുബാധിക്കു കയില്ലെന്നതുപോലെ ഗുരുദർശനത്തിന്റെ ഉൾവെളിച്ചമെന്നും അദ്ദേഹം പറഞ്ഞു 
എവിടെയൊക്കെയാണോ മനുഷ്യത്വത്തിനും മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും അപ ചയം ഉണ്ടാകുന്നത്അവിടെയൊക്കെ മനുഷ്യർ തരംതിരിക്കപ്പെട്ടം. അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെടും. ഈ വിധമുള്ള വേർപിരിക്കലുകളിൽ നിന്നും അഥവാ
വേർതിരിക്കലുകളിൽനിന്നുമാണ‌ല്ലോ ലോകത്ത് എല്ലാ കലഹങ്ങളും വൈരങ്ങളും ഉച്ചനീചത്വങ്ങളും വിവേചനങ്ങളുമെല്ലാം ഉണ്ടായിട്ടുള്ളത്. അതിന്റെയെല്ലാം അതിജീവന മന്ത്രമാണ് ആർഷ ഭാരതം ലോക സമക്ഷം അവതരിപ്പിച്ചിട്ടുള്ള വ സുധൈവകുടുംബകം എന്ന മഹിതമായ ദർശനം.ഗുരുവിന്റെ സമദർശനത്തിന്റെ ഏറ്റവും ആധുനികവും മാനവികവും ഹൃദ്യവുമായഭാഷ്യമാണ് ഗുരുദേവന്റെ ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന വിശ്വസന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. തോട്ടം ഭുവനേന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി,
യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് അദ്ധ്യക്ഷത വഹിച്ചു. എസ് എൻ 
പോളിടെക്‌നിക് പ്രിൻസിപ്പാൾ
 വി. സന്ദീപ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. എസ് എൻ കോളേജ് പ്രിൻസിപ്പാൾ
 ഡോ. ഹരിലക്ഷ്മി. വി.എസ്, 
കൊട്ടിയം എസ് എൻ ഐ ടി സി പ്രിൻസിപ്പാൾ എസ്. കനകജ, എസ് എൻ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ
ബി. രശ്മി, യൂണിയൻ കൗൺസിലർമാരായ 
പി. സോമരാജൻ,  കെ. സുജയ്കുമാർ,
 ആർ. ഗാന്ധി, കെ. ചിത്രാംഗദൻ, ആർ. ഷാജി,വി. പ്രശാന്ത്,
വനിതാസംഘം, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ചിത്രാ മോഹൻദാസ്,
സെക്രട്ടറി ബീനാ പ്രശാന്ത്,
പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ്‌ ജയതിലക്, സെക്രട്ടറി ഉദയ കുമാർ എന്നിവർ സംസാരിച്ചു 
യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ
സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ നന്ദിയും പറഞ്ഞു.

ഫോട്ടോ :ബി.ബി.ഗോപകുമാർ എം എൽ എ ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു 


Thursday, 27 August 2026

കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭഗവത സപ്താഹജ്ഞാനയജഞo

കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭഗവത സപ്താഹജ്ഞാനയജഞo

ചാത്തന്നൂർ : കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ 8-മത് ഭഗവത സപ്താഹ ജ്ഞാനയജഞo സെപ്റ്റംബർ രണ്ടിന് തുടങ്ങി 8ന് അവസാനിക്കും.എല്ലാ ദിവസവും രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, 7.30ന് 
ഭഗവതപാരായണം, ഉച്ചയ്ക്ക് 12ന് ആചാര്യപ്രഭാഷണം,1ന് പ്രസാദം ഊട്ട് വൈകുന്നേരം യജഞശാലയിൽ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 7ന് ഭദ്രദീപപ്രകാശനം തുടർന്ന് ഭാഗവത മാഹാതമ്യ പ്രഭാഷണം. 2ന് രാവിലെ 7.30ന് ഭഗവതപാരായണ സമാരംഭം 10ന് വരാഹവതാരം വിശേഷാൽപൂജ 3ന് രാവിലെ 10.30ന് നരസിംഹാവതാരം. 4ന് 
ശ്രീകൃഷ്ണജയന്തി ആഘോഷം 
രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് ശ്രീകൃഷ്ണാവതാരം, 11ന് തിരുമുൽകാഴ്ചസമർപ്പണം തുടർന്ന് ഉണ്ണിയൂട്ട്, വൈകുന്നേരം 4.30ന് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര, തുടർന്ന് ഉറിയടിയും കൃഷ്ണലീലയും രാത്രി 12ന് തിരുഅവതാരപൂജ. 5ന് രാവിലെ 10ന് കാർത്ത്യായനി പൂജ, 11ന് ഗോവിന്ദപട്ടാഭിഷേകം, വൈകുന്നേരം 5ന് വിദ്യാഗോപാലമന്ത്രാർച്ചന. 6ന് 10ന് രുഗ്മണി സ്വയംവര ഘോഷയാത്ര, 11ന് രുഗ്മണി സ്വയംവരം,വൈകുന്നേരം 5ന് സർ ൈവ്വശ്വര്യപൂജ,5.30 ന് ലളിത സഹസ്രനാമജപം.7ന് രാവിലെ 10ന്
നവഗ്രഹപൂജ,കുചേലസദ്ഗതി,8ന് രാവിലെ 9.30ന് സ്വധാമപ്രാപ്തി, 10ന് മഹാമൃത്യുജ്ഞയഹോമം, വൈകുന്നേരം 4ന് അവഭൃഥസ്നാന ഘോഷയാത്ര. തുടർന്ന് 
യജഞസമാപനം.

അനധികൃത ഇറച്ചിവെട്ട് വർദ്ധിക്കുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

അനധികൃത ഇറച്ചിവെട്ട്  വർദ്ധിക്കുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

@: കശാപ്പ് ശാലയുടെ അഭാവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ നഷ്ടം 

@: മൃഗസംരക്ഷണം, 
ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ
നോക്ക് കുത്തിയായി മാറുന്നു.

ചാത്തന്നൂർ : തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ കശാപ്പ് ശാലകളുടെ അഭാവം മൂലം അനധികൃത ഇറച്ചിവെട്ട് കേന്ദ്രങ്ങളും വില്പന കേന്ദ്രങ്ങളും ജില്ലയിൽ വ്യാപകമാകുന്നു. ഇത് മൂലം തദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് റവന്യൂ വരുമാനത്തിൽ പ്രതിവർഷം ലക്ഷങ്ങളുടെ നഷ്ടമാണിതിലൂടെ ഉണ്ടാകുന്നത്. ഓരോ ഓണം, ക്രിസ്തുമസ് ബക്രീദ് തുടങ്ങിയആഘോഷങ്ങൾക്കും പുതിയ അറവ്ശാലകളും വില്പന കേന്ദ്രങ്ങളും ഉയരുകയാണ്.ഉത്സവസമയങ്ങളിൽ 
താത്കാലികമായി കെട്ടിയുയർത്തുന്ന അറവ് ശാലകൾ സ്ഥിരമായി കാണുന്ന കാഴ്ചയാണ് കാണുന്നത്
ജില്ലയിലുടനീളം നൂറ് കണക്കിന് 
അനധികൃതമായി  മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കുന്ന അറവ് ശാലകളും ആയിരകണക്കിന്  ഇറച്ചി വില്പന 
കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി  
അധികൃതർ തന്നെ സമ്മതിക്കുന്നു. 
ജില്ലയിലെ 
തദേശസ്വയംഭരണസ്ഥാപനങ്ങളുടെ പൊതു മാർക്കറ്റുകളിൽ  ഇറച്ചി വ്യാപാരം 
ലേലം നടത്തിയിട്ട്  വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.സ്വന്തമായി കശാപ്പ് ശാല ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള പൊതു മാർക്കറ്റുകളിൽ ഇറച്ചി വില്പന
ലേലം നടത്തരുതെന്ന നിയമം വന്നതാണ് ഇറച്ചി വിൽപ്പന ലേലം ചെയ്തു കൊടുക്കാൻ പറ്റാത്തതെന്ന് അധികൃതർ പറയുന്നു.കൊല്ലം ജില്ലയിൽ കശാപ്പ് ശാല പ്രവർത്തിച്ചിരുന്നത് കൊല്ലം കോർപ്പറേഷനിലും,പരവൂർ മുൻസിപ്പാലിറ്റിയിലും മാത്രമാണ്. ഇവിടെ വെട്ടി സീൽ ചെയ്‌ത് വിടുന്ന ഇറച്ചിയാണ്  കുറെയേറെ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. രണ്ട് കശാപ്പ് ശാലകളും നിലവിൽ പ്രവർത്തനക്ഷമമല്ല. ഇതിന്റെ
മറപിടിച്ചാണ്  അനധികൃത ഇറച്ചിവെട്ട് വ്യാപകമാകുന്നത്.
പരവൂരിലെ തീരപ്രദേശങ്ങളിൽ മാത്രം അഞ്ചോളം അറവ് ശാലകൾ ഉണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇറച്ചി വിൽപ്പനയ്ക്കുള്ള ലേലത്തിനുള്ള നടപടികൾ ആരംഭിച്ചാൽ സ്വന്തമായി കശാപ്പ് ശാലയില്ല എന്ന കാരണത്താൽ 
നിയമത്തിന്റെ പേര് പറഞ്ഞ് കോടതിയെ സമീപിക്കുന്നതും, കശാപ്പ് ശാലകൾ സ്ഥാപിക്കാൻ തദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തിയാൽ പരിസ്ഥിതിയുടെയും, ആരോഗ്യ പ്രശ്നങ്ങളുടെയും 
പേര് പറഞ്ഞ് ജനങ്ങളെ തെരുവിലിറക്കി
ഭൂമി വാങ്ങുന്നത്  തടസ്സപ്പെടുത്തുന്നതും
ഇറച്ചിവെട്ടു ഇറച്ചി കച്ചവട
മാഫിയയുടെ താത്പര്യങ്ങൾ 
സംരക്ഷിക്കാനാണെന്നും
ഇടനിലക്കാർക്ക് ഉൾപ്പെടെ ലക്ഷങ്ങളുടെ അഴിമതിയാണ് കശാപ്പ് ശാല സ്ഥാപിക്കാ തിരിക്കാൻ വേണ്ടി നടക്കുന്നതെന്നുമാണ് 
പൊതുജന ആരോപണം.കശാപ്പ് ശാലകളുടെ അഭാവം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കശാപ്പ് ശാലകളിൽ വെട്ടാനായി എത്തിക്കുന്ന മൃഗങ്ങളെ വെറ്റിനറി സർജൻ പരിശോധിച്ച് അസുഖങ്ങളില്ലെന്നും ആരോഗ്യമുള്ളതാനെന്നും ആന്റിമോർട്ടവും, അറവിന് ശേഷം അന്തരീകാ വയവങ്ങൾ പോസ്റ്റ് മോർട്ടവും നടത്തി ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പുവരുത്തി 
ഫുഡ് ഗ്രേഡ് ഡൈ ഉപയോഗിച്ച് സീൽ ചെയ്‌ത് മാത്രമേ പൊതു മാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിക്കാവൂ എന്ന നിയമമുള്ളപ്പോൾ മൃഗസംരക്ഷണം, ആരോഗ്യം, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളെ 
നോക്കികുത്തിയാക്കി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റോഡ് പുറമ്പോക്കിലും,വൃത്തിഹീനമായ സ്ഥലങ്ങളിലും മരച്ചില്ലകളിൽ
കെട്ടി തുക്കിയാണ്കന്നുകാലികളെ വെട്ടുന്നത്.
ഇതിനെതിരെ നടപടിയെടുക്കാനോ, നിയന്ത്രിക്കാനോ അധികൃതർ തയ്യാറാ
കുന്നില്ല. നിലവിൽ ലേലം നടത്തിയാൽ പ്രതിവർഷം പത്ത് ലക്ഷം രൂപയെങ്കിലും പഞ്ചായത്തിന് ലഭിക്കും. അതുപോലെ കശാപ്പ് ശാലയുടെ നടത്തിപ്പും ലേലം ചെയ്തു നൽകിയാൽ പ്രതിവർഷം ലക്ഷങ്ങളുടെ വരുമാനം ഓരോ
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്  ലഭിക്കുമെന്നിരിക്കെ ഇതൊന്നും നടപ്പാക്കാൻ ആരും തയ്യാറുകുന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.




സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി

സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി

ചാത്തന്നൂർ : നടയ്ക്കൽ മിനി സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി. കല്ലുവാതുക്കൽ പഞ്ചായത്തിലെ പ്രധാന സ്റ്റേഡിയമായ 
നടയ്ക്കൽ മിനി സ്‌റ്റേഡിയത്തിൽ മാലിന്യം നിക്ഷേപിക്കുന്ന സാഹചര്യവും സാമൂഹ്യ വിരുദ്ധ ശല്യവും ചെളിക്കെട്ടും കാരണമുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും  ടർഫ് മാതൃകയിൽ നവീകരികരിച്ചു കൊണ്ട്  സംസ്ഥാന നിലവാരത്തിലേക്കുയർത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകിയത് 
യുവജനകൂട്ടായ്മ ഭാരവാഹികളായ 
ഭരത് പ്രകാശ് , ബിബിൻ പ്രകാശ്,സുജിത്ത് കുമാർ , ശ്രീനാഥ് ,റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
ഫോട്ടോ  നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകുന്നു 


Tuesday, 25 August 2026

ഇത്തിക്കരയിൽ പുതിയപാലം തുറന്ന് കൊടുക്കുന്നു പഴയപാലം ചരിത്രമാകും

ഇത്തിക്കരയിൽ പുതിയപാലം തുറന്ന് കൊടുക്കുന്നു പഴയപാലം ചരിത്രമാകും 

ചാത്തന്നൂർ : ഇത്തിക്കരയിൽ ദേശീയപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായുള്ള പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ടാറിങ്ങ് മാത്രമാണ് പൂർത്തിയാകാനുള്ളത്.ടാറിങ് പൂർത്തിയായാൽ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് എൻ എച്ച് അധികൃതർ പറഞ്ഞു.ഒരു വർഷം മുൻപ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായിയെങ്കിലും ഇത്തിക്കരയിൽ അടിപാതയുടെ നിർമ്മാണം വന്നതോടെ നിർമാണം വൈകുകയായിരുന്നു.ഇത്തിക്കരയിൽ അടിപാതയുടെ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ പുതിയ പാലത്തിൽ കൂടി വാഹനങ്ങൾ കടത്തി വിടണം എന്നതിനാൽ ഇവിടെ ബാക്കിയുള്ള 
റോഡിന്റെ പണി പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കാൻ ഉള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്.നാല് വരിയുള്ള പാലം തുറന്ന് കൊടുത്താൽ ഇപ്പോൾ ഉള്ള ഗതാഗതകുരുക്കിനും പരിഹാരമാകും.പാലത്തിന്റെ ഇരു സൈഡിലും സർവീസ് റോഡ് ഇല്ലെങ്കിലും പുതിയ പാലത്തിന്റെ വടക്ക് സൈഡിൽ പഴയപാലത്തിൽ കൂടി സർവീസ് റോഡ് പോലെ വാഹനങ്ങൾ ആയൂർ റോഡിൽ നിന്നും വന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്.അത് കൊണ്ട് തന്നെ ഇത്തിക്കരപഴയപാലത്തിൽ കൂടി എന്നും വാഹനങ്ങൾ ഓടും.

@ പഴയ പാലം ചരിത്രമായി മാറും 

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി 
മന്ത്രി ടി.കെ ദിവാകരന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വ്യൂഹം 
കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട  പാലമാണിത് ഭാരതത്തിൽ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം ഉണ്ടാവില്ല 
 പൊതുമരാമത് വകുപ്പ് മന്ത്രിയായിരുന്ന ടി കെ ദിവാകരന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു ഇത്തിക്കരയിലെ പുതിയ പാലം.അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തന്നെ തറകല്ലിട്ട് 
പാലം പണി തുടങ്ങി പണി പൂര്‍ത്തിയായി. 20-1-1976 ചൊവ്വാഴ്ച  പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിയ്ക്കുന്നു.ഉത്ഘാടകന്‍ ആയി മന്ത്രി  ടി കെ ദിവാകരന്‍ തന്നെ മതി എന്നും നിശ്ചയിച്ചു. എന്നാല്‍ അതിനു ആഴ്ച്ചകൾക്ക് മുന്നേ  അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 
ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടു. ഉത്ഘാടകന ദിനത്തിന്റെ തലേന്ന് 19-1-1976 തിങ്കളാഴ്ച അദ്ദേഹം മരണമടഞ്ഞു.
ഉത്സവ ലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോക മൂകമായി. മറ്റാരെയെങ്കിലും കൊണ്ട് ഉത്ഘാടനം നടത്താനുള്ള തീരുമാനം ആയി, പക്ഷെ  അവിടത്തെ ജനങ്ങള്‍ ഒന്നടങ്കം അതിനെ എതിര്‍ത്തതോടെ അന്നത്തെ ചാത്തന്നൂർ പഞ്ചായത്ത്‌ ഭരണസമിതിയും ജനപ്രതിനിധികളും പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ 
ടി.കെ ദിവാകാരന്റെ വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും ചാത്തന്നൂർ എത്തിയപ്പോൾ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം മുന്നിലായി 
പാലത്തിലൂടെ  കടന്നു പോയി ഉദ്ഘാടനം 
അങ്ങനെ 20-01-1976 ന് 
പാലത്തിന്  കുറുകേ കെട്ടിയ കറുപ്പു നാടയെ  ഭേദിച്ചുനീക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ആദ്യമായി ഇത്തിക്കര പുതിയ പാലത്തിലൂടെ കടന്നു പോയി പാലം ഉത്ഘാടനം ചെയ്യപ്പെട്ടു, 

ഫോട്ടോ : Opened for traffic on 20.01.1976 with the passage of the cortege of ministar T.K.Divakaran, എന്ന് ആ ചരിത്രം രേഖപ്പെടുത്തിയ ഈ ശിലാഫലകം 

ഫോട്ടോ :ഇത്തിക്കരയിലെ പുതിയ പാലം 


പരവൂർ എസ് എൻ വി സമാജത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം

പരവൂർ  എസ് എൻ വി സമാജത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം 

പരവൂർ:  ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷം പരവൂർ ശ്രീനാരായണ വിലാസം സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 28ന് രാവിലെ നടക്കും 
പരവൂർ ശ്രീനാരായണ വിലാസം സമാജം വക  എസ്.എൻ.വി ഗേൾസ് ഹൈസ്‌കൂൾ അങ്കണത്തിൽ  രാവിലെ 8 മണിക്ക് സമാജം പ്രസിഡൻറും സ്‌കൂൾ മാനേജരുമായ  എസ്. സാജൻ പീത പതാക ഉയർത്തുന്നതോടുകൂടി ജയന്തി ദിന ആഘോഷ പരിപാടികൾ ആരംഭിക്കും 
തുടർന്ന് നടക്കുന്ന  ജയന്തി സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും 
ബി. ബി. ഗോപകുമാർ ജയന്തി സന്ദേശം നൽകും പരവൂർ നഗരസഭ ചെയർപേഴ്‌സൺ ജെ. ജയലാൽ ഉണ്ണിത്താൻ  സ്കൂൾ 
 കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്യുമെന്ന് സമാജം പ്രസിഡന്റ്‌ ആർ. സാജനും സെക്രട്ടറി  അഡ്വ. എ. അരുൺലാലും അറിയിച്ചു 

ഗുരുദേവ ജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി

ഗുരുദേവ ജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി 

ചാത്തന്നൂർ : 172- മത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി.
എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലും വിവിധ ശാഖകളുടെ ആഭിമുഖ്യത്തിലും വർണ്ണശബളമായ ഗുരുദേവ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുജയന്തി ആഘോഷം  28 ന് വൈകുന്നേരം 4 ന് 
കാരംകോട് എംപയർ ആഡിറ്റോറിയത്തിൽ 
വച്ച് ഗുരുജയന്തി സമ്മേളനവും  പ്രതിഭാ സംഗമവും മെറിറ്റ് ഈവനിംഗും നടക്കും. 
യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബി. ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
 പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും.എസ് എൻ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. 
ചാത്തന്നൂർ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ഹരിലക്ഷ്മി വി.എസ്,  
ചാത്തന്നൂർഎസ്. എൻ. ടി. എച്ച്. എസ്. എസ് പ്രിൻസിപ്പൽ ബി.രശ്മി, കൊട്ടിയം 
എസ്. എൻ. ടി.ഐ. ടി.ഐ പ്രിൻസിപ്പൽ
എസ്.കനകജ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. വനിതാ സംഘം പ്രസിഡന്റ് ചിത്രാമോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത് തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ നടരാജൻ നന്ദിയും പറയും. 

പൂട്ടിയിടുന്ന വീടുകൾ ലക്ഷ്യമിട്ട് വൻ സംഘം

പൂട്ടിയിടുന്ന വീടുകൾ ലക്ഷ്യമിട്ട് വൻ സംഘം

@ പോലീസ് നിരീക്ഷണം കാര്യക്ഷമമല്ലെന്ന് പരാതി

ചാത്തന്നൂർ ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ മോഷണം തുടർക്കഥയാകുന്നു. പൂട്ടിയിടുന്ന വീടുകളും ആരാ ധനാലയങ്ങളും കേന്ദ്രീകരിച്ച് * വൻ കവർച്ചാസംഘങ്ങൾ വില സുമ്പോഴും പോലീസിൻ്റെ ഭാഗ ത്തുനിന്ന് കാര്യക്ഷമമായ നിരീ ക്ഷണവും നടപടികളും ഉണ്ടാ കുന്നില്ലെന്ന് നാട്ടുകാർ ആരോ പിക്കുന്നു.



യിരുന്നു കവർച്ച നടന്നത്.

പാരിപ്പള്ളിയിൽ 15 പവനും പണവും കവർന്നു

പാരിപ്പള്ളി കുളമട ജങ്ഷ നു സമീപം അശ്വതിഭവനിൽ ബാബുവിന്റെ വീട്ടിൽനിന്ന് 15 പവൻ സ്വർണാഭരണങ്ങളും 75,000 രൂപയുമാണ് കവർന്നത്. കുടുംബസമേതം ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോയ സമയത്തായിരുന്നു കവർച്ച. കി ടപ്പുമുറിയിലെ കട്ടിലിനടിയിൽ

സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതിനു പുറ മേ സി.സി.ടി.വി. ക്യാമറകളും സംഘം കടത്തിക്കൊണ്ടുപോ യി. കാർ ഷെഡ്ഡിൽനിന്ന് മൺ വെട്ടിയെടുത്ത് മുൻവാതിൽ തകർത്താണ് മോഷ്ടാവ് അക ത്തുകടന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്.

ലക്ഷ്യം പൂട്ടിയിടുന്ന വീടുകൾ



പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം


ഭക്ഷ്യ സുരക്ഷാ ചെക്ക് പോസ്റ്റ് ആര്യങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.

ഭക്ഷ്യ സുരക്ഷാ ചെക്ക് പോസ്റ്റ് ആര്യങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.
 
@  ഓണവിപണിയിൽ 
ഭഷ്യ സുരക്ഷ പരിശോധന ശക്തം 

ചാത്തന്നൂർ:  ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷൃ  സുരക്ഷാ വിഭാഗത്തിന്റെ സ്പെഷ്യൽ സ്ക്വാഡ് ആര്യങ്കാവ് അതിർത്തിയിലെ 
ചെക്ക്പോസ്റ്റിൽ പ്രവർത്തനമാരംഭിച്ചു.   24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടുകൂടിയാണ് പ്രാഥമിക പരിശോധന നടത്തുന്നത്.    കൂടുതൽ പരിശോധന ആവശ്യമുണ്ടെങ്കിൽ  തിരുവനന്തപുരം  അനലിറ്റിക്കൾ ലാബിന്റെ സേവനം തേടുന്നതാണ്. ഓണത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കൊല്ലം ജില്ലയിൽ അഞ്ച് സ്കോഡുകൾ  പരിശോധന നടന്നുവരികയാണ്. കഴിഞ്ഞമാസം 27 ആരംഭിച്ച സ്കോഡ് നാളിതുവരെ 576 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 89 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതരമായ ന്യൂനത കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 2 സ്ഥാപനങ്ങൾ നിർത്തിവയ്ക്കുന്നതിനും വൃത്തിഹീനമായും ഭക്ഷൃ സുരക്ഷ നിയമം പാലിക്കാതെയും പ്രവർത്തിച്ച 7 സ്ഥാപനങ്ങൾ കേസെടുക്കുന്നതിനും നടപടി ആരംഭിച്ചു. ഓണം സ്പെഷൃൽ  സ്ക്വാഡ് 324 സാംമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കൂടുതൽ ഉപയോഗിക്കുന്ന  വെളിച്ചെണ്ണ, നെയ്, പാൽ, ശർക്കര, പയർ വർഗ്ഗങ്ങൾ, പഞ്ചസാര, പപ്പടം, പായസക്കൂട്ടുകൾ, ചിപ്സ്,  മുതലായവയാണ് കൂടുതൽ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.  റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷൃ സൂരക്ഷ അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചൂ. ഭക്ഷൃ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 11 25 എന്ന നമ്പരിൽ അറിയിക്കണമെന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു.

Monday, 24 August 2026

റെയിൽവേ പാളത്തിൽ ട്രയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ പാളത്തിൽ ട്രയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി 
പരവൂർ : റെയിൽവേ പാളത്തിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി പൂതക്കുളം കോട്ടുവൻകോണത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ഷാജി(38)നെയാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ പുലർച്ചെ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ 
ട്രയിനിന് മുന്നിലേക്ക് ഒല്ലാൽ ഭാഗത്ത് വച്ച് 
യുവാവ് എടുത്ത് ചാടുകയായിരുന്നു ലോക്കോ പൈലറ്റ് റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയും റെയിൽവേ അധികൃതർ പോലിസ് സ്റ്റേഷനിൽ അറിയിക്കുകയും 
പരവൂർ 
പോലിസ് എത്തി ഫയർഫോഴ്സിന്റെ സഹായത്തോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മേൽനടപടികൾ സ്വീകരിച്ചു മാറ്റുകയായിരുന്നു തുടർന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു 

പരവൂർ : ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പരവൂർ കുറുമണ്ടൽ 
കുറുമണ്ടൽ പുറ്റിങ്ങൽ ഭാഗം പൊട്ടൻതയ്യിൽ വീട്ടിൽ 
സച്ചു - ബിന്ദു ദമ്പതികളുടെ മകൻ അച്ചു എന്ന് വിളിക്കുന്ന .ശരത് (25 )
 ഇന്നലെ തിരുവനന്തപുരം 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ചാത്തന്നൂർ -പരവൂർ റോഡിൽ നെടുങ്ങോലം പോസ്റ്റ്‌ ഓഫീസ് ജംഗഷനിൽ കഴിഞ്ഞ 18ന് രാവിലെ 8.48ഓടെയാണ് അപകടം ഉണ്ടായത്. പരവൂർ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഒരു കാറിനെ മറികടന്ന് എതിർ ദിശയിൽ ചാത്തന്നൂർ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് 
തിരുവനന്തപുരം m മെഡിക്കൽ കോളേജിൽ 
.പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

Saturday, 22 August 2026

ഹരിത കർമസേന അംഗങ്ങൾക്ക്ഉത്സവബത്ത ഇത്തവണയില്ല പ്രതിക്ഷേധമുയരുന്നു

ഹരിതകർമസേന അംഗങ്ങൾക്ക്
ഉത്സവബത്തയില്ല പ്രതിക്ഷേധമുയരുന്നു 

ചാത്തന്നൂർ : ഹരിതകർമ്മസേനയ്ക്ക് 
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി നൽകുന്ന ഉത്സവബത്ത ഇത്തവണയില്ല പ്രതിക്ഷേധമുയരുന്നു. വിവിധ 
വിശേഷ ദിനങ്ങളിൽ ഹരിത കർമസേന അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി നൽകി വരുന്ന ഉത്സവബത്തയാണ് ഇക്കുറി ഇല്ലെന്നുള്ള സൂചന നൽകിയിരിക്കുന്നത്.വിവിധ മേഖലയിലെ തൊഴിലാളികൾക്ക് സംസ്ഥാന 
സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചപ്പോൾ ഹരിതകർമ സേനയെ അവഗണിച്ചതായുള്ള പരാതിയാണ് 
തൊഴിലാളികൾ ഉയർത്തുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി വിശേഷ ദിനങ്ങളിൽ ഹരിതകർമ സേനയ്ക്ക് സംസ്ഥാന സർക്കാർ ഉത്സവബത്ത നൽകിവരുന്നുണ്ട്. ആദ്യ രണ്ട് വർഷങ്ങളിൽ 1000 രൂപയും കഴിഞ്ഞ വർഷം 1250 രൂപയുമാണ് നൽകി
വന്നിരുന്നത്  അതാണ് ഇത്തവണ ഇല്ല എന്ന് സർക്കാർ പറയുന്നത് 
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തിലധികം 
ഹരിതകർമ സേനാംഗങ്ങളുണ്ട്. 
കൊല്ലം കോർപ്പറേഷനിൽ  നൂറിലേറെയും 
ഒരു പഞ്ചായത്തിൽ വാർഡ് എണ്ണം അനുസരിച്ചു അറുപതുവരെയും അംഗങ്ങളുണ്ട്. രണ്ടുപേർ വീതമാണ് ഓരോ വാർഡുകളിലും. വീടുകളിൽനിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് അവ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിക്കുകയാണ് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലുള്ള ഹരിതകർമസേനചെയ്യുന്നത്. ഇവിടെനിന്നും മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു.
രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയാൽ വൈകുന്നേരം വരെ ഒരു സുരക്ഷയും ഇല്ലാതെ  ജോലിയിൽ ഏർപ്പെടുന്നവരാണ് 
വീടുകളിൽനിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഹരിതകർമ സേനക്ക് യൂസർ ഫീയായി ലഭിക്കുക. മാസത്തിൽ എട്ടുമുതൽ 15 ദിവസംവരെ ഇവർക്ക് വീടുകൾ കയറിയിറങ്ങണം. ബാക്കിയുള്ള ദിവസങ്ങളിലാണ് ഇവ തരംതിരിക്കുക. മാലിന്യം ശേഖരിക്കേണ്ടതിനെക്കുറിച്ച് കലണ്ടറുമുണ്ട്. തുച്ഛമായ തുക മാത്രമാണ് ഇവരുടെ പ്രതിഫലം. വിശേഷ ദിനങ്ങളിൽ ലഭിക്കുന്ന ഉത്സവബത്ത
വലിയ ആശ്വാസമായിരുന്നു. വെയിലും മഴയും അവഗണിച്ച് നാടിൻ്റെ ആരോഗ്യത്തിന് കാവലാളാകുന്ന ആയിരക്കണക്കിന് ഹരിതകർമ സേനാംഗങ്ങളായ
സ്ത്രീകളെയാണ് സർക്കാർ കണ്ടില്ലെന്ന് നടിച്ചത് തെറ്റായിപോയി എന്നുള്ള പരാതിയാണ് ഉയരുന്നത്.

ചാത്തന്നൂരിൽ മോക്ഷണ പരമ്പര രാത്രികാല പെട്രോളിംഗ് ശക്തമാക്കണം

ചാത്തന്നൂരിൽ മോക്ഷണ പരമ്പര  രാത്രികാല പെട്രോളിംഗ് ശക്തമാക്കണം 

ചാത്തന്നൂർ ::  ചാത്തന്നൂരിൽ മോക്ഷണ പരമ്പര രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അവസാനമായി 
ഇന്നലെ പുലർച്ചെ ചാത്തന്നൂർ മീനാട് പാലമൂട് മീനാട് കിഴക്ക് ഭാഗങ്ങളിൽ നാലോളം വീടുകളിൽ മോക്ഷണം നടന്നു 
കൊല്ലാക്കുഴി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വീട്ട് മുറ്റത്ത് ലോക്ക് ചെയ്തു വച്ചിരുന്ന ബൈക്ക് പൂട്ട് തകർത്ത് കൊണ്ട് പോയി വീടുകളിലും മോക്ഷണം നടത്തി. കഴിഞ്ഞ ഒരു മാസകാലമായി നിരവധി 
ക്ഷേത്രങ്ങളിലും റോഡ് സൈഡിലിരിക്കുന്ന 
 വഞ്ചികളും തകർത്തു മോക്ഷണ സംഘങ്ങൾ. കഴിഞ്ഞദിവസം ചാത്തന്നൂർ മീനാട് പാലമുക്ക് മാടൻനട കൃഷ്ണ ആൽത്തറയ്ക്കു മുന്നിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നതാണ് ഒടുവിലത്തെ സംഭവം. അഞ്ചോളം കടകളുടെ പൂട്ടുകൾ തകർത്ത് മോക്ഷണം നടത്തി. ആളില്ലാത്ത വീടുകൾ മുൻകൂട്ടി നിരീക്ഷിച്ചാണ് മോഷ്ടാക്കൾ പദ്ധതി തയ്യാറാക്കുന്നത്  എന്ന് 
മോക്ഷണത്തിന്റെ സ്വഭാവരീതിയിൽ മനസ്സിലാകുന്നുണ്ട് 
ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുമുക്കിനു സമീപം രണ്ട് വീടുകൾ പൂർണമായും തകർത്ത് വയറിങ് സാമഗ്രിക ളും പ്ലംബിങ് ഉപകരണങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിച്ചിരുന്നു.
സമാനരീതിയിൽ കല്ലുവാതുക്കലിലെ ഒരു വീട്ടിലും സമാനരീതിയിൽ മോക്ഷണം നടന്നിട്ടുണ്ട്. ആളില്ലാത്ത് വീടുകളിൽ ക്യാമ്പ് ചെയ്തു വയറിംഗ് ഉപകരണങ്ങളും പ്ലമ്പിങ്ങ് സാധനങ്ങളും കടത്തിയിട്ടും ഒരാളെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത് ഒന്നിലധികം പ്രതികൾ ഉണ്ടെന്ന് പോലിസ് പറയുമ്പോഴും ബാക്കി പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല.പാരിപ്പള്ളി കുളമടയിലടക്കം നടന്ന മോക്ഷണങ്ങൾക്ക് സി സി ടി വി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. 
ഓണകാലമായതോടെ 
ദിനംപ്രതി ചെറുതും വലുതുമായ മോക്ഷണങ്ങൾ നടക്കുകയാണ്. ഉൾപ്രദേശങ്ങളിൽ കയറാതെ 
 പ്രധാനപാതയോരങ്ങളിലും പാതകളോട് ചേർന്നഇടവഴികളിലുമുള്ള വീടുകൾ തിരഞ്ഞെടുത്താണ് മോക്ഷണം നടക്കുന്നത്. ഓണകാലമായതോടെ 
രാത്രികാല പോലീസ് പട്രോളിങ്  പേരിനുമാത്രമായി ചുരുങ്ങിയതാണ് കവർച്ചക്കാർക്കു തുണയാകുന്നത്. തുടർച്ചയായി മോഷണങ്ങൾ നടന്നിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭി ക്കാത്തത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടി കൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

@ പോലിസ് പരിശോധന ഊർജിതം 

ആൾത്താമസമില്ലാത്ത വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിലാണെങ്കിലും കള്ളന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾക്ക് ശക്‌തി പോരാ എന്ന് അടുത്തിടെ നടന്ന  മോക്ഷണ പരമ്പരയിൽ നിന്നും വ്യക്തമാകുന്നു. ആദ്യ മോഷണം നടന്ന ശേഷം അന്വേഷണം തുടരുന്നതിനിടയിലാണ് ആൾ താമസമില്ലാത്ത വീടുകളിൽ വീണ്ടും വീണ്ടും മോക്ഷണം നടക്കുന്നത്.നിരീക്ഷണ ക്യാമറ ഉണ്ടായിരുന്ന വീടുകളിൽ അത് പ്രവർത്തിക്കാതിരുന്നതും സമീപത്തെ ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ച് മതിയായ സൂചന ലഭിക്കാഞ്ഞതും പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്. ഇനി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ മാത്രമേ അനേഷണം മുന്നോട്ടു പോകുകയുള്ളൂ. അടച്ചിട്ടിരിക്കുന്നതും ആൾ താമസമില്ലാത്തതുമായ വീടുകളിൽ മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തുന്നതെന്നും വ്യക്‌തമായിട്ടുണ്ട്. മോഷണം നടന്ന വീടുകളിൽ  മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ തങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്.
 മോഷണം നടന്ന ശേഷം പ്രാദേശികമായ ചെറിയ മോഷ്ടാക്കൾക്കു നേരെയും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രധാന റോഡരികിൽ തന്നെ മോഷണങ്ങൾ ആവർത്തിച്ചതോടെ വമ്പൻമാരായ മോഷ്ടാക്കളാണ് പിന്നിലെന്ന സംശയവും ബലപ്പെടുന്നു. സംഘം ചേർന്നുള്ള മോഷണമെന്നും സംശയിക്കുന്നുണ്ട്.
മോഷണവും മോഷണ ശ്രമവും നടന്ന വീടുകളിൽ അടുക്കള വാതിലും പ്രധാന വാതിലും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടുകൾ തകർത്ത് ഏറെ സമയം ചെലവഴിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ആളുകളുടെ ശ്രദ്ധ പതിയാത്ത വീടുകൾ കണ്ടുപിടിച്ചാണ് മോഷണം. മോഷണ ശ്രമം വർധിക്കുന്നതിനാൽ പൊലീസ് പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്.പൊലീസ് സ്റ്റേഷനിലെ അംഗബലക്കുറവും പൊലീസ് പട്രോളിങ്ങിനെയും അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. 


Tuesday, 18 August 2026

ചരിത്രത്തെ വായിക്കുമ്പോൾ മനസ്സിലുള്ള പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുക എന്നത് സ്വാഭാവികമാണ്...!!

ചരിത്രത്തെ വായിക്കുമ്പോൾ മനസ്സിലുള്ള പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുക എന്നത് സ്വാഭാവികമാണ്...!!

 ഇന്ത്യയും പാകിസ്ഥാനും വിഭജി ക്കപ്പെട്ട സമയത്ത്  അവിഭക്ത ഇന്ത്യൻ സർക്കാരിന്റെ കൈവശമുണ്ടായിരുന്ന ക്യാഷ് ബാലൻസ് ഏകദേശം 375 മുതൽ 400 കോടി രൂപ വരെയായിരുന്നു.

 ഇന്ത്യ–പാകിസ്താൻ സാമ്പത്തിക വിഭജന കരാർ പ്രകാരം ഇതിൽ 75 കോടി രൂപ പാകിസ്താന്റെ വിഹിതമായി കൊടുക്കാൻ ആണ് ഗാന്ധിജി നേതാവ് ആയിരുന്ന കമ്മറ്റി നിച്ഛയിച്ചിരുന്നത്...!

 ഇതിൽ 20 കോടി രൂപ 1947 ഓഗസ്റ്റ് 14-15 തീയതികളിൽ തന്നെ നൽകുകയും ചെയ്തിരുന്നു. എന്നാൽ ബാക്കി നിൽക്കുന്ന 55 കോടി രൂപ പിന്നീട് നൽകേണ്ടതായിരുന്നു.
​ഈ ഘട്ടത്തിലാണ് കശ്മീർ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.  യുദ്ധസാഹചര്യത്തിൽ, പാകിസ്താന് നൽകാനുള്ള ഈ 55 കോടി രൂപ കൊടുത്താൽ അവർ ഇന്ത്യക്കെതിരെയുള്ള യുദ്ധത്തിന് അത് ഉപയോഗിച്ചേക്കുമെന്ന ശക്തമായ ആശങ്ക ഇന്ത്യൻ സർക്കാരിൽ നിന്ന് ഉയർന്നു വന്നു. 1948 ജനുവരി 12-ന് അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭഭായി പട്ടേലും ധനമന്ത്രി ആർ. കെ. ഷൺമുഖം ചെട്ടിയും ചേർന്ന് നടത്തിയ പ്രസ്താവനയിലൂടെ ഈ ആശങ്ക പരസ്യമാക്കി. ഇന്ത്യയുമായി ഒരു ആയുധസംഘർഷം നിലനിൽക്കുമ്പോൾ പാകിസ്താന് ഇത്രയും വലിയ തുക നൽകുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
​പക്ഷെ  ​സർക്കാരിന്റെ ഈ തീരുമാനത്തോട് മഹാത്മാഗാന്ധിയും അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും വിയോജിച്ചു. 1948 ജനുവരി 11-ന് നെഹ്‌റുവിന്റെ സുഹൃത്തായിരുന്ന മൗണ്ട് പ്രഭു, പാകിസ്താൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനോട് ഈ തുക താൽക്കാലികമായി തടഞ്ഞുവെച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ചിരുന്നു. എങ്കിലും കരാർ പ്രകാരമുള്ള ബാക്കി തുക എത്രയും വേഗം നൽകണമെന്ന നിലപാടിലായിരുന്നു ഗാന്ധിജി.​സർക്കാരിന്റെ മേൽ ഈ ആവശ്യത്തിനായി സമ്മർദ്ദം ചെലുത്താൻ 1948 ജനുവരി 14-ന് ഗാന്ധിജി നിരാഹാരം ആരംഭിച്ചു.
​ഗാന്ധിജി നിരാഹാരം ആരംഭിച്ചതുമുതൽ രാഷ്ട്രീയ നേതൃത്വം കടുത്ത സമ്മർദ്ദത്തിലായി. ജനുവരി 14-ന് നെഹ്‌റുവും പട്ടേലും ഗാന്ധിജിയെ നേരിട്ട് സന്ദർശിച്ചു. പാകിസ്താന് നൽകാനുള്ള 55 കോടി രൂപ എത്രയും വേഗം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഗാന്ധിജി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
​ഗാന്ധിജിയുടെ ആരോഗ്യസ്ഥിതി മുൻനിർത്തി, ജനുവരി 15-ന് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്റെ മുൻ തീരുമാനം മാറ്റിയെഴുതി. പാകിസ്താന് നൽകാനുള്ള 55 കോടി രൂപ ഉടൻ കൈമാറാൻ സർക്കാർ ഔദ്യോഗികമായി തീരുമാനിക്കുകയാണുണ്ടായത്. 

അങ്ങനെ ഗാന്ധിജി പാകിസ്ഥാന് വേണ്ടി നിരാഹാരം കിടന്ന ആദ്യത്തെയും അവസാനത്തെയും ഇന്ത്യക്കാരൻ ആയി

Friday, 14 August 2026

വാവുബലി: ആയിരങ്ങളെ സ്വീകരിക്കാൻ പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.

വാവുബലി: ആയിരങ്ങളെ സ്വീകരിക്കാൻ 
പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.

പരവൂർ : പരവൂരിലെ കർക്കിടക വാവുബലി അനുഷ്ഠാന കേന്ദ്രങ്ങളിൽ ബലിതർപ്പണം സുഗമമായ രീതിയിൽ നടത്തുന്നതിനായി 
ബി.ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.ബുധനാഴ്ച‌ നടക്കുന്ന കർക്കിടക വാവുബലിക്ക് പരവൂരിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തുന്ന ആയിരക്കണക്കിന് ആളുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആണ് പൂർത്തിയാകുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേത്രങ്ങളുടെ 
ഭരണസമിതികളും പരവൂർ 
മുനിസിപ്പാലിറ്റിയും വിവിധ സർക്കാർ വകുപ്പുകളും  ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 
ചൊവ്വാഴ്ച‌ വൈകുന്നേരത്തോടെ ഭക്തർ 
ക്ഷേത്രങ്ങളിൽ ഭക്തർക്ക് പിതൃതർപ്പണം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായാതായി പനമൂട്ടിൽ 
ക്ഷേത്രത്തിന്റെ ഭാരവാഹികൾ പറഞ്ഞു.
ഒരേ സമയം  500 ഓളം പേർക്ക് 
ബലിതർപ്പണം ചെയ്യാനുള്ള 
 ഒരു താൽക്കാലിക പന്തൽ സജ്ജീ കരിച്ചിരിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണവും ലഘുഭഷണവും ചുക്ക് കാപ്പി അടക്കമുള്ള എല്ലാം സജജീകരിച്ചിട്ടുണ്ട് 
അടിയന്തര പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും 
പോലിസ് സ്റ്റേഷനിൽ 
സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന വാവു ബാലി കേന്ദ്രങ്ങളിലും മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന്  മെഡിക്കൽ ഓഫീസർ പറഞ്ഞു.പരവൂരിൽ 
പൊഴിക്കര  കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും നെടുങ്ങോലം താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ 
 സേവനങ്ങൾ ഏകോപിപ്പിക്കും. സേവഭാരതിയുടെ പ്രതേക ആംബുലൻസുകൾ അടക്കമുള്ള 
മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കും.
കടൽക്ഷോഭം രൂക്ഷമായതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കടൽ ത്തീരത്ത് അധിക സുരക്ഷാ ഗാർഡുകളെ 
വിന്യസിക്കും. എക്സൈസ്,കെഎസ്ഇബി
വകുപ്പുകൾ,പൊലീസ്,ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുകൾ ഏകോപിപ്പിക്കുന്നതിനും  കൺട്രോൾ റൂമുകളിൽ  ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി അധിക വിളക്കുകൾ സ്ഥാപിക്കുന്നതിനും ഭക്തർക്കായി താൽക്കാലിക ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനുമായി പരവൂർ മുനിസിപ്പാലിറ്റി പ്രത്യേക ക്ലീനിംഗ് ഡ്രൈവുകൾ നടത്തുകയാണ്.തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങ ളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ സംഘനകളും മുൻസിപ്പാലിറ്റിയും 
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.ബി. ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, ക്ഷേത്രങ്ങളുടെ ഭാരവാഹികളും സന്നദ്ധസംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.


ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ജനങ്ങൾ ചോദിക്കുന്നു 
ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ചാത്തന്നൂർ :ദേശിയപാതയടക്കമുള്ള 
 പ്രധാനപാതകളിൽ രാത്രിയിൽ ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.വൈകുന്നേരം ആറ് മണിക്ക് മുൻപായി കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ്.പിന്നീട് നാമമാത്രമായ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉള്ളത് സാധാരണക്കാർ ഇത് മൂലം ബുദ്ധിമുട്ടുകയാണ്. കൊല്ലം ടൗണിൽ കടകളിൽ ജോലിയ്ക്ക് വരുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവർ പലപ്പോഴും ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.കൊറോണ കാലഘട്ടത്തിന് 
 ശേഷം കെ എസ് ആർ ടി സി ഗ്രാമീണ മേഖലയിലേക്ക് ഉണ്ടായിരുന്ന പല ബസുകളും വർഷങ്ങൾക്ക് ഇപ്പുറവും 
പുനരാരംഭിച്ചിട്ടില്ല
 ദേശീയപാതയിൽ മാത്രമാണ് രാത്രി സർവീസുകളുള്ളത്. കൊല്ലം- കൊട്ടാരക്കര -പുനലൂർ റോഡിലാണ് 
രാത്രിയിൽ യാത്രാദുരിതം കൂടുതൽ. തിരക്കേറിയ കരുനാഗപ്പള്ളി -തിരുവനന്തപുരം ദേശിയപാതയിൽ 
 രാത്രി 7.30-നുശേഷം ബസ് സർവീസുകളില്ല.
കൊവിഡ് പ്രതിസന്ധിക്കുമുൻപ്‌ രാത്രിയിൽ   കെ എസ് ആർ ടി സി സർവീസുകൾ നടത്തിയിരുന്നു. കൂടാതെ രാത്രി ഒൻപതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നടത്തിയിരുന്നു.
ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം
ജനജീവിതം സാധാരണ ഗതിയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും 
പുനരാരംഭിച്ചിട്ടില്ല.

@ റെയിൽവേസ്റ്റേഷനിൽ എത്തുന്നവരാണ് ഏറെയും വലയുന്നത്.കൊല്ലത്ത് നിന്നും 
 തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിൻമാർഗം നിരവധിയാൾക്കാർ ദിവസവും ജോലിക്കുപോകുന്നുണ്ട്.
കൊല്ലം റെയിൽവേസ്റ്റേഷനിലെത്തുന്ന കൂടുതലാൾക്കാരും ബസ് സർവീസിനെ ആശ്രയിക്കുന്നവരാണ്.
എന്നാൽ, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ വലയ്ക്കുന്നു. രാത്രിയിൽ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണുചെയ്യുന്നത്.

@ കോവിഡ് കാലത്ത് നിർത്തലാക്കിയ രാത്രികാല ബസ് ഓർഡിനറി സർവീസുകൾ പുന:രാരംഭിച്ചു കൊണ്ട് ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കൊല്ലം നഗരത്തിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ട്യുഷനും മറ്റ് ആവശ്യങ്ങൾക്കുമായി നഗരത്തിലെ ട്യുഷൻ സെന്ററുകളെയാണ് ആശ്രയിക്കുന്നത് കൂടാതെ നഗരത്തിലെ തുണികടകളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ജോലികാർക്കും രാത്രികാല ബസ് സർവീസ് കൊണ്ട് പ്രയോജനമുണ്ടാകും കൂടാതെ വിവിധ ആവശ്യങ്ങൾക്കായി ദിവസവും ആയിരങ്ങൾ ജില്ലാ ആസ്ഥാനത്ത് യാത്ര ചെയ്യുന്നുണ്ട് ഇവരെല്ലാം ഇന്ന് വളരെയധികം ബുദ്ധിമുട്ടുകയാണ് രാത്രി 7ന്  മുൻപായി 
കെ എസ് ആർ ടി സി ബസുകൾ ഡിപ്പോകളിൽ ഒതുക്കി ഇടുകയാണ് ജീവനക്കാരില്ലായെന്ന ന്യായമാണ്
കെ എസ് ആർ ടി സിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

 

കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മുകളിലേക്ക് വീണ് വീട് തകർന്നു.വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ അപകടം വീട് തകർന്നു 

ചാത്തന്നൂർ : കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മുകളിലേക്ക് വീണ് വീട് തകർന്നു.വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചിറക്കര  ഡീസന്റ്ജംഗ്ഷനിൽ 
കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമുള്ള 
തുളസിധരന്റെ വീട് ആണ് തകർന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ എബി ക്യാഷ്യുസിന്റെ വർഷങ്ങൾ പഴക്കമുള്ള 
നാല്പത് അടി ഉയരമുള്ള ചിമ്മിനി കമ്പനി അതികൃതർ കൂറ്റൻ ക്രയിൻ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വടം പൊട്ടി വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.ഹുങ്കാര ശബ്ദത്തോടെ വീടിന്റെ മുകളിലേക്ക് ചിമ്മിനി തകർന്ന് വീണതോടെ വീടിനുള്ളിൽ ഉണ്ടായിരുന്ന ചന്ദുലാലും ഭാര്യ ആതിരയും  അത്ഭുതകരനായി പുറത്തേക്ക് ഓടി 
രക്ഷപ്പെടുകയായിരുന്നു.പാരിപ്പള്ളി പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണനും വൈസ്പ്രസിഡന്റ്‌ രമ്യയും സംഭവസ്ഥലം സന്ദർശിച്ചു.
ഫോട്ടോ : ചിമ്മിനി 
വീടിന് മുകളിൽ വീണ് വീട് തകർന്ന് കിടക്കുന്നു.


 

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ എം എൽ എ 

ചാത്തന്നൂർ : വർത്തമാനകാല ഭാരതത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തതും ചർച്ചയാവണമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരoഗയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തെ തകർക്കാൻ വിവിധ ഘട്ടങ്ങളിൽ കുറുമുന്നണിയായി നിന്നവർ ഭാരത വിഭജനത്തിന് കളമൊരുക്കുന്നതിന് തത്വവും പ്രയോഗവും ഒരുമിപ്പിക്കുന്നതിലും സഖ്യകക്ഷികളായിരുന്നു.വിഭജനത്തിന്റെയും വിഘടനവാദത്തിൻ്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ ഒരുക്കുന്നതിൽ നമുക്ക് ചുറ്റും ഇന്നും അവർ സജീവമാണ് എന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നു കമ്യൂണിസ്റ്റുകാർ. അവർക്ക് കൂട്ടായി രാഷ്ട്ര വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗും ഉണ്ടായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കുന്നതിൽ ഇവർ മത്സരിച്ചു. ലോക ജനതയുടെ മോചനത്തിനായി കൈക്കൊണ്ട നിലപാട് എന്നായിരുന്നു ഈ വഞ്ചനയെ അവർ അന്ന് വിശദീകരിച്ചത്.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രധാനസമരമായ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൈക്കൊണ്ട നടപടികൾ എന്തെന്നുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. കേരള ഗാന്ധി കേളപ്പജിയെ രാഷ്ട്രീയമായും ശാരീരികമായും ഇല്ലാതാക്കാൻ ഒരുമിച്ച കമ്യൂണിസ്റ്റ് - മുസ്ലീം ലീഗ് സഖ്യം വിത്യസ്ത മുന്നണികളിൽ ആണെങ്കിലും കേരളത്തിലും  അദൃശ്യമായി 
ഐക്യമുന്നണിയായി നിലകൊള്ളുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജിന് ദേശീയപതാക കൈമാറി ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു കോതേരിജംഗഷനിൽ നിന്നും 
ആരംഭിച്ച യാത്ര ചാത്തന്നൂരിൽ സമാപിച്ചു ജില്ലാ കമ്മിറ്റി അംഗം മൈലക്കാട് 
ഗോപാലകൃഷ്ണപിള്ള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ,
രഞ്ജിത് മൈലക്കാട്,മഹിളാമോർച്ച സംസ്ഥാന കമ്മിറ്റി അംഗം 
ബീനരാജൻ, ശ്യാംരാജ് മീനാട് എന്നിവർ സംസാരിച്ചു.
ഫോട്ടോ : തിരoഗയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് ബി. ബി. ഗോപകുമാർ എം എൽ എ സംസാരിക്കുന്നു