Friday, 18 November 2022

ക്രിസ്മസ് പുതുവര്‍ഷ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നു

ക്രിസ്മസ് പുതുവര്‍ഷ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്നു

കൊല്ലം : ക്രിസ്മസ്, പുതുവര്‍ഷ ഉത്സവവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുക്കുന്നു. തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മാഫിയാസംഘങ്ങളാണ് സ്പിരിറ്റ് കടത്തി കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്. തമിഴ് നാട്ടിൽ നിന്നും തിരുവനന്തപുരം കൊല്ലം ജില്ലകളുടെ തീരദേശം വഴി കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതേകം സജ്ജീകരിച്ച വീടുകളിൽ ശേഖരിക്കുകയാണ് ഇവർ ചെയ്യുന്നത്.
ക്രിസ്തുമസ് ന്യു ഇയർ ആഘോഷവും വരാൻ പോകുന്ന
ഉത്സവകാലയളവില്‍ ഉണ്ടാകുന്ന അനുകൂല സാഹചര്യം മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കടത്ത് സംഘങ്ങള്‍ സജീവമായിരിക്കുന്നത്. ഇത്തരത്തില്‍ എത്തപ്പെടുന്ന സ്പിരിറ്റ് വ്യാജചാരായമായും, വ്യാജ വിദേശ നിര്‍മ്മിതമദ്യവുമായാണ് വിപണിയില്‍ എത്തുന്നത്. എസ്സന്‍സും നിറങ്ങളും ഉപയോഗിച്ച് വ്യാജ വിദേശനിര്‍മ്മിതമദ്യം ഉത്പാദിപ്പിക്കുന്ന വിദഗ്ദ്ധര്‍ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. മടത്തറ വനമേഖലയിൽ കാടിനുള്ളിൽ കുടിൽ വ്യവസായമാണിത്.കൊല്ലത്ത് കാപ്പിൽ, പരവൂർ, ചിറക്കരയിലെ പോളച്ചിറ ഏലാ, മാലകായൽ, കുളത്തൂപ്പുഴ, ചവറ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇതിന്റെ സംഭരണ കേന്ദ്രങ്ങൾ ഉണ്ട്. കര്‍ണ്ണാടകയിലെ മൈസൂര്‍, ബെംഗളൂരു - ഹാസ്സന്‍ ഹൈവേയിലെ കോനിങ്ങല്‍ എന്നീ സ്ഥലങ്ങളിലെ വന്‍കിട ഡിസ്റ്റിലറികളില്‍ നിന്നും എടുക്കുന്ന സ്പിരിറ്റ് ഹൊസൂര്‍ വഴി തമിഴ്‌നാട്ടിലെത്തി തൊപ്പൂര്‍ഘട്ട് , ദിണ്ടുകല്‍, ചോളവന്‍ന്താന്‍ വഴി മധുര ഒഴിവാക്കി തിരുമംഗലം വഴി നാമക്കല്‍ എത്തിച്ച് അവിടത്തെ രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്നു. അവിടെ നിന്നും ദിനവും കേരളത്തിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങളിൽ കേരളത്തിലേക്ക് കടത്തുകയാണ് ചെയ്യുന്നത്.
സ്പിരിറ്റ് കടത്തുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണ് മാഫിയ ഉപയോഗിക്കുന്നത്. ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം എന്നിവ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ മറവിലാണ് സ്പിരിറ്റ് കടത്തുന്നത്. 
അടിയില്‍ സ്പിരിറ്റും മുകളില്‍ ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം, കെട്ടിടനിർമ്മാണ സാമഗ്രികൾ 
എന്നിവയില്‍ ഏതെങ്കിലും അടുക്കിയാണ് കടത്ത്. ഇറച്ചിക്കോഴി, മുട്ട, പച്ചക്കറി, ചാണകം എന്നിവ ഉപയോഗിച്ച് സ്പിരിറ്റ് കടത്തുന്നത് അതിരാവിലെ രണ്ട് മണിക്കും അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ്. തിരുവനന്തപുരം ജില്ലയുടെ  അതിര്‍ത്തിയിലെ തീര പ്രദേശങ്ങളായ മലയടി, പടന്താലുംമൂട്, കന്നുമാംമൂട്, എൈങ്കാമം, കുളപ്പുറം എന്നീ സ്ഥലങ്ങളിലെ ഗോഡൗണുകളില്‍ അതിര്‍ത്തി കടത്തുന്നതിന് വേണ്ടി വന്‍ സ്പിരിറ്റ് ശേഖരം സൂക്ഷിച്ചിരിക്കുകയാണ്. 
ചെങ്കോട്ട വഴി വരുമ്പോൾ ഉണ്ടാവുന്ന
പോലിസ് എക്സൈസ് ചെക്കിങ് ഒഴിവാക്കി കൊണ്ടാണ് തിരുവനന്തപുരം ജില്ലയിലേക്ക് തീരദേശത്തെ അതിർത്തി വഴി കടത്തുന്നത് തിരുവനന്തപുരത്ത് നിന്നും ആഡംബരകാറുകളിലും മിനിബസിലും ഹൈവേയിൽ കൂടി തന്നെ 
റോഡില്‍ തിരക്കേറിയ സമയങ്ങളില്‍ കടത്തുകയാണ്. കൂടാതെ തീരദേശ മേഖലയിൽ കാപ്പിൽ വഴി തീരദേശ റോഡിലൂടെ പരവൂർ എത്തി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നു. പരവൂർ മാത്രം അഞ്ചു സ്ഥലങ്ങളിൽ സ്പിരിറ്റ്‌ സംഭരണ കേന്ദ്രങ്ങളുണ്ട് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

No comments:

Post a Comment