Tuesday, 30 June 2026

സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം - കെ.കൃഷ്ണൻകുട്ടി.

സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം -കെ.കൃഷ്ണൻകുട്ടി.

കൊട്ടിയം : സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആർ എസ് എസ് ദക്ഷിണ പ്രാന്ത കാര്യകാര്യ സദസ്യൻ. കൃഷ്ണൻകുട്ടി പറഞ്ഞു.
സേവാഭാരതി മയ്യനാട് യൂണിറ്റ് പുതുതായി വാങ്ങിയ ആംബുലൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു 
പല മിന്നാമിന്നികൾ ഒരുമിച്ച് മിന്നുന്നതുപോലെ കാരുണ്യമുള്ള മനുഷ്യർ സേവഭാരതിയുടെ 
ബാനറിന് കീഴിൽ അണിനിരന്ന് പ്രവർത്തിച്ചാൽ പൊതുസമൂഹത്തിന് 
വലിയ പ്രയോജനമുണ്ടാകുമെന്നും ഓരോ പ്രവർത്തകരും പൊതുസമൂഹത്തിന് വെളിച്ചമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുരക്ഷിത ജീവിതവും വികസിത ഭാരതവും രൂപപ്പെടുത്തുവാനുള്ള യജ്ഞത്തിൽ  സേവാഭാരതിക്ക് വലിയൊരു പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ മുഖ്യപ്രഭാഷണം നടത്തി.സേവാഭാരതി യൂണിറ്റ്  പ്രസിഡന്റ് സതീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ആദരിക്കുന്ന പ്രതിഭാ സംഗമവും അവാർഡ് ദാന ചടങ്ങും നടത്തി 
ചടങ്ങിൽ കൊട്ടിയം നഗർ സംഘചാലക് രാജീവ്, സേവാഭാരതി ജില്ലാ ട്രഷറർ ഗോപകുമാർ, സേവാഭാരതി മയ്യനാട്
യൂണിറ്റ് രക്ഷാധികാരി നാണുത്തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സേവാഭാരതി മയ്യനാട് സെക്രട്ടറി ഗുൽസാർ സ്വാഗതം 
ഐ.ടി കോർഡിനേറ്റർ രാഹുൽ വി.ടി കൃതജ്ഞതയും  രേഖപ്പെടുത്തി.


Monday, 29 June 2026

സ്കൂൾ മതിൽ അപകടാവസ്ഥയിൽ പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.

സ്കൂൾ മതിൽ അപകടാവസ്ഥയിൽ പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : സ്കൂൾ മതിൽ അപകടാവസ്ഥയിൽ പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.ചാത്തന്നൂർ സർക്കാർ ഹയർസെക്കന്ററി സ്കൂളിന്റെ നാല് 
 മീറ്ററിലേറെ ഉയരത്തിലുള്ള 
ഏതുസമയവും നിലംപതിക്കാവുന്നവിധമുള്ള ചെങ്കൽ മതിൽ പലപ്പോഴും ഭയപ്പെടുത്തുന്നതാണ് 
വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച മതിലിന്റെ 
കരിങ്കല്ല് കൊണ്ട് നിർമ്മിച്ച അടിത്തറ 
പൂർണ്ണമായും തകർന്ന നിലയിലാണ് 
ഇരുഭാഗവും സിമന്റ് തേച്ച മതിലായതിനാലാണ് കല്ലുകൾ ഓരോന്നായി അടർന്നുവീഴാതെ നിൽക്കുന്നത്. സ്കൂൾ കുട്ടികളും നാട്ടുകാരും കൂടുതലായി യാത്ര ചെയ്യുന്ന കൊട്ടാരക്കര -ചാത്തന്നൂർ റോഡിലാണ് അപകടാവസ്ഥയിലുള്ള ഇ മതിൽ സ്ഥിതി ചെയ്യുന്നത്.
 കൊട്ടാരക്കര റോഡിലെ 
 ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ള യാത്രക്കാർ മതിൽ ഇടിഞ്ഞു വീഴുമെന്ന ഭീതിമൂലം റോഡിന്റെ 
മറുഭാഗത്ത് കൂടിയാണ് യാത്ര ചെയ്യുന്നത്. 
ഒപ്പം തന്നെ ദേശീയപാതയ്ക്ക് സ്ഥലമെടുത്ത ഭാഗത്ത് ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ് ഇവിടെ ട്രാൻസ്ഫോർമറും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തിരമായി സ്കൂളിന്റെ മതിൽ പുനർനിർമ്മാണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ : മതിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഭാഗം 


Sunday, 28 June 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി എത്തുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി എത്തുന്നു.

@ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജിന് സ്ഥലമേറ്റെടുക്കാൻ സ്പെഷ്യൽ താഹസീൽദാറെ നിയോഗിച്ചു 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ 6ന് വൈകുന്നേരം മൂന്നിന് 
ആശുപത്രിയിൽ എത്തുമെന്ന് ബി.ബി. ഗോപകുമാർ എം എൽ എ അറിയിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയെ കുറിച്ച് 
നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലും മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  ബി. ബി. ഗോപകുമാർ എം എൽ എ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സന്ദർശനം  പാരിപ്പള്ളി മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തുകയാണ് ലക്‌ഷ്യമെന്ന് എം എൽ എ പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുന്നതിനു കളക്ടറുമായി എം എൽ എ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ 
നാലര ഏക്കറോളം 
സ്ഥലം ഏറ്റെടുക്കുന്നതിന്  സ്പെഷ്യൽ തഹസിൽദാറെ ചുമതലപ്പെടുത്തിയതായി 
കളക്ടർ ഉത്തരവും വന്നിട്ടുണ്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ സമയബന്ധിതമായി നഴ്സിംഗ് കോളേജ് നിർമ്മാണപ്രവർത്തികൾ ആരംഭിക്കുമെന്നും ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു.

Saturday, 27 June 2026

പരവൂരിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു

പരവൂരിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു

പരവൂർ : പരവൂർ മുൻസിപ്പൽ അതിർത്തിയിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു. അവധി ദിവസമായം
ഇന്നലെ പനി ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള 
വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് നൂറ് കണക്കിന് പേരാണ് . ഇതിൽ 30പേർ കിടത്തി ചികിത്സയിലാണ്. ഡങ്കിപ്പനി ബാധിച്ച് അഞ്ചുപേരും സംശയിക്കുന്ന 16പേരും ചികിത്സയിലുണ്ട്. 
 ഹെപ്പറ്റൈറ്റിസ് ബാധിച്ചവരും 
എലിപ്പനിയും സ്ഥിരീകരിച്ചവരും 
നാലുപേർക്ക് ഇൻഫ്ലുൻസയും ബാധിച്ചു. നിലവിൽ ചികിത്സയിലുണ്ട്.ഷിഗെല്ല ബാധിച്ച കുട്ടികൾ സുഖമായതായി ആരോഗ്യവകുപ്പ് അതികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ പനി ബാധിച്ചവർ 
താരതമ്യേന കുറവായിരുന്നുവെങ്കിലും മഴക്കാലം തുടങ്ങിയതോടെ രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ഇതിൽ പെരുമ്പുഴ ഭാഗം ഡെങ്കിയുടെ ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയിരുന്നു. കടൽകായൽ 
തീരപ്രദേശങ്ങളിലാണ്കൊ തുകിൻ്റെ പ്രധാന ഉറവിടം. ഫ്രിഡ്ജിന്റെ ട്രേ, ഇൻഡോർ പ്ലാന്റുകൾ വളർത്തുന്ന ചെടിച്ചെട്ടിയും ഡെങ്കു പരത്തുന്ന കൊതുകിൻ്റെ താവളമാണ്. കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും ആഴ്ചതോറും കൃത്യമായി നീക്കണമെന്ന് 
ആരോഗ്യവകുപ്പ് അധികൃതർ 
അറിയിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ കൃത്യമായി നീക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

@ പേരിനായി യോഗങ്ങൾ നടത്തി

കിണറുകൾ ശുചീകരിക്കാൻ ആവശ്യമായ ബ്ലീച്ചിങ് പൗഡറുകളും മറ്റും വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളെ ഏൽപിച്ചു. ഒരു കിണറ്റിൽ എത്ര ബ്ലീച്ചിങ് പൗഡറും ക്ലോറിനേഷൻ സാധനങ്ങളും ഇടണമെന്ന ധാരണ ഇവർക്കില്ല. പലപ്പോഴും കൂടിയ അളവിലാണ് ഇവ കിണറുകളിൽ നിക്ഷേപിക്കുന്നത്. ഇതുമൂലം കിണറ്റിലെ വെള്ളം കുടിക്കാനാവാത്ത അവസ്ഥയാണ്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ ക്യാന്പുകൾ നടത്തണമെന്ന സർക്കാർ 
നിർദേശവും നഗരസഭ പാലിക്കുന്നില്ല.

@ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പരവൂർ മുൻസിപ്പാലിറ്റിയിൽ 
പ്രഹസനമായി മാറി -ബിജെപി 

മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പരവൂർ മുൻസിപ്പാലിറ്റിയിൽ 
പ്രഹസനമായി മാറിയതാണ് പകർച്ചപനികൾ പകർന്ന് പിടിക്കാൻ കാരണമായാത് എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്‌. ജി. കുറുമണ്ടൽ ആരോപിച്ചു.
ആരോഗ്യ വകുപ്പിൻ്റെയും നഗരസഭയുടെയും 
 ചുമതലയിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ ഇത് നടക്കുന്നില്ല ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടും മെല്ലെപോക്കിലാണ് മുൻസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം പകർച്ചവ്യാദികൾ പടർന്നു പിടിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും പ്രദീപ്. ജി.കുറുമണ്ടൽ പറഞ്ഞു.

Friday, 26 June 2026

ശനി_ദോഷം_മാറ്റാൻ #ശനീശ്വരനെ പൂജിക്കാം

#ശനി_ദോഷം_മാറ്റാൻ 
#ശനീശ്വരനെ പൂജിക്കാം 

വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ആയുസ്സിന്റെ കാരകനാണ് ശനി🙏🙏

ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്.  സാക്ഷാൽ മഹാദേവന് പോലും ശനിദോഷം രണ്ടു നാഴിക നേരമായാൽ പോലും അലട്ടിയിട്ടുണ്ട്🙏🙏🙏

 മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിനം വേറെയില്ല. ജന്മദിനത്തില്‍ അതീവ  പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന ജപങ്ങളും  പ്രാർഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.

 ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.
ശനിജയന്തിദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ് . ഒരിക്കൽ അനുഷ്ഠിച്ചു വ്രതം എടുത്ത്പ്രഭാതത്തിൽ  സ്‌നാനന്തരം ശനീശ്വരസ്തോത്രം ഒൻപതു തവണ  ജപിക്കുന്നത് ശനിപ്രീതികരമാണ്. ശനിദേവന്റെ  വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.

 ശനീശ്വരസ്തോത്രം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ.

നീലാഞ്ജനസമാഭാസം
 രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
 തം നമാമി ശനൈശ്ചരം

#അർഥം

നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.

കഴിവതും മറ്റുള്ളവരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കുക . പ്രത്യേകിച്ച് പ്രായമായവരെ. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ്  എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക...എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രമോ കറുത്ത കുടയോ  നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമത്രേ.
  നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് 'ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും  ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

   ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല.. 
എല്ലാവരും ശനീശ്വരനുമ്പിൽ സമന്മാരാണ് 

    മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല. 

     ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന്  ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.
 
     അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ്  
ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

      ശനിയെ എല്ലാവർക്കും ഭയമാണ്.
വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനും ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും
 ആണ്.
   ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

        അതായത് നവഗ്രഹങ്ങളിൽ 
ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദ ഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ.  അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണം.

     ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ. 
അതിന് പിന്നിലുമുണ്ടൊരു കഥ .  
 
    ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയെ വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ.  

     ശനിപ്പിഴയും ശനിദശയും ഒന്നല്ല രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്. 
അത് 19 കൊല്ലം വരും'
  ശനിദോഷപരിഹാരത്തിന് ശനിമന്ത്രം, 
ശനിഗായത്രി എന്നിവ ജപിക്കാം '
ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. 
കാക്കയ്ക്ക് ചോറു കൊടുക്കുക 
നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കണം'

    ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

      നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട് ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.
ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ,
കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.
ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെ പ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്

  ഓം ശനീശ്വരായ നമഃ

Wednesday, 24 June 2026

ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ല - എസ്.പ്രശാന്ത്

ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ല - എസ്.പ്രശാന്ത് 

ചാത്തന്നൂർ  : ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ്  പ്രസിഡന്റ്‌ 
എസ്.പ്രശാന്ത് പറഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന ഭരണവും എം എൽ എയും ഉള്ളപ്പോൾ ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് അഴിമതിയും പിൻവാതിൽ നിയമനവും നടത്തിയവർ 
 ഭരണം നഷ്ടപ്പെട്ടപ്പോഴും ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് കല്ലുവാതുക്കൽ പഞ്ചായത്തിൽ നടക്കുന്നത് എന്ന് എസ്. പ്രശാന്ത് ആരോപിച്ചു. ചാത്തന്നൂരിലെ 
ഭരണസംവിധാനങ്ങളിൽ നിന്നും ജനങ്ങൾ 
 ഇടത് മുന്നണിയെ 
പുറത്താക്കിയ കാര്യം ഉൾകൊള്ളാൻ സഖാക്കൾ തയ്യാറാകണം അന്ധമായ രാക്ഷ്ട്രീയവിരോധം ഒഴിവാക്കി ജനപ്രതിനിധികളെ അംഗീകരിക്കാൻ തയ്യാറാകണം ഇല്ലെങ്കിൽ ഭൂരിപക്ഷം ഇല്ലാതെ ഇടതുമുന്നണി ഭരിക്കുന്ന സ്ഥലങ്ങളിൽ നിന്നും പുറത്ത് പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പാരിപ്പള്ളി മേഖല പ്രസിഡന്റ്‌ സുരേഷ്ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി.കുറുമണ്ടൽ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജുലക്ഷ്മൺ, വിഷ്ണുകുറുപ്പ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, എന്നിവർ 
സംസാരിച്ചു ബിജെപി കല്ലുവാതുക്കൽ 
മേഖല പ്രസിഡന്റ്‌ ജസ്റ്റിൻജോൺ സ്വാഗതവും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ്. ആർ. രോഹിണി നന്ദിയും പറഞ്ഞു. കല്ലുവാതുക്കൽ നടയ്ക്കൽ റോഡിൽ നിന്നും പ്രകടനമായാണ് പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് മാർച്ച് ചെയ്തത് പഞ്ചായത്ത്‌ കാര്യലയത്തിന് സമീപം പോലിസ് ബാരിക്കേഡ് 
 കെട്ടി തടഞ്ഞു ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും ബിജെപി നേതാക്കളും പ്രകടനത്തിന് നേതൃത്വം നൽകി.

ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് മാർച്ചിനെ അതിസംബോധന ചെയ്തു സംസാരിക്കുന്നു.


,

സിപിഐക്കാരനായ പഞ്ചായത്ത്‌ പ്രസിഡന്റിനെ ന്യായീകരിച്ചു യു ഡി എഫ് കൺവീനർ പരാതിയുമായി കോൺഗ്രസ്‌

സിപിഐക്കാരനായ പഞ്ചായത്ത്‌ പ്രസിഡന്റിനെ ന്യായീകരിച്ചു യു ഡി എഫ് കൺവീനർ പരാതിയുമായി കോൺഗ്രസ്‌ 

ചാത്തന്നൂർ : സിപിഐക്കാരനായ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റിനെ ന്യായികരിച്ചു കൊണ്ട്  യു ഡി എഫ് നേതാവ് രംഗത്ത് പരാതിയുമായി 
കോൺഗ്രസ്‌ അംഗങ്ങൾ.ആദിച്ചനല്ലൂർ പഞ്ചായത്ത്‌ സെക്രട്ടറി വാഹനം കൊടുക്കാഞ്ഞതിനെ തുടർന്ന് സൈക്കിൾ ചവിട്ടി കൊല്ലത്ത് പരിപാടിയ്ക്ക് പോയി പ്രതിക്ഷേധിച്ച സിപിഐ മണ്ഡലം കമ്മിറ്റി അംഗവും ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ എദ്വർഡിനെ സോഷ്യൽ മീഡിയയിലും അല്ലാതെയും ന്യായികരിച്ചു രംഗതെത്തിയ ആർ എസ് പി ജില്ലാ കമ്മിറ്റി അംഗം കൂടിയായ യുഡിഎഫ് നിയോജകമണ്ഡലം കൺവീനർക്കെതിരെ പരാതിയുമായി കോൺഗ്രസ്‌ പ്രവർത്തകർ രംഗതെത്തിയത്. കോൺഗ്രസ്‌ അനുകൂല സർവീസ് സംഘടനയിൽ അംഗമായ പഞ്ചായത്ത്‌ സെക്രട്ടറിയും ആദിച്ചനല്ലൂർ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷവുമായി ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ചർച്ചകൾക്കുമായി കോൺഗ്രസ് അംഗങ്ങളെ അവഗണിച്ചു കൊണ്ട് യു ഡി എഫ് സംവിധാനത്തിൽ ചർച്ചകൾ നടത്താതെ യു ഡി എഫ് കൺവീനർ നടത്തുന്ന ഇരട്ടതാപ്പ് നയത്തിനെതിരെയാണ് കോൺഗ്രസിന്റെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ രംഗതെത്തിയിരിക്കുന്നത്.ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിനും യു ഡി എഫ് നേതൃത്വത്തിനും പരാതി നൽകുമെന്ന് കോൺഗ്രസ്‌ അംഗങ്ങൾ പറഞ്ഞു.യു ഡി എഫിന്റെ ഉന്നത പദവിയിൽ ഇരുന്ന് കൊണ്ട് കോൺഗ്രസ്‌ അംഗങ്ങളെയും പ്രവർത്തകരെയും തള്ളിപറഞ്ഞു കൊണ്ട് ഇടതുപക്ഷവമായി കൈകോർക്കുന്ന ആർ എസ് പി നേതാവിന്റെ നിലപാടുകൾക്ക് ആർ എസ് പി നേതൃത്വം ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

  

Tuesday, 23 June 2026

ഇന്ത്യൻ രാഷ്ട്രീയത്തെയും വ്യവസായ മേഖലയെയും ഒരുപോലെ പിടിച്ചുലച്ച ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കഥകളിലൊന്നാണ് 'കോൾഗേറ്റ്' എന്നറിയപ്പെടുന്ന കൽക്കരി കുംഭകോണം.

ഇന്ത്യൻ രാഷ്ട്രീയത്തെയും വ്യവസായ മേഖലയെയും ഒരുപോലെ പിടിച്ചുലച്ച ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കഥകളിലൊന്നാണ് 'കോൾഗേറ്റ്' എന്നറിയപ്പെടുന്ന കൽക്കരി കുംഭകോണം. ഒരു രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ എങ്ങനെയാണ് രാഷ്ട്രീയ-വ്യവസായ കൂട്ടുകെട്ടുകൾ വഴി ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് ലോകത്തിന് കാണിച്ചുതന്ന സംഭവമായിരുന്നു ഇത്. പൊതുഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ഈ വിവാദം വർഷങ്ങളോളം രാജ്യത്തെ വാർത്തകളിൽ നിറഞ്ഞുനിന്നു. ⛏️

​നമ്മുടെ നാടിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഈ മഹാവിവാദത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങളും അതിലേക്ക് നയിച്ച സംഭവവികാസങ്ങളും എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. കേവലം ഒരു സാമ്പത്തിക തിരിമറി എന്നതിലുപരിയായി രാജ്യത്തെ ഉന്നത നിയമവ്യവസ്ഥകളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും വെല്ലുവിളിച്ച ഒന്നായിരുന്നു ഈ കൽക്കരി കുംഭകോണം. പല വമ്പന്മാരുടെയും കസേര തെറിപ്പിച്ച, ഇന്ത്യൻ ജനാധിപത്യത്തെ മുൾമുനയിൽ നിർത്തിയ ആ ചരിത്രം ഇതാ ഇവിടെ വിശദമായി പങ്കുവെക്കുന്നു. 📜

​1992 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലാണ് ഈ വലിയ കുംഭകോണത്തിന്റെ വിത്തുകൾ പാകിയതും വളർന്നതും. കൽക്കരി പൊതുമേഖലാ സ്ഥാപനങ്ങളായ കോൾ ഇന്ത്യയും സിംഗരേണി കമ്പനിയും നേരിട്ട് ഖനനം നടത്തിക്കൊണ്ടിരുന്നപ്പോൾ, സ്വകാര്യ കമ്പനികൾക്ക് കൽക്കരി ബ്ലോക്കുകൾ അനുവദിക്കാൻ തുടങ്ങിയതാണ് വിനയായത്. കൽക്കരി മേഖലയിൽ വലിയ തോതിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അനുമതി നൽകിയതെങ്കിലും, പിൽക്കാലത്ത് ഇത് ക്രമക്കേടുകളുടെ കേന്ദ്രമായി മാറി. 🏭

​1993 ഓടെ സ്വകാര്യ കമ്പനികൾക്കായി കൽക്കരി ബ്ലോക്കുകൾ അനുവദിക്കാൻ സർക്കാർ ഒരു പ്രത്യേക 'സ്ക്രീനിംഗ് കമ്മിറ്റി' രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു കമ്പനികൾക്ക് കൽക്കരി ഖനികൾ വീതംവെച്ചു നൽകിയിരുന്നത്. എന്നാൽ മത്സര ലേലത്തിലൂടെ ഉയർന്ന വില വാഗ്ദാനം ചെയ്യുന്നവർക്ക് ഖനികൾ നൽകുന്നതിന് പകരം തുച്ഛമായ തുകയ്ക്ക് ആവശ്യക്കാർക്ക് തോന്നിയതുപോലെ അനുവദിക്കുകയാണ് ചെയ്തത്. 📂

​സ്ക്രീനിംഗ് കമ്മിറ്റിയുടെ ഈ നയം കൽക്കരി ബ്ലോക്കുകൾ അനുവദിക്കുന്നതിൽ വലിയ തോതിലുള്ള പക്ഷപാതത്തിനും അഴിമതിക്കും വഴിവെച്ചു. ആർക്കൊക്കെ ഖനനം നടത്താൻ യോഗ്യതയുണ്ടെന്നോ എത്ര കൽക്കരി ഉണ്ടെന്നോ ഉള്ള വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഈ വീതംവെപ്പ് നടന്നത്. രാഷ്ട്രീയ സ്വാധീനമുള്ള വൻകിട കമ്പനികൾക്ക് രാജ്യത്തിന്റെ വിലമതിക്കാനാവാത്ത ഈ പ്രകൃതിവിഭവം വളരെ നിസ്സാരമായി കൈമാറാൻ ഈ രീതി സഹായകമായി. 👥

​വർഷങ്ങളോളം മൂടിവെക്കപ്പെട്ട ഈ അഴിമതി ഒടുവിൽ വെളിച്ചത്തുവന്നത് 2012 മാർച്ചിലാണ്. അന്നത്തെ കോംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ കരട് റിപ്പോർട്ട് മാധ്യമങ്ങളിലൂടെ ചോർന്നത് രാജ്യത്ത് വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിന് തുടക്കം കുറിച്ചു. സർക്കാർ ഖനികൾ ലേലം ചെയ്യാതെ സ്വകാര്യ കമ്പനികൾക്ക് നേരിട്ട് അനുവദിച്ചതിലൂടെ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. 📰

​സി.എ.ജിയുടെ ആ കരട് റിപ്പോർട്ടിലെ കണക്കുകൾ കേട്ട് രാജ്യം ഞെട്ടിത്തരിച്ചുപോയി. കൽക്കരി ബ്ലോക്കുകൾ ലേലം ചെയ്യാതെ നൽകിയതിലൂടെ സ്വകാര്യ കമ്പനികൾക്ക് 10.67 ലക്ഷം കോടി രൂപയുടെ അന്യായ ലാഭം ലഭിച്ചു എന്നായിരുന്നു ആദ്യത്തെ വിലയിരുത്തൽ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു അഴിമതിക്കേസിലും ഇത്രയധികം തുകയുടെ ക്രമക്കേട് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നില്ല. 💰

​2012 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങൾ ഇന്ത്യൻ വാർത്താമാധ്യമങ്ങളിലും പൊതുസമൂഹത്തിലും കോൾഗേറ്റ് വിവാദം ആളിക്കത്തിയ കാലമായിരുന്നു. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ അഴിമതിയുടെ ഉള്ളുകള്ളികൾ ഒന്നൊന്നായി പുറത്തുവിട്ടു. വൻകിട രാഷ്ട്രീയ നേതാക്കൾക്കും ബിസിനസ്സ് പ്രമുഖർക്കുമെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുകയും രാജ്യമൊട്ടാകെ ഇതിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെടുകയും ചെയ്തു. 📺

​ഇതേ സമയത്തുതന്നെ പ്രതിപക്ഷമായ BJP ഈ വിഷയം ഏറ്റെടുക്കുകയും സർക്കാരിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പാർലമെന്റ് അലങ്കോലപ്പെടുകയും പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജിവെക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. സി.ബി.ഐയും ആദായനികുതി വകുപ്പും കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായി ഉയർന്നു. 🏛️

​വിവാദങ്ങൾ ശക്തമായതോടെ കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇടപെടുകയും ബിജെപി എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ സിബിഐയോട് ഉത്തരവിടുകയും ചെയ്തു. ഇതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഈ അഴിമതിക്ക് പിന്നിലെ വലിയ സ്രാവുകളെ പിടികൂടാൻ കൽക്കരി മന്ത്രാലയത്തിന്റെ ഫയലുകൾ പരതാൻ ആരംഭിച്ചു. 🔍

​2012 ഓഗസ്റ്റിൽ കൽക്കരി കുംഭകോണം ഔദ്യോഗികമായി പാർലമെന്റിന്റെ മേശപ്പുറത്ത് എത്തി. സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കപ്പെട്ടപ്പോൾ നഷ്ടത്തിന്റെ കണക്കുകൾ അല്പം പുതുക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പ്രകാരം പൊതുഖജനാവിനുണ്ടായ നഷ്ടവും സ്വകാര്യ കമ്പനികൾക്ക് ലഭിച്ച അന്യായ ലാഭവും ഏകദേശം 1.86 ലക്ഷം കോടി രൂപയായിരുന്നു. എങ്കിലും ഈ തുകയും സാധാരണക്കാരന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായിരുന്നു. 📉

​ഈ അന്തിമ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാർലമെന്റിൽ സി.എ.ജിയുടെ കണ്ടെത്തലുകളെ ശക്തമായി എതിർത്തുകൊണ്ട് രംഗത്തെത്തി. സി.എ.ജിയുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്നും ഖനനം ഇതുവരെ പൂർണ്ണതോതിൽ ആരംഭിക്കാത്തതിനാൽ യഥാർത്ഥ നഷ്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. നിയമ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് നയപരമായ തീരുമാനങ്ങൾ എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. 🎙️

​പ്രധാനമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിയില്ലെന്ന് മാത്രമല്ല, പാർലമെന്റിന്റെ വർഷകാല സമ്മേളനം പൂർണ്ണമായി തടസ്സപ്പെടാൻ ഇത് കാരണമായി. ബിജെപി അംഗങ്ങൾ സഭാനടപടികൾ പൂർണ്ണമായും ബഹിഷ്കരിക്കുകയും പ്രധാനമന്ത്രി നേരിട്ട് കൽക്കരി വകുപ്പ് കൈകാര്യം ചെയ്ത കാലയളവിലാണ് വലിയ തോതിലുള്ള അഴിമതി നടന്നതെന്നതിനാൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. 📣

​പാർലമെന്റ് പ്രതിസന്ധിയിലായതോടെ 2012 സെപ്റ്റംബറിൽ കേസ് സുപ്രീം കോടതിയുടെ മുൻപിലെത്തി. കൽക്കരി ബ്ലോക്ക് അലോട്ട്‌മെന്റുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യപ്രവർത്തകർ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. ഇതോടെ സിബിഐ നടത്തുന്ന കൽക്കരി കുംഭകോണ അന്വേഷണം നേരിട്ട് നിരീക്ഷിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ⚖️

​2013 ൽ കേസിൽ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലുകൾ കാണാൻ കഴിഞ്ഞു. അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് രാഷ്ട്രീയ നേതൃത്വങ്ങളുമായി സിബിഐ പങ്കുവെക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് കോടതി സിബിഐയെ കഠിനമായി വിമർശിച്ചു. സിബിഐയെ കേന്ദ്ര സർക്കാരിന്റെ കയ്യിലെ 'കൂട്ടിലടച്ച തത്ത' എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്, ഇത് വലിയ വിവാദമായി മാറി. 🦜

​ഇതേ വർഷം കൽക്കരി-സ്റ്റീൽ മേഖലയ്ക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും തങ്ങളുടെ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. 1993 നും 2008 നും ഇടയിൽ നടന്ന കൽക്കരി വിതരണമെല്ലാം തികച്ചും അനധികൃതമായിരുന്നെന്നും ഇതുവരെ ഉൽപ്പാദനം തുടങ്ങാത്ത എല്ലാ ഖനികളുടെയും അലോട്ട്മെന്റ് റദ്ദാക്കണമെന്നും ഈ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തു. 📑

​സിബിഐ അന്വേഷണം ശക്തമാക്കിയതോടെ രാഷ്ട്രീയ വമ്പന്മാരും പ്രമുഖ വ്യവസായികളും പ്രതിക്കൂട്ടിലായി. പ്രമുഖ വ്യവസായിയും കോൺഗ്രസ് മുൻ എംപിയുമായ നവീൻ ജിൻഡാൽ, മുൻ കേന്ദ്രമന്ത്രി ദാസരി നാരായണ റാവു എന്നിവർക്കെതിരെ സിബിഐ ആദ്യമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രശസ്ത വ്യവസായി കുമാർ മംഗലം ബിർള, മുൻ കൽക്കരി സെക്രട്ടറി പി.സി പരഖ് എന്നിവരും ഈ അന്വേഷണ വലയിലായി. 🏢

​2014 ആയപ്പോഴേക്കും സുപ്രീം കോടതി കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്നു. കൽക്കരി വിതരണവുമായി ബന്ധപ്പെട്ട കേസുകൾ മാത്രം വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി ഒരു പ്രത്യേക സിബിഐ കോടതി രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ബിർളയ്ക്കും മറ്റുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കേസുകൾ കോടതിയുടെ കർശന നിരീക്ഷണത്തിലായി. ⛓️

​2014 സെപ്റ്റംബർ 24 ന് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു വിധി സുപ്രീം കോടതി പ്രസ്താവിച്ചു. 1993 മുതൽ 2010 വരെയുള്ള കാലയളവിൽ വിവിധ സ്ക്രീനിംഗ് കമ്മിറ്റികൾ വഴി അനുവദിച്ച 218 കൽക്കരി ബ്ലോക്കുകളിൽ 214 എണ്ണത്തിന്റെ അലോട്ട്മെന്റും സുപ്രീം കോടതി പൂർണ്ണമായി റദ്ദാക്കി. ഈ അലോട്ട്മെന്റുകളെല്ലാം പൂർണ്ണമായും നിയമവിരുദ്ധവും ഏകപക്ഷീയവുമായിരുന്നു എന്ന് കോടതി കണ്ടെത്തി. 🔨

​സുപ്രീം കോടതി വിധിക്ക് പിന്നാലെ 2015 ൽ അധികാരത്തിലിരുന്ന പുതിയ സർക്കാർ 'കൽക്കരി ഖനി നിയമം' പാസാക്കുകയും റദ്ദാക്കിയ ഖനികൾ സുതാര്യമായ ഇ-ലേലത്തിലൂടെ വിതരണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ള പ്രമുഖർക്ക് ഈ കേസിൽ പ്രത്യേക സിബിഐ കോടതി സമൻസ് അയച്ചെങ്കിലും പിന്നീട് കോടതികൾ ഇതിൽ താല്കാലിക സ്റ്റേ അനുവദിച്ചു. 💻

​2015 ലെ ലേല പ്രക്രിയ സുതാര്യമായ രീതിയിൽ നടത്തിയപ്പോൾ അഴിമതിക്കെതിരെ ശക്തമായ ഒരു ബദലായി അത് മാറി. ആദ്യഘട്ടത്തിൽ ലേലം ചെയ്ത ഏതാനും ഖനികളിൽ നിന്ന് മാത്രം സർക്കാരിന് പതിനായിരക്കണക്കിന് കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കൽക്കരി ശരിയായ രീതിയിൽ ലേലം ചെയ്തിരുന്നെങ്കിൽ രാജ്യത്തിന്റെ ഖജനാവിന് എത്ര വലിയ തുക ലഭിക്കുമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഈ പുതിയ ലേല പ്രക്രിയ. 📈

​കൽക്കരി കുംഭകോണത്തിലെ ഏറ്റവും വിചിത്രവും സംശയമുണർത്തുന്നതുമായ ഒരു വശം കേസിനാവശ്യമായ പ്രധാന ഫയലുകൾ കാണാതായി എന്നതായിരുന്നു. 1993 മുതൽ 2004 വരെയുള്ള അലോട്ട്മെന്റുകളുടെ അപേക്ഷകളും യോഗങ്ങളുടെ മിനിട്സുകളും അടങ്ങുന്ന സുപ്രധാനമായ നൂറിലധികം ഫയലുകളാണ് കൽക്കരി മന്ത്രാലയത്തിൽ നിന്നും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായത്. തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് വലിയ രീതിയിൽ ആരോപിക്കപ്പെട്ടു. 📂❌

​ഈ കുംഭകോണം നടന്ന ദീർഘമായ കാലയളവിൽ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുമാണ് കൽക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്. പ്രധാനമന്ത്രി മൻമോഹൻ സിംഗ് (ചില കാലയളവുകളിൽ നേരിട്ട് ചുമതല വഹിച്ചു), ഷിബു സോറൻ, ദാസരി നാരായണ റാവു തുടങ്ങിയ പ്രമുഖർ ഈ സമയങ്ങളിൽ അധികാര കസേരകളിൽ ഇരുന്നവരായിരുന്നു. ഇവരിൽ പലരും പിന്നീട് നിയമനടപടികൾക്കും അന്വേഷണങ്ങൾക്കും വിധേയരായി. 👔

​രാജ്യത്തിന്റെ ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ഈ അഴിമതി കാരണമായെങ്കിലും, ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തി തെളിയിക്കപ്പെട്ട ഒരു സംഭവം കൂടിയാണിത്. സ്വതന്ത്ര മാധ്യമപ്രവർത്തനം, സി.എ.ജിയുടെ കൃത്യമായ ഓഡിറ്റിങ്, സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലുകൾ എന്നിവയുണ്ടെങ്കിൽ എത്ര വലിയ അധികാരകേന്ദ്രങ്ങളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് കോൾഗേറ്റ് തെളിയിച്ചു. 🇮🇳

​ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായ കൽക്കരി കുംഭകോണം ഇപ്പോഴും പ്രകൃതിവിഭവങ്ങളുടെ തുല്യവും സുതാര്യവുമായ വിതരണത്തെക്കുറിച്ചുള്ള വലിയ പാഠങ്ങൾ നമുക്ക് നൽകുന്നു. നിയമവ്യവസ്ഥയുടെ പോരാട്ടത്തിലൂടെ അഴിമതിക്കാരായ പ്രമുഖരെ ശിക്ഷിക്കാനും പ്രകൃതിവിഭവങ്ങൾ രാജ്യത്തിന്റെ വികസനത്തിനായി സുതാര്യമായി ഉപയോഗിക്കാനും കഴിഞ്ഞത് ഒരു വലിയ ചരിത്രപരമായ നേട്ടമായി അവശേഷിക്കുന്നു. 🌟

Monday, 22 June 2026

പോളച്ചിറയിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കാൻ ചിറക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു

പോളച്ചിറയിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കാൻ ചിറക്കര ഗ്രാമപഞ്ചായത്ത്

@ നടപടി ജന്മഭൂമി വാർത്തയെ തുടർന്ന്.

ചാത്തന്നൂർ :പോളച്ചിറയിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കാൻ ചിറക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പോളച്ചിറ ഏലയ്ക്ക് ഭീക്ഷണിയായി അനധികൃത റിസോർട്ടുകളുടെയും ഫാമുകളുടെയും നിർമ്മാണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെടുക്കുന്നത്. കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 
അട്ടിമറിച്ചു കൊണ്ട്  പോളച്ചിറയിൽ ഒരു നിർമ്മാണവും അനുവദിക്കില്ല എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചിറക്കര ഉല്ലാസ് കൃഷ്ണൻ പറഞ്ഞു. മുൻ ഭരണസമിതികളുടെ കാലത്ത് നടത്തിയ നിർമ്മാണ പ്രവർത്തികൾക്കുള്ള അനുമതികൾ പരിശോധിച്ച് വരികയാണ്.
ചിറക്കര പഞ്ചായത്തും കൃഷി വകുപ്പും 
ചിറക്കരയുടെ  കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി 
ലോല  പ്രദേശമായ പോളച്ചിറയിലെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ് 
ശുദ്ധജല മത്സ്യങ്ങളുടെ ആവാസകേന്ദ്രമായ
പോളച്ചിറയിൽ ജലമലിനീകരണം അനുവദീയമല്ല എന്നും അദ്ദേഹം പറഞ്ഞു പോളച്ചിറയിൽ ഇ വർഷം 
കൃഷി തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉല്ലാസ്കൃഷ്ണൻ പറഞ്ഞു 







പോളച്ചിറ ഏലയ്ക്ക് ഭീക്ഷണിയായി അനധികൃത റിസോർട്ടുകളുടെ നിർമ്മാണം പ്രതിക്ഷേധവുമായി കർഷകർ

പോളച്ചിറ ഏലയ്ക്ക് ഭീക്ഷണിയായി അനധികൃത റിസോർട്ടുകളുടെ നിർമ്മാണം പ്രതിക്ഷേധവുമായി കർഷകർ

ചാത്തന്നൂർ:  കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 
അട്ടിമറിച്ചു കൊണ്ട്  പോളച്ചിറയിൽ അനധികൃത റിസോർട്ട് നിർമ്മാണം പ്രതിക്ഷേധവുമായി കർഷകർ. ചിറക്കര പഞ്ചായത്തും കൃഷി വകുപ്പും 
ചിറക്കരയുടെ  കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി 
ലോല  പ്രദേശമായ പോളച്ചിറയിലെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുമ്പോൾ ആണ് ഭൂമാഫിയ സംഘങ്ങൾ പഞ്ചായത്തിന്റെ അനുവാദമില്ലാതെ  റിസോർട്ടുകൾ 
കെട്ടിയുയർത്തുന്നത്  മുൻ ഭരണ സമിതിയുടെ കാലം മുതൽ പ്രവർത്തിച്ചു വരുന്ന 
 ഫാമുകൾ  പോളച്ചിറ ഏലയുടെ തീരങ്ങളിൽ വ്യവസായമായി വളർന്നതോടെ ജലമലിനീകരണം വഴി നെൽവയലുകളുടെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുണ്ടായിട്ടുണ്ട് അതിന് പിന്നാലെയാണ് ഇപ്പോൾ റിസോർട്ടുകൾ കുടി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഏലയ്ക്ക് ചുറ്റുമുള്ള  ഉപയോഗ ശൂന്യമായ 
കരഭൂമി  കൈവശപ്പെടുത്തി ഉയരത്തിലുള്ള കമാനങ്ങൾ കെട്ടുകയാണ് ഭൂമാഫിയ ഇത് ദേശാടന പക്ഷികൾക്ക് ഭീക്ഷണിയാണ്. നെടുങ്ങോലം കേദ്രീകരിച്ചു  തീരദേശ സംരക്ഷണ നിയമങ്ങൾ അട്ടിമറിച്ചു ഇത്തിക്കരയാറിന്റെ തീരത്ത് ചിറക്കരയിലെ മുൻ ഭരണസമിതികളുടെ കാലത്ത്  നിർമിച്ച അനധികൃത റിസോർട്ടുകൾക്കെതിരെയും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ചിറക്കര പഞ്ചായത്ത്. മാലാക്കായൽ മേ
മേഖലയിലെ ഏതാനും റിസോർട്ടുകളുടെ നിർമാണം നിയമവിരുദ്ധമെന്നു തീരദേശ പരിപാലന അതോറിറ്റി കണ്ടെത്തിയതിനു പിന്നാലെയാണു  പോളച്ചിറ ഏലയുടെ തീരങ്ങൾ ലക്ഷ്യമിട്ട്  റിസോർട്ട് മാഫിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയും  കോൺക്രീറ്റ്  നിർമ്മിതികൾക്ക് അനുമതിയും 
ഇല്ലാത്ത ഏലായുടെ തീരങ്ങളിൽ നടക്കുന്ന അനധികൃത നിർമ്മിതിയ്ക്ക് എതിരെ ശക്തമായ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് കർഷക സമിതി

ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ബജറ്റിൽ തുക അനുവദിച്ചു

ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ബജറ്റിൽ തുക അനുവദിച്ചു 

ചാത്തന്നൂർ : നിയോജക മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുതൽ പട്ടികജാതി ഉന്നതികൾക്കും സാംസ്കാരിക കായിക അധ്യാത്മികരംഗത്ത് ശോഭിച്ച മഹാന്മാർക്കും അധ്യാത്മിക ടൂറിസത്തിനും പൊഴിക്കരയുടെ ചീപ്പ് പാലത്തിനും ടൂറിസത്തിനും പാരിപ്പള്ളി മെഡിക്കൽ കോളേജ് വികസനത്തിനും ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനും തുക വകയിരുത്തിയ ബജറ്റ് ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് പുത്തനുണർവ്വ് നൽകും. ജനങ്ങളുടെ നീണ്ടകാലത്തെ സ്വപ്നമായ പരവൂർ -മയ്യനാട് കായൽപാലത്തിനായി 35കോടി വകയിരുത്തിയത് ആശ്വാസമായി.
നിയോജക മണ്ഡലത്തിൽ ജനിച്ചു ലോകപ്രസിദ്ധരായ സാംസ്കാരിക, കായിക കലാരംഗത്ത് നായകന്മാർക്ക് സ്മാരകം നിർമ്മിക്കുന്നതിനായി 20കോടി വകയിരുത്തി. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങൾ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള ആത്മീയ  ടൂറിസത്തിന് അഞ്ചു കോടിയും പരവൂർ 
പരവൂരിൽ പുതിയ ചീപ്പ് പാലത്തിനായി 
മൂന്ന് കോടി, പൊഴിക്കരയിൽ ടൂറിസത്തിനും കണ്ടൽകാട് സംരക്ഷണത്തിനുമായി
അഞ്ചു കോടി,ചാത്തന്നൂരിലെ 
ആരോഗ്യരംഗത്ത് വികസനത്തിനായി 
പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് 18കോടി 28ലക്ഷം, സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പത്ത് കോടിയും 
കാർഷിക മേഖലയിൽ ആശ്വാസമായി 
മീനാട് പാടശേഖരത്തിന്റെ വെള്ളകെട്ട് ഒഴിവാക്കാൻ ചാത്തന്നൂർ തോടിന്റെ സുഗമമായ ഒഴുക്കിന് അൻപത് ലക്ഷം 
വരിഞ്ഞം പാടശേഖരത്തിനായി 
അൻപത് ലക്ഷം, ചിറക്കര പഞ്ചായത്തിലെ ആയിരവല്ലി പാറ ടൂറിസത്തിന് അഞ്ചു കോടി, ചാത്തന്നൂരിലെ  റസ്റ്റ് ഹൗസിന് പുതിയ കെട്ടിടം കെട്ടുന്നതിന് 20കോടി 
ഗ്രാമിണ റോഡുകളുടെ വികസനത്തിന് നാല് കോടി, പട്ടികജാതി ഉന്നതികളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 20കോടിയും കല്ലുവാതുക്കൽ പാറക്കുളം ടൂറിസം വികസനത്തിനായി രണ്ടു കോടി എന്നിങ്ങനെ സമസ്ത മേഖലയിലേക്കും ഫണ്ട് വകയിരുത്താൻ കഴിഞ്ഞിട്ടുണ്ട്.




Sunday, 21 June 2026

ബാലഗോകുലം ജില്ലാ വാർഷിക സമ്മേളനം

ബാലഗോകുലം കൊല്ലം മഹാനഗരം വാർഷിക സമ്മേളനം

കൊട്ടിയം :ബാലഗോകുലം കൊല്ലം മഹാനഗരം വാർഷിക സമ്മേളനം ബി.ബി.ഗോപകുമാർ. എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ അധ്യക്ഷൻ ജി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു പ്രശസ്ത ബാലസാഹിത്യകാരൻ മണി.സി. ചെന്താപ്പൂര് മുഖ്യാതിഥിയായി ദക്ഷിണകേരള സമിതിയoഗം വി. എസ്. ഗിരീഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കാര്യദർശി സി. ഷിബുലാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു ജി. തമ്പി, എൻ. എസ് ഗിരീഷ്ബാബു എന്നിവർ സംസാരിച്ചു.
ജില്ലാ സഹകാര്യദർശി ഡി. രതീഷ് സ്വാഗതവും ഖജാൻജി എ. എസ്. മഹേഷ്‌കുമാർ കൃതജ്ഞതയും പറഞ്ഞു 




യോഗഹാളിന്റെ ഉദ്ഘാടനത്തിൽ എം എൽ എ അവഗണിച്ചു ബിജെപി അംഗങ്ങൾ ഹാൾ ഉദ്ഘാടനം ചെയ്തു

യോഗഹാളിന്റെ ഉദ്ഘാടനത്തിൽ എം എൽ എ അവഗണിച്ചു ബിജെപി അംഗങ്ങൾ ഹാൾ ഉദ്ഘാടനം ചെയ്തു 

ചാത്തന്നൂർ : കല്ലുവാതുക്കൽ ഹോമിയോ 
ആശുപത്രിയിൽ  നിർമ്മാണം പൂർത്തിയാക്കിയ യോഗ ഹാളിന്റെ ഉദ്ഘാടനം സ്ഥലം എം എൽ എ ബി.ബി.ഗോപകുമാറിനെ 
 അവഗണിച്ചതിൽ പ്രതിഷേധിച്ചു കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ 
ബിജെപി യുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പ്രസിഡന്റിന്റെ ഉദ്ഘാടന സമയത്തിന് മുൻപ് നിലവിളക്ക് കൊളുത്തി 
ഹാൾ ഉദ്ഘാടനം ചെയ്തു.
 കല്ലുവാതുക്കൽ, പാരിപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ആശുപത്രിയ്ക്ക് മുന്നിൽ സമാപിച്ചു 
പരവൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ്‌ ജി കുറുമണ്ടൽ മാർച്ച് ഉത്ഘാ ടനം ചെയ്തു 
ബിജെപി കല്ലുവാതുക്കൽ ഏരിയ പ്രസിഡന്റ്‌ ജസ്റ്റിൻ ജെയിംസ് അധ്യക്ഷത 
വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്‌മൺ. വിഷ്ണു കുറുപ്പ് ,  മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, 
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം 
സുദീപ, പാർലമെന്ററി പാർട്ടി ലീഡർ 
എസ്. ആർ.രോഹിണി, ചിഞ്ചു, അഡ്വ ലത, ദർശൻ, പാരിപ്പള്ളി ഏരിയ പ്രസിഡന്റ്‌ സുരേഷ് ചന്ദ്രൻപിള്ള ജില്ലാ കമ്മറ്റി അംഗം എസ് സത്യപാലൻ എന്നിവർ നേതൃത്വം നൽകി.

@ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ദാർഷ്ട്യം അംഗീകരിക്കില്ല - ബി ജെ പി 

എംഎൽഎയുടെ ഫണ്ടും ദേശീയ ആയുഷ് മിഷന്റെ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഹോമിയോ ഡിസ്പെൻസറിയിലെ യോഗഹാളിന്റെ ഉദ്ഘാടനത്തിന് ബന്ധപ്പെട്ട എംഎൽഎയെ ക്ഷണിക്കാത്തത് 
ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ്. ആർ. രോഹിണി പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയിലെ ഏഴ് അംഗങ്ങൾ  ആവശ്യപ്പെട്ടിട്ടും, ഇത് പഞ്ചായത്തിന്റെ ഫണ്ടാണ്, ചെറിയ പരിപാടിയാണ്  എന്ന ന്യായീകരണം പറഞ്ഞ് എംഎൽഎയെ പൂർണമായും ഒഴിവാക്കാൻ ശ്രമിച്ച പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിയ്ക്ക് എതിരെ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്  എസ്. ആർ. രോഹിണി 
 പറഞ്ഞു. എംഎൽഎയുടെ ഫണ്ടും പങ്കാളിത്തവുമുള്ള ഒരു പദ്ധതിയിൽ അദ്ദേഹത്തെ പോലും ക്ഷണിക്കാതെ, മറ്റ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാത്രം ഉൾപ്പെടുത്തി പരിപാടി നടത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ല
ജനങ്ങളെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിക്കുന്ന രാഷ്ട്രീയം കല്ലുവാതുക്കലിൽ അനുവദിക്കില്ല അത് കൊണ്ടാണ് പദ്ധതി ഞങ്ങൾ ഉദ്ഘാടനം ചെയ്തത് എന്ന് എസ്. ആർ രോഹിണി പറഞ്ഞു.



അറിവ് സ്കോളർഷിപ്പ് ഉദ്ഘാടനം 23ന്



അറിവ് സ്കോളർഷിപ്പ് ഉദ്ഘാടനം 23ന് 

ചാത്തന്നൂർ :അറിവ് ത്രൂ ദി സോൾ ഓഫ് ഗുരു വിദ്യാർത്ഥികൾക്ക് 
മാസംതോറു 500 രൂപ വിതം നൽകുന്ന അറിവ് സ്‌കോളർഷിപ്പ് വിതരണവും 
വനിതകൾക്കള്ള സൗജന്യ പരിശിലനത്തിൻ്റെ പുതിയ ബാച്ച് ഉദ്ഘാടനവും 
പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് മെഡൽ വിതരണവും പ്രതിഭാ സംഗമവും, , വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവൽക്കരണ പരിപാടി എന്നിവയുടെ ഉദ്ഘാടനം  23 ന് രാവിലെ 10ന് 
വിളപ്പുറം ക്ഷേത്രം ജംഗ്ഷനിലെ അറിവ് കേന്ദ്രത്തിൽ  നടക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ആർ.ദിലീപ് കുമാർ യോഗം ഉദ്ഘാടനം ചെയ്യും.  കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ കീഴിലുള്ള ജൻശിക്ഷൻ സൻസ്ഥാൻ്റെ സഹകരണത്തോടെ നടക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിൻ്റെ 21-ാം ബാച്ച് കേന്ദ്ര കോർപറേറ്റ് അഫേഴ്സ് മന്ത്രാലയം അഡ്വൈസറി കമ്മിറ്റി  മെമ്പർ കേണൽ ഡിന്നി ഉദ്ഘാടനം ചെയ്യും. സ്കോളർഷിപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം ചിറക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് കൃഷ്ണൻ നിർവഹിക്കും. ജൻശിഷൻ സൻസ്ഥാൻ കൊല്ലം ഡയറക്ടർ വി.കെ. ബിന്ദു, ഉളിയനാട് ഗവ സ്കൂൾ പ്രധാന അധ്യാപിക എസ്.ജയകുമാരി എന്നിവർ മെറിറ്റ് മെഡൽ വിതരണം ചെയ്യും. ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരനും മുതിർന്ന മാധ്യമപ്രവർത്തകനും അറിവ് വൈസ് പ്രസിഡൻ്റുമായ എസ്. സുധീശൻ ഉദ്‌ഘാടനം ചെയ്യും. അറിവ് പ്രസിഡൻ്റ് ബി.സജൻലാൽ അധ്യക്ഷത വഹിക്കും.
പാണിയിൽ ലോർഡ് കൃഷ്ണ സ്കൂൾ സെക്രട്ടറി ജി. സുശീലൻ, പരവൂർ എസ് എൻ വി സമാജം ജോയിൻ്റ സെക്രട്ടറി എസ്. സുജൻ എന്നിവർ ആശംസാ പ്രസംഗം നടത്തും  ട്രഷറർ ഡോ. ആർ ബിനോയി സ്വാഗതവും സെക്രട്ടറി പി എസ് സരള കുമാരി നന്ദിയും പറയും.

കേരളത്തിലെ മിക്ക വീടുകളിലും പരിചിതമായ ഒരു കാഴ്ചയുണ്ട്.

കേരളത്തിലെ മിക്ക വീടുകളിലും പരിചിതമായ ഒരു കാഴ്ചയുണ്ട്. നല്ല വസ്ത്രം ധരിച്ച, ചെറുപ്പക്കാരും യുവതികളും കടുത്ത വെയിലത്ത് വലിയൊരു ബാഗും തൂക്കി നമ്മുടെ വീട്ടുപടിക്കൽ വരും. സോപ്പ് പൊടി, ഫ്ലോർ ക്ലീനർ, അല്ലെങ്കിൽ എന്തെങ്കിലും പാത്രങ്ങൾ എന്നിവയായിരിക്കും അവർ വിൽക്കാൻ ശ്രമിക്കുന്നത്. വളരെ മാന്യമായി സംസാരിക്കുന്ന അവരെ കാണുമ്പോൾ നമുക്ക് പലപ്പോഴും സഹതാപം തോന്നാറുണ്ട്. 🚶‍♂️💼🏡

​ഇത്രയും വിദ്യാഭ്യാസം നേടിയ ഈ കുട്ടികൾ എന്തിനാണ് ഈ വെയിലത്ത് നടന്ന് ബുദ്ധിമുട്ടുന്നത് എന്ന് നാം പലപ്പോഴും ചിന്തിക്കാറില്ലേ? സത്യത്തിൽ അവർ ഒരു വലിയ തട്ടിപ്പിന്റെ ഇരകളാണ് എന്നതാണ് യാഥാർത്ഥ്യം. അവരുടെ പുഞ്ചിരിക്ക് പിന്നിൽ കടുത്ത നിരാശയും വഞ്ചിക്കപ്പെട്ടതിന്റെ വേദനയുമുണ്ട്. ഈ കെണിയെ ലോകമെമ്പാടും വിളിക്കുന്ന ഒരു പേരുണ്ട്, 'ഡെവിൾ കോർപ്പ്' (Devil Corp). 😔💔🏢

​പത്രങ്ങളിലോ ഓൺലൈനിലോ വരുന്ന വളരെ ആകർഷകമായ തൊഴിൽ പരസ്യങ്ങളിലൂടെയാണ് ഈ കെണി തുടങ്ങുന്നത്. 'മാനേജ്മെന്റ് ട്രെയിനി', 'ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്', 'മാർക്കറ്റിംഗ് മാനേജർ' തുടങ്ങി വളരെ വലിയ പേരുകളിലാകും ഒഴിവുകൾ പരസ്യപ്പെടുത്തുക. മുൻപരിചയം ആവശ്യമില്ലെന്നും ഉയർന്ന ശമ്പളം ലഭിക്കുമെന്നും അതിൽ വാഗ്ദാനം ചെയ്തിട്ടുണ്ടാകും. ഇത് കണ്ട് വിശ്വസിച്ച് ജോലി അന്വേഷിക്കുന്ന നിരവധി ചെറുപ്പക്കാർ അവിടേക്ക് ഇന്റർവ്യൂവിന് പോകും. 📰🎯💸

​വളരെ പ്രൊഫഷണലായ ഒരു ഓഫീസിലായിരിക്കും ഇന്റർവ്യൂ നടക്കുന്നത്. നിങ്ങളെ അവിടെ വലിയൊരു സ്ക്രീനിംഗ് പ്രോസസ്സിലൂടെ കടത്തിവിടുന്നതായി അവർ അഭിനയിക്കും. നിങ്ങൾക്ക് വലിയ കഴിവുകൾ ഉള്ളതുകൊണ്ടാണ് ഈ ജോലി കിട്ടിയത് എന്ന് അവർ വിശ്വസിപ്പിക്കും. എന്നാൽ സത്യത്തിൽ അവിടെ വരുന്ന എല്ലാവർക്കും അവർ ജോലി നൽകുന്നുണ്ട് എന്നതാണ് വാസ്തവം. 👔🤝🏢

​ഈ കമ്പനികളെയാണ് 'ഡെവിൾ കോർപ്പ്' എന്ന് വിശേഷിപ്പിക്കുന്നത്. ഇതൊരു നിയമവിരുദ്ധമായ സ്ഥാപനമല്ലെങ്കിലും, ഇവരുടെ രീതികൾ തികച്ചും അധാർമ്മികമാണ്. അമേരിക്കയിലും യൂറോപ്പിലും മാത്രമല്ല, ഇപ്പോൾ കേരളത്തിലും ഇത്തരം കമ്പനികൾ സജീവമാണ്. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച്, യുവജനങ്ങളുടെ തൊഴിലില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. 🌍⚖️⚠️

​ജോലി കിട്ടിയ സന്തോഷത്തിൽ ആദ്യ ദിവസം ഓഫീസിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് വലിയൊരു ഷോക്കാണ്. എസി മുറിയിലെ മാനേജർ പോസ്റ്റിന് പകരം അവരുടെ കയ്യിൽ സാധനങ്ങൾ നിറച്ച വലിയൊരു ബാഗ് നൽകി തെരുവുകളിലേക്കും വീടുകളിലേക്കും പറഞ്ഞയക്കും. ഇതാണ് 'ഫീൽഡ് ട്രെയിനിങ്' എന്നും ഇത് കഴിഞ്ഞാൽ വലിയ പദവിയിലെത്തുമെന്നും പറഞ്ഞ് അവരെ വിശ്വസിപ്പിക്കും. 🎒🚶‍♀️☀️

​ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ അപകടം ഇവർ ഉപയോഗിക്കുന്ന മനഃശാസ്ത്രപരമായ തന്ത്രങ്ങളാണ്. അതിൽ ആദ്യത്തേതാണ് 'ലവ് ബോംബിങ്' . ഇന്റർവ്യൂവിന് ചെല്ലുമ്പോൾ തന്നെ അമിതമായ സ്നേഹവും ബഹുമാനവും നൽകി, അവർ ഒരു സാധാരണക്കാരനല്ലെന്നും അവർക്കുള്ളിൽ വലിയൊരു ബിസിനസ്സുകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. ഇതോടെ ആ ചെറുപ്പക്കാർ കമ്പനിയുടെ ഏത് ആജ്ഞയും അനുസരിക്കാൻ മാനസികമായി തയ്യാറെടുക്കും. 💖🧠🎯

​ഇവരുടെ മറ്റൊരു പ്രധാന തന്ത്രം ബ്രെയിൻ വാഷിങ് ആണ്. എല്ലാ ദിവസവും രാവിലെ ഓഫീസിൽ ഉച്ചത്തിൽ പാട്ട് വെച്ചുള്ള മീറ്റിംഗുകൾ ഉണ്ടാകും. അവിടെ മുദ്രാവാക്യങ്ങൾ വിളിച്ചും, കളിച്ചും ചിരിച്ചും ഒരു 'കൾട്ട്'  അല്ലെങ്കിൽ ഒരുതരം അന്ധമായ ആരാധനാ മനോഭാവം അവരിൽ ഉണ്ടാക്കിയെടുക്കും. ചിന്തിക്കാനുള്ള കഴിവ് നശിപ്പിച്ച് തങ്ങൾ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും വലിയ കാര്യമാണെന്ന് അവരെ വിശ്വസിപ്പിക്കും. 🧠🎶🗣️

​'ടോക്സിക് പോസിറ്റിവിറ്റി'  എന്ന അതിമാരകമായ ചിന്താഗതിയാണ് ഇവരുടെ മറ്റൊരു ആയുധം. കമ്പനിയുടെ രീതികളെ ചോദ്യം ചെയ്യുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്യുന്നവരെ 'നെഗറ്റീവ് മൈൻഡ്' ഉള്ളവരായി മുദ്രകുത്തും. എപ്പോഴും ആവേശത്തോടെ ഇരിക്കണം, കടുത്ത വെയിലത്ത് അപമാനം നേരിട്ടാലും പുഞ്ചിരിക്കണം എന്ന് നിർബന്ധിക്കുന്നതിലൂടെ, യാഥാർത്ഥ്യങ്ങളെക്കുറിച്ച് യുക്തിസഹമായി ചിന്തിക്കാനുള്ള തൊഴിലാളികളുടെ കഴിവ് ഇവർ ഇല്ലാതാക്കും. 🚫🤔🎭

​തൊഴിലാളികളെ ശാരീരികമായും മാനസികമായും തളർത്തുക എന്നതാണ് അടുത്ത മനഃശാസ്ത്ര തന്ത്രം. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ജോലി പലപ്പോഴും രാത്രി വൈകിയാകും അവസാനിക്കുക. ഇതിനുപുറമെ ഒഴിവുദിവസങ്ങളിലും 'ടീം മീറ്റിംഗ്', 'ഫൺ ആക്ടിവിറ്റി' എന്ന പേരിൽ അവരെ കമ്പനിക്കുള്ളിൽ തന്നെ തളച്ചിടും. വിശ്രമിക്കാനോ, മറ്റൊന്ന് ചിന്തിക്കാനോ, പുതിയൊരു ജോലി അന്വേഷിക്കാനോ ഉള്ള സമയമോ ഊർജ്ജമോ ഇവർക്ക് മനഃപൂർവ്വം നൽകാതിരിക്കുകയാണ് കമ്പനി ചെയ്യുന്നത്. 😴⛓️🕰️

​ഏതാനും മാസങ്ങൾ കഷ്ടപ്പെട്ടാൽ നിങ്ങൾക്കും സ്വന്തമായി ഒരു ഓഫീസ് തുടങ്ങാമെന്നും, ലക്ഷങ്ങൾ സമ്പാദിക്കാമെന്നുമുള്ള വ്യാമോഹമാണ് ഇവർ നൽകുന്നത്. ആ മീറ്റിംഗുകളിൽ ചിലർ വന്ന് തങ്ങൾ എങ്ങനെയാണ് സീറോയിൽ നിന്ന് കോടീശ്വരന്മാരായത് എന്ന് കള്ളക്കഥകൾ പറയും. ഈ വ്യാജ വിജയഗാഥകൾ കേട്ട് പലരും ഈ കഷ്ടപ്പാട് മുഴുവൻ സഹിക്കാൻ തയ്യാറാകും. 📈💰🤥

​വലിയ ശമ്പളം നൽകുന്നില്ലെങ്കിലും അവരെ പിടിച്ചു നിർത്താൻ ഇവർ ഉപയോഗിക്കുന്ന മറ്റൊരു തന്ത്രമാണ് വ്യാജ പ്രൊമോഷനുകൾ . കുറച്ച് സാധനങ്ങൾ വിൽക്കുമ്പോഴേക്കും 'ലീഡർ', 'അസിസ്റ്റന്റ് മാനേജർ' തുടങ്ങി വലിയ പേരുകൾ നൽകും. കഴുത്തിലൊരു ടാഗും കൂട്ടുകാരുടെ മുന്നിൽ വെച്ചൊരു കയ്യടിയും കിട്ടുമ്പോൾ, താൻ ജീവിതത്തിൽ വലിയൊരു നേട്ടം കൈവരിച്ചു എന്ന മിഥ്യാധാരണയിൽ ആ ചെറുപ്പക്കാർ ആ കെണിയിൽ കൂടുതൽ ആഴത്തിൽ കുടുങ്ങും. 🏅👔🏷️

​ഏറ്റവും സങ്കടകരമായ കാര്യം ഇവരുടെ ശമ്പള വ്യവസ്ഥയാണ്. 'കമ്മീഷൻ ഒൺലി' എന്ന രീതിയിലാണ് മിക്കവരും പ്രവർത്തിക്കുന്നത്. അതായത് അടിസ്ഥാന ശമ്പളം എന്നൊന്ന് ഇവർക്ക് നൽകില്ല. എത്ര സാധനങ്ങൾ വിൽക്കുന്നോ അതിനനുസരിച്ചുള്ള ചെറിയൊരു തുക മാത്രമാണ് ഇവർക്ക് ലഭിക്കുക. ദിവസം പന്ത്രണ്ടു മണിക്കൂർ വരെ അധ്വാനിച്ചാലും ചിലപ്പോൾ ഒരു രൂപ പോലും ഇവർക്ക് കിട്ടിയെന്ന് വരില്ല. 🚫💸⏳

​'ലോ ഓഫ് ആവറേജസ്'  എന്നൊരു സിദ്ധാന്തം ഇവർ എപ്പോഴും പറഞ്ഞ് പഠിപ്പിക്കും. പത്തു വീടുകളിൽ കയറുമ്പോൾ ഒമ്പത് പേർ നിങ്ങളെ ഒഴിവാക്കിയാലും പത്താമത്തെയാൾ സാധനം വാങ്ങും എന്ന് വിശ്വസിപ്പിക്കും. ഇത്രയും നാൾ കഷ്ടപ്പെട്ടില്ലേ, ഇനി ജോലി ഉപേക്ഷിച്ചാൽ അത് പരാജയസമ്മതമാകില്ലേ എന്ന ചിന്തയിൽ അവർ വീണ്ടും വീണ്ടും അപമാനം സഹിച്ച് പണിയെടുക്കും. 🚪📉🚶‍♂️

​ഈ തട്ടിപ്പ് മനസ്സിലാക്കി സുഹൃത്തുക്കളോ വീട്ടുകാരോ ഈ ജോലി ഉപേക്ഷിക്കാൻ പറഞ്ഞാൽ, കമ്പനിക്കാർ അത് തടയും. നിങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരെല്ലാം 'നെഗറ്റീവ്' ആളുകളാണെന്നും നിങ്ങളുടെ വളർച്ച ഇഷ്ടപ്പെടാത്തവരാണെന്നും കമ്പനി ഇവരെ ഉപദേശിക്കും. അങ്ങനെ സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഈ കുട്ടികളെ മാനസികമായി അകറ്റി കമ്പനിയാണ് എല്ലാം എന്ന അവസ്ഥയിലെത്തിക്കും. 🛑👨‍👩‍👧‍👦🚧

​ഈ കമ്പനികളിൽ ആളുകൾ കൊഴിഞ്ഞുപോയിക്കൊണ്ടേയിരിക്കും. കുറച്ചു നാളുകൾ കഴിയുമ്പോൾ ഈ ചൂഷണം മനസ്സിലാക്കി മിക്കവരും ജോലി ഉപേക്ഷിക്കും. എന്നാൽ കമ്പനിക്ക് അതൊരു പ്രശ്നമല്ല, കാരണം പത്രപ്പരസ്യം കണ്ട് അടുത്ത ബാച്ച് ആളുകൾ അപ്പോഴേക്കും തയ്യാറായി നിൽപ്പുണ്ടാകും. അതുകൊണ്ടാണ് നമ്മുടെ വീടുകളിൽ എപ്പോഴും പുതിയ മുഖങ്ങൾ സാധനങ്ങൾ വിൽക്കാൻ വരുന്നത്. 🔄🏃‍♂️🏢

​നേരിട്ടുള്ള വില്പന അല്ലെങ്കിൽ ഡയറക്ട് സെല്ലിംഗ് എന്നത് തെറ്റായ കാര്യമല്ല. എന്നാൽ ജോലി അന്വേഷിച്ചു വരുന്നവരോട് തെറ്റായ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിച്ച്, അവരെക്കൊണ്ട് നിർബന്ധിതമായി ഈ പണി എടുപ്പിക്കുന്നതാണ് ഡെവിൾ കോർപ്പുകളുടെ ക്രൂരത. യുവജനങ്ങളുടെ സ്വപ്നങ്ങളെയും അവരുടെ വിലപ്പെട്ട സമയത്തെയുമാണ് ഇവർ ചൂഷണം ചെയ്യുന്നത്. ⚖️💔⏳

​മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ മക്കൾക്ക് 'മാനേജ്മെന്റ്' ജോലി കിട്ടിയെന്ന് പറഞ്ഞ് പോകുമ്പോൾ, അവർക്ക് കൃത്യമായ അടിസ്ഥാന ശമ്പളം ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. ദിവസവും ഫീൽഡിൽ പോയി സാധനങ്ങൾ വിറ്റാൽ മാത്രമേ ശമ്പളം ലഭിക്കൂ എന്നാണെങ്കിൽ അത് ഇത്തരം തട്ടിപ്പുകളുടെ തുടക്കമാണെന്ന് മനസ്സിലാക്കുക. അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുക. 👨‍👩‍👧‍👦🔍🛑

​തൊഴിലന്വേഷകരായ ചെറുപ്പക്കാരോടും ഒരു കാര്യം പറയാനുണ്ട്. അഭിമുഖത്തിന് പോകുമ്പോൾ കമ്പനിയുടെ പേര് ഗൂഗിളിൽ തിരയുക. ജോലി എന്താണെന്ന് വ്യക്തമായി പറയാതിരിക്കുക, അമിതമായ ആവേശവും അവിശ്വസനീയമായ വാഗ്ദാനങ്ങളും നൽകുക എന്നിവയെല്ലാം റെഡ് ഫ്ലാഗുകൾ (അപകട സൂചനകൾ) ആണ്. നിങ്ങളുടെ കഴിവുകൾ വിലമതിക്കുന്ന യഥാർത്ഥ കമ്പനികളെ മാത്രം തിരഞ്ഞെടുക്കുക. 🚩🕵️‍♂️💻

​നമ്മുടെ നാട്ടിലെ ഒരുപാട് ചെറുപ്പക്കാർക്ക് അവരുടെ കരിയറിന്റെ തുടക്കത്തിൽ തന്നെ ഈ കെണിയിൽ വീണ് സമയവും പണവും മാനസികാരോഗ്യവും നഷ്ടപ്പെടുന്നുണ്ട്. ഈ പോസ്റ്റ് പരമാവധി ആളുകളിലേക്ക് എത്തിക്കുക. ഒരുപക്ഷേ നിങ്ങളുടെ ഒരു ഷെയർ വഴി ഒരു ചെറുപ്പക്കാരന്റെയോ യുവതിയുടെയോ ഭാവിയായിരിക്കും രക്ഷപ്പെടാൻ പോകുന്നത്. നമുക്കൊരുമിച്ച് ഈ ചൂഷണത്തിനെതിരെ ബോധവൽക്കരണം നടത്താം. 🤝📢🛡️

അനധികൃത നിയമനം കല്ലുവാതുക്കൽ പഞ്ചായത്തിൽ യുവമോർച്ചയുടെ പ്രതിക്ഷേധം .

അനധികൃത നിയമനം 
കല്ലുവാതുക്കൽ പഞ്ചായത്തിൽ യുവമോർച്ചയുടെ പ്രതിക്ഷേധം .

ചാത്തന്നൂർ : അനധികൃത നിയമനം 
കല്ലുവാതുക്കൽ പഞ്ചായത്തിൽ യുവമോർച്ചയുടെ പ്രതിക്ഷേധം .യുവമോർച്ച പ്രവർത്തകർ 
 പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറിയെയും 
സീനിയർ സൂപ്രണ്ടിനെയും ഉപരോധിച്ചു. പഞ്ചായത്ത്‌ ഡ്രൈവറുടെ ലീവിന്റെ മറവിൽ 
ഡി വൈ എഫ് ഐ നേതാവിനെ 
 യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഡ്രൈവർ ആക്കിയതിനെതിരെയുള്ള പ്രതിക്ഷേധ സമരമാണ് യുവമോർച്ച നടത്തിയത് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബൈജു ലക്ഷ്മൺ,
യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സുബിൻ,
യുവമോർച്ച  സംസ്ഥാന സമിതി അംഗം 
 അഡ്വ വിനായക് സച്ചിൻ, ജില്ലാ സെക്രട്ടറി അഡ്വ അരുൺ സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി ബിപിൻ രാജ് 
,ബിജെപി ജില്ലാ കമ്മിറ്റി അംഗം ഇളംകുളം ഗോപകുമാർ, വർക്കല വിഷ്ണു, മിഥുൻ ഗിരീഷ്, അജീഷ് തുടങ്ങിയവർ നേത്രത്വം നൽകി.
ഫോട്ടോ യുവമോർച്ച പ്രവർത്തകർ അസിസ്റ്റന്റ് സെക്രട്ടറിയെയും സൂപ്രണ്ടിനെയും ഉപരോധിക്കുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ 

ചാത്തന്നൂർ :കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ ചാത്തന്നൂർ സെക്ഷൻ ഓഫീസിലെ സബ് എൻജിനീയറും
മുഖത്തല കിഴവൂർ നൗസിയ മൻസിലിൽ നസീർ (53)നെയാണ്  കൈയ്യോടെ പിടികൂടിയത്.വിജിലൻസ്. അഴിമതിക്കെതിരെയുള്ള "പ്രോജക്ട് സീറോ" പദ്ധതിയുടെ ഭാഗമായാണ് നടപടി. പുതിയ വ്യവസായ സംരംഭത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി  ഇന്നലെ  ഉച്ചയ്ക്ക് 12.10ഓടെ കുമ്മല്ലൂരിലുള്ള സ്ഥാപനത്തിൽ വെച്ച് പരാതിക്കാരനിൽ നിന്നും പണം വാങ്ങുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇയാളെ വലയിലാക്കിയത്.ആദിച്ചനല്ലൂർ പഞ്ചായത്തിലെ കുമ്മല്ലൂരിൽ പുതുതായി ആരംഭിക്കുന്ന കറിപൗഡർ കമ്പനിക്ക് വേണ്ടിയാണ് പരാതിക്കാരൻ വൈദ്യുതി കണക്ഷന് അപേക്ഷിച്ചത്. ആറുമാസം മുൻപ് ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. കണക്ഷനായി പുതിയ
കണക്ഷനായി പുതിയ ട്രാൻസ്ഫോർമറും സ്ഥാപിച്ചു. ഇതിനുശേഷം സബ് എൻജിനീയർ നസീർ രണ്ടുതവണ സ്ഥലപരിശോധന നടത്തി. എന്നിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ ഇയാൾ തയ്യാറായില്ല.തുടർന്ന് ഇന്നലെ നസീർ കെട്ടിട നിർമ്മാണ കരാറുകാരനെ ഫോണിൽ വിളിച്ചു. കണക്ഷൻ നൽകണമെങ്കിൽ 5,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ വിവരം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.തുടർന്ന് വിജിലൻസ് സംഘം കുമ്മല്ലൂരിലെ സ്ഥാപനത്തിൽ കാത്തിരുന്നു. ഇന്ന് ഉച്ചയ് 12.10 ഓടെ പരാതിക്കാരനിൽ നിന്നും പണ വാങ്ങുന്നതിനിടയിൽ നസീറിനെ വിജിലൻസ് സംഘം പിടികൂടി. അറസ്റ്റ് ചെയ്‌ത പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Friday, 19 June 2026

മഹാദേവനും_ഹനുമാനും_തമ്മിലുള്ള_ആത്മ_ബന്ധം

മഹാദേവനും_ഹനുമാനും_തമ്മിലുള്ള_ആത്മ_ബന്ധം

ഹിന്ദു പാരമ്പര്യത്തിൽ ശ്രീഹനുമാനും ഭഗവാൻ ശിവനും തമ്മിലുള്ള ബന്ധം അത്യന്തം പവിത്രവും ദിവ്യവുമാണ്. കാരണം, ശ്രീഹനുമാൻ ശിവന്റെ അവതാരമോ ദിവ്യാംശമോ ആയി അവതരിച്ച്, വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെ സേവിക്കാൻ ഭൂമിയിലെത്തിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ചിത്രം മഹാദേവന്റെ സന്നിധിയിൽ കൈകൂപ്പി വിനയത്തോടെ മുട്ടുകുത്തി നിൽക്കുന്ന ഹനുമാനെ മനോഹരമായി ചിത്രീകരിക്കുന്നു. അത് ഭക്തിയുടെയും ദൈവത്വത്തിന്റെയും സമ്പൂർണ ഐക്യത്തെ പ്രതിനിധീകരിക്കുന്നു. അളവറ്റ ശക്തിയും ജ്ഞാനവും അത്ഭുതസിദ്ധികളും ഉണ്ടായിരുന്നിട്ടും, ഹനുമാൻ എക്കാലത്തെയും ആദർശഭക്തനായി നിലകൊള്ളുന്നു. വിനയം, സമർപ്പണം, അചഞ്ചലമായ വിശ്വാസം എന്നിവയുടെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹം.
മഹായോഗിയും വൈരാഗ്യത്തിന്റെ മൂർത്തിരൂപവുമായ ശിവൻ, ശ്രീരാമന്റെ ദിവ്യദൗത്യത്തിൽ പങ്കുചേരാനും ഭക്തിയുടെ പരമോന്നത മാതൃക ലോകത്തിന് കാണിച്ചുതരാനുമായി ഹനുമാനായി അവതരിച്ചുവെന്നാണ് വിശ്വാസം. അവരുടെ ബന്ധം നമ്മെ പഠിപ്പിക്കുന്നത് യഥാർത്ഥ ആത്മീയശക്തി അഹങ്കാരത്തിൽ നിന്നല്ല, മറിച്ച് നിസ്വാർത്ഥ സേവനത്തിലും അർപ്പണബോധത്തിലും നിന്നാണ് ഉദ്ഭവിക്കുന്നതെന്ന സത്യമാണ്.
ഭക്തർ ശിവനെ ആന്തരിക പരിവർത്തനത്തിനും ആത്മജ്ഞാനത്തിനുമായി ആരാധിക്കുമ്പോൾ, ഹനുമാനെ ധൈര്യത്തിനും സംരക്ഷണത്തിനും അചഞ്ചലമായ വിശ്വാസത്തിനുമായി ആരാധിക്കുന്നു. ഇവരിൽ ഇരുവരിലും ഒരേ ദിവ്യചൈതന്യത്തിന്റെ പ്രതിഫലനം ഭക്തർ ദർശിക്കുന്നു.
ഒരുമിച്ച്, ശിവനും ഹനുമാനും ആത്മസാധകരെ അഹങ്കാരത്തെ ജയിക്കാനും ധർമ്മനിഷ്ഠരായി നിലകൊള്ളാനും ശക്തിയുടെയും ജ്ഞാനത്തിന്റെയും ദിവ്യസ്നേഹത്തിന്റെയും പാതയിൽ സഞ്ചരിക്കാനും പ്രചോദിപ്പിക്കുന്നു.

Wednesday, 17 June 2026

കല്ലുവാതുക്കൽ പഞ്ചായത്തിൽ പിൻവാതിൽ നിയമനം: ബി.ജെ.പി പ്രതിഷേധത്തിലേക്ക് :

 കല്ലുവാതുക്കൽ പഞ്ചായത്തിൽ പിൻവാതിൽ നിയമനം: ബി.ജെ.പി പ്രതിഷേധത്തിലേക്ക് :

ചാത്തന്നൂർ :കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ താൽക്കാലിക ഡ്രൈവറെ നിയമിച്ചതിൽ പ്രതിഷേധം . 
ഇന്നലത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ ഡ്രൈവറുടെ ശമ്പള സാധൂകരണ അജണ്ടയിലാണ് ഈ അനധികൃത  നിയമനങ്ങളെ കുറിച്ച് പഞ്ചായത്ത് അംഗങ്ങൾ അറിയുന്നത്. ഡി.വൈ.എഫ് ഐ ഏരിയ ജനറൽ സെക്രട്ടറി ആദർശിനാണ് അനധികൃത നിയമനം നൽകിയത് ഇതിനെ തുടർന്ന് പഞ്ചായത്ത്‌ കമ്മിറ്റിയിൽ ബഹളമായി ഭൂരിപക്ഷം അംഗങ്ങളും എതിർത്തിനെ തുടർന്ന് 
പഞ്ചായത്ത്‌ ഭരണക്കാർ വച്ച 
അജണ്ട പാസ്സാകാതെ തള്ളുകയാണുണ്ടായത്.തുടർന്ന് 
 പാരിപ്പള്ളി മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്തതിൽ  തുക വകയിരുത്തിയതിൽ ക്രമകേട് കണ്ടതിനെ അംഗങ്ങൾ 
 അഴിമതി ആരോപിച്ച് രംഗത്ത് എത്തിയതോടെ  ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ  ചർച്ച ചെയ്തിട്ട് ജനറൽ കമ്മിറ്റിയിൽ വന്നാൽ മതിയെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി നേതാവ് രോഹിണി എസ് ആർ ആവശ്യപ്പെട്ടതോടെ ആ അജണ്ടയും മാറ്റിവെച്ചു 

@ പഞ്ചായത്ത്‌ ഭരണത്തിനെതിരെ വൈസ് പ്രസിഡന്റ്‌ രംഗതെത്തി 

പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിൽ അഴിമതി നടന്നതിൽ 
പ്രതിപക്ഷ അംഗങ്ങൾ അജണ്ട മാറ്റിവയ്ച്ചു
ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ  ചിലവിൽ നിഗൂഢത ഉണ്ടെന്നും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇവയൊന്നും വരാറില്ലന്നും തുറന്നടിച്ച്  വൈസ് പ്രസിഡൻ്റ് സിന്ധു പറഞ്ഞത് ഭരണപക്ഷത്തെയും പ്രസിഡന്റിനെയും ഉദ്യോഗസ്ഥരെയും വെട്ടിലാക്കി.തുടർന്ന് ഭരണകക്ഷിയായ 
സിപിഎം സിപിഐ അംഗങ്ങൾ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗതെത്തിയതോടെ സിപിഎമ്മുകാരനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതികൂട്ടിലായി 
മാലിന്യ സംസ്കരണത്തിൽ അജൈവ മാലിന്യം വേർതിരിക്കുന്നതിന് മാത്രം  പതിനേഴായിരം രൂപയാണ് ചിലവ് കാണിച്ചിരിക്കുന്നത് മാലിന്യസംസ്കരണത്തിൽ 
 വലിയ അഴിമതിയാണ് നടന്നതെന്ന്ബി .ജെ.പി അംഗങ്ങൾ ആരോപിച്ചു 

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്ക്കണം - ബിജെപി 

പഞ്ചായത്ത്‌ കമ്മിറ്റി അറിയാതെ 
ഡ്രൈവറുടെ അനധികൃത നിയമനം അഴിമതിയും നിയമ ലംഘനവുമാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ് ആർ രോഹിണി ആരോപിച്ചു.
ഭരണസമിതിയുടെ അനുമതിയില്ലാതെ പഞ്ചായത്ത് വാഹനം ഡി വൈ എഫ് ഐ നേതാവ്  ഉപയോഗിച്ചതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന്   രോഹിണി എസ്. ആർ അറിയിച്ചു .
ഇതിന് കൂടുനിന്ന പഞ്ചായത്ത് പ്രസിഡൻ്റ് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.
 രഹസ്യസ്വഭാവമുള്ള തീരുമാനങ്ങൾ ധനകാര്യത്തിൽ വിടേണ്ടതില്ലന്നാണ് പ്രസിഡൻ്റ് നിർദ്ദേശിച്ചത് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത് അത് കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയൻ രാജിവയ്ക്കണമെന്ന് എസ്. ആർ. രോഹിണി ആവശ്യപ്പെട്ടു.

ഓഫിസർ ഇല്ലാതെ വില്ലേജ് ഓഫിസ്, അപേക്ഷകളിൽ മെല്ലെപ്പോക്ക്

ഓഫിസർ ഇല്ലാതെ മീനാട് വില്ലേജ് ഒഫിസ്, അപേക്ഷകളിൽ മെല്ലെപ്പോക്ക്

@ സ്ഥാനക്കയറ്റം ലഭിച്ച വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയിട്ട് ഒരു മാസമാകുന്നു 

@ സ്പെഷൽ വില്ലേജ് ഓഫിസർക്ക് പകരം ചുമതലയുണ്ടെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം അപേക്ഷകൾ എത്തുന്നതു പ്രതിസന്ധി

ചാത്തന്നൂർ : ഓഫിസർ ഇല്ലാത്തതിനാൽ മീനാട് വില്ലേജിൽ വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർക്ക് പെടാപ്പാട്. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും കിട്ടാത്ത സ്‌ഥിതി. വില്ലേജ് ഓഫിസ് കയറിയിറങ്ങി വലയുകയാണ് ജനം. സ്ഥാനക്കയറ്റം ലഭിച്ച വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയിട്ട് ഒരു മാസമാകുന്നു 
ഇതുവരെ പുതിയ ഓഫിസർ എത്തിയിട്ടില്ല.അത് കൊണ്ട് പഴയ ഓഫിസർ പോയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സ്പെഷൽ വില്ലേജ് ഓഫിസർക്ക് പകരം ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിനു നിയന്ത്രിക്കാൻ പറ്റാത്ത വിധം അപേക്ഷകൾ എത്തുന്നതാണു പ്രതിസന്ധി. കോളജ് പ്രവേശനം ഉൾപ്പെടെ വിദ്യാഭ്യാസ
ആവശ്യങ്ങൾക്കും മറ്റുമായി വരുമാനം, ജാതി, നേറ്റിവിറ്റി, വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കുന്നവർ രണ്ടാഴ്ച  വരെ കാത്തിരിക്കേണ്ട സ്‌ഥിതി. കൈവശം, അനന്തരാവകാശം, കുടുംബ അംഗത്വം എന്നീ സർട്ടിഫിക്കറ്റുകൾ 
കിട്ടേണ്ടവരും വലയുന്നു. വില്ലേജ് ഓഫിസർ പരിശോധിച്ച് അനുമതി നൽകി തഹസിൽദാർ ഓഫിസിൽനിന്നു കിട്ടേണ്ട സർട്ടിഫിക്കറ്റുകളും വൈകുകയാണ്.
സർവേ സ്കെച്ച്, ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേര്, വിവിധ ചികിത്സാ ധനസഹായങ്ങൾക്കുള്ള അപേക്ഷകൾ എന്നീ ഫീൽഡ് തല പരിശോധനകളും സമയത്തിനു നടത്താനാകുന്നില്ല. ഡിജിറ്റൽ സർവ്വേയുടെ പരാതികളും പരിഹരിക്കണം എന്നിങ്ങിരിക്കെ ഒന്നരലക്ഷത്തോളം 
ജനസംഖ്യയുള്ള  വില്ലേജിൽ വർഷം ശരാശരി 23,000സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഏറെ വിസ്തൃതിയുള്ളതും ഒട്ടേറെ റവന്യൂ വിഷയങ്ങൾ അഭിമുഖീകരിക്കുന്നതുമായ വില്ലേജ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും വെല്ലുവിളിയാണ്.

@ ഫ്രണ്ട് ഓഫീസ് പ്രവർത്തനം നിലച്ചു 

ജനപക്ഷം ചാത്തന്നൂരിന്റെ ഭാഗമായി 
വില്ലേജിൽ എത്തുന്നവർക്ക് ഡിജിറ്റൽ 
സേവനം സൗജന്യമായി നൽകുമെന്ന് കാണിച്ചു കൊണ്ട് കെട്ടിയാഘോഷിച്ചു 
റവന്യു മന്ത്രി എത്തി 
ഉദ്ഘാടനം നടത്തിയ സമ്പൂർണ്ണ ഡിജിറ്റൽ വില്ലേജിന്റെ ഭാഗമായുള്ള ഫ്രണ്ട് ഓഫീസ് ഇപ്പോൾ അടച്ചു പൂട്ടിയ നിലയിലാണ് 
മീനാട് സ്വദേശികളായ സ്വകാര്യവ്യക്തികൾ 
സ്പോർട്സർ ചെയ്ത
മിഷീൻ ഒരു സൈഡിലേക്ക് മാറ്റി വച്ച് 
ഡിജിറ്റൽ സേവനം അട്ടിമറിച്ച നിലയിലാണ്.

Tuesday, 16 June 2026

പരവൂർ കൂനയിൽ വ്യാസവിദ്യാമന്ദിർ സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി

പരവൂർ കൂനയിൽ വ്യാസ
വിദ്യാമന്ദിർ സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി

പരവൂർ: പരവൂർ കൂനയിൽ വ്യാസ
വിദ്യാമന്ദിർ സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി.സ്കൂൾ രക്ഷാധികാരിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ് സന്തോഷ്‌കുമാർ പത്രം പ്രധാനാധ്യാപിക സുമ. ബി. നായർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു വാർത്തമാന കാലഘട്ടത്തിൽ 
ജന്മഭൂമി ഉയർത്തി പിടിക്കുന്ന മാധ്യമധർമ്മത്തിന് പ്രസക്തി ഏറുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭാരതി ജില്ലാ ഉപാധ്യഷൻ രഞ്ജൻ 
 ആമുഖ പ്രഭാഷണം നടത്തി.
സ്കൂൾ സമിതി പ്രസിഡന്റ്‌ 
കെ. ആർ. രാഘവരാജ്, 
മുൻസിപ്പൽ കൗൺസിലർ അഡ്വ. അജിമോൾ, സ്കൂൾ സെക്രട്ടറി സുവർണ്ണൻ 
ജന്മഭൂമി ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :സ്കൂൾ രക്ഷാധികാരിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ് സന്തോഷ്‌കുമാർ പത്രം പ്രധാനാധ്യാപിക സുമ. ബി. നായർക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

Saturday, 13 June 2026

ഷിഗല്ല സംശയം രണ്ട് കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടി

ചാത്തന്നൂർ : ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിശോധനയിൽ 
ഷിഗെല്ല സ്ഥിരീകരിച്ച ഇരുവരും 
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ്.
പരവൂർ മുൻസിപ്പൽ ഏരിയയിൽ നിന്നും 
തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ കുട്ടിയുമാണ് ഷിഗല്ല സ്ഥിതികരിച്ചു ചികിത്സയിൽ ഉള്ളത്.ഇരുവരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു സുഖമായി ഇരിക്കുന്നതായി മെഡിക്കൽകോളേജ് സൂപ്രണ്ട് അറിയിച്ചു.
പാരിപ്പള്ളി മെഡിക്കൽകോളേജിലെതീവ്രപരിചരണവിഭാഗത്തിലെ പ്രതേകം തയ്യാറാക്കിയ യൂണിറ്റിലാണ് ഇവരെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ബുധനാഴ്ചയാണ് പരവൂർ മുൻസിപ്പൽ ഏരിയയിൽ നിന്നും സ്കൂൾ വിദ്യാർത്ഥി എത്തുന്നത് ഇന്നലെയാണ് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് നിന്നുമുള്ള കുട്ടിയെത്തിയത്. തുടർന്ന് ഷിഗല്ല ലക്ഷണങ്ങളുമായി കുട്ടികൾ എത്തിയെങ്കിലും പരിശോധനയിൽ സ്ഥിതികരിക്കാത്തതിനെ തുടർന്ന് ചികിത്സ നൽകി തിരിച്ചയച്ചു.

@ ആദ്യം എത്തിയത് പരവൂരിൽ നിന്നുള്ള കുട്ടി.

 പരവൂർ മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ ഷിഗല്ല സ്ഥിതികരിച്ചത് കുട്ടിയോടൊപ്പം കുട്ടിയുടെ സഹോദരിയെയും രോഗലക്ഷണങ്ങളോടെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഷിഗല്ല സ്ഥിതികരിക്കാത്തതിനെ തുടർന്ന് നിരീക്ഷണത്തിലാണ് രണ്ടാമത്തെ കുട്ടി തിരുവനന്തപുരം ജില്ലയിലെ നാവായികുളത്ത് നിന്നുമാണ് എത്തിയത് ആ കുട്ടിയ്ക്കും ഷിഗല്ല സ്ഥിതികരിച്ചിട്ടുണ്ട്
ഇരുവരുടെയും ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുന്നു.

@ ഷിഗല്ല (Shigella) ബാക്‌ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമാണ് ഷിഗല്ലോസിസ് (Shigellosis). മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വ്യക്തിശുചിത്വക്കുറവിലൂടെയും ഇത് എളുപ്പത്തിൽ പടരുന്നു. കേരളത്തിൽ ചില പ്രദേശങ്ങളിൽ ഈ അണുബാധ സ്ഥിരീകരിക്കാറുണ്ട്.

@ ഷിഗല്ല ലക്ഷണങ്ങൾ

കടുത്ത വയറിളക്കം (ചിലപ്പോൾ രക്തവും കഫവും അടങ്ങിയത്)

@ ശക്തമായ വയറുവേദനയും മലബന്ധവും

@പനിയും ഛർദ്ദിയും

@ഓക്കാനം, കടുത്ത ക്ഷീണം 

രോഗം സ്ഥിരീകരിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ

@ ധാരാളം വെള്ളം കുടിക്കുക:

@ വയറിളക്കവും ഛർദ്ദിയും കാരണം ശരീരത്തിലെ ജലാംശം കുറയാൻ (Dehydration) സാധ്യതയുള്ളതിനാൽ
ധാരാളം വെള്ളം കുടിക്കുക

@ മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ഛർദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന - മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.

@ ശ്രദ്ധിക്കേണ്ടത്...

പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

ഭക്ഷണം മൂടിവയ്ക്കുക.

ചിറക്കര പഞ്ചായത്തിൽ എൽ ഡി എഫ് സഹായത്തോടെ ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌.

ചിറക്കര പഞ്ചായത്തിൽ 
എൽ ഡി എഫ് സഹായത്തോടെ 
ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌

ചാത്തന്നൂർ :ചിറക്കര പഞ്ചായത്തിൽ 
എൽ ഡി എഫ് സഹായത്തോടെ 
ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌. കഴിഞ്ഞ ഭരണസമിതിയും മുൻ ഇടതുഭരണസമിതികളും നടത്തിയ അഴിമതികൾക്കെതിരെ ഇപ്പോഴത്തെ ഭരണസമിതി പരാതിയുമായി വിജിലൻസിനെയും പോലീസിനെയും സമീപിച്ചതോടെയാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും സിപിഎം നേതാക്കളും ചേർന്ന് ഇണ്ടി സഖ്യമായി പ്രസിഡന്റ്‌ സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡന്റ്‌ സ്ഥാനം എൽ ഡി എഫിനും നൽകി ധാരണയായി മുന്നോട്ട് പോകാനുള്ള നീക്കം നടക്കുന്നത്.ഇതിന്റെ ഭാഗമായി സിപിഎം ചിറക്കര എൽ സി സെക്രട്ടറിയും മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ കൂടിയായ ബ്ലോക്ക്‌ കോൺഗ്രസ്‌ നേതാവുമായി അവിശുദ്ധ ചർച്ചകൾ നടത്തുകയാണ് എന്ന് ഇരു പാർട്ടികളിലെയും പ്രവർത്തകർ ആരോപിക്കുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും കോൺഗ്രസ്‌ നേതാക്കൾ സിപിഎമ്മിലെ വിമതർക്ക് പിന്തുണ നൽകി കൊണ്ടാണ് ഇടതുമുന്നണി ഭരണം അട്ടിമറിച്ചത് തുടർന്ന് സിപിഎം വിമതയെ പ്രസിഡന്റ്‌ ആക്കി കോൺഗ്രസ്‌ പിന്തുണയോടെ നടത്തിയ ഭരണം ചിറക്കര പഞ്ചായത്ത്‌ കണ്ട ഏറ്റവും വലിയ അഴിമതി ഭരണമായിരുന്നു വീണ്ടും സമാനരീതിയിൽ ഇടത് മുന്നണിയെ കൂട്ട് പിടിച്ചു സ്വതന്ത്രൻ പ്രസിഡന്റും ബിജെപി അംഗം വൈസ് പ്രസിഡന്റും ആയ ഭരണം അട്ടിമറിയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. 

സൈക്കോ സോഷ്യൽ കൗൺസലർമാർ ഓടി തളരുകയാണ്.



കൊല്ലം :.വിദ്യാർഥികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് അവരനുഭവിക്കുന്ന മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലിങ് നൽകുന്ന ജീവനക്കാർ ആവശ്യത്തിന് നിയമിക്കാത്തത് മൂലം എല്ലായിടത്തും 
ഓടിയെത്താനാവാതെ സൈക്കോ സോഷ്യൽ കൗൺസലർമാർ ഓടി തളരുകയാണ്.വീടുകളിലും പുറത്തുമായി വിദ്യാർഥികൾ നേരിടുന്ന ചൂഷണങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും സത്യാവസ്ഥ വെളി​ച്ചത്തെത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് കൗൺസലർമാർ. 
ജില്ലയിൽ ആവശ്യത്തിന് കൗൺസലർമാർ ഇല്ലാത്തതിനാൽ ഒന്നിലധികം സ്കൂളുകളുടെ ചുമതലയാണ് ഒരോ കൗൺസലർമാർക്കുമുള്ളത്. ഇത് ഇവരുടെ ജോലിഭാരവും മാനസികപിരിമുറുക്കവും വർധിപ്പിക്കുന്നതായി ഈ മേഖലയിൽ മൂന്നുവർഷമായി പ്രവർത്തിക്കുന്ന കൗൺസലർ സാക്ഷ്യപ്പെടുത്തുന്നു. കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇവരുടെ ജോലിയ്ക്ക് സ്ഥിരതയില്ലാത്തതും ഇവരെ പ്രയാസത്തിലാക്കുന്നു. നിലവിൽ ജില്ലയിലെ 150ഓളം സ്കൂളുകളിലായി 
അൻപതിൽ താഴെ 
 കൗൺസലർമാരാണുള്ളത്. 
കുട്ടികൾക്ക് 
 മാനസികപിന്തുണ നൽകേണ്ടതിന് കൗൺസലർമാരുടെ കുറവ് തടസ്സമാവുന്നുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസലർമാരുടെ കുറവുണ്ടെന്ന് പുതിയ സർക്കാരുടെ മുന്നിൽ വിദ്യാഭ്യാസ വകുപ്പ് അതികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

@ ലക്ഷ്യം ഉള്ളറിഞ്ഞ് ശാക്തീകരണം

:കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ശാക്തീകരണത്തിന് വനിതാ-ശിശുക്ഷേമവകുപ്പിന്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കുന്നത്. കൗൺസലിങ്, മനശ്ശാസ്ത്രവിലയിരുത്തൽ, ഫലപ്രദമായ ഇടപെടൽ, കരിയർ ഗൈഡൻസ് എന്നിവയിലൂടെ കുട്ടികൾക്കാവശ്യമായ സാമൂഹിക, മാനസിക പിന്തുണ നൽകി അവരെ സ്വയംപര്യപ്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ബന്ധുക്കളിൽനിന്നും അടുപ്പക്കാരിൽനിന്നും വരെ പീഡനമേറ്റു. പോക്സോ വിഭാഗത്തിൽപ്പെടുത്താവുന്ന  കേസുകൾ പുറത്തുകൊണ്ടുവരുന്നതിന് നിർണായക ഇടപെടൽ നടത്തുന്ന സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ ഇടപെടൽ മൂലമാണ് 


@ താത്കാലികനിയമനത്തിലൂടെ വർഷങ്ങളായി ജോലിചെയ്യുന്ന ഇവരാണ് കുട്ടികൾക്കുനേരെയുണ്ടാവുന്ന പീഡനങ്ങൾ ആദ്യം അറിയുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കുകയും അവർക്ക് കൗൺസലിങ് കൊടുക്കുകയും ചെയ്യുന്നതിനപ്പുറം സമൂഹത്തിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് കുട്ടികളെ ശാരീരിക പീഡനത്തിനിരയാക്കുന്നവരെ നിയമത്തിനുമുന്നിലെത്തിക്കാൻ ഇവർ നടത്തുന്ന പ്രവർത്തനവും വലുതാണ്.
പുതിയനിയമനങ്ങൾ നൽകാതെ നാമമാത്രമായ കൗൺസലർമാരെവെച്ചാണ് തദ്ദേശസ്ഥാപനങ്ങൾ കുട്ടികളുടെ കൗൺസലിങ്ങും മറ്റും നടത്തുന്നത്. അഭിമുഖം കഴിഞ്ഞിട്ടും കൗൺസലർ നിയമനം നടത്താത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.

@ പോക്സോകേസുകളെ ബാധിക്കുന്നു

:പീഡനങ്ങൾ കൂടുകയും കൗൺസലിങ് കുറയുകയും ചെയ്യുന്ന സാഹചര്യം കുട്ടികളുടെ മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത്. കുട്ടികൾക്കിടയിൽ നല്ലരീതിയിലുള്ള കൗൺസലർമാരുടെ ഇടപെടൽ എത്തിയാൽ ഒരുപരിധിവരെ പോക്സോകേസുകൾ കണ്ടെത്താം.
മാസങ്ങളും വർഷങ്ങളും സമയമെടുത്താണ് പീഡനത്തിനിരയാക്കപ്പെട്ട കാര്യം കുട്ടികൾ പങ്കുവെക്കുക. കൃത്യസമയത്ത് കൗൺസലർമാർ തങ്ങളുടെ മുന്നിൽ എത്താത്തതും കുട്ടികൾ മനസ്സുതുറക്കാൻ വൈകുന്നതിനു കാരണമാവുന്നുണ്ട്

ഷിഗെല്ല ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങളും പനിയും മഞ്ഞപിത്തവും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ.


പരവൂർ : ഷിഗെല്ല ഉൾപ്പടെയുള്ള 
ജലജന്യ രോഗങ്ങളും പനിയും മഞ്ഞപിത്തവും  പടർന്നുപിടിക്കുന്ന 
സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ.
കഴിഞ്ഞ ദിവസം നഗരാതിർത്തിയിൽ
 ഒരു കുട്ടിക്ക് ഷിഗെല്ല  റിപ്പോർട്ട് ചെയ്തതിന്റ അടിസ്ഥാനത്തിലാണ് 
നഗരസഭ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് തീരുമാനിച്ചത്.
ശുചീക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും 
 ക്ലോറിനേഷനുപുറമെ സൂപ്പർ ക്ലോറിനേഷൻ കൂടി ആവശ്യമായ സ്ഥലങ്ങളിൽ ചെയ്യുന്നതിനും, ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഊർജ്ജിതപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ ജയലാൽഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു  വൈസ് ചേർപേഴ്സൺ, സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, ആരോഗ്യ വകുപ്പിലേയും നഗരസഭയിലേയും ഡോക്ടർമാർ, എപിഡമോളജിസ്റ്റ്, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ തുടങ്ങിയവർ പങ്കെടുത്തു.

@ ആരോഗ്യവകുപ്പിന്റെ പരിശോധന 

പരവൂരിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് പരവൂർ നഗരസഭ പ്രദേശത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഫുഡ് സേഫ്റ്റി, ആരോഗ്യ വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത പരിശോധനകൾ നടന്നു. പത്തോളം സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ നൽകി നടപടികൾ സ്വീകരിച്ചു വരും ദിവസങ്ങളിൽ പരിശോധനകൾ തുടരും. ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ, ആരോഗ്യവകുപ്പിലേയും നഗരസഭയിലേയും ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരാണ് ഇന്നലെ സംയുക്ത സ്ക്വാഡ് രൂപീകരിച്ചു 
പരിശോധന നടത്തിയത്.

@ ഷിഗെല്ല മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.

ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങളായ വയറിളക്കം, ഛർദ്ദി, വയറുകടി മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ പൊതുജന ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും, ഡോക്ടറുടെയടുത്ത് എത്തി ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കേണ്ടതും ആഹാരസാധനങ്ങൾ വൃത്തിയായും ഈച്ച തുടങ്ങിയ പ്രാണികളിൽ നിന്നും സംരക്ഷിച്ചും മാത്രം ഉപയോഗിക്കുക. പച്ചക്കറികളും പഴങ്ങളും കഴുകി മാത്രം ഉപയോഗിക്കുക. മലമൂത്ര വിസർജ്ജനത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. രോഗീ സമ്പർക്കം പരമാവധി ഒഴിവാക്കുക. ഛർദ്ദിയോടുകൂടിയ പനി, വയറുവേദന, രക്തം കലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങളെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

@ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പൊഴിക്കര കുടുംമ്പാരോഗ്യ കേന്ദ്രങ്ങളിലും 
മറ്റ് സബ് സെന്ററുകളിലും 
ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, എന്നിവിടങ്ങളിലും വാർഡ് തലത്തിൽ അംഗനവാടികളിലും 
 പ്രതേക പനി ക്ലിനിക് ആരംഭിക്കണം 
നിലവിൽ സായാഹ്ന ഒ പിയിൽ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. ഇവിടെ 
ഡോക്ടർമാർ കുറവുള്ള സാഹചര്യത്തിൽ 
 അഞ്ച് ഡോക്ടക്‌ടർമാരുടെ അധിക സേവനംകൂടി ഏർപ്പെടുത്തണം 
വാർഡ് അടിസ്ഥാനത്തിൽ 
മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുംപ്രതിരോധപ്രവർത്തനങ്ങൾക്കായി കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുകയും വേണമെന്ന ആവശ്യം ശക്തമാകുന്നു. കോളനികൾ ഉൾപ്പെടെ ജനവാസമേഖലകളിൽ ഡോക്ട‌ർമാർ ഉൾപ്പെടെയുള്ള പ്രത്യേക ആരോഗ്യ ജാഗ്രതാസമിതി അംഗങ്ങൾ നേരിട്ടെത്തി പരിശോധനയും വൈദ്യസഹായവും നൽകണം .പനിബാധിതർ കൂടുതൽ എത്തുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ  ഡെങ്കിപ്പനി കേസുകളും മഞ്ഞപ്പിത്തവും 
കണ്ടെത്തിയിരുന്നു. ഈ വർഷം 
ഷിഗെല്ലെ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ 
കരുതലോടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് 

@ മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച 

മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച്ച മൂലം 
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയാഞ്ഞതും മഴ ആരംഭിക്കുന്നതിനു മുമ്പുതന്നെ വീടുകളിൽനിന്നും പൊതു സ്ഥലങ്ങളിൽനിന്നുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉണ്ടായ കാലതാമസവും 
നഗരസഭാ ഹെൽത്ത് വിഭാഗവും വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജനകീയ സമിതികളും ഏകോപനമില്ലാതെ പ്രവർത്തിച്ചതും പകർച്ചവ്യാദികൾ പകർന്ന് പിടിക്കാൻ കാരണമായി.മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിലെ പ്രധാന
പാളിച്ചകൾ മൂലം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നു. കൃത്യമായ ഏകോപനമില്ലായ്‌മ, ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്ക്‌കരണം, ഓടകളിലെ വെള്ളക്കെട്ട്, പ്രതിരോധ പ്രവർത്തനങ്ങളുടെ പേപ്പർ വർക്കുകൾ മാത്രമാണ് നടന്നത്.

@ മഴക്കാല പൂർവ്വ പ്രതിരോധത്തിലെ 
നഗരസഭയുടെ പ്രധാന വീഴ്ചകൾ

മാലിന്യ നിർമ്മാർജ്ജനം ശരിയായ രീതിയിൽ നടന്നില്ല ഓടകളിലും
തോടുകളിലും  അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തില്ല നീക്കം ചെയ്‌ത മാലിന്യങ്ങൾ വീണ്ടും വെള്ളത്തിലേക്ക് ഒഴുകിപ്പോകാനുള്ള അവസരം ഉണ്ടാക്കി.

@ ഉറവിട നശീകരണം പാളുന്നു:

കൊതുകുകൾ പെരുകുന്നതിനുള്ള ഉറവിടങ്ങൾ (ഉപേക്ഷിച്ച ചിരട്ട, പ്ലാസ്റ്റിക് കപ്പുകൾ, ടയറുകൾ) വീടുകളുടെ പരിസരത്തുനിന്നും കൃത്യമായി നീക്കം ചെയ്തില്ല.

വകുപ്പുകളുടെ ഏകോപനമില്ലായ്‌മ 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ തമ്മിൽ യോജിച്ചുള്ള പ്രവർത്തനം പലപ്പോഴും ഉണ്ടാകുന്നില്ല.
ഒപ്പം തന്നെ നഗരസഭയുടെ തുടർനടപടികളുടെ കുറവ് മൂലം ശുചീകരണ പ്രവർത്തനങ്ങൾ മഴ തുടങ്ങുന്നതിന് മുൻപ് മാത്രം നടത്തുന്ന ഒന്നായി മാറുന്നു. മഴക്കാലത്ത് ഇവ കൃത്യമായി നിരീക്ഷിക്കുന്നില്ല.

@ പരിഹാര മാർഗ്ഗങ്ങൾ

വാർഡ് തലങ്ങളിൽ ആരോഗ്യ- ശുചീകരണ കമ്മറ്റികൾ സജീവമാക്കുക.
 വീടുകൾ കേന്ദ്രീകരിച്ച് കൊതുക് നശീകരണ പ്രവർത്തനങ്ങൾ (ഡ്രൈ ഡേ ആചരണം) കർശനമാക്കുക.
പൊതുസ്ഥലങ്ങളിലും ഓടകളിലും പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുക.


Wednesday, 10 June 2026

ഹിന്ദുമതവിശ്വാസപ്രകാരം, മൂന്ന് വർഷത്തിലൊരിക്കൽ മാത്രം വരുന്ന അധികമാസത്തിലെ (പുരുഷോത്തമ മാസം) കൃഷ്ണപക്ഷത്തിലാണ് പരമ ഏകാദശി വരുന്നത്.

ഹിന്ദുമതവിശ്വാസപ്രകാരം, മൂന്ന് വർഷത്തിലൊരിക്കൽ മാത്രം വരുന്ന അധികമാസത്തിലെ (പുരുഷോത്തമ മാസം) കൃഷ്ണപക്ഷത്തിലാണ് പരമ ഏകാദശി വരുന്നത്. വിഷ്ണുഭഗവാന്റെ അനുഗ്രഹവും മോക്ഷവും നേടാനായി ഭക്തർ ഈ പുണ്യദിനം വ്രതമനുഷ്ഠിക്കുന്നു.പരമ ഏകാദശിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ:തീയതി: ജൂൺ 11, 2026ഏകാദശി തിഥി ആരംഭം: ജൂൺ 11, 2026 12:57 AMഏകാദശി തിഥി അവസാനം: ജൂൺ 11, 2026 10:36 PMവ്രതം മുറിക്കേണ്ട സമയം (Parana): ജൂൺ 12, 2026 05:23 AM മുതൽ 08:10 AM വരെവ്രതാനുഷ്ഠാനങ്ങളും പ്രാധാന്യവും:ഐതിഹ്യം: കുബേരൻ തന്റെ ഐശ്വര്യവും സമ്പത്തും വീണ്ടെടുക്കാൻ ഈ ഏകാദശി വ്രതം അനുഷ്ഠിച്ചതായി പുരാണങ്ങൾ പറയുന്നു.ആരാധന: വിഷ്ണുഭഗവാനെ ഭക്തിയോടെ ആരാധിക്കുകയും ദരിദ്രർക്ക് അന്നദാനം നടത്തുകയും ചെയ്യുന്നത് വളരെ ഉത്തമമായി കണക്കാക്കപ്പെടുന്നു.നിയമങ്ങൾ: വിശ്വാസമനുസരിച്ച് പൂർണ്ണമായ ഉപവാസത്തോടെയോ, അല്ലെങ്കിൽ പഴങ്ങളും പച്ചക്കറികളും മാത്രം ഉൾപ്പെടുത്തി (ഫലാഹാരം) വ്രതം

സനാതന ധർമ്മത്തിൽ പരമ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭഗവാൻ വിഷ്ണുവിന്റെ പ്രിയപ്പെട്ട മാസമായ പുരുഷോത്തമ മാസത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന പുണ്യദിനമാണിത്. ഭഗവാൻ വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഈ ഏകാദശി, ഭക്തി, തപസ്സ്, സേവനം, ദാനധർമ്മം എന്നിവയിലൂടെ ജീവിതം ശുദ്ധവും ഐശ്വര്യപൂർണ്ണവുമാക്കുന്നതിനുള്ള സന്ദേശം നൽകുന്നു.

വേദങ്ങൾ അനുസരിച്ച്, “പരമ” എന്നാൽ ഏറ്റവും മികച്ചതും ആത്യന്തിക ക്ഷേമം നൽകുന്നതും എന്നാണ് അർത്ഥമാക്കുന്നത്. ഈ ദിവസം ഭക്തിയോടെ ഉപവാസം, ആരാധന, ജപം, ദാനം എന്നിവ ചെയ്യുന്നത് പ്രത്യേക പുണ്യഫലങ്ങൾ നൽകുകയും ജീവിതത്തിലെ പല പ്രശ്‌നങ്ങളും ലഘൂകരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഏകാദശി മനസ്സിനെയും വാക്കുകളെയും പ്രവൃത്തികളെയും ശുദ്ധീകരിക്കുകയും ഭക്തനെ നീതിയുടെയും മോക്ഷത്തിന്റെയും പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

 

പരമ ഏകാദശിയുടെ പ്രാധാന്യം
മതവിശ്വാസങ്ങൾ അനുസരിച്ച്, ഭഗവാൻ വിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് പരമ ഏകാദശി വ്രതം. ഈ പുണ്യ തിഥിയിൽ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുകയും ദരിദ്രർക്കും, നിസ്സഹായർക്കും, ദരിദ്രർക്കും ദാനം ചെയ്യുകയും ചെയ്യുന്നത് വീടിനും കുടുംബത്തിനും സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ കൊണ്ടുവരും.

ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ആത്മാർത്ഥമായ ഹൃദയത്തോടെ ദാനം ചെയ്യുകയും ചെയ്യുന്ന ഭക്തർ പോസിറ്റീവ് എനർജിയാൽ നിറയുകയും പുണ്യം നേടുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ആത്മശുദ്ധീകരണം, ആത്മനിയന്ത്രണം, സേവന മനോഭാവം എന്നിവ വളർത്തിയെടുക്കാനുള്ള ഒരു അവസരം കൂടിയാണ് പരമ ഏകാദശി.

ദാനത്തെയും സേവനത്തെയും ഏറ്റവും പുണ്യകരമായ പ്രവൃത്തികളായി വേദങ്ങൾ വിശേഷിപ്പിക്കുന്നു. ദാനത്തെ പരാമർശിക്കുന്ന സ്കന്ദ പുരാണം ഇങ്ങനെ പറയുന്നു:

ന്യായോപർജിതവിത്തസ്യ ദശാംശേന ധീമതഃ.

കർത്തവ്യതോ വിനിയോഗശ്ച ഈശ്വരപ്രിത്യാർത്ഥമേവ ച

അതായത്, ജ്ഞാനിയായ ഒരാൾ തന്റെ സത്യസന്ധമായ സമ്പത്തിന്റെ ഒരു ഭാഗം ദൈവപ്രീതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നീക്കിവയ്ക്കണം.

 

പരമ ഏകാദശി ദിനത്തിൽ സേവനത്തിനുള്ള ഒരു പുണ്യ അവസരം
ഈ പുണ്യ പരമ ഏകാദശി ദിനത്തിൽ, ദരിദ്രർക്കും, നിസ്സഹായർക്കും, അശരണർക്കും, അഗതികൾക്കും, വികലാംഗ കുട്ടികൾക്കും ഭക്ഷണം നൽകുന്നതിനായി സംഭാവനകൾ നൽകുകയും ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹം നേടുകയും ചെയ്യുക. ഈ ശുഭകരമായ അവസരത്തിൽ, സേവനം, ഭക്തി, ദാനധർമ്മം എന്നിവയിലൂടെ നിങ്ങളുടെ ജീവിതം പുണ്യകരവും അർത്ഥപൂർണ്ണവുമാക്കുക.

Tuesday, 9 June 2026

ട്രോളിംഗ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം കുതിച്ചുയരുന്ന് മത്സ്യവില പ്രതിസന്ധിയിലായി കച്ചവടക്കാരും തൊഴിലാളികളും

കൊല്ലം :  ട്രോളിംഗ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം  
കുതിച്ചുയർന്ന്മത്സ്യവില പ്രതിസന്ധിയിലായി കച്ചവടക്കാരും തൊഴിലാളികളും 
ട്രോളിംഗ് ആരംഭിക്കുന്നതോടെ മത്സ്യവിലയിൽ  വൻ വർദ്ധനവ്  ഉണ്ടാവുമെന്ന്
 കച്ചവടക്കാർ സൂചന നല്കുന്നു  ഇതോടെ സാധാരണക്കാരൻ്റെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ അപ്രതൃഷമാകുന്ന സ്ഥിതിയാണ്.
നിലവിൽ മാസങ്ങളായി മത്സ്യം കിട്ടാത്ത സ്ഥിതിയുണ്ട്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് വർദ്ധിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്.
ഗ്രാമീണ മാർക്കറ്റുകളിലും വഴിയോര വിൽപ്പന കേന്ദ്രങ്ങളിലും വില ഉയർന്ന് തന്നെ
 നത്തോലി മുതൽ അയക്കൂറക്ക് വരെ വില വർദ്ധിച്ചതായി വീട്ടമ്മമാർ പറയുന്നു. ജില്ലയിലെ വിവിധ ഹാർബറുകളിൽ  രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 150 രൂപയ്ക്ക് വിറ്റിരുന്ന മത്തി  ഇന്ന് ഒരു കിലോ ലഭിക്കണമെങ്കിൽ 200-300 മുതൽ 350 രൂപ വരെ നൽകണം. ചില്ലറ വിൽപന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും. 
അയക്കൂറക്ക് കിലോ 1000 മുതൽ 1300 വരെയായി. അയല 300 മുതൽ 400 വരെയാണ്. ചെമ്മീനിന് 350 മുതൽ 500 രൂപവരെയും  കേരയ്ക്ക് 500 രൂപയുമാണ് വില
വലുപ്പത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും.
 പൊതുവെ മാർക്കറ്റിൽ വലിയ ഡിമാൻഡുള ആവോലി  തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മത്സ്യത്തിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും. ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത്  കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതും ആവശ്യക്കാർ വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന വിലവർദ്ധനയ്ക്ക് ഇന്ധനച്ചെലവ്, തൊഴിലാളി വേതനം, ഗതാഗതച്ചെലവ് എന്നിവയുടെ വർദ്ധനയും കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കാരണം പല കുടുംബങ്ങളും മത്സ്യം വാങ്ങുന്നത് കുറച്ചിരിക്കുകയാണ്. 9 മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ മത്സ്യലഭ്യത വീണ്ടും കുറയുമെന്ന ആശങ്കയുണ്ട്. നിരോധനകാലത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും വിപണിയിലെ ആവശ്യത്തിനനുസരിച്ചുള്ല ലഭ്യത ഉറപ്പാക്കാനാകില്ല. ഇതോടെ വില ഇനിയും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. വിലക്കയറ്റം സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയുമാണ് കൂടുതൽ ബാധിക്കുന്നത്. ട്രോളിംഗ് നിരോധനം കൂടി പ്രാബല്യത്തിൽ വരുന്നതോടെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ അന്യമാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. മത്സ്യവില നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം ശക്തമാകുകയാണ്.

@ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. തമിഴ്‌നാട്ടിൽ നിന്നും മറ്റുമുള്ള ബോട്ടുകൾ എത്തുന്നത് ഇവിടെയുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് തിരിച്ചടിയുമാകുന്നുണ്ട്. മാസങ്ങളായി  ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്നവർക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയാണ്. ബോട്ടുകളിൽ നിന്ന് കിട്ടുന്ന മത്സ്യത്തിൽ ആണെങ്കിൽ വലിയൊരു ഭാഗം കയറ്റി അയക്കുന്നതിനും മറ്റുമായി കമ്പനികൾ ഏറ്റെടുക്കും. ഫ്രീസറിലേക്ക് മാറ്റുന്ന മത്സ്യം മാറ്റി നിർത്തിയാൽ വിൽപനക്ക് ചെറിയൊരു ശതമാനമേ ഉണ്ടാവൂ. ഇതും വില കൂടാൻ കാരണമാവുകയാണ്. വർദ്ധിച്ചു വരുന്ന ഇന്ധന ചെലവും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.
മത്സ്യക്ഷാമത്തിന് പുറമേ  മണ്ണെണ്ണ വില വർദ്ധനവ് ലിറ്ററിന് 103 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 165 രൂപയിലെത്തി നിൽക്കുകയാണ്. ഒരു വളളത്തിന് ലഭിക്കുന്നത് മാസത്തിൽ 129-179 ലിറ്റർ മണ്ണെണ്ണമാത്രമാണ്. എന്നാൽ, ഒരുദിവസം ശരാശരി വേണ്ടത് 300 ലിറ്റർ മണ്ണെണ്ണയാണ്.  കടംവാങ്ങി വളമിറക്കിയാൽ ആകെ ലഭിക്കുന്നത് ആകെ 300 രൂപ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു വളമിറക്കുമ്പോൾ 30,000 രൂപയാണ് ചെലവാകുന്നത്. ലഭിക്കുന്നത് ആകെ 40,000 രൂപയും മാത്രം. വളമിറക്കിയാൽ പലപ്പോഴും ഡോൾഫിൻ കടൽമാക്രി എന്നിവയുടെ ശല്യംകാരണം വലകൾ കീറുന്നതും പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓരോ വളത്തിലും 50ഓളം തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്നത് തുടങ്ങിയവ കാരണം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്. മേഖലയുടെ പുരോഗതിക്ക് സർക്കാർ നടപടിയെടുക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.


മീൻവില (കിലോ)
മത്തി - 200-350
നത്തോലി - 200-250
മാന്തൾ - 300-400.
നെയ്മീൻ - 600 മുതൽ,
അയക്കൂറ - 1000-1300
അയല - 300-400
ചെമ്മീൻ - 350-500
കോര(കിളിമീൻ)- 300
കൊഴുവ 280 രൂപ
ചെമ്പല്ലി 300 രൂപ എന്നിങ്ങനെയാണ് വിറ്റഴിക്കുന്നത്.

Monday, 8 June 2026

രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ്

രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ്

ചാത്തന്നൂർ : രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ് ചാത്തന്നൂരിന്റെ 
വിവിധ ഭാഗങ്ങളിൽ നഗരഗ്രാമവിത്യാസമില്ലാതെ 
.രാപകൽ വ്യത്യാസമില്ലാതെ തെരുവുനായകൾ കൂട്ടത്തോടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാഴ്ചയും ഇപ്പോൾ പതിവാണ്.  അജ്‌ഞാത കേന്ദ്രത്തിൽ നിന്നും പ്രദേശത്ത് കൊണ്ട് ഉപേക്ഷിച്ചവയാണു നായ്ക്കളെന്നാണു നാട്ടുകാർ പറയുന്നത്. നായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കു നേരെയും നായ്ക്കൾ 
പാഞ്ഞടുക്കുന്നത് ബൈക്ക് യാത്രികർക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ബൈക്കുകൾക്ക് പിന്നാലെ പാഞ്ഞ് അപകടം വരുത്തുന്നത് പതിവ്. വെട്ടിക്കുന്നുവിള ശ്രീനഗർ ഭാഗങ്ങളിൽ പ്രദേശത്തുള്ള വീടുകളിലൊന്നും കണ്ടിട്ടില്ലാത്ത നായകളെയാണു ഒരാഴ്‌ചയായി ഈ പ്രദേശത്ത് കണ്ട് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയിൽ പുതിയതായി നിർമ്മിച്ച 
 നടപ്പാതകൾ വരെ നായകൾ കൈയേറിയ അവസ്ഥയാണ്. സ്കൂൾ പരിസരങ്ങളിൽ തമ്പടിയ്ക്കുന്ന തെരുവ് നായകൾ കുട്ടികൾക്കും ഭീഷണിയാണ്.
അതിരാവിലെ ജോലിക്കു പോകുന്നവരും 
ട്യൂഷന് പോകുന്ന വിദ്യാർഥികളും ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരുമൊക്കെ തെരുവുനായ ശല്യത്തിൽ വലയുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്ക് നായകൾ ചാടുകയും റോഡിന് കുറുകേ ഓടുകയും ചെയ്യുന്നത് അപകടഭീഷണി വർധിപ്പിക്കുകയാണ്. റോഡിൽ കൂടി 
നടക്കണമെങ്കിൽ വടി കൈയിൽ കരുതേണ്ട അവസ്ഥയാണ്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ 
 നായകൾ തമ്പടിക്കുന്നത് ബസ് കാത്തിരിക്കുന്നവർക്കും ബുദ്ധിമുട്ടാണ്. ഇപ്പോൾ പകലും റോഡിൽ കൂടി 
തെരുവുനായകൾ കൂട്ടത്തോടെ നടക്കുകയാണ്. രാത്രിയാണെങ്കിൽ റോഡരികിലും കടത്തിണ്ണകളിലും നടപ്പാതയിലുമൊക്കെയാണ് ഇവ കിടക്കുക. അതിരാവിലെയും തെരുവുനായകൾ ചാത്തന്നൂർ ടൗണിലും ടൗണിനോട് ചേർന്നുള്ള ഇടവഴികളിലുമെല്ലാം കൂട്ടത്തോടെയുണ്ടാവും. പോലിസ് സ്റ്റേഷൻ പരിസരത്താണ് തെരുവ് നായ്ക്കൾ ഏറ്റവും കൂടുതൽ ഉള്ളത്. പലപ്പോഴും ഇവ തമ്മിൽ കടിപിടി കൂടുകയും അക്രമാസക്തമാവുകയും ചെയ്യുന്നുണ്ട്.
വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഫോട്ടോ :ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിസരത്ത് താവളമുറപ്പിക്കുന്ന തെരുവ് നായ്ക്കൾ 
ഫോട്ടോ : ചാത്തന്നൂർ കോതേരി റോഡിൽ നിന്നുള്ള ഫോട്ടോ 

@പരവൂർ ടൗൺ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം 

പരവൂർ :പരവൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിട്ടും നിയന്ത്രിക്കുന്നതിന് നടപടിയില്ല. റെയിൽവേ ട്രാക്കിൽ ഭക്ഷണ അവശിഷ്‌ടങ്ങളും മറ്റും തള്ളുന്നത് യഥാസമയം നീക്കാത്തതു മൂലമാണ് 
തെരുവ് നായകൾ ഇവിടെ കൂടുതലായി 
എത്തുന്നതിന് കാരണമാകുന്നു. റെയിൽവേ സ്‌റ്റേഷൻ മന്ദിരത്തിന്റെ മുൻഭാഗത്തെ പാർക്കിങ്ഗ്രൗ ണ്ടിലും തെരുവുനായ കൂട്ടം ഉണ്ട് .പരവൂർ ടൗണിലെ പ്രധാനഭാഗങ്ങളായ  ബസ് സ്റ്റാൻഡ്  പൊഴിക്കര കടപ്പുറം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാർക്കറ്റ് എസ് എൻ വി സ്കൂൾ, കെ എച്ച് എസ് സ്കൂൾ 
പരിസരം എന്നിവടങ്ങളിലും  തെരുവുനായ്ക്കളുടെ എണ്ണം പെരുകി വരികയാണ്.


നാട്ടുകാർ പറയുന്നത്. രാവിലെയും വൈകിട്ടും സ്കൂ‌ളിലേക്ക് പോകാൻ നടന്ന് പോകുന്ന കുട്ടികളും, സ്കൂൾ വാൻ നോക്കി റോഡ് സൈഡിൽ നിൽക്കുന്ന കുട്ടികളും ഭീതിയിലാണ്. റോഡിന്റെ ഇരു വശങ്ങളിലും പുല്ല് വളർന്നതു കാരണം നായകൾ ഇതിനുള്ളിൽ പതുങ്ങി നിന്നാൽ പോലും അറിയാനാകാത്ത സ്‌ഥിതി. അഥവാ നായ ആക്രമിക്കാൻ എത്തിയാൽ റോഡ് സൈഡിലേയ്ക്ക് മാറാനും കഴിയാത്ത സ്ഥിതി. തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.റോഡ് വക്കിൽ മാലിന്യം തള്ളുന്നതും പ്രദേശത്ത് തെരുവ് നായ വർധിക്കാൻ കാരണമായതായി നാട്ടുകാർ പരാതിപ്പെടുന്നു. 

ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കരക്കണഞ്ഞു

കൊല്ലം : ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കരക്കണഞ്ഞു.  52 ദിവസങ്ങൾ നീളുന്ന ട്രോളിംഗ് നി രോധനം നാളെ മുതൽ ജൂലൈ 31 അർ ധരാത്രി വരെയാണ് നിരോധനം.വളരെ ചെറിയ കണ്ണികളുള്ള ട്രോളിംഗ് വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം. മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. മത്സ്യസമ്പത്ത് വർധിപ്പിക്കാനും അതുവഴി മത്സ്യത്തൊഴിലാളി കളുടെ ഉപജീവനം ഉറപ്പുവരുത്താനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിനും വേണ്ടി  ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കു ന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായാണ് ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും കടലിൽ പോകാൻ അനുവാദമുണ്ട്. പരമ്പരാഗത വള്ളങ്ങൾക്ക് 22 കിലോമീറ്റർ, 12 നോട്ടിക്കൽ മൈൽ പരിധിയിൽ മീൻ പിടിക്കാം. അതുകൊണ്ട് തന്നെ ട്രോളിംഗ് നിരോധന സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. ട്രോളിംഗ് നിരോധന സമയത്ത് മീൻ കുറവായതിനാൽ മത്സ്യവില കുതിച്ചുയരുന്നതാണ് കാരണം. ഇതോടെ ഇവരുടെ മത്സ്യ കൊയ്ത്തിന് ഡിമാൻഡ് ഏറുന്നു. അതിനാൽ വള്ളങ്ങളുടെയും വലയുടെയും കേടുപാടുകൾ തീർത്ത് ട്രോളിംഗ് കാലത്തെ മത്സ്യബന്ധനത്തിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

@ മത്സ്യലഭ്യത കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്തതോടെ ബോട്ടുകൾ പലതും പൊളിച്ചു വിറ്റൊഴിവാക്കേണ്ട അവസ്ഥയിലാണെന്ന് ബോട്ടുടമകൾ പറയുന്നു. 
പതിനഞ്ച് വർഷം കഴിഞ്ഞ ബോട്ടുകൾക്ക് നിലവിൽ ലൈസൻസ് പുതുക്കി നൽകാത്തതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്ന് 
ബോട്ട് മുതലാളിമാർ പറയുന്നു  തൊഴിലാളികളിൽ നല്ലൊരുപങ്കും ഇതര സംസ്ഥാനക്കാരായിരുന്നു  ഇവരെല്ലാം നാട്ടിലേക്ക് മടങ്ങിയതും ട്രോളിംഗ് നിരോധനത്തിന് മുമ്പുതന്നെ മത്സ്യബന്ധന മേഖല നിശ്ചലമാകാനിടയാക്കി. ട്രോളിംഗ് കാലയളവ് മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. 47 ദിവസമായിരുന്ന ട്രോളിംഗ് കാലയളവ് ഇപ്പോൾ 52 ദിവസമാണ്. പല ബോട്ടുകളും കടുത്ത നഷ്ടം സഹിച്ചാണ് മേഖലയിൽ തുടരുന്നത്.ഡീസൽ വിലവർദ്ധനവ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുബോട്ടുകൾക്ക് മൂന്നുദിവസത്തോളം കടലിൽ കഴിയാൻ 600 ലിറ്റർ വരെ ഡീസൽ വേണ്ടിവരും. ഒരാഴ്ച കടലിൽ കിടന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് രണ്ടായിരം ലിറ്റർ ഡീസൽ ആവശ്യമാണ്. എട്ട് തൊഴിലാളികൾ ചെറുബോട്ടിലും പന്ത്രണ്ട് മുതൽ പതിനാല് വരെ ജീവനക്കാർ വലിയ ബോട്ടുകളിലുമുണ്ടാവും. ഇവർ കടലിൽ കഴിയുന്ന ഒരുദിവസത്തിന് ഒരാൾക്ക് അഞ്ഞൂറ് രൂപ ബത്തയായി നൽകണം. മീൻ സൂക്ഷിക്കാനുള്ള ഐസ്, പലചരക്കു സാധനങ്ങൾ എന്നീ വകയിലും ചിലവ് വരും. ഇതെല്ലാം കഴിഞ്ഞു കൂലിയും കൊടുത്തു വേണം അറ്റകുറ്റപ്പണികൾക്കടക്കം ബോട്ട് ഉടമകൾക്ക് ചിലവ് വകയിരുത്താൻ. ചിലവ് കഴിഞ്ഞു ലാഭം കിട്ടുന്ന അവസ്ഥ പല ബോട്ട് ഉടമകൾക്കുമില്ലെന്ന് മാത്രമല്ല പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പലപ്പോഴും തീരനിയമം തെറ്റിച്ചു കപ്പലുകൾ വരുന്നതും കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും പല അപകടങ്ങൾ സംഭവിക്കുന്നതുമെല്ലാം മത്സ്യബന്ധന മേഖലയിലേക്ക് പുതുതായി തൊഴിലാളികൾ വരുന്നതിന് വിമുഖത കാണിക്കുന്നുണ്ട്. 


@ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കുന്നു
സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡിന്റെ കോപ്പി നിർബന്ധമായും കൈവശം സൂക്ഷിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇൻബോർഡ് വള്ളങ്ങൾ പോകുമ്പോൾ ഒരു കാരിയർ വള്ളം മാത്രമേ ഒപ്പം ഉപയോഗിക്കാൻ പാടുള്ളു. കടൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും പ്രതിനിധികളും ഉൾപ്പെടുന്ന സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്.
.ഈ സമിതി ആഴ്ചയിലൊരിക്കൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തീരദേശ മേഖലകളിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി അഞ്ചോ ആറോ അംഗങ്ങൾ മാത്രമുള്ള ചെറിയ പ്രത്യേക സമിതികളും രൂപീകരിക്കും. ഇത്തരം സംയുക്ത നീക്കങ്ങളിലൂടെ തീരദേശത്തെ ആശങ്കകൾ പരിഹരിക്കാനും കൂടുതൽ സുരക്ഷിതമായ രീതിയിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും